പൊഴിഞ്ഞ പൂവുകൾ
(രചന: Uthara Harishankar)
“എനിക്ക് അമ്മ വേണ്ട അച്ഛൻ മതി ഞാൻ അച്ഛന്റെ കൂടെ പൊക്കോളാം”
അതു ഓർത്തു അവളുടെ ഹൃദയം വിങ്ങി,
വിജയ ഭാവത്തിൽ ഇരിക്കുന്ന ഭർത്താവിനെയും പുച്ഛ ഭാവത്തിൽ ഇരിക്കുന്ന അയാളുടെ കാമുകിയുടെയും ചുഴിയിൽ വീണു തളർന്നു പിന്നെ ഒഴുകുന്ന ആൾ കൂട്ടത്തിലേക്ക് അവളും ലയിച്ചു
ചിൽഡ്രൻസ് ഹോംലേക്ക് പോകുന്ന വണ്ടിയിൽ ആ കുട്ടി കയറി
പജീറോയിലേക്ക് ആ കുട്ടിയുടെ അച്ഛനും കൂടെയുള്ള സ്ത്രീയും കയറി
അവൾ മാത്രം വിയർത്തൊലിച്ചു ആളുകൾ തിങ്ങിയ ഫുട്പാത്തു കടന്നു നീക്കി നിർത്തിയിരിക്കുന്ന ബസിൽ ഓടി കയറി കമ്പിയിൽ തൂങ്ങി നേരുവീർപ്പോടെ നിന്നു
ഇങ്ങനെ തൂങ്ങി പിടിച്ചു കോളേജിലേക്ക് പോകുന്ന നാളുകളിൽ ഒന്നാണ് അയാളെ ആദ്യമായി കാണുന്നത്
പിന്നെ നിറയെ പൂത്തുലഞ്ഞു നിൽക്കുന്ന പീലി വാകയുടെ ചുവട്ടിൽ വെച്ചു വിറച്ചോണ്ട് ഇഷ്ടമാണെന്നു അയാൾ പറയുമ്പോൾ അവൾ ഒന്നും മിണ്ടാതെ ഒഴിഞ്ഞു മാറി
തണൽ മരത്തിനു ചുവട്ടിലെ പൊഴിഞ്ഞ വീണ പൂക്കൾ പലപ്പോഴും ആ ഒഴിഞ്ഞു മാറലിനു സാക്ഷ്യം വഹിച്ചു
പിന്നീട് ഒരു നാൾ യാചനയോടുള്ള അയാളുടെ മുഖത്തു നോക്കി അവൾ പറഞ്ഞു “വീട്ടിൽ സമ്മതിച്ചാൽ എനിക്കു മ്മ്…” അവരുടെ പുഞ്ചിരി കലർന്നു വാക്കുകൾ ലയിച്ചു പോയിരുന്നു…
അവസാന വർഷ പരീക്ഷ കഴിഞ്ഞ ദിവസം ഇനി അടുത്ത തന്നെ നടക്കുന്ന അവളുടെ കല്യാണത്തിന് നമുക്ക് കൂടാമെന്നു പറഞ്ഞു കരച്ചിലിന് ഇടയിലും കൂട്ടുകാർ എല്ലാം പൊട്ടി പൊട്ടി ചിരിച്ചു…
ക്യാമ്പസ് ഇന്റർവ്യൂ ന്ന് ലഭിച്ച ജോലിക്ക് കയറുമ്പോൾ മൂന്ന് വർഷത്തെ ബോണ്ട് സൈൻ ചെയ്യുമ്പോൾ അവൾ അച്ഛനോടും അമ്മയോടും അയാളോടും അനുവാദവും അനുഗ്രഹവും വാങ്ങി ഹോസ്റ്റലിലേക്ക് ചേക്കേറി
പിന്നെ വിവാഹത്തിന് ഒരാഴ്ച മുൻപേ വീട്ടിൽ വന്നെത്തുമ്പോൾ കെട്ട് വിട്ടൊരു പട്ടമായി മാറുകയായിരുന്നു. പൊട്ടിച്ചിരിയും നിറപ്പകിട്ടും മുല്ലപ്പൂ വാസനയും നിറഞ്ഞു നിന്ന അകത്തളങ്ങൾ
രുചി കൂട്ടുകൾ നിറഞ്ഞ നാവിൻ തുമ്പ്. പിന്നെ ചുരുളുകൾ നിറഞ്ഞ, വേരുകൾ പടർത്തുന്ന ഹൃദയവും…
പിന്നെ നിറപ്പകിട്ട് നേർത്തു… പിന്നെ ഒന്ന് മങ്ങി… അതിനൊപ്പം കണ്തടങ്ങളിലെ നേർത്ത കറുപ്പ് രാശി തെളിഞ്ഞു തെളിഞ്ഞു വന്നു!!!
