അങ്ങനെ ഒരു ദിവസം അമ്മയുടെ ആവശ്യപ്രകാരം കൂടെ ചെന്നു പെണ്ണ് കാണാൻ, എന്തായാലും കാണുന്ന..

(രചന: ശ്രീജിത്ത്‌ കൊച്ചുപുരക്കൽ)

മരവിച്ച മനസ്സുമായി ആണ് ഞാൻ ആ റയിൽവേ ട്രാക്കിലൂടെ നടന്നത്, ഇനി ജീവിച്ചിരുന്നിട്ട് അർത്ഥംമില്ലാ എന്നാ തോന്നലിൽ ആണ് ഞാൻ ആ തീരുമാനം എടുത്തത്… ആ ത്മഹത്യാ ചെയ്യുക…..

എന്താണ് കാരണം പ്രാണനെ പോലെ സ്നേഹിച്ച പെണ്ണ്, സ്നേഹത്തിനേക്കാൾ വില പണത്തിനു ഉണ്ടെന്ന് തോന്നലിൽ ഒരു ഗൾഫ് കാരന്റെ കല്യണആലോചനയിൽ സമ്മതം മൂളി.

വിലങ്ങുതടിയകല്ലു ഒഴിഞ്ഞു തരണം നമ്മൾക്ക് ഇ ബന്ധം അവസാനിപ്പിക്കാം എന്ന് അവൾ
നിസ്സാരമായിട്ട് പറഞ്ഞിട്ട് പോയി…

കണ്ണ് നിറഞ്ഞുഒലിച്ചെങ്കിലും അവൻ ഞാൻ പറഞ്ഞത് കേട്ട് കണ്ണുനീർ ഒഴുക്കുന്നത് നിർത്തി, പക്‌ഷേ മറ്റവൻ ഉണ്ടല്ലോ അവൻ പിടിതരുന്നില്ല വേറാരുമല്ല എന്റെ പളുങ്ക് പോലത്തെ ഹൃദയം, അവള് പോയപ്പോൾ മുതൽ തുടങ്ങിയതാ ആശാന് എന്തോ ഒരു വിമ്മിഷ്ടം.

പ്രേമം തടങ്ങിയ നാൾ മുതൽ കൂട്ടുകാരെ വെറുപ്പിച്ചു, വേറെ ഒന്നും കൊണ്ടല്ല അവളെ
നേരത്തെ പരിചയം ഉണ്ടെന്നും, ഇ ബന്ധം നിനക്ക് ശരിയാകില്ലന്നും നേരത്തെ പറഞ്ഞതാണ്,  പക്‌ഷേ പ്രേമം മൂത്തിരിക്കുന്ന അവസ്ഥയിൽ ഉപദേശത്തിന് എന്ത് വില.. കേട്ടില്ല എന്ന് മാത്രം അല്ല, അവനെ പുളിച്ച തെറിയും പറഞ്ഞു…

പല പ്രാവിശ്യം വീട്ടിൽവെച്ച് ആത്‍മഹത്യക്ക്  ശ്രെമിച്ചു,  അപ്പോഴും വിധി വില്ലനായി വന്നു..
വീട്ടുകാരുടെ കണ്ണുനീർ, കൂട്ടുകാരുടെ ഉപദേശം എല്ലാം ചുറ്റും വന്ന നിറഞ്ഞു…

നീ എന്തൊരു മണ്ടനാ നിന്നെ വേണ്ടന്ന് വെച്ച് പോയ പെണ്ണിന് വേണ്ടി ആത്‍മഹത്യ ചെയ്യുക… അങ്ങനെ ഉപദേശങ്ങളുടെ ഒരു പെരുമഴ തന്നെ ആയിരുന്നു പിന്നെ…

എല്ലാം വിധിയെന്ന് വിചാരിച്ചു മറക്കാം എന്ന് കരുതി പക്‌ഷേ അത്ര പെട്ടന്ന് നടക്കുന്ന കാര്യം അല്ല എന്ന് മനസ്സിലായി.. അവള് വേണ്ടന്ന് പറഞ്ഞ് പോയെങ്കിലും എന്റെ മനസ്സിൽ നിന്ന് അവൾ പോയില്ല..

