അങ്ങേരു കുടിച്ചു വന്നു അങ്ങേരുടെ സുഖത്തിനു വേണ്ടി ഓരോന്ന് ചെയ്യും.. എനിക്ക് വേദനയാണ്… അത്ര തന്നെ..

(രചന: പ്രജിത്ത് സുരേന്ദ്രബാബു)

“ചേട്ടാ.. എന്റെ ഹസ്ബൻഡിനു ഒരു ജോലി എവിടേലും ശെരിയാക്കാമോ.. ”

രാത്രി ഒൻപത് മണി കഴിയവേ വാട്ട്സാപ്പിൽ വന്ന ആതിരയുടെ ആ മെസേജ് കണ്ട് ജീവൻ ബെഡിൽ നിന്നും ചാടി എഴുന്നേറ്റു.

” ജോലിയോ.. എന്ത് ജോലി.. ഹസ്ബൻഡ് ഇപ്പോ ജോലിക്ക് ഒന്നും പോകുന്നില്ലേ.. ”

മറുപടി ഒരു വോയിസ്‌ മെസേജ് ആയിട്ടാണവൻ അയച്ചത്.

“അത് ചേട്ടാ.. പുള്ളി ഇപ്പോ ഒന്നിനും പോകാതെ വീട്ടിൽ ഇരുപ്പ് ആണ് മാത്രല്ല കൂട്ടുകാർ ചേർന്ന് കള്ള് കുടിയും വീട്ടിലെ കാര്യങ്ങൾ ഒക്കെ കഷ്ടത്തിലാണ്. ഞാൻ ഇപ്പോ പിണങ്ങി മോനുമായി എന്റെ വീട്ടിൽ വന്നു നിൽക്കുവാ പുള്ളിക്ക് എന്തേലും ഒരു ജോലി ആയെ പറ്റു.. ഏത് ജോലി ആയാലും കുഴപ്പമില്ല…”

ആതിരയുടെ മറുപടി കിട്ടിയതോടെ വെപ്രാളത്തിൽ വാട്ട്സാപ്പിലെ ജോബ് ഗ്രൂപുകളിൽ പരതി കുറെ വേക്കൻസികൾ അവൾക്ക് ചറപറാ അയച്ചു കൊടുത്തു ജീവൻ. അത്രയും വെപ്രാളത്തിൽ അവൻ അത് ചെയ്യാൻ മറ്റൊരു കാരണം കൂടിയുണ്ട്. ഒരു ഫേസ് ബുക്ക്‌ ഗ്രൂപ്പ് വഴി ജീവൻ പരിചയപ്പെട്ടതാണ് ആതിരയെ. വേഗത്തിൽ അവരുടെ സൗഹൃദം വളർന്നു.

കാണാൻ സുന്ദരിയായ അവൾ അവന്റെ മനസ്സിൽ ഒരു കൊതിയായി കടന്നു കൂടിയിട്ട് നാള് കുറെയായി. എന്നാൽ ആവശ്യം അവിഹിതമായത് കൊണ്ട് തന്നെ അത് തുറന്ന് ചോദിക്കാൻ വല്ലാതെ മടിച്ചു ജീവൻ.

മാത്രല്ല ആതിര വിവാഹിതയും ഒരു കുട്ടിയുടെ അമ്മയുമാണ്. ഇപ്പോൾ അവൾ ഇങ്ങനൊരു ആവശ്യമായി വന്നപ്പോൾ അതിലൂടെ തന്റെ ആഗ്രഹത്തിലേക്ക് എത്തിച്ചേരുവാനുള്ള ശ്രമമായിരുന്നു ജീവൻ നടത്തിയത്.

മെസേജ് അയച്ച് പത്ത് മിനിറ്റുകൾക്കുള്ളിൽ തന്നെ ഇത്രയും ജോബ് വേക്കൻസികളുടെ ഡീറ്റെയിൽസ് കിട്ടിയപ്പോൾ ആതിരയും അതിശയിച്ചു.

” താങ്ക്സ് ചേട്ടാ… താങ്ക് യൂ സൊ മച്ച് ”

നന്ദി അറിയിക്കുവാൻ മറന്നില്ല അവൾ. പതിയെ പതിയെ തന്റെ ദൗത്യത്തിലേക്ക് കടന്നു ജീവൻ അപ്പോൾ.

