തിരികെ നടക്കുമ്പോൾ
(രചന: Treesa George)
എനിക്ക് പ്ലസ് ടു നും ഡിഗ്രി ഫസ്റ്റ് സെമെസ്റ്ററിനും നല്ല മാർക്ക് ഉണ്ടല്ലോ. ഞാൻ ഇനിയും തുടർന്ന് പഠിച്ചോട്ടെ അമ്മേ.
പെണ്ണ് പിള്ളേർ പഠിച്ചിട്ടു എന്തിനാ? വല്ലവന്റെയും വീട്ടിൽ കൊണ്ട് പോയി കൊടുക്കാൻ അല്ലേ.നീ ഈ സാരി കണ്ടോ.
നിന്റെ കല്യാണം കഴിഞ്ഞ മൂത്ത ചേട്ടൻ മേടിച്ചു തന്നതാ.5000 രൂപയുടെ സാരിയാ. നീ അലമാരയിൽ ഇരിക്കുന്ന ആ പച്ച സാരി കണ്ടോ. അത് നിന്റെ രണ്ടാമത്തെ ചേട്ടൻ കഴിഞ്ഞ അവധിക്കു വന്നപ്പോൾ മേടിച്ചു തന്നതാ.
അവർ ആണ് കുട്ടികൾ ആയോണ്ട് അവരെ പഠിപ്പിച്ചത്തിന്റെ ഉപകാരം സ്വന്തം കുടുംബത്തിന് കിട്ടി. ഞാൻ നിന്നെ പഠിപ്പിച്ചാൽ അതിന്റെ ഗുണം നിന്റെ കെട്ടിയോനും അവന്റെ വീട്ടുകാർക്കുമേ കിട്ടു. അല്ലാണ്ട് ഈ കുടുംബത്തിലോട്ട് കിട്ടില്ല.
എന്നാലും അമ്മേ എനിക്ക് ഒരു ജോലി ഉണ്ടേൽ അതിന്റെ ഗുണം അമ്മയുടെ മോൾക്ക് കിട്ടില്ലേ. സ്വന്തം കാര്യത്തിന് ആരെയും ആശ്രയിക്കണ്ടല്ലോ എനിക്ക്.
മിണ്ടാതെ വായ് അടക്കടി അസത്തെ. പെണ്ണിന്റെ ഒരു നാക്ക് കണ്ടില്ലേ.പെണ്ണ് പിള്ളേർ പഠിച്ചാലും പഠിച്ചില്ലേലും അത് ഒന്നും ആരും ആനോക്ഷിക്കില്ല. സ്രീധനം കൊടുക്കാൻ കാശ് പെണ്ണിന്റെ വീട്ടിൽ ഉണ്ടോ. എന്നാൽ കല്യാണം നടക്കും.
അല്ലാതെ പഠിപ്പ് ഉണ്ട്, ജോലി ഉണ്ടെന്ന് പറഞ്ഞിട്ട് എന്ത് കാര്യം. നിന്റെ ചേട്ടത്തിയമ്മ ബാങ്കിലെ വല്യ ജോലിക്കാരി ആയിരുന്നല്ലോ. എന്തിട്ട് എന്തേ രൂപ പത്തു ലക്ഷം സ്രീധനം തന്നിട്ട് അല്ലേ നിന്റെ ചേട്ടനെ കെട്ടിയത്.
നമ്മൾ അവിടെ ഭംഗി വാക്കിന് പറയും.നിങ്ങളുടെ മകൾക്കു എന്താണ് എന്ന് വെച്ചാൽ നിങ്ങളുടെ ഇഷ്ടം പോലെ കൊടുക്കു. ഞങ്ങൾക്ക് സ്രീധനം ഒന്നും വേണ്ട എന്ന്. എന്ന് വെച്ച് സ്രീധനം ഒന്നും വേണ്ടാന്ന് ആണോ അതിന്റെ അർത്ഥം.
അമ്മ അപ്പോൾ പറഞ്ഞു വരുന്നത് എന്നെ സ്രീധനം കൊടുത്തു കെട്ടിക്കാൻ പോവു ആണെന്ന് ആണോ. ആ കാശിനു എന്നെ പഠിപ്പിച്ചൂടെ അമ്മേ.
