അമ്മയുടെ സമ്മാനം
(രചന: Safeeda Musthafa)
“ഗീതു ഇത് നോക്ക് ..എങ്ങനെയുണ്ടെൻറെ പുതിയ മാല…??
മാളുവിൻറെ ശബ്ദം കേട്ട് വീടിൻറെ മുറ്റത്ത് ഉണക്കാനിട്ടിരുന്ന കൊപ്രയ്തക് കാവൽ നിൽക്കുകയായിരുന്ന ഗീതു തിരിഞ്ഞു നോക്കി….
പട്ടു പാവാടയും കല്ലുവെച്ച നെക്ളേസുമിട്ട് സുന്ദരിയായി മാളു ചിരിച്ചു കൊണ്ട് നിൽക്കുന്നു..
ഗീതുവും മാളുവും അയൽക്കാരാണ്..കൂടാതെ പത്താം തരം വരെ ഒരേ സ്കൂളിൽ ഒന്നിച്ച് പഠിച്ചവരുമാണ്…
“പത്താം ക്ളാസ്സിൽ ഫുൾ എ പ്ളസ്സ് കിട്ടിയതിന് അച്ചൻ വാങ്ങി തന്നതാ…നിൻറെ അമ്മ എന്താ വാങ്ങി തന്നത്…???
ആ ചോദ്യം കേട്ടതും അറിയാതെ ഗീതുവിൻറെ കണ്ണുകൾ നിറഞ്ഞു.,,
അവൾ കുഞ്ഞായിരിക്കുന്പോ മരിച്ചതാണ് അവളുടെ അച്ഛൻ..സുഖമില്ലാത്ത അമ്മ കൂലിപ്പണിക്ക് പോയിട്ടാണ് ഓരോ ദിവസവും കഴിയുന്നത്..,
“ഞങ്ങളുടെ അവസ്ഥ നിനക്കറിയില്ലേടി….എൻറെ അമ്മ എന്ത് തരാനാ.. നിൻറെ അച്ഛൻ ഗൾഫിലായത് കൊണ്ട് നിനക്ക് ഒരു ബുദ്ധിമുട്ടും അറിയേണ്ടി വന്നിട്ടില്ലല്ലോ… സങ്കടത്തോടെ ഗീതു പറഞ്ഞു
“ഏയ് നീ വിഷമിക്കണ്ടാ ..ഞാൻ വെറുതെ ചോദിച്ചതാ…” വിഷമത്തോടെ മാളു പറഞ്ഞു..
“പിന്നെ അറിഞ്ഞപ്പോ അമ്മ എനിക്ക് ഒരു സംഗതി തന്നിട്ടുണ്ട്..” കണ്ണുകൾ തുടച്ചു കൊണ്ട് അവൾ പറഞ്ഞു…
എന്താണെന്ന ഭാവത്തിൽ മാളു ആകാംഷയോടെ അവളുടെ മുഖത്തേക്ക് നോട്ടം പായ്ച്ചു…
“ഒരു പക്ഷേ എല്ലാ മക്കൾക്കും സ്വന്തം അമ്മമാറിൽ നിന്നും കിട്ടാത്ത സമ്മാനം…”
“എന്താടി…,??
“എനിക്ക് ഫുൾ എ പ്ളസ്സ് ആണെന്നറിഞ്ഞപ്പോൾ അമ്മ എന്നെ വാരിപ്പുണർന്ന് നെറ്റിയിലും കവിളത്തുമൊക്കെ തുരുതുരാ ഉമ്മകൾ തന്നു….
അമ്മയുടെ സ്വപ്നം യാഥാർത്ഥ്യമാക്കിയതിന് എനിക്ക് തരാൻ അമ്മയുടെ കയ്യിൽ അത് മാത്രമേ ഉണ്ടായിരുന്നുള്ളൂ… പക്ഷേ അതിന് ഏത് വിലപിടിപ്പുള്ള സമ്മാനത്തിനേക്കാളും മൂല്യമുണ്ട്..”
“മോളേ..എന്ന വിളി കേട്ട് അവർ നോക്കിയപ്പോ വിങ്ങിപ്പൊട്ടിക്കരഞ്ഞൂക്കൊണ്ട് അമ്മ അരികത്തു നൽക്കുന്നു..
“നിന്നെപ്പോലെയൊരു മകളെ കിട്ടിയത് തന്നെ അമ്മയുടെ ഭാഗ്യമാണ്…
അമ്മ അവളുടെ തലയിൽ തലോടിക്കൊണ്ട് പറഞ്ഞു.., ഇതൊക്കെ കണ്ട മാളുവിന് ഗീതുവിനോട് അസുയ തോന്നി..
ആ അമ്മയുടെ മകളായി അവൾ ജനിച്ചതിൽ.കൂടാതെ തനിക്കിത് വരെ ഇങ്ങനെയൊരു ഭാഗ്യം ലഭിക്കാത്തതിൽ…