അവ്ടെന്നു ഇറങ്ങി നടക്കുമ്പോഴും അവള്ടെ മുഖത്ത് നോക്കാൻ ഒരു ചളിപ്പ് നിക്ക് ഉണ്ടാർന്നു..

മൈ ജഗ്ഗുസ്
(രചന: ശിവാനി കൃഷ്ണ)

ആയ കാലത്ത് നന്നായിട്ട് പഠിച്ചിരുന്നെങ്കിൽ ഇപ്പോ അപ്പച്ചൻറെ പോക്കറ്റും കീറിപ്പിച്ചു ഈ കാട്ടുമുക്കിലെ കോളജിൽ വന്നു പഠിക്കേണ്ടി വരുവാരുന്നോ…

പിന്നെ എന്നേ കുറ്റം പറഞ്ഞിട്ടും കാര്യമില്ല.. എല്ലാം വിധിയുടെ വിളയാട്ടം…

നിങ്ങക്ക് അറിയാവാ… ഒരു മൊട്ടകുന്നും അതിന്റെ മണ്ടക്ക് കുറെ ഡിപ്പാർട്മെന്റും കോട മഞ്ഞും.. പിന്നെ ലേശം ഭംഗി ഒക്കെ ഉണ്ട്‌ കേട്ടോ.. വായിനോക്കി നടക്കാൻ കുറെ സ്ഥലം ഉണ്ട്‌…

ആഹ് അപ്പോ ഇനി മെയിൻ പോയിന്റിലേക്ക് വരാം..അങ്ങനെ എന്നേ ഇവിടേക്ക് കെട്ടി എടുത്തപ്പോ ഹോസ്റ്റലിന് ഒക്കെ ഒടുക്കത്തെ പൈസ കാരണം എന്റെ ഭാഗ്യത്തിന് അകന്നൊരു അമ്മായിടെ വീട്ടിൽ ഒരു റൂം ശരിയാക്കി തന്നു..

വീട്ടിലുറക്കം.. വീട്ടിൽ ഭക്ഷണം…വീട്ടിൽ നല്ല അസ്സൽ കിളിപിടിത്തവും.. ഹിഹി അമ്മായിക്ക് രണ്ട് പെമ്മക്കളാണെ…

അതും ഇരട്ട… അനിതയും വിനിതയും.. കുറച്ച് പഴഞ്ചൻ പേരാണെങ്കിലും കാണാൻ എന്റെ പൊന്നോ…..ന്റെ രണ്ട് കണ്ണുകളാണ് അവർ… അനിത കുറച്ച് മോഡേൺ ഒക്കെയാണ്… വിനിത നല്ല അസൽ നാടൻ കൊച്ചും…

നോക്കാൻ തോന്നുന്നത് ഇറക്കുമതിയെ ആണെങ്കിലും കാച്ചിയെ എണ്ണയുടെ മണം വേറൊരു ഫീലാണ്… ഇപ്പോ ഇതിൽ ആരെ വളയ്ക്കും എന്നോർത്തു കൺഫ്യൂഷനിൽ ആണ് ഞാൻ…

അങ്ങനെ ഇരിക്കെ ആണ് നമ്മടെ ഇറക്കുമതിയെ കേറ്റി അയച്ചത്… അങ്ങനെ എന്റെ കൺഫ്യൂഷനും മാറി.. ഇപ്പോ എന്റെ രണ്ട് കണ്ണിലും എന്റെ വിനിമോൾ മാത്രേ ഉള്ളു…

വൈകിട്ട് ഇങ്ങനെ മുകളിൽ ബാല്കണിയിൽ നിന്നപ്പോ എന്റെ വിനിമോൾ താഴെ ഒറ്റയ്ക്ക് നിന്ന് ചെടിക്ക് വെള്ളം ഒഴിക്കുന്നു….

സഹിക്കൊ ഞാൻ… ഒറ്റയ്ക്ക് കഷ്ടപെടുന്നത് കണ്ട് നിൽക്കാൻ എന്റെ നല്ല മനസ്സ് അനുവദിക്കില്ല.

