സാർ. കന്യകയായ എന്റെ എല്ലാം നശിച്ചു. സമൂഹത്തിൽ ഇത്രയും വിലയുള്ള സാറിന്റെ വാക്കിൽ ഞാൻ വീണു. സത്യം..

വൈകിവന്ന ബന്ധം
രചന: Vijay Lalitwilloli Sathya

രാവിലെ ഉറക്കമുണരുമ്പോൾ തന്റെ കരവലയത്തിൽ പൂച്ചക്കുഞ്ഞിനെ പോലെ ഒരു പെൺകുട്ടി കിടന്നുറങ്ങുന്നു..

സുധീഷ് ഞെട്ടി വേഗം അവളെ അടർത്തിമാറ്റി ബെഡിൽ എഴുന്നേറ്റിരുന്നു

ഇതെന്തു കഥ.

സ്ഥല തർക്കവും അതിർത്തി തർക്കവും ഒക്കെയുള്ള തന്റെ ഈ പഞ്ചനക്ഷത്ര ഹോട്ടലിന്റെ വർഷങ്ങളോളം നീണ്ട കേസ് വിജയിച്ചതിന്റെ ആഘോഷത്തിന്റെ ഭാഗമായി ഇന്നലെ രാത്രി രഹസ്യമായി ഏർപ്പെടുത്തിയ നിഷാപാർട്ടി കഴിഞ്ഞ് എല്ലാവരും പിരിഞ്ഞു പോയപ്പോൾ,ഈ ഹോട്ടലിലെ തന്റെ സ്വന്തം സ്യുട്ടിൽ വന്നു കിടന്നതാണ് താൻ…!

കൂടെ ആരും ഉണ്ടായിരുന്നില്ല.. പിന്നെങ്ങനെ ഇവൾ…?.. എപ്പോൾ വന്നു…?

പെട്ടെന്ന് തള്ളി മാറ്റി ഇട്ടപ്പോൾ അവളും ഉണർന്നിരുന്നു ..ഉറക്കച്ചടവോടെ അവൾ അയാളെ നോക്കി വശ്യമായി പുഞ്ചിരിച്ചു..

അപ്പോഴാണ് അവളെ സുധീഷ് ശ്രദ്ധിച്ചത്..ഇതു രാത്രിയിലെ നിഷാ പാർട്ടിയിൽ പാടാനും ഡാൻസ് ചെയ്യാനും വന്ന മൃദുല എന്ന ആ സുന്ദരി പെൺകുട്ടിയല്ലോ..?

ലവലേശം ഉളുപ്പില്ലാതെ നഗ്നതയോടെ മലർന്നു കിടക്കുകയാണ് അവൾ.. അവളുടെ മുഖത്ത് എന്തോ നേടിയതിന് അഹങ്കാരം..അവളെ ഒന്ന് പാളി നോക്കി വേഗം മുഖം തിരിച്ച് അയാൾ ചോദിച്ചു.

“നിന്റെ ക്യാഷ് തന്നു സെറ്റിൽ ചെയ്യാൻ മാനേജറോട് പറഞ്ഞതാണല്ലോ.. കാശും വാങ്ങി നീ പോയില്ലേ.. എങ്ങനെയാണ് ഇവിടെ എന്റെ റൂമിൽ എത്തിയത്..”

“സാറു പറഞ്ഞിട്ടല്ലേ ഞാൻ വന്നത്.. ഡാൻസ് കഴിഞ്ഞ് മേക്കപ്പ് കഴുകാൻ വേണ്ടി ബാത്റൂമിൽ പോയി വരുന്നവഴിക്ക് എന്നെ കണ്ടപ്പോൾ ഫിറ്റായി വേച്ചുവേച്ചു വീഴാൻ പോയ സാർ റൂമിലേക്ക് ഒന്ന് നടത്താൻ ഹെൽപ്പ് ചെയ്യാമോ എന്നു ചോദിച്ചുവല്ലോ..അതുകൊണ്ടല്ലേ ഞാൻ സാറിനെ താങ്ങി ഇങ്ങോട്ട് കൊണ്ടുവന്നത്. സാർ നന്നായി മദ്യപിച്ചിട്ടുണ്ടായിരുന്നു..

ബെഡിൽ കിടത്തവെ സാറല്ലേ എന്നോട് എന്നെ കെട്ടിപ്പിടിച്ച് ‘എനിക്ക് നിന്നെ ഇഷ്ടമാണ് അതുകൊണ്ടാണ് ഈ പ്രോഗ്രാമിൽ നിന്നെ തന്നെ വിളിച്ചത് നിന്നെ ഞാൻ കല്യാണം കഴിക്കാം ‘ എന്നൊക്കെ പറഞ്ഞത്.. എതിർത്ത് എന്നെ കൂച്ചുവിലങ്ങിട്ടതുപോലെ പിടിച്ച് ഓരോന്ന് പറഞ്ഞ് എന്നെ മയക്കിട്ടു കാര്യം സാധിച്ചിട്ടിപ്പോൾ എന്നാ ഇങ്ങനെയൊക്കെ പറയുന്നത്..

