തന്റെയോ കുഞ്ഞിന്റെയോ കാര്യങ്ങളിൽ ഒരു ശ്രദ്ധയുമില്ലാതെ സതീഷേട്ടൻ എന്നും രാത്രി..

ആതിര
(രചന: Pradeep Kumaran)

ജോലിയും കഴിഞ്ഞ് ഓഫീസിൽ നിന്നും വീട്ടിലോട്ട് ടൂവീലറിലുള്ള തന്റെ യാത്രയിൽ അപ്രതീഷമായി പെയ്ത മഴയിൽ പാതിവഴിയിൽ ഒരു കടയുടെ മുൻപിൽ അഭയം പ്രാപിക്കേണ്ടി വന്നു ആതിരക്ക് .

റെയിൽ കോട്ട് കയ്യിൽ കരുതാത്തിരുന്ന തന്റെ ബുദ്ധിമോശത്തെ പഴിച്ചും സ്കൂൾ വിട്ട് വന്ന മക്കൾ വല്ലതും കഴിച്ചിട്ടുണ്ടാകുമോയെന്ന ഉൽകണ്ഠയിലും

കടയുടെ വരാന്തയിൽ നിൽക്കുമ്പോളാണ് മോളെയെന്ന വിളി കേട്ട് ആതിര തിരിഞ്ഞു നോക്കിയത് .

ശ്രദ്ധിച്ചു നോക്കിയപ്പോൾ ആതിരക്ക് കണ്ണുകളെ വിശോസിക്കാൻ കഴിഞ്ഞില്ല .കുറെ വർഷങ്ങൾക്ക് ശേഷം അതെ നിറഞ്ഞ പുഞ്ചിരിയുമായ് ലക്ഷ്മിയമ്മ നടന്നു വരുന്നു .

തലമുടിയെല്ലാം കറുപ്പിൽ നിന്നും വെളുപ്പിലേക്ക് വഴി മാറിയതും ,

ചർമ്മങ്ങൾ ചുളിഞ്ഞതും , മുഖത്ത് കണ്ണട വന്നതും ലക്ഷ്മിയമ്മയുടെ മുഖശ്രിക്ക്‌ ഒരു കുറവും വന്നിട്ടില്ലയെന്ന് ആതിരക്ക് മനസ്സിലായ് .

തന്റെ കയ്യിൽ പിടിച്ച് ചിരിച്ച ലക്ഷ്മിയമ്മയുടെ മുഖം തന്റെ കവിളിലും തലമുടിയിലും തഴുകിയപ്പോൾ വാടിയത് ആതിര ശ്രദ്ധിച്ചു .

” എന്റെ മോളെ കണ്ടിട്ട് എത്ര വർഷമായി . മോൾക്ക് സുഖമാണോ ? ”.

” അമ്മേ ,അമ്മ എന്നെ ശപിച്ചിരുന്നോ ? ” . കണ്ഠമിടയെങ്കിലും ആതിരക്ക്‌ അങ്ങനെ ചോദിക്കാതിരിക്കാനായില്ല

” എന്താണ് എന്റെ കുട്ടി ഈ പറയുന്നേ ?. മോൾക്ക് വേണ്ടി പ്രാർത്ഥിക്കാത്ത ഒരു ദിവസം പോലും ഈ അമ്മയുടെ ജീവിതത്തിൽ ഉണ്ടായിട്ടില്ല .

മോളെ എനിക്ക് ദൈവം തന്നില്ല . അമ്മ അങ്ങനെ സമാധാനിച്ചോളാം . അമ്മക്ക് മോളോട് കുറെ സംസാരിക്കാനുണ്ട് . നമ്മൾക്ക് അങ്ങോട്ട് മാറി നിൽക്കാം ”

ലക്ഷ്മിയമ്മക്ക് തന്റെ ജീവിതത്തെ കുറിച്ച് അറിയാനുള്ളത് മുഴുവനും പറഞ്ഞു കഴിഞ്ഞപ്പോൾ മഴയും പെയ്തൊഴിഞ്ഞത് ആതിര ശ്രദ്ധിച്ചു .