കുടിച്ചോണ്ടിരുന്ന ചായ ഒക്കെ പാതി വഴിയിൽ കളഞ്ഞിട്ട് ഓടി ഇറങ്ങി ചെന്നില്ലേ ഞാൻ എന്റെ ചക്കര വാവേടെ അടുത്ത്…

“വിനിമോളെ…”

“ഓ.. എന്താ ചേട്ടാ..”

“ചേട്ടാന്നോ… മോൾ എന്നേ ഏട്ടാ ന്ന് വിളിച്ചാൽ മതി.. ജഗേട്ടാ ന്ന്…”

“അയ്യേ ജഗേട്ടനോ…കൊള്ളില്ല…”

“പിന്നെ..”

“എങ്കിൽ ഞാൻ ഇനി ജഗ്ഗു ന്ന് വിളിക്കാം..

“ജഗ്ഗുവോ…അത് മറ്റേ കാർട്ടൂണിലെ ചെക്കന്റെ പേരല്ലേ..”

“അതേ… നിക്ക് അവനെ ഭയങ്കര ഇഷ്ടാ..”

“മ്മ്ഹ്.. മ്മ്ഹ്… അപ്പോ എന്നെയോ വാവേ..”

“എന്ത്..”

“ഇഷ്ടമേ.. ഇഷ്ട്ടം..”

“അതോ… എനിക്ക്..”

അപ്പോഴേക്കും ആ അമ്മായി പൂതം അങ്ങോട്ട് കെട്ടി എടുത്തു..

“ഇതുവരെ വെള്ളം ഒഴിച്ച് കഴിഞ്ഞില്ലേ വിനി… പോയി കുളിക്ക്.. അമ്പലത്തിൽ പോവാനുള്ളതല്ലേ…”

“ദാ പോണമ്മ..”

“മോനേം കൂട്ടിയേക്ക്..മോനും പോയി റെഡി ആവ്.. സന്ധ്യ ആവാൻ നിൽക്കണ്ട..”

വൗ… പൂതമാണെങ്കിലും ചില സമയം അമ്മായി മാലാഖ ആവും..

“ശരി അമ്മായി..”

സന്തോഷം കാരണം എന്തൊക്കെ കാട്ടി കൂട്ടിയെന്ന് എനിക്ക് തന്നെ അറിയാൻ വയ്യ..

അമ്പലത്തിൽ പോണതല്ലേ തലയിൽ കുറച്ച് എണ്ണ ഒക്കെ തേച് കുളിക്കാം ന്ന് ഓർത്ത് തലയിൽ എടുത്തു കമുത്തിയത് ഷാർപിക് ആയിപോയി.. പിന്നെ അത് കഴുകി കളയാൻ പെട്ട പാട്…

ആ നാറ്റം പോകാൻ കുറെ സെന്റ്റും വാരി പൂശി മുണ്ടൊക്കെ ഉടുത്തു ഇറങ്ങിയപ്പോ ദേ എന്റെ സ്വപ്നസുന്ദരി വിനിമോൾ

നല്ല നീലകസവു സാരീ ഒക്കെ ഉടുത്തു ഒരു ശാലീന സുന്ദരിയായിട്ട് മുടിയിൽ മുല്ലപ്പൂവൊക്കെ ചൂടി നിൽക്കുന്നു.. ഇന്നെന്താ നമ്മുടെ ഫസ്റ്റ് നൈറ്റ്‌ ആണോ..

“പോവാം ഏട്ടാ…”

“ഏഹ്.. ആഹ് പോവാം..”

അങ്ങനെ ഞങ്ങൾ അമ്പലത്തിലേക്ക് നടക്കാൻ തുടങ്ങി…

റബ്ബർ തോട്ടങ്ങൾക്ക് ഇടയിലൂടെ കിളികളുടെയും കാക്കകളുടെയും മനോഹരമായ മധുര സ്വരവും കേട്ട് വളയ്ക്കാൻ ശ്രമിക്കുന്ന പെണ്ണിന്റെ കൂടെ നടക്കുമ്പോൾ ഉള്ള ഫീൽ….. അതൊന്ന് വേറെ തന്നെയാണ്..

“എന്തേലുമൊക്കെ പറ വിനിമോളെ…”

“എന്ത് പറയാനാ..”