.സാർ. കന്യകയായ എന്റെ എല്ലാം നശിച്ചു. സമൂഹത്തിൽ ഇത്രയും വിലയുള്ള സാറിന്റെ വാക്കിൽ ഞാൻ വീണു. സത്യം..ഒരു നിമിഷം സത്യമാണെന്ന് കരുതി. കാര്യസാധ്യത്തിനു വേണ്ടി ഉള്ള കളിപീരായിരുന്നോ..അയ്യോ…. ഞാൻ ഇനി എന്ത് ചെയ്യുമെന്റീശ്വരാ..”

മൃദുല എഴുന്നേറ്റ് ബെഡ്ഷീറ്റ് കൊണ്ട് തന്റെ നഗ്നത മറച്ചു.ബെഡിൽ കാലു കുത്തിയിരുന്നു കൊച്ചു കുഞ്ഞിനെ പോലെ ഓരോന്നും പറഞ്ഞു കരയാൻ തുടങ്ങി.

ലിംഗത്തിൽ പറ്റിപ്പിടിച്ചിരിക്കുന്ന രക്തക്കറ കണ്ടപ്പോൾ അയാൾക്ക് സംശയം.. ഇവൾ പറഞ്ഞതൊക്കെ സത്യമായിരിക്കുമോ?ഒരു കന്യകയെയാണോ താൻ നശിപ്പിച്ചത്?

ഭാര്യ പറയാറുണ്ട് മദ്യം ഓവറായാൽ അവളെ കാണുമ്പോൾ പണ്ടു പ്രേമിക്കുന്ന അവസരത്തിൽ അവളോട് പറഞ്ഞതൊക്കെ ഇപ്പോഴും പറയാറുണ്ടന്നു. കാറിൽ നിന്ന് വീട്ടിലെ റൂമിലേക്ക് പോകുമ്പോൾ അങ്ങനെയാണത്രേ പെരുമാറ്റം.. ഈശ്വരാ…അങ്ങനെ വല്ലതും ആയിരിക്കാം ഒരു നിമിഷം തന്റെ ഭാര്യയാണെന്ന് തോന്നിയിരിക്കാം. എല്ലാം ഈ നശിച്ച മദ്യം ബോധം നശിപ്പിക്കുന്നതു കൊണ്ടാണ്… എങ്കിലും ബിസിനസ് മൈൻഡ് കൊണ്ട് സംശയത്തോടെ ചോദിച്ചു..

“സത്യം പറ നിനക്ക് പിരീഡ് ടൈം അല്ലേ? അതല്ലേ ഈ രക്തം..?”

“അതൊക്കെ പത്ത് ദിവസം മുൻപ് കഴിഞ്ഞതാ.. ഇതതൊന്നുമല്ല.. പിച്ചിച്ചീന്തികീറിയിട്ടിപ്പോൾ അതിലും സംശയിക്കുന്നല്ലോ…”

അവൾ പൂർത്തിയാക്കാനാവാതെ തേങ്ങി

അതു കണ്ടപ്പോൾ അയാൾക്ക് വല്ലായ്ക തോന്നി.

“നീ കരയാതിരിയ്ക്കു എന്താണ് സംഭവിച്ചത് എന്ന് ഞാൻ ആലോചിക്കട്ടെ..”

കരയുന്ന അവളെ തൽക്കാലം ആശ്വസിപ്പിച്ചു.

കൂട്ടുകാരുടെ കൂടെ കൂടി ഒരുപാട് മദ്യപിച്ചു. അതിനിടയിൽ ഇവളുടെ ഡാൻസും ആസ്വദിച്ചു.

രാത്രി ഏറെ വൈകിയപ്പോൾ എല്ലാവരും പിരിഞ്ഞു പോകുന്ന നേരത്ത് എല്ലാവരെയും യാത്രയാക്കി താൻ നേരെ ലിഫ്റ്റ് വഴി മുകളിലോട്ട് വന്നു.

അവിടെ നിന്നും ഇടനാഴി വരെ നടന്നു തന്റെ സ്യുട്ടിലേക്ക് വരുന്നതുവരെ ഓർമ്മയുണ്ട്.. ഹോട്ടലിൽ തന്റെ റൂമിനടുത്ത് വേറൊരു റൂമിലായിരുന്നു ഇവൾക്ക് അക്കമഡേഷൻ റെഡിയാക്കി ഇരുന്നത്..

പിന്നെ എപ്പോഴാണ് ഇവളെ താൻ കണ്ടുമുട്ടിയത്.. ഇതിൽ എന്തോ ചതി ഉണ്ട് അയാൾക്ക് തോന്നി..

തന്റെ വസ്ത്രങ്ങൾ ഓരോന്നായി ഊരി മാറ്റിയതായി അയാൾക്ക് തോന്നി. താനെങ്ങനെ ഈ ഗൗണിൽ വന്നു.

“ഈ ഗൗൺ ഇടിപ്പിച്ചതു താൻ ആണോ
അയാൾ അവളോട് ചോദിച്ചു.”

