എന്റെ സൗഹൃദം അവന് പ്രണയം ആയി തോന്നിയത് ഓർത്ത് നിക്ക് എന്നിൽ തന്നെ എന്തോ കുറ്റം..

(രചന: ശിവാനി കൃഷ്ണ)

ഉള്ളിലെ വേദന കണ്ണീരായി പുറത്തേക്ക് വരാൻ തുടങ്ങി.. അടക്കിപിടിച്ച ഏങ്ങലടികൾ പോലും അമ്മ കേൾക്കും എന്ന് തോന്നിയപ്പോ ബാത്റൂമിലേക്ക് കയറി…

ഒരു ആണും പെണ്ണും തമ്മിൽ പ്രണയം മാത്രേ ഉണ്ടവുള്ളോ… സൗഹൃദം എന്താ ഉണ്ടായികൂടാത്തത്… നിക്ക് അവനോട് സൗഹൃദം ആയിരുന്നില്ലേ… പിന്നെ അവന് എന്താ അത് പ്രണയം ആയിട്ട് തോന്നിയത്…

ചെക്കന് ഒരു പെണ്ണിനെ ഇഷ്ടമാണെന്ന് അറിഞ്ഞപ്പോ ഒത്തിരി സന്തോഷം ആയിരുന്നു.. പക്ഷേ അത് പുറത്ത് കാണിക്കാൻ പാടില്ലല്ലോ… ഇറിറ്റേറ്റ് ചെയ്യുന്നത് പണ്ടേ എന്റെ ഒരു ഹോബി ആണ്…അപ്പോ തന്നെ ഫോൺ എടുത്തു അവന് മെസ്സേജ് അയച്ചു…

“എന്നാലും സേട്ടൻ എന്നെ തേച്ചല്ലോ…ങ്ങീ ങ്ങീ…”

“ഏഹ്…നിനക്ക് എന്നാടി…”

“എന്നാലും സേട്ടാ എന്നെ തേയ്ക്കണ്ടാരുന്നു..”

“പോടീ മരയൊന്തേ… “

ഹിഹി എന്തൊരാശ്വാസം..

ഇപ്പോ ഞാൻ മിണ്ടിയ സേട്ടൻ… കിച്ചുമോൻ… പാവാട്ടോ…അവള്മാര് കഴിഞ്ഞാൽ പിന്നെ ഞാൻ കൂട്ട് അവനോട് ആണ്…

മൂന്ന് പേരേം നിക്ക് ഒരുപാട് ഇഷ്ടാണ്..എന്തും തുറന്ന് പറയാൻ പറ്റുന്ന അടുപ്പം…അങ്ങോട്ട് പോയി ചൊറിഞ്ഞു തിരിച്ചു മാന്തും തന്ന് വിടുന്ന ഐറ്റംസ് ആണെന്നെ ഉള്ളു…

പിറന്നാളിന് എല്ലാർടേം വിഷ് ഒക്കെ കിട്ടി ഹാപ്പി ആയിട്ട് ഇരിക്കുവാരുന്നു…പതിവ് പോലെ ഇന്നും കിച്ചു സേട്ടന് സേട്ടൻ എന്നെ തേച്ചല്ലേ ന്ന് പറഞ്ഞു മെസ്സേജ് ഇട്ടിട്ട് ഒക്കെ ഇരിക്കുമ്പോഴാണ് പുറത്ത് ആരോ വന്നത്…

പോയി നോക്കിയപ്പോ ഞാൻ ശരിക്കും ഞെട്ടിപ്പോയി…ആദി..നേരത്തെ പറഞ്ഞ മൂന്നെണ്ണത്തിൽ ഒരുത്തി…

പിന്നങ്ങോട്ട് സെൽഫി എടുക്കലും കളിയും ഒക്കെ ആയിരുന്നു..കുറച്ച് നുണ പറയാൻ ടെറസിൽ പോയപ്പോഴാണ് വാട്സാപ്പിൽ അവൾക് ഒരാളെ കാണിച്ചു കൊടുക്കാം ന്ന് പറഞ്ഞ കാര്യം ഓർത്തത്…

അപ്പോ ദേ നമ്മുടെ കിച്ചു സേട്ടന്റെ മെസ്സേജ്…ആ മെസ്സേജ് കണ്ടപ്പോ ആദ്യം നിക്ക് കാര്യം മനസിലായില്ല..