പിന്നെ കൂട്ടകാരും,  മറ്റാരും ആയിട്ടും ഒരു സഹകരണവും ഇല്ലാതെ വീട്ടിൽ തന്നെ.. കുറച്ച് കാലം, ആരുകാണാൻ വന്നാലും ആർക്കും മുഖം കൊടുക്കില്ല..

വിഷമം സഹിക്കാവുന്നതിലും അപ്പുറം ആയപ്പോൾ എടുത്ത് തീരുമാനം ആയിരുന്നു ഇത്.. നട്ടുച്ച നേരം ആയത് കൊണ്ടാരിക്കും മുടിഞ്ഞ വെയിൽ. അല്ലെങ്കിൽ തന്നെ മരിക്കാൻ പോകുന്നവന് എന്ത് വെയിൽ.. നടന്നു മുന്പോട്ട്..

ഇതെന്ത് പണ്ടാരമാണ് ഇത്രയും നേരം നടന്നിട്ടും ഒരൊറ്റ ട്രെയിനും വരുന്നില്ല. വല്ല ബസ്സിന്‌ മുൻപിലും ചാടിയാൽ മതിയാരുന്നു..

അവസാനം പ്രാർഥന ഇന്ത്യൻ റയിൽവേ കേട്ടു പാഞ്ഞു വരുന്ന മരണത്തെ പുൽകാൻ ഞാൻ ട്രാക്കിനു പുറത്തു കാത്ത് നിന്ന്.. അടുത്ത എത്തുമ്പോൾ ഒറ്റചട്ടം അതായിരുന്നു പ്ലാൻ..

ട്രെയിൻ അടുത്ത എത്തിയതും ഞാൻ ചാടി നോക്കി പക്‌ഷേ ചാടിയിട്ടു നീങ്ങുന്നില്ല പുറകിൽ നിന്ന് വലിക്കുന്ന പോലെ.. തിരിഞ്ഞ് നോക്കാൻ ഉള്ള ടൈം ഇല്ല… മരണം എന്റെ മൂപ്പിൽകൂടി ആളുകേറാനുണ്ടോ എന്ന് ചോദിച്ചു പാഞ്ഞു പോകുന്നു..

ഇതെന്ത് കൂത്തു ഇത്രയും നേരം ഇല്ലാതിരുന്ന
ഇ കുഴപ്പം എവിടുന്നു വന്ന്.. അവസാനം തിരിഞ്ഞു നോക്കാൻ തീരുമാനിച്ചു തിരിഞ്ഞു നോക്കിയപ്പോൾ. ഞാൻ ഞെട്ടിപോയി ഒരു പെൺകുട്ടി എന്റെ ഷിർട്ടിൽ വലിച്ചു പിടിച്ചിരിക്കുന്നു…

ഇ കുരുപ്പു ഇപ്പോൾ എവിടുന്ന് വന്ന..

ഒറ്റ ചവിട്ട് കൊടുത്താലോ എന്ന് വിചാരിച്ചു ആദ്യം പക്‌ഷേ നടന്നില്ല അവളാണെങ്കിൽ വടംവലിക്കാർ തോറ്റുപോകുന്ന രീതിയിൽ വലിക്കുവാണ്.. അവസാനം ആ ട്രെയിൻ എന്നെ കളിയാക്കിയ രീതിയിൽ കടന്ന് പോയി,

ഇ നാശത്തിനെ ഇന്ന് ഞാൻ…. നിനക്ക് എന്തിന്റെ കേടാണ് ഒരുത്തനെ മരിയധക്ക് മരിക്കാനും വിടില്ല എന്ന് ഞാൻ പറഞ്ഞുമുഴുവിക്കുന്നതിന് മുൻപേ. അവളുടെ കൈ എന്റെ കരണത്തു പതിഞ്ഞു കുറച്ച് നേരത്തേക്ക് എനിക്ക് ഒന്നും കാണാൻ പറ്റാഞ്ഞ പോലെ.. കണ്ണിൽ ഇരുട്ട് കയറുന്നത് പോലെ
മൊത്തത്തിൽ ഒരു കറക്കം.