” എന്താടോ.. വെറും താങ്ക്സ് മാത്രേ ഉള്ളോ എനിക്ക് .. ”

ആ ചോദ്യത്തിൽ ഒരു ദ്വായാർത്ഥം കലർത്തിയിരുന്നേലും വളരെ നിഷ്കളങ്കമായി തന്നെ മറുപടി പറഞ്ഞു ആതിര.

” വേറെന്താ ഇപ്പോ ചെയ്യേണ്ടേ.. എന്റേൽ കാശൊന്നുമില്ല ചേട്ടന് തരാൻ.. ”

” എനിക്ക് കാശൊന്നും വേണ്ട.. ”

“പിന്നെന്താ ചേട്ടന് വേണ്ടേ.. ചോദിക്ക്.. ”

ആതിരയുടെ ആ മറുചോദ്യം തന്റെ ശ്രമത്തിന്റെ ആദ്യ പടിയായി കണ്ടു ജീവൻ. അതുകൊണ്ട് തന്നെ ആവേശത്തോടെ എന്നാൽ ഏറെ ശ്രദ്ധാലുവായി മറുപടി അയച്ചു അവൻ.

“അതെ എനിക്ക് ഒരു സെൽഫി അയക്ക്.. പഴേത് ഒന്നും അല്ല ഇപ്പോ ഒരെണ്ണം എടുത്ത് അയക്കണം ”

ആ മെസേജിന് അൽപനേരം മറുപടി ഇല്ലാതിരുന്നപ്പോ പണി പാളിയോ ന്ന് ഒന്ന് സംശയിച്ചു ജീവൻ എന്നാൽ നിമിഷങ്ങൾക്കകം ആതിരയുടെ ഒരു സെൽഫി എത്തി. അതും ബെഡിൽ കിടന്നു കൊണ്ട്. അത് കണ്ടപാടേ ആകെ കുളിരു കോരി പോയി അവൻ.

” എടോ.. താൻ സുന്ദരിയാ കേട്ടോ.. കണ്ടിട്ട് എന്റെ കൺട്രോൾ പോണു..”

“ആണോ… താങ്ക്സ്…. സൗന്ദര്യത്തിൽ ഒക്കെ എന്ത് കാര്യം ചേട്ടാ.. മനസമാധാനം ഇല്ലേൽ…. ”

ആതിരയുടെ ആ മറുപടി തന്റെ ലക്ഷ്യത്തിലേക്കുള്ള അടുത്ത ചവിട്ടു പടിയാക്കി ജീവൻ.

” എടോ.. ഞാൻ ഒരു കാര്യം ചോദിച്ചാൽ വേറൊന്നും തോന്നരുത്.. നിന്റെ കാര്യങ്ങൾ ഒക്കെ കേട്ടപ്പോ ചോദിക്കണം ന്ന് തോന്നി.. നിങ്ങൾ തമ്മിൽ എന്തൊക്കെയോ പ്രശ്നങ്ങൾ ഉണ്ടെന്ന് അറിയാം. അത്രയ്ക്ക് റിലേഷൻ ഒന്നും ഇല്ലേ.. തമ്മിൽ.. ഐ മീൻ… സെക്സ് ഒക്കെ.. ”

ഒരു സഹായം ചെയ്തതിനാലും പിന്നെ കുടുംബ ജീവിതത്തെ പറ്റി തുറന്നു സംസാരിച്ചതിനാലും തന്നെ ആതിര ഈ ചോദ്യത്തിന് മറുപടി നൽകും എന്ന് അവൻ പ്രതീക്ഷിച്ചു. ആ പ്രതീക്ഷ തെറ്റിയില്ല..

” എന്തുവാ.. ചേട്ടാ.. എനിക്ക് അതൊന്നും അറിയില്ല.. ഇതിലൊക്കെ സുഖം ഉണ്ടോ.. എനിക്ക് അറിയില്ല.. ഞാൻ ഇതുവരെ അറിഞ്ഞിട്ടുമില്ല.. അങ്ങേരു കുടിച്ചു വന്നു അങ്ങേരുടെ സുഖത്തിനു വേണ്ടി ഓരോന്ന് ചെയ്യും.. എനിക്ക് വേദനയാണ്… അത്ര തന്നെ.. ”

ആ മറുപടി കേട്ട് സന്തോഷത്താൽ തുള്ളി ചാടി പോയി ജീവൻ. കാരണം വളരെയേറെ വളഞ്ഞു ചുറ്റി ആതിരയെ കൊണ്ട് അവൻ ആ വിഷയത്തിൽ മറുപടി പറയിച്ചു. പിന്നെയും അവൻ സംസാരിച്ചു.

