ചട്ടമ്പി
(രചന: Raju Pk)
അനിയത്തിയുടെ വിവാഹവും കഴിഞ്ഞ് അല്പസ്വല്പം സമ്പാദ്യവുമായി ഉടനെ ഒരു തിരിച്ചു പോക്കില്ലെന്ന തീരുമാനവുമായി പ്രവാസം അവസാനിപ്പിച്ച് നാട്ടിലെത്തുമ്പോൾ അച്ഛൻ ഒരു വിവാഹാലോചനയുമായി മുന്നിലെത്തി.
”മോനേ കുട്ടിയെ ഞാൻ കണ്ടിട്ടുണ്ട് എൻ്റെ കൂടെ ജോലി ചെയ്ത ഹവീൽദാർ രാജൻ്റെ മകളാണ് നിൻ്റെ മനസ്സിൽ മറ്റാരും ഇല്ല എങ്കിൽ നമുക്ക് അവിടം വരെ ഒന്ന് പോകാം.
മറുത്തൊന്നും പറഞ്ഞില്ല എൻ്റെ മൗനം സമ്മതമായെടുത്ത് അച്ഛൻ കൂട്ടുകാരനോട് പെണ്ണുകാണാൻ വരുന്ന കാര്യം അപ്പോൾ തന്നെ പറഞ്ഞു.
നാട്ടിലെത്തിയാൽ കവലയിലെ ചട്ടമ്പിക്കൂട്ടമായുള്ള എൻ്റെ അടുപ്പമാവും അച്ഛനെ എന്നെക്കൊണ്ട് പെട്ടന്ന് പെണ്ണ് കെട്ടിക്കാൻ പ്രേരിപ്പിക്കുന്നത് എന്ന് തോന്നുന്നു പെണ്ണ് കെട്ടിയാൽ കണ്ണ് കെട്ടിയ പോലെ എന്ന് അച്ഛൻ പറഞ്ഞ് കേട്ടിട്ടുണ്ട്.
കാര്യം ഞങ്ങൾ കൂട്ടുകാർ കുറച്ച് പേരേ ചട്ടമ്പി കൂട്ടം എന്ന് നാട്ടുകാർ വിളിക്കുമെങ്കിലും അന്യായമായ ഒരു കാര്യത്തിലും ഞങ്ങൾ ഇടപെടാറില്ല.
അച്ഛനുമൊന്നിച്ച് പെണ്ണ് കാണാൻ കൂട്ടുകാരൻ്റെ വീട്ടിൽ എത്തുമ്പോൾ മനസ്സിലായി അവർ തമ്മിലുള്ള ആത്മബന്ധം നല്ല ഉയരമുള്ള കുട്ടി ആറടി ഉയരമുള്ള എനിക്ക് പെൺകുട്ടിയെ നന്നായി ബോധിച്ചു
പേര് രേഷ്മ ഡിഗ്രി കഴിഞ്ഞപ്പോൾ അടുത്തുള്ള സഹകരണ ബാങ്കിൽ ജോലിയും കിട്ടി വിവാഹം കഴിഞ്ഞാലും ജോലിക്ക് വിടണം എന്ന് മാത്രം പറഞ്ഞു. അമ്മമാത്രം അധികം സംസാരിച്ചില്ല എന്തോ ഇഷ്ടക്കുറവുള്ളതുപോലെ.
അധികം വൈകാതെ വിവാഹവും കഴിഞ്ഞു.നാല് ദിവസത്തെ വിരുന്നിന് രേഷ്മയുടെ വീട്ടിൽ എത്തിയപ്പോൾ മനസ്സിലായി അവിടെ അമ്മയുടെ തീരുമാനങ്ങളാണ് വീട്ടിൽ നടപ്പിലാക്കുന്നത് എന്ന് അനുജത്തി രമ്യയുമായി വളരെ പെട്ടന്ന് അടുത്തു നല്ലൊരനുജത്തിക്കുട്ടി വൈകുന്നേരം ഭക്ഷണം കഴിക്കുന്നതിന് മുൻപ് അച്ഛൻ തിരക്കി.
