ഒരു തീവണ്ടി ഗഥ
(രചന: ശിവാനി കൃഷ്ണ)
ഇന്ന് മിക്കവാറും ഞാൻ സ്റ്റേഷനിൽ എത്തുമ്പോഴേക്കും ചിക് ചിക് ചിക് ചിക് തീവണ്ടി അങ്ങ് കന്യാകുമാരി എത്തും…
അല്ലാത്തപ്പോ ഉറുമ്പ് പോണ പോലെ തേരാ പാര ബസ് പോവുന്ന റോഡ് ആണ്… എന്നിട്ട് ഒരെണ്ണം വരുന്നോ ന്ന് നോക്കിയേ. മാന്യത ഇല്ലാത്ത തെണ്ടികൾ…
സുന്ദരിയായ ഒരു പെങ്കൊച്ചിനെ ഇങ്ങനെ നിർത്തി വെയിൽ കൊള്ളിക്കാവോ…ഹും
നിന്ന് നിന്ന് നിന്ന് വയറ്റിന്ന് വിളി വന്നു തുടങ്ങി..നേരെ അപ്രത്തുള്ള ഞങ്ങടെ സ്വന്തം പാപ്പന്റെ കടയിൽ കേറി ഒരു kitkat ഷേക്ക് അങ്ങ് പറഞ്ഞു…
കുറച്ച് കഴിഞ്ഞതും ദേ ബസ്… അയ്യോ… ന്ന് വിളിച്ചു ഇറങ്ങി ഓടാൻ നോക്കിയതും പാപ്പന്റെ കാലമാടത്തി ഭാര്യ എന്നെ രൂക്ഷമായിട്ട് നോക്കി നിക്കുന്നു…
അപ്പോഴേക്കും എന്റെ നിർഭാഗ്യത്തിനും അവന്റെ ഭാഗ്യത്തിനും അഖിൽ അങ്ങോട്ട് കേറി വന്നു….
അമ്പത് രൂപ എടുത്തു ആ കഷ്മലയുടെ കൈയിൽ വെച് കൊടുത്തിട്ട് ഇവന് കൊടുത്തേക്ക് എന്ന് പറഞ്ഞിട്ട് ഇറങ്ങി ഓടി… അങ്ങെത്തിയപ്പോഴേക്കും ബസ് എടുത്തു…
അയ്യോ ആൾ കേറാൻ ഉണ്ടേ… നിർത്ത ചേട്ടോ… ന്ന് വിളിച്ചു പറഞ്ഞത് ആരും സെവി കൊണ്ടില്ല… ന്റെ തൊണ്ട പോയത് മിച്ചം…
ആ ഇനി ഇപ്പോ അടുത്ത ബസിനു പോവാം തത്കാലം ഷേക്ക് കുടിക്കാം എന്നോർത്തു ചെന്നപ്പോ അതിനിടക്ക് ആ ഷേക്ക് ആ തെണ്ടി വിഴുങ്ങി….
പിന്നെ അളിഞ്ഞൊരു ചിരിയും കൊടുത്തു ഒരു മുട്ട പഫ്‌സും തിന്ന് സംതൃപ്തി അടഞ്ഞു…
അടുത്ത ബസിനു കേറി സ്റ്റേഷനിൽ എത്തിയപ്പോ…അന്നൗൺസ്‌മെന്റ്…
ഒന്നൂടി ചെവി കൂർപ്പിച്ചു വെച് നോക്കിയപ്പോ നമ്മടെ ട്രെയിൻ തന്നേ.. സ്റ്റെപ് ഇറങ്ങി താഴെ ചെന്നപ്പോഴേക്ക് ട്രെയിൻ എടുത്തു…
ഞാൻ ട്രെയിനിന്റെ കൂടെ ഓടാൻ തുടങ്ങിയതും സുന്ദരനായ ഒരു ചെറുപ്പക്കാരൻ വാതിൽക്കൽ നിന്ന് കൈ നീട്ടിയതും ഞാൻ അവന്റെ കയ്യിൽ പിടിച്ച് ചാടി കേറിയതും
അവന്റെ നെഞ്ചിൽ തട്ടി നിന്നതും കണ്ണും കണ്ണും തമ്മിൽ കഥകൾ പറഞ്ഞു സ്പാർക് ഉണ്ടാവുകയും പ്രണയം പൂത്തുലഞ്ഞ നിമിഷം ഞാൻ അവനെ ചുംബിക്കുകയും ഒക്കെ ചെയ്തു ന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടാകും..