അതിന് ആര് പറഞ്ഞു നിന്നെ സ്രീധനം തന്ന് കെട്ടിക്കുവാന്ന്. സ്രീധനം വാങ്ങുന്നതും കൊടുക്കുന്നതും തെറ്റ് ആണെന്ന് അറിയില്ലേ നിനക്ക്. ഇപ്പോൾ നിനക്ക് സ്രീധനം ഒന്നും ആവിശ്യപെടാതെ നല്ല ഒരു ആലോചന വന്നിട്ടുണ്ട്.
ചെറുക്കന്റെ അപ്പനും അമ്മയും ചെറുപ്പത്തിൽ മരിച്ചു പോയൊണ്ട് അവർക്ക് ഡിമാൻഡ് ഒന്നും ഇല്ല.
കാര്യമായ ബന്ധുക്കൾ ഒന്നും ഇല്ലാത്ത കൊണ്ട് കല്യാണം ഒരു ചെറിയ ചടങ്ങ് ആയിട്ട് നടത്തിയാൽ മതി എന്നാ അവർ പറയുന്നത്.അതോണ്ട് അതിനും കാശ് മുടക്കില്ല.
അത് എന്താ അമ്മേ ചേട്ടന്റെ കാര്യത്തിൽ ഒരു നയവും എന്റെ കാര്യത്തിൽ വേറെ നയവും. എനിക്ക് അപ്പോൾ കുടുംബ സ്വത്തിൽ അവകാശം ഇല്ലേ.
നീ ആള് കൊള്ളാല്ലോ. മൊട്ടയിൽ നിന്ന് വിരിഞ്ഞില്ലല്ലോ. അപ്പോഴേ സ്വത്തിൽ ആണല്ലോ കണ്ണ്. ഇത് കാണാൻ ആണോ ദൈവമേ എന്നെ ഇവിടെ ഇട്ടേക്കുന്നത്. അതിയാന്റെ കൂടെ എന്നെയും കൂടി അങ്ങ് വിളിച്ചാൽ മതിയായിരുന്നു.
ഡി പെണ്ണെ ഞാൻ ഒരു കാര്യം പറഞ്ഞേക്കാം എന്റെ കെട്ടിയോൻ നേരത്തെ അങ്ങ് മരിച്ചു പോയൊണ്ട് സ്വത്തു ഭാഗം വെച്ചിട്ട് ഇല്ല.
അതോണ്ട് നിങ്ങൾ മക്കൾ എല്ലാവരും അതിന്റെ അവകാശികളാ. പക്ഷെ എന്ന് വെച്ച് എന്റെ പൊന്നു മോൾ അതും സ്വപ്നം കണ്ടു നടക്കേണ്ട. നിനക്ക് പതിനെട്ടു വയസ് ആവാൻ ഞാൻ നോക്കിയിരിക്കുവായിരുന്നു.
നിനക്ക് സ്വത്തു ഒന്നും വേണ്ട എന്ന് പറഞ്ഞോണം. നിനക്ക് സ്വത്തിൽ അവകാശം ഒന്നും വേണ്ടാന്ന് പറഞ്ഞു അവർക്ക് എഴുതി കൊടുത്തോണം. അങ്ങനെ ചെയ്യാതെ വല്ല ഉഡായിപ്പും എടുക്കാൻ ആണ് ഭാവം എങ്കിൽ നിനക്ക് പിന്നെ ഇങ്ങനെ ഒരു അമ്മ ഇല്ല.
ഞാൻ എന്താ അവരെ പോലെ തന്നെ അമ്മയുടെ മോൾ അല്ലേ എന്ന ചോദ്യം അവളുടെ മനസ്സിൽ വന്നെങ്കിലും കുഞ്ഞ് നാൾ മുതൽ,താൻ വീട്ടിൽ ഭക്ഷണത്തിന്റെ കാര്യം മുതൽ വീട്ടിലെ അഭിപ്രായ സ്വാതന്ത്ര്യത്തിൽ വരെ…
നേരിട്ട വിവേചനങ്ങൾ ഓർത്തപ്പോൾ അവൾ മൗനം പാലിച്ചു. അമ്മയുടെ ഇഷ്‌ടം എന്ത് ആണെന്ന് വെച്ചാൽ നടക്കട്ടെ എന്ന് വിചാരിച്ചു.