“അല്ല എന്നോടുള്ള ഇഷ്ടം ഒക്കെ പറഞ്ഞു ബെഡിലേക്ക് മറിഞ്ഞപ്പോൾ സാറാണ് വസ്ത്രങ്ങൾ മാറ്റി ഈ ഗൗൺ എടുത്തിട്ടത്..
അതിനുശേഷമാണ് എന്നോട് സ്നേഹത്തോടെ പലതും പറഞ്ഞു, ഒടുവിൽ എന്റെ എല്ലാം കവർന്നെടുതാണ് എന്നെ കെട്ടിപ്പിടിച്ച് കിടന്നുറങ്ങിയത്..”

അവൾ ലാഘവത്തോടെ പറഞ്ഞു
.
ഈശ്വര…അയാൾക്ക് ഒന്നും വിശ്വസിക്കാൻ പറ്റുന്നില്ല.. അല്ലെങ്കിലും ഭാര്യയും കുട്ടികളും ഉള്ള താൻ ഇവളെ കല്യാണം കഴിക്കാമെന്നു ഇവളോട് പറയുമോ..? തനിക്ക് പരസ്ത്രീഗമനം ഇല്ല. അതുകൊണ്ടുതന്നെ കാശ് കൊടുത്തിട്ട് ഏർപ്പാടാക്കിട്ടു പോലും താൻ ഇത്തരം ദുഷ്കൃത്യം ചെയ്യൂല.. പിന്നെയല്ലേ കല്യാണം കഴിക്കാം എന്ന് പറഞ്ഞിട്ട്.. അയാൾക്ക് വല്ലാത്ത ആപൽശങ്ക തോന്നി.. കേസിൽ തോറ്റപ്പോൾ എതിരാളികൾ പുതിയ തന്ത്രവുമായി വന്നതായിരിക്കാം അയാൾക്ക് തോന്നി..

“കുട്ടി കല്യാണം കഴിക്കാൻ ഒന്നും എനിക്ക് പറ്റില്ല.എനിക്ക് ഭാര്യയും കുട്ടിയും ഉണ്ടു. നിനക്ക് കാശാണ് ഉദ്ദേശമെങ്കിൽ എത്രയായിരുന്നു നിന്റെ ഒരു രാത്രിയുടെ വില. അത് എത്രയായാലും അതിന്റെ ഇരട്ടി ഞാൻ തരാം നീ തൽക്കാലം ഇവിടെ നിന്ന് പോകൂ ”

കാശ് അതു കേട്ടപ്പോൾ അവൾക്കു ആശ്വാസം തോന്നി..

അവൾ എഴുന്നേറ്റ് വസ്ത്രങ്ങൾ നേരെയാക്കി.

അയാൾ സ്യുട്ടിലെ അലമാര തുറന്നു നോട്ടുകെട്ടുകൾ അവൾക്കുമുന്നിൽ വലിച്ചിട്ടു.

“കുട്ടി ഇതും എടുത്തു പൊയ്ക്കൊള്ളണം”

അവൾ ആർത്തിയോടെ നോട്ടുകെട്ടുകൾ തന്റെ ബാഗിൽ എടുത്തിട്ടു.. തുടർന്ന് ബാക്കിയുള്ള വസ്ത്രങ്ങളൊക്കെ ധരിച്ച് പോകാനൊരുങ്ങി..

“നിൽക്കൂ… ഇതുകൊണ്ട് തീർന്നു കൊള്ളണം… കഴിഞ്ഞ രാത്രിയിലെ സംഭവങ്ങൾക്ക് ഞാൻ വിലയിട്ടു തന്നു. ഇതിന്റെ പേരും പറഞ്ഞ് ഇനി ശല്യം ചെയ്യാൻ വരരുത്.. നിന്നെ ആരാ ഇങ്ങനെ ചെയ്യിപ്പിച്ചു എന്ന് എനിക്ക് നന്നായി അറിയാം. പൊയ്ക്കോ ”

അയാൾ പറഞ്ഞു..

കൃത്യം രണ്ടര മാസത്തിനു ശേഷം അവൾ വീണ്ടും വന്നു. അവളുടെ ഭാഗ്യമോ അയാളുടെ ദൗർഭാഗ്യമോ അപ്പോഴും അയാൾ അയാളുടെ ഹോട്ടലിൽ ഉണ്ടായിരുന്നു..

അവൾ അയാളെ മുകളിലെ അയാളുടെ സ്യുട്ടിലേക്ക് ക്ഷണിച്ചു.

“എനിക്കു നിന്റേതൊന്നും വേണ്ടല്ലോ ഞാൻ വരുന്നില്ല എന്താണ് കാര്യം.”

അയാൾ ആ ഹോട്ടലിലെ റിസപ്ഷൻ ഹാളിൽനിന്ന് ചോദിച്ചു..

“സാറിനോട് എനിക്ക് അത്യാവശ്യം ഒരു കാര്യം പറയാനുണ്ട്”

“ഇവിടന്ന് പറഞ്ഞോളൂ..”

“ഇവിടുന്ന് പറഞ്ഞാൽ ശരിയാവില്ല മുകളിൽ പോകാം..”

എന്തായിരിക്കും ഇനി ഇവളുടെ പുതിയ പദ്ധതി… അയാൾക്ക് ഒന്നും പിടി കിട്ടിയില്ല

ഒടുവിൽ അവളെയും കൂട്ടി അയാൾ മുകളിലുള്ള തന്റെ സ്യുട്ടിലെത്തി..

