ഇവിടെ ഒരു ജോലി കാരി ഉണ്ടായിട്ടും അവളെ കൊണ്ട് ഈ ജോലികൾ ചെയ്യിപ്പിക്കുന്നത്..

കാർത്തിക
(രചന: Treesa George)

നീ ഈ തുണി എല്ലാം കൂടി എടുത്തോണ്ട് ഇത് എങ്ങോട്ടാ കാർത്തികയെ?

അമ്മേ ഞാൻ ഇത് അലക്കാൻ കൊണ്ട് പോവുകയാ.

അതിനു നീ എന്തിനാ ആ മുറിയിലോട്ട് പോണത്. അലക്ക് കല്ല് മുറ്റത്ത്‌ അല്ലേ ഇരിക്കുന്നത്.

അമ്മേ വാഷിംഗ്‌ മെഷീൻ ആ മുറിയിൽ ആണല്ലോ ഇരിക്കുന്നത്. അതാ ഞാൻ. അവൾ വിക്കി വിക്കി പറഞ്ഞു.

എന്റെ കാർത്തികയെ നീ ഈ കറന്റ്‌ ബില്ലിനെ പറ്റി ഒന്നും കേട്ടിട്ട് ഇല്ലേ. നിന്റെ അമ്മ അതൊന്നും നിനക്ക് പറഞ്ഞു തന്നിട്ടില്ലേ. അല്ലേലും നിനക്ക് അതെ പറ്റി എങ്ങനെ അറിയാനാ.

നിന്റെ വീട്ടിൽ അതിന് ആകെ  രണ്ടു ബൾബ് ഉണ്ടെന്ന് അല്ലാതെ ഈ പറഞ്ഞ വാഷിംഗ്‌ മെഷീനോ ഫ്രിഡ്ജോ ഒന്നും ഇല്ലല്ലോ.

പിന്നെ എങ്ങനെ അറിയാന കറന്റ്‌ ബില്ലിനെ പറ്റി നിനക്ക് അറിവ് ഉണ്ടാവുക . കുടുംബത്തിൽ വന്നു കേറുന്ന പെണ്ണുങ്ങളുടെ ഉത്തരവാദിത്തമാ ചിലവ് ചുരുക്കി ജീവിക്കുക എന്നുള്ളത്.

കാർത്തു ഇനി കല്ലേൽ നടുവൊടിഞ്ഞു തുണി അലക്കി കഷ്ടപെടേണ്ട.

ഇവിടെ ഞാൻ മേടിച്ചു വെച്ച  വാഷിംഗ്‌ മെഷീനിൽ ഇനി മുതൽ തുണി അലക്കാം എന്ന് പറഞ്ഞ ഭർത്താവിന്റെ അവൾ മനസ്സിൽ സ്മെരിച്ചു കൊണ്ട് അവൾ അലക്കാൻ എടുത്ത തുണികളും ആയി മുറ്റത്തോട്ട് നടന്നു.

തന്റെ കസിൻ അവിന്റെ ബെസ്റ്റ് ഫ്രണ്ട് ആയിരുന്നു ഗോകുൽ. അവിനും താനും ഒരേ കോളേജിൽ ആയിരുന്നു പഠിച്ചിരുന്നത്.

അങ്ങ് മലമണ്ടക്ക് ഉള്ള  വീട്ടിൽ നിന്ന് കോളേജിൽ പോകുന്നത് ബുദ്ധിമുട്ട് ആയത്കൊണ്ടും ഹോസ്റ്റലിൽ തന്നെ നിർത്താൻ ഉള്ള സാമ്പത്തികം ഇല്ലാത്ത കൊണ്ടും ആണ് ബി .ടെക് തനിക്കു ഇവിടെ അഡ്മിഷൻ കിട്ടിയപ്പോൾ…

അമ്മയുടെ ചേച്ചിയുടെ വീട്ടിലേക്ക് അതായത് അവിന്റെ വീട്ടിലേക്ക് താൻ താമസം മാറിയത്. അവന്റെ കൂടെ ആയിരുന്നു താൻ കോളേജിൽ പോയിരുന്നത്.

