മൂന്നാമത്തെ ഡെലിവറിയും കഴിഞ്ഞു വീട്ടിൽ ഇരിക്കുമ്പോൾ ആയിരുന്നു നാളുകൾക്കു ശേഷം..

പൊട്ടിയ പടവുകൾ
(രചന: Uthara Harishankar)

കാര്യം പത്താം ക്ലാസ്സ്‌ പാസ്സായില്ല പക്ഷെ ആദ്യ ബിസ്സിനെസ്സ് പാഠം പറഞ്ഞു തന്നത് അമ്മ തന്നെ ആണ്

പിന്നെ കൂടെത്തന്നെ പഠിച്ച ആളാണ് അതിന്റെ ആപ്ലിക്കേഷൻ പഠിപ്പിച്ചു തന്നതും, ആ എന്നെ തോപ്പിക്കാൻ ആണ് നോക്കുന്നത് എങ്കിൽ ഞാൻ തോക്കില്ല

ഇതു വാശിയല്ല, വിശ്വാസമാണ്…

അത്രയും പറഞ്ഞു ഉമ്മറത്ത് നിന്നും കയറി പോരുമ്പോൾ എന്റെ അരിശം കെട്ടടങ്ങിയിട്ടില്ലായിരുന്നു,

മുറിയിൽ വന്നു കസേര വലിച്ചിട്ട് മേശയിലേക്ക് കുനിഞ്ഞു കിടക്കുമ്പോൾ ചിന്തകളുടെ ഭാരം കൊണ്ടു തല വിങ്ങി വലിച്ചിരുന്നു…

രണ്ടു മാത്ര കഴിഞ്ഞു കാണും
കുരുമുളക് കലർന്ന നീരാവി മുഖത്തു വട്ടം വരച്ചു

തല ഉയർത്തി,

ചായ കുടിക്ക്, പിന്നെ പഴയ പോലെ ഉഷാറാവുക

വേണ്ട മഹിയേട്ടാ…

കുന്ന് ഓടി കയറിയവനെ , വേഗത്തിൽ നടക്കാൻ പഠിപ്പിക്കേണ്ട അതറിയാം എന്നാലും… അന്ന് പറഞ്ഞത് തന്നെ ഇന്നും പറയുന്നു

“മറ്റൊരാളുടെ വെളിച്ചത്തിൽ വിയർക്കുന്നതിലും നല്ലത് സ്വയം ഉരുകി തീയാകുന്നത് ആണ്”

രുദ്ര… തന്റെ ലക്ഷ്യമാണ്… തന്റെ തീരുമാനവും…

അത്രയും കേട്ടു മുറി വിട്ടു മുറ്റത്തെക്ക് ഇറങ്ങുമ്പോൾ മനസ്സിനെ വരുത്തിയിൽ നിർത്താനുള്ള ശ്രമമായിരുന്നു…

മൂന്നാമത്തെ ഡെലിവറിയും കഴിഞ്ഞു വീട്ടിൽ ഇരിക്കുമ്പോൾ ആയിരുന്നു നാളുകൾക്കു ശേഷം ഞാൻ എന്നോട് തന്നെ സംസാരിക്കാൻ ശ്രമിച്ചത്

ഇഷ്ട്ടമുള്ളയിടത്തേ വിട്ടു വീഴ്ചകൾ ഉണ്ടാകു എന്ന ബോധം ഇനിയും തുടർന്നാൽ എനിക്കു എന്നേ നഷ്ടപ്പെടുമെന്ന് തോന്നി

എന്നാൽ കൂടെയുള്ളത് ഒന്നും തന്നെ നഷ്ടപ്പെടാതെ എന്നെ നേടിയെടുക്കുക എന്നത് ശ്രമകരവും എന്നാൽ………..

ആ ചിന്തകളുടെ യാത്ര അവസാനിച്ചത് അടുക്കളക്ക് ഉള്ളിൽ തന്നെ ആയിരുന്നു,

അല്ലെങ്കിലും അടുക്കള ഒരു അത്ഭുതമാണ് തുടക്കവും ഒടുക്കവും, ഒരേ നിറമുള്ള ഒരായിരം നൂലുകൾ കെട്ടുപിണഞ്ഞു കിടക്കുന്നത് പോലെ…

അവിയലിനായി കോപ്പ് കൂട്ടുമ്പോൾ കൈ തട്ടി ചിരട്ടയിൽ തൂവിയ മഞ്ഞൾ പൊടിയിൽ നിന്നാണ് ആശയത്തിന്റെയ് ചിറകുകൾ മുളച്ചത്