“സാർ ഞാൻ ഗർഭിണിയാണ്..”

” നല്ലത്..അതിന് ഞാനെന്തു വേണം..? ”

“സാറിന്റെതാണ് ഈ ഗർഭം..!”

“വാട്ട്…..നോൺസെൻസ് ….വിഡ്ഢിത്തം പറയരുത് പാട്ടും കൂത്തുമായി പലരുടെയും ഹോട്ടലുകളിലും ബെഡ്റൂമിലും നിരങ്ങി നടക്കുന്ന നിനക്ക് ഇത് എന്റെതാണെന്ന് പറയാൻ നാണമില്ലേ മൃദുലേ..”

അയാൾ അല്പം ചൂടായി ചോദിച്ചു.

“അല്ല സാർ തീർച്ചയായും അങ്ങനെഅല്ല ഇത് നിങ്ങളുടെ ഗർഭം തന്നെയാണ്..”

അവൾ തറപ്പിച്ചു പറഞ്ഞു.

ഇത് നല്ല തമാശ എന്തൊക്കെയാണ് ഇവർ പറയുന്നത്.. കാശ് അടിച്ചു മാറ്റാനുള്ള ഓരോരു സൂത്രങ്ങൾകൊണ്ടിറങ്ങിരിക്കുകയാണ്…

ഒറ്റരാത്രികൊണ്ട് ഗർഭം പോലും…

“അതുപോട്ടെ ഗർഭിണിയാണെന്നതിന് വല്ല തെളിവും ഉണ്ടോ.. ചുമ്മാ പറയുകയല്ലേ..?”

“അല്ല സാർ … ഇപ്പൊ കാണിച്ചു തരാം ”

അതും പറഞ്ഞ് അവൾ ബാഗിൽ നിന്നും അവൾ പൊട്ടിക്കാത്ത പുതിയ പ്രഗ്നൻസി കാർഡ് എടുത്ത് ബാത്റൂമിൽ പോയി അൽപ്പം കഴിഞ്ഞ് തിരിച്ചു വന്നപ്പോൾ അതുൽ രണ്ടു വര..

അവൾ അതുയർത്തി ആൾക്ക് കാണിച്ചു..

അയാൾ അൽപനേരം ആലോചിച്ചു.. വല്ലവരുടെയും ആയിരിക്കാം..എന്നിട്ട് പറഞ്ഞു

“ഈ വരവിന്റെ ഉദ്ദേശം ക്യാഷ് തന്നെയല്ലേ?”

“നോ സർ.. നെവർ.. എനിക്കൊരു ജീവിതം വേണം.. എന്നെ വിവാഹം കഴിക്കണം.”

“ശോ എന്തൊരു കഷ്ടമാണിത്.. എനിക്ക് ഭാര്യയും കുഞ്ഞും ഉള്ളത് അറിയാമല്ലോ.. എനിക്ക് ഇനിയെന്ത് വിവാഹം… ഇംപോസിബിൾ..നീ ചെലവിന് വല്ലതും വേണമെങ്കിൽ വാങ്ങിച്ചു പോകാനോക്കൂ..”

അയാള് പുറത്തേക്ക് വിരൽചൂണ്ടി അക്ഷമത പ്രകടിപ്പിച്ചു പറഞ്ഞു.

“പോസ്സിബിൾ ആണ് സാർ..എനിക്ക് ടൗണിൽ വേറൊരു ഫ്ലാറ്റ് എടുത്ത് തന്നാൽ മതി.. ഞാൻ അവിടെ ജീവിച്ചു കൊള്ളാം നിങ്ങളുടെ ഭാര്യയായി നിങ്ങളുടെ കുട്ടിയെ പെറ്റുപോറ്റി..”

“ചെ…. നിർത്തൂ നീ എന്തൊക്കെയാ ഈ പറയുന്നത്.. അതൊന്നും സാധ്യമല്ല പണം വേണമെങ്കിൽ വാങ്ങിച്ചു നീ പൊയ്ക്കോളൂ ഗർഭിണി ആണെങ്കിൽ അത് എന്ത് വേണമെങ്കിലും ചെയ്തോ നശിപ്പിക്കുകയോ വളർത്തുകയോ എനിക്ക് അതൊരു വിഷയമല്ല..”

അയാൾ വല്ലാത്ത അസ്വസ്ഥതയുടെ കൂടി പറഞ്ഞു.

പക്ഷേ അവൾ പോകാൻ കൂട്ടാക്കിയില്ല.
കരച്ചിലും പിഴിച്ചിലും ആയി അവിടെ കൂടി..
തൽക്കാലം അവളുടെ ഇഷ്ടപ്രകാരം എല്ലാം ശരിയാക്കി തരാം എന്നു പറഞ്ഞു അനുനയിപ്പിച്ച് അവളെ പറഞ്ഞയച്ചു.