ഗോകുൽ ചേട്ടന് ജാതകത്തിൽ 23 വയസ് കഴിഞ്ഞാൽ പിന്നെ വിവാഹ യോഗം ഇല്ല എന്ന് കണിയാൻ പറഞ്ഞപ്പോൾ…

ചേട്ടന്റെ വീട്ടിൽ കൊണ്ട് പിടിച്ച ആലോചന തുടങ്ങിയപ്പോൾ ആണ് അവിയുടെ കൂടെ തന്നെ കണ്ട് പരിചയം ഉള്ളത് വെച്ച് ഈ ആലോചന അവി വഴി തനിക്ക് വരുന്നത്.

സാമ്പത്തികം ആയി വളരെ ഉയർന്ന നിരയിൽ ഉള്ള ഗോകുലിന്റെ വിട്ടുകാർക്ക് ഈ ആലോചന വല്യ താല്പര്യം എല്ലായിരുനെങ്കിലും മൂന്ന് പെണ്ണുങ്ങൾ കഴിഞ്ഞ് ഉണ്ടായ ഏക മകന്റെ വാശിക്കു മുന്നിൽ അവർ മുട്ട് മടക്കുക ആയിരുന്നു.

താൻ അപ്പോൾ ബി. ടെക് 5th sem ആയതേ ഉണ്ടായിരുന്നോളൂ. അത് കൊണ്ട് തന്നെ പഠനം പൂർത്തിയാക്കി ഒരു ജോലി ആയിട്ട് മതി ഒരു കല്യാണം എന്ന് ആയിരുന്നു തന്റെ ആഗ്രഹം.

എങ്കിലും സ്രീധനം വേണ്ട എന്ന് ഗോകുൽ പറഞ്ഞപ്പോൾ മൂന്ന് പെണ്ണ് മക്കളിൽ ഒരാളെ  എങ്കിലും കെട്ടിച്ചു വിട്ടാൽ അത്രെയും സമാധാനം എന്ന് വിചാരിച്ചിരുന്ന അച്ഛന്റെ മുഖത്തു നോക്കി ഈ കല്യാണം വേണ്ട എന്ന് പറയാൻ തനിക്ക് പറ്റിയില്ല.

അല്ലേലും 3 പെണ്ണ് മക്കൾ ഉള്ള അച്ഛൻമാർക്ക് അവർക്ക് ഭാവിയിൽ കൊടുക്കേണ്ടി വരുന്ന സ്രീധനം ഒരു പേടി സ്വപ്നം ആണല്ലോ.

പിന്നെ കല്യാണം കഴിഞ്ഞു പഠിക്കാല്ലോ എന്നുള്ള ഗോകുലിന്റെ വാക്ക് ആയിരുന്നു ആശ്വാസം.  അങ്ങനെ താൻ ഗോകുലിന്റെ പെണ്ണ് ആയി.

തനിക്ക് എക്സാം ആയോണ്ട് കല്യാണം കഴിഞ്ഞ് ഒരാഴ്ച ആയപ്പോൾ തന്നെ ഗോകുൽ തിരിച്ചു തിരുവനന്തപുരത്തിന് പോയി.

സെമെസ്റ്ററുകൾ ഇനിയും തീരാൻ  ഉള്ള കൊണ്ടും കോളേജ് ഗോകുലിന്റെ വീടിന്റെ അടുത്ത് ആയ കൊണ്ടും താൻ അദ്ദേഹത്തിന്റെ ഒപ്പം പോയില്ല. അദ്ദേഹം ശനിയും ഞായറും വരും.

വാഷിംഗ്‌ മെഷീനിൽ അലക്കാം എന്നുള്ള ഒറ്റ വിശ്വാസത്തിൽ ആണ് നാളെ കഴിഞ്ഞ് എക്സാം ആയിട്ടും താൻ ഈ തുണി എടുത്തു അലക്കാൻ ആയി വന്നത്. അതിപ്പോൾ ഇങ്ങനെയും ആയി.

രാവിലെ തൊട്ട് അടുക്കളയിൽ പിടിപ്പത് പണി ഉണ്ടായിരുന്ന കൊണ്ട് ഈ നേരം വരെ ആയിട്ടും ഒരു അക്ഷരം വായിക്കാൻ പറ്റിയിട്ടില്ല.