“Anything”

“ഞാൻ കുറെ നാളായി ചോദിക്കണം ന്ന് വിചാരിക്കുന്നു…”

മ്മ് മ്മ് കൊച്ചുഗള്ളി..

“എന്താ വിനിമോളെ…”

“ഏട്ടൻ ന്താ എപ്പോഴും വിനിമോളെ ന്ന് വിളിക്കുന്നെ.. ഞങ്ങടെ ഇവിടെയുള്ള കുറെ കോഴികളുണ്ട്.. പെണ്ണുങ്ങളെ കണ്ടാൽ വാലിൽ തൂങ്ങി ഒലിപ്പിച്ചോണ്ട് നടക്കും..അവരാ ഇങ്ങനെ മോളെ പൊന്നേ ചക്കരെ ന്ന് ഒക്കെ വിളിക്കാ”

“അയ്യേ.. ഞാനോ…കോഴിയോ..നല്ല കാര്യായി.. പെമ്പിള്ളേർടെ മുഖത്തു പോലും ഞാൻ നോക്കാറില്ല..സത്യം..”

“ആണോ… പിന്നെവിടെയാ നോക്കാർ..”

“അത് പിന്നെ…”

“മ്മ്… ന്താ..”പെണ്ണ് വിരട്ടുന്നുണ്ടല്ലോ.. പാവം കണക്ക് നിന്ന സാധനം കൊത്താൻ തുടങ്ങിയോ ഭഗവാനെ..

“ഞാൻ മുടിയിലേ നോക്കു..നല്ല മുടി കാണുമ്പോ സന്തോഷം വരും..”

“ഓഹോ.. ആണോ..”

“മ്മ്.. മ്മ്.. ”

“പിന്നെന്തിനാ ഈ ഇടയ്ക്ക് അപ്രത്ത വീട്ടിലെ മഞ്ജിമ കുളത്തിൽ ന്ന് കുളിച്ചിട്ട് മുണ്ടും ഉടുത്തു വന്നപ്പോ നോക്കി നിന്നത്.. അവൾ മുടി തോർത്തിൽ കെട്ടി വെച്ചേക്കുവല്ലാരുന്നോ..”

“ഈൗ… മോൾ അത് കണ്ടാരുന്നോ..”

“അഹ് കണ്ടു..”

“അത് പിന്നെ…you know one thing മോളു… ഇങ്ങനെ മുണ്ടൊക്കെ ഉടുത്തു വരുന്നത് ഞാൻ സിനിമയിൽ മാത്രേ കണ്ടിട്ടുള്ളു.. ഞങ്ങടെ വീട് സിറ്റിയിൽ അല്ലേ.. അതാ നോക്കി നിന്നത്..”

“ഉവ്വോ… അപ്പോ ആ സുമേഷേട്ടന്റെ ഭാര്യ ജീൻസും ടോപ്പും ഇട്ട് നടന്നു പോയപ്പോ നോക്കി കൊണ്ട് നിന്നതോ..”

“അത് പിന്നെ മോളു.. കണ്ടപ്പോ എന്റെ ഒരു ഫ്രണ്ടിനെ പോലെ തോന്നി.. അതാ..”

“അങ്ങനെയാണല്ലേ…”

“മ്മ് മ്മ്…”

ഈ കുരുപ്പ് ഇനി എന്തൊക്കെ കുന്ത്രാണ്ടം നോക്കി വെച്ചിട്ടുണ്ടോ എന്തോ…

മിണ്ടാതെ നടക്കാം…

“അല്ല ജഗേട്ടാ… കോളജിലെ പെമ്പിള്ളേർ ഒക്കെ എങ്ങ്നെ ഉണ്ട്‌..”

“ഓഹ്.. രണ്ട് മൂന്നെണ്ണം കൊള്ളാം ”

“ശേ.. കുറവാണല്ലേ വായിനോക്കാൻ..”

“അയ്യേ.. ഞാൻ വായിനോക്കാറില്ല മോളെ..”

“അത് മനസിലായി..”

“ഈൗ…”

“ആ ഒരു കാര്യം ചോയ്ക്കാനുണ്ട്..”

“എന്താ മോളു..”