പിന്നെ രാക്കി മിനുക്കിയ ചിരട്ടകൾ വെച്ചു കരകൗശല വസ്തുക്കൾ തയ്യാറാക്കി

പയ്യിന് കൊടുത്തതിനു ബാക്കിവന്ന കച്ചി കത്തിക്കാൻ കൂട്ടി ഇട്ടതിൽ നിന്നും വാരി എടുക്കുമ്പോൾ നെല്ലിക്ക വാങ്ങി തന്നവർ ഉണ്ട്

തൊട്ടു വക്കത്തു നിന്നും റബർ തോട്ടത്തിൽ നിന്നും ഒഴിഞ്ഞ കുപ്പിക്കൾ ശേഖരിക്കുമ്പോൾ ആക്രി എന്നു വിളിച്ചു കളിയാക്കിയവർ ഉണ്ട്

അതെല്ലാം അതിജീവിച്ചു ഇന്നൊരു നിലയിൽ എത്തിയത് വെറുതെ അല്ല…

ക്രാഫ്റ്റിംഗ് കേൾക്കുമ്പോൾ നല്ല രസമാണ് വില കേൾക്കുമ്പോൾ പുച്ഛം കലർന്ന അമ്പരപ്പും

അതിനെ എല്ലാം അതിജീവിച്ചു “പൊട്ടിയ പടവുകൾ ” ആർട്സ് ആൻഡ് ക്രാഫ്റ്റ് ഇന്ന് ഒരു ലോകോത്തര ബ്രാൻഡ് ആയി മാറിയതും വെറുതെ അല്ല

എന്നിട്ടിപ്പോൾ തങ്ങളുടെ മാർക്കറ്റ് ഇടിഞ്ഞു എന്നും പറഞ്ഞു “പൊട്ടിയ പടവുകൾ ” ആർട്സ് ആൻഡ് ക്രാഫ്റ്റിന് വിലയിടാൻ പലരും പാറി വരുന്നത് താങ്ങാവുന്നതിലും അപ്പുറമാണ്…

ചിന്തകൾ കാട് കയറി ഇരിക്കുമ്പോൾ ആണ് മാവിൽ പടർന്ന വള്ളി മുല്ല ഒരു പൂവ് പൊഴിച്ചു മടിയിലേക്ക് ഇട്ടു തന്നത്…

മൊട്ടിട്ട്… വിരിഞ്ഞു… വെയിലേറ്റ് വാടി… ഇപ്പോൾ അടർന്നു വീണിട്ടും തന്റെ ഗന്ധം പിടിവിട്ട് കൊടുക്കാത്തവൾ

പണ്ട് ഞാനും അങ്ങനെ തന്നെ ആയിരുന്നു… വാശി കാണിച്ചു മാറി ഇരിക്കും…,തോൽക്കാൻ മനസ്സില്ലാതെ…

പിന്നീട് മുഖം മൂടികൾ അണിഞ്ഞു തുടങ്ങി… അതിൽ നുണകളുടെ ഒരു കൂമ്പാരം ഒളിപ്പിച്ചു… പിന്നെ എല്ലാം മറവിക്ക് വിട്ട് കൊടുത്തു… ബാല്യം ഒഴികെ…

അവിടെയാണ് എന്റെ മോഹങ്ങൾ ഏറയും സാക്ഷാൽകരിക്കപ്പെട്ടത്, അനുഭവങ്ങൾ പിന്നീട് അറിവുകൾ ആയി മാറിയത്…

വീട്ടിലും ഇതുപോലെ ഒരു മാവുണ്ടായിരുന്നു… മേടമാസത്തിൽ ഓരോ കാറ്റിനും ഓരോ മാമ്പഴം പൊഴിക്കും ഒപ്പം മുല്ലപ്പൂവുകളും

മുല്ല മാല കൊരുത്ത് മുടിയിൽ ചൂടും എന്നാൽ വിഷുവിനു മാത്രം അത്‌ കണ്ണനുള്ളതാണ്…

എന്റെ പൊക്കത്തിനു ഉള്ള നീല വർണമുള്ള കളിമണ്ണു വിഗ്രഹവും പിന്നെ കണ്ണാടിയിൽ വരച്ച ഗുരുവായൂരപ്പനും…

അമ്മ പഠിപ്പിച്ച പാഠം അവിടെ ആണ് ഉള്ളത് വിഷു രാവിൽ… വെളുപ്പിന് കണികണ്ടു മുത്തശ്ശന്റെയ് കയ്യിൽ നിന്നും നാണയും വാങ്ങി…

