കല്യണം കഴിഞ്ഞിട്ടു ആദ്യം ആയിട്ട് ആണ് അവൾ ദേവസികുട്ടിയുടെ ഇടവക പള്ളിയിൽ..

വെള്ളകായൽ
(രചന: Treesa George)

തൊണുറുകളുടെ തുടക്കത്തിൽ അങ്ങ് പാലായിലെ പാലമാറ്റത്തിൽ കുടുംബത്തിലെ  ദേവസികുട്ടി കെട്ടിക്കൊണ്ടു വന്ന പുതിയ മരുമകൾ സുസമ്മ കണ്ണാടിക്കു മുന്നിൽ നിന്ന് അങ്ങ്  ഒരുങ്ങുകയാണ്.

അവൾക്കു അങ്ങ് എത്ര ഒരുങ്ങിയിട്ടും മതിയാകുന്നില്ല  . അവൾ ചാഞ്ഞും ചെരിഞ്ഞും കണ്ണാടിക്ക് മുന്നിൽ സ്വന്തം സൗന്ദര്യം നോക്കി കൊണ്ടിരുന്നു.

ഒരു പൊട്ട് കൂടി കുത്തിയാലോ. അല്ലേൽ വേണ്ട സുന്ദരി കുട്ടിക്ക് എന്തിനാ പൊട്ട്. അവൾ തന്നെ മനസ്സിൽ പറഞ്ഞു.

കല്യണം കഴിഞ്ഞിട്ടു ആദ്യം ആയിട്ട് ആണ് അവൾ ദേവസികുട്ടിയുടെ ഇടവക പള്ളിയിൽ പോകുന്നത്.

അതും അവരുടെ അംബാസിഡർ കാറിൽ. അവളുടെ വീട്ടുകാർ വല്യ പ്രേമണിമാർ
ആണെങ്കിലും അവളുടെ വീട്ടിൽ കാർ ഇല്ല.

അതോണ്ട് തന്നെ ഭർത്താവിന്റെ കൂടെ കാറിന്റെ  മുന്നിൽ ഞെളിഞ്ഞിരുന്നു ഒരു യാത്ര ദേവസികുട്ടി പെണ്ണ് കാണാൻ വന്ന  അന്ന് തൊട്ട് അവളുടെ സ്വപ്നം ആണ്

പഴയ നാട്ടു നടപ്പ് അനുസരിച്ചു  കല്യാണം കഴിഞ്ഞ ദിവസങ്ങളിൽ അവർ രണ്ടു പേരും അവളുടെ വീട്ടിൽ ആയിരുന്നു . ഇന്നലെ ആണ് ഇങ്ങോട്ട് കുട്ടി കൊണ്ട് വന്നത് .

ദേവസികുട്ടി കെട്ടിക്കൊണ്ട് വന്ന  പുതു പെണ്ണ് മോശം ആണെന്ന് ആരും പറയാൻ പാടില്ലല്ലോ. അങ്ങനെ നമ്മുടെ സുസമ്മ ഒരുങ്ങി നല്ല സുന്ദരി ആയി വിടിന്റെ നടുത്തളത്തിൽ ഹാജർ വെച്ചു.

ഇതിനിടയിൽ അവൾ തന്റെ കെട്ടിയോൻ എവിടെ എന്ന് ഒളികണ്ണാൽ ആ പരിസരത്തു ഒക്കെ നോക്കി. എവിടെ കണ്ടു കിട്ടാൻ.

ഒരുങ്ങി വന്ന അവൾക്കു മുന്നിലോട്ട് നല്ല തേച്ചു മിനിക്കിയ ചട്ടയും മുണ്ടും കവണിയും ഉടുത്തു വന്ന  ദേവസിക്കുട്ടിയുടെ അമ്മ അന്നകുട്ടി ഒറ്റ ചോദ്യം ആയിരുന്നു.

ഈ കൊച്ചു വെളുപ്പാൻ കാലത്ത് നീ ഇത് എങ്ങോട്ടാ പെണ്ണേ. അവൾ മെല്ലെ പറഞ്ഞു. ഞാൻ നിങ്ങളുടെ കൂടെ പള്ളിയിലോട്ട്.

നീ രാവിലെ പള്ളിയിൽ പോയാൽ ഈ വീട്ടിൽ ആരും കാപ്പി ഉണ്ടാക്കും. പള്ളിയിൽ കഴിഞ്ഞു വരുന്നവർ എന്നാ വായിൽ വെച്ച് കഴിക്കും .

അടുക്കളയിൽ മേരി ചേടത്തി ഉണ്ടെല്ലോ. നിയും കൂടി നിന്നാലേ ശെരി ആവും.

എന്നാൽ പിന്നെ ഞാനും ദേവസിയും ഉച്ചക്ക് പൊക്കോളാം അമ്മച്ചി.

അത് എന്നാ വർത്തമാനം ആടി കൊച്ചേ. അവൻ നിന്റെ കൂടെ ഉച്ചക്ക് വന്നാൽ പിന്നെ രാവിലെ ആര് വണ്ടി ഓടിക്കും.

പിന്നെ ചോദ്യവും പറച്ചിലും ഒന്നും ഇല്ലായിരുന്നു. സൂസമ്മ സാരി മാറി അടുക്കളയിലോട്ടും ബാക്കി ഉള്ള പരിവാരങ്ങൾ പള്ളിയിലോട്ടും വെച്ച് പിടിപ്പിച്ചും.

ഇനിയും ദിവസങ്ങൾ ഉണ്ടെല്ലോ എന്ന് അവൾ മനസ്സിൽ വിചാരിച്ചു.

അടുക്കളയിൽ ചെന്നപ്പോൾ മേരിചേടത്തി  അവളെ നോക്കി ഒന്ന് ആക്കി ചിരിച്ചിട്ട് അവളോട്‌ പറഞ്ഞു .

കൊച്ചിനെ അവര് പള്ളിയിൽ കൊണ്ട് പോയില്ല. അല്ലയോ. അതിന് അവൾ മറുപടി ഒന്നും പറഞ്ഞില്ല.

ഇത് ഒക്കെ എന്ത്.. ദേവസി കുഞ്ഞിന്റെ അപ്പന്റെ അമ്മയുടെ പോര് ആയിരുന്നു പോര്. അവര് ഈ നാട്ടിലെ പേര്  കേട്ട പോരുകാരി  അല്ലായിരുന്നോ .

നിന്റെ അമ്മായിഅമ്മനെ ഒക്കെ കുറേ വെള്ളം കുടിപ്പിച്ചിട്ടുണ്ട്. അതിന്റെ പകുതി എങ്കിലും നിങ്ങൾക്കു തന്നില്ലങ്കിൽ എങ്ങെനെയാ.

പിന്നെ മേരി ചേടത്തി അവളുടെ ചെവിയിൽ പറഞ്ഞു. കുഞ്ഞിന് അറിയുമോ ദേവസിയുടെ ചേട്ടനും പെണ്ണുപിള്ളയും വേറെ വിട് എടുത്ത് മാറി താമസിച്ചത് ഇവരുടെ ശല്യം സഹിക്കാൻ വയ്യാതെയാ.

സൂസമ്മക്ക് അത് പുതിയ അറിവ് ആയിരുന്നു . ശെരിരിക്കും ഉള്ള പൂരം വരാൻ ഇരിക്കുന്നതെ ഉണ്ടായിരുന്നോള്ളൂ.

രണ്ട് ദിവസം കഴിഞ്ഞപ്പോൾ സൂസമ്മക്ക് ഒരു കൊതി. ചായക്കടയിലെ ഉണ്ടംപൊരി കഴിക്കണം എന്ന്. അവളുടെ അപ്പൻ എന്നും വൈകുന്നേരങ്ങളിൽ അവൾക്കു ആയി ഇത് വാങ്ങി കൊണ്ട് വരുമായിരുന്നു.

അവൾ കേട്ടിയോനോട് തന്റെ ആവിശ്യം ഉന്നയിച്ചു . അത് കേട്ടപ്പോഴെ അവൻ പറഞ്ഞു. അമ്മച്ചിക്കും ഉണ്ടംപൊരി വല്യ ഇഷ്ടമാ.

അമ്മച്ചിക്ക് കഴിക്കാൻ എത്ര എണ്ണം വേണം എന്ന് ഞാൻ ചോദിക്കട്ടെ എന്ന് പറഞ്ഞു ചാടി തുള്ളി പോയ  ദേവസി  അമ്മചിയുടെ ഡയലോഗ് കേട്ട് കണ്ണ് മിഴിച്ചു.

എനിക്ക് ഉണ്ടംപൊരി ഇഷ്ടം ഇല്ലെന്നു നിനക്ക് അറിയാല്ലോ.

ആര് ഒറ്റയടിക്ക് 4 ഉണ്ടംപൊരി തിന്നുന്ന തന്റെ അമ്മച്ചിക്കോ എന്ന ചോദ്യം മനസ്സിൽ വന്ന് എങ്കിലും അവൻ ഒന്നും മിണ്ടിയില്ല.

പക്ഷെ മരുമോൾ കഴിക്കാതെ ഇരിക്കാൻ ഉള്ള അവരുടെ സൂത്രം ആണ് ഇത് എന്ന് അവൾക്കു മനസിലായി. അവനും..

പള്ളിയിലോട്ട് ഉള്ള യാത്ര കുളം ആയെങ്കിലും വിരുന്നിനു പോകുമ്പോൾ കെട്ടിയോന്റ കൂടെ കാറിനു പോകാലോ എന്നുള്ള അവളുടെ ആഗ്രഹവും അമ്മായിഅമ്മ ഒടിച്ചു അവളുടെ കൈയിൽ കൊടുത്തു.

നീ ഇങ്ങനെ വിരുന്ന് ആണെന്നും പറഞ്ഞു തുള്ളി ചാടി നടന്നാൽ ഈ വീട്ടിലെ കാര്യങ്ങൾ ഒക്കെ പിന്നെ ആര് നോക്കും.

ഞാൻ ആണേൽ കുറേ ആയിട്ട് ബന്ധുവിടുകൾ ഒക്കെ  ഒന്ന് സന്ദർശിക്കണം എന്ന് ഓർത്ത് ഇരുന്നതാ.

ഇപ്പോൾ ആണ് എനിക്ക് അതിനു ഉള്ള സമയം ഒത്തു വന്നത്. അങ്ങനെ ദേവസിനെയും സൂസമ്മയെയും വിളിച്ച വീടുകളിൽ അമ്മച്ചിയും ദേവസിയും കൂടി പോയി വിരുന്ന് ഉണ്ട്.

ആശിച്ചു മോഹിച്ച വിരുന്ന് പോക്കൂടി കുളം ആയപ്പോൾ സൂസമ്മ ചില ഉറച്ച തീരുമാനങ്ങൾ എടുത്തു.

കാരണം അവൾക്കു എല്ലാം നിശബ്‌ദം സഹിച്ചു നല്ല മരുമകൾ ആയി നിന്നിട്ടു  ഈ ജന്മത്തിലെ മുഴുവൻ ആഗ്രഹങ്ങളും കുഴിച്ചു മുടിയിട്ട് അതിന്റെ പക മനസ്സിൽ വെച്ചിട്ടു ഭാവി മരുമോൾകിട്ടു പണി കൊടുക്കാൻ താല്പര്യം ഇല്ലായിരുന്നു.

എന്നാൽ അമ്മായിയമ്മേനെ പിണക്കാൻ ഉള്ള ഉദ്ദേശവും അവൾക്കു ഇല്ലായിരുന്നു.

ഭർത്താവ് വിരുന്നു കഴിഞ്ഞു വന്നപ്പോൾ തന്നെ അവൾ തന്റെ ആവിശ്യം ഉണർത്തിച്ചു.

തന്റെ അപ്പൻ തന്ന പൊന്നും പണവും എടുത്തിട്ട് തന്റെ പേരിൽ കുറച്ച് സ്ഥലം മേടിക്കണം.
ആ ആവിശ്യത്തിന് എല്ലാർക്കും സമ്മതം ആയിരുന്നു .

മരുമകൾ ഇനി സ്വർണം ഇട്ട് ഞെളിഞ്ഞു നടക്കില്ല എന്ന സന്തോഷം അമ്മായിഅമ്മക്ക്. കുടുംബത്തിന്റെ സ്വത്തു വകകൾ വർധിക്കും എന്നുള്ള സന്തോഷം ബാക്കി ഉള്ളവർക്ക്.

അങ്ങനെ പറമ്പും പണി ആയുധങ്ങൾ വെക്കാൻ ആയി അതിൽ ഒരു മാടപുരയും കെട്ടി.

പിറ്റേന്ന് മുതൽ സൂസമ്മ ഒരു കവറും എടുത്തു പറമ്പിലോട്ട് വെച്ച് പിടിപ്പിച്ചു. അമ്മായിഅമ്മക്ക് സന്തോഷം ആയി മരുമകൾ വെയിൽ കൊണ്ട് ക്ഷീണി കുമല്ലോ എന്ന് ഓർത്തപ്പോൾ.

പാവം അവർ ഉണ്ടോ എഅറിയുന്നു ഇത് മരുമകളുടെ കുരുട്ട് ബുദ്ധി ആയിരുന്നു  എന്ന്.

പറമ്പിലേക്ക് എന്ന് പറഞ്ഞ് മരുമകളും കുട്ടുകാരെ കാണാൻ പുറത്തോട്ടും എന്ന് പറഞ്ഞ് ഇറങ്ങുന്ന മകനും പറമ്പിൽ പോയി സൊറ പറഞ്ഞു ഇരിക്കുവാണെന്നു അവർ സ്വപ്നത്തിൽ പോലും വിചാരിച്ചില്ല.

ചിലപ്പോൾ സൂസമ്മ നല്ല സാരി കവറിൽ എടുത്തിട്ടു മാടപുരയിൽ ചെന്ന് വേഷം മാറി ദേവസിയുടെ കൂടെ സിനിമക്കു കോഫി കുടിക്കാനും ഒക്കെ പോവാറുണ്ട്. പാവം അമ്മായിയമ്മ ഇത് ഒന്നും അറിഞ്ഞില്ല.

ഒരു ദിവസം അവർ നോക്കുമ്പോൾ ദാണ്ടെ മരുമകളും മകനും ഇരുന്ന് ഉണ്ടംപൊരി കഴിക്കുന്നു. ഉണ്ടാൻപൊരി കണ്ടപ്പോൾ പണ്ട് പറഞ്ഞത് ഒക്കെ മറന്ന് അവരുടെ വായിൽ വെള്ളം ഊറാൻ തുടങ്ങി.

അവർ ചോദിച്ചു. എനിക്ക് ഇല്ലേ. ഇത് തന്നെ ആണോ തിന്നുന്നത്.

അമ്മ അല്ലേ പറഞ്ഞത് അമ്മക്ക് ഇത് ഇഷ്ടം അല്ലെന്ന്. അതാ ചോദിക്കാത്തത്.

കുസൽ ഇല്ലാതെ സൂസമ്മ ഇത്രെയും പറഞ്ഞിട്ടു അവൾ കഴിപ്പ് തുടന്നു. പാവം അന്നകുട്ടി ഒന്നും പറയാതെ തൻറെ ഐഡിയ തനിക്ക് തന്നെ പാര ആയെല്ലോ എന്ന് ഓർത്ത് അവർ  റൂമിയിലോട്ട് വെച്ച് പിടിപ്പിച്ചു.

മരുമകൾക്കിട്ടു എങ്ങനെ പണി കൊടുക്കാം എന്ന് അന്നകുട്ടിയും , ദേവസികുട്ടിയുടെ അമ്മ തനിക്ക് പണി തന്നാൽ അതിനെ എങ്ങനെ പ്രതിരോധിക്കാം എന്ന് സൂസമ്മയും ഗവേഷണത്തിൽ ഏർപെട്ടു.

രണ്ടു പേർക്കും ഇടയിൽ കിടന്ന് ഓടാൻ ദേവസികുട്ടിയുടെ ജീവിതം ഇനിയും ബാക്കി…….

Leave a Reply

Your email address will not be published. Required fields are marked *