നാണമാകുന്നില്ലെടോ ആത്മഹത്യാ ചെയ്യാൻ പോയി വല്ല പണിക്കും പോടോ. എന്നും പറഞ്ഞ് അവൾ ഒരു പോക്ക്… ഞാൻ തലയിൽ കയ്യ് വെച്ച് ചുറ്റും ഒന്ന് നോക്കി ആരും കണ്ടില്ല ഭാഗ്യം പക്‌ഷേ അണപ്പല്ല് ഇളകിയോ എന്നൊരു സംശയം അമ്മാതിരി ഒരു കീറാണ് അവൾ തന്നത്..

ഒരു പെണ്ണിന്റെ കയ്യിൽ നിന്ന് നല്ലയൊരു അടി കിട്ടിയ കൊണ്ടരിക്കും.. പോയി മൂഡ് പോയി ആ ത്മഹത്യാ ചെയ്യാനുള്ള മൂഡ് പോയി… തിരിച്ചു വീട്ടിൽ ചെന്നപ്പോൾ ആണ് എന്നെ നോക്കി എന്റെ അമ്മ വീടിന്റെ ഉമ്മറത്തുഇരിക്കുന്നത്.

നേരെവന്ന അമ്മയുടെ മടിയിൽ കിടന്നു കുറച്ചു
നേരം, അമ്മ എന്റെ തലയിൽ തലോടികൊണ്ട്
ചോദിച്ചു എന്ത് പറ്റിയട മോനെ നിനക്ക്.. ഒന്ന്മില്ലാ അമ്മേ ഞാൻ അമ്മയുടെ കയ്യിൽ കെട്ടിപിടിച്ചുകൊണ്ട് കുറച്ച് നേരം കുടി കിടന്നു…

കുറച്ച് കഴിഞ്ഞപ്പോൾ അമ്മ കാപ്പി കൊണ്ട് വരാം എന്നും പറഞ്ഞു അടുക്കളയിലോട്ട് പോയി..
അപ്പോൾ ഞാൻ മനസ്സിൽ ഓർത്തു എന്തിന് വേണ്ടിയാണ് ആത്മഹത്യാ ചെയ്യാൻ പോയത് നമ്മളെ ജീവന്തുല്യം സ്നേഹിക്കുന്നവരെ കണ്ടില്ലന്നു നടിച്ചു നമ്മളെ വേണ്ടന്ന് പറഞ്ഞ് പോയവർക്ക് വേണ്ടി മരിക്കാൻ പോകുന്നു എന്ത് മണ്ടത്തരം ആണ് ഞാൻ കാണിച്ചത്.

അത് ഓർത്തപ്പോൾ എനിക്ക് എന്നോട് തന്നെ പുച്ഛം തോന്നി… പലരും പലരീതിയിലും ഉപദേശിച്ചിട്ടും നേരെ ആകാത്ത ഞാൻ അവളുടെ ഒറ്റ അടിയിൽ
ആത്‍മഹത്യ എന്ന് ചിന്ത തന്നെ മനസ്സിൽ നിന്ന് പോയി…

ഇനി ഒരു പെൺകുട്ടിയുടെ കയ്യിൽ നിന്ന് മുഖംമടച്ചു ഒരടി കിട്ടിയകൊണ്ടാണോ അറിയില്ല. എന്തായാലും മരണത്തിൽ നിന്ന് ജീവിതത്തിലോട്ട് വലിച്ചിട്ട ആ പെൺകുട്ടിയോട് മനസ്സാൽ നന്ദി പറഞ്ഞ്…

കാപ്പി കുടിച്ചുകൊണ്ടിരുന്നപ്പോൾ ആണ് അമ്മ വീണ്ടും ചോദിച്ചു എന്ത് പറ്റി മോനെ..

എനിക്ക് അറിയാം അമ്മക്ക് ഉള്ളിൽ ഭയം കാണും എന്റെ പേരിൽ കുറച്ച് കണ്ണുനീർ കുടിച്ചതാണ്, ഇനി അത് പാടില്ല ഇനി അമ്മക്ക് വേണ്ടി ജീവിക്കണം.