അടുക്കളയിൽ ജോലിക്കാരി ജാനു ഉണ്ടായിരുന്നു എങ്കിലും ഇനി മുതൽ പുറം പണി മാത്രം എടുത്താൽ മതി എന്ന് പറഞ്ഞ് അവരെ അവിടുന്ന് പുറത്താക്കി. അങ്ങനെ വന്ന് കേറിയപ്പോൾ തന്നെ അടുക്കള തന്റെ തലയിൽ ആയി.

ഗോകുൽ ചേട്ടൻ തിരുവനന്തപുരത്തിന് പോകുന്ന വരെ തന്നെ സ്നേഹം കൊണ്ട് മുടിയിരുന്ന അമ്മ എത്ര പെട്ടന്ന് ആണ്  പ്ലേറ്റ് മറിച്ചത്. ഗോകുൽ ഉള്ളപ്പോൾ താൻ ഓർത്തിരുന്നു ഇത്രെയും സ്നേഹം ഉള്ള അമ്മനെ താൻ തെറ്റിദ്ധരിച്ചല്ലോ എന്ന്.

കാർത്തികയെ തുണി അലക്കി കഴിഞ്ഞെങ്കിൽ നിലം വന്ന് തുടച്ചച്ചോളും. വെള്ളം കോരാൻ ഉള്ള കപ്പിയും കയറും തൊട്ടിയും വിറകു പുരയിൽ ഉണ്ട്.

ഈ വീട്ടിൽ മോട്ടോറും പൈപ്പയും ഉള്ളപ്പോൾ താൻ എന്തിനാ വെള്ളം കോരുന്നത് എന്ന് മനസ്സിൽ വിചാരിച്ചു എങ്കിലും അവൾ വെള്ളം കോരാൻ പോയി. പിന്നീട് പുറകെ ഓരോന്ന് ആയി പണികൾ വന്ന് കൊണ്ടേ ഇരുന്നു.

എല്ലാം പണികളും തീർത്ത് അവൾ റൂമിൽ എത്തിയപ്പോൾ സമയം രാത്രി 11 കഴിഞ്ഞിരുന്നു.

നാല് അക്ഷരം ഇനി എങ്കിലും  പഠിക്കാം എന്ന് കരുതിയപ്പോൾ ആണ് കാർത്തികയെ അവിടെ എന്താ വെളിച്ചം എന്ന ചോദ്യവും  ഞാൻ പഠിക്കുവാ എന്ന മറുപടിക്ക് പറഞ്ഞു 5 മിനിറ്റ് പോലും കഴിയണ മുമ്പ് ലൈറ്റ് പോകുകയും ചെയിതത്.

മെഴുകുതിരി കൈയിൽ ഇല്ലാത്ത കൊണ്ട് അവൾക്കു പിന്നെ അന്ന് ഒന്നും പഠിക്കാൻ പറ്റിയില്ല.

പിറ്റേന്ന് രാവിലെ 5 മണിക്ക് തന്നെ കതകിൽ അമ്മയുടെ വക മുട്ട് വന്നു. വീണ്ടും ജോലി തിരക്കിലെക്കു. കല്യാണം കഴിഞ്ഞ സ്ത്രീക്ക് പഠനവും കുടുംബവും ഒരുമിച്ചു കൊണ്ട് പോകാൻ ബുദ്ധിമുട്ട് ആണെന്ന് അവൾ മനസ്സിലാക്കുക ആയിരുന്നു.

കല്യാണം കഴിഞ്ഞും പഠിച്ചു ജോലി മേടിച്ച പെണ്ണുങ്ങളോട് അവൾക്കു വല്ലാത്ത റെസ്‌പെക്ട് തോന്നി.

എക്സാംന്റെ ദിവസവും അവളുടെ ജോലിക്ക് കുറവ് ഇല്ലായിരുന്നു.