“നിങ്ങക്ക് എത്ര നിക്കർ ഉണ്ട്‌..”

“അയ്യേ.. നിക്കറോ..”

“എന്തോന്ന് അയ്യേ.. അതത്ര വൃത്തികെട്ട സാധനം ആണോ..”

“ഏയ്‌ ചുമ്മാ.. നിക്ക് മൂന്നെണ്ണം ഉണ്ട്‌..”

“അതെന്താ മൂന്നെണ്ണം.. വേറെ വാങ്ങാൻ പൈസ ഇല്ലേ..”

“അതോണ്ടല്ല.. എന്തിനാ വെറുതെ..”

“എന്റെ പൊന്നു ജഗേട്ടാ…ഇനി നിക്കർ ഇട്ടിട്ട് അതേ പടി കൊണ്ടു വന്നു തുണീടെ കൂട്ടത്തിൽ ഊരി ഇടല്ലേ നിങ്ങൾ… ഇന്നലെ തുണി എടുക്കാൻ വന്ന ഞാൻ അബദ്ധത്തിൽ അതൊന്ന് കൈയിൽ എടുത്തു പോയി..”

“അയ്യേ…നീ എന്തിനാ എടുത്തത്.. ഞാൻ പോലും തൊടാറില്ല..”

“ഞാൻ അറിഞ്ഞോ നിങ്ങൾ പാന്റ്സും അതും ഒരുമിച്ചാണ് വലിച്ചു കേറ്റുന്നതും ഒരുന്നതുമെന്നു..”

“അത് പിന്നെ.. സമയം ഇല്ലാത്തോണ്ട്.. നീ വിഷയം മാറ്റിയെ.. ശേ.. ന്തൊ പോലെ..”

“അങ്ങനെ വിഷയം മാറ്റാൻ പറ്റുവോ.. ബാക്കി പറയട്ടെ.. മറ്റേ സ്വപ്നക്കൂടിലെ കൊച്ചിൻ കനീഫടെ പോലത്തെ ഓട്ട വീണ നിക്കർ മാത്രേ ഉള്ളു ന്ന് പറഞ്ഞ അച്ഛൻ വാങ്ങി തരുമല്ലോ രണ്ടണ്ണം.. മൂഡ്‌ കീറിയ ആ നിക്കറും ഇട്ട് നിങ്ങൾ എങ്ങനെ നടക്കുന്നു..”

“വിനിമോളെ.. അമ്പലത്തിൽ പോകുമ്പോ ഇങ്ങനെ ഒന്നും പറഞ്ഞൂടാ..”

“ഓ ആ കീറിയ നിക്കറും ഇട്ടോണ്ട് നിങ്ങക്ക് അമ്പലത്തിൽ പോവാം.. പറഞ്ഞാലാ കുഴപ്പം ..”

മൂർഖൻ പാമ്പിനെ ആയിരുന്നോ ഭഗവാനെ ഞാൻ നോട്ടം ഇട്ടത്… അനിത മതിയാർന്നു…

അമ്പലം എത്തി ഭാഗ്യം….

ശിവൻ ആണോ.. കൃഷ്ണൻ ആണെന്ന് തോന്നുന്നു.. ന്റെ പൊന്നു കൃഷ്ണ.. എന്ത് കാണിച്ചു കൊടുത്താലും എന്റെ നിക്കർ ഈ പെണ്ണിന് കാണിച്ചു കൊടുക്കേണ്ട വല്ല ആവശ്യോം ഇണ്ടാരുന്നോ..

എങ്ങനേലും ഞാൻ ഇതിനെ ഒന്ന് വളച്ചെടുത്തേനെല്ലോ.. എന്നേ നാണം കെടുത്തിയിട്ട് ഇരുന്നു ചിരിക്ക് നീ… ഗുരുവായൂർ വന്നു രണ്ട് ശയനപ്രതീക്ഷണം ചെയ്യാം ന്ന് കരുതി ഇരുന്നതാ.. ഇനി ഞാൻ വരുന്നില്ല.. ഹും..

