എന്തിനാണമ്മേ ഇങ്ങനൊരു അച്ഛൻ, എന്റെ ഓർമവെച്ച നാൾ മുതൽ അമ്മയൊന്ന്..

നഷ്ടപ്പെട്ട നീലാംബരി
(രചന: Sebin Boss J)

”’ ആലപ്പുഴയിൽ നിന്നും ചെന്നൈ വരെയുള്ള ചെന്നൈ എക്സ്പ്രസ് അല്പസമയത്തിനുള്ളിൽ രണ്ടാമത്തെ പ്ലാറ്റ്ഫോമിലേക്ക് വന്നു ചേരുന്നതാണ് … യാത്രിയോം ….”’

“” കാസിമിക്കാ ..പെട്ടെന്നാവട്ടെ “” മൈക്കിലൂടെയുള്ള അനൗൺസ്‌മെന്റ് കേട്ടതും നീലാംബരി വാച്ചിലേക്ക് നോക്കി ധൃതികൂട്ടി .

“‘ ബാക്കിക്ക് മല്ലിയിലേം പച്ചമുളകും വെച്ചേക്കാം സാറെ ..”‘

തുണിസഞ്ചിയിലേക്ക് ഒരുപിടി മുളകും മല്ലിയിലേം കൂട്ടത്തിൽ രണ്ട് തണ്ട് കറിവേപ്പിലയും കുത്തികയറ്റിവെച്ചപ്പോൾ നീലാംബരി ധൃതിയിൽ സ്റ്റേഷനിലേക്ക് നടന്നു .

“‘രണ്ട് സമൂസ , രണ്ട് വടയും “‘ സ്റേഷനുള്ളിലെ കോഫീഷോപ്പിൽ പറഞ്ഞു തുടങ്ങിയപ്പോഴേക്കും വടയും സമൂസയും മുന്നിലേക്കയാൾ നീട്ടിയിരുന്നു .

“‘ വണ്ടി വന്നില്ലേ പെണ്ണെ ?… “”

“‘ഏട്ടാ ..ഞാനിപ്പോ വിളിക്കാം . ട്രെയിൻ വരുന്നുണ്ട് . “” ഫോൺ വൈബ്രെറ്റ് ചെയ്തപ്പോൾ ബാഗിൽ നിന്നും ഫോണെടുത്തു അറ്റൻഡ് ചെയ്തിട്ട് നീലാംബരി പാഴ്സലും വാങ്ങി പ്ലാറ്റ്ഫോമിലേക്കോടി .

”കേറിക്കഴിഞ്ഞു വിളിക്കണേ “”

“‘ വിളിക്കാമേട്ടാ ..ദേ വണ്ടി വരുന്നു .സെക്കൻഡ് പ്ലാറ്റ്ഫോമിലാ . ഞാനിപ്പോ ഒന്നിലാ …”” നീലാംബരി കോൾ കട്ട് ചെയ്ത് പച്ചക്കറിസഞ്ചിയിലേക്കിട്ടിട്ട് ഓവർബ്രിഡ്ജിലേക്കോടിക്കയറി

ഓവർബ്രിഡ്ജിറങ്ങുന്നതിന് മുൻപ് തന്നെ ട്രെയിൻ ഫോമിലെത്തിക്കഴിഞ്ഞിരുന്നു .

“‘ നീലുവേച്ചീ …സീറ്റ് പിടിച്ചിട്ടുണ്ട് . “‘പതിവ് S 9 ലേക്കെത്തിയതും ഭാമയുടെ പരിചിതമായ ശബ്ദം കേട്ട് നീലാംബരി തിരിച്ചു വന്നവിടെയിരുന്നു .

“”‘ ഏട്ടാ …. ഞാൻ ട്രെയിൻ കേറി .ആ ..പിന്നേയ് . വീട്ടിലെത്തിട്ട് മെസേജിട്ടേക്കാം കേട്ടോ . പിന്നെ പണിയൊക്കെ കഴിഞ്ഞേ വരൂ . ഞായറാഴ്ചത്തെ കാര്യത്തെ കുറിച്ച് സംസാരിക്കാനുണ്ട് ”’ “”

നീലാംബരി മൊബൈലിൽ വോയ്‌സ് ഇട്ടിട്ട് പച്ചക്കറി സഞ്ചിയിൽ നിന്ന് വൈകിട്ടത്തേക്കുള്ള ബീൻസും അറിയാനുള്ള കത്തിയുമെടുത്തു .

“‘ആരാ നീലുവേച്ചീ ..ആ അജ്ഞാതനാണോ ?””

“‘അതേ ഭാമേ “‘നീലാംബരി പ്ലാസ്റ്റിക് ക്യാനിലേക്ക് പച്ചക്കറി നുറുക്കിയിട്ടുകൊണ്ടവളെ നോക്കി പുഞ്ചിരിച്ചു .

”ചേച്ചി അയാളുടെ കൂടെ പോകാൻ തീരുമാനിച്ചോ ? നല്ല കാര്യം ചേച്ചീ ..അച്ചുവെന്ത്‌ പറയുന്നു ?”’

“‘ ഹ്മ്മ് .. അവളാണെന്നേ നിർബന്ധിക്കുന്നത് . പക്ഷെ അച്ചൂന്റെ കാര്യമാർക്കുമ്പോഴാ എനിക്ക് “” നീലാംബരി പച്ചക്കറിയിലേക്ക് വീണ കണ്ണീർതുള്ളികളെ ഭാമയറിയാതെ തുടച്ചു

“‘ അവളുടെ കാര്യം നിശ്ചയിച്ചു വെച്ചിരിക്കുന്നതല്ലേ നീലുവേച്ചീ . മിഥുനും കാര്യങ്ങളെല്ലാം അറിയാവുന്നതല്ലേ . അവനും പോകാൻ തന്നെയല്ലേ പറയുന്നത് ? .

