താൻ ചായയുമായി വന്നപ്പോഴേ ഞാൻ ശ്രെധിച്ചിരുന്ന തന്റെ മുഖം, എന്തോ ഒരു ഇഷ്ട്ടക്കേട്..

(രചന: ശ്രീജിത്ത്‌ കൊച്ചുപുരക്കൽ)

ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നം ആയിരുന്നു പെങ്ങളുടെ കല്യാണം ,പക്‌ഷേ ആ ലക്ഷ്യത്തിൽ എത്താൻ ഒരുപാട് കഷ്ടപെടണ്ടി വന്നു …

അച്ഛൻ ഞങ്ങളുടെ ചെറുപ്പത്തിലേ മരിച്ചു പോയത് കൊണ്ട് ,  ആ സ്ഥാനത്തു നിന്ന് നടത്തി കൊടുക്കേണ്ടത് എന്റെ കടമ തന്നെ ആണ് ..

പക്‌ഷേ ഒരു കല്യാണം നടത്തുക എന്ന് പറയുന്നത് , അത്ര എളുപ്പം ഉള്ള കാര്യം അല്ല  എന്ന് എനിക്ക് മനസ്സിൽ ആയത് അത്‌ നടത്താനുള്ള പണം.. കണ്ടെത്തുവാനുള്ള ഓട്ടത്തിലാണ്

പഠിത്തം കഴിഞ്ഞ് ജോലിക്ക് കയറിയാതെ ഉള്ളതിനാൽ വലിയ ശമ്പളം ഒന്നും കിട്ടി തുടങ്ങിയിട്ടില്ല പക്‌ഷേ പ്രശ്നങ്ങളെ ഞാൻ
പുഞ്ചിരിയോടെ നേരിട്ടു ..അല്ലേലും പെങ്ങളുടെ കല്യാണത്തിന് ആങ്ങളയുടെ ടെൻഷൻ പറഞ്ഞു അറിയിക്കാൻ സാധിക്കില്ലല്ലോ …

ഒരുവിധം അറിയാവുന്നവരുടെ കയ്യിൽ നിന്ന് കടവും മേടിച്ചു , പിന്നെ ..കൂട്ടുകാരും അവരെകൊണ്ട് പറ്റുന്ന രീതിയിൽ സഹായിച്ചു ..എന്നിട്ടും അവർ ചോദിച്ച സ്ത്രീധന തുകയുടെ അടുത്ത എത്താൻ പറ്റിയില്ല …

ഇനി ഇപ്പോൾ ഒറ്റ മാർഗം മാത്രമേ ഉള്ളൂ വീടിന്റെ ആധാരം ലോൺ വെക്കണം.. എന്നാൽ മാത്രമേ ബാക്കി തുക കണ്ടത്താൻ സാധിക്കുക ഉള്ളൂ

അവസാനം അമ്മയോട് കാര്യം പറഞ്ഞു ..
അമ്മേ ഇനി ആധാരം പണയം വെക്കാതെ
കാര്യങ്ങൾ നടക്കില്ല എന്നെ കൊണ്ട്
പറ്റുന്നിടത്തു നിന്ന് എല്ലാം പൈസ മേടിച്ചിട്ടുണ്ട് .

അതുകൊണ്ട് അമ്മ എനിക്ക് ആധാരം എടുത്ത് തരണം .. അല്ലാതെ ഇനി ഒരു വഴി എന്റെ മുൻപിൽ
കാണുന്നില്ല  ഞാൻ പറഞ്ഞു  …

എന്റെ മോൻ ഒരു പാട്  കഷ്ടപെടുന്നുണ്ടന്ന അമ്മക്ക് അറിയാം..നിന്റ അച്ഛൻ ഉണ്ടായിരുന്നെങ്കിൽ ..നിനക്ക് ഇത്രയും കഷ്ടപ്പെടേണ്ടി.. വരില്ലാരുന്നു അമ്മ നിറഞ്ഞ കണ്ണ് മായി പറഞ്ഞു …