അവ്ടെന്നു ഇറങ്ങി നടക്കുമ്പോഴും അവള്ടെ മുഖത്ത് നോക്കാൻ ഒരു ചളിപ്പ് നിക്ക് ഉണ്ടാർന്നു.. നോക്കിയപ്പോ ഇങ്ങോട്ട് വന്ന വഴി അല്ല തിരിച്ചു പോണത്..

“ഇതേതാ വഴി…”

“ഇത് വഴീ പോവാം.. ഒരാളെ കാണാനുണ്ട്..”

“മ്മ്..”

ഏതെങ്കിലും പെൺകുട്ട്യോൾ ആവണേ ഭഗവാനെ..

കാട് പിടിച്ച ഒരു സ്ഥലം.. കാവ് പോലെ.. ചുറ്റി കറങ്ങി വന്നപ്പോ അവിടെ ഒരു തിട്ടയിൽ ഒരു കാൽ മടക്കി വച്ചു ഒന്ന് താഴേക്കും ഇട്ട് പ്രാർത്ഥിച്ചോണ്ട് ഒരാൾ ഇരിക്കുന്നു..

കരി വാരി തേച്ച പോലത്തെ മോന്തയും ജഡ പിടിച്ച മുടിയും ഭസ്മവുമൊക്കെ ആയിട്ട് കണ്ടാൽ ചെറിയ പേടിയൊക്കെ തോന്നുമെങ്കിലും മുഖത് ഒരു ദിവ്യത ഉണ്ട്‌…

ഇവള് എന്നിട്ട് ഓടി ചെന്ന് അങ്ങേർടെ കാൽ തൊട്ട് നമസ്കരിക്കുന്നു.. പുള്ളി അനുഗ്രഹിക്കുന്നു..

അപ്പോഴേക്കും അവൾ എന്നേ ചൂണ്ടി എന്തോ പറഞ്ഞു.. എന്നേ കണ്ടതും അയാൾ ഒന്ന് പരുങ്ങുന്നത് പോലെ തോന്നി… കുറച്ച് കഴിഞ്ഞു എന്നേ അടുത്തേക്ക് വിളിച്ചു…

“ആ ഇനി മോൾ പറയു..”

ഈ സൗണ്ട് ഞാൻ എവിടെയോ….

“മൂപ്പാ.. ഇത് ജഗനാഥൻ.. എന്റെ അപ്പേട മോൻ ആണ്.. എനിക്ക് പുള്ളിയെ ഇഷ്ടമാണ്.. പക്ഷേ കുറച്ച് അധികം വായിനോട്ടവും കിളിപിടിത്തവുമൊക്കെ ഉണ്ട്‌.. പെണ്ണുങ്ങളെ കണ്ടാൽ അപ്പോ നോക്കും മൂപ്പാ… ഇതിനൊരു പരിഹാരം..”

ഇവള് ഇതെന്തൊക്കെയാ ഈ പറയുന്നേ..ഇഷ്ട്ടം ആണെന്ന് പറഞ്ഞത് മനസ്സിലായി…കൊച്ച് ഗള്ളി..

“മ്മ്… ഒരു വഴി ഉണ്ട്‌..”

“എന്താ മൂപ്പാ..”

“കുറച്ച് ബുദ്ധിമുട്ടാണ്.. ചെയ്യാൻ പറ്റുമോ..”

“അദ്ദേഹം ചെയ്തോളും മൂപ്പാ..”

“മ്മ്…ഈ കാവിന് ചുറ്റും നൂറ് വട്ടം നിർത്താതെ ഉരുളണം..ഡ്രസ്സ്‌ ഇടരുത്.. ഒരു തോർത്തു തരാം.. അത് ഉടുത്തോളൂ… വിനിത ഒഴികെ ഈ രാജ്യത്തെ എല്ലാ സ്ത്രീകളും എന്റെ സഹോദരിമാരാണ് എന്ന് പറഞ്ഞു വേണം ഉരുളാൻ… തയ്യാറല്ലെ…”

“അതേ മൂപ്പാ.. ചെല്ല് ജഗേട്ടാ…”

എടി മഹാപാപി.. ന്ത്‌ ദ്രോഹം ആണ് ഞാൻ നിന്നോട് ചെയ്തത്.. കാലമാടത്തി..

