ആ അതൊക്കെ പോട്ടെ, നിങ്ങളോട് എന്നെ പിടിച്ചു ഉമ്മ വെയ്ക്കാൻ ആര് പറഞ്ഞു..

ശ-ശി
(രചന: ശിവാനി കൃഷ്ണ)

ചാരനിറത്തിലുള്ള നിറെ കുഞ്ഞ് കുഞ്ഞ് വെള്ളപൂക്കൾ പതിപ്പിച്ച ഒരു ഗൗണും ഇട്ടു ആ ഇരുട്ടറയിലേക്ക് ഞാൻ കടന്നു ചെന്നു…

വെട്ടത്തിന് വേണ്ടി തിരയുന്നതിനിടയിൽ പെട്ടെന്ന് ഒരു ഷൂസ് ഇട്ട ചെറുപ്പക്കാരൻ അവിടേക്ക് വന്നു എന്റെ ഇടുപ്പിൽ ചേർത്ത് പിടിച് കിസ്സടിച്ചതും ഞാൻ കണ്ണ് തുറന്നു…. നാശം… ഒന്ന് കണ്ട് മുഴിപ്പിക്കാൻ സമ്മയിച്ചില്ല… ഹും…

എന്തായാലും ചെക്കൻ കൊള്ളാം.. നിക്ക് ഇഷ്ടായി… നന്നായിട്ട് അങ്ങ് കാണാൻ പറ്റാത്തതിന്റെ ഒരു വിഷമം ഉള്ളിൽ ഉണ്ട്‌…

ഒന്നും കൂടി ഒന്ന് റീവൈൻഡ് അടിച്ചപ്പോൾ മനസിലായി.. നിങ്ങക്ക് മനസ്സിലായോ… ഏർകെൻസി കസ് കണ്ടതിന്റെ effect ആയിരുന്നു… സ്വപ്നത്തിൽ പോലും ഒരു ചെക്കാനൊക്കെ വരണമെങ്കിൽ ഇതൊക്കെ കാണേണ്ട അവസ്ഥ ആണല്ലോ ഈശോയെ….

സനം ആയിട്ട് വല്ലോം ജനിച്ചിരുന്നെങ്കിൽ… ഇപ്പോ അങ്ങേരെ കെട്ടി നാല് പിള്ളേരുമായേനെ…. ഹാ… അപ്പോഴേക്കും ണിം ണിം അടിച്ചു… ഇനി എഴുന്നേറ്റില്ലങ്കിൽ അത് മതി പോരാളിക്ക്…

പല്ലും തേച് കഴിക്കാനിരുന്നപ്പോ ഒണക്ക പുട്ടും.. എന്നും ഇത് തന്ന.. പിന്നെ എന്തോന്നെങ്കിലും പറഞ്ഞാ ഉള്ളത് കൂടി പോകും ന്ന് അറിയാവുന്നോണ്ട് കിട്ടിയത് എടുത്തു മുണുങ്ങീട്ട് ഒരുങ്ങാൻ കേറി… ഇന്ന് നന്നായിട്ട് ഒന്നൊരുങ്ങണം.. ഫ്രഷേഴ്‌സ് ഒക്കെ വരുന്ന ദിവസായിട്ട്… ജൂനിയർസിലും നല്ല ചുള്ളൻമാരുണ്ടെങ്കിലോ… ഹിഹി…

ഒരുങ്ങൊന്നും പറഞ്ഞു കുളിക്കെന്നും ഇല്ലാട്ടോ.. രാവിലെ എണീച്ചു കുളിക്കാൻ നിക്ക് വട്ടല്ലേ… ഹും…ആഴ്ച്ചേൽ ആഴ്ച്ചേൽ സെന്റ് വാങ്ങാൻ ഉള്ള പൈസ എന്റെ അപ്പച്ചൻ നിക്ക് അയച്ചു തരുന്നുണ്ട്… ഹും…ആഷ് കളർ ഫ്രോക്ക് തന്നെ ഇടാം… ചിലപ്പോ സ്വപ്നം സത്യമായാലോ…

ക്യാമ്പസ്സിൽ എത്തിയപ്പോ നമ്മടെ വാനരപ്പടയെല്ലാം നിരനിരാ ഇരുപ്പുണ്ട്…

“എടി… ചാരു… കൊള്ളാല്ല… നീ ഇന്ന് കുളിച്ചാ..”