സാരമില്ല അമ്മേ  നമ്മുടെ അമ്മുവിന് വേണ്ടി അല്ലേ ,

(അമ്മു എന്റെ പെങ്ങളുടെ പേരാണ് )

ഒരു പെങ്ങളെ കെട്ടിച്ചു വിടുന്നത് ഒരു ആങ്ങളയുടെ കടമ അല്ലേ അമ്മേ അത്‌ മാത്രമേ ഞാൻ ചെയ്യുന്ന്നുള്ളു ..അത്‌ എന്റെ സ്വാപ്നവും ആണ്

അമ്മേ ഒരു കാരണവശാലും അവൾ ഇത് അറിയരുത് ,അറിഞ്ഞാൽ അവൾ വിഷമിക്കും, സന്തോഷത്തോടെ വേണം അവൾ ഇവിടുന്ന് പടി ഇറങ്ങാൻ ..

ഇന്ന് ആയിരുന്നു ഞങ്ങളുടെ അമ്മുവിന്റെ കല്യാണം ..

ചെറുക്കന്  ബാങ്കിൽ ആണ് ജോലി ..
പോരാത്തതിന് അടുത്ത അടുത്താ നാട്ടുകാരും പിന്നെ ഒന്നും ആലോചിക്കേണ്ടി വന്നില്ല .. അവർ വന്ന പെണ്ണ് കണ്ടു രണ്ടു കൂട്ടരുടെയും താൽപര്യത്തിൽ കല്യാണം ഉറപ്പിച്ചു   …

കല്യാണമണ്ഡപത്തിൽ ഇരിക്കുന്ന എന്റെ പെങ്ങൾകുട്ടിയെ കണ്ടപ്പോൾ ഞാൻ കുറച്ച് നേരം നോക്കി നിന്നു…

ഇത്രയും നാൾ എന്റെ കൈയിൽ തൂങ്ങി നടന്നാ എന്റെ പെങ്ങൾകുട്ടി ഇന്ന് കല്യാണപെണ്ണായിട്ട് , ആ കല്യാണമണ്ഡപത്തിൽ ഇരിക്കുമ്പോൾ അവൾ ഇത്ര വേഗം വളരണ്ടരുന്നു എന്ന് കുറച്ചു നേരത്തേക്ക് എങ്കിലും ഞാൻ മനസ്സിൽ ആശിച്ചു  …

കല്യാണം കഴിഞ്ഞു ഇറങ്ങാൻ നേരം എന്നെ കെട്ടിപിടിച്ചു അവൾ കരയുമ്പോൾ ഉള്ളിലെ സങ്കടം കണ്ണീർ ആയി പുറത്ത് വരാതിരിക്കാൻ ഞാൻ പരമാവധി ശ്രെമിച്ചു എങ്കിലും എന്നെ കൊണ്ടു പിടിച്ചു നിൽക്കാൻ സാധിച്ചില്ല ഞാനും വിതുമ്പി പോയി …

അവളെ ഞങ്ങൾ യാത്ര ആക്കി

ഇപ്പോൾ വീട്ടിൽ ഞാനും അമ്മയും മാത്രമേ ഉള്ളൂ , വീടിപ്പോൾ പകുതി ഉറങ്ങിയ അവസ്ഥയിൽ ആണ് ..
അവളുടെ കളിയും ചിരിയും ഉള്ളപ്പോൾ
എന്തൊരു സന്തോഷം ആയിരുന്നു  ..

അവൾക്ക് അവിടെ ഒരു കുറവും വരുത്തരുതേ  എന്നുള്ള പ്രാർത്ഥന മാത്രമേ ഇപ്പോൾ മനസ്സിൽ ഉള്ളൂ…..

ദിവസങ്ങൾ കടന്നു പോയി

ജോലിയിൽ നിന്ന് കിട്ടുന്ന ശമ്പളം കൊണ്ട് ലോൺ അടക്കാനും വീട്ടു ചിലവ് നടത്താനും സാധിക്കില്ല ..

