കുളികഴിഞ്ഞ് ഈറനോടെ ഇറങ്ങി വരുമ്പോൾ അവനുണ്ടായിരുന്നു മുറിയിൽ… ഇന്നാളുകൾക്ക് ഉള്ളിൽ ഇത്തരം ഒരു സന്ദർഭം..

(രചന: ശിവപദ്മ)

അച്ഛനെന്ത് പറഞ്ഞാലും ഞാൻ അനുസരിച്ചോളാം കുഞ്ഞിനെ ഒന്നും ചെയ്യല്ലേ… മീനു അച്ഛൻ്റെ കാലിൽ വീണ് കരഞ്ഞു….

അയാളുടെ കൈയിൽ രണ്ട് വയസോളം പ്രായമുള്ള ഒരാൺകുഞ്ഞ് ഇരുന്ന് കരയുന്നുണ്ട്.

മര്യാദയ്ക്ക് ആണെങ്കിൽ ഞാനും അങനെയാ ഇല്ലേങ്കിൽ…  മതിയായി നിനക്കും നീ പിഴച്ച് പെറ്റ ഈ നാശത്തിനും ചിലവിന് തരാൻ ഇനി വയ്യ… അയാൾ കുഞ്ഞിനെ അവളുടെ കൈയിലേക്ക് ഇട്ടു…  അവൾ വേഗം അവനെ ഇറുകെ കെട്ടിപ്പിടിച്ചു കരഞ്ഞു…

രണ്ടര വർഷത്തോളമായി അച്ഛൻ്റെ ഈ ക്രൂരത സഹിക്കാൻ തുടങ്ങീട്ട്…   പ്രകാശനുമായി പ്രണയത്തിലായപ്പോൾ മുതൽ ഇങ്ങനെയാണ് അച്ഛൻ… ഒടുവിൽ വാശികാണിച്ചും ആത്മഹത്യ എസ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയും ഒക്കെ ആണ് വിവാഹത്തിന് സമ്മതിച്ചത്…

അത്രയേറെ സന്തോഷിച്ചത് കൊണ്ടാണോ എന്തോ വിവാഹം കഴിഞ്ഞ് ഒരാഴ്ചയ്ക്കുള്ളിൽ പ്രകാശൻ ഒരാക്സിഡൻ്റിൽ പോയ്…

അപ്പോഴേക്കും പ്രകാശൻ്റെ ജീവൻ എന്നിൽ വളരുന്നുണ്ടായിരുന്നു… അച്ഛൻ ആവുന്നതും ശ്രമിച്ചു അതിനെ ഇല്ലാണ്ടാക്കാൻ.  എന്ത് കൊണ്ടോ അവനെ എന്നിൽ നിന്ന് ദൈവം അകറ്റിയില്ല…   അതിനും കൂടി ചേർത്ത് അനുഭവിച്ചു ഈ കാലം കൊണ്ട്…

ദേ… നാളെ അവര് വരും നിന്നെ കാണാൻ മര്യാദയ്ക്ക് കല്ല്യാണത്തിന് സമ്മതിച്ചില്ലേൽ പിന്നെ ഈ ജന്തൂനെ നീ കാണില്ല…  അവസാനം പറഞ്ഞു കൊണ്ട് അയാൾ മുറിയിൽ നിന്നും ഇറങ്ങി പോയി അയാൾക്ക് പിന്നാലെ ചെറിയമ്മയും…

അവർ ആരുടെയും ഗുണത്തിനും ദോഷത്തിനും ഇല്ലാത്ത പ്രകൃതമാണ്…

മ്മാ.. വിളിച്ചു കരയുന്ന കുഞ്ഞിനെ നെഞ്ചോട് അടക്കിപ്പിടിച്ച് അവൾ കരഞ്ഞു…

 

പിറ്റേ ദിവസം തന്നെ അയാൾ പറഞ്ഞപോലെ മീനുവിനെ കാണാൻ ആൾക്കാർ എത്തി…

ആ ഇതാണ് പയ്യൻ ദിലീപ്… അത് അമ്മയാണ്.. ബ്രോക്കർ അവരെ പറ്റിയുള്ള വിവരങ്ങൾ അയാളെ അറിയിച്ചു… അയാളുടെ മുഖം സന്തോഷം കൊണ്ട് നിറഞ്ഞു.  എങ്ങനെയും മകൾ എന്ന ബാധ്യത ഒഴിക്കണം അത് മാത്രം ആണ് അയാളുടെ ലക്ഷ്യം…

ദിലീപ് എന്ത് ചെയ്യാണ്…

ഞാൻ ഇവിടെ ഒരു ഇല്ക്ട്രിക് ഷോപ്പ് നടത്തുന്നുണ്ട്… അവൻ പറഞ്ഞു.

