നമുക്ക് പിരിയാം, ഇന്ന് രാവിലെയാണ് നിന്റെ ഫോണിൽ വന്ന മെസേജ് ഞാൻ ശ്രദ്ധിക്കുന്നത്..

സ്വന്തബന്ധങ്ങൾ
(രചന: Raju Pk)

സിന്ദു.. നിനക്കു വേണ്ടി എല്ലാ സ്വന്തബന്ധങ്ങളും ഉപേക്ഷിച്ചവനാണ് ഞാൻ.. ജനിച്ച് വളർന്ന വീട് അച്ഛനമ്മമാർ എന്റെ നല്ല സൗഹ്യദങ്ങൾ എല്ലാം…. ഞാൻ നിനക്ക് വേണ്ടിനഷ്ടപ്പെടുത്തി.

പകരം നീ എനിക്ക് തന്നതോ..?

എന്റെ സ്നേഹം അത് ആത്മാർഥമായിരുന്നു. അതൊന്ന് മനസിലാക്കാൻ പോലും നീ ശ്രമിച്ചില്ല ഒരിക്കൽ പോലും….

മറ്റൊരു പുരുഷനോടൊത്ത് കൂടി ജീവിച്ചു കൊണ്ടിരിക്കുന്ന നിന്നോടൊത്തുള്ള ജീവിതം ഞാൻ ഇവിടെ അവസാനിപ്പിക്കുകയാണ് എന്നെന്നേക്കുമായി…

നമുക്ക് പിരിയാം. ഇന്ന് രാവിലെയാണ് നിന്റെ ഫോണിൽ വന്ന മെസേജ് ഞാൻ ശ്രദ്ധിക്കുന്നത്. കൂടെ ജോലി ചെയ്യുന്ന നവീനുമായുള്ള അടുപ്പം ഇത്രത്തോളം എത്തിയത് അറിഞ്ഞിരുന്നില്ല.

സ്വന്തം ഭർത്താവിന് മാത്രം അവകാശപ്പെട്ട സ്വകാര്യ നിമിഷങ്ങൾ മറ്റൊരു വനോടൊപ്പം എങ്ങനെ കഴിഞ്ഞു നിനക്ക് …

സ്വയം ഒരാത്മനിന്ദ പോലും തോന്നിയില്ലേ…?

എല്ലാ തെളിവുകളുമായി പിടിക്കപ്പെട്ടതുകൊണ്ടാകാം ഒന്നു പ്രതികരിക്കാൻ പോലും നിൽക്കാതെനിസംഗയായി നിൽക്കുന്നത്. അവനയച്ച ഒരു പാട് …..

വേണ്ട ചിന്തകൾക്കിവിടെ വിട നെൽകാം ചിലപ്പോൾ എന്റെ ആത്മനിയന്ത്രണം തന്നെ നഷ്ടമായേക്കാം.

കണ്ടിട്ടും ഞാൻ കാണാത്ത പോലെ ഇനിയും മുന്നോട്ട് പോയാൽ. നാളെ ചിലപ്പോൾ എന്റെ മരണം തന്നെ നടന്നേക്കാം അതും ബാഗ്ലൂർ പോലെ ഒരു നഗരത്തിൽ.

നന്ദൻ തന്റെ ബാഗും അതിൽ കൊള്ളാവുന്ന വസ്ത്രങ്ങളുമായി പുറത്തേക്കിറങ്ങി. ഈ ഫോൺ ഞാൻ കൊണ്ടു പോകുകയാണ്.

നാളെ നിനക്കെതിരായുള്ള തെളിവുകളായെങ്കിലും എനിക്കിത് ഉപകരിക്കട്ടെ. നാട്ടിലേക്ക് യാത്ര തിരിക്കവേ ഒരു വർഷത്തിന് മുൻപ് നന്ദൻ സിന്ദുവിനെ ആദ്യമായ് കണ്ടതോർത്തെടുത്തു .

വളരെ വിഷമത്തോടെയാണ് ഇങ്ങോട്ട് ജോലിക്കായ് വരുന്നത് തന്നെ. വീടും കൂട്ടുകാരും അമ്മയെ പരിഞ്ഞ് ഇതുവരെ നിന്നിട്ടേ ഇല്ല. ഉറ്റ ചെങ്ങാതി സതീശ് ഉള്ളതാണ് ഏക ആശ്വാസം അവനാണല്ലോ എല്ലാം തരപ്പെടുത്തിയത്.

തൊട്ടടുത്ത വീട്ടിലെ താമസക്കാരായിരുന്നു സിന്ദുവും ഒരു കൂട്ടുകാരിയും ഞാൻ ഇവിടെ വന്ന് ഒരാഴ്ച്ചക്കകം സതീശ് പുറത്തേക്കുള്ള ഒരു വിസ ശരിയായി ദുബായ്ക്ക് പറന്നു

അങ്ങനെയുള്ള ഏകാന്തവാസത്തിലാണ് സിന്ദുവുമായി പരിചയപ്പെട്ടതും തമ്മിൽ സ്നേഹത്തിലാകുന്നതും.