അവസാനം ഞാനും പ്രവാസത്തിലേക്ക്
കടക്കാൻ തീരുമാനിച്ചു .. കൂട്ടുകാരൻ മുഖാന്തരം അവന്റെ കമ്പനിയിൽ ഒരു ജോലി റെഡിയാക്കി
നേരത്തെയും അവൻ വിളിച്ചതാണ് നീ ഇങ്ങോട്ട് പോരാൻ പറഞ്ഞു പക്‌ഷേ അമ്മയും പെങ്ങളും ഒറ്റക്ക് ആയത് കൊണ്ട് പോകാൻ ഒരു ബുദ്ധിമുട്ട്…

പക്‌ഷേ ഇനി പോയില്ലെങ്കിൽ ഞങ്ങളുടെ
വീട് ബാങ്ക് കാർ  കൊണ്ടുപോകും .. ഇനി ഇത് മാത്രമേ മുൻപിൽ ഉള്ളൂ .. അമ്മയോട് കാര്യം പറഞ്ഞു .. കുഴപ്പം ഇല്ല മോനെ നമ്മുടെ അവസ്ഥ ഇതായിപ്പോയില്ലേ .നീ പോയിട്ട് വാ അമ്മയുടെ പ്രാത്ഥന കൂടെ കാണും .. അമ്മ പറഞ്ഞു ..

ഞാൻ പോയാൽ അമ്മ ഒറ്റക്ക് ഇവിടെ
ഞാൻ ചോദിച്ചു ..

അതൊന്നും സാരമില്ല കുട്ടിയെ നിന്റെ അമ്മാവന്റെ വീട് അടുത്ത തന്നെ അല്ലേ പിന്നെ അമ്മൂട്ടിയും ഇവിടെ അടുത്ത തന്നെ ഉണ്ടല്ലോ അമ്മക്ക് ഒരു കുഴപ്പവും ഇല്ല നീ സമാദാനം ആയി പോയിട്ട് വാ .

പിന്നെ എല്ലാം പെട്ടെന്നാരുന്നു ഒരു മാസത്തിനുള്ളിൽ വിസ വന്നു .ദിവസങ്ങൾ പെട്ടന്ന് പോയി നാളെ ആണ് പോകേണ്ടത് അമ്മയുടെ കാലിൽ തൊട്ട് അനുഗ്രഹം വാങ്ങി, പെങ്ങളോടും ബാക്കി എല്ലാവരോടും യാത്ര പറഞ്ഞു ഞാൻ ഇറങ്ങി ..

ഇപ്പോൾ രണ്ടു വർഷം ആയി ആദ്യത്തെ ഒരു വർഷം ശരിക്കും കഷ്ടപ്പെട്ടു ഒന്നും സമ്പാദിക്കാൻ പറ്റിയില്ലെങ്കിലും .. ലോൺ ഒരു  വിധം അടച്ചു തീർക്കാൻ പറ്റി ..

ഇപ്പോൾ കാര്യങ്ങൾ എല്ലാം കുഴപ്പം ഇല്ലാതെ പോകുന്നുണ്ട് ,  കഠിനപ്രയത്നം കൊണ്ടും ,സത്യസന്ധത കൊണ്ടും ജോലിയിൽ നല്ലൊരു പൊസിഷനിൽ എത്താൻ സാധിച്ചു ..

വീട്ടിലും ഇപ്പോൾ പ്രേശ്നങ്ങൾ ഒന്നുമില്ല. അമ്മു വീട്ടിൽ വന്ന നില്കുന്നത് കൊണ്ട് അമ്മയ്ക്കും കുഴപ്പം ഒന്നുമില്ല ..

പക്‌ഷേ അവൾക്ക് എപ്പോഴും വീട്ടിൽ വന്ന നിൽക്കാൻ സാധിക്കില്ലല്ലോ , അതുകൊണ്ടാണ് അമ്മ കല്യാണക്കാര്യം പറഞ്ഞപ്പോൾ ഞാൻ എതിരൊന്നും പറയാഞ്ഞത് , ഇനി അമ്മയെ ഒറ്റക്ക് ആക്കാൻ പറ്റില്ല ..

