(രചന: Vidhun Chowalloor)
അമ്മയെ കൂടി കൂടെ കൊണ്ടു പോവാൻ ഇത് ഫാമിലി ട്രിപ്പ് അല്ല ഹണിമൂൺ ട്രിപ്പ് ആണ് അല്ലെങ്കിൽ പിന്നെ പളനി വഴി ഗോവിന്ദാ ഗോവിന്ദാ.. അത് മതിയോ…….
ഒന്നും മിണ്ടാതെ ചായ അവിടെ വച്ചിട്ട് പോയി…
ഹാളിൽ കയറി അടുക്കള വഴി ഒരു പ്രദക്ഷിണംവച്ച് നോക്കി ആളെ അവിടെ ഒന്നും കാണാനില്ല പിന്നെ എവിടെ പോയി……???
ചെന്നുപെട്ടത് അമ്മയുടെ മുമ്പിലും…..
എന്താടാ… കാലത്തുതന്നെ രണ്ടു ഒളിച്ചു കളിക്കുകയാണോ അല്ല നിനക്കിന്ന് ഓഫീസ് അല്ലേ…..
ഇന്നലെ കല്യാണം കഴിഞ്ഞ എന്നോട് ചോദിക്കുന്ന ഒരു ചോദ്യമാണോ എന്ന മട്ടിൽ ഞാൻ ഒന്ന് തുറിച്ചു നോക്കി…..
വേറൊന്നുമല്ല. നീ എവിടെ ഇരുന്നാൽ ആ പെണ്ണിന് ഒരു സമാധാനവും കിട്ടില്ല…… കോത്തുകൂടാൻ അല്ലേ നിനക്ക് ഇഷ്ടം എപ്പോഴും ഓരോന്നും പറഞ്ഞ് അടി കൂടിക്കൊണ്ടിരിക്കും ആ കുട്ടിയുടെ വിധി അമ്മ ചിരിച്ചു……
അയിന് ഞാൻ ഒന്നും ചെയ്തില്ല….
പിന്നെ എന്തിനാ ലക്ഷ്മി മുഖം വീർപ്പിച്ചു നടക്കുന്നത് നീ എന്തെങ്കിലും കുരുത്തക്കേട് പറഞ്ഞു കാണും……
ഓഫീസിൽ നിന്ന് ഒരു ഗിഫ്റ്റ് തന്നിരുന്നു
ഒരു കൊടൈക്കനാൽ ടിക്കറ്റ്……
അതിനെ കുറച്ചു പറഞ്ഞു കൊണ്ടിരിക്കുകയായിരുന്നു അമ്മയെ കൂടി കൊണ്ട് പോവാം എന്ന് പറഞ്ഞു ഞാൻ ജസ്റ്റ് ഒന്ന് ട്രോളി അതിനാണ് ഈ പിണക്കം…
ഓഹോ ഒരു ദിവസം കഴിഞ്ഞില്ല അപ്പോൾക്കും തുടങ്ങി അടി പൊട്ടന്റെ കൈയിൽ പൂമാല കൊടുത്താൽ ഇത് തന്നെ അവസ്ഥ
അത് കുരങ്ങൻ അല്ലെ…..
ആ രണ്ടും ഒന്ന് തന്നെ.. അമ്മ എന്നെ നോക്കി ചിരിച്ചു…..
അവൾ മുകളിൽ ഉണ്ട് തുണി വിരിക്കാൻ പോയിട്ടുണ്ട്…..
എടോ ഞാൻ ഒരു തമാശ പറഞ്ഞത് ആണ്
അതിന് ഇങ്ങനെ മുഖം വീർപ്പിച്ചു നടന്നാൽ അമ്മ വരെ അറിഞ്ഞു.. ഒരു ലോഡ് ഉപദേശം രാവിലെ തന്നെ കിട്ടി ഇനി വയ്യ മറ്റുള്ളവരുടെ ഉപദേശം കേൾക്കാൻ
അവളൊന്ന് ചിരിച്ചു….. അമ്മ അറിഞ്ഞോ…..
ആ… അനുജത്തി ഇവിടെ ഉള്ളപ്പോൾ സമാധാനം കൊടുക്കില്ല ഞാൻ അമ്മയ്ക്ക് നന്നായി അറിയാം എപ്പോഴും അടിയാണ്.
സമയം കിട്ടിയാൽ ഇടി വരെ നടക്കാറുണ്ട് ഇവിടെ അവൾ പോയതിൽ പിന്നെ ആ ചിരിഎല്ലാം നിന്നു വീട് ശരിക്കും ഉറങ്ങി പോയി…..
ആക്സിഡന്റ് ആയിരുന്നു അല്ലെ…
Mm.. എന്നോട് വാശി പിടിച്ചാണ് വണ്ടി വാങ്ങിയത്
എത്ര പറഞ്ഞാലും കേൾക്കില്ല അത്രയ്ക്കുണ്ട് വാശി…
എന്റെ ഓരോ കുറുമ്പിനും ഏട്ടത്തിയമ്മ വരട്ടെ കാണിച്ചു കൊടുക്കാം ഞാൻ എനിക്ക് അറിയാത്ത നിന്നെക്കുറിച്ച് പോലും അന്നേ അവൾ പറഞ്ഞിരുന്നു…….
അമ്മയ്ക്ക് സഹിക്കില്ല ഈ പെൺകുട്ടികൾ മുഖം വീർപ്പിച്ച് നടക്കുന്നത് ഒന്നും അവളെ അതിൽ കാണുന്ന പോലെ ആണ് അമ്മക്ക്
ഇഷ്ട്ടപെട്ടത് കിട്ടിയില്ലെങ്കിൽ…
മൂപ്പരുടെ സ്ഥിരം നമ്പർ ആണ് പിണക്കം എന്നു കരുതി ഭക്ഷണം കഴിക്കാതെ സമരം ചെയുന്ന ആൾ ഒന്നും അല്ല ഭക്ഷണം കണ്ടാൽ പിണക്കം മറക്കും അതാണ് സാധനം……..