പിന്നീട് അന്വേഷിച്ചപ്പോൾ അറിഞ്ഞു ഒരു നിർദ്ധനകുടുംബത്തിലെ പാവം പെൺകുട്ടിയാണ് രോഗിയായ അമ്മയ്ക്ക് വേണ്ടിയായിരുന്നു അവൾക്ക് പണം അത്രയും ആവശ്യമായി വന്നത്. പക്ഷേ അവർ ഈയടുത്ത് മരിച്ചു..

ശേഷം വീട്ടിൽ ഒറ്റയ്ക്ക് ആണ്.. സീസണിൽ വല്ലപ്പോഴും കിട്ടുന്ന പ്രോഗ്രാമുകൾ അവളെ പട്ടിണിയിൽ ആക്കി. വയറ്റിൽ ആണെങ്കിൽ തന്റെ കുട്ടി വളരുന്നു. തന്റെ അവസ്ഥ എല്ലാം അറിഞ്ഞ് അവൾ ഒരു ഉപാധി വെച്ചല്ലേ.. പാവമല്ലേ അവൾ..അതെങ്കിലും നിറവേറ്റി കൊടുക്കണം.

പിന്നെ അവളുടെ ഇഷ്ടപ്രകാരം ടൗണിൽ ഒരു ഫ്ലാറ്റ് എടുത്തുകൊടുത്തു.അവിടെ അവൾ താമസം തുടങ്ങി. ഗർഭം സത്യമായിരുന്നു. സമയമായപ്പോൾ അവൾ വയറ്റിലുള്ള തന്റെ കുഞ്ഞിനെ പ്രസവിച്ചു. അപ്പൊ തന്നെ വിവരം അയാളെ വിളിച്ച് അറിയിച്ചു.

“നമുക്കു മകളാണ് പിറന്നു ഇരിക്കുന്നത്.. കുഞ്ഞിന്റെ കാര്യത്തിൽ ഇനിയും നിങ്ങൾക്ക് സംശയമാണെങ്കിൽ നിങ്ങൾ കുഞ്ഞിന്റെ ഡിഎൻഎ നോക്കൂ എന്നിട്ട് ഉറപ്പിക്കു എന്നിട്ട് ആണെങ്കിലും എന്നോട് കുഞ്ഞിനോടുള്ള സ്നേഹം ഒന്നു പ്രകടിപ്പിക്കു”

അവൾ കെഞ്ചി കൊണ്ട് പറഞ്ഞു.. അയാളില് വാർത്തകളൊന്നും സന്തോഷമല്ല ജനിപ്പിച്ചത്.. മറിച്ച് അസ്വസ്ഥതയും അസമാധാനങ്ങളുമാണ്..അയാൾ തീർത്തും പ്രതിസന്ധിയിലായി..

തന്റെ യഥാർത്ഥ ഭാര്യയും കുട്ടികളും ഇതറിഞ്ഞാൽ തന്റെ ഭാവി എന്താവാം..

മൃദുലയുടെ സ്നേഹത്തിനു മുമ്പിൽ ആൾക്ക് പിടിച്ചുനിൽക്കാൻ പറ്റിയില്ല..

ഒടുവിൽ അവളുടെ സ്നേഹവും തിരിച്ചറിഞ്ഞു. ഫ്ലാറ്റിൽ പോയി അവളെയും സന്തോഷിപ്പിച്ചു തുടങ്ങി.മകൾ അച്ഛാ എന്ന് വിളിച്ചു വളർന്നു.. പക്ഷേ എല്ലാം രഹസ്യമാക്കി വെച്ചു…

“ഡാഡി”

മകൻ ശിവപ്രസാദിനെ നീട്ടിയുള്ള വിളി കേട്ട് അയാൾ ഞെട്ടിപ്പോയി.

മകൻ വച്ചുനീട്ടിയ ഫോട്ടോ തന്റെയും മൃദുലയുടെയും മകൾ ശിവകാമിയുടെതാണെന്നു കണ്ടപ്പോൾ അയാൾ അന്തം വിട്ടു ആലോചിക്കുകയായിരുന്നു ഈ കാര്യങ്ങൾ..

“ഡാഡി ശിവകാമിയുടെയും ഡാഡി നമ്മുടെ ബിസിനസ് പോലെ തന്നെ ഉള്ള കാര്യങ്ങൾ ആണ് ചെയ്യുന്നത് എന്നാണ് അവൾ പറഞ്ഞിരിക്കുന്നത്.. അവളെ എനിക്ക് ഒരുപാട് ഇഷ്ടമാണ് ഞങ്ങളുടെ കല്യാണം നടത്തി തരണം ഡാഡി..

മകൻ ശിവപ്രസാദ് അത് പറഞ്ഞു കയ്യിലുള്ള കെട്ടാൻ താല്പര്യമുള്ള പെണ്ണിന്റെ ഫോട്ടോ തന്നെ ഏൽപ്പിച്ചപ്പോൾ അതുകൊണ്ടു ഞെട്ടിത്തരിച്ചു അയാൾ അറിയാതെ പൂർവ്വ സ്മരണ യിലേക്ക് പോയതാണ്..

“എന്താ ഡാഡി ഇങ്ങനെ ആലോചിക്കുന്നത്..?” അവൻ പുഞ്ചിരിച്ചുകൊണ്ട് ചോദിച്ചു.