ഇത്രനാൾ കുടുംബത്തിന് വേണ്ടി ജീവിച്ചില്ലേ ? അത് കൊണ്ട് പോകണം “‘ ഭാമ തുടർന്നു

“‘എന്റേച്ചീ ..ചേച്ചിയെ സമ്മതിക്കണം കേട്ടോ . എന്നെക്കൊണ്ട് വയ്യ ഇങ്ങനെയൊന്നും പണി ചെയ്യാൻ . വീട്ടിലെത്തിയാൽ പിന്നെ എന്തേലും തിന്നിട്ടിരൊറ്റകിടപ്പാ . രാവിലെ പിന്നേം ഇങ്ങോട്ട് ..ശെരിക്കും മടുത്തു ജീവിതം”

ഭാമയും അരിയാനുള്ള പച്ചക്കറിയും എടുത്തു കത്തിയുമെടുത്തു .

“‘ ശ്യാം വിളിക്കാറുണ്ടോ ഭാമേ ?””

“‘ വിളിക്കാറുണ്ട് . ചിലപ്പോ ഞാനറിയാറില്ല . ഡ്യൂട്ടി കഴിഞ്ഞെത്തുമ്പോഴേക്കും ഇവിടെ പാതിരാവായിക്കാനും . പകലൊന്ന് വിളിക്കാമെന്ന് കരുതിയാൽ ഓഫീസിലെ ഈ തിരക്കും . സത്യത്തിൽ എന്തിനാണ് ഈ ജീവിതമെന്ന് തോന്നിപോകും പലപ്പോഴും . “”

“”ഹ്മ്മ് .. നിങ്ങടെ കല്യാണം കഴിഞ്ഞിട്ട് രണ്ടു വർഷമാകുന്നതല്ലേ ഉള്ളൂ . ഇപ്പോഴേ മടുത്തെങ്കിൽ ഇനിയങ്ങോട്ടെങ്ങനെയാകും ? ജീവിതത്തെ മടുക്കരുത് ..ഒരിക്കലും ..

എന്തെങ്കിലും പുതുമ കൊണ്ടുവരണം. നാളെ എന്തെങ്കിലും ചെയ്യണമെന്നുള്ള ചിന്ത ഇന്ന് രാത്രി ഉണ്ടെങ്കിൽ നാളെയാകാനുള്ള ആഗ്രഹം നമുക്കുണ്ടാകും .

രാവിലെ വൈകിട്ടത്തേക്ക് എന്തെലും, ചെയ്യണമെന്നോർത്തു വെച്ചാൽ രാവും നിദ്രാവിഹീനമാകില്ല . ഇങ്ങനെ ഓരോ ദിനവും നമുക്ക് പുതുമയുണ്ടാകും . പ്രത്യേകിച്ച് ഒരാൾ നമ്മളെ കാത്തിരിക്കുന്നുണ്ടെങ്കിൽ ..സ്നേഹിക്കുന്നുണ്ടെങ്കിൽ “” നീലാംബരി കണ്ണുകളടച്ച് ഏതോ ഓർമയിൽ പുഞ്ചിരിച്ചു

“‘ സാറെ … കാപ്പിയല്ലേ “”

“‘ആ ..രണ്ട് കാപ്പി ഷരീഫിക്കാ . മോളെ കാണാൻ വന്നിട്ടെന്തായി . ?””

“”ഓ ..ഇല്ല സാറെ . അഞ്ച് ലക്ഷവും ഇരുപത് പവനും ചോദിച്ചു “‘

“‘അത്രേം പൈസയോ ? ജോലിയാണോ ചെറുക്കന് ?”

“‘ അവനു ചന്തേല് ഉന്തുവണ്ടീല് പച്ചക്കറി കച്ചോടമാ . “‘ ഷരീഫ് കാപ്പി എടുത്തവർക്ക് നീട്ടിയിട്ട് തുടർന്നു . ”’കല്യാണോന്ന് പറഞ്ഞാ പൈസയാ സാറെ ..ആഹ് ..സാറിനെപോലുള്ള സർക്കാർ ജോലിക്കാർക്ക് കുഴപ്പമില്ല . ഇപ്പൊ തന്നെ ആവശ്യത്തിന് ബാങ്കിലുണ്ടാവൂല്ലോ അല്ലെ “‘

“‘ഹമ് .. ഉണ്ട് ഷെരീഫിക്കാ .അവളുടെ കഴിഞ്ഞാൽ ഒരു സമാധാനമുണ്ടാകും അത് നോക്കണ്ട എന്റെ വക അൽപം പൈസ തന്നേക്കാം കേട്ടോ . മറ്റന്നാൾ ശനിയാഴ്ച തരാം . കല്യാണത്തിന് ഞാനുണ്ടാവില്ല . .ചിലപ്പോൾ ട്രാൻസ്ഫറുണ്ടാകും “” നീലാംബരി പറഞ്ഞിട്ട് ഭാമയെ നോക്കിച്ചിരിച്ചു

“‘ ഏഹ് . പച്ചക്കറി കച്ചോടം നടത്തുന്ന ആൾക്കിത്രേം സ്ത്രീധനമോ ? ഞാനോർത്തു വല്ല സർക്കാരുദ്യോഗത്തിനുമറിക്കുമെന്ന് “” ഭാമ ഷെരീഫിനെ നോക്കി

“” എന്ത് പണിക്കും അതിന്റെതായ മഹത്വമുണ്ട് ഭാമേ . കെട്ടുന്ന പെണ്ണിനെ പോറ്റിയാൽ മതി . എന്നാലും ഇപ്പഴത്തെ കല്യാണമാർക്കറ്റ് ഇച്ചിരി കൂടിപ്പോയി . ഒരിക്കലും താഴെപോകാത്ത സെൻസസ് സൂചിക ഇതാണല്ലേ ശങ്കരേട്ടാ “”

“‘ഏഹ് ..ആ “‘ ഇന്ത്യടുഡേയിൽ മുഴുകിയിരുന്ന ശങ്കരേട്ടൻ ചോദ്യം കേൾക്കാതെ തന്നെ ചിരിച്ചു .

ട്രെയിനിറങ്ങിയപ്പോഴേക്കും എത്തിയപ്പോഴേക്കും ഇരുട്ടിയിരുന്നു നന്നേ .

പാളത്തിലൂടെ നടന്നാൽ പത്തുമിനിറ്റ് കൊണ്ട് വീട്ടിലെത്താം .

”’ നീലു കൊണ്ട് പോയി ആക്കണോ ?”’