കാര്യങ്ങൾ അറിയാൻ എന്ന വ്യാജേന സെക്സ് റിലേറ്റഡ് ആയ പല കാര്യങ്ങളും അവൻ ചോദിച്ചു. അതിനൊക്കെയും ആതിരയുടെ മറുപടിയും കിട്ടി.. വളരെയേറെ കുളിരു കോരിപ്പോയി ജീവൻ അപ്പോൾ…

” എടോ.. തന്റെ പ്രശ്നങ്ങളും ടെൻഷനും എല്ലാം കുറച്ചു നേരത്തേക്ക് മറക്ക്. തനിക്ക് സുഖിക്കണോ.. ഞാൻ നിന്നെ സുഖിപ്പിക്കാം.. ഞാൻ ഇപ്പോൾ വിളിക്കാം നിന്നെ എന്നിട്ട് ഞാൻ പറയുന്നത് കേട്ട് പറയുന്ന പോലെ ചെയ്താൽ മതി. ”

ജീവനോട് മുന്നേ തോന്നിയ ബഹുമാനവും ഒപ്പം തന്നെ സഹായിക്കാനും തന്റെ കാര്യങ്ങൾ ചോദിച്ചറിയാനും കാട്ടിയ മനസ്സും ഒക്കെയും ഓർത്തപ്പോൾ എതിർക്കുവാൻ ആതിരയ്ക്കും തോന്നിയില്ല. ആ രാത്രിയിൽ അവന്റെ കോൾ അറ്റന്റ് ചെയ്തു അവൾ.

അവൻ പറഞ്ഞതൊക്കെയും കേട്ടു. അതിലൂടെ എപ്പോഴോ തനിക്കും ചെറിയൊരു സുഖം തോന്നുന്നത് തിരിച്ചറിഞ്ഞു ആതിര എന്നാൽ തന്നെക്കാളുപരി ജീവൻ സുഖമറിയുന്നുണ്ട് എന്ന വസ്തുത അവൾക്ക് അറിയാമായിരുന്നു.

ഒടുവിൽ ആ കോൾ കട്ട്‌ ആകുമ്പോൾ ഏറെ സന്തോഷവാനായിരുന്നു ജീവൻ. അത്രത്തോളം അവളുമായി ഒരു റിലേഷൻ അവൻ ആഗ്രഹിച്ചിരുന്നു.

” എടോ നാളെ വൈകിട്ട് വിളിക്കും ഞാൻ വീഡിയോ കാൾ.. താൻ എടുക്കണം കേട്ടോ.. ”

ഒരു മെസേജ് കൂടി അയക്കാൻ മറന്നില്ല അവൻ.

“ഓക്കേ ചേട്ടാ.. താങ്ക്സ്.. കുറച്ചേലും എന്നെ സന്തോഷിപ്പിച്ചതിനു ”

ആതിരയുടെ അവസാന മെസ്സേജിനും റിപ്ലൈ അയച്ചു ഫോൺ ബെഡിലേക്കിട്ട് അങ്ങിനെ കിടന്നു ജീവൻ. എന്നാൽ അതുവരെ തോന്നാത്ത ഒരു കുറ്റബോധം അവനെ അപ്പോൾ അലട്ടി തുടങ്ങി.

‘ താൻ ചെയ്തത് തെറ്റായി പോയോ.. സത്യത്തിൽ ആ പാവത്തിന്റെ സാഹചര്യം മുതലെടുക്കുവല്ലേ ചെയ്തത് താൻ.. ‘

ഈ ചിന്തയിൽ അങ്ങിനെ കിടന്നു ജീവൻ.. അറിയാതെ എപ്പോഴോ ഉറക്കത്തിലേക്കും ആണ്ടു.

എന്നാൽ പിറ്റേ ദിവസം വീണ്ടും പഴേ പ്രസരിപ്പിൽ എത്തി അവൻ. പകൽ പലവട്ടം ആതിരയെ വിളിച്ചു സംസാരിച്ചു ഒടുവിൽ രാത്രിയിൽ തന്റെ ആഗ്രഹ പ്രകാരം വീഡിയോ കോളും.. അവരുടെ ആ ബന്ധം അങ്ങിനെ വളർന്നു.