ഹും.. ഏത് ചെണ്ക്കാൻ… അല്ലങ്കിലും നമ്മളെ ഒക്കെ ഒന്ന് കൈ പിടിച്ച് കേറ്റാൻ ആര് വരാനാ…
എവിടുന്നോ കിട്ടിയ ധൈര്യത്തിൽ ചാടി കേറി…
ട്രെയിൻ നിർത്തി 5 സെക്കന്റ് ഇറങ്ങാതെ പേടിച്ചു നില്കുന്നത് കാരണം ബാക്കിൽ നിക്കുന്നവരുടെ സകല പ്രാക്ക് കേൾക്കാറുള്ള ഞാനാണ്..
നെൻ ഒരു കില്ലാടി തന്നേ… അല്ല പിന്നെ… പക്ഷേ അതിന്റ ഭാഗമായി നെഞ്ച് ഇടിച്ചു പൊട്ടുന്ന പോലെ തോന്നിയിട്ട് കുറച്ച് നേരം അവിടെ ചാരി നിന്നു… ഒന്ന് മുഖം കഴുകിയിട്ട് നോക്കിയപ്പോ ദേ എന്റെ പിറകിൽ ഒരു സേട്ടൻ…
എന്നുള്ളിലെ സുന്ദരിയായ ആ പിടക്കോഴി സടകുടഞ്ഞു എഴുനേൽക്കുന്നത് ഞാൻ അറിഞ്ഞു…. അങ്ങേരെ വായിൽ തന്നേ നോക്കി നിക്കുന്നത് കൊണ്ടാണോ ന്തോ അങ്ങേരും എന്നെ ഒന്ന് നോക്കി…
“Excuse മി..”
“ഓഹ്.. സോറി ”
ഓഹ് വല്യ ഇംഗ്ലീഷ് കാരൻ… ഇവന് ന്ത് മലയാളത്തിൽ പറഞ്ഞൂടെ…
മാറി കൊടുത്തിട്ട് വാതിലിന്റെ സൈഡിൽ പോയി നിന്നു… ഇപ്പോ നിങ്ങൾ ഓർക്കുന്നുണ്ടാകും ഞാൻ അവനെ വായിനോക്കാൻ ആണ് അവിടെ തന്നേ പോവാത നിൽക്കുന്നത് എന്ന്.. ഇല്ലേ… ഇല്ലേ…
പക്ഷേ അതല്ല സത്യം…എന്റെ കയ്യിലൊരു കള്ളത്തരം ഉണ്ട്…ഇപ്പോ പോയാൽ എവിടെയെങ്കിലും ഇരിക്കേണ്ടി വരും..
ഇങ്ങേര്ടെ പിറകേ പോയാൽ അങ്ങെത്തുന്നവരെ ബോർ അടിക്കാതെ വായിനോക്കി ഇരിക്കാല്ലോ.. അത്രേ ഉള്ളു…
ഒരു വാഷ്ബേസൺ വെച് ഇങ്ങേരിന്നു കുളിയും നടത്തുമെന്ന് തോന്നുന്നു.. ഇതൊക്കെ എന്ത് ജീവി ആണോ…
ഇങ്ങനെ ഉള്ള വൃത്തി പ്രാന്തന്മാരെ നിക്ക് കണ്ണ് കീറിയ കണ്ടൂട.. ഇത് പിന്നെ മുഖത്തു ന്ന് കണ്ണെടുക്കാൻ തോന്നാത്തൊണ്ട് ഞാൻ സഹിക്കുന്നു…
വെറുതെ വെള്ളം വേസ്റ്റ് ആക്കാൻ ആയിട്ട് ഊളകൾ… അതൊക്കെ നമ്മളെ കണ്ട് പഠിക്കണം… ഒരു നേരം പല്ലെപ്പും കുളിയും.. അതും വല്യ ഇഷ്ടമായിട്ട് ഒന്നുമല്ല.. സാഹചര്യസമ്മർദ്ദം മൂലം മാത്രം…
അങ്ങനെ ലവന്റെ പിറകേ പോയപ്പോ ഭാഗ്യത്തിന് സിംഗിൾ സീറ്റ്.. അവന്റെ ഓപ്പോസിറ്റ് ഒഴിഞ്ഞു കിടക്കുന്നു.. ആഹാ..ബൂട്ടിഫുൾ…തോളിൽ കിടന്ന ആനചാക്ക് എടുത്തു മുകളിൽ തട്ടിയിട്ട് അവിടിരുന്നു..