കമ്പനിയിൽ നിന്ന് മൂന്ന് മാസം ലീവ് കിട്ടി ഞാൻ വീട്ടിലോട്ട് പോകാനുള്ള ടിക്കറ് ബുക്ക്‌ ചെയ്തു …

വീട്ടിലെത്തി രണ്ടു ദിവസം കഴിഞ്ഞപ്പോൾ ബ്രോക്കർ വന്ന പെണ്ണിന്റെ .. ഫോട്ടോ കാണിച്ചു .അമ്മക്ക് ഇഷ്ടപ്പെട്ടു എനിക്കും

ഇന്നാണ് പെണ്ണ് കാണാൻ പോകുന്നത്… ഞാനും ,അമ്മയും ,പെങ്ങളും ,അമ്മാവനും ഉണ്ട് ബ്രോക്കർ അവിടെ കാണും എന്നാണ് പറഞ്ഞിരിക്കുന്നത്…

ഞാനാണ് വണ്ടി ഓടിക്കുന്നത് ബ്രോക്കർ പറഞ്ഞവഴിയിലൂടെ വണ്ടി ഓടിച്ചു ഞങ്ങൾ ഒരു പഴയ തറവാട്ടിൽ ചെന്ന് നിന്നു    .. വീട് തെറ്റിയിട്ടില്ല ഞങ്ങളുടെ കാർ കണ്ടപ്പോൾ ബ്രോക്കർ ഇറങ്ങി വന്നു ..

ഞങ്ങൾ പുള്ളിയുടെ പുറകെ വീട്ടിലോട്ട് ചെന്നു ഞങ്ങളെ അവർ സ്വീകരിച്ചു ഇരുത്തി കുറച്ചു നേരം ഓരോന്ന് എല്ലാം സംസാരിച്ചിരുന്നു, ഇതിനിടക്ക് അവൾ ചായയുമായി വന്നു …

എല്ലാവർക്കും ചായ കൊടുത്തു അവസാനം എനിക്ക് ഒരു കപ്പ്‌ ചായ തന്നിട്ട് മുഖത്ത് ഒരു താല്പര്യം ഇല്ലാത്ത ചിരി ചിരിച്ചുകൊണ്ട് അവൾ അകത്തോട്ടു പോയി ..

ചെറുക്കനും പെണ്ണിനും എന്തെങ്കിലും
സംസാരിക്കാൻ ഉണ്ടങ്കിൽ ആവാം അവളുടെ അച്ഛൻ പറഞ്ഞു .. ഞാൻ അവളുടെ അച്ഛനോട് സമ്മതം വാങ്ങി ഞാൻ എഴുന്നേറ്റു അകത്തോട്ടു ചെന്നു ഇതിപ്പോൾ പെട്ടു പോകുവല്ലോ എവിടെ ചെന്ന് ഇവളെ കണ്ടു പിടിക്കും ..

ഇത് എന്തൊരു വീട് പഴയ അറയും പുരയും എന്ന് കേട്ടിട്ടേ ഉള്ളു. ഇപ്പോഴാണ് ഇതക്കെ കാണുന്നത് .. വലിയ ഒരു വീട് .  പഴയ ” മന ” എന്ന് പറയുന്നതിന്റെ ചെറിയ രൂപം

അവസാനം നടക്കില്ല തിരിച്ചു പോയേക്കാം എന്ന് കരുതി പോകാൻ നടന്നപ്പോൾ ആണ്

“ഏയ്‌ ” എന്നൊരു വിളി പുറകിൽ നിന്ന് കേട്ടത്. നോക്കുമ്പോൾ അവളരുന്നു ..

തന്നോട് സംസാരിക്കാൻ ഇപ്പോഴാണ് അനുവാദം കിട്ടിയത് .എന്നാൽ പിന്നെ ഒന്ന് സംസാരിച്ചേക്കാം എന്ന് കരുതി.. പക്‌ഷേ ഇവിടെ റൂമിൽ വേണ്ടാ .നമുക്ക് പുറത്തോട്ട് ഇറങ്ങിയാലോ എന്ന് ഞാൻ ചോദിച്ചു. അവൾ സമ്മതിച്ചു ..