വീണ്ടുംമകന്റെ ചോദ്യം അയാളെ ചിന്തയിൽ നിന്നും പൂർണ്ണമായും ഉണർത്തി..

ഈശ്വരാ ഇത് അനുവദിച്ചുകൂടാ.. ചേട്ടൻ പെങ്ങളെ കല്യാണം കഴിക്കുകയോ ഒരിക്കലും പാടില്ല.. ഇതുവരെ താൻ കൊണ്ടുനടന്ന നിഗൂഢമായ രഹസ്യം ശിവപ്രസാദ് മുമ്പിൽ ചുരുളഴിക്കാതെ വയ്യ..

ഇല്ലെങ്കിൽ അവൻ ചെയ്യുന്നത് അതിക്രമം ആവും.. പ്രകൃതിക്ക് നിരക്കാത്തതാണ് അതു.

അയാൾ ഫോട്ടോ മകനെ തിരിച്ചു ഏൽപ്പിച്ചു ഒന്നും മിണ്ടിയില്ല.. അച്ഛന് മൗനം അവൻ അത്ര കാര്യമാക്കിയില്ല.. പ്രേമിച്ച്ത് അതുകൊണ്ടായിരിക്കാം അച്ഛന് വിഷമംഎന്നു അവനു തോന്നി..

അയാൾക്ക്‌ ഇരിക്കപ്പൊറുതി വന്നില്ല.ഉടനെ പട്ടണത്തിലുള്ള മൃദുലയുടെ ഫ്ലാറ്റിലെത്തി.. കാര്യങ്ങളെല്ലാം പറഞ്ഞു.

“ഒരു പയ്യനെ ഇഷ്ടമാണെന്നേ അവൾ പറഞ്ഞുള്ളൂ അവന്റെ പടം ഒന്നും കാണിച്ചിരുന്നില്ല അതുകൊണ്ട് എനിക്കൊന്നും പിടികിട്ടിയില്ല.. ഇതു വല്ലാത്ത ചതിയായി പോയല്ലോ ഈശ്വരാ.. ഇനി എന്ത് ചെയ്യും ”

മൃദുലയ്ക്ക് അത് കേട്ടപ്പോൾ ദുഃഖമായി. അവൾ വേദനയോടെ പറഞ്ഞു.

“മൃദുല നീ മകളെയും കൂട്ടി വേറെ എവിടേക്കെങ്കിലും താമസം മാറ്റുക.. ദൂരെ ആകുമ്പോൾ അവനു അവളെ കാണാൻ പറ്റില്ലല്ലോ. ക്രമേണ മറന്നു കൊള്ളും.”

“എന്താ പറയുന്നത് ഇന്നത്തെ കാലത്ത് ദൂരം ഒന്നും ഒരു വിഷയമല്ല… സത്യം അവർ അറിയണം അതല്ലാതെ വേറെ വഴിയില്ല.. ഈ പ്രേമത്തിൽ നിന്നും അവർ പിൻമാറണം എങ്കിൽ അതേ വഴിയുള്ളൂ..”

“അപ്പോൾ എന്റെ വീട്ടിലറിഞ്ഞാലുള്ള സ്ഥിതി..”

അയാൾ ആശങ്കയോടെ ചോദിച്ചു..

” നിങ്ങൾ ധൈര്യമായിരിക്കൂ…നമുക്ക് ഈ കാര്യം അവരെ രണ്ടു പേരെ മാത്രം ധരിപ്പിച്ചാൽ പോരെ.. അവരോട് രഹസ്യമായി സൂക്ഷിക്കാനും പറയാം.. അപ്പോൾ പിന്നെ പ്രശ്നം ഒന്നും ഉണ്ടാകില്ലല്ലോ..

“അത് നല്ല ഉപായമാണ്.. പക്ഷേ പ്രേമിച്ച അവരുടെ മനസ്സുകൾ തമ്മിൽ….”

“ഇപ്പോഴത്തെ കുട്ടികൾ അല്ലേ കാര്യങ്ങൾ മനസ്സിലാക്കും.”

ഈ സമയം മൃദുലയുടെ മകൾ ശിവകാമി യും കൂട്ടി ശിവപ്രസാദ് അവന്റെ ഹോട്ടലിൽ എത്തി.. മുകളിലെ അവന്റെ റൂമിലേക്ക് പോകാൻ അവളെയും കൂട്ടി അവൻ ലിഫ്റ്റിൽ കയറി..

“പത്താം നിലയിൽ ആണല്ലോ നിന്റെ റൂം പിന്നെന്തിനാ ഈ ഒമ്പതാം നിലയിൽ നിർത്തിയത്”

അവൾ ചോദിച്ചു..

“അതൊക്കെയുണ്ട് വാ”

ഒമ്പതാം നിലയിൽ എത്തിയപ്പോൾ ലിഫ്റ്റിൽ നിന്നും അവർ ഇറങ്ങി..

“ഇതാണ് ഡാഡിയുടെ സ്യുട്ട്..”

അവൻ അച്ഛന്റെ മുറി അവൾക്ക് കാണിച്ചു കൊടുത്തു..

“അത് ശരി…”

ശിവകാമി പുഞ്ചിരിച്ചു റൂമിന്റെ വാതിൽ നോക്കി പറഞ്ഞു.