പിന്നെ ബാക്കി കാര്യങ്ങളൊക്കെ ഞാൻ പറഞ്ഞിരുന്നല്ലൊ.. ബ്രോക്കർ ആ സംസാരം അവിടെ അവസാനിപ്പിച്ചു.

എന്നാ പിന്നെ മോളെ വിളിക്കാം… അയാൾ പറഞ്ഞു.

ദമയന്തി മീനാക്ഷിയെ വിളിക്ക്… അവളുടെ അച്ഛൻ പറഞ്ഞു.

ഒരു സാധാ കോട്ടൺ ചുരിദാർ ആയിരുന്നു അവളുടെ വേഷം… മുഖത്ത് ഒരു വിഷാദഭാവമാണ് എങ്കിലും കാണാൻ സുന്ദരിയായിരുന്നു… ദിലീപിന്റെ മുഖത്ത് ഇഷ്ടവും ഇഷ്ടക്കേടും ഇല്ല… അവൻ്റെ അമ്മ ഗീതയ്ക്ക് അവളെ നന്നേ ഇഷ്ടപ്പെട്ടു…

ചായ കൊടുത്ത ശേഷം അവൾ മുറിയിലേക്ക് നടന്നു… കുഞ്ഞ് കട്ടിലിൽ കിടന്നുറങ്ങുന്നുണ്ടായി. അവൻ്റെ അടുത്തിരുന്നു അവനെ തന്നെ ഉറ്റു നോക്കി…

പിന്നിൽ കാൽപെരുമാറ്റം കേട്ടതും അവൻ എഴുന്നേറ്റു നിന്നു..

കുറച്ചു സമയം അവർ രണ്ടാളും ഒന്നും മിണ്ടിയില്ല…

എന്നെ കുറിച്ച്  തന്നോട് ഒന്നും പറഞ്ഞില്ല എന്ന് മനസിലായി… ദിലീപ് തന്നെ സംസാരത്തിന് തുടക്കം കുറിച്ചു.. അവളൊന്നും മിണ്ടിയില്ല…

ഇത് എൻ്റേം രണ്ടാം വിവാഹം ആണ്… ആദ്യഭാര്യ എനിക്ക് കുട്ടികൾ ഉണ്ടാവില്ല എന്ന കാരണം കൊണ്ടാണ് ബന്ധം വേർപെടുത്തി പോയത്…  ഞാൻ കഴിയുന്നതും ഒഴിവായതാണ് പക്ഷേ അമ്മ… അമ്മയ്ക്ക് എൻ്റെ കാര്യത്തിൽ വലിയ പേടിയാ… അമ്മേടെ കാലം കഴിഞ്ഞ് പിന്നെ ഞാൻ ഒറ്റയ്ക്ക് ആവും എന്നും പറഞ്ഞു കരച്ചിലാ… അത് കൊണ്ട് മാത്രം ആണ് ഞാൻ ഇപ്പൊ ഇതിന്… അവൻ പറഞ്ഞു കൊണ്ട് അവളെ നോക്കി…

നിലത്തേക്ക് നോക്കി തന്നെ നിൽക്കെയാണ് അവൾ…

തനിക്ക് എന്നെ ഇഷ്ടമായില്ലെങ്കിൽ അത് തുറന്നു പറഞ്ഞൊളു… അവൻ പറയുമ്പോൾ അവളുടെ ഉള്ളിൽ അച്ഛൻ ഇന്നലെ പറഞ്ഞ കാര്യങൾ ഓർമ വന്നു അതോർക്കെ തന്നെ അവളുടെ ഉള്ളം കിടുത്തു…

അ..അല്ല എനിക്ക് സമ്മതമാണ്… പക്ഷേ… അവളൊന്നു നിർത്തി അവനെ നോക്കി…

പക്ഷേ?…

എനിക്ക് ഒരപേക്ഷ ഉണ്ട്…

എന്ത്

അത്… വിവാഹം കഴിഞ്ഞ് വരുമ്പോൾ എൻ്റെ മോനെ കൂടി… അവനില്ലാതെ എനിക്ക് പറ്റില്ല… ഞാൻ എന്ത് വേണേലും അനുസരിച്ചോളാം.. തനിക്ക് മുന്നിൽ കൈകൂപ്പി കരയുന്നവളെ അവൻ അലിവൊടെ നോക്കി പിന്നെ കട്ടിലിൽ കിടക്കുന്ന കുഞ്ഞിനെയും…

പിന്നീട് അവനൊന്നും മിണ്ടാതെ പുറത്തേക്ക് ഇറങ്ങി പോയി…

അവൾക്ക് അൽപം ഭയം തോന്നി തുടങ്ങി… അയാൾ വേണ്ടന്ന് പറഞ്ഞാൽ അതും തൻ്റെ കുറ്റമാവും അതിന് അനുഭവിക്കുന്നത് ഈ കുഞ്ഞും… കരഞ്ഞ് കൊണ്ട് അവൾ അവനെ തന്നോട് ചേർത്ത് പിടിച്ചു….