എല്ലാം നിമിഷം കൊണ്ട് മാറി മറിഞ്ഞു അതിന് ശേഷം അമ്മ ഒറ്റക്കാണ് ഒരു മക്കൾ ആയിട്ട് തന്നെയാണ് നിന്നെ ഞാൻ ഇവിടേക്ക് കൊണ്ട് വന്നതും……
ആയ്യോാ…… കണ്ണ് ഓക്കേ നിറഞ്ഞിരിക്കുന്നു…….
ആരെങ്കിലും കണ്ടാൽ ഞാൻ ചീത്ത പറഞ്ഞതാണെന്ന് കരുതും വേഗം തുടച്ചേ….
അമ്മ നന്നായി കഷ്ടപ്പെട്ടാണ് വളർത്തിയത്
അതുകൊണ്ടുതന്നെ വേറെ ആഗ്രഹങ്ങൾ ഒന്നും പറഞ്ഞു അമ്മയെ ബുദ്ധിമുട്ടിക്കാൻ തോന്നാറില്ല…
കാഴ്ചകൾ കാണാൻ പുതിയൊരു ലോകം കിട്ടിയപ്പോൾ എന്റെ ലോകം എന്റെ കൂടെ വേണം എന്ന് എനിക്ക് തോന്നി അതാണ് അല്ലാതെ ദേഷ്യം ഒന്നും ഇല്ല.. പിണക്കത്തിനു സോറി…… ഇനി വീർപ്പിക്കില്ല എന്റെ മുഖം എന്താ പോരെ….
ഒരാഴ്ച കൊണ്ട് തന്നെ അമ്മയെ മുഴുവനായി കൈയിലെടുത്തു എന്നെ വേണ്ട എന്ന ഘട്ടംവരെ എത്തി തുടങ്ങി അല്ലെങ്കിലും അടികൂടുന്ന സീരിയൽ അമ്മായി അമ്മമാരെക്കാളും മകളായി സ്നേഹിക്കുന്നവർക്ക് തന്നെയാണ് ഇന്ന് സ്ഥാനം മനസ്സിലും….
ഇന്ന് എന്താ ഇത്ര നേരത്തെ കിടക്കുന്നത്……
മുടങ്ങിപ്പോയ ഒരു യാത്രയുണ്ട് മൂന്നു ദിവസം ലീവ് ഉണ്ട് ഡ്രസ്സ് എല്ലാം ഞാൻ പാക്ക് ചെയ്ത് വെച്ചിട്ടുണ്ട് കാലത്ത് കുളിച്ച് ഒന്നു വന്നാൽ മാത്രം മതി താൻ…..
ഹോ…… പളനിക്ക് അല്ലെ….. അപ്പോൾ എന്തായാലും കുളിക്കണം അതും പറഞ്ഞു എന്നെ കളിയാക്കി ചിരിച്ചു…
ഇത് എവിടെ…. റെഡി ആയി നിൽക്കാൻ പറഞ്ഞിട്ട് ഇപ്പോൾ ഏട്ടനെ കാണുന്നില്ല….. ഹലോ ഒന്നും മിണ്ടിന്നില്ല എന്താ മാഷേ പറ്റിക്കുകയാണോ…
അല്ലെടോ…… ഒരു അഞ്ചു മിനിറ്റ് ഞാൻ ഇതാ എത്തി…. ഞാൻ ഫോൺ കട്ട് ചെയ്തു….. വീടിന്റെ മുറ്റത്ത് വണ്ടി ഒതുക്കി നിർത്തി രണ്ട് ഹോൺ അടിച്ചു……
അമ്മേ ഏട്ടൻ വന്നു….. വാതിലടച്ച് ഒരു ബാഗും പിടിച്ചു അവൾ എന്റെ അടുത്തേക്ക് വന്നു….
നിന്റെ ഡ്രസ്സ് ഞാൻ എടുത്തു വച്ചിട്ടുണ്ട് പിന്നെ ഇത് ഏതാ……
അത് അമ്മയുടെ ആണ്…… ഈ കൊടൈക്കനാൽ കപ്പിൾസിന് മാത്രമുള്ളതല്ല ഫാമിലിക്കും കൂടി ഉള്ളതാണ്…
ആ അത് ശരിയാണ്……
ഡോർ തുറന്നു ബാഗ് സീറ്റിൽ വച്ചിട്ട് അടക്കാൻ നിൽക്കുമ്പോൾ ആണ് ലക്ഷ്മി അവളുടെ അമ്മയെ കാണുന്നത്…….
അമ്മ എന്താ ഇവിടെ…… എന്റെ കാലിൽ ഒരു ചവിട്ട് തന്നിട്ട് ചോദിച്ചു…
ലോകം കാണാൻ പോവുകയല്ലേ പിന്നെ ഇയാളുടെ ലോകം കൂടി കൂടെ ഉണ്ടാവണം എന്ന് ഒരു കൊതി……. കണ്ണ് നിറച്ചു ഒരു പുഞ്ചിരി സമ്മാനിച്ചു…..
വിവാഹത്തിലൂടെ ഒരു പെണ്ണ് എന്നതിനേക്കാൾ ഒരു കുടുംബം കിട്ടുന്നതാണ് ഭാഗ്യം പണത്തിനേക്കാൾ മുകളിൽ സ്നേഹവും നിലനിൽക്കട്ടെ പുണ്യമായി തന്നെ…