കുറച്ച് പട്ടി ഷോ കാണിക്കാൻ ചെവിയിൽ ഹെഡ്സെറ്റും തിരുകി ഫോണിൽ നോക്കി കൊണ്ടിരുന്നു.. എങ്കിലും ഒരു കണ്ണ് അങ്ങേർടെ മുഖത്തു തന്നെയാ… നോക്കി നോക്കി കോങ്കണ്ണാവുമോ എന്തോ
അങ്ങേര് ഒന്ന് നോക്കുന്ന പോലുമില്ലല്ലോ ഈശോയെ… ആണുങ്ങളുടെ വില കളയാൻ.. ബ്ലഡി ഫൂൾ..
കുറച്ച് കഴിഞ്ഞപ്പോ ഒരു ബുക്ക് എടുത്തു വച്ചു വായിച്ചു ചിരിക്കുന്നു… ഇതിനും വേണ്ടി ചിരിക്കാൻ അതിൽ എന്താണാവോ എഴുതി കൂട്ടിയേക്കുന്നത്….
എങ്ങനെയൊക്കെ നോക്കിയിട്ടും അതിന്റെ പേര് കാണാൻ വയ്യ… അവസാനം ഹെഡ്സെറ്റ് താഴെ ഇട്ടിട്ട് അത് എടുക്കാനായിട്ട് കുനിഞ്ഞപ്പോ നോക്കിയതും ഞാൻ കണ്ടു… ഞാനേ കണ്ടുള്ളു… സുക്കുറെ ഞാനെ കണ്ടിട്ടുള്ളു…
അയ്യേ.. വൃത്തികെട്ടവൻ…
Mutation
Robin Cook
ഇതൊക്കെ ഞാൻ എങ്ങനെ സഹിക്കും ന്റെ കൃഷ്ണ…. അല്ലങ്കിലും കാണാൻ കൊള്ളാവുന്ന എല്ലാർക്കും എന്നെ പോലെ വകതിരിവ് കിട്ടണം ന്ന് ഇല്ലല്ലോ.. പാവം മനുഷ്യൻ… Gene വല്ലോം മാറിപ്പോയി ഉണ്ടായതാകും…..
പിന്നെ കുറെ നേരം അങ്ങേരേം നോക്കി പാട്ടും കേട്ടിരുന്നു… അല്ലാതെന്നാ ചെയ്യാനാ…
കുറെ നേരം കഴിഞ്ഞു അങ്ങേര് എഴുനേറ്റു… സിവനെ പോവാണോ…
ആ ബാഗ് ഒന്നും എടുക്കുന്നില്ലല്ലോ.. അങ്ങേര് പോവുന്നതിനിടക്ക് എന്റെ അടുത്ത് വന്നു ചെവിയിൽ പറയുവാ…
“ഇങ്ങനെ നോക്കല്ലേ കൊച്ചേ… കോങ്കണ്ണ് ആയി പോകും..”എന്ന്….
എന്നെ നോക്കി ഇളിച്ചോണ്ട് അങ്ങേര് നടന്ന് പോയി… അങ്ങേര് പറഞ്ഞതിന് അർഥം ഞാൻ ഒരു കോഴി ആണെന്നല്ലേ… പ്ഫാ… ഇപ്പോ കാണിച്ചു തരം..
ചെന്ന് നോക്കിയപ്പോ വാതിലിന്റെ അവിടെ നിന്ന് കാറ്റ് കൊള്ളുന്നു… ഒരു ചവിട്ട് കൊടുത്താലോ.. അല്ലങ്കി വേണ്ടാ…
“ടോ…”
വിളി കേട്ടതും അങ്ങേര് തിരിഞ്ഞു നോക്കി.. എന്നെ നോക്കി ഒന്നും കൂടി കിണിച്ചിട്ട് വീണ്ടും തിരിഞ്ഞു നിന്നു…
“തനിക്ക് ചെവി കേട്ടൂടെടോ…. തെണ്ടി…”
അവസാനം പറഞ്ഞത് പയ്യെ ആണെങ്കിലും അങ്ങേര് കേട്ടോ ന്ന് ഒരു ഡൌട്ട്..
“എന്താ നീ വിളിച്ചേ..”
“എ.. എന്ത്.. ടോ ന്ന് ”
“അല്ല അത് കഴിഞ്ഞു..”