ഞങ്ങൾ തൊടിയിലേക്ക് നടന്നു അടുത്തുള്ള ഒരു മാവിന്റെ ചുവട്ടിൽ നിന്നു ..

ഞാൻ പറഞ്ഞു തുടങ്ങി…

താൻ ചായയുമായി വന്നപ്പോഴേ ഞാൻ ശ്രെധിച്ചിരുന്ന തന്റെ മുഖം . എന്തോ ഒരു ഇഷ്ട്ടക്കേട് ഉള്ളത് പോലെ എന്നെ ഇഷ്ടപെടാത്ത കൊണ്ടാണോ , അതോ തനിക്ക് പ്രണയം വല്ലതും ഉള്ളത് കൊണ്ടാണോ , ഞാൻ ചോദിച്ചു ..

ഏയ്‌ അങ്ങനെ ഒന്നും ഇല്ല ചേട്ടാ ..ചേട്ടന് അറിയാമോ എനിക്ക് താഴെ രണ്ടു പെൺകുട്ടികൾ കൂടി ഉണ്ട് വളരെ കഷ്ടപ്പെട്ടാണ് അച്ഛൻ ഞങ്ങളെ വളർത്തിയത്

എന്റെ പഠിത്തത്തിന് തന്നെ ഒരുപാട് പണം ചിലവായിട്ടുണ്ട് ..ഇനി കല്യാണത്തിന് അച്ഛന്റെ മുൻപിൽ ഇ വീട് മാത്രമേ ഉള്ളു ..എനിക്ക് വേണ്ടി
എന്റെ കല്യാണത്തിന് വേണ്ടി അച്ഛൻ
ഇ വീട് പണയപ്പെടുത്തും ..

രണ്ടു കൂടപ്പിറപ്പുകളെയും അച്ഛനെയും കടക്കെണിയിൽ ആക്കിയിട്ടു എനിക്ക് മാത്രം രക്ഷപെടേണ്ട ,അത്‌ എനിക്ക് ഒരിക്കലും മനസ്സമാധാനം തരില്ല ..

ഇപ്പോൾ ഒരു ചെറിയ ജോലി ഉണ്ട് അതിൽ നിന്ന് കിട്ടുന്ന ശമ്പളം കൊണ്ട് എനിക്ക് എന്നെകൊണ്ട് പറ്റുന്ന വിധം ആ കടങ്ങൾ വീട്ടണം അത് മാത്രം ആണ് എന്റെ ഇപ്പോഴത്തെ ലക്ഷ്യം…

അല്ലാതെ ചേട്ടനെ ഇഷ്ടപ്പെടാഞ്ഞിട്ടു അല്ലാ , വെറുതെ ആശിക്കുന്നതിലും നല്ലതല്ലേ  ഇപ്പോഴേ  അർഹത ഇല്ലാത്തതാണെന്ന് മനസ്സിനെ പറഞ്ഞു പഠിപ്പിക്കുന്നത് . അവളുടെ കണ്ണ് ഈറൻ അണിഞ്ഞിട്ടുണ്ട് ..

അവൾ വീണ്ടും എന്തെക്കെയോ പറയുന്നുണ്ട് ഞാൻ എല്ലാം മൂളികേട്ടു അവസാനം ഇതൊന്നും അച്ഛനും മറ്റുള്ളവരും അറിയരുത് എന്ന് എന്നെ
കൊണ്ട് അവൾ സത്യം ചെയ്യിച്ചു

ഞാൻ ഒന്ന് പുഞ്ചിരിച്ചു കൊണ്ട് പറഞ്ഞു തന്നെ കിട്ടിയ ആ അച്ഛൻ അല്ലേ പുണ്യം ചെയ്തത്.. പോകാൻ സമയം ആയപ്പോൾ.. അമ്മാവൻ വിളിച്ചു ..വീണ്ടും കാണാം എന്ന് അവളോട് പറഞ്ഞു ഞാൻ അവരുടെ അടുത്തേക്ക് നടന്നു .ഞാൻ അവൾക്ക് ഒരു മറുപടിയും കൊടുത്തില്ല  ..