ഞാൻ അമ്മയുടെ കയ്യ് പിടിച്ചിട്ട് പറഞ്ഞ് അമ്മ പേടിക്കണ്ട.. ഇനി ഞാൻ അരുതാത്തതൊന്നും ചെയ്യില്ല അമ്മക്ക് ഞാൻ പറയുന്നത് വിശ്വസിക്കാം
എന്നെയുംകൊണ്ട് അമ്പലങ്ങളായ അമ്പലങ്ങളിൽ എല്ലാം കയറി നടന്നില്ലേ കാണിക്കാത്ത ഡോക്ടർമാരും ഇല്ലല്ലോ ഇനി ഒന്നും വേണ്ടാ.. ഇതും പറഞ്ഞ് അമ്മയുടെ മുഖത്ത് നോക്കിയതും അമ്മയുടെ കണ്ണ് നിറഞ്ഞിരുന്നു…

ഞാൻ അമ്മയുടെ കണ്ണ് തുടച്ചിട്ട് പറഞ്ഞു
വിശ്വാസിക്ക് അമ്മേ…

എനിക്ക് എന്റെ കുട്ടിയെ വിശ്വാസം ആണ്..

വീണ്ടും എല്ലാം പഴയപോലെ ആയി.. ബൈക്ക്റിപ്പയറിങ് നോട്‌ താല്പര്യം ഉള്ള എനിക്ക്  അച്ഛൻ ഇട്ടുതന്നത് ആയിരുന്നു ആ വർക്ഷോപ്…

മനസ്സ് ആകെ തകർന്ന് ഇരുന്നാൽ അങ്ങോട്ട്
തിരിഞ്ഞ് നോക്കിയിട്ടില്ല.. ഇന്ന് വീണ്ടും തുറന്നു. കൂട്ടുകാരെല്ലാം വീണ്ടും ഒത്തുകൂടി അദ്യം അവർക്ക് എന്നോട് ഇത്തിരി പരിഭവം ഉണ്ടായിരുന്നെങ്കിലും ഞാൻ തന്നെ അവരോട് മാപ്പ് ചോദിച്ചു…

ഇപ്പോൾ എല്ലാം നല്ലരീതിയിൽ മുൻപോട്ട് പോകുന്നുണ്ട്… കൂട്ടത്തിൽ പലരുടെയും കല്യാണം കഴിഞ്ഞു ഇനി നിന്റെ എന്ന് കൂട്ടുകാർ ചോദിക്കുന്ന മുൻപേ അമ്മ ആ ചോദ്യം ചോദിച്ചു… സ്വന്തം ഇഷ്ടങ്ങളെ എനിക്ക് ഇപ്പോൾ ഭയം ആണ് അതെന്നെ കരയിച്ചിട്ടേ ഉള്ളു.. അത് കൊണ്ട് തന്നെ ഞാൻ പറഞ്ഞു.. അമ്മക്ക് തീരുമാനിക്കാം എനിക്ക് ഇപ്പോൾ പ്രത്യേകിച്ച് ഇഷ്ടങ്ങൾ ഒന്നും ഇല്ല…

അങ്ങനെ ഒരുദിവസം അമ്മയുടെ ആവശ്യപ്രകാരം
കൂടെ ചെന്നു….. പെണ്ണ് കാണാൻ.. എന്തായാലും കാണുന്ന പെണ്ണിനോട് ജീവിതത്തിൽ ഉണ്ടായ കാര്യങ്ങൾ തുറന്നു പറയണം. അത് മനസ്സിൽ ഉറപ്പിച്ചിരുന്നു..

താഴോട്ട് തലകുനിഞ്ഞു ഇരുന്ന് എന്നെ അമ്മ തട്ടുമ്പോൾ ആണ് ഞാൻ നേരെ നോക്കുന്നത്. അപ്പോൾ ആണ് മുൻപിൽ നിൽക്കുന്ന പെൺകുട്ടിയെ കണ്ടത്… ഇതിനെ മുൻപ് എവിടോ കണ്ടിട്ടുണ്ടല്ലോ.. ശരിക്കും നോക്കിയപ്പോൾ ഞാൻ ഞെട്ടിപോയി… അതെ അത് അവൾ തന്നെആണ്…
അന്ന് ഞാനുമായിട്ട് വടം വലി നടത്തിയ ആ കുരുപ്പ് തന്നെ…

അവളാണെങ്കിൽ അന്ധംവിട്ട് എനിക്ക് നേരെ
വിരൽ ചൂണ്ടി കൊണ്ട് ചോദിച്ചു… ഇയാൾ ഇയാൾ ഇവിടെ…??