ശേഷം പത്താം നിലയിലുള്ള അവന്റെ റൂമിലേക്ക് അവർ ചെന്നു.

ഈ സമയം താഴെ ഹോട്ടലിൽ സുധീഷ് എത്തി.. മകന്റെ കാർ പാർക്കിങ്ങിൽ കിടക്കുന്നത് കണ്ടപ്പോൾ അയാൾ ആശങ്കയോടെ ഹോട്ടൽ റിസപ്ഷനിസ്റ്റിനോട് ചോദിച്ചു.

“അത് സാർ ശിവപ്രസാദ് വന്നിട്ടുണ്ട്. കൂടെ ആ പെൺകുട്ടിയും ഉണ്ട്.. ശിവപ്രസാദ് സാറിന്റെ പുതിയ റൂമിന്റെ ഇന്റീരിയർ വർക്ക് കഴിഞ്ഞ് ഇന്ന് ഉദ്ഘാടനമാണ്… അവിടേക്കാണ് രണ്ടുപേരും പോയിട്ടുള്ളത്..”

റിസപ്ഷനിസ്റ്റിന്റെ വാക്കുകേട്ട് സുധീഷ് നടുങ്ങി.. അവന്റെ റൂമിലെ വർക്ക് കഴിഞ്ഞ ദിവസമാണിന്ന്… അവൻ അവളെയും കൂട്ടി അങ്ങോട്ട് പോയിട്ടുണ്ട്.. ഈശ്വരാ.. ഇനി എന്താ സംഭവിക്കാൻ പോകുന്നത്.ആ ഏകാന്തതയിൽ റൂമിന്റെയും ബെഡിന്റെയും സൗന്ദര്യം കണ്ടു മതിമറന്നു അവർ വല്ലതും ചെയ്താൽ.. ഇതെന്തൊരു വിധിയാണ് ഏതൊരു അച്ഛനാണ് ഇത് സഹിക്കാൻ കഴിയുക..അയാൾ വേഗം ലിഫ്റ്റിൽ കയറി പത്താം നിലയിലേക്ക് പുറപ്പെട്ടു.

“കൊള്ളാം നല്ല ഇന്റീരിയർ വർക്കുകൾ”

അതും പറഞ്ഞ് ചാടി ബെഡ്ഡിൽ മലർന്നു കിടന്നു.. സീലിങ്ങിലെ പ്ലാസ്റ്റർ ഓഫ് പാരീസിൽ തീർത്ത ചിത്രപ്പണികൾ നോക്കി ആസ്വദിച്ചു.

സുധീഷ് ഓടി മകന്റെ റൂമിനടുത്തേക്ക് എത്തി. ഭാഗ്യം കതക് അടച്ചിട്ടില്ല അരുതാത്തതൊന്നും നടന്നിട്ട് ഉണ്ടാവില്ല. അയാൾ റൂമിന് അകത്ത് പ്രവേശിച്ചു..

“മക്കളെ ”

എന്നു വിളിച്ചു

ശിവകാമി ബെഡിൽ നിന്നും ചാടി എണീറ്റു

“അച്ഛൻ എങ്ങനെ ഇവിടെ എത്തി..”

“മോളെ ഇത് അച്ഛന്റെ ഹോട്ടൽ ആണ്. ഈ ശിവ പ്രസാദ് മോളുടെ ചേട്ടനാണ്.”

എന്നിട്ട് മോനെ നോക്കി പറഞ്ഞു

“മോനെ ഇത് നിന്റെ പെങ്ങളാണ്.. അച്ഛന് പണ്ടൊരു അബദ്ധം പറ്റിയപ്പോൾ ഉണ്ടായ പെങ്ങൾ”

സോഫയിൽ ഇരിക്കുന്ന ശിവപ്രസാദ് അത് കേട്ട് ചിരിച്ചു..

“എനിക്കറിയാമച്ചാ… അച്ഛനു ഞങ്ങളെ കൂടാതെ ഒരു ഭാര്യയും മോളും ഉണ്ടെന്ന് അമ്മ എന്നോട് അപ്പോഴേ പറഞ്ഞിരുന്നു.. ഞാൻ വലുതായപ്പോഴാണ് എന്റെ പെങ്ങളെ കണ്ടു പിടിക്കാൻ പറ്റിയത്..”

ബാക്കി ഞാൻ പറയാം ശിവകാമി പറഞ്ഞു

“എന്നോടും അമ്മ പറഞ്ഞിരുന്നു അച്ഛനു ശരിയായിട്ട് ഒരു ഭാര്യയും മകനും ഉണ്ടെന്ന്.. അപ്പോഴേ എനിക്ക് ആ ചേട്ടനെ കാണാൻ ആഗ്രഹം തോന്നിയിരുന്നു..അങ്ങനെ ഞങ്ങൾ രണ്ടു പേരും കണ്ടുമുട്ടി…ഏട്ടനോട് എല്ലാം തുറന്നു പറഞ്ഞു.. ഏട്ടന് എന്തു സന്തോഷം ആയിരുന്നന്നോ .. സുന്ദരിയായ ഈ കൊച്ച് അനുജത്തിയെ ഏട്ടന് ഇഷ്ടമായിരുന്നു..