“മ്മ്..അവിടെ ഒരു ചെറിയ കുളം ഉണ്ട്‌.. ഈ തോർത്തു ഉടുത്തു ഒന്ന് മുങ്ങി നിവർന്നു വന്നോളൂ..”

“മ്മ്..”എന്റെ മുഖത്തെ എസ്പ്രഷൻ നിങ്ങൾക്ക് ഇപ്പോ മനസിലാവുന്നുണ്ടാവില്ലേ…

അവിടെ ചെന്ന് വസ്ത്രം മാറുമ്പോഴും മുങ്ങി നിവരുമ്പോഴും ഇയാളെ ഞാൻ എവിടെയോ കണ്ടിട്ടുണ്ടല്ലോ എന്നായിരുന്നു ചിന്ത..

നനഞ്ഞു വന്നപ്പോ അവളവിടെ ചിരിച്ചോണ്ട് നിക്കുന്നു… അവൾടെ ഇളി കണ്ടിട്ട് എനിക്ക് അങ്ങോട്ട് ഇരച്ചു വരുന്നുണ്ട്.. ശവം.. ഇതിന് ഞാൻ നിനക്ക് കാണിച്ചു തരാമെഡി..

പിന്നങ്ങോട്ട് ഉരുളലോട് ഉരുളൽ ആയിരുന്നു… കല്ലും മണ്ണും എന്റെ പണി എടുക്കാത്ത ശരീരത്തിൽ കൊണ്ട് കേറി…

അപ്പോഴൊക്കെ അയാൾ പറഞ്ഞതിന് പകരം ഞാൻ പ്രാർത്ഥിച്ചത് ഇവൾക്ക് ഒറ്റ പ്രസവത്തിൽ മൂന്നെണ്ണത്തിനെ കൊടുത്തു കഷ്ടപ്പെടുത്തൻ പറ്റണെ ന്ന് ആയിരുന്നു…

അതോ ഇടയ്ക്ക് എഴുനേറ്റ് നടക്കാം ന്ന് ഓർത്തപ്പോ ശവം ന്റെ പിറകേ ഇളിച്ചോണ്ട് വരുന്നുണ്ട്…

ഇവൾക്ക് എന്നേ വേണ്ടേ ഇനി… ആരെങ്കിലും ഇങ്ങനൊക്കെ ചെയ്യോ.. അവസാനം പൊന്നുംകുടം പോലത്തെ എന്റെ തടി പച്ചവെള്ളം കണക്കായി… നൂറാമത്തെ ഉരുളലും കഴിഞ്ഞു ആ കാട്ടുമാക്കന്റെ മുന്നിൽ ചെന്ന് മുട്ടികുത്തി നിന്നു…

“പറയു പുത്രാ..ഇനി നീ വായിനോക്കുമോ..”

“ഇല്ല മൂപ്പാ..”

“ഇനി പറയു.. നിന്റെ പെണ്ണ് ആരാണ്..”

“വിനിത..”

“മ്മ്…നന്നായി വരും..”

അനുഗ്രഹം വാങ്ങാൻ അങ്ങേരെ കാലിൽ വീണിട്ട് എഴുന്നേറ്റപ്പോ balance തെറ്റി അങ്ങേർടെ മണ്ടേൽ കൂടെ വീണു… എഴുന്നേറ്റപ്പോ മൂപ്പന്റെ താടി എന്റെ തലയിൽ…

ഈ മുഖം… ഇത് ഞാൻ.. അയാൾ നിന്ന് പരുങ്ങുന്നത് കണ്ടിട്ട് ആ ജഡയിൽ പിടിച്ചതും അത് പൂട പോലെ ഇളവി വന്നു…

“എടാ… അക്കു… നീ… നീയോ…”

“അത് പിന്നെ.. ഞാൻ..”

“പ്ഫാ പട്ടി… കൂടെ നിന്ന് ചതിക്കുവർന്നല്ലേ ടാ.. യു cheat… യു ബ്ലഡി cheat…”

“നിന്റെ പെണ്ണ് എന്ന് വെച്ചാൽ എന്റെ പെങ്ങൾ അല്ലേടാ.. നിന്റെ വായിനോട്ടം കുറയ്ക്കാൻ അവളൊരു ഉപായം പറഞ്ഞപ്പോ ഞാൻ കൂടെ നിന്നതല്ലേ ഉള്ളു..”

