അവളുടെ ദേഹത്ത് നിന്നും ഹാഫ് സാരിയുടെ മുന്താണി പിടിച്ചു വലിച്ചുകൊണ്ട് അവൻ അട്ടഹസിച്ചു..

(രചന: ശിഖ)

“കിടന്ന് പിടയ്ക്കാതെ അടങ്ങി കിടക്കെടി നായിന്റെ മോളെ.” ചുണ്ടിൽ പുകഞ്ഞു കൊണ്ടിരുന്ന ബീഡികുറ്റി നന്ദനയുടെ മാറിടത്തിലേക്ക് കുത്തിയിറക്കി മഹേഷ്‌ അട്ടഹസിച്ചു.

വേദന സഹിക്കാൻ കഴിയാനാവാതെ അവൾ ഉറക്കെ കരഞ്ഞു.

“എന്നെയൊന്നും ചെയ്യരുത്… നിങ്ങൾക്ക് തരാനുള്ള പണം അച്ഛൻ എത്രയും പെട്ടന്ന് തന്നെ തന്ന് തീർക്കും. കുറച്ചു സാവകാശം കൂടി തരണം. ദയവ് ചെയ്ത് എന്റെ ജീവിതം ഇല്ലാതാക്കരുത്.

നന്ദന പൊട്ടിക്കരഞ്ഞുകൊണ്ടു തനിക്ക് മുന്നിൽ കാമവെറിയോടെ നിൽക്കുന്ന മഹേഷിന്റെ കാല് പിടിച്ചു.

“നിന്റെ തന്ത കുറേനാളായി എന്നെ പറ്റിക്കാൻ തുടങ്ങിയിട്ട്. ഒന്നും രണ്ടുമല്ല ലക്ഷങ്ങളാ അയാളെന്റെ കൈയ്യിൽ നിന്ന് എണ്ണി വാങ്ങിയത്.

പറഞ്ഞ അവധി കഴിഞ്ഞു വർഷം ഒന്നായി. ദിവസവും കാശ് ചോദിച്ചു വരുമ്പോൾ ഓരോ നുണകൾ പറഞ്ഞു എന്നെ പറ്റിച്ചു വിടുന്നത് ഇതോടെ നിർത്തണമെന്ന് കരുതി തന്നെയാ വന്നത്.

അങ്ങേര് തരാനുള്ള കാശ് എങ്ങനെ മുതലാക്കണമെന്ന് എനിക്കറിയാം. കുറച്ചു നാൾ നീ എന്റെ കൂടെ കിടന്ന് തന്നാൽ മതി. നിന്നെയെനിക്ക് മടുത്ത് തുടങ്ങുമ്പോ ഞാൻ തന്നെ പൊയ്ക്കോളാം.” അവളുടെ ദേഹത്ത് നിന്നും ഹാഫ് സാരിയുടെ മുന്താണി പിടിച്ചു വലിച്ചുകൊണ്ട് അവൻ അട്ടഹസിച്ചു.

“അരുത്… ഒന്നും ചെയ്യരുത്… പ്ലീസ്..” നന്ദന ഏങ്ങി കരഞ്ഞു.

“എടീ… നീ ഇപ്പോ എതിർക്കാതെ സഹകരിച്ചു നിന്നാൽ ഇതൊന്നും ആരും അറിയില്ല. മറിച്ച് ഇടഞ്ഞു നിൽക്കാനാണ് ഭാവമെങ്കിൽ നാളെ ഇരുട്ടി വെളുക്കുമ്പോൾ ഈ മഹേഷിന്റെ ചൂരും ചൂടും അറിഞ്ഞവളാണെന്ന് നാട് മൊത്തം അറിയും.

നിന്റെ തന്ത എന്റെ കൈയ്യിൽ നിന്ന് കടം വാങ്ങിക്കുമ്പോ തന്നെ ഞാൻ പറഞ്ഞതാ കൃത്യ സമയത്ത് മടക്കി തന്നില്ലെങ്കിൽ വീട്ടിലേക്ക് ഞാനൊരു വരവ് വരുമെന്ന്. അതുകൊണ്ട് പൊന്നുമോൾ കൂടുതൽ വിളച്ചിലെടുക്കാതെ അടങ്ങിക്കിടക്കാൻ നോക്ക്.”