അതിനിടയിൽ തന്നെ ആതിരയോട് ഒരിഷ്ടം തോന്നി തുടങ്ങി ജീവന്. അവളുടെ കഷ്ടപ്പാടും ബുദ്ധിമുട്ടുകളും അവനെയും അസ്വസ്ഥനാക്കി. നല്ലൊരു ജീവിതം അവൾക്ക് ഉണ്ടാകാൻ ജീവനും മനസ്സുരുകി പ്രാർത്ഥിച്ചു.

കുറച്ചു നാൾ ആ ബന്ധം നീണ്ടു പോയെങ്കിലും പെട്ടെന്നൊരു ദിവസം വാട്ട്സാപ്പിൽ ജീവന് ആതിരയുടെ ആ മെസേജ് കിട്ടി

” ചേട്ടാ.. ഇനി ഇങ്ങനൊന്നും വേണ്ട.. നല്ല ഫ്രണ്ട്ഷിപ് മതി. അതിനപ്പുറം ഒരു റിലേഷന് എനിക്ക് താത്പര്യം ഇല്ല ”

ആ മെസേജ് അവന് ഒരു ഞെട്ടൽ ആയിരുന്നു. പലവട്ടം വിളിച്ചു നോക്കിയെങ്കിലും ആതിര കോൾ അറ്റന്റ് ചെയ്തില്ല

‘തനിക്ക് തിടുക്കം കൂടി പോയോ.. അതുകൊണ്ടാണോ അവള് വേണ്ട ന്ന് പറഞ്ഞത് ‘

ഈ ചിന്ത ജീവനെ വല്ലാതെ അലട്ടി.. ചറ പറാ ആതിരയ്ക്ക് മെസേജ് അയച്ചു അവൻ.

“ചേട്ടാ.. ഈ എസ്സെ മെസേജ്സ് കുത്തി ഇരുന്ന് വായിച്ചു തീർക്കാൻ ഒന്നും എനിക്ക് സമയം ഇല്ല.. വല്ലാതെ ഇറിറ്റെറ്റ് ആകുന്നു.. ഞാൻ പറഞ്ഞല്ലോ നല്ല ഫ്രണ്ട്ഷിപ് മതി ഇനി അതിനപ്പുറം ഒന്നും വേണ്ട. കുറെ തെറ്റ് ചെയ്തു ഞാൻ.. അതിൽ ഇപ്പോ പശ്ചാത്താപം ഉണ്ട്. ”

ഒടുവിൽ കോൾ അറ്റന്റ് ചെയ്ത ആതിര ആദ്യം പറഞ്ഞത് ഈ കാര്യമാണ്.

” ആതിര അങ്ങിനെ പറയല്ലേ പ്ലീസ്. നിനക്ക് ഞാൻ ഒരു ശല്യവും ഉണ്ടാക്കുന്നില്ലല്ലോ നമ്മൾ എപ്പോഴും നല്ല ഫ്രണ്ട്സ് ആയിരിക്കും പിന്നെ ഫ്രീ ഉള്ളപ്പോൾ മാത്രം കുറച്ചു ഓപ്പൺ ആയൊക്കെ സംസാരിക്കാം വീഡിയോ കാൾ ഒക്കെ ചെയ്യാം.. അല്ലാതെ എപ്പോഴും വേണ്ട. ”

പരമാവധി കെഞ്ചി ജീവൻ. എന്നാൽ തന്റെ തീരുമാനത്തിൽ ഉറച്ചു നിന്നു അവൾ .

” ചേട്ടാ.. എപ്പോഴോ എന്റെ മനസ്സ് ഒന്ന് മാറി പോയി. ആ സമയം ആണ് നിങ്ങടെ ഇഷ്ടത്തിന് നിന്നത് ഞാൻ എന്നാൽ ഇനി വയ്യ.. നിർബന്ധിക്കരുത് പ്ലീസ്.. ഇങ്ങനെ പിന്നാലെ നടന്ന് ഉള്ള ഫ്രണ്ട്ഷിപ്പ് കൂടി കളയരുത്. പ്ലീസ്. ഇനി മേലിൽ നോർമൽ മെസേജ്സ് അല്ലാതെ കൂടുതൽ പേർസണൽ ആയിട്ട് ഒരു മെസേജ് പോലും എനിക്ക് അയക്കരുത്. ”

ശക്തമായ താക്കീത് ആയിരുന്നു അത്. ഇനി കൂടുതൽ സംസാരിച്ചാൽ ഉള്ള സൗഹൃദം കൂടി പോയേക്കും എന്നോർത്തു വല്ലാത്ത നിരാശയിൽ മൗനമായി ജീവൻ. ആ സമയം ആതിരയോട് വല്ലാത്ത ദേഷ്യവും തോന്നിപോയി അവന്.