“മി ലി ട്ടറി കോട്ട ഇരിപ്പുണ്ട് രണ്ടെണ്ണം കഴിക്കുന്നോ”
ആദ്യമായുള്ള അച്ഛൻ്റെ ക്ഷണം നിരസിച്ചില്ല.
“കഴിച്ചു കൊണ്ടിരുന്നപ്പോൾ അച്ഛനോട് പറഞ്ഞു ഞാനങ്ങനെ സ്ഥിരമായി കഴിക്കാറൊന്നുമില്ല പിന്നെ കാര്യം മ ദ്യ പാനം ആരോഗ്യത്തിന് ഹാനികരം എന്ന് പറയുമെങ്കിലും രണ്ടെണ്ണം അടിക്കുന്നവനേ നാട്ടിൽ എന്തിനും പോന്ന കൂട്ടുകാർ ഉണ്ടാവൂ…
ഭക്ഷണവും കഴിഞ്ഞ് മുറിയിൽ എത്തിയതും വീർത്ത് കെട്ടിയ മുഖവുമായി രേഷ്മ കയറി വന്നു. കേട്ടുകൊണ്ടിരുന്ന പാട്ട് ഓഫ് ചെയ്ത് ചെവിയിൽ നിന്നും ഇയർഫോൺ ഒഴിവാക്കിയപ്പോൾ പുറത്ത് നിന്നും അമ്മയുടെ ശബ്ദം ഉയർന്ന് കേൾക്കുന്നുണ്ട്.
“നിങ്ങളോ നശിച്ചു വന്ന് കയറിയ ചെറുക്കനെ ആദ്യ ദിവസം മ ദ്യം നൽകി സൽക്കരിച്ചിരിക്കുന്നു സ്വന്തം മകളെപ്പറ്റിയെങ്കിലും നിങ്ങൾ ഓർത്തോ കൊടുത്തത് കൊടുത്തു ഇനി മേലിൽ ആവർത്തിക്കരുത് പറഞ്ഞില്ലെന്ന് വേണ്ട”
അച്ഛൻ്റ ഒരു ശബ്ദം പോലും അവിടെ കേൾക്കാനില്ല. വല്ലാത്ത നിശബ്ദത കടന്നൽ കുത്തിയ മുഖവുമായി രേഷ്മ കട്ടിലിൻ്റെ ഓരമായി കിടന്നു അവളെ എനിക്കഭിമുഖമായി തിരിച്ച് കിടത്തി കണ്ണുകൾ നിറഞ്ഞിരുന്നു.
“ഞാൻ വല്ലപ്പോഴും മ ദ്യ പിക്കും വിവാഹം കഴിച്ചു എന്ന കാരണം കൊണ്ട് ഞാൻ ഇതൊന്നും പെട്ടന്ന് നിർത്താനും പോകുന്നില്ല മ ദ്യ പിച്ച് ആരുമായും ഞാൻ വഴക്കുണ്ടാക്കിയിട്ടുമില്ല കുടിച്ച് വഴിയിൽ കിടന്നിട്ടുമില്ല”
“പിന്നെ ഇവിടത്തെ അച്ഛനെപ്പോലെ അല്ല എൻ്റെ അച്ഛൻ അവിടെ വീട്ടിലെകാര്യങ്ങൾ തീരുമാനിക്കുന്നതും നടപ്പിലാക്കുന്നതും അച്ഛനാണ് അതിനർത്ഥം അമ്മയുടെ അഭിപ്രായത്തെ മാനിക്കാറില്ല എന്നല്ല ഞങ്ങളുടെ മുന്നിൽ അവർ ഒരിക്കലും പരസ്പരം വഴക്കടിക്കാറില്ല”
“അച്ഛനും വല്ലപ്പോഴും കഴിക്കാറുണ്ട് ഞങ്ങൾ ഒരെതിർപ്പും പറഞ്ഞിട്ടില്ല എന്നോട് കഴിക്കരുതെന്നും പറഞ്ഞിട്ടില്ല.