 

അടുത്താഴ്ച താഴേകാവിൽ വച്ചാണ് വിവാഹം.. ഇതാ അതിന് വേണ്ടതൊക്കെ ആണ്… അച്ഛൻ അവളെ വസ്ത്രങളും ആഭരണങ്ങളും ഏൽപിക്കുമ്പൊഴാണ് ദിലീപ് വിവാഹത്തിന് സമ്മതിച്ചു എന്നറിഞ്ഞത്…

പറഞ്ഞുറപ്പിച്ച ദിവസം തന്നെ താഴെകാവ് ക്ഷേത്രത്തിൽ വച്ച് അവരുടെ വിവാഹം നടന്നു… വീണ്ടും ഒരു താലി കഴുത്തിൽ വീഴുമ്പോൾ ഒരുതരം മരവിപ്പ് ആയിരുന്നു അവളിൽ.. അവനിലും…

 

വിവാഹം കഴിഞ്ഞ് പുറപ്പെടാൻ സമയമായപ്പോഴേക്കും അവളുടെ ചെറിയമ്മയുടെ കൈയിൽ ഇരുന്ന കുഞ്ഞ് കരയാൻ തുടങ്ങി… അവനെ എടുക്കാൻ തുനിയവേ അച്ഛൻ്റെ തറപ്പിച്ചു ഉള്ള നോട്ടത്തിൽ  അവൾ കരച്ചിലടക്കി നിന്നു.  അവൾ എടുക്കാത്തത് കാരണം കുഞ്ഞ് ഉറക്കെ കരയാൻ തുടങ്ങി…

മീനൂ… ദിലീപ് അവളെ വിളിച്ചു അവളും നിറഞ്ഞ കണ്ണുകളോടെ നോക്കി

പോയ് മോനെ എടുക്ക്… ഗൗരവത്തോടെ അവൻ പറഞ്ഞു.

അല്ല മോനേ…കുഞിനെ ഞങ്ങൾ നോക്കി കൊള്ളാം.. അവളുടെ അച്ഛൻ അതിന് സമ്മതിച്ചില്ല.. മീനുവിന് വീണ്ടും വിഷമം തോന്നി…

അതിന്റെ ആവശ്യമില്ല കുഞ്ഞ് മീനുവിൻ്റെ കൈയിൽ കൊടുക്ക്… അവൻ ഉറപ്പോടെ പറഞ്ഞു… പിന്നെ അവളെ നോക്കി അവൾ വേഗം തന്നെ കുഞ്ഞിനെ അവരുടെ കൈയിൽ നിന്നും വാങ്ങി… അവൻ്റെ കവിളിൽ തെരുതെരെ ഉമ്മ കൊടുത്തു അവളിലേക്ക് ചേർത്ത് പിടിച്ചു…

 

കുഞ്ഞിനെയും ചേർത്ത് പിടിച്ചു കൊണ്ടാണ് അവൾ കാറിലേക്ക് കയറിയത്…   കുറേ കരഞ്ഞതിൻ്റെ ക്ഷീണം കാരണം ആവാം അമ്മയും മോനും വേഗം തന്നെ മയങ്ങി പോയി…

അധികം വൈകാതെ അവർ ദിലീപിന്റെ വീട്ടിൽ എത്തി…

മോള് കുഞ്ഞിനെ ഇങ് താ, എന്നിട്ട് പോയ് ഒന്ന് ഫ്രഷാവ്… കുഞ്ഞിനെ ഞാൻ വൃത്തിയാക്കി കൊള്ളാം… ഗീത കുഞ്ഞിനെ അവളിൽ നിന്നും വാങ്ങി… ആദ്യമൊന്ന് കരഞെങ്കിലും അവൻ പതിയെ അവരുമായി ഇണങ്ങി…

മുറിയിലേക്ക് ചെല്ലുമ്പോൾ ദിലീപ് വേഷം മാറി കുളിച്ച് വന്ന്…

ദേ ഇതിലുണ്ട് തനിക്കും കുഞ്ഞിനും വേണ്ടതൊക്കെ…  അവൻ ഒരു ഷെൽഫ് തുറന്നു കാണിച്ചു… അതിൽ നിന്നും കുഞിൻ്റെ  ഒരു ജോഡി ഡ്രസും എടുത്തു അവൻ മുറിയിൽ നിന്നും ഇറങ്ങി…