‘ പിന്നെ അവളുടെ ഒരു ഷോ.. ഇത്രേം ദിവസം ഒരു കുഴപ്പവും ഇല്ലായിരുന്നു. എന്നിട്ട് ഇപ്പോ ആണ് ഓരോ ചിന്തകൾ ‘

രോഷത്തിൽ പിറുപിറുത്തു കൊണ്ടവൻ ബെഡിലേക്ക് ചാഞ്ഞു. പിന്നെ പലവട്ടം ആതിരയുടെ പിന്നാലെ ചെന്നെങ്കിലും ഫലമില്ലായിരുന്നു.

” നിങ്ങൾ ദയവ് ചെയ്ത് ഇങ്ങനെ ഈ കാര്യം പറഞ്ഞു ഇനി മെസേജ് ഇടരുത്. എനിക്ക് വല്ലാത്ത ദേഷ്യം വരുന്നുണ്ട്. ഒരിക്കലും ഇനി അങ്ങിനൊന്നും നടക്കില്ല..”

അവസാനം അവസാനമൊക്കെ ആയപ്പോൾ ആതിരയുടെ സംസാരത്തിൽ പഴയ സ്നേഹമോ ബഹുമാനമോ ഇല്ലായിരുന്നു. എന്നാൽ അപ്പോഴും ജീവൻ ശാന്തനായിരുന്നു.

” എന്റെ ആഗ്രഹം നിറവേറ്റാൻ എത്ര നാള് വേണേലും പ്രതീക്ഷയോടെ ഞാൻ കാത്തിരുന്നോളാം.. ”

പുഞ്ചിരിയോടെ അവൻ മറുപടി പറയുമ്പോൾ ആതിരയ്ക്ക് വീണ്ടും കലി കയറി.

” ദേ മനുഷ്യാ വെറുതെ വെറുതെ ഉള്ള വില കളയാൻ നിൽക്കരുത് കേട്ടോ.. മര്യാദയ്ക്ക് ഉള്ള സൗഹൃദമാണേൽ അങ്ങിനെ.. അല്ലേൽ വേണ്ട ”

മറുപടി ഒന്നും പറഞ്ഞില്ല ജീവൻ. അന്നുമുതൽ ഇന്ന് വരെയും അവൻ പ്രതീക്ഷയോടെ കാത്തിരിക്കുന്നു എന്നേലും ഒരു ദിവസം ആതിര മനസ്സ് മാറി വീണ്ടും പഴയത് പോലെ തന്നോട് പെരുമാറും എന്ന പ്രതീക്ഷയിൽ…

എന്നാൽ പിന്നീട് ജീവന്റെ മെസേജുകൾ കാണാതായപ്പോൾ ആതിരയ്ക്കും ഏറെ ആശ്വാസം തോന്നി. കാരണം അവളുടെ ഹസ്ബൻഡ് പിണക്കം മറന്ന് വീണ്ടും അവൾക്കരികിലേക്ക് വരുന്നുവെന്ന് അറിഞ്ഞപ്പോൾ ആണ് സൗഹൃദം ഇഷ്ടമാണെങ്കിൽ പോലും അവനിൽ നിന്നും തത്കാലം അകലാൻ അവൾ തീരുമാനിച്ചിരുന്നത്.

ഹസ്ബന്റിൽ പ്രത്യേകിച്ച് മാറ്റമൊന്നും അവൾ പ്രതീക്ഷിക്കുന്നില്ല പക്ഷെ ജീവന്റെ ഭാഗത്തു ന്ന് എന്തേലും ഒരു മെസേജോ കോളോ സംശയകരമായി വന്നാൽ പിന്നെ അത് മതി പ്രശ്നങ്ങൾക്ക് എന്ന് ആതിരയ്ക്ക് അറിയാമായിരുന്നു. ആ ഭയമാണ് അവളെ ജീവനിൽ നിന്നും അകറ്റിയത്. എന്നാൽ എന്നേലും ആതിര വീണ്ടും തന്റെ അരികിൽ തിരിച്ചെത്തും എന്ന പ്രതീക്ഷയിൽ തന്നെയായിരുന്നു ജീവൻ..