അങ്ങനെ രാധികയുടെ കല്യാണം സുധിഷുമായിട്ട് നടന്നു. കല്യാണത്തിന് മുമ്പ് തന്നെ അവളുടെ അമ്മ കല്യാണി അമ്മയുടെ ആഗ്രഹം പോലെ സ്വത്തുകൾ എല്ലാം ചേട്ടന്മാരുടെ പേരിൽ ആക്കാൻ ഉള്ള വില്പത്രത്തിൽ അവൾ ഒപ്പിട്ടിരുന്നു.
അങ്ങനെ മകളുടെ കല്യാണം കഴിഞ്ഞു ആ വീട്ടിൽ കല്യാണി അമ്മയും മൂത്ത മകനും അവന്റെ കുടുംബവും മാത്രം ആയി. അവർ മകനോട് പറഞ്ഞു.
എനിക്ക് പേടി ഉണ്ടായിരുന്നു അവൾ അവസാന നിമിഷം സ്വത്തു എങ്ങാനും നിങ്ങളുടെ പേരിൽ മാത്രം ആയിട്ട് എഴുതുന്നതിൽ എതിർപ്പ് വല്ലോം പ്രേകടിപ്പിക്കുമോ എന്ന്.
പോ അമ്മേ. അവൾക്ക് ഈ കാണുന്ന വാചകമടി മാത്രമേ ഉള്ളു. അല്ലാണ്ട് വല്യ കഴിവ് ഒന്നും ഇല്ല. അമ്മ അത് വിട്. പോയി നമുക്ക് കഴിക്കാൻ ചോറ് എടുത്തു വെക്ക്.
ചോറ് എടുക്കാനായി അടുക്കളയിലോട്ട് നടക്കുമ്പോൾ അവർ ആശ്വാസത്തോടെ ഓർക്കുക ആയിരുന്നു സ്വത്തു മൊത്തവും എന്റെ ചെറുക്കൻ പിള്ളർക്ക് മാത്രം ആയിട്ട് കിട്ടിയല്ലോ എന്ന്.
പിന്നീട് അവരുടെ സന്തോഷത്തിന്റെ നാളുകൾ ആയിരുന്നു അങ്ങോട്ട്. മകനും മകളും ജോലിക്ക് പോയി കഴിഞ്ഞാൽ അവരുടെ മൂന്നും ഒന്നും വയസുള്ള കുട്ടികളെ നോക്കി അവർ സന്തോഷത്തോടെ ഇരുന്നു.
ഇടക്ക് മകൾ ഗർഭിണി ആയെങ്കിലും ഇവിടെ ചെറിയ കുട്ടികൾ ഉള്ള കൊണ്ട് അവളെയും കൂടി നോക്കാൻ പറ്റില്ല എന്ന് പറഞ്ഞു അവർ ഇങ്ങോട്ട് വരുന്നത് അവർ ഒഴിവാക്കി.
ദുബായിൽ ഉള്ള മകനും ഭാര്യയും കുട്ടികളും ഇടക്ക് വന്നും പോയിയും ഇരുന്നു. മകന്റെ കുട്ടികൾ എല്ലാം വലുത് ആയി വലുത് ആയി സ്കൂളിൽ പോയി തുടങ്ങി.
ഈ ഇടയെ ആയി മകനും മരുമകൾക്കു തന്നോട് ഉള്ള സ്നേഹം കുറഞ്ഞു വരുന്നതായിട്ട് അവർക്ക് തോന്നി തുടങ്ങാൻ തുടങ്ങി. മുമ്പ് എന്ത് കാര്യത്തിനും തന്നോട് മാത്രം അഭിപ്രായം ചോദിച്ചിരുന്ന അവർ സ്വന്തം ആയി തീരുമാനങ്ങൾ എടുത്തു തുടങ്ങിയിരിക്കുന്നു .