മഹേഷിന്റെ വാക്കുകൾ അവളെ തളർത്തി.

തന്റെ ദുർവിധി ഓർത്ത് ആ പാവം പെണ്ണ് പൊട്ടിക്കരഞ്ഞു.

രണ്ട് വർഷം മുൻപാണ് മഹേഷെന്ന കൊള്ളപ്പലിശക്കാരനിൽ നിന്ന് നന്ദനയുടെ അച്ഛൻ ശേഖരൻ പത്ത് ലക്ഷം രൂപ വായ്പ വാങ്ങിയത്.

കൃഷിയിറക്കാനുള്ള ആവശ്യത്തിന് വേണ്ടിയാണ് അയാൾ അവനിൽ നിന്നും അത്രയും തുക കടം പറ്റിയത്. വിളവെടുപ്പ് കഴിഞ്ഞു ലാഭം കിട്ടുമ്പോൾ ഒരു വർഷത്തിനുള്ളിൽ മടക്കി തരാമെന്ന് ശേഖരൻ വാക്ക് പറയുകയും ചെയ്തിരുന്നു.

പക്ഷേ ആ പത്ത് ലക്ഷം രൂപയും കൊണ്ട് ശേഖരന്റെ ആദ്യ ഭാര്യയിലുണ്ടായ മകൻ വിനീത് ഒരു രാത്രി ആ നാട്ടിൽ നിന്നുതന്നെ കടന്ന് കളഞ്ഞു. അതയാൾക്ക് അപ്രതീക്ഷിതമായൊരു തിരിച്ചടിയായിരുന്നു.

അങ്ങനെ വീടും പുരയിടവും ബാങ്കിൽ പണയപ്പെടുത്തിയാണ് അയാൾ ആ വർഷം കൃഷിയിറക്കിയത്.

വിളവെടുപ്പ് കഴിഞ്ഞപ്പോൾ കിട്ടിയ ലാഭം കൊണ്ട് ബാങ്കിൽ പണയപ്പെടുത്തിയ ആധാരം തിരിച്ചെടുക്കുകയും രണ്ട് ലക്ഷം രൂപ മഹേഷിന് കൊടുക്കുകയും ചെയ്തു.

പിന്നെത്തെ വർഷം കൃഷിയിറക്കാൻ നിൽക്കാതെ ശേഖരൻ സ്ഥലം പാട്ടത്തിന് കൊടുത്ത് ആ കാശും മഹേഷിനാണ് കൊടുത്തത്.

പത്ത് ലക്ഷം രൂപ പലിശയുൾപ്പെടെ പതിനൊന്നു ലക്ഷം രൂപ ശേഖരൻ മഹേഷിന് കൊടുക്കാനുണ്ടായിരുന്നു. അതിൽ ആറു ലക്ഷത്തോളം വീട്ടിയെങ്കിലും ഇനിയും തുക ബാക്കിയുണ്ടായിരുന്നു.

അവധി പറഞ്ഞ കാലാവധി കഴിഞ്ഞിട്ടും ശേഖരന് ബാക്കി തുക കൊടുക്കാൻ കഴിഞ്ഞില്ല. നാട് വിട്ടുപോയ മകനെ പറ്റാവുന്നിടത്തൊക്കെ അന്വേഷിച്ചിട്ടും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.

കുറച്ചു കൃഷി ഭൂമി വിറ്റ് മഹേഷിന്റെ കടം വീട്ടുമെന്ന ചിന്തയിൽ അയാൾ അത് വിൽക്കാൻ ശ്രമിച്ചെങ്കിലും കൃഷിയിടം വാങ്ങാൻ താല്പര്യപ്പെട്ട് ആരും വന്നില്ല.

പറഞ്ഞ അവധി കഴിഞ്ഞു വർഷം ഒന്ന് കഴിഞ്ഞിട്ടും മഹേഷ്‌ ക്ഷമയോടെ കാത്തിരുന്നു. അതിന് കാരണം നന്ദനയായിരുന്നു.