അവൻ്റെ പ്രവർത്തികളെ മനസിലാകാതെ കുറച്ചു നേരം ആലോചിച്ചു നിന്ന് ശേഷം അവളും ഫ്രഷായി വന്നു…

ഹാളിലേക്ക് ചെല്ലൂമ്പോൾ കണ്ട് കാഴ്ചയിൽ അവൾ അങനെ തന്നെ നിന്നു…

കുഞ്ഞിനെ മടിയിൽ വച്ച് കളിപ്പിക്കുന്ന ദിലീപ് അവന് കുറുക്ക് കോരി കൊടുക്കുന്ന അമ്മ, മീനുവിൻ്റെ കണ്ണുകൾ നിറഞ്ഞു…

ആ മോള് വന്നോ ദാ ഈ ജ്യൂസ് കുടിച്ചേ…  വന്നപാടെ അവർ അവൾക്ക് ജ്യൂസ് എടുത്തു കൊടുത്തു..

പരസ്പരം ഓരോന്നും പറഞ്ഞും അറിഞ്ഞും അവർ മനസിലാക്കിയിരുന്നു ഇതിനകം…

എന്താ മോന് പേരിട്ടേക്കണേ… ദിലീപ് ചോദിച്ചു..

അങനെ പേരായി ഒന്നും ഇട്ടിട്ടില്ല, ഞാൻ വാവേന്ന് വിളിക്കും വേറെ ആരും ഇല്ലല്ലോ… അവൾ പറഞ്ഞു.

ആ അപ്പൊ പുതിയ പേര് നമുക്ക് കണ്ട് പിടിക്കാം അല്ലേ അമ്മ… ദിലീപ് ആണ്..

ആ പിന്നെ അല്ലാതെ… അവരും സമ്മതിച്ചു…

ദിവസങ്ങൾ ആരെയും കാക്കാതെ കടന്നു പോയി… മീനുവിൻ്റെ വാവയിപ്പോൾ അച്ഛൻ്റെയും അച്ഛമ്മേടേം ലക്ഷ് എന്ന ലക്കിയാണ്…

അവൻ്റെ കുറുമ്പും കളിയും ചിരിയും ആണ് ്് ഇന്നാവീടിൻ്റെ ജീവശ്വാസം…

നാളുകൾ കടന്നു പോകവേ ലക്കി തനി അച്ചൻ മോനായി മാറി… എന്തിനു ഏതിനും അവന് അച്ഛൻ മതി…

ദിലീപിനും അത് പോലെയാണ്, അവൻ്റെ അമ്മ ഗീത അവനെ കളിയാക്കുന്നുണ്ട് മൂൻപൊക്കേ ഇരുട്ടിയാൽ മാത്രമേ വീട് എത്തുനവൻ ഇപ്പം ഫുൾ ടൈം കുഞ്ഞിന്റെ ഒപ്പമാണ് എന്ന്…

എത്രയൊക്കെ അടുത്തു എന്ന് പറഞ്ഞാലും ദിലീപും ്് മീനുവും തമ്മിൽ ഇനിയും ജീവിച്ച് തുടങ്ങിയിരുന്നില്ല… എന്തിനോ ഇരുവർക്കും ഒരു ബുദ്ധിമുട്ട് ഉണ്ടായിരുന്നു… അവരൂടെ ഈ പ്രശ്നം ഗീതയ്ക്ക് മനസിലായി എങ്കിലും അത് സ്വയം മനസിലാക്കി തിരുത്തേണ്ടവർ തിരുത്തട്ടേ എന്ന് കരുതി അവർക്കായി വിട്ട് കൊടുത്തു ഗീത…

അച്ഛമ്മയുടെ ഭാഗം ഭംഗിയാക്കി കൊണ്ട് പോകാൻ ഉള്ള തത്രപ്പാടിലാണ് അവർ, ലക്കിയുടെ കുഞ്ഞിപ്പല്ലിൻ്റെ തരിപ്പ് തീർക്കാൻ അവൻ ഓടി എത്തുന്നത് അച്ഛമ്മയ്ക്ക് അരികിലേക്ക് ആണ്…

അവരുടെയും ഒരു ദിവസം തുടങ്ങുന്നതും ഒടുങ്ങുന്നതും അവനിലാണ്…

ഒരു ദിവസം അവൾ കുളികഴിഞ്ഞ് ഈറനോടെ ഇറങ്ങി വരുമ്പോൾ അവനുണ്ടായിരുന്നു മുറിയിൽ… ഇന്നാളുകൾക്ക് ഉള്ളിൽ ഇത്തരം ഒരു സന്ദർഭം ആദ്യമായാണ് അതിന്റെ ഒരു ബുദ്ധിമുട്ട് രണ്ട് പേർക്കും ഉണ്ടായി…

വെപ്രാളത്തിൽ വസ്ത്രം എടുത്തു തിരിയവേ അവളുടെ കാല് കട്ടിലിൽ തട്ടി വേദനകൊണ്ട് കരഞ്ഞ് അവൾ .