പിന്നെ വല്യമ്മാവൻ കുഞ്ഞമ്മാവൻ ഓപ്പ ചെറിയമ്മ കരോട്ടമ്മ….എല്ലാരും പത്തു റുപ്പിക വെച്ചു തരും പക്ഷെ ഏറ്റവും വല്യ നോട്ട് തരുന്നത് അമ്മയാണ്

വേഗത്തിൽ കുളി കഴിച്ചു വരുന്ന ഒരേയൊരു ദിനം… കുപ്പായം മാറുന്നതിനു ഇടയിൽ അങ്ങനെ പരുങ്ങി നിൽക്കുമ്പോൾ പെട്ടിക്കകത്തു നിന്നും ഒരു നൂറു റുപ്പിക എടുത്തു തരും അമ്മയുടെ വക കൈനീട്ടം

അന്ന് കിട്ടിയ പൈസ മൊത്തം ചുരുട്ടി തേക്കിലയിൽ പൊതിഞ്ഞു മേശ പുറത്തെ ചെറിയ മൊന്തയുടെ ചുവട്ടിൽ വെച്ചു കളിക്കാൻ പോകും

പിന്നെ പായസമെല്ലാം കുടിച്ചു തിണ്ണയിൽ അങ്ങനെ ഒടിഞ്ഞു കുത്തി ഇരിക്കുമ്പോൾ അമ്മ മെല്ലെ ഒരു പിഞ്ഞാണത്തിൽ മൂവാണ്ടൻ മാമ്പഴം നുറുക്കിയത് കൊണ്ടോരും…

അതും കഴിച്ചു വിശേഷം പറഞ്ഞു പറഞ്ഞു പ്രാരാബ്ദത്തിന്റെ കെട്ടഴിക്കുമ്മ്… മെല്ലെ എനിക്കു ജോലി കിട്ടിയിട്ട് വേണം അമ്മക്ക് പൈസ തരാൻ ന്ന് പറഞ്ഞു കൈ കുത്തി എഴുന്നേൽക്കും…

അതിനു മുൻപേ ചിറി തുടച്ചു ഓടി കയ്യും മുഖവും കഴുകി അകത്തേക്ക് ഞാനൊന്നു പായും, പിന്നെ തേക്കിലയിൽ പൊതിഞ്ഞ നോട്ട് അമ്മയുടെ മടിക്കുത്തിൽ ഇരുന്നു ശ്വാസം മുട്ടും

അതായിരുന്നു ഒരു MBA, ക്ക് പോലും പഠിപ്പിക്കാൻ ആകാത്ത ഒന്നാമത്തെ ടെക്നോളജി

പിന്നെ പഠനകാലത്ത് ആണ്…

ഫോട്ടോസ്റ്റാറ്, പൂവ് വാങ്ങൽ, റിഫ്രഷ്മെന്റ് പിരിവ്… ആ പിരുവ് ഈ പിരുവ് പിരിവോട് പിരിവ്…

പിന്നെ അന്നദാനം കഴിക്കാൻ പോയി ഉച്ചത്തേ കാന്റീൻ പൈസ ലഭിക്കൽ അങ്ങനെ സിനിമ ടിക്കറ്റ്ന് പൈസ ഒപ്പിച്ച നാളുകൾ… അങ്ങനെ അങ്ങനെ ഏറെ!!!

സത്യത്തിൽ അങ്ങനെ കുറച്ചു അനുഭവമ്മ്, ആഗ്രഹം, ലക്ഷ്യബോധം അല്ലെങ്കിൽ വീണയിടത്തു നിന്നും പിടഞ്ഞും പിച്ച വെച്ചും മുന്നോട്ടു നീങ്ങിയിട്ടു തന്നെ ആണ് ഇന്നിവിടെ എത്തി നില്കുന്നത്

അതുകൊണ്ട് തന്നെ ഏത് വൻകിട പാർട്ടി വന്നാലും, ഏതെങ്കിലും ഇന്റീരിയർ ഡിസൈൻ കമ്പനിക്ക് വിൽക്കാനുള്ളതല്ല എന്റെ “പൊട്ടിയ പടവുകൾ ” ആർട്സ് ആൻഡ് ക്രാഫ്റ്റ്

നേരം പോക്ക്… വർണ്ണങ്ങളുടെ ലോകവും…മെല്ലെ സ്നേഹസമ്മാനങ്ങളുടെ അത്ഭുതവും…

അങ്ങനെ ഇരിക്കുമ്പോൾ ആണ് ഓർഡർന്ന് പുറമെ വീട് നോക്കി ലിവിങ് റൂം മറ്റും ഡിസൈൻ ചെയ്തു അതിനനുസരിച്ചു ഉള്ള ആർട്ട്‌ ആൻഡ് ക്രാഫ്റ്റ് ചെയ്യാമോ എന്ന ചോദ്യം എന്നിലേക്ക് എത്തിയത്