അച്ഛന്റെ വായ കൊണ്ട് തന്നെ അറിയാൻ വേണ്ടിയാണോ ഇങ്ങനെ പ്രേമമാണെന്നും വിവാഹം കഴിക്കാൻ ഇഷ്ടമാണെന്നും ഒക്കെ പറഞ്ഞു അച്ഛനെ പരിഭ്രാന്തനാക്കിയത്.. അതുകൊണ്ട് അച്ഛൻ എല്ലാം തുറന്നു സമ്മതിച്ചല്ലോ..അങ്ങനെ ഞങ്ങൾക്ക് രഹസ്യത്തിന്റെ മറ വലിച്ചെറിഞ്ഞ് പരസ്യമായിത്തന്നെ ഏട്ടനും അനിയത്തിയുമായി ജീവിക്കാം അല്ലോ… അതിനായിരുന്നു ഇങ്ങനെ ഒരു നാടകം..സോറി അച്ഛാ”

ശിവകാമി പറഞ്ഞു.

“സോറി ഡാഡി”

ശിവപ്രസാദും പറഞ്ഞു..

“അപ്പോൾ രണ്ടുപേരും എല്ലാം അറിഞ്ഞിട്ടുള്ള കളിയായിരുന്നു അല്ലേ.. മനുഷ്യനെ ചുമ്മാ തീ തീറ്റിച്ചു.. കൊള്ളാം..
വരൂ നമുക്ക് എന്റെ റൂമിൽ പോകാം”

സന്തോഷത്തോടെ അതിലേറെ സമാധാനത്തോടെ സുധീഷ് തന്റെ രണ്ടു മക്കളെയും തോളിൽ കയ്യിട്ടു അയാളുടെ സ്യുട്ടിലേക്ക് പോയി.

കാപ്പി വരുത്തിച്ചു കുടിച്ചു മൂവരും.

അപ്പോഴേക്കും മൃദുലയുടെ ഫോൺ മഹേശ്വരന് വന്നു..

“പിള്ളേരുടെ നാടകത്തിനു മുമ്പിൽ തോൽക്കേണ്ടി വന്നു അല്ലേ..”

അവര് ചിരിച്ചുകൊണ്ട് ചോദിച്ചു.

“അത് പിന്നെ അവർ ഈ സുധീഷ് മുതലായിയുടെ മക്കൾ അല്ലേ. ആ ഗുണം ഇല്ലാതിരിക്കുമോ…? നീയും ചേർന്ന് കളിച്ചതാണ്. അല്ലേ? ”

“മോനേ എങ്ങനെയുണ്ട് വിശേഷങ്ങൾ ഡാഡി അറിഞ്ഞോ മോനു ഇതൊക്കെ അറിയാം എന്നുള്ള കാര്യം”

“അറിഞ്ഞു മമ്മി.. വിവാഹത്തിന്റെ സംഭവം എടുത്തിട്ടപ്പോൾ ബിസിനസ് മൈൻഡ് കാരനായ എന്റെ ഡാഡി ശിവകാമിയേയും അമ്മയെയും നാടുകടത്തുമോ എന്ന എന്റെ ഭയം സത്യമായിരുന്നു. ഇന്ന് അതെക്കുറിച്ച് ശിവകാമിയുടെ അമ്മയോട് പറഞ്ഞത്രേ . അതുകൊണ്ടാണ് പ്രേമിക്കുന്ന കമിതാക്കളുടെ ഏകാന്ത റൂം സന്ദർശനം എന്ന ഈ റൂം കാണൽ ചടങ്ങ് വേഗം ഒപ്പിച്ചത്..! അതിൽ ഡാഡി പെട്ടു.. ഞങ്ങളോട് എല്ലാം തുറന്നു പറഞ്ഞു സമ്മതിച്ചു.. ”

“അതു നന്നായി പെങ്ങളെയും കൂട്ടി ഡാഡിയും മകനും വേഗം വാ കാണാൻ കൊതിയായിട്ടു വയ്യ..”

അതും പറഞ്ഞ് ശിവപ്രസാദിനെ മമ്മി ഫോൺ വച്ചു

” ഇപ്പത്തന്നെ വരാം മമ്മി”

“ബെസ്റ്റ്…അവൾക്കും ഇതിൽ റോൾ ഉണ്ടോ?”

മഹേശ്വരൻ മകനോട് ചോദിച്ചു..

“പിന്നില്ലാതെ”

മകൻ ചിരിച്ചുകൊണ്ട് പറഞ്ഞു

“ഇവിടുത്തെ ഒരൊറ്റ രാത്രി കൊണ്ടാണ് ഞാൻ ഉണ്ടായത് അല്ലേ… അച്ഛാ…”

ആ റൂമിലെ ബെഡിൽ കിടന്ന് ഉരുണ്ട് കൊണ്ടു ശിവകാമി അച്ഛനെ നോക്കി പൊട്ടിച്ചിരിച്ചുകൊണ്ട് ചോദിച്ചു..

അതുകേട്ട് സുധീഷിനും ചിരിയടക്കാനായില്ല..