മറുപടി ഒന്നും പറയാതെ അവൾ പതിയെ ഉറക്കത്തിലായി…
പലപ്പോഴും സ്വന്തം വീട്ടിൽ പോയി തിരികെ വരുന്ന ഭാര്യ അവളുടെ അമ്മയുടെ വാക്കുകൾ ശിരസ്സാ വഹിച്ച് ചെറിയ കാര്യങ്ങൾക്ക് പോലും വല്ലാതെ പൊട്ടിത്തെറിക്കാറുണ്ട്.
ഒരിക്കൽ എൻ്റെ ക്ഷമയുടെ കണ്ണികൾ പൊട്ടി അടർന്നപ്പോൾ ഞാൻ അവളേയും കൂട്ടി അവളുടെ വീട്ടിലെത്തി കാര്യങ്ങൾ പറഞ്ഞു.
” ഇവിടെ വന്ന് തിരികെ വീട്ടിലെത്തുമ്പോൾ അവിടത്തെ സമാധാനം തകർക്കാൻ പറഞ്ഞ് ഏൽപ്പിച്ചാണോ മകളെ തിരികെ പറഞ്ഞയക്കുന്നത് എന്ന എൻ്റെ ചോദ്യത്തിന്”
“കെട്ടിച്ച് വിടുന്നതു വരെ അവൾക്ക് ഇങ്ങനെ ഒരു ഡിപ്രഷനും ഇല്ലായിരുന്നല്ലോ മോനേ എന്ന മറുപടിയുമായി അച്ഛൻ എത്തി ഇപ്പോൾ അവൾക്ക് പ്രശ്നങ്ങൾ ഉണ്ടെങ്കിൽ അതിന് ഞങ്ങൾ അല്ല ഉത്തരവാദികൾ എന്ന് അമ്മയും”
സമനില തെറ്റിയ ഞാൻ കൈയ്യിൽ കിട്ടിയ കസേരയെടുത്ത് മുന്നിൽ ഇരുന്ന ടിവിയിലേക്ക് ആഞ്ഞടിച്ചു അതുകൊണ്ടും ദേഷ്യം തീരാതെ അമ്മയുടെ പഴയ ഇരുമ്പലമാരിയുടെ ഗ്ലാസും തല്ലിതകർത്തു കരഞ്ഞുകൊണ്ട് രേഷ്മഎൻ്റെ കൈകളിൽ പിടിച്ചു.
“മാറിനില്ലെടി അങ്ങോട്ട് ഭയന്ന് വിറച്ച അവൾ പെട്ടന്ന് ദൂരെ മാറി”
“എൻ്റെ ഈശ്വരാ ഇവൻ എല്ലാം തകർക്കുകയാണല്ലോ നിങ്ങൾ പോലീസിനെ വിളി മനുഷ്യാ, എന്തിനും പോന്ന ഒരു ഗുണ്ടയെക്കൊണ്ടാണല്ലേ എൻ്റെ മകളെ കെട്ടിച്ചത് അന്ന് ഞാൻ പറഞ്ഞതാ ഈ കല്യാണം വേണ്ടന്ന്” അച്ഛൻ ഒരക്ഷരം മിണ്ടാതെ പേപ്പറിലേക്ക് കണ്ണ് നട്ട് ഇരിപ്പുണ്ട്.
“അമ്മേ അത്യാവശ്യം ഗുണ്ടായിസം എൻ്റെ കൈയ്യിൽ ഉണ്ടെന്ന് അറിഞ്ഞ് കൊണ്ട് തന്നെയാണ് അച്ഛൻ എനിക്ക് മകളെ കെട്ടിച്ച് തരുന്നത്, ഇവിടെ വല്ലപ്പോഴും വരുന്ന മകളോട് ചെന്ന് കയറിയ വീട്ടിലെ സമാധാനം കെടുത്താനായി ഓരോന്ന് മനസ്സിൽ കുത്തിനിറച്ച് പറഞ്ഞയക്കും
അത് കേട്ട് തുള്ളാൻ ഒരു മകളും അവളുടെ കരണം അടിച്ച് പൊട്ടിക്കാൻ എനിക്ക് അറിയാഞ്ഞിട്ടല്ല
പെണ്ണിനെ തല്ലുന്നത് അത്ര വലിയ കാര്യമല്ല എന്നുള്ളതുകൊണ്ടാണ് എന്നെക്കൊണ്ട് നിങ്ങൾ അത് ചെയ്യിക്കരുത്”
ഇതെല്ലാം കണ്ട് അനിയത്തിക്കുട്ടിയും ഭയന്ന് അച്ഛനരികിൽ നിൽപ്പുണ്ട് പെട്ടന്ന് അച്ഛൻ എഴുന്നേറ്റ് എൻ്റെ അടുത്ത് വന്നു.