അതൊരു പുതിയ പടവിലേക്കുള്ള തുടക്കമായിരുന്നു… എന്നാൽ ഒരു ബിസ്സിനെസ്സ് ശത്രുത വളരുമെന്ന് ഒരിക്കലും കരുതിയില്ല…

ആദ്യം ഉപദേശം ആയിരുന്നു ഒരു ഡിഗ്രികാരിക്ക് അതിലുപരി ഒരു വീട്ടമ്മക്ക് കൈകാര്യം ചെയ്യാൻ കഴിയില്ലല്ലോ, പ്രത്യേകിച്ച് ഒരു പ്രൊഫസറുടെ ഭാര്യക്ക്?

കുട്ടികൾ… ഓർഡർ പിടുത്തം… സൈറ്റ് സന്ദർശനം… എല്ലാം താങ്ങുമോ?

അവർ പ്രതീക്ഷിച്ച മറുപടി കിട്ടാതെ വന്നതും… സ്വരം മാറിതുടങ്ങി…

പിന്നിൽ കാൽ പെരുമാറ്റം പോലും തിരിച്ചറിയാൻ ആകാത്ത വിധം ആഴത്തിലുള്ള ചിന്തയിൽ മുഴക്കിയിരുന്നു

ഹെല്ലോ മിസ്സിസ് മഹേശ്വർ…

മ്മ്

എന്താണ് തീരുമാനം, ഇനി എന്നെയും കുട്ടികളെയും തട്ടിട്ട് ആ ബിസ്സിനെസ്സ് കാരുടെ പുറകെ പോകണമെന്ന് വല്ലോം തീരുമാനം എടുത്തോ?

ഒരു വഴക്കിനോ മറ്റും മനസ്സ് പാകമായിരുന്നില്ല… കരിയില എടുത്തു പൊടിച്ചു പൊടിച്ചു തൂവി അങ്ങനെ ഇരുന്നു

എന്തോന്ന് എടോ ഇത്… ഒരു മാതിരി നനഞ്ഞ അപ്പൂപ്പൻ താടി പോലെ… രുദ്രാക്ഷ താൻ അങ്ങ് പാറി പറക്കൂ… അതിരുകൾ ഇല്ലാത്ത ആകാശത്തിലൂടെ!!!

മ്മ്

മെല്ലെ വീശിയ കാറ്റിൽ വീണ്ടും മുല്ലപ്പൂവുകൾ പൊഴിഞ്ഞു കൊണ്ടിരിക്കുന്നു… സുഗന്ധം വിട്ടു കളയാതെ

അല്ല മഹിട്ടാ ഞാനൊന്നു ആലോചിക്കുക ആയിരുന്നു… നമുക്ക് അടുത്ത പടിയിലേക്ക് കടന്നാൽ… അതായത് കുറച്ചു ആളുകളെ നമ്മുടെ കൂടെ കൂട്ടുക

പ്രതേകിച്ചു വീട്ടമ്മമാരെ… അവരുടെ ഇഷ്ട്ടം അനുസരിച്ചു ഉള്ള ക്രാഫ്റ്റ് ഒക്കെ ചെയ്യട്ടെ…

ഒരു നിശ്ചിത ശമ്പളത്തിന് പുറമെ അവരവരുടെ വർക്ക്‌ അനുസരിച്ചു ഒരു വിഹിതം കൂടെ നൽകിയാൽ… നമുക്ക് പിടിച്ചു നിൽക്കാം…

നല്ല തീരുമാനം തന്നെ അപ്പോൾ പിന്നെ അതിനുള്ള വഴി നോക്കൂ കുട്ടി

മ്മ്

പൊഴിഞ്ഞിട്ടും സുഗന്ധം വിട്ടു നല്കാത്ത മുല്ല പൂവുകൾ പെറുക്കി

ഞെട്ടറ്റു വീണ… ചുന തുളുമ്പുന്ന മാമ്പഴം കടിച്ചു കൊണ്ടു… ഞങ്ങൾ ആ ഒതുക്കു കല്ലുകൾ കയറി

മുല്ലപ്പൂവിന്റെയ് വാസന ഒരു പാതി കട്ടെടുത്തു കാറ്റ് തൊടിയിലേക്കും…

Leave a Reply

Your email address will not be published. Required fields are marked *