വിളഞ്ഞുപാകമായ നെൽകതിര് പോലെ സുന്ദരിയായ നന്ദനയെ നോട്ടമിട്ട് തന്നെയാണ് മഹേഷ്‌ അത്രയും ലക്ഷം അയാൾക്ക് വായ്പ കൊടുത്തത്. നന്ദനയുടെ സൗന്ദര്യത്തിൽ ഉന്മത്തനായി പോയ അവനു ഏത് വിധേനയും അവളെ സ്വന്തമാക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു.

അതുകൊണ്ടാണ് അവൻ ശേഖരൻ വിൽക്കാനിട്ട ഭൂമിയുടെ കച്ചവടം രഹസ്യമായി മുടക്കിയിരുന്നത്. അത് പക്ഷേ ആരും അറിഞ്ഞിരുന്നില്ല.

കാര്യങ്ങൾ ഇങ്ങനെയൊക്കെയായി തീർന്നപ്പോഴാണ് ഒരു ദിവസം രാത്രി മഹേഷ്‌ ശേഖരന്റെ വീട്ടിലേക്ക് ഇടിച്ചുകയറി വന്നത്.

കത്തി കാട്ടി അയാളെയും ഭാര്യയെയും ഭീഷണിപ്പെടുത്തി തൊട്ടടുത്ത മുറിയിൽ കെട്ടിയിട്ട ശേഷം അവൻ നന്ദനയെയും തൂക്കിയെടുത്തു അടുത്ത മുറിയിൽ കയറി വാതിലടയ്ക്കുകയായിരുന്നു.

മകളുടെ ഉറക്കെയുള്ള കരച്ചിൽ ചീളുകൾ ശേഖരന്റെയും ബിന്ദുവിന്റെയും കാതുകളിൽ വന്ന് പതിയുന്നുണ്ട്. ഏത് വിധേനയും ആ കാമ വെറിയന്റെ കൈകളിൽ നിന്ന് മോളെ രക്ഷിക്കണമെന്ന ചിന്തയിൽ തങ്ങളുടെ കൈകളിലെ കെട്ടുകളഴിച്ചു രക്ഷപെടാൻ ശ്രമിക്കുകയായിരുന്നു ഇരുവരും.

“നിങ്ങളോട് അന്നേ ഞാൻ പറഞ്ഞതല്ലേ ഇവനെ പോലെയുള്ളവന്മാരുടെ കയ്യിൽ നിന്ന് കടം വാങ്ങിക്കാൻ പോവരുതെന്ന്.

നിങ്ങള് കാരണമാണ് എന്റെ മോൾക്ക് ഈ ഗതി വന്നത്. അവൾക്കെന്തെങ്കിലും സംഭവിച്ചാൽ പിന്നെ ഞങ്ങൾ ജീവിച്ചിരിക്കില്ല.” കരച്ചിലോടെ ബിന്ദു പറഞ്ഞു.

“നമ്മുടെ മോൾടെ മാനം രക്ഷിക്കാൻ കഴിഞ്ഞില്ലെങ്കിൽ പിന്നെ ഞാൻ ജീവിച്ചിരുന്നിട്ട് എന്താ പ്രയോജനം. എനിക്ക് ജീവനുണ്ടെങ്കിൽ അവനവളെ ഒന്നും ചെയ്യില്ല.”

“എല്ലാത്തിനും കാരണം നിങ്ങടെ ആ തലതെറിച്ച മോനാ. വീട്ടിലിരുന്ന കാശും കട്ടോണ്ട് പോയവൻ ഒരിക്കലും ഗതി പിടിക്കില്ല.”

“ബിന്ദൂ… നീയെന്റെ കയ്യിലെ കെട്ടൊന്ന് കടിച്ചഴിക്കാൻ പറ്റുമോന്ന് നോക്ക്. സമയം വൈകുംതോറും നമ്മുടെ മോളവിടെ…” പകുതിയിൽ നിർത്തി അയാളവരെ തളർച്ചയോടെ നോക്കി.

തറയിലൂടെ നിരങ്ങി നീങ്ങി വന്ന് ബിന്ദു, ശേഖരന്റെ കയ്യിലെ കെട്ടഴിക്കാൻ ശ്രമിച്ചു.