ഞാൻ അവളോട്‌ അമ്മ കാണാതെ കയ്യ്കൂപ്പി
കൊണ്ട് കണ്ണുകൾ അടച്ചു ഇപ്പോൾ ഒന്നും
പറയരുതേ എന്ന് പറഞ്ഞു… അപ്പോൾ പെണ്ണിന്റെ അച്ചൻ അവളോട്‌ ചോദിച്ചു എന്ത് പറ്റി മോളെ…

അവൾ പറഞ്ഞു ഒന്നുമില്ല അച്ഛാ ഞങ്ങൾ
നേരത്തെ അറിയും അതാണ്… അപ്പോൾ അമ്മ എന്റെ നേരെ നോക്കി ഞാൻ ചമ്മിയ ചിരി ചിരിച്ചുകൊണ്ട് പറഞ്ഞു ഫ്രണ്ട്ആണ് അമ്മേ…

ആഹാ നിങ്ങൾ പരിചയക്കാർ ആയിരുന്നോ.. കൊള്ളാം.. ആ നിങ്ങൾക്ക് വല്ലതും സംസാരിക്കാൻ ഉണ്ടങ്കിൽ ആവാം എന്ന് പെണ്ണിന്റെ അച്ഛൻ പറഞ്ഞു.

വേണ്ടാ എന്ന് പറയണം എന്നാണ് ആദ്യം തോന്നിയത്. പിന്നെ പോകാൻ തീരുമാനിച്ചു

അകത്തു വന്ന എന്നെ നോക്കി അവൾ പറഞ്ഞു..
എന്നെ മനസ്സിൽ ആയോ എന്ന് ഞാൻ ചോദിക്കുന്നില്ല അറിയാമല്ലോ അല്ലെ അവൾ പറഞ്ഞു…

ഉം മനസ്സിലായി അതാണ് അവിടെവെച്ച് ആരോടും ഒന്നും പറയരുത് എന്ന് ഞാൻ ആംഗ്യം കാണിച്ചത്.. എന്തിനാടോ മാഷേ ഈശ്വരൻ തന്ന ജീവിതം
നശിപ്പിക്കുന്നത്.. എനിക്ക് അത്രക്കാരെ കാണുന്നത് തന്നെ വെറുപ്പാണ്…

താൻ പറഞ്ഞത് ശരിയാണ് എനിക്ക് അങ്ങനെ
ഒരു ഭൂതകാലം ഉണ്ടായിരുന്നു.. അത് താൻ അറിയണം കാരണം എന്റെ ജീവിതത്തിൽ നടന്ന ആ കറുത്ത ദിനങ്ങൾ എന്റെ കയ്യ് പിടിക്കുന്നവൾ അറിയണം എന്നെനിക്ക് നിർബന്ധം ഉണ്ട്..

ഞാൻ എന്റെ ജീവിതത്തിൽ നടന്ന കാര്യങ്ങൾ  അവളോട് പറഞ്ഞു… അങ്ങനെയാണ് അവിടെവെച്ച് തന്നെ കണ്ടതും താൻ എനിക്കിട്ട് അടിച്ചതും…

ഇയാൾക്ക് അറിയാമോ എനിക്ക്  5 വയസ്സ് ഉള്ളപ്പോൾ എന്നെയും എന്റെ അച്ഛനെയും
ഉപേക്ഷിച്ചു പോയതാണ് എന്റെ അമ്മ അതിന്റെ വിഷമത്തിൽ എന്റെ അച്ഛന് ആ ത്‍മഹത്യ ചെയ്യരുന്നു പക്‌ഷേ ചെയ്തില്ല എന്നെ വളർത്തി വലുതാക്കി, എന്നോട് അച്ഛൻ ചോദിക്കുമായിരുന്നു അമ്മയെ കാണാത്ത കൊണ്ട് മോൾക്ക് വിഷമം ഉണ്ടോന്ന്…