“അവൾമാരോട് പറയണ്ട ഞാൻ ചോദിക്കുന്ന കാര്യം..നീ ഞാൻ തേച്ചു ന്ന് പറയുന്നത് വെറുതെ ആണോ..അതോ..”

ഇത്രേ ഉണ്ടാരുന്നുള്ളു…പക്ഷേ അതിൽ എല്ലാം ഉണ്ടാരുന്നല്ലോ…സൗഹൃദത്തിന്റെ അങ്ങെ കൊടുമുടിയിൽ കൊണ്ടെത്തിച്ചിട്ട് തള്ളിയിട്ട അവസ്ഥ…അതും ആദി കണ്ടു..അവളും ഓർത്ത് കാണുമോ എന്റെ ഉള്ളിൽ അങ്ങനെ ഒക്കെ ഉണ്ടെന്ന്…വല്ലാത്തൊരു വിഷമം നെഞ്ചിൽ വന്ന് നിറയുന്നത് അറിഞ്ഞു…

അപ്പോഴാണ് ആദി പറഞ്ഞത്.

“ഇവന് എന്തെടി വട്ടാ…പൊട്ടൻചങ്കരൻ”

“ആദി..”

“എന്തടി “

“എടി അവൻ സീരിയസ് ആയിട്ട് പറഞ്ഞത് ആയിരിക്കോ..”

“ഉയ്യോ..ഹഹ പോ പെണ്ണേ…ആ ചെറുക്കന് വട്ടാണ്…പിറന്നാൾ ആയോണ്ട് നിന്നെ കളിപ്പിക്കുന്നെ ആണ്…അതും കേട്ട് മോങ്ങാൻ വേറൊരുത്തി…”

അവൾ പോകുന്നത് വരെ ഓരോ തമാശ പറഞ്ഞു നടന്നു..പക്ഷേ അവന്റെ വാക്കുകൾ മനസ്സ് അസ്വസ്ഥം ആക്കികൊണ്ടിരുന്നു…

അങ്ങനെ ഒരു തോന്നൽ അവന്റെ ഉള്ളിൽ ഉണ്ടായല്ലോ എന്ന് ഓർത്തിട്ട് നെഞ്ച് വേദനിച്ചു…പയ്യെ പയ്യെ ഞാൻ അവനിൽ നിന്ന് അകന്ന് മാറി…

എന്റെ സൗഹൃദം അവന് പ്രണയം ആയി തോന്നിയത് ഓർത്ത് നിക്ക് എന്നിൽ തന്നെ എന്തോ കുറ്റം ഉള്ളതായി തോന്നി…

പിന്നെ ഞാൻ അവന് മെസ്സേജ് അയച്ചില്ല.. വിളിച്ചില്ല… മിണ്ടിയില്ല…അവനും..

പിന്നൊരിക്കൽ കണ്ടു…അവന്റെ പോസ്റ്റ്‌… അങ്ങോട്ട് മിണ്ടിയില്ലെങ്കിൽ ഇങ്ങോട്ടും മിണ്ടില്ല എന്ന സൗഹൃദങ്ങൾ ആണ് ഇപ്പോഴെന്ന്…

മറന്നിട്ടില്ല…ഒരിക്കലും മറക്കില്ല ന്ന് എങ്ങനെ ഞാൻ അവനോട് പറയും…അതും ചിലപ്പോ അവന് പ്രണയം ആയി തോന്നിയാലോ…

Leave a Reply

Your email address will not be published. Required fields are marked *