:”’ ഓ വേണ്ട ശങ്കരേട്ടാ .. ഞാൻ പൊക്കോളാം “”‘

“” പാവം പെണ്ണ് … കെട്യോൻ കുടിച്ചു കുടിച്ചു ചങ്കും കരളും വാടി തട്ടിപ്പോകാറായി കിടക്കുവാ , എന്നാലും അയാളുടെ അഹങ്കാരത്തിന് കുറവൊന്നുമില്ല . ഒന്നാംതരം സർക്കാർ ജോലിയും കൊണ്ടുതൊലച്ചിട്ട് “”

നീലാംബരി ശങ്കരേട്ടൻ കൂടെയുള്ളയാളോട് പറയുന്നത് കേട്ടപ്പോൾ കാതുകൾ പൊത്തി .

മുടിയിൽ കൊരുത്തിരുന്ന ചതഞ്ഞ മുല്ലപ്പൂവൊരെണ്ണം കയ്യിൽ തടഞ്ഞപ്പോൾ നീണ്ട മുടി അഴിച്ചവൾ മുന്നോട്ടിട്ട് കുടഞ്ഞു വീണ്ടും വാരിക്കെട്ടിയിട്ട് കയ്യിലെവളയും കഴുത്തിൽ കിടന്ന നേർത്ത മാലയും ഊരി ബാഗിലേക്കിട്ടു ഇരുളിലൂടെ റെയിൽവേ പാലത്തിലൂടെ വേഗത്തിൽ നടന്നു .

”’ ഏഹ് …ചേട്ടാ …. എന്താ.. എന്താണിത് ..വേണ്ടാ …”” കയ്യിലിരുന്ന പച്ചക്കറി സഞ്ചിയും ബാഗും വലിച്ചെറിഞ്ഞിട്ട് നീലാംബരി മുന്നോട്ട് കുടിക്കുമ്പോഴും റെയിൽ പാളത്തിലൂടെ അകലെ നിന്ന് ചൂളമിട്ട് പാഞ്ഞുവരുന്ന തീവണ്ടിയുടെ മുന്നിലേക്ക് അതിവേഗത്തിൽ നടക്കുന്ന അയാളുടെ ശരീരത്തിൽ എതിരെ വരുന്ന ട്രെയിനിന്റെ വെളിച്ചം അടിച്ചിരുന്നു .

ട്രെയിനിന്റെ ചൂളം വിളിക്ക് മുന്നിൽ നീലാംബരിയുടെ അലർച്ച അയാൾ കേട്ടില്ലെന്ന് തോന്നി .

“‘ ചേട്ടാ .. പോകല്ലേ …”‘ പാഞ്ഞുവരുന്ന ട്രെയിന്റെ മുന്നിലേക്കയാൾ ധൃതിയിൽ നടക്കുമ്പോൾ നീലാംബരി അയാളുടെ ഷർട്ടിൽ പിടിച്ചുവലിച്ചു പുറത്തേക്കിട്ടിരുന്നു . ഒപ്പം അവരുടെ സൈഡിലൂടെ ട്രെയിൻ കൂവിയാർത്തു പാഞ്ഞു .

“എന്താ ചേട്ടാ ഇത്? ചാകണോന്നുണ്ടേൽ വേറെയെവിടെയേലും പോകത്തില്ലേ… ഇവിടെ താമസിക്കുന്നോർക്ക് ബുദ്ധിമുട്ടാക്കണോ ?””

എവിടെയൊക്കെയോ മുറിഞ്ഞിട്ടുണ്ട് . സാരി നേരെയാക്കി മുറിവിന്റെ നീറ്റലടക്കി നീലാംബരി അയാളെ നോക്കി . സ്ട്രീറ്റ്‌ലൈറ്റിന്റെ വെളിച്ചം അയാളുടെ നേരെയടിക്കുന്നുണ്ട് . നെറ്റിയിൽ നിന്ന് ചോരയൊഴുകുന്നു .

“‘വാ …ഇവിടെയടുത്താ എന്റെ വീട് .. മുറിവ് കഴുകി കെട്ടാം … നല്ലപോലെ കുടിച്ചിട്ടുണ്ടല്ലോ . ” നീലാംബരി അയാളെ താങ്ങിയെണീപ്പിച്ചു .

“‘വേണ്ട ..നീ പോക്കോ “‘ ഏതോ കുറഞ്ഞ മ ദ്യ ത്തിന്റെ മണം .

“‘വന്നേ .. നിങ്ങൾക്കിങ്ങനെ കുടിച്ചു ചത്താൽ മതി . പോകുന്നത് വീട്ടിലുള്ളോർക്കാ ..മരുന്ന് വെച്ചിട്ട് പോയാൽ മതി .അല്ലെങ്കിൽ ഞാൻ സ്റ്റേഷനിൽ അറിയിക്കാം .അവര് നിങ്ങളെ ഹോസ്പിറ്റലിൽ കൊണ്ട് പോകും ”

“‘വേണ്ട … ഞാൻ വരാം “‘ അയാൾ ആടിയാടി എണീറ്റപ്പോൾ നീലാംബരി അയാളെ തന്റെ തോളിൽ താങ്ങി .

വലിച്ചെറിഞ്ഞ പച്ചക്കറി സഞ്ചിയുംബാഗും തപ്പിയെടുത്തത് വീട്ടിലെത്തിയപ്പോൾ അയൽവക്കത്തുനിന്നുള്ള കണ്ണുകൾ അവൾ മറച്ചു .

” നീ വന്നോടീ …””‘ഇരുട്ടിലാണ്ടു കിടക്കുന്ന മുറ്റത്തൂടെ വീട്ടിലേക്ക് കയറി തിണ്ണയിലെ സ്വിച്ച് ഓണാക്കി , കയറുമ്പോൾ അകത്തുനിന്നും കുഴഞ്ഞ ശബ്ദം .

” ഇവിടെയിരിക്ക് … ഞാനിപ്പോ വരാം ”’ ‘അയാളെ വരാന്തയിലെ കസേരയിലിരുത്തി നീലാംബരി ഉള്ളിലേക്ക് കയറിയപ്പോൾ അകത്തുനിന്നും തെറിയുടെ പൂരപ്പാട്ടുയർന്നു .