“താൻ ന്ന് ”
“അതും കഴിഞ്ഞു..”
“അത് കഴിഞ്ഞൊന്നും വിളിച്ചില്ലല്ലോ..”
“അപ്പോ തെണ്ടി ന്ന് വിളിച്ചത് ആയിട്ട് നിക്ക് തോന്നിയതാകും ല്ലേ..”
“ആകും…”
“ആഹ്..എന്താ..”
ജാഡ ഇടുന്ന കണ്ടില്ലേ.. മുരടൻ..
“ഞാൻ നോക്കി ന്ന് തന്നോട് ആര് പറഞ്ഞു..”
“അതിന് ആരെങ്കിലും പറയണോ… നിക്ക് കണ്ടൂടെ..”
“അപ്പോ നിങ്ങൾ നോക്കിയിട്ടല്ലേ ഞാൻ നോക്കുന്നത് കണ്ടത്.. അല്ലങ്കിലും ഞാൻ തന്നെയൊന്നുമല്ല നോക്കിയത്.. നോക്കാൻ പറ്റിയ മോന്ത…”
“എന്താടി എന്റെ മുഖത്തിനൊരു കുറവ്..”
“ഒരു കുറവും ഇല്ല..എല്ലാം കൂടുതലേ ഉള്ളു…”
“മനസിലാക്കി കളഞ്ഞല്ലോ ഉണ്ണി… ആർച്ചെ…”
“ഏഹ്… എന്റെ പേര് തനിക്ക് എങ്ങനെ..”
“ഹഹ…”
“ആരാടാ നാറി നീ…”
“ടീ ടീ വേണ്ട…”
“ഹും.. തനിക്ക് എങ്ങനെ എന്നെ അറിയാം..”
“എനിക്കോ.. അതിന് നിന്റെ പേര് അതാണോ..”
“എന്നെ എല്ലാരും അങ്ങനെയാ വിളിക്കാ…”
“ആണോ സനകുട്ടി…”
“ടോ കളിക്കല്ലേ.. പറഞ്ഞേ ഇങ്ങോട്ട്..”
“നീ ആരാണെന്ന് നിനക്ക് അറിയില്ലെങ്കിൽ നിനക്ക് ഞാൻ പറഞ്ഞുതരാം നീ ആരാണെന്നും ഞാൻ ആരാണെന്നും..”
“ആ. ഇപ്പോ മനസിലായി… വട്ടാണല്ലേ.. ഞാൻ പോണു…”
“ശേ അങ്ങനങ്ങു പോയാലോ…. ഏട്ടന്റെ സനമോൾ ഇങ് വാ… ഏട്ടൻ പറയട്ടെ..”
“ഏത് ചോട്ടൻ…”
“ഈ ഞാൻ തന്നേ..”
“ഓഹ് ന്ത് കോപ്പായലും.. പറഞ്ഞു തൊലക്ക്…”
“ഞാൻ ആണ് സാക്ഷാൽ ജോൺ മാത്യു…”
“ആര്… എനിക്ക് അങ്ങനെ ആരെയും അറിയില്ല..”
“അറിയാല്ലോ… പണ്ട് നിന്റെ വീട്ടിൽ വന്നപ്പോ ഏതോ മരത്തിന്റെ മേലെന്ന് വീണു ബോധം പോയി കിടന്നപ്പോ ഞാൻ അല്ലേ എടുത്തോണ്ട് പോയത്…”
“ഏഹ് അത് നിങ്ങൾ ആരുന്നോ… ഇച്ചായന്റെ ഫ്രണ്ട് ”
“ആഹ്.. നിനക്ക് ബോധവുമില്ല… ഞങ്ങൾ വന്നപ്പോ മരത്തിന്റെ മെലിരുന്നോണ്ട് ഞങ്ങളെ കണ്ടതുമില്ല… പിന്നെ ബോധം വീണപ്പോഴേക്കും ഞങ്ങൾ ഇങ് പോന്നില്ലേ…”
“ഓഹ്… അതിന്..”
“പുച്ഛമാണോ മോളുസ്സേ… നീ ഒരു കോഴി ആണെന്ന് നിന്റിച്ചായൻ പറഞ്ഞപ്പോ ഞാൻ ഇത്രയും പ്രതീക്ഷിച്ചില്ല..”
“നീ പോടാ.. കോഴി നിന്റെ മറ്റവൾ..”
“അഹ് അങ്ങനേം പറയാം..”