അപ്പോൾ ഞാൻ പറയുവാരുന്നു എന്നെ ഉപേക്ഷിച്ചു പോയവരെ ഓർത്തു സങ്കടപെടാൻ എനിക്ക് പറ്റില്ല എനിക്ക് എന്റെ അച്ഛനുണ്ടല്ലോ എന്ന്. ആ അച്ഛന്റെ മനസ്സാണ് എനിക്ക്.. അവൾ പറഞ്ഞ് നിർത്തി. അവളിൽ ഉറച്ച മനസ്സുള്ള ഒരു പെണ്ണിനെ
ഞാൻ കണ്ടു….

ഇയാളെ ഉപേക്ഷിച്ചു ഇയാളുടെ സ്നേഹം വേണ്ടന്ന് വെച്ച് പോയവൾക്ക് വേണ്ടി മരിക്കുകയല്ല വേണ്ടത് ജീവിക്കണം അവളുടെ മുൻപിൽ അതാണ് അവൾക്കുള്ള മറുപടി അവൾ പറഞ്ഞു…താൻ പറഞ്ഞത് എല്ലാം ശരിയാണ് പക്വത ഇല്ലാത്ത
മനസ്സിൽ തോന്നിയതായിരുന്ന അന്ന് കാട്ടികൂട്ടിയത്, ഒരുപാട് പേരെ വിഷമിപ്പിച്ചു മരണത്തിൽ നിന്ന് ജീവിതത്തിലോട്ട് വലിച്ചിട്ടത് താനായിരുന്ന

എന്നെങ്കിലും കാണുമ്പോൾ ഒരു നന്ദി പറയണം എന്നുണ്ടായിരുന്നു വിധിയാണ് ഇപ്പോൾ ഇങ്ങനെ തന്നെ എന്റെ മുൻപിൽ കൊണ്ട് വന്നത്…

Thanks  ഞാൻ പറഞ്ഞു… തനിക്ക് എന്നെ ഇഷ്ടപ്പെട്ടോ എന്ന് എനിക്ക് അറിയില്ല
ഇഷ്ടമായോ തനിക്ക് എന്നെ..

വേണ്ടപ്പെട്ടവർക്ക് വേണ്ടി മരിക്കാൻ തയ്യാറായ മനസ്സല്ലേ അയാളുടേത് അത് കണ്ടില്ലന്നു നടിക്കാൻ എനിക്കാവില്ല എനിക്ക് ഇഷ്ടമാണ് ഇയാളെ..

അങ്ങനെ മരണത്തിൽ നിന്ന് രക്ഷിച്ചവൾ തന്നെ ജീവിതസഖിയായി കയ്യ് പിടിച്ചു കൂടെ വന്നു..

കല്യാണം കഴിഞ്ഞിട്ട് ഇപ്പോൾ ഒരാഴ്ചയായി അവളുടെ വീട്ടിലോട്ടു ഞാനും അവളും പോകുന്ന വഴിയാണ് ഞാൻ ആ കാഴ്ച കണ്ടത് റോഡ്‌സൈഡിൽ എന്നെ വേണ്ടന്ന് പറഞ്ഞു പോയ അവൾ വഴി സൈഡിൽ നിന്ന് ഫോൺ ചെയ്യുന്നു… പെട്ടന്ന് ഞാൻ ബൈക്ക് നിർത്തി… എന്ത് പറ്റിഏട്ടാ  പുറകിൽ ഇരുന്ന് അവൾ എന്നോട് ചോദിച്ചു…

എന്റെ ജീവിതത്തിൽ കുറച്ച് കറുത്ത ദിനങ്ങൾ സമ്മാനിച്ച മുതലാണ് ആ ആക്ടിവയുടെ സൈഡിൽ നിന്ന് ഫോൺ ചെയ്യുന്നത്…

അവൾ ബൈക്കിൽ നിന്ന് ഇറങ്ങിയിട്ട് എന്നോട് ചോദിച്ചു ഇവളാണോ ഏട്ടനെ വേണ്ടന്ന് പറഞ്ഞിട്ട് പോയ കുരിശ്… ഞാൻ ഇപ്പോൾ വരാമെന്നും പറഞ്ഞ് എന്റെ പൊണ്ടാട്ടി മറ്റേ കുരുപ്പിന്റെ
അടുത്തോട്ടു ചെന്നിട്ട്..