“നിന്നേപ്പോലൊരാൺകുട്ടി എൻ്റെ സ്വന്തം മകനായി പിറന്നില്ലല്ലോ എന്നാണ് എൻ്റെ സങ്കടം പതിയെ അച്ഛൻ അമ്മയുടെ അടുത്തേക്ക് നടന്നു,
“എനിക്ക് നിലക്ക് നിർത്താൻ അറിയാഞ്ഞിട്ടല്ല പലവട്ടം മരണത്തെ മുഖാമുഖം കണ്ട ഒരു പട്ടാളക്കാരനാണ് ഞാൻ, വല്ലപ്പോഴും അവധിക്ക് നാട്ടിൽ വരുമ്പോൾ ഭാര്യയോട് ബഹളമുണ്ടാക്കി വീണ് കിട്ടുന്ന കുറച്ച് ദിവസം മക്കളുടെ സമാധാനം കെടുത്തണ്ട എന്ന് കരുതിയാണ്
ചെറിയ കാര്യങ്ങൾക്ക് പോലും പൊട്ടിത്തെറിക്കുന്ന നിന്നോട് പലപ്പോഴും ഞാൻ മിണ്ടാതിരുന്നിട്ടുള്ളത് അത് നിന്നെ പേടിച്ചിട്ടല്ല എൻ്റെ മക്കളെ ഓർത്താണ് അത് മനസ്സിലാക്കാനുള്ള വിവേകം നിനക്കില്ലാതെ പോയി നീയും മകളും ഒരു കാര്യം ഓർത്താൽ നന്ന് എല്ലാവരും എന്നേപ്പോലെ ആവില്ല”
തിരികെ ആ പടിയിറങ്ങുമ്പോൾ അച്ഛനെ ഓർത്ത് മനസ്സ് വല്ലാതെ നൊമ്പരപ്പെട്ടു പരസ്പരം ഇഷ്ടങ്ങൾ മനസ്സിലാക്കി വിട്ടുവീഴ്ച്ചയോടെ ജീവിക്കാൻ കഴിയുമ്പോഴാണ് ദാമ്പത്യം മനോഹരമാകുന്നത്.
പിറ്റേ ആഴ്ച്ച അടിച്ച് തകർത്ത ടിവിക്ക് പകരം പുതിയതൊന്ന് വാങ്ങി അവിടെ എത്തുമ്പോൾ അനിയത്തിക്കുട്ടി അരികിൽ വന്ന് ചോദിച്ചു “അപ്പോ ചേട്ടായി പുതിയ അലമാരി അടുത്ത ആഴ്ച്ചകൊണ്ടു വരുമായിരിക്കും അല്ലേ”
അവൾക്കു നേരെ കൈ ഓങ്ങിയതും അവൾ ഓടി മാറി അത് കണ്ട് വന്ന അമ്മയും നല്ലൊരു പുഞ്ചിരി എനിക്ക് സമ്മാനിച്ചു അച്ഛൻ്റെ മുഖത്ത് നിന്നും മനസ്സിലായി അമ്മ വല്ലാതെ മാറിയിരിക്കുന്നു എന്ന് കൂടെ എൻ്റെ ഭാര്യയും അതെ അല്ലെങ്കിലും ഒത്ത് കൂടുമ്പോൾ ഇമ്പമുള്ളതായിരിക്കണം കുടുബം..
N B: മ ദ്യ പാനം ആരോഗ്യത്തിന് ഹാനികരം…