ഇളകുന്ന മനസ്സിനെ നേരെ ആക്കാൻ ഫയൽകളിൽ മുഖം പൂഴ്ത്തിയ അവൾക്ക് രണ്ടു വർഷം തികയും മുന്നേ ജോലിയിൽ പ്രൊമോഷൻ കിട്ടി
പക്ഷെ മധുരം വിളമ്പിയത് താൻ ഒരു അമ്മയാകാൻ പോകുന്നു എന്ന സന്തോഷം കൂടെ അറിഞ്ഞത് കൊണ്ടായിരിന്നു.
ഓരോ അറ്റത്തു നിന്ന് അവൾ വർണങ്ങൾ വാരി വിതറുമ്പോളും അയാൾ അതിൽ ഒരു പേമാരി പോലെ പെയ്യും
ജോലിക്ക് പോകുന്നത് വിലക്കാൻ അയാൾക്ക് കിട്ടിയ വല്യ അവസരമായിരുന്നു അത്
“എന്റെ കുഞ്ഞിന് വല്ലതും സംഭവിച്ചാൽ നീ അതിനു അനുഭവിക്കും”
“നമ്മുടെ കുഞ്ഞിന് ഒന്നും സംഭവിക്കില്ല” അവൾ കരുതലിന്റെയ് സ്വരത്തിൽ അയാളോട് പരിഭവിച്ചു. അയാളുടെയും അവളുടെയും ഇടയിലേക്ക് ആ കുട്ടി കൂടി വന്നു.
അവരുടെ മൂവരുടെയും ലോകത്തിലേക്ക് അവളുടെ ഹൃദയത്തിന്റെ വേരോട്ടം ചുരുങ്ങി പോയിരുന്നു. കുട്ടിക്ക് മൂന്ന് വയസ്സ് തികയാൻ ഒരാഴ്ച ബാക്കി നിൽക്കെ നാളുകൾക്കു ശേഷം അയാൾ അവളോട് സൗമ്യമായി പറഞ്ഞു
ഒരു കാര്യം പറയാനുണ്ടായിരുന്നു
മ്മ് അത്ഭുതം അടക്കിപിടിച്ച അവളുടെ മനസ്സിൽ ഒരു മഴ പെയ്ത കുളിർ ഉണ്ടായിരുന്നു
അയാൾ തുടർന്നു ഒരു ജോയിന്റ് പെറ്റീഷൻ ആണെങ്കിൽ എളുപ്പം പരുപാടി തീരും, അല്ലെകിൽ എനിക്കും തനിക്കുമ്മ് ബുദ്ധിമുട്ട് ആയിരിക്കും
ഇതാണ് ഡിവോഴ്സ് പെറ്റീഷൻ അയാൾ ആ കവർ ടീപോയിലേക്ക് വെച്ചു കൊണ്ടു തുടർന്നു കുട്ടി… കുട്ടിയെ എനിക്കു വേണം…
അത്… ഞാൻ ഒപ്പിടാമ്മ് നമുക്ക് അതാണല്ലോ സൗകര്യം പക്ഷെ പക്ഷെ കുട്ടിയെ എനിക്കു വേണം. ആയാളൊന്നും മൂളി… പിന്നെ വാതിൽ തുറന്നു പുറത്തേക്ക് നടന്നു..