നോക്കി നടക്കണ്ടേ മീനു… അവൻ അവളെ പിടിച്ചു എണീപ്പിച്ചു.. ഇരുവരുടെയും കണ്ണുകൾ തമ്മിൽ ഉടക്കി…  ഏതോ ഒരു നിമിഷം അവൻ അവളെ ചുംബിച്ചു…

ആദ്യമായി അവനിൽ നിന്ന് അങ്ങനെ ഒരു പ്രതികരണം അവളൊന്നു വിറച്ചു… നിമിഷങ്ങൾ കടന്നു പോകവേ ശ്വാസം ഒരു വിലങ് തടിയാകും എന്ന് മനസിലായി അവൾ അവനെ ്് തന്നിൽ നിന്നും തള്ളി മാറ്റി… രണ്ട് പേരും നന്നേ കിതച്ചിരുന്നു. ഇരുവർക്കും പരസ്പരം നോക്കാൻ ഒരു മടിപോലെ… അവൾ വേഗം വസ്ത്രങ്ങളും ആയി ബാത്ത് റൂമിൽ പോയി…

തിരിച്ചു വരുമ്പോഴും അവൻ മുറിയിൽ തന്നെ ഉണ്ട്… അവനെ നോക്കാതെ അവൾ നിലകണ്ണാടിയ്ക് മുന്നിൽ വന്ന് നിന്നു… സിന്ദൂരം തൊടാൻ ഒരുങ്ങും നേരം ദിലീപ് അവളുടെ കൈയിൽ നിന്നും അത് വാങ്ങി…

അവളെ നോക്കി കൊണ്ട് അവൻ അവളെ സിന്ദൂരം അണിയിച്ചു അവളും ചെറു പുഞ്ചിരിയോടെ അത് സ്വീകരിച്ചു…

 

മീനൂ… നിനക്ക് ഇനിയും എന്നെ അംഗീകാരിക്കാൻ കഴിയില്ലേ… നമുക്ക് ഒന്നിച്ച് ഒരു ജീവിതം തുടങ്ങണ്ടേ…  ദിലീപ് അവളോട് പറഞ്ഞു..

ഞാൻ അത് ദിലീപേട്ടന് ഇഷ്ടായില്ലങ്കിലോ എന്ന് കരുതി… അവളും തിരിച്ചു പറഞ്ഞു…

എൻ്റെ മോൻ്റേ അമ്മയെ എനിക്ക് ഇഷ്ടാവാതെ ഇരിക്കൊ…. അവളെ കൂടുതൽ തന്നിലേക്ക് അടുപ്പിച്ചു കൊണ്ട് അവൻ പറഞ്ഞു…

എന്നെയും മോനെയും എങ്ങനെയാണ് ഇത്രയധികം സ്നേഹിക്കാൻ കഴിയുന്നത്… അതും അവൻ സ്വന്തം അവള പറഞ്ഞു പൂർത്തിയാക്കാൻ അനുവദിക്കാതെ അവൻ അവളെ തടഞ്ഞു…

ആര് പറഞ്ഞു അവൻ എൻ്റെ സ്വന്തമല്ലെന്ന് എൻ്റെ മോനാണ് അവൻ… പിന്നെ നിന്നെ സ്നേഹിച്ചത്… കുറ്റങ്ങളും കുറവുകളും ഇല്ലാത്തവർ ആരും ഇല്ല മീനു… മനുഷ്യരല്ലേ എല്ലാം തിരുത്തി മുന്നോട്ട് പോയാൽ അതല്ലേ നല്ലത്…

അതൊരു തുടക്കമായിരുന്നു… നഷ്ടമായി എന്ന് അവർ കരുതിയ ഇരു ജീവിതങ്ങൾ ഒന്നിച്ച് തിരിച്ച് പിടിക്കാനുള്ള തുടക്കം… അതിന് കൂട്ടായ് അവർക്ക് ഒപ്പം ലക്കിയും അമ്മയും…