“പോടാ പട്ടി… അത് നീ സ്വപ്നത്തിൽ പോലും വിചാരിക്കണ്ട “

“പിന്നെ ന്താ മഹതി ഈ സൗന്ദര്യത്തിന്റെ രഹസ്യം “

“നാച്ചുറൽ ബൂട്ടി…”

“ഉവ്വ…നീ ഇങ്ങോട്ട് വന്നാണ്… ഏതെങ്കിലും നല്ല പെമ്പിള്ളേരെ കാണിച്ചു താ… ഞാൻ സെറ്റ് ആക്കട്ടെ “

“ഹാ…”

മ്മ്..കൊള്ളാം… ആമ്പിള്ളേർക്ക് കൊള്ളാം… ഞങ്ങക്കൊ… ഹും.ഒന്ന് പോലും ഇല്ല നല്ലത്…. എല്ലാം കുറെ കുരുട്ട് പാൽകുപ്പികൾ… പാട്ട് പാടാൻ പറഞ്ഞപ്പോ നിന്ന് മോങ്ങുന്നു…

കണ്ടിട്ട് ചിരിക്കണോ കരയണോ ന്ന് അറിയാൻ വയ്യർന്നു… ഇതിനെയൊക്കെ ഏത്‌ നേരത്താണോ ഇങ്ങോട്ട് കെട്ടി എടുത്തത്.. ആ പ്രിൻസിയെ കണ്ട് ഒന്ന് വിരട്ടണം…കുറച്ച് വളർച്ച എത്തിയ പിള്ളേർക്ക് അഡ്മിഷൻ കൊടുത്താൽ പോരെ ഇവർക്ക്…

ഇങ്ങനെ ഓരോന്ന് പിറുപിറുത്തോണ്ട് ഇരുന്നപ്പോൾ പെട്ടെന്ന് ഒരു അപശബ്ദം…

“ഹായ്…”

ഏഹ്… ആരാടാ അത്.. ഇങ്ങോട്ട് വന്നു ഹായ് പറയാനും മാത്രം…

ഒരു ആറടി പൊക്കം.. തല നിറെ മുടി..കുഞ്ഞ് കണ്ണുകൾ.. നീണ്ട മൂക്ക്…ക്ലീൻ ഷേവ്…ശേ കളഞ്ഞു…. ഇവൻ ആ താടി കൂടി വെച്ചിരുന്നെങ്കിൽ എന്നാ ആർന്നു… കണ്ടാൽ യു ജി സ്റ്റുഡന്റ് ആണെന്ന് പറയെ ഇല്ല… ബട്ട്‌ ആൾ കൊള്ളാം…

“ഇങ്ങോട്ട് വന്നു ഹായ് പറയാൻ മാത്രം നീയാരാടാ ചെക്കാ”

“എന്നെ ആരെങ്കിലും റാഗ് ചെയ്യാൻ വിളിക്കുന്നതിന്‌ മുൻപ് ഇങ്ങോട്ട് വരാം ന്ന് കരുതി.”

“ഓഹോ… അപ്പോ പണി ഇരന്നു മേടിക്കാൻ വന്നതാണോ “

“അതേ…തരുവോ ചേച്ചിയോ “

ചേച്ചിയോ… പ്ഫാ….

“ദേ ചെക്കാ.. കൂടുതൽ ആളവല്ലേ .. എന്താ നിന്റെ പേര് “

“ശശി…”

“ശശിയോ… പാലാരിവട്ടം ശശി ആണോ… ഹഹ..”

“ശരൺ ശിവദത്ത്…എളുപ്പത്തിന് ശശി ന്ന് പറയും “

“ഓഹ്…” കുറച്ച് over ആണ്… കാണാൻ കൊള്ളാം ന്ന് കരുതി കയ്യിലിരുപ്പ് കൊള്ളില്ലല്ലോ… ഷോ തെണ്ടി…

“ആഹ് എന്നാ രണ്ട് തവളചാട്ടം ചാടിട്ട് പൊയ്ക്കോ “

“അയ്യേ…അത്രേ ഉള്ളോ…”

“ന്തേ… മോന് ഇനിയും വേണം ന്ന് ഇണ്ടോ “

“ആ… കിട്ടിയാൽ കൊള്ളാം “

“എടാ മനു….അനിയന് പോരാന്നു…എങ്കിൽ പിന്നെ കൊടുത്തേക്ക്…”

“മ്മ്… വാ…”

ഞങ്ങൾ എല്ലാം കൂടി അവനെയും വിളിച്ചു പഴേ മെക്കാനിക്കൽ ബിൽഡിംഗിലോട്ട് നടന്നു…

“ഇവിടെന്താ…”

“ആഹ് പറയാം അടങ് മോനെ..”