അവൾ ജനലിലൂടെ പുറത്തേക്ക് നോക്കി മെല്ലെ ഫോൺ എടുത്തു തന്റെ colegue ആയ അനാമിക വിളിച്ചു അവളും ഡിവോഴ്‌സി ആണ്
കുട്ടിയെ അയാൾക്ക് വേണമെന്ന് പറഞ്ഞു, അവൾ വിറച്ചോണ്ട് അനാമികയോട് പറഞ്ഞു
മ്മ് കുട്ടിക്ക് 3 വയസ്സല്ലേ ആയുള്ളൂ അപ്പോൾ തർക്കം വന്നാൽ ചൈൽഡ് ഹോംലേക് മാറ്റും
പിന്നെ എന്റെ കേസിന്റെ സമയത്ത് കുട്ടിയോട് ചോദിച്ചു ആർക്കൊപ്പം പോകണം എന്ന് അവൻ അച്ഛന്റെ നേർക്ക് വിരൽ ചൂണ്ടി, അന്ന് പറഞ്ഞ ഒരു വാചകം ഉണ്ട് ഒരു മിട്ടായി പോലും വാങ്ങി തരാൻ പറ്റാത്ത അമ്മയോട് ഒപ്പം എന്തിനു വരണമെന്ന്…
ഇപ്പോൾത്തെ കുട്ടികൾക്ക് ബുദ്ധി അല്ല പ്രാക്ടിക്കൽ ആയിട്ട് ചിന്തിക്കാൻ അറിയാം
മ്മ് അവൾ മറുപടി ഒരു മൂളലിൽ ഒതുക്കി
പിന്നെ മെല്ലെ ചെന്ന് പേപ്പർ ഒപ്പിട്ട് മേശപ്പുറത്തു വെച്ചു…
കോടതി മുറിയിൽ സ്ഥിരവരുമാനം ഇല്ലാത്തതിനാൽ മുഖം കുനിച്ചു നിൽക്കുമ്പോൾ അവളാക്കെ നീറിയിരുന്നു. ബസിൽ തൂങ്ങി നിന്നു റോഡിലൂടെ വീട്ടിലേക്ക് നടക്കുമ്പോൾ ഒന്ന് ഉറപ്പിച്ചു കുട്ടിയെ അയാൾക്ക് വിട്ടു നൽകാം
പക്ഷെ അതിനൊപ്പം അയാൾ ഡിവോഴ്സ്നെ കുറിച്ച് പറഞ്ഞപ്പോൾ ഉള്ളിൽ ബന്ധങ്ങളുടെ വേരുകൾ ക്ഷയിച്ചു, എന്നോ ചിതറി വീണ ആത്മഹത്യ മരത്തിന്റെ പൊട്ടിമുളച്ച വിത്തിനു തായ് വേര് പടർന്നു തുടങ്ങിയിരുന്നു
മാസങ്ങൾക്ക് ഇപ്പുറം ഭർത്താവും മകനും അയാളുടെ ഭാവി വധുവും പോകുന്നത് അവൾ ചിരിച്ചു കൊണ്ടു നോക്കി നിന്നു
പാളി പോയ ജീവിതം പോലെ മരണവും തന്നെ കൂട്ടില്ല എന്ന തിരിച്ചറിവിൽ അവൾ ആ ആത്മഹത്യ മരത്തിന്റെ വേരുകൾ അറുത്തു
രണ്ടു മാസത്തിന്റെ പടവെട്ടിൽ വീണ്ടും ജോലിക്ക് പോയി തുടങ്ങി,
അവിടെ വെച്ചാണ് മുൻ ഭർത്താവിന്റെ ഉറ്റ സുഹൃതിനെ കണ്ടു മുട്ടിയത്, അയാൾ അവളെ നോക്കി ചിരിച്ചു അവൾ തിരിച്ചും. ഉച്ചക്ക് കഫെല് ഇരിക്കുമ്പോൾ കൂട്ടുകാരൻ അടുത്ത് വന്നു ചുറ്റും ഒന്ന് നോക്കി മെല്ലെ ഒച്ച താഴ്ത്തി പറഞ്ഞു
എനിക്കു എല്ലാം അറിയാം… പിന്നെ കുട്ടിയെ കൂടെ കൂട്ടിയത് സ്നേഹം കൊണ്ടല്ല അല്ലെങ്കിൽ ജീവനാമ്മ്ശം നൽകണം അതാണ്