അവൾ തന്റെ പരാതി ഭർത്താവിനോട് പറഞ്ഞ് എങ്കിലും ഞങ്ങൾക്ക് എക്സാം ഉള്ളപ്പോൾ ഉറങ്ങാതെ ഇരുന്നു കട്ടൻ ചായ ഇട്ട് ഞങ്ങളെ പൊന്ന് പോലെ നോക്കുന്ന അമ്മേനെ പറ്റി ഇങ്ങനെ ഇല്ലാ വചനം പറയല്ലേ എന്ന മറുപടി ആണ് കിട്ടിയത്.

പിന്നീട് അവൾ ഒന്നും പറയാൻ പോയില്ല.

ഒരു ബുധനാഴ്ച അവള് തകർത്തു വാരി നിലം തുടച്ചു കൊണ്ട് നില്ക്കുക ആണ്. അപ്പോൾ ആണ് കാളിങ് ബെൽ അടി കേൾക്കുന്നത്.

ആരാ ഈ നേരത്ത് എന്ന് ആലോചിച്ചു വാതിൽ തുറക്കാൻ തുടങ്ങിയപ്പോൾ അവിടെ തുടക്ക് ഇവിടെ തുടക്ക് എന്ന് അവളോട്‌ പറഞ്ഞിരുന്ന അമ്മായിഅമ്മ അവളെ കൈ എടുത്തു തടഞ്ഞു.

നീ നിന്റെ ജോലി ചെയ്യു. ഞാൻ വാതിൽ തുറക്കാം.

അവർ പോയി വാതിൽ തുറന്നു. വാതിക്കൽ മകനെ കണ്ട അവൻ ഞെട്ടി.

നീ എന്താ പതിവ് ഇല്ലാതെ ഇട ദിവസം. അവർ വിക്കി വിക്കി ചോദിച്ചു.

എനിക്ക് എന്താ എന്റെ വീട്ടിൽ വന്നൂടെ എന്ന് ചോദിക്കുമ്പോഴും അവന്റെ കണ്ണ് നിലം തുടക്കുന്ന തന്റെ ഭാര്യയിൽ ആയിരുന്നു.

അമ്മേ ഈ ജോലികൾ എല്ലാം ഇവിടെ ചെയ്തിരുന്ന ജാനു ചേച്ചി എന്താ വന്നില്ലേ. അവർ എന്താ ഇന്ന് വന്നില്ലേ.

അത് പിന്നെ മോനെ നിലം ഇവള് തുടച്ചോളാം എന്ന് പറഞ്ഞു.

ആര് നാളെ യൂണിവേഴ്സിറ്റി എക്സാം ഉള്ള ഇവളോ. അമ്മയേനെ ഞാൻ ഇന്നലെ കൂടി ഓർമിപ്പിച്ചത് അല്ലേ അവൾക്കു നാളെ എക്സാം ആണെന്ന്.

ഇവൾ എന്നോട് ഫോൺ വിളിച്ചപ്പോൾ എല്ലാം പറഞ്ഞിരുന്നു. പക്ഷെ അപ്പോൾ ഞാൻ ഇത് സത്യം ആണെന്ന് ഓർത്തില്ല.

അവർ വർദ്ധിച്ച ദേഷ്യത്തോടെ കാർത്തികയുടെ നേരെ തിരിഞ്ഞിട്ട് പറഞ്ഞു.

ആഹാ നീ ആള് കൊള്ളാല്ലോ. അപ്പോഴെ അത് നീ ഇവന്റെ ചെവിയിൽ കൊളുത്തി കൊടുത്തോ.

അമ്മേ അവൾ എന്നോട് ആണ് പറഞ്ഞത്. അവളുടെ ഭർത്താവിനോട്. ഇവളെ ഞാൻ കെട്ടുമ്പോൾ കുറേ വാക്കുക്കൾ കൊടുത്തിരുന്നു. അതിൽ ഒന്ന് ആണ് അവളുടെ പഠനം പുറത്തിയാക്കുക എന്നുള്ളത്. അത് എനിക്ക് നിറവേറ്റണം.

ഈ വീട്ടിലെ ജോലി ചെയിതു എന്ന് വെച്ച് അവളുടെ കൈയിലെ വള ഊരി പോകാൻ  ഒന്നും പോകുന്നില്ല .