“” ‘ പതുക്കെ പറയ് ഏട്ടാ … പുറത്താളുണ്ട് “‘

“‘ ഓ .. നീ ഇപ്പൊ ഇങ്ങോട്ടുമാളെ വിളിച്ചോണ്ട് വരവ് തൊടങ്ങിയോടി “”

തെറിയുടെ അകമ്പടിയോടെ പിറുപിറുക്കുന്ന അയാളെ അവഗണിച്ചു നീലാംബരി സാരി വെട്ടിയുണ്ടാക്കിയ കർട്ടൻ മാറ്റി അപ്പുറത്തെ മുറിയിലേക്കു പോയി .

“‘അമ്മേ … .. “” കണ്ണ് തുറിച്ചു വായിലൂടെ നുരയും പതയുമായി കട്ടിലിൽ കിടക്കുന്ന അമ്മയെ കണ്ടതും അവൾ വെപ്രാളത്തോടെ തലയിണ കൊണ്ട് തല പൊക്കിവെച്ചു , ജഗ്ഗിൽ നിന്നും വെള്ളമെടുത്തു മുഖത്ത് കുടഞ്ഞ് , തോർത്തുകൊണ്ട് തുടച്ചു . മേശപ്പുറത്തു നിന്ന് ടാബ്ലെറ്റിന്റെ ബോട്ടിലെടുത്തു നോക്കിയിട്ട് അവളെ ബോട്ടിൽ വലിച്ചെറിഞ്ഞു .

നാശം പിടിക്കാൻ … ഒറ്റ ഗുളികയും ഇല്ലല്ലോ…

”അച്ചൂ .,.. എടി അശ്വതീ … “‘

“‘ദേ വരുന്നമ്മേ … “” വീടിന്റെ പുറകിൽ നിന്നുറക്കെ വിളിച്ചപ്പോൾ അപ്പുറത്തു നിന്നും മറുപടി വന്നു

“‘ അമ്മേടെ ഗുളിക തീർന്നിട്ട് നീ പറഞ്ഞോടി . എല്ലാക്കാര്യത്തിനും ഞാൻ ഓടണമെന്ന് പറഞ്ഞാൽ ..നിന്നോട് ഞാൻ പറഞ്ഞിട്ടില്ലേ അമ്മയെ ഇട്ടിട്ട് അപ്പുറത്തു പോയി ടിവി കാണരുതെന്ന് . അച്ഛനെവിടുന്ന് കിട്ടി ചാരായം . ഒടുക്കത്തെ മണമാണല്ലോ “‘ നീലാംബരി അപ്പുറത്തെ വീട്ടിൽ നിന്നുമോടിയിറങ്ങി വന്ന മകളോട് കയർത്തു .

“‘ ആ .,… അച്ഛനെ കാണാൻ രണ്ട് പേര് വന്നു . കുടീം ബഹളമായപ്പോ ഞാൻ അപ്രത്തെക്ക് പോയി . അവന്മാരുടെ ഓരോ സംസാരവും നോട്ടവും ..”””

“””.ആരാമ്മേ തിണ്ണേലിരിക്കുന്നെ ?” അശ്വതി മുടി ഉച്ചിയിൽ വാരിക്കെട്ടി വെച്ചിട്ട് , അടുക്കളയിൽ നിന്നും ചെറുചൂടുള്ള കഞ്ഞിവെള്ളം കപ്പിലൊഴിച്ചു ഉപ്പിട്ട് , അമ്മയുടെ തല മടിയിൽ വെച്ചിട്ട് സ്പൂണിൽ കഞ്ഞിവെള്ളം കൊടുത്തുകൊണ്ട് ചോദിച്ചു .

“‘അയ്യോ …”‘ മുൻവശത്തെ വാതിലിലൂടെ അകത്തെത്തിയ അശ്വതി ചോദിച്ചപ്പോഴാണ് നീലാംബരിക്ക് അയാളുടെ കാര്യമോർമ വന്നത് .

”എടി ..ഒരുമ്പെട്ടോളെ … ഒരു കുപ്പി വാങ്ങിച്ചു തരാൻപറഞ്ഞിട്ട് നീ കേട്ടോടി ..നീ തന്നില്ലേലും ഞാൻ വെള്ളമിറങ്ങി ചാകൂല്ലടി.. എനിക്കുമൊണ്ടെടി ആൾക്കാര് …

ഡി …ഇച്ചിരി വെള്ളമിങ്ങോട്ടെടുത്തേടി … …… … മോളെ.. ഞാനങ്ങോട്ടെണീറ്റു വന്നാൽ ചവിട്ടിക്കൂട്ടും ഞാൻ … ഞാൻ ഒന്നെണീക്കട്ടേടി നിന്റവസാനമാ ഓർത്തോ “”

“‘ദേ ..അച്ഛാ മിണ്ടാണ്ടവിടെ കിടന്നോണം . നിങ്ങളിവിടെ കിടന്നു പുഴുത്തു ചാകാതിരിക്കുന്നതമ്മേടെ സന്മനസ് കൊണ്ടാ . ഒന്നരക്കാലും വെച്ച് ചവിട്ടാൻ വരുന്നു . ”’ അശ്വതി കൈ ചൂണ്ടി മുരണ്ടു

“‘ഡി … അച്ഛനോടാണോ ഇങ്ങനെ പറയുന്നേ …”‘ അലമാരിയിൽ പഴയ തുണി പരതിക്കൊണ്ടിരുന്ന നീലാംബരി അശ്വതിയുടെ നേരെ തല തിരിച്ച് കണ്ണുരുട്ടി .

“‘ഹും ..അച്ഛൻ .. അതൊരു പേരല്ലേ .. എന്തിനാണമ്മേ ഇങ്ങനൊരു അച്ഛൻ . എന്റെ ഓർമവെച്ച നാൾ മുതൽ അമ്മയൊന്ന് ചിരിച്ചു ഞാൻ കണ്ടിട്ടില്ല . കാലുണ്ടായിരുന്നപ്പോൾ അടിയും ചവിട്ടും എത്ര കൊണ്ടു ? .