ബാക്കി കാര്യങ്ങൾ  ബ്രോക്കർ ആയിട്ട് സംസാരിച്ചിട്ട് അറിയിക്കാം എന്ന് പറഞ്ഞു അവരോട് യാത്രയും ചോദിച്ചു ഞങ്ങൾ ഇറങ്ങി ..

വണ്ടി ഓടിക്കൊണ്ടിരിക്കുമ്പോൾ മുൻപിലത്തെ സീറ്റിൽ ഇരുന്നു ..അമ്മാവൻ പറയുന്നുണ്ട് , സ്ത്രീധനം തരാനുള്ള പാങ് ഒന്നും അവർക്ക് ഇല്ല
നിന്റെ ഇപ്പോഴത്തെ  നിലയും വിലയും വെച്ച് ഇതിലും  നല്ല ഒരു ബന്ധം കിട്ടും അമ്മാവൻ പറഞ്ഞു ..

ഞാൻ തിരിഞ്ഞു അമ്മയെ ഒന്ന് നോക്കി അമ്മ എന്നെ നോക്കിഒന്ന് ചിരിച്ചു… ഞാൻ അമ്മാവനോട് മറുപടി ഒന്നും പറഞ്ഞില്ല ..

ഞാൻ അമ്മുവിനോട് ചോദിച്ചു നിനക്ക് ഇഷ്ടപ്പെട്ടോ ആ കുട്ടിയെ .. അവൾ പറഞ്ഞു നല്ല കുട്ടിയ ഏട്ടാ .. ഏട്ടന് നന്നായിട്ട് ചേരും ഏട്ടൻ
ആ കുട്ടിയെ തന്നെ കെട്ടിയാൽ മതി

ഞാൻ അമ്മാവനെ ഒന്ന് നോക്കി…

അമ്മാവൻ പറഞ്ഞു എനിക്ക്  പറയാനുള്ളത് എല്ലാം ഞാൻ പറഞ്ഞു ബാക്കി നിങ്ങളുടെ ഇഷ്ടം  സ്ത്രീധനം ചില്ലി കാശ് കിട്ടില്ല ,  അമ്മാവൻ മുഖം കടുപ്പിച്ചു കൊണ്ട് പറഞ്ഞു ..

ഞാൻ ഒന്നും മിണ്ടാതെ വണ്ടി ഓടിക്കുകയാണ് അപ്പോൾ അവൾ പറഞ്ഞ കാര്യം മനസ്സിൽ വന്നത് ..

പണ്ട് അവളുടെ അതെ അവസ്ഥയിൽ ഞാൻ നിന്നിട്ടുണ്ട് ..

അന്ന് ഇ പറഞ്ഞ നിലയും വിലയും നോക്കിയിരുന്നു എങ്കിൽ എന്റെ പെങ്ങൾ വീട്ടിൽ  നിന്നേനെ .. അന്ന് ഇ സ്ത്രീധനത്തിന്റ പേരിൽ ഞാൻ കുറെ ഓടിയതാണ് . ഇപ്പോൾ ഇതേ അവസ്ഥയിൽ നിൽക്കുന്ന അവളുടെ വേദന എന്നേക്കാൾ നന്നായി ആർക്കും മനസ്സിൽ ആവില്ല ..

കൂടെപ്പിറപ്പുകൾക്കും സ്വന്തം അച്ഛനും വേണ്ടി ഒരു ജീവിതം വേണ്ടെന്ന് വെച്ച് അവളുടെ ഉള്ളിൽ ഒരു നന്മ ഉണ്ട് .. ഇല്ല അവളെ വിട്ടകളയാൻ പറ്റില്ല ..