അമ്മയോട് യാത്ര പറഞ്ഞു വണ്ടി സ്റ്റാർട്ട്‌ ചെയ്ത ആതിര തന്നെ നോക്കിനിന്നിരുന്ന ലക്ഷ്മിയമ്മയോട് ചോദിച്ചു .

” അമ്മേ ഹരിഏട്ടൻ ?.”

” മോളെ, കഴിഞ്ഞു പോയ ജീവിതമല്ല ജീവിതം .ഇനി മുന്നോട്ടുള്ള ജീവിതമാണ് മോള് ശ്രദ്ധിക്കേണ്ടത് .

കുട്ടികളുടെ നല്ലൊരു ഭാവിക്ക്‌ വേണ്ടി എന്റെ മോള് പരിശ്രമിക്കുക .

അമ്മയുടെ പ്രാർത്ഥന എപ്പോഴും കൂടെയുണ്ടാകും .പിന്നെ ഹരിയുടെ കാര്യങ്ങൾ മോള് ഇനി അറിയേണ്ട ”

പറഞ്ഞു നിർത്തിയപ്പോൾ അമ്മയുടെ ശബ്ദം ഇടറിയതും കണ്ണുകൾ നിറഞ്ഞതും ആതിര ശ്രദ്ധിച്ചു .

കലങ്ങിയ മനസ്സുമായ് വീട്ടിലെത്തിയ ആതിര വീട്ടിലെ ജോലികളെല്ലാം ചെയ്തു തീർത്തു കുട്ടികൾക്ക് ഭക്ഷണവും കൊടുത്ത് അവരെ കിടത്തി ഉറക്കി .

വിശപ്പ് തോന്നാത്തത് കൊണ്ട് വാതിലുകൾ അടച്ച് ലൈറ്റ്കൾ ഓഫ്‌ ചെയ്ത് ആതിര കിടന്നു .

കണ്ണുകളടക്കുമ്പോൾ മനസ്സിൽ പല പല ചിത്രങ്ങൾ തെളിഞ്ഞു വരുന്നു . തന്റെ ബാല്യം , കൗമാരം ,യൗവനം ,ഇപ്പോൾ 35ലോട്ട് കാലെടുത്തു വച്ചിരിക്കുന്നതും ..

എത്ര ശ്രമിച്ചിട്ടും അവൾക്ക് ഉറങ്ങാൻ കഴിഞ്ഞില്ല . ഇരുട്ടിൽ കണ്ണുകൾ തുറന്ന് കിടക്കവേ ആതിരയുടെ മനസ്സ് പതുക്കെ പതുക്കെ പിന്നോട്ട് ചലിച്ചു .

സമ്പന്നമായിരുന്ന ബാല്യത്തിൽ നാട്ടുപ്രമാണിയായിരുന്ന അച്ഛന്റെയും കുടുംബമഹിമക്ക്‌ പ്രാധാന്യം കൊടുക്കുന്ന അമ്മയുടെയും 3 ഏട്ടൻമ്മാരുടെയും സ്നേഹം ആവോളം ആസ്വദിച്ചിരുന്നു .

ആഗ്രഹിച്ചതെല്ലാം കിട്ടിയ കൗമാരം . ഏറ്റമ്മാരുടെ കൈ പിടിച്ചു സ്കൂളിൽ പോകുന്നതും വരുന്നതും തനിക്കെന്നും അഭിമാനമായിരുന്നു .

കോളേജിൽ പോകുമ്പോളും അച്ചടക്കതെ കുറിച്ചുള്ള അമ്മയുടെ നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കാൻ താൻ ശ്രദ്ധിച്ചിരുന്നു .

ഡിഗ്രി രണ്ടാം വർഷം പഠിക്കുന്ന സമയത്ത് ഒരു ദിവസം രാവിടെ ബസിൽ നിന്നുമിറങ്ങി കോളേജിലോട്ട് നടക്കുകയായിരുന്ന തന്റെ കണ്ണിൽ ആ പൊടിമീശക്കാരന്റെ മുഖം ഇടം പിടിച്ചത് .