കിടപ്പിലായിട്ടും ഒന്ന് സ്നേഹത്തോടെ സംസാരിക്കാൻ പറ്റത്തില്ലേ അയാൾക്ക് ? …ഒരു മിട്ടായി പോലും അയാളെനിക്ക് വാങ്ങി തന്നിട്ടില്ല . പിന്നെ എങ്ങനെ അച്ഛനാകും ? അമ്മ അച്ഛനാണെന്ന് പറഞ്ഞു തന്നത് കൊണ്ട് മാത്രമാണങ്ങനെ ഞാൻ വിളിക്കുന്നെ “‘

“‘ന ശി ച്ചവളെ വായടക്ക് “‘ നീലാംബരി കയ്യോങ്ങിക്കൊണ്ട് ചെന്നതും അശ്വതി മുറിയിൽ കേറി വാതിലടച്ചു . അടച്ചുറപ്പുള്ള ഒരേയൊരു മുറി അവളുടേതാണ് .

വെള്ളവും ഡെറ്റോളും മുറിവിനുള്ള മരുന്നും മരുന്നിന്റെ പെട്ടിയിൽ നിന്ന് എടുത്തു നീലാംബരി തിണ്ണയിലേക്ക് വന്നപ്പോൾ മുറ്റത്തിന് മുന്നിലൂടെ കൂവിയാർത്തുപോകുന്ന ഗുഡ്സ് ട്രെയിനിലിലായിരുന്നു അയാളുടെ നോട്ടം .

നീലാംബരി വന്നത് അയാൾ അറിഞ്ഞില്ലെന്ന് തോന്നി .

“‘ചേട്ടാ …പിന്നേം ചാടാൻ നോക്കുവാണോ ? ചേട്ടന്റെ നാടെവിടെയാ ? ആരേലുമുണ്ടോ വീട്ടിൽ ? എന്തിനാ ചാകാൻ നോക്കിയേ ? ദൈവത്തിന്റെ ദാനമാണ് ജീവിതം . അത് നമ്മളായിട്ടൊടുക്കാൻ നോക്കരുത് “‘

നീലാംബരി ഡെറ്റോളിൽ പഞ്ഞി മുക്കി അയാളുടെ കയ്യിലെ മുറിവിൽ വെച്ചുകൊണ്ട് പറഞ്ഞു . അപ്പോഴുമവസാനിച്ചിട്ടില്ലാത്ത ഗുഡ്സ് ട്രെയിനിലായിരുന്നു അയാളുടെ കണ്ണും മനസും .

“‘ചേട്ടാ … ചോദിച്ചത് കേട്ടില്ലേ ?”’

“” ഇവിടെ വേ ശ്യാ ലയമുണ്ടോ ?”’

“‘ഏഹ് ?”’ മുറിവ് ക്ളീൻ ചെയ്തുകൊണ്ടിരിക്കുമ്പോൾ അയാളുടെ പതിഞ്ഞ സ്വരം കേട്ടവൾ ഞെട്ടി .

“‘എനിക്കൊരു പെണ്ണിനെ വേണം . “” അയാൾ തുടർന്നപ്പോൾ നീലാംബരി പെട്ടന്ന് പിന്നോക്കം മാറി .

അകത്തേക്ക് ചെവി കൂർപ്പിച്ചു മോളുടെ ശബ്ദമെങ്ങാനും കതകിന് പിറകിൽ കേൾക്കുന്നുണ്ടോയെന്ന് നോക്കി നീലാംബരി ഭിത്തിയിൽ ചാരിനിന്ന് കിതച്ചു . വിയർത്തൊഴുകുന്ന ഇടുപ്പിലും കിതപ്പിനാൽ ഉയർന്നുതാഴുന്ന മാറിടത്തിലുമായിരുന്നില്ല അയാളുടെ നോട്ടമെങ്കിലും നീലാംബരി അയാളെ പേടിയോടെ നോക്കി

ഇയാൾ …ഇയാൾക്കെന്നെ അറിയാമോ ? അറിഞ്ഞുകൊണ്ടാണോ ഇയാൾ ചോദിക്കുന്നെ ?

“‘ പൈസയുണ്ടോ …എനിക്കൊരു അഞ്ഞൂറ് രൂപ തരാൻ “” അയാളുടെ കണ്ണുകളിലെ തിളക്കം ഭയപ്പെടുത്തിയിട്ടാണോ പെട്ടന്ന് നീലാംബരി അകത്തു നിന്ന് പൈസയെടുത്തുകൊണ്ട് വന്നു നീട്ടി . അത് പോക്കറ്റിൽ തിരുകിയ ശേഷം അയാൾ മുറ്റത്തിറങ്ങി പാളത്തിലൂടെ ഇരുട്ടിലേക്ക് മറഞ്ഞു . .

“‘ചേട്ടാ … നിങ്ങടെ പേഴ്‌സ് … ചേട്ടാ “‘അയാളിരുന്നയിടത്ത് ഒരു പേഴ്‌സ് നീലാംബരി അതുമെടുത്തു പുറകെ ചെന്നെങ്കിലും അയാളെ കണ്ടില്ല . അവളെ പേഴ്‌സ് നിവർത്തി നോക്കി .

നികേഷ് മേനോൻ
ശ്രീ വില്ല .

ഭംഗിയുള്ള ഒരു വിസിറ്റിംഗ് കാർഡ് , അതിന്റെ അപ്പുറത്തെ കള്ളിയിൽ ചിരിക്കുന്നൊരു പെൺകുട്ടി . ഏഴോ എട്ടോ വയസുകാണും .

”’ ബ്ഭ …. നിന്റെ മറ്റവളോട് ചെന്ന് ചോദിക്കടാ … “‘ ഉച്ചത്തിലുള്ള ആട്ടുകേട്ടാണ് നീലാംബരി തിരിഞ്ഞു നോക്കിയത് . ഷോപ് അടക്കുന്നതിന് മുൻപേ അമ്മക്കുള്ള മരുന്ന് വാങ്ങാൻ റെയിൽവേ സ്റ്റേഷന് സമീപത്തുള്ള ബസ്റ്റാന്റിൽ എത്തിയതായിരുന്നു അവൾ

മുറുക്കി ചുവപ്പിച്ച ചുണ്ടുകളുള്ള ഒരു സ്ത്രീ ഒരാളുടെ കോളറിൽ പിടിച്ചുലക്കുന്നുണ്ട് .

അയാൾ …അയാളല്ലേ അത് ? ഇന്നലെ ആത്മഹത്യക്ക് ശ്രമിച്ച് , തന്റെ കയ്യിൽ നിന്ന് പണം മേടിച്ചുകൊണ്ട് പോയ ആൾ .