ഓർമ വച്ച നാൾ മുതൽ പഠിച്ചതും വളർന്നതുമെല്ലാം ഒരു ഓർഫനേജിൽ. ആണെന്നാണ് പറഞ്ഞത്. അതോടു കൂടി അവളോടുള്ള സ്നേഹത്തിന്റെ ആഴം കൂടി.

വീട്ടിൽ അവതരിപ്പിച്ചപ്പോൾ ശക്തമായ എതിർപ്പ്. അവസാനം ഇവിടെ അടുത്തുള്ള അമ്പലത്തിൽ വച്ച് ഒരു താലികെട്ട്. ഇപ്പോൾ ജീവിതം ഇവിടെ വരെ എത്തി നിൽക്കുന്നു.

രാവിലെ പത്ത് മണിയോടെ വീട്ടിൽ എത്തി അമ്മ മുറ്റത്ത് ഉണ്ടായിരുന്നു.

നന്ദൂട്ടാ …

എത്ര നാളായി മോനെ അമ്മ നിന്നെ ഒന്ന് കണ്ടിട്ട്. അമ്മയുടെ കണ്ണുകൾ നിറഞ്ഞു സിന്ദു എവിടെ മോനെ. അകത്തു നിന്നും അച്ഛനും പുറത്തേക്ക് വന്നു. വലിയ സന്തോഷമൊന്നും പുറമെ കാണിച്ചില്ലെങ്കിലും.

അച്ഛൻമാർ അങ്ങനെ ആണല്ലോ കടലോളം സ്നേഹം ഉള്ളിലൊളിപ്പിച്ച്.

അമ്മ ബാഗും എടുത്ത് അകത്തോട്ട് കയറി. അകത്ത് കയറിയതും എന്റെ മനസ്സിന്റെ സങ്കടങ്ങൾ മുഴുവൻ അണ പൊട്ടി ഒഴുകി ഞാൻ എല്ലാം പറഞ്ഞു ജീവിതത്തിൽ ഒരിക്കലും കരഞ്ഞ് കണ്ടിട്ടില്ലാത്ത അച്ഛന്റെ കണ്ണുകൾ പോലുംനിറഞ്ഞു.

ആ കൈ വിരലുകൾ എന്റെ
മുടികൾക്കിടയിലൂടെ എന്നെ തഴുകിത്തലോടി. പഴമക്കാർ പറയാറ്ണ്ട് മിന്നുന്നതെല്ലാം പൊന്നല്ലെന്ന്. പക്ഷെ പ്രായവും അതിന്റെ എടുത്ത് ചാട്ടവും ഇതൊന്നും സമ്മതിക്കില്ലെന്ന് മാത്രം.

ഇന്നലെ കണ്ട ഒരു പെണ്ണിന് വേണ്ടി എത്രമാത്രം സങ്കടങ്ങൾ.എല്ലാംപതിയെ മറന്ന് തുടങ്ങി.

എന്റെ എല്ലാ കഥകളും പറഞ്ഞ് എല്ലാവരുടെയും അനുഗ്രത്തോടെ ഞാൻ മാളുവിന്റെ കഴുത്തിൽ താലി ചാർത്തി. എല്ലാം മറന്ന് ഒരു പുതിയ ജീവിതം….

ഇന്ന് ഞങ്ങളുടെ ഇരുപത്തി അഞ്ചാം വിവാഹ വാർഷികം ഞങ്ങൾ മക്കളോടൊപ്പം ഒരഗതിമന്ദിരത്തിൽ അഘോഷിക്കാൽ തീരുമാനിച്ചു അവരോടെപ്പം.

എല്ലാവർക്കും ഭക്ഷണം വിളമ്പിയതും ഞങ്ങളാണ്.
വിളമ്പി തിരിയുമ്പോളാണ് ഒരു വിളി.

നന്ദേട്ടാ….?

ആകെ മെലിഞ്ഞുണങ്ങിയ രൂപം കണ്ണുകളിലെ തിളക്കം പോലും നഷ്ടമായിരിക്കുന്നു

സിന്ദു.

”നന്ദേട്ടാ… മാപ്പ് ”

ഞാൻ തികച്ചും നിസംഗനായി തിരികെ നടന്നു അടുത്ത ആൾക്കുള്ള ഭക്ഷണവുമായ്…

”വിധി അതിനെ തടുക്കാൻ ആർക്കും കഴിയില്ലല്ലോ”

മക്കളാൽ നട തള്ളപ്പെട്ടവർ മാത്രമല്ല അനാധാലയങ്ങളിൽ. സ്വന്തം പ്രവർത്തികൾ കൊണ്ട് സ്വയം എത്തിപ്പെട്ടവരും ഉണ്ട്. അതിന് വിധിയെ പഴിച്ചിട്ട് എന്തു കാര്യം….

Leave a Reply

Your email address will not be published. Required fields are marked *