പണത്തിനു അല്ലെ എന്നും മതിപ്പ്…
കുട്ടിയെ ഇപ്പോൾ ഒരു അനാഥ ആലയത്തിൽ ആക്കി പുതിയ ജോടികൾ അല്ലെ അതിനിടയിൽ ഒരു കുട്ടി
അവളുടെ മിഴിച്ച നോട്ടത്തിൽ ചൂളിപ്പോയ നാവു ഉള്ളിലിട്ട് കൂട്ടുകാരൻ നടന്നു നീങ്ങി…അവൾ തളർന്നു കസേരയിലേക്ക് അമർന്നു… രണ്ടാളും കുട്ടിക്ക് അവകാശം പറഞ്ഞാൽ കുട്ടിക്ക് പക്വത വരുന്നത് വരെ ചൈൽഡ് ഹോം ൽ നിൽക്കേണ്ടി വരും,
അതെല്ലാം ഓർത്താണ് കുട്ടിയെ അയാൾക്ക് നൽകിയത് പക്ഷെ… പക്ഷെ… ഇനിയുമ്മ് തളർന്നു ഇരിക്കാൻ വയ്യ…
ഫോൺ എടുത്തു കാൾകൾ അവസാനിക്കുമ്പോൾ അവളുടെ ഹൃദയം ആർദ്രമായിരുന്നു പക്ഷെ പാറ പോലെ ഉറച്ചതും.
പിന്നീട് ആ അനാഥ ആലയത്തിന് മുന്നിൽ എത്തുമ്പോളും… പേപ്പർ സൈൻ ചെയ്യുമ്പോളും…
അവളുടെ ഹൃദയത്തിലെ ആ ആത്മ ഹത്യാ മരം വാടി കൂമ്പിയിരുന്നു. പിന്നീട് പത്രത്തിൽ ആ കുട്ടിയുടെ ചിത്രം ഒരു പെട്ടി കോളത്തിൽ വന്നു
“കുട്ടിക്ക് അവകാശികൾ ഉണ്ടെങ്കിൽ പതിനഞ്ചു ദിവസത്തിനുള്ളിൽ അറിയിക്കാത്ത പക്ഷം നിയമപരമായി ദത്തു നൽകുന്നത് ആയിരിക്കും”
അതിനൊരു മറുപടി പോലും വരാത്തതിനാൽ ബിയോളജിക്കൽ മാതാപിതാക്കൾ അവകാശപെടാത്തതിനാൽ കുട്ടിയുടെ അമ്മ ഇനി അവൾ ആയിരിക്കും നിയമപരമായി ആർക്കും എതിർക്കാനാവില്ല
പിന്നീടൊരു ദിവസം തന്റെ കുട്ടിയെ നെഞ്ചോടു ചേർത്ത് ആ അനാഥ ആലയത്തിന്റെയ് പടികൾ ഇറങ്ങുമ്പോൾ അഭിമാനം കൊണ്ടു അവളുടെ തല ഉയർന്നു
ആ കുട്ടിയുടെ ഏക അവകാശി അവൾ മാത്രം ആയിരിക്കും. അപ്പോൾ ആ ആത്മ ഹ ത്യാ മരം ഇനി ഒരിക്കലും വേരോടാൻ കഴിയാത്ത വിധം കരിഞ്ഞു ഉണങ്ങിയിരുന്നു…
കുട്ടിയെ മാറോടു ചേർത്ത് അവൾ പുഞ്ചിരിച്ചു… വിജയിയെ പോലെ…
നാളെ ഒരു ദിവസം അയാളുടെ മുന്നിലൂടെ തങ്ങൾ തല ഉയർത്തി നടക്കുന്നത് സ്വപ്നം കണ്ടു… അല്ല മനസ്സിൽ ഉറപ്പിച്ചു…
കാരണം കാലം അങ്ങനെ ആണ്, നഷ്ട്ടപെടുത്തിയത് ഓർത്തു ദുഖിപ്പിക്കും. അതോ അതിലുപരി ഒരിക്കൽ അയാളെ അവൾ അത്രമേൽ സ്നേഹിച്ചത് കൊണ്ടു ആണോ?