നീലാംബരി തിരിഞ്ഞു നിന്നു

ആ സ്ത്രീയെ കണ്ടിട്ടുണ്ട് ഇതിന് മുൻപ് . പലതവണ ആളുകൾക്കൊപ്പം പണത്തിന് കണക്കു പറയുന്നത് .

“‘തല്ലല്ലേ … തല്ലല്ലേ …””

“‘എന്നാ .. എന്താ ചേട്ടാ ഇത് … എന്റെ ഹസ്ബൻഡാ. കുടിച്ചിട്ടാ ഇങ്ങനെ .. ഒന്നുംചെയ്യല്ലെ “” നീലാംബരി അയാളുടെ മുന്നിൽ കേറിനിന്ന് പറഞ്ഞതും കൂടിനിന്നവർ അവളെ ആകമാനം ഒന്ന് നോക്കി

“‘ കൊള്ളാവുന്നൊരുത്തി ഉണ്ടായിട്ടാണോ ഇവനൊക്കെ …”‘ ആളുകൾ അവളെ നോക്കി പിറുപിറുത്തിട്ട സ്ഥലം വിടാൻ തുടങ്ങി

“‘വിട് .വിടെന്നെ … ” അയാൾ നീലാംബരിയുടെ കൈ കുതറി തെറിപ്പിച്ചു .

“‘നീ …നീയല്ലേ ..എന്നെ ..അവിടുന്ന് .. റെയിൽവേപ്പാളത്തീന്ന് “”അയാൾ സുചിത്രയെ നോക്കി കൈചൂണ്ടി

“‘നീ ..നീയെനിക്ക് ഒരുപകാരം ചെയ്യുമോ ? “” അവളെ പറയാനുവദിക്കാതെ അയാൾ മുന്നോട്ട് വന്നവളുടെ കൈ പിടിച്ചു .

“‘ ഒരു ദിവസമെന്റെ കെട്യോളായി അഭിനയിക്കാമോ ? ഇതേ ഉള്ളെന്റെ കയ്യിൽ “‘ അയാൾ പോക്കറ്റിൽ നിന്ന് അഞ്ഞൂറിന്റെ നോട്ടെടുത്തു അവളുടെ കയ്യിൽ പിടിപ്പിച്ചു .

“‘ കൊള്ളാം … എന്റെ കാശ് കൊണ്ടെന്നെ തന്നെ വാങ്ങാൻ നോക്കുവാണോ ?”’ നീലാംബരിക്ക് എന്ത് കൊണ്ടോ ദേഷ്യം വന്നില്ല . ജിജ്ഞാസയായിരുന്നു അയാളുടെ പെരുമാറ്റത്തിൽ

“‘ ഏയ്‌ ..ശെരിയാവില്ല .. നീ ശെരിയാവില്ല … പൈസയിങ് തന്നേക്ക് “‘ അയാൾ അവളുടെ കയ്യിൽ നിന്ന് പൈസ പിടിച്ചു മേടിച്ചിട്ട് ആടിയാടി നടന്നു .

“‘ചേട്ടാ …ഞാൻ റെഡിയാണ് . എന്റമ്മക്ക് മരുന്ന് വാങ്ങാൻ വന്നതാണ് . അത് കൊണ്ട് പോയി കൊടുക്കാനുള്ള സമയം തന്നാൽ മതി ..”‘സുചിത്ര അയാളുടെ ഒപ്പം ഓടിയെത്തുമ്പോഴേക്കും ആളുകളുമായിവന്ന ഒരുബസിൽ ചവിട്ടുപടിയിൽ തൂങ്ങി അയാൾ സ്ഥലം വിട്ടിരുന്നു…

“”” ഡോക്ടർ ആന്റീ… ഡാഡിയെ കണ്ടില്ല. മമ്മിയെ കൂട്ടിക്കൊണ്ടു വരാൻ പോയതാ.. ഡാഡി വന്നിട്ട് മതി..”” ടെംപറേച്ചർ നോക്കി ഫയലിൽ ഓപ്പറേഷനു കുറിക്കുമ്പോൾ ദിവ്യമോൾ ഡോക്ടറുടെ മുഖത്തേക്ക് നോക്കി…””

“”” മോളെ..ഡാഡി ബിൽ ഒക്കെ അടച്ചിട്ട് മോളുടെ മമ്മിയെ വിളിച്ചു കൊണ്ട് വരാൻ പോയതാ. ഓപ്പറേഷൻ കഴിഞ്ഞ് മോൾ ആദ്യം കാണുന്നത് മോളുടെ മമ്മിയെ ആയിരിക്കും… സിസ്റ്റർ… എനിമയൊക്കെ കൊടുത്തത് അല്ലെ…”” ഡോക്റ്റർ ദിവ്യയുടെ മുണ്ഡനം ചെയ്‌ത തലയിൽ തഴുകിയിട്ട് പറഞ്ഞു..

“”ഡോക്ടർ… എനിക്ക് അകത്തേക്ക് വരാമോ?””

“”യെസ് …ആരാ “” വാതിൽക്കൽ നിന്ന് ഒരു ശബ്ദം കേട്ടതും ഡോക്റ്റർ വാതിൽക്കലേക്ക് നോക്കി.

“”ഞാൻ ദിവ്യയുടെ മമ്മിയാണ്.. ലക്ഷ്മി””

“”ഓഹ് !! നിങ്ങളാണോ അത്? ഗൾഫിൽ കിടന്ന് പൈസ ഉണ്ടാക്കുന്നതിനിടെ നിങ്ങൾ മോളെ മറന്നു. കുറച്ചു കാശുണ്ടാക്കിയിട്ട് ഒന്നുമാകുന്നില്ല. നിങ്ങടെ സ്നേഹവും സാമീപ്യവുമാണ് മോൾക്ക് ആവശ്യം. എവിടെ നിങ്ങടെ ഹസ്ബൻഡ്..?””

“” സോറി ഡോക്ടർ ..ഞാനിനി പോകുന്നില്ല തിരിച്ച്. മോളുടെ കൂടെ ഉണ്ടാകും. ഏട്ടൻ…ഏട്ടനിപ്പോ വരും…ഓഫീസിൽ ചെറിയ പ്രോബ്ലം..”” ലക്ഷ്മി ദിവ്യയുടെ കയ്യിൽ തെരുപ്പിടിച്ചു കൊണ്ട് ഡോക്ടറോട് പറഞ്ഞു.