അവൾ സ്വന്തം അമ്മയെ പോലെ എന്റെ അമ്മയെ നോക്കും ഉറപ്പാണ് പോകുന്ന വഴിയിൽ അമ്മാവനെ അമ്മാവന്റെ വീട്ടിൽ ഇറക്കി .. ആലോചിച്ചു ഒരു തീരുമാനം എടുക്ക് എന്നൊരു ഉപദേശംകൂടി തന്ന
അമ്മാവൻ പോയി…

വീട്ടിലെത്തി അമ്മയോട് ചോദിച്ചു അമ്മ എന്നാ ഒന്നും പറയാഞ്ഞത് , അമ്മക്ക് ആ കുട്ടിയെ ഇഷ്ടപെട്ടില്ലേ ..

അമ്മ ചിരിച്ചു കൊണ്ട് പറഞ്ഞു ഞാൻ അവിടുന്ന് ഇറങ്ങിയപ്പോഴേ തീരുമാനിച്ചതാണ്  അവൾ തന്നെ  എന്റെ മരുമകൾ ആയിട്ട് വരണമെന്ന് ..നമ്മൾ കാരണം ആ കുടുംബത്തിന്റെ കഷ്ടപ്പാട് മാറ്റാൻ സാധിക്കുമെങ്കിൽ അതല്ലേ ഏറ്റവും നല്ല കാര്യം. അമ്മ പറഞ്ഞു…

ഞങ്ങളുടെ കല്യാണം അധികം താമസിക്കാതെ തന്നെ നടന്നു

പത്തുപൈസ സ്ത്രീധനം മേടിക്കാതെ ഞാൻ അവളെ എന്റെ ജീവിതത്തിലോട്ട് കൂട്ടി
അഭിമാനിയായ അവളുടെ അച്ഛനെ പറഞ്ഞു മനസ്സിലാക്കാൻ കുറച്ചു പാട് പെട്ടെങ്കിലും , ഇപ്പോൾ അവൾ പൂർണമായും എന്റേതായി കഴിഞ്ഞു ..
അമ്മക്ക് അവൾ സ്വന്തം മോളെ പോലാണ് അവൾക്ക് തിരിച്ചും ..

ദിവസങ്ങൾ എത്ര പെട്ടന്നാണ് പോയത് നാളെയാണ് എനിക്ക് പോകേണ്ടത് ..ഇപ്പോൾ കക്ഷി കുറച്ചു , സങ്കടത്തിൽ ആണ് വേറൊന്നും അല്ലാ ഞാൻ തിരിച്ചു പോകുന്നതിന് തന്നെ . അവളെ പറഞ്ഞു സമാധാനിപ്പിച്ചു അവളുടെ മടിയിൽ തല വെച്ചുകൊണ്ട് ഞാൻ ആലോചിച്ചു  …

അധ്വാനിക്കാൻ മനസ്സുള്ള ഒരാണിന് എന്തിന് പെണ്ണിന്റെ  സ്ത്രീധനകാശ് …

സ്ത്രീധനത്തിന്റെ പേരിൽ ചിലപ്പോൾ അവൻ വേണ്ടന്ന് വെക്കുന്നത് .. അവനെ പ്രാണന് തുല്യം സ്നേഹിക്കാൻ മനസ്സുള്ള ഒരു പെൺകുട്ടിയെ ആണെങ്കിൽ ??

ആകാര്യത്തിൽ ഞാൻ ഭാഗ്യവാൻ ആണ് .. ഞാൻ അവളുടെ മുഖത്ത് നോക്കി ഒന്ന് ചിരിച്ചു ..

എന്തിനാ ഏട്ടാ ചിരിക്കുന്നത് എന്നവളുടെ ചോദ്യത്തിന് .. ഇഷ്ടം കൊണ്ടാണടി പെണ്ണ് എന്നും പറഞ്ഞു അവളുടെ കവിളിൽ ഞാൻ  ഒരു നുള്ള് കൊടുത്തു…

Leave a Reply

Your email address will not be published. Required fields are marked *