തന്റെയൊപ്പം ദിവസവും ഒരേ ബസിൽ മുടിയെല്ലാം ചീകി ഒതുക്കി , നെറ്റിയിൽ ചന്ദനവും തൊട്ട് , പുഞ്ചിരിയുമായ് വരുന്ന ആ പൊടിമീശക്കാരൻ തന്നെ ശ്രദ്ധിക്കുന്നതും താൻ മനസിലാക്കിയിരുന്നു .

മഴയുള്ള ഒരു ദിവസം രാവിലെ ബസിൽ നിന്നുമിറങ്ങി കോളേജിലോട്ട് നടക്കുമ്പോളാണ് തന്റെ സിനിയാറായ പൊടിമീശക്കാരൻ ഹരിയേട്ടൻ മഴ നനഞ്ഞു നടന്ന് വരുന്നത് കണ്ടത് .

തന്റെ കുടകിഴിലേക്ക് ക്ഷണിച്ചപ്പോൾ താൻ വിചാരിച്ചിരുന്നില്ല ആ പൊടിമീശക്കാരൻ വന്നു കയറിയത് തന്റെ ഹൃദത്തിലേക്കാണെന്ന് .

ഒരേ കാഴ്ചപാടുകളും ഇഷ്ട്ടങ്ങളും സ്വപ്നങ്ങളും ഞങ്ങളുടെ സൗഹൃദം പ്രണയത്തിലോട്ട് വഴി മാറി .

ഹരിയേട്ടന്റെ അമ്മക്ക് തന്നെ കാണണമെന്ന ആഗ്രഹം അറിയിച്ചപ്പോൾ ലക്ഷ്മിയമ്മയെ കാണാൻ പോയതും

പേര് പോലെ തന്നെ ലക്ഷ്മിയായ ആ അമ്മയുടെ മരുമകളായി ജീവിക്കുന്നതും സ്വപ്നം കണ്ട് നടന്ന ദിവസങ്ങൾക്കെന്ത് ഉത്സാഹമായിരുന്നു .

പൂത്തുലഞ്ഞ ഞങ്ങളുടെ പ്രണയം ക്യാമ്പസിൽ സംസാരമായി , വൈകാതെ തന്നെ തന്റെ വീട്ടിലും അറിഞ്ഞു .

ഉറഞ്ഞു തുള്ളിയ വീട്ടുകാരുടെ പ്രതികരണം വഴക്കുകളിലും ഭീഷിണികളിലും മർദ്ദനങ്ങളിലും ഒതുങ്ങാതെ വന്നപ്പോൾ തന്റെ കോളേജ് ജീവിതവും അവസാനിപ്പിക്കേണ്ടി വന്നു .

ഹരിയേട്ടന് മർദ്ദനമേറ്റത്തും വീട്ടുകാരുടെ ആൽമഹത്യ ഭീഷിണിയും എല്ലാവരെയും ദുഃഖിപ്പിച്ചിട്ടു നമ്മൾക്ക് ജീവിതം വേണ്ടെന്ന ഹരിയേട്ടന്റെ അറിയിപ്പും തന്നെ മാറ്റി ചിന്തിപ്പിക്കാൻ പ്രേരിപ്പിച്ചു .

പിന്നീടെല്ലാം പെട്ടന്നായിരുന്നു .വീട്ടുക്കാർ കണ്ടുപിടിച്ച ദുശീലങ്ങൾ ഒന്നുമില്ലാത്ത ഗൾഫുക്കാരൻ സതീഷേട്ടനുമായുള്ള തന്റെ വിവാഹം കഴിഞ്ഞതും

ആദ്യമൊക്കെ പൊരുത്ത പെടാൻ ബുദ്ധിമുട്ട് തോന്നിയെങ്കിലും പിന്നീട് യഥാർഥ്യങ്ങൾ മനസിലാക്കി

സതീഷേട്ടന്റെ ഭാര്യയായ് പുതിയ ജീവിതം തുടങ്ങിയതും അവധി കഴിഞ്ഞ് സതീഷേട്ടൻ തിരിച്ചു പോയതും എത്ര പെട്ടന്നായിരുന്നു .

