സഹോദരങ്ങൾ ആരും ഇല്ലാതെ വളർന്ന തനിക്ക് ഹരിയേട്ടൻ അയൽവാസി മാത്രമല്ല സ്വന്തം..

(രചന: Revathy Jayamohan)

”അവൻ നിന്റെ സ്വന്തം ഏട്ടൻ അല്ലല്ലോ, പിന്നെ എന്തിനാടി നീ ഇത്ര അഹങ്കരിക്കുന്നത്?”

രഘുന്റെ ചോദ്യം കെട്ടെങ്കിലും അവൾ മറുപടി ഒന്നും പറഞ്ഞില്ല.കേൾക്കാത്ത ഭാവത്തിൽ മുൻപോട്ടു നടന്നു.

” അളിയാ രഘു അങ്ങനെ ഒന്നും ചോദിക്കല്ലേടാ രണ്ടും തമ്മിൽ ഭയങ്കര സഹോദര സ്നേഹമാ”

” അളിയാ എനിക്ക് ഒരു സംശയം ഇനി ഇത് രണ്ടും വേറെ എന്തേലും ഏർപ്പാടാണോ ?”

അത് കേട്ടപ്പോൾ ലക്ഷ്മിക് ചെരുപ്പൂരി അവന്റെ കവിളത്തിട്ടു ഒന്ന് പൊട്ടിക്കാനാ തോന്നിയത് പക്ഷെ തന്റെ ഏറ്റവും അടുത്ത കൂട്ടുകാരിയുടെ ഏട്ടൻ ആണ് രഘു എന്ന് ഓർത്തപ്പോൾ അവൾ ഒന്നും മിണ്ടിയില്ല.

ഇത് ഇപ്പോൾ സ്ഥിരമാണ് അവന്മാരുടെ വക ഈ മോശമായ സംസാരം.ശരിയാണ്  ഹരിയേട്ടൻ തന്റെ സ്വന്തം ചേട്ടൻ അല്ല. പക്ഷെ ഓര്മ വച്ച കാലം മുതൽ കാണുന്നതാണ് ഹരിയേട്ടനെ.

സഹോദരങ്ങൾ ആരും ഇല്ലാതെ വളർന്ന തനിക്ക് ഹരിയേട്ടൻ അയൽവാസി മാത്രമല്ല സ്വന്തം ഏട്ടൻ കൂടി ആണ്. ഹരിയേട്ടനും എന്നെ അങ്ങനെ തന്നെയാണ്.

ഇന്നേവരെ മോശമായ ഒരു വാക്കോ നോട്ടമോ ഹരിയേട്ടന്റെ ഭാഗത്തു നിന്ന് ഉണ്ടായിട്ടില്ല , എന്തിനു അധികം മറ്റൊരാൾ എന്നെ മോശമായി നോക്കുന്നത് കണ്ടാൽ ഹരിയേട്ടൻ പിന്നെ അവരെ വച്ചേക്കത്തില്ല .

തന്റെ എന്ത് കാര്യത്തിനും മുൻപിൽ നിൽക്കാൻ ഹരിയേട്ടൻ ഉണ്ടാകും. അമ്മക്കും അച്ഛനും ഹരിയേട്ടൻ സ്വന്തം മകനെ പോലെ ആണ്.

റോഡിലെ ഒരു കല്ലിൽ കാലു തട്ടിയപ്പോഴാണ് ലക്ഷ്മി  ചിന്തകളിൽ നിന്നും ഉണർന്നത്. വീട്ടിലേക് കേറി ചെന്നപ്പോൾതന്നെ ‘അമ്മ ചോദിച്ചു.
”എന്താ ലക്ഷ്മി  നിന്റെ മുഖം വാടി ഇരിക്കുന്നേ?’

അവൾ വഴിയിൽ ഉണ്ടായ സംഭവങ്ങൾ എല്ലാം അമ്മയോട് വിശദികരിചു. കുറച്ചു കഴിഞ്ഞപ്പോൾ ഹരിയുടെ വണ്ടിയുടെ ശബ്ദം കേട്ട് ‘അമ്മ അവനോടു ചെന്ന് കാര്യങ്ങൾ എല്ലാം പറഞ്ഞു.

ഹരി ലക്ഷ്മിയെ യും  വിളിച്ച്  രഘുവിന്റെ അടുത്തേക് ചെന്നു. അവന്റെ ഷർട്ടിൽ കുത്തിപ്പിച്ചു കൊണ്ട് ഹരി ചോദിച്ചു.

”നിനക്കു അറിയാണോടാ ഞങ്ങൾ തമ്മിൽ ഉള്ള ബന്ധം എന്താണെന്നു? കൂടെ ജനിച്ചില്ലനെ ഒള്ളു ഇവൾ എന്റെ അനിയത്തിയാ തന്നെയാടാ.. സഹോദരൻ അകാൻ കൂടെ ജനിക്കണമെന്നില്ലടാ പന്ന മോനെ …

സ്വന്തം അനിയത്തിയെ പോലും തെറ്റായി നോക്കുന്ന നിനക്കു ഒന്നും ഈ ബന്ധത്തിന്റെ അർഥം അറിയില്ലഡാ..” ഇത്രയും പറഞ്ഞു ഹരി അവന്റെ കവിളത്തു ഒരണ്ണം പൊട്ടിച്ചിട്ടു.

കൂടെ ജനിക്കണമെന്നില്ല സുഹൃത്തുക്കളെ, സഹോദരനോ സഹോദരിയോ ആകാൻ. ഞരമ്പ് രോഗികൾ ഉണ്ടാകാം എന്നാലും ഇന്നും അവശേഷിക്കുന്നുണ്ട് നല്ല നട്ടെല് ഉള്ള ആൺകുട്ടികൾ.

പെണ്ണിനെ കാമത്തോടെ മാത്രമല്ലാതെ സഹോദരീ സ്നേഹത്തോടെ നോക്കാൻ കഴിയുന്ന ആൺകുട്ടികൾക്ക് വേണ്ടി  ഈ കഥ  ഡെഡിക്കേറ്റ് ചെയ്യുന്നു.

Leave a Reply

Your email address will not be published. Required fields are marked *