അതേസമയം മഹേഷുമായി ഒരു മൽപ്പിടുത്തത്തിലായിരുന്നു നന്ദന.

അവളുടെ മാറിനെ മറച്ച് കിടന്നിരുന്ന ദാവണി വലിച്ചൂരി അവൻ മുറിയുടെ മൂലയിലേക്ക് എറിഞ്ഞു. കൈകൾ കൊണ്ടും കാലുകൾ അവളവനെ തൊഴിക്കാൻ ശ്രമിച്ചപ്പോൾ ഇരുകൈകൾ കൊണ്ട് നന്ദനയെ ചുമരിനോട് ചേർത്ത് നിർത്തി പവിഴം പോലുള്ള അവളുടെ ചുണ്ടുകളിൽ അവൻ അമർത്തി ചുംബിച്ചു. പിന്നെ ഒരൊറ്റ വലിയിൽ അവൾ ധരിച്ചിരുന്ന ബ്ലൗസ് അവൻ വലിച്ചു കീറി.

അനവൃതമായ അവളുടെ നഗ്നതയിലേക്ക് ആർത്തിയോടെ മഹേഷിന്റെ കണ്ണുകൾ ഇഴഞ്ഞു നടന്നു. നന്ദനയെ പിടിച്ചു വലിച്ച് കട്ടിലിൽ മലർത്തി കിടത്തി അവനവളുടെ മേലേക്ക് ഒരു അശ്വത്തെ പോലെ ചാടി വീണു.

അവന്റെ കൈകരുത്തിൽ അവളുടെ മാറിടങ്ങളെ അവൻ ഞെരിച്ചുടച്ചു. വേദന കൊണ്ട് നന്ദന ആർത്ത് കരഞ്ഞുപോയി. തോൽക്കാൻ മനസ്സില്ലാതെ എവിടുന്നോ കൈവന്ന ധൈര്യത്തിൽ നന്ദന കാലുകൾ കൊണ്ട് അവന്റെ അടിനാഭി നോക്കി ആഞ്ഞു തൊഴിച്ചു.

പ്രതീക്ഷിക്കാതെ കിട്ടിയ ആ ചവിട്ടിൽ മഹേഷ്‌ പിന്നോട്ട് മലർന്നടിച്ചു വീണപ്പോൾ അവൾ ചാടിയെഴുന്നേറ്റ് ബെഡ് ഷീറ്റ് കൊണ്ട് ശരീരം പുതച്ചു.

പിന്നെ ഒട്ടും വൈകിപ്പിക്കാതെ കൈയ്യിൽ കിട്ടിയ ഫ്ലവർ ഫേസ് എടുത്ത് മഹേഷിന്റെ ശിരസ്സ് ലക്ഷ്യമാക്കി അവൾ ഓങ്ങി അടിച്ചു. ഇരുകൈകൾ കൊണ്ട് തല പൊത്തിപ്പിടിച്ച് അവൻ നിലത്തേക്കിരുന്നു പോയി.

“നിന്നെ ഞാൻ വെറുതെ വിടില്ലെടി നായിന്റെ മോളെ.” വേദന കൊണ്ട് ഞരങ്ങുന്നതിനിടയിൽ അവൻ അലറി.

മഹേഷ്‌ ജീവിച്ചിരുന്നാൽ തന്നെ വെറുതെ വിടാൻ പോവുന്നില്ലെന്ന് അവൾക്കറിയാം. സ്വന്തം മാനം കാത്ത് സൂക്ഷിക്കാൻ ഏത് വിധേനയും അവനെ കൊല്ലണമെന്ന് നന്ദന തീരുമാനിച്ചു.

മുറിയുടെ മൂലയിൽ കിടന്നിരുന്ന മരത്തിന്റെ സ്റ്റൂൾ പൊക്കിയെടുത്തു സർവ്വ ശക്തിയും ഉപയോഗിച്ച് അവൾ അവന്റെ തലമണ്ടയ്ക്കിട്ട് ഒറ്റ അടി അടിച്ചു.

ഒരു നിലവിളിയോടെ മഹേഷ്‌ ഒരു വശത്തേക്ക് ചരിഞ്ഞു വീണു.