മുമ്പ് തന്റെ കൈയിൽ എലിപ്പിച്ചിരുന്ന സാലറി ഇപ്പോൾ ബാങ്ക് അക്കൗണ്ടിലോട്ടാ വരുന്നത് എന്ന് പറഞ്ഞു തന്റെ കൈയിൽ തരാതെ ആയിരിക്കുന്നു. ഒരു രൂപ പോലും തനിക്ക് ഇപ്പോൾ വേണമെങ്കിൽ മകന്റെ കാലു പിടിക്കേണ്ട അവസ്ഥ.
അവരുടെ ആ സംശയം തീർത്തു കൊണ്ട് ആയിരുന്നു അവർക്ക് പെട്ടെന്ന് പനി പിടിച്ചതും അതേ തുടർന്ന് ശ്വാസം മുട്ടൽ വന്നു കിടപ്പിൽ ആവുന്നതും. അതോടെ മകനും ഭാര്യക്കും ഇടയിൽ ആര് അമ്മേനെ ലീവ് എടുത്തു നോക്കും എന്ന തർക്കം ആയി .
കെട്ടി കൊണ്ട് വരുന്ന പെണ്ണുങ്ങൾ ആണ് അമ്മേനെ നോക്കണ്ടത് എന്ന് മകനും അത് അല്ല സ്വന്തം അമ്മേനെ നോക്കണ്ട ഉത്തരവാദിത്തം മകനും ഉണ്ടെന്ന് മരുമകളും.
താൻ പൊന്ന് പോലെ നോക്കിയ ആണ് മക്കൾക്ക് തന്നെ ഇപ്പോൾ വേണ്ടെന്നു തിരിച്ചു അറിയുകയിരുന്നു അവർ . തർക്കം കൂടാതെ തന്നെ നോക്കാൻ ഒരു നല്ല ഹോം നഴ്സിനെ വെക്കാൻ അവർ പറഞ്ഞെങ്കിലും അതിനുള്ള പൈസ ഒന്നും അവരുടെ കൈയിൽ ഇല്ലെന്ന് പറഞ്ഞു അവർ ഒഴിവായി.
ദുബായിൽ ഉള്ള മകനോട് അവർ ഒരു ഹോം നഴ്സിനെ വെക്കാൻ ഉള്ള പൈസ ചോദിച്ചെങ്കിലും അമ്മ ഇത്രെയും കാലം ചേട്ടനെയും പിള്ളേരെയും അല്ലേ വളർത്തത്. എനിക്കും എന്റെ പിള്ളേർക്കും വേണ്ടി ഒന്നും ചെയ്തില്ല എന്ന് പറഞ്ഞു ഫോൺ കട്ട് ചെയിതു.
പക്ഷെ അവരുടെ അവസ്ഥ കണ്ട് അറിഞ്ഞു ഒരാൾ വന്ന്. ഒരിക്കൽ താൻ പെണ്ണ് കുട്ടി ആയി ജനിച്ച കൊണ്ട് മാത്രം തള്ളി കളഞ്ഞവൾ.
തന്റെ പൊന്നു മോൾ. തന്നെ നോക്കുന്നതിന്റെ പേരിൽ ആണ് വീട്ടിൽ നടക്കുന്ന തർക്കങ്ങൾ അയൽപ്പക്കാർ ആരോ വിളിച്ചു പറഞ്ഞത് അനുസരിച്ചു തന്നെ കുട്ടി കൊണ്ട് പോകാൻ വന്നത് ആണ് അവർ.
തന്നെ അവൾ അവരുടെ വീട്ടിലേക്കു കുട്ടികൊണ്ട് പോകുമ്പോൾ താൻ ഉയിർ കൊടുത്ത് സ്നേഹിച്ച ആണ് മക്കൾ തടയാൻ വന്നില്ല. അവരുടെ മുഖത്ത് ശല്യം ഒഴിഞ്ഞല്ലോ എന്ന ഭാവം ആയിരുന്നു.
എന്നാൽ മകളുടെ മുഖത്തു അവർ കണ്ട ഭാവം അവർക്ക് വിവേചിച്ചു അറിയാൻ കഴിഞ്ഞില്ല.
അവസാന കാലത്ത് എങ്കിലും അമ്മക്ക് അവളുടെ സ്നേഹം തിരിച്ചു അറിയാൻ ഉള്ള അവസരം കിട്ടിയതിൽ ഉള്ള സന്തോഷം ആയിരുന്നോ ആ മുഖത്ത്.…