6 മാസങ്ങൾക്ക് ശേഷം ജോലി നഷ്ട്ടപെട്ടു സതീഷേട്ടൻ തിരിച്ചു നാട്ടിലോട്ട് വന്നപ്പോൾ മുതൽ ജീവിതത്തിൽ കരിനിഴൽ വീണു തുടങ്ങി .

വലിയ ആ കൂട്ട് കുടുംബത്തിൽ ഒരു ജോലിയും ചെയ്യാതെ സതീഷേട്ടൻ വീട്ടിലിരുന്നപ്പോൾ തന്റെ സ്വർണ്ണഭരണങ്ങൾ ഓരോന്നായി നഷ്ട്ടപെട്ടുകൊണ്ടിരുന്നു .

ഗർഭിണിയായ തനിക്ക് വേണ്ട ശുശ്രുഷകൾ ചെയ്യാനോ മറ്റ് വീട്ടുകാര്യങ്ങളിലോ ഒരു ശ്രദ്ധയുമില്ലാതെ വന്നപ്പോളാണ്

ആ കാര്യം തനിക്ക് മനസിലായത് ദുശീലങ്ങൾ ഒന്നുമില്ലെങ്കിലും സതീഷേട്ടന് ജീവിതത്തെ കുറിച്ച് ധാരണകളോ കാഴ്ചപാടുകളോ ഒന്നുമില്ലന്ന് .

ആദ്യത്തെ കുട്ടിയുടെ ജനനത്തിന് ശേഷം അച്ഛനോട് വീട് വയ്ക്കാൻ കുറച്ച് സ്ഥലം വേണമെന്ന് പറഞ്ഞപ്പോൾ അച്ഛൻ സ്ഥലവും വീട്‌ വയ്ക്കാനുള്ള എല്ലാ സഹായവും ചെയ്തു തന്നു .

തന്റെയോ കുഞ്ഞിന്റെയോ കാര്യങ്ങളിൽ ഒരു ശ്രദ്ധയുമില്ലാതെ സതീഷേട്ടൻ എന്നും രാത്രി ഏറെ വൈകി വീട്ടിൽ വരികയും അതിരാവിലെ തന്നെ തിരിച്ചു പോകുകയും ചെയ്തിരുന്നു .

വൈകാതെ തന്നെ അടുത്ത കുഞ്ഞും ജനിച്ചപ്പോൾ വീട്ട് കാര്യങ്ങൾ നോക്കാൻ തനിക്ക് ജോലിക്ക് പോകേണ്ടി വന്നതും അതിൽ സതീഷേട്ടൻ

അനഭിമാനിയായതും അത് താങ്ങളുടെ ദാമ്പത്യജീവിതത്തിൽ വിളലുകൾ വീണു തുടങ്ങാൻ കാരണവുമായതും അവളോർത്തു .

അമ്മയുടെ മരണശേഷം ഒരു ദിവസം അച്ഛൻ തന്റെ കയ്യിൽ പിടിച്ചു കുറെ സംസാരിച്ചു .

തന്റെ ആഗ്രഹങ്ങലും ഇഷ്ട്ടങ്ങളും നോക്കാതെ കല്യാണം കഴിപ്പിച്ചതിലും തന്റെ ജീവിതം ഈ അവസ്ഥയിലെത്താനും കാരണം അച്ഛനാണെന്നും പറഞ്ഞ് കുറെ കരഞ്ഞു .

എല്ലാം തന്റെ വിധി ആണെന്നും അച്ഛൻ വിഷമിക്കരുത്യെന്നും പറഞ്ഞ് അച്ഛനെ സമാധാനിപ്പിച്ച് തിരിച്ചു നടന്നപ്പോൾ തന്റെ കണ്ണുനീർ ഒഴുകാൻ ബാക്കിയുണ്ടായിരുന്നോയെന്ന് പോലും സംശയിച്ചിരുന്നു .

അമ്മയുടെയും അച്ഛന്റെയും മരണങ്ങളും സഹോദരങ്ങൾ അവരുടെ ജീവിതവുമായി ഒതുങ്ങി കൂടിയതും തന്റെ ജീവിതം കൂടുതൽ ദുസ്സഹമായി .

തന്റെയോ കുഞ്