ഒരു പെണ്ണ് കുട്ടി ലോകത്ത് ഉള്ള മുഴുവൻ കാര്യങ്ങൾ പഠിച്ചാലും അടുക്കള ജോലി പഠിച്ചില്ലേൽ അത് കൊണ്ട് കാര്യവും ഇല്ല. ഞാൻ അവളെ അത് പഠിപ്പിക്കുക ആയിരുന്നു.

അമ്മേ അതൊക്കെ പണ്ട്. ഇപ്പോൾ പെണ്ണ് കുട്ടികൾ അങ്ങ് സ്പേസ്യിൽ വരെ പോകുന്നു. പിന്നെ ഭക്ഷണം കഴിക്കേണ്ടത് ഒരാളുടെ മാത്രം ആവിശ്യം അല്ല. രണ്ട് പേരുടെയും ആണ്. അതോണ്ട് കുക്കിംഗ്‌ രണ്ടു പേരും അറിഞ്ഞിരിക്കണം.

ഇവിടെ ഒരു ജോലി കാരി ഉണ്ടായിട്ടും അവളെ കൊണ്ട് ഈ ജോലികൾ ചെയ്യിപ്പിക്കുന്നത് അവളോട്‌ ഉള്ള സ്നേഹം കൊണ്ട് അല്ല എന്ന് മനസ്സിലാക്കാൻ ഉള്ള ബുദ്ധി ഒക്കെ തത്കാലം അമ്മയുടെ ഈ മകന് ഉണ്ട്.

അമ്മ മാത്രെമേ ഇവിടെ ഉണ്ടായിരുന്നു എങ്കിൽ അവൾ ഈ ജോലികൾ ചെയുന്നതിൽ എനിക്ക് ഒന്നും തോന്നില്ലായിരുന്നു. ഇവിടെ ഇപ്പോൾ അത് അല്ലല്ലോ സ്ഥിതി. എന്താ ഇനി വേണ്ടത്എന്ന് എനിക്ക് അറിയാം.

കാർത്തു നീയാ ബക്കറ്റ് അടുക്കളയിൽ കൊണ്ടേ വെച്ചിട്ട് കുളിച്ചു ഡ്രസ്സ്‌ മാറി നിന്റെ ബാഗ് എടുത്തോണ്ട് വാ. എന്റെ ഫ്രണ്ട് നടത്തുന്ന ഹോസ്റ്റലിൽ നിന്ന് ഇനി പഠിച്ചാൽ മതി. അമ്മ അച്ഛൻ വരുമ്പോൾ പറഞ്ഞേരെ ഇവളെ ഞാൻ ഹോസ്റ്റലിലോട്ട് മാറ്റി എന്ന്.

ഭർത്താവിന്റെ വാക്ക് കേട്ട് അവൾ കുളിച്ചു ഒരുങ്ങി അവന്റെ കൂടെ പോകാൻ റെഡി ആയി പോയി.

നീ അവളെ ഇവിടുന്ന് കൊണ്ട് പോകല്ലേ. ഞാൻ നാട്ടുകാരോട് എന്ത് പറയും. ഇനി ഞാൻ അവൾ പഠിക്കാതെ ഇരിക്കാൻ ഇങ്ങനെ ഒന്നും ചെയ്യില്ല എന്ന് ഒക്കെ അവർ പറയുണ്ടായിരുന്നു.

അമ്മയുടെ കള്ള കരച്ചിൽ കണ്ട് ഈ ഒരു തവണതേക്ക് ക്ഷമിക്കു എന്ന് പറഞ്ഞു ഉത്തമ മരുമകൾ ആയി ഭാവിയിൽ പഠിക്കാൻ പറ്റാതെ പോയത് ഓർത്ത് വിഷമിക്കാൻ അവൾക്കു തീരെ താല്പര്യം ഇല്ലായിരുന്നു.

ഒപ്പം തന്നെ ചേർത്ത് പിടിക്കുന്ന ഭർത്താവിനെ ഓർത്ത് അവൾക്കു അഭിമാനവും  തോന്നി…….

Leave a Reply

Your email address will not be published. Required fields are marked *