അവളുടെ കരണകുറ്റിക്ക് ഒരെണ്ണം കൊടുത്തിട്ട് പറഞ്ഞു.. നീ വേണ്ടന്ന് വെച്ചിട്ട് പോയ അയാളെ നിനക്ക് അറിയുമോ അങ്ങേരുടെ ഭാര്യ ആണ് ഞാൻ ഇപ്പോൾ… എന്നെങ്കിലും നിന്നെ കാണുമ്പോൾ ഒരെണ്ണം ഞാൻ ഓങ്ങി വെച്ചതാണ്..
ഇപ്പോൾ ആണ് പറ്റിയത്…

നല്ലൊരു കാറ്റടിച്ചാൽ തീരുന്നതാണ് ഇ പണവും പ്രതാപവും.. ഒന്ന് കല്ലിൽ തട്ടിവീണാൽ തീരാവുന്നതാണ് ഇ സൗന്ദര്യം എന്ന് പറയുന്നതും രണ്ടിലും അഹങ്കരിച്ചിട്ടു കാര്യമില്ല രണ്ടിനും ഒരു ഗ്യാരണ്ടിയും ഇല്ല..

പിന്നെ നിന്നോട് എനിക്ക് നന്ദിയുണ്ട് അയാളെ എനിക്ക് കിട്ടാൻ കാരണം നീയാണ്..

തിരിച്ചു വന്ന ബൈക്കിൽ കയറിയ അവൾ ഞാൻ ചിരിക്കുന്ന കണ്ടിട്ട് ചോദിച്ചു എന്നാ മനുഷ്യ ചിരിക്കുന്നത്.. അവളുടെ അണപ്പല്ല് ഇളക്കികാണും അല്ലെ ഞാൻ ചോദിച്ചു.. അത് നിങ്ങൾക്ക് എങ്ങനെ അറിയാം നിന്റെ പൊട്ടീര് ആദ്യം വാങ്ങിയത് ഞാൻ അല്ലെ അത്കൊണ്ട് പറഞ്ഞതാ.

ഞാൻ അവളെ നിങ്ങടെ മുൻപിൽ വെച്ച് അടിച്ചത്
എന്തിനാണ് എന്ന് അറിയാമോ.. നിങ്ങടെ ഉള്ളിൽ സങ്കടത്തിന്റെ ചെറിയ ഒരു കനൽ കെടാതെ കിടപ്പുണ്ട് അതിലോട്ടു ഞാൻ ശകലം വെള്ളം ഒഴിച്ച് അത്രയേ ഉള്ളു. അവൾ എന്റെ വയറ്റിൽ ഒരു കുത്ത് തന്നിട്ട് പറഞ്ഞു ഇന്നത്തെ കൊണ്ട് അവളുടെ ഒരു ഓർമ്മ പോലും മനസ്സിൽ കണ്ട് പോകരുത് എന്നും പറഞ്ഞു അവൾ എന്റെ പുറത്തോട്ട് മുഖം ചാരി..

ഞാൻ അവളുടെ കയ്യ് എടുത്തു ഒരു ഉമ്മ കൊടുത്തിട്ട് ബൈക്ക് സ്റ്റാർട്ട്‌ ചെയ്തു മുൻപോട്ട് എടുത്തു…

ആ യാത്രയിൽ ഞാൻ മനസ്സിൽ ആലോചിച്ചു. ജീവിതത്തിൽ ഇതായിരുന്നു വലുത് എന്ന് നമ്മൾ കരുതും അതിനെ നമ്മൾ സ്നേഹിക്കും അത് നഷ്ടപ്പെടുമ്പോൾ ഒരുപാട് വേദനിക്കും. പക്‌ഷേ നഷ്ടപെട്ടതിനേക്കാൾ മൂല്യംമുള്ള ഒരുപാട് ഓർമ്മകൾ വിധി നമുക്ക തിരിച്ചു നൽകും ഒരിക്കൽ…

Leave a Reply

Your email address will not be published. Required fields are marked *