കൈകളിലെ കെട്ടഴിച്ചു അവിടേക്ക് ഓടിയെത്തിയ ശേഖരനും ബിന്ദുവും തറയിൽ ചോര വാർന്നൊഴുകി കിടക്കുന്ന മഹേഷിനെ കണ്ട് ഞെട്ടി.

“മോളേ… നിനക്കൊന്നും പറ്റിയില്ലല്ലോടി…” നിലവിളിച്ചുകൊണ്ട് ബിന്ദു മകളെ ചുറ്റിപ്പിടിച്ചു.

“അതിന് മുൻപേ അവനെ ഞാൻ അടിച്ചിട്ടമ്മേ… പക്ഷേ ചത്തിട്ടില്ല… ജീവനുണ്ട്.” അമ്മയെ പുണർന്നു അവൾ ആർത്ത് കരഞ്ഞു.

ഒട്ടൊരു നിമിഷം നിശബ്ദനായി നിന്ന ശേഖൻ അടുക്കളയിലേക്ക് പാഞ്ഞുചെന്ന് ഒരു വെട്ട് കത്തിയും എടുത്ത് വന്ന് നിലത്ത് അർദ്ധ ബോധവസ്ഥയിൽ കിടക്കുന്ന മഹേഷിന്റെ നെഞ്ച് ലക്ഷ്യമാക്കി ആഞ്ഞുകുത്തി. വീണ്ടും വീണ്ടും അയാൾ ഭ്രാന്തനെ പോലെ വെട്ട് കത്തി അവന്റെ നെഞ്ചി കുത്തി കൊണ്ടിരുന്നു.

നന്ദനയോ ബിന്ദുവോ അത് തടയാൻ മുതിർന്നില്ല. അയാളൊരാൾ കാരണമാണ് ഇങ്ങനെയെല്ലാം സംഭവിച്ചതെന്ന ചിന്തയിൽ ഇരുവരും ദൂരെ മാറിനിന്ന് രംഗം വീക്ഷിച്ചു കൊണ്ട് മിണ്ടാതെ നിന്നു.

പിറ്റേന്ന് നാട്ടുകാരും പോലീസും വിവരമറിഞ്ഞെത്തിയപ്പോൾ ശേഖരൻ കുറ്റമേറ്റ് പറഞ്ഞു. മകളുടെ മാനം രക്ഷിക്കാൻ വേണ്ടി മഹേഷിനെ കൊല്ലേണ്ടി വന്നുവെന്ന് പൊതുജന മധ്യത്തിൽ വച്ച് അയാൾ തുറന്നടിച്ചു.

പോലീസുകാർ ശേഖരനെ കൈവിലങ്ങു വച്ച് കൊണ്ട് പോവുമ്പോൾ നിർവികാരതയോടെ ആ കാഴ്ച കണ്ട് നിൽക്കാനേ നന്ദനയ്ക്കായുള്ളു. സാരിതുമ്പ് വായിലമർത്തി വിങ്ങിപ്പൊട്ടി നിൽക്കുന്ന ബിന്ദുവിനെയും വികാരങ്ങൾ ഏതുമില്ലാതെ നിൽക്കുന്ന മകളെയും ഒരു നോക്ക് നോക്കി അയാൾ പോലീസ് ജീപ്പിൽ കയറിയിരുന്നു.

ശേഖരനെയും കൊണ്ട് പോലീസ് ജീപ്പ് നടവഴി കഴിഞ്ഞു പോയപ്പോൾ തേങ്ങലോടെ നന്ദന അമ്മയുടെ മാറിലേക്ക് മുഖം ചായ്ച്ചു. ബിന്ദുവിന്റെ കരങ്ങൾ സംരക്ഷണ കവചം പോലെ മകളെ ചേർത്ത് പിടിച്ചു.

“കഴിഞ്ഞതൊക്കെ ഒരു ദുസ്വപ്നം കണ്ടതാണെന്ന് കരുതി മോൾ മറക്കണം. ഇവിടെ നമുക്കും ജീവിക്കണം മോളെ.” അമ്മയുടെ മുഖത്തെ ദൃഡനിശ്ചയവും വാക്കുകളിലെ ഉറപ്പും അവളുടെ മനസ്സിന് സാന്ത്വനമേകി.