”മമ്മി ..മോള് കണ്ണ് തുറക്കുമ്പോ ഡാഡിയുണ്ടാവൂന്ന് പറഞ്ഞതാണല്ലോ ..ഡാഡിയെവിടെ മമ്മി …””‘

സ്പൂണിൽ ഓട്സ് വായിലേക്ക് വെച്ച് കൊടുക്കുമ്പോൾ മോളുടെ ചോദ്യം കേട്ട് ലക്ഷ്മിയുടെ കണ്ണ് നിറഞ്ഞു .

“‘ മോളെ …ഇന്ന് വീട്ടിൽ പോകാട്ടോ .. കണ്ണിന്റെ കെട്ടഴിക്കാൻ പോകുവാണെ ഞാൻ .മോൾക്ക് എന്തോരം കാഴ്ചകളാ ഇനി കാണാൻ കിടക്കുന്നെ ? പാറി പറന്നു നടക്കുന്ന ചിത്രശലഭങ്ങൾ പിന്നെ മോള് തത്തയെ കണ്ടിട്ടുണ്ടോ ? പച്ചക്കളറാ ..

നല്ല രസമാ തത്തയെ കാണാൻ. പിന്നെ ടിവി .. മൊബൈൽ .. മോൾക്കിതൊക്കെ ഇനി കാണാല്ലോ ..എന്തോരം കളറുകളാ ഇനി കാണാൻ കിടക്കുന്നെ “‘ ദിവ്യയുടെ കണ്ണിലെ കെട്ടുകൾ അഴിച്ചുകൊണ്ടിരിക്കുമ്പോൾ ഡോക്ടർ ഓരോന്നോയി പറഞ്ഞു കൊണ്ടിരുന്നു .

“എനിക്ക് ..എനിക്ക് എന്റെ ഡാഡിയെ കണ്ടാൽ മതി ..ഡാഡി വന്നോ മമ്മി ” ലക്ഷ്മിയുടെ ഹൃദയം പൊടിഞ്ഞു .

ഹോസ്പിറ്റലിൽ ബില്ലടച്ചിട്ട് ഓട്ടോയിലേക്ക് കയറുമ്പോൾ അവൾ തന്റെ കഴുത്തിൽ മാല കിടന്നിരുന്ന ശൂന്യമായ കഴുത്തിൽ വിരലോടിച്ചു .അയാളുടെ ഭാര്യ ആണെന്നുള്ളതിന്റെ ഏക അവശേഷിപ്പ് …

“‘അമ്മേ …ഹായ് ..തീവണ്ടി … നമ്മടെ വീടിവിടാരുന്നോ ..ഞാനിതുവരെ കേട്ടിട്ടില്ലല്ലോ തീവണ്ടീടെ ഒച്ച .. “”

”’ അല്ലാ മോളെ ..മോൾടെ ഓപ്പറേഷന് വേണ്ടി നമ്മളാ വീട് വിറ്റു . ഇപ്പൊ ഇവിടെ ഒരു കുഞ്ഞു വീട്ടിലാട്ട താമസം . മോൾക്ക് കുഴപ്പമുണ്ടോ ?”’ നീലാംബരി റെയിൽവേ ട്രാക്കിലൂടെ നടന്നപ്പോൾ കൂകിപ്പായുന്നതീവണ്ടിയിലേക്ക് നോക്കി ചോദിച്ച ദിവ്യയുടെ കവിളിൽ ഉമ്മ വെച്ചു

“” ഊഹും ..ഇല്ല മമ്മി ..ഡാഡിയും മമ്മിയും ഉണ്ടല്ലോ .. മോൾക്കത് മതി .. അതെന്നാ മമ്മീ അവിടെ കുറെ പക്ഷികൾ .. “”

“‘അതാണ് മോളെ കാക്ക … മോളെ കാണാൻ വരുന്നതാണ് … ഇഷ്ടമുള്ളൊരെ കാണാൻ ആണ് കാക്കകൾ വരുന്നേ .. “‘

തലേന്ന് തന്റെ കണ്മുന്നിൽ വെച്ചയാൾ വീണ്ടും തീവണ്ടിയുടെ മുന്നിലേക്ക് ചാടിയ സ്ഥലം വന്നപ്പോൾ നീലാംബരി ദിവ്യയുടെ മുഖം മാറോട് ചേർത്തു പിടിച്ചു വേഗത്തിൽ നടക്കുമ്പോൾ വിസിറ്റിംഗ് കാർഡിലെ അഡ്രസ് തപ്പിപ്പിടിച്ചയാളുടെ വീട്ടിൽ ചെന്നപ്പോൾ അയൽവക്കംകാർ പറഞ്ഞ കാര്യങ്ങളായിരുന്നു നീലാംബരിയുടെ മനസ്സിൽ .

“‘ആ കുഞ്ഞിന് വേണ്ടിയാണ് ജീവിക്കുന്നെ. കണ്ണും കാണില്ല .ഹെർട്ടിനും പ്രശ്നമുണ്ടാ കുട്ടിക്ക് . ഒരുവർഷം മുൻപ് അയാളുടെ ഭാര്യ മരിച്ചപ്പോൾ ഇവിടേക്ക് സ്ഥലം മാറിവന്നതാ . അമ്മ മരിച്ചതാ കുട്ടിക്ക് അറിയില്ലെന്ന് തോന്നുന്നു . ഇപ്പൊ ആ കൊച്ചിന്റെ കണ്ണ് ഓപ്പറേഷന് വേണ്ടി പോയേക്കുവാ .””

നീലാംബരി ഒന്ന് കൂടി ദിവ്യയെ തന്നിലേക്ക് ചേർത്തുപിടിച്ചു .

“” നീലൂ …ഞാൻ ..ഞാൻ ഇവിടെയുണ്ട് … റെയിൽവേ സ്റ്റേഷനിൽ . നിന്റെ വീടെവിടെയാണ് ഇവിടെ ? “‘

“‘ഞാൻ ..ഞാൻ പറഞ്ഞതെല്ലാം നുണയാണ് . നിങ്ങളുദ്ദേശിക്കുന്ന ഒരു സ്ത്രീയല്ല ഞാൻ . സർക്കാർ ജോലിയാണെന്ന് പറഞ്ഞു നാട്ടിൽ നിന്ന് മാറി ഞാൻ ചെയ്യുന്നത് ഒരു പെണ്ണും ചെയ്യാൻഗ്രഹിക്കാത്ത പണിയാണ് . ഞാൻ കൊതിച്ചിരുന്നു ഒരിറ്റ് സ്നേഹം .

