ഏട്ടാ അമ്മയോടാണോ എന്നോടാണോ ഏട്ടന് കൂടുതൽ സ്നേഹം, രാവിലെ അവളുടെ പെട്ടന്നുള്ള..

സ്ത്രീ മനം
(രചന: വിജയ്കുമാർ ഉണ്ണികൃഷ്ണൻ)

ഏട്ടാ അമ്മയോടാണോ എന്നോടാണോ
ഏട്ടന് കൂടുതൽ സ്നേഹം…… രാവിലെ  അവളുടെ പെട്ടെന്നുള്ള ചോദ്യം കേട്ടു ഞാൻ അമ്പരുന്നു പോയി…

പറ ഏട്ടാ …

അതിന് ഇപ്പോൾ എന്താ ഞാൻ ഉത്തരം നൽകേണ്ടത്…. നിങ്ങൾ രണ്ടാളും മാത്രമല്ല നമ്മുടെ മോളും എല്ലാവരും എനിക്കൊരുപോലെയാണ്.,..

സ്നേഹം അളവു നോക്കി മൂവർക്കും നൽകാൻ എനിക്ക് കഴിയില്ല…. കാരണം മൂന്നു പേർക്കും എന്റെ ജീവിതത്തിൽ അത്രയും പ്രാധാന്യമുണ്ട്…..

ഒരാൾ എനിക്ക് അമ്മയാണ്.. ഞാൻ ജനിച്ചപ്പോൾ മുതൽ കാണുന്ന മുഖം.. എന്നെ പാലൂട്ടി വളർത്തി എനിക്കായി മാത്രം ജീവിച്ച നമ്മുടെ അമ്മ .. എന്നെ ഈ നിലയിൽ എത്തിക്കാൻ അമ്മ എത്ര കഷ്ടപ്പാടുകൾ സഹിച്ചു..

കുട്ടിക്കാലത്തു സന്തോഷവും സങ്കടവും പങ്കു വെയ്ക്കാൻ എനിക്ക് അമ്മ മാത്രമേ ഉള്ളായിരുന്നു കൂട്ടിനു….

ഈ കാലത്തിനിടയിൽ ഒരുപാട് അനുഭവങ്ങളിലൂടെ കടന്നു പോയ സ്ത്രീയാണ്  നമ്മുടെ അമ്മ….എന്റെ അമ്മയെന്നോ നിന്റെ അമ്മയെന്നോ  വേർതിരിച്ചു കാണാൻ കഴിയുമോ നിനക്കും . ഒരിക്കലും അങ്ങനെ കാണരുത്.

നമ്മുടെ അമ്മയാണ്.. അമ്മയ്ക്ക് നീ മരുമകൾ അല്ല മകൾ തന്നെയാണ്…… ഒരിയ്ക്കൽ ആരുടെയോ മകളായി  . പിന്നെ ഭാര്യയായി.. അമ്മയായി.. ഇപ്പോൾ അമ്മുമ്മയായി മാറിയിരിക്കുന്നു നമ്മുടെ അമ്മ  ….

അത് പോലെ തന്നെയാണ് നീയും എനിക്ക്.. മകളായി..ഇപ്പോൾ എന്റെ ഭാര്യയും. നല്ലൊരു അമ്മയുമായില്ലേ നീ.. നാളെ നീ അമ്മുമ്മയുമാകും…..

അന്നേരവും എന്റെ ജീവിതത്തിൽ നിനക്കുള്ള പ്രാധാന്യം ഇതുപോലെ തന്നെ നിൽക്കും.. ഒരു കുറവുമില്ലാതെ  ….

നമ്മുടെ മോൾക്ക് നല്ലൊരു പെൺകുട്ടിയായി നല്ലൊരു ഭാര്യയും അമ്മയുമായി മാറാൻ നിന്റെ സ്നേഹവും ഉപദേശവും കൊണ്ടേ സാധിക്കൂ… അത് കൊണ്ടു ആര് ചെറുത് ആര് വലുത് എന്നൊരു ചോദ്യം നമ്മുടെ ജീവിതത്തിൽ ഇനി ഉണ്ടാകരുത്…

അമ്മ നിന്നെ സ്നേഹിയ്ക്കുന്ന പോലെ നീ അമ്മയെയും സ്നേഹിയ്ക്കണം അത് കണ്ടു നമ്മുടെ മോളും നിന്നേയും സ്നേഹിക്കാൻ പഠിക്കും… അപ്പോഴാണ് എനിക്ക് സന്തോഷമാകുക… മൂന്ന് പേരുടെയും സ്നേഹം ഒരേ അളവിൽ കിട്ടുന്നതിലും അത് തിരിച്ചു നൽകാൻ കഴിയുന്നതിലും.

അവർക്ക് ജീവിതത്തിൽ വേണ്ട പരിഗണന നൽകാൻ കഴിയുന്നതിലും നിങ്ങൾക്ക് ബഹുമാനം നൽകാനും നിങ്ങളെ കേൾക്കാനും കഴിയുന്നതിലും വലിയ സന്തോഷം എനിക്ക് വേറെ എന്താണുള്ളത്…

അതല്ലേ ഒരർത്ഥത്തിൽ വേർതിരുവുകൾ ഇല്ലാത്ത സ്ത്രീപക്ഷ ചിന്ത…… എല്ലാ അർത്ഥത്തിലും. സ്ത്രീ മനം അറിഞ്ഞു അവൾക്ക് കരുത്തു നൽകി കൂടെ നിൽക്കണം..

സ്ത്രീ പുരുഷനേയും. പുരുഷൻ സ്ത്രീയേയും പരസ്പരം ബഹുമാനിക്കുകയും മനസ്സിലാക്കുകയും ചെയ്യുന്നതിലൂടെ ദാമ്പത്യം വിജയിക്കും കുടുംബ ബന്ധങ്ങൾ ദൃഢമാകും…മനസ്സിലായോ

ശരിയാണ് ഏട്ടൻ പറഞ്ഞത്. ഈ ഉത്തരം തന്നെയാണ് ഏട്ടാ ഞാനും പ്രതീക്ഷിച്ചതു. .ഒരുപാട് സന്തോഷമായി… എന്നും ഇങ്ങനെയൊരാൾ കൂട്ടിനുണ്ടല്ലോ…

Leave a Reply

Your email address will not be published. Required fields are marked *