“ഒലക്ക.. ഞാൻ പോണു… എനിക്ക് ഇറങ്ങാനായി..”
“ഞാനും അങ്ങോട്ട് തന്നല്ലേ..”
“എങ്ങോട്ട്..”
“നിങ്ങടെ വീട്ടിലോട്ട്…”
“എന്തിന്?”
“ഹഹ… കോഴിയെ ഇപ്പോഴേ കൂട്ടിലടച്ചില്ലങ്കി മൊഞ്ചുള്ള ചെക്കന്മാരെ കണ്ടാ ചാടി പോകും ന്ന് പറഞ്ഞു നിന്റിച്ചായൻ…”
അങ്ങേരെ ഞാൻ ഇന്ന് നോക്കിക്കൊ… ഇച്ചായൻ തെണ്ടി.. ആദ്യം അവന്റെ തല അടിച്ചു പൊട്ടിക്കണം…
“അയിന്…”
“നിന്റിച്ചായന് എന്നെ അളിയൻ ആക്കണം ന്ന് ”
“ഓഹോ.. പക്ഷേ അതിനും വേണ്ടി ഒന്നും കാണാനില്ലല്ലോ…”
“അങ്ങനെയാണോ…”
അടുത്തേക്ക് ഒന്ന് ചേർന്ന് നിന്ന്… ഒരു കൈയിൽ പിടിച്ചതും അതിനും വേണ്ടി ഉള്ളതായി… കണ്ണും കണ്ണും കൂടി ആയപ്പോ എന്നെ ഇനി കുഴീലേക്ക് എടുത്താ മതിയെന്നായി…
“ഇപ്പോഴോ…”
“എ… എന്ത്…”
“ഇപ്പൊ നിന്നെ കെട്ടാനും വേണ്ടി ആയോ..”
“ഇ… ഇല്ല…”
“ഓഹോ…ഇപ്പോഴും ആയില്ലേ.. ന്നാ നോക്കട്ടെ…”
ഇനി നിന്നാ അങ്ങേര് എന്റെ ഫസ്റ്റ് കിസ്സ് ഈ പാട്ട ട്രെയിനിൽ വെച് ആക്കും ന്ന് മനസിലായപ്പോ നെഞ്ചിന്നിട്ടൊരു തള്ളു കൊടുത്തു …
“നെഞ്ച് പൊട്ടിച്ചു കൊല്ലാൻ ഇറങ്ങിയതാണോ മനുഷ്യാ…”
“അങ്ങനൊക്കെ ഞാൻ ചെയ്യോ വാവേ…”
“നീ പോടാ ഉമ്മച്ചാ…”
“തരാഞ്ഞിട്ട് ഇങ്ങനെ ആണെങ്കിൽ കെട്ട് കഴിഞ്ഞു നീ എന്നെ ഉമ്മുമ്മുമ്മചാ ന്ന് വിളിക്കുവല്ലോ..”
“ഉവ്വ ഉമ്മ വാങ്ങാൻ പറ്റിയൊരു സാധനം… അങ്ങോട്ട് മാറു മനുഷ്യാ… ഇപ്പോ ഇറങ്ങിയില്ലെങ്കി വേറെവിടെയെങ്കിലും ചെന്നിറങ്ങാം..”
“എങ്കി പിന്നെ കെട്ടിന് മുൻപേ ഹണിമൂണും നടത്താം…”
“പ്ഫാ…. നെൻ പോണു.. ബേയ്…”
“മ്മ് ചെല്ല് ചെല്ല്…”
“ഇനി നിങ്ങളെ എടുത്തോണ്ട് ഇറങ്ങണോ… ഇറങ്ങി വന്നു അപ്പച്ചനെ വളച്ചെടുക്കാൻ നോക്ക് മനുഷ്യാ…!!”
അപ്പച്ചനെ മാത്രമാക്കാതെ കുടുംബക്കാരെ മൊത്തം വളച്ചെടുത്ത് അങ്ങേര് എന്റെ വയറ്റിലുമാക്കി ഞാൻ ഇപ്പോ ഇങ്ങനെ ഉമ്മറത്തിരുന്നു കാറ്റ് കൊള്ളുന്നു…
മുറ്റത് ഇച്ചായൻ നിന്ന് തൂക്കുന്നുണ്ട്… Instruction കൊടുത്തോണ്ട് ഏട്ടത്തിയും.. അങ്ങേർക്ക് അങ്ങനെ തന്നേ വേണം.. അല്ല പിന്നെ…