“മനുഷ്യനെ കൊന്നിട്ടാണോ നീയൊക്കെ നന്നാക്കുന്നത്.. അവൾ എവിടെ..”

ഞാൻ തിരക്കുന്നതും കണ്ടതും അവൾ ഓടി.. ഞാൻ പിറകെയും… വഴിയിൽ വെച് കിട്ടി…

“നിക്കെടി…”

“ഏട്ടാ.. ഞാൻ..”

“മിണ്ടരുത് നീ.. നിനക്ക് എന്തെങ്കിലും ദേഷ്യം ഉണ്ടെങ്കിൽ അത് പറഞ്ഞാൽ പോരെ..”

“അങ്ങനെയല്ല ഞാൻ..”

“എങ്ങനെയല്ല ന്ന്..”

“അത് ഞാൻ.. അന്ന് ആ നിക്കർ കിട്ടിയപ്പോ..”

“നിന്റെ ഒരു നിക്കർ… നിനക്ക് എന്തിന്റെ കുഴപ്പം ആണ്.. പറയെടി..”

“അന്ന്… അപ്പോ… ഞാൻ ഫോണിൽ ഒരു പെണ്ണിന്റെ കൂടെ നിക്കുന്നത് കണ്ടിട്ട്… ഞാൻ.. ഞാൻ കരുതി.. കാമുകി ആണെന്ന്..”

“ഒലക്ക… അതെന്റെ ഫ്രണ്ട് ആടി ദ്രോഹി..”

“അത് മാത്രം അല്ല..”

“ഇനി എന്താണാവോ…”

“അക്കു പറഞ്ഞല്ലോ.. നിങ്ങൾ ഭയങ്കര വായിനോട്ടം ആണെന്ന്.”

“നിനക്ക് അക്കുനെ എങ്ങനെ അറിയാം..”

“അക്കുന്റെ അനിയത്തീ എന്റെ കൂട്ടുകാരിയാ…”

“കുറെ പ്രാന്ത് പിടിച്ച ഇനങ്ങളുടെ ഇടയിൽ ആയിപോയല്ലോ ഭഗവാനെ ഞാൻ..ഞാൻ വായിനോക്കിയാൽ നിനക്ക് എന്താടി..”

“എനിക്ക്.. എനിക്ക് അത് ഇഷ്ടല്ല.. എന്നേ മാത്രം നോക്കിയാൽ മതി..”

“ഓഹോ.. അങ്ങനെയാണോ..”

“മ്മ്..”

“അപ്പോ നിനക്ക് എന്നോട് സ്നേഹം ഉണ്ട്‌..”

“മ്മ്…”

“എന്നിട്ടാണോടീ കഷ്മലെ നീ എന്നേ ഈ കാട്ടിൽ ഇട്ട് ഉരുട്ടിയത്..”

“അത് പിന്നെ ജഗേട്ടാ… വായിനോക്കിയതിനു ശിക്ഷ ആണെന്ന് ഓർത്ത് ഇങ്ങനെ ചെയ്താൽ പിന്നെ നോക്കില്ല ന്ന് ഇക്കുവാ പറഞ്ഞേ..”

“അതേത് നാറിയാ..”

“അക്കുന്റെ അനിയത്തി..”

“അവള്ടെ ഒരു അക്കുവും ഇക്കവും.. പോണു ഞാൻ… ചാവാറായി..”

“പിണങ്ങല്ലേ… പ്ലീസ്.. ഞാൻ.”

“മ്മ്.. നീ.. എന്താ..”

“തൈലം ഇട്ടു തരാം..”

“ഓഹോ… ഏട്ടന് വാവ പിണ്ണതൈലം ഇട്ടു തരോ ”

“മ്മ്.. തരാം..”

“ബുഹഹഹ.. എന്നാ വാ.. പെട്ടെന്നായിക്കോട്ടെ… നല്ല വേദന ”

ബാക്കി മണിയറയിലെ രഹസ്യങ്ങൾ.. Bei…

Leave a Reply

Your email address will not be published. Required fields are marked *