“മ്മ്…”

“ദേ ആ കാണുന്ന റൂം ഇല്ലേ… അതിനകത്ത് ഒരു ഡയറി ഉണ്ട്‌.. പോയി എടുത്തിട്ട് വാ ആദ്യം.. ബാക്കി പിന്നെ… ഞങ്ങൾ ഇവിടെ കാണും…”

“Hmm…”

അവനെ പറഞ്ഞു വിട്ടപ്പോ ചിരി വന്നെങ്കിലും എന്തോ ഒരു പേടി തോന്നിയർന്നു…

“മനു… വേണോ ടാ..”

“പിന്നെ… ഇത്രയെങ്കിലും വേണ്ടേ… അവന്റെ അഹങ്കരം കണ്ടില്ലേ…”

“മ്മ്…”

“ന്നാ വാ പോവാം “

“എടാ.. ഇവിടെ നിക്കാം ന്ന് പറഞ്ഞിട്ട് “

“ഹഹ… എടി അവൻ ഇനി എപ്പോ വരാനാ.. നീ ഇങ്ങോട്ട് വന്നെ… നമുക്ക് ക്ലാസിൽ പോകാം “

ക്ലാസിൽ ചെന്നിരുന്നിട്ടും എന്തോ പോലെ തോന്നിയിട്ട് മിസ്സിനോട് വയ്യെന്ന് പറഞ്ഞിട്ട് നേരെ അങ്ങോട്ടേക്ക് നടന്നു…

കാര്യം എന്താണെന്ന് നിങ്ങൾ ഇപ്പോ ചിന്തിക്കുന്നുണ്ടാകും ല്ലേ..ഞങ്ങടെ കോളേജ് പണ്ട് ഒരു മെഡിക്കൽ കോളേജ് ആർന്നു…

അപ്പോ ബോഡിയൊക്കെ സൂക്ഷിച്ചിരുന്ന മുറിയാണ് അത്… പ്രേതം ഒന്നും ഇല്ലെന്നൊക്കേ പറയുമെങ്കിലും ഉള്ളിന്റെ ഉള്ളിൽ ഒരു ഇത് ഉണ്ടാകുമല്ലോ… കുറെ പേര് പറഞ്ഞും കേട്ടിട്ടുണ്ട്… അതുകൊണ്ട് ആണ് ആ ഡിപ്പാർട്മെന്റ് പോലും ഇപ്പോ വെറുതെ ഇട്ടിരിക്കുന്നത്…

കുറച്ച് പേടി ഒക്കെ ഉണ്ടെങ്കിലും തീരുന്നെങ്കി തീരട്ടെ ന്ന് കരുതി അങ്ങ് കേറി….

“ശ…. ശീ….”

പെട്ടെന്ന് ആരോ വന്നു എന്നെ ചേർത്ത് പിടിച്ചു അധരങ്ങൾ ബന്ധിച്ചു ഉമ്മ വെച്ചു ന്ന്….

കുറച്ച് നേരം അതിന്റെ മാന്ത്രികതയിൽ ലയിച്ചു നിന്ന് പോയ ഞാൻ ബോധം വീണപ്പോ അയാളെ തള്ളി മാറ്റിയിട്ടു നോക്കിയപ്പോ നമ്മുടെ ശശി….

ആ നിമിഷം നിക്ക് ദേഷ്യം ഇരച്ചു കയറി…

“നീ എന്താ ഈ ചെയ്തേ..”

“ഉമ്മ വെച്ചു…”

“ദേ കൊച്ചേർക്ക കളിക്കല്ലേ… വിട്.. ഞാൻ പോട്ടെ “

“വിട്ടില്ലങ്കിൽ നീ എന്നാ ചെയ്യും മോളെ “

“ഞാൻ നിന്റെ സീനിയർ ആണ് ന്ന് നിനക്ക് ഓർമ്മ വേണം ..”

“ഹഹ.. ആരു പറഞ്ഞു നീ എന്റെ സീനിയർ ആണ് ന്ന്..”

ഏഹ്….

“വായിൽ തോന്നിയത് വിളിച് പറയാതെ നീ കയ്യിന്ന് വിട്ടേ…”

“ഹഹഹ…. ആര് പറഞ്ഞു… ഞാൻ പറഞ്ഞോ.. ഏഹ്… ഞാൻ പറഞ്ഞോ നിന്നോട് ഞാൻ നിന്റെ സീനിയർ ആണ് ന്ന്… “

“നീ അങ്ങോട്ട് മാറിയെ “

“ശേ അങ്ങനങ്ങു പോയാലോ… പണ്ട് ഒരു നാലാം ക്ലാസ്കാരന് എക്സാം എഴുതാൻ പേന ഇല്ലാന്ന് പറഞ്ഞപ്പോൾ പുഴു പാതി തിന്ന പല്ല് കാട്ടി ചിരിച്ചോണ്ട് ഇതെടുത്തോ ന്ന് പറഞ്ഞ ഒരു പെൺകൊച്ചു ഉണ്ടാരുന്നു… അനക്കറിയോ അമ്മൂട്ടിയെ…”

അമ്മൂട്ടി…

“കിച്ചൻ….”

“ആഹാ…മറന്നില്ലേ നീ..”

“നീ….മിണ്ടരുത് നീ…. എന്നോട് വരും ന്ന് പറഞ്ഞു ഓടി കളഞ്ഞിട്ട് ഞാൻ മറന്നു ന്നൊ…”

“വന്നല്ലോ…”

“എപ്പോ.. എത്ര കൊല്ലം ആയിന്ന് അറിയോ…”

“അറിയാല്ലോ.. അതല്ലേ വന്നത്..”

“ഒരു മാറ്റവും ഇല്ലല്ലേ… നിങ്ങക്ക് എല്ലാം എപ്പോഴും കളിയാണ്..”

“ഇല്ലാ… ഈൗ..”

“എവിടർന്നു കിച്ചാ…. ഞാൻ എത്ര തിരക്കി ന്ന് അറിയോ..”

“നിനക്കും ഒരു മാറ്റോം ഇല്ല… നിന്റെ പെർഫോമൻസ് ഒക്കെ കണ്ടപ്പോ ഞാൻ ഓർത്തു കിടുക്കച്ചി ആയെന്ന്..എവിടുന്ന്… നിന്ന് മോങ്ങുന്ന കണ്ടില്ലേ…”

“പോടാ…”

“ഇല്ല “

“ആ അതൊക്കെ പോട്ടെ.. നിങ്ങളോട് എന്നെ പിടിച്ചു ഉമ്മ വെയ്ക്കാൻ ആര് പറഞ്ഞു… ഏഹ്.. നിക്ക് ഇപ്പോ അറിയണം “

“അതൊക്കെ ആരെങ്കിലും പറയണോ അമ്മൂട്ടിയെ”

“ആ പറയണം…”

“എന്നാ പറ… ഒന്നും കൂടി തരാം “

“അയ്യടാ .. പൊയ്ക്കോണം.. ഞാൻ പോണേണ്… നിക്ക് ക്ലാസ്സ്‌ ഉണ്ട്‌ “

“നിനക്ക് ഒരു സ്നേഹോം ഇല്ലല്ലോ… ഇന്നോരൂസം കേറാതിരുന്നൂടെ… “

“മ്മ്…. ഐസ് ക്രീം വാങ്ങി തരോ…”

“അതൊക്കെ തരാം..”

“ന്നാ പുറത്തോട്ട് നടക്കു ന്റെ ശ….ശിയേ….”

“ഹഹ…..”

പുറത്തേക്ക് ഇറങ്ങിയതും പ്യൂൺ മാമൻ അങ്ങോട്ട് വന്നു…

“ഉണ്ണി സാറെ… മാഡം വിളിക്കുന്നുണ്ട് “

“ആണോ… മ്മ്… അമ്മു… നീ പാർക്കിങ്ങിൽ നിൽക്ക്… ഞാൻ വന്നേക്കാം “ന്നും പറഞ്ഞു അങ്ങേര് പോയി…

സാറോ…

“കൂയ്… മാമാ..”

“എന്താ ചാരു മോളെ…”

“ആ പോയതാരാ…”

“അതോ…. അതാണ് നമ്മടെ പുതിയ head of fitness department… ഉണ്ണികൃഷ്ണൻ സാർ… വല്യ പുള്ളിയാ… അമേരിക്കയിൽ ന്ന് കഴിഞ്ഞാഴ്ച വന്നെ ഉള്ളു.. “

“ഉവ്വോ…”

“ഉവ്വ്..”

നന്നായി… ഇങ്ങേരെന്റെ ഇറച്ചി തൂക്കി വിറ്റ് സീറോ സൈസ് ആകുവോ ന്റെ കൃഷ്ണ… കണ്ടറിയാം…

Leave a Reply

Your email address will not be published. Required fields are marked *