ഇരുട്ടിലാഴുമ്പോൾ കൈപിടിച്ചുവെളിച്ചത്തിലേക്ക് നയിക്കുന്ന വാക്കുകൾ .നുണകൾ പറഞ്ഞാണെങ്കിലും ഇറങ്ങിവരണമെന്ന് തന്നെ കരുതിയതുമാണ് . എനിക്ക് പറ്റില്ല .പറ്റുന്നില്ല . എന്റെ മോൾ … ഇനിയെന്നെ വിളിക്കരുത് . മറക്കണമെല്ലാം . ”” .

“‘നീലു …നീ ..നിനക്കെങ്ങനെ ഇത് പറയാൻ തോന്നി ..എനിക്കെല്ലാം അറിയാം .. നിന്നെപ്പറ്റി ..മോനെയും മോളെയും പറ്റി .എല്ലാമറിഞ്ഞിട്ടാണ് ഞാൻ നിന്നെ എന്റെ ജീവിതത്തിലേക്ക് ക്ഷണിച്ചത് . ”’

“””എന്നോട് പൊറുക്കണം ഏട്ടാ. ഞാൻ ..ഞാൻ മാത്രമേയുള്ളൂ എന്റെ കുടുംബത്തിന് ….എന്നെ ..എന്നെ ..എന്നെ ശപിക്കരുതൊരിക്കലും…പ്ലീസ്. ””

നീലാംബരി അപ്പുറത്തു നിന്നുമുള്ള സംസാരം കേൾക്കാതെയെന്നോണം ഫോൺ കട്ട് ചെയ്ത് നിർവികാരതയോടെ അമ്മുവിൻറെ കൈകൾ പിടിച്ചു ചിതലരിച്ച തടിയുടെ ഗേറ്റ് തുറന്നകത്തേക്ക് കേറുമ്പോൾ അകത്ത് പതിവുപോലെ ഉച്ചത്തിലുള്ള തെറിവിളീകൾ മുഴങ്ങുന്നുണ്ടായിരുന്നു ..

“”‘ ആ നീ വന്നോ … . എനിക്കിച്ചിരി തൊണ്ട നനക്കാൻ വാങ്ങിത്തരാൻ അവൾക്ക് പറ്റത്തില്ല .. എടി …. …. …. “”

“‘ മോള് വാ … ചേച്ചിയാട്ടോ …”‘ കതകു തുറന്ന ശബ്ദവും പുറകേ അച്ഛന്റെ പൂരപ്പാട്ടുമുയർന്നപ്പോൾ തന്റെ മുറിയിൽ നിന്നിറങ്ങിവന്ന അശ്വതി പുച്ഛത്തോടെ നീലാംബരിയെ നോക്കി ഒന്ന് ചിരിച്ചിട്ട് ദിവ്യയുടെ കൈ പിടിച്ചു .

” നല്ലയിടത്തേക്കാ ‘അമ്മ ഇവളെ കൂട്ടിക്കൊണ്ട് വന്നത് . പോയപ്പോൾ ഞാനാകന്ന്‌പറഞ്ഞതാണമ്മയോട് ..അയാളുടെ കൂടെ ഇറങ്ങിപ്പോകാൻ . അപ്പോൾ അടുത്ത പ്രാരാബ്ധം കൂടി എടുത്തോണ്ട് വന്നേക്കുന്നു “”

അശ്വതി ദിവ്യയുടെ കൈപിടിച്ച് കൊണ്ട് അകത്തേക്ക് കയറുന്നതിനിടെ പറഞ്ഞു .

”’എന്റെ കാര്യം നാളെ ഇന്നല്ലെങ്കിൽ നാളെ മിഥുൻ കൊണ്ടു പോകും . ഞാൻ പറഞ്ഞതാ അയാളുടെ കൂടെ എവിടെയെങ്കിലും പോയി രക്ഷപെടാൻ . എന്നിട്ട് വീണ്ടും മറ്റൊരു ഏടാകൂടമായിട്ട് വന്നേക്കുന്നു .

അച്ഛനിവിടെ കിടന്നു നരകിക്കട്ടെ വല്യമ്മേനെ നോക്കാൻ വേറെയും മക്കളുണ്ടല്ലോ. ഒരുത്തനും തിരിഞ്ഞു നോക്കില്ല . അനുഭവിച്ചോ ജീവിതം മുഴുവൻ “‘ അശ്വതി ദിവ്യയെ തന്റെ മുറിയിലേക്ക് കൊണ്ടുപോയി കട്ടിലിൽ ഇരുത്തി .

“‘എടി .. നീ എവിടെപ്പോയിക്കെടക്കുവാടീ ……. …… … തെറിവാക്കുകൾ ഉച്ചത്തിൽ വീണ്ടും മുഴങ്ങിയപ്പോൾ അശ്വതി ദിവ്യയുടെ കാതുകൾ പൊത്തിക്കൊണ്ടവളെ നോക്കി ചിരിച്ചു . ദിവ്യയുടെ കണ്ണുകൾ അശ്വതിയുടെ മേശപ്പുറത്തിരുന്ന ക്ലേ കൊണ്ടുണ്ടാക്കിയ പ്രതിമയിലായിരുന്നു .

“‘ മോൾക്കീ പാവ വേണോ ? നല്ല പാവയാ .. ജീവനില്ലന്നെ ഉള്ളൂ . പക്ഷെ മറ്റുള്ളോരുടെ സന്തോഷത്തിനായി കരയും ചിരിക്കും ഡാൻസ് ചെയ്യും .. “‘

അശ്വതി സ്‌കൂൾ കലോത്സവത്തിൽ തനിക്കൊന്നാം സ്ഥാനം നൽകിയ ആ കളിപ്പാട്ടം എടുത്ത് അമ്മുവിൻറെ നേർക്ക് നീട്ടി . ആ പാവക്ക് നീലാംബരിയുടെ മുഖമായിരുന്നു…

Leave a Reply

Your email address will not be published. Required fields are marked *