ഇനി നീ കാശ് ചോദിച്ചു എന്നെ വിളിക്കല്ലേ സീമേ, ഇവിടുത്തെ അവസ്ഥ നിനക്ക് അറിയുന്നതല്ലേ..

(രചന: ഞാൻ ആമി)

“ഇനി നീ കാശ് ചോദിച്ചു എന്നെ വിളിക്കല്ലേ സീമേ… ഇവിടുത്തെ അവസ്ഥ നിനക്ക് അറിയുന്നതല്ലേ… എന്തൊരു അവസ്ഥ ആണ് ഈശ്വരാ “

എന്ന് പറഞ്ഞു അമ്മ ഫോൺ കട്ട്‌ ചെയ്തു. കട്ടിലിൽ തന്നെ ഇരുന്നു.

“എന്താ അമ്മേ….? “

“ഓ… എന്ത് പറയാനാണ് കൊച്ചേ… അവൾക്ക് നമ്മുടെ അവസ്ഥ അറിയുന്നതല്ലേ ആമിയേ… കെട്ടിച്ചു വിട്ടിട്ടും ഒരു സമാധാനം ഇല്ലാലോ… ഈശ്വരാ “

എന്ന് പറഞ്ഞു അമ്മ സങ്കടപ്പെട്ടു. ഒന്നും മിണ്ടാതെ ഞാൻ മുറിയിലേക്ക് ചെന്നു.

മേശയിൽ ഞാനും ചേച്ചിയും ഇരിക്കുന്ന ഫോട്ടോ ഫ്രെയിം ചെയ്തത് ഇരിക്കുന്നത് കണ്ടപ്പോൾ എനിക്ക് സങ്കടം തോന്നി.

എന്റെ ചേച്ചി ഒരു പാവം ആയിരുന്നു. ഒരു സമർത്യവും ഇല്ലാത്ത ഒരു ജന്മം. അമ്മ അടുക്കളയിൽ നിന്നു കരയുകയോ പറയുകയോ എന്തൊക്കെയോ ചെയ്തുകൊണ്ട് ഇരുന്നു.

സ്കൂളിലേക്ക് പോകുമ്പോഴും എന്റെ ചിന്ത ചേച്ചിയെ കുറച്ചു ആയിരുന്നു. ആരും കാണാതെ ഞാൻ ചേച്ചിയെ വിളിച്ചു.

“ആമി… നീ സ്കൂളിൽ പോയില്ലേ? “

“ഉം… സ്കൂളിൽ ആണ്. നിനക്ക് എത്ര കാശ് വേണം ചേച്ചി? “എന്റെ ചോദ്യം കേട്ട് ചേച്ചി കേൾക്കാത്ത ഭാവത്തിൽ എന്റെ വിശേഷം ചോദിച്ചു കൊണ്ടേ ഇരുന്നു.

“എനിക്ക് സാലറി കിട്ടിയില്ല… ഒരു വള പണയം വെച്ചു കാശ് തരാം അമ്മ അറിയേണ്ട…

സ്കൂൾ കഴിയുമ്പോൾ ടൗണിൽ വാ “എന്ന് പറഞ്ഞു ഞാൻ കോൾ കട്ട്‌ ചെയ്ത്.

സ്കൂൾ കഴിഞ്ഞു വള പണയപെടുത്തിയ കാശുമായി ഞാൻ ടൗണിൽ ചെല്ലുമ്പോൾ ചേച്ചി മോളെയും കൊണ്ടു നിൽക്കുന്നത് കണ്ടത്. ഒന്നും മിണ്ടാതെ ഞാൻ ആ കാശ് കൊടുത്തു.

മോൾക്ക്‌ കുറച്ച് ബേക്കറി പലഹാരവും വാങ്ങി കൊടുത്തു തിരികെ വീടെത്തുമ്പോൾ അമ്മ ഉമ്മറത്തു ഉണ്ട്. കുളിച്ചു ഞാൻ കാപ്പി കുടിക്കാൻ അടുക്കളയിൽ ചെന്നതും അമ്മ മിണ്ടുന്നില്ല.

“അമ്മേ… “എന്റെ വിളി കേട്ടതും അമ്മ തിരിഞ്ഞു നോക്കി.

“ഞാനും അച്ഛനും ഇല്ലാതായാലും നിനക്ക് അവളും അവൾക്കു നീയും ഉണ്ടാകുമെന്നു എനിക്ക് അറിയാം “

എന്ന് പറഞ്ഞു നിറഞ്ഞ മിഴികളോടെ അമ്മ എന്നെ നോക്കിയപ്പോൾ ഞാൻ എന്റെ അമ്മയെ ചേർത്തു പിടിച്ചു.

Leave a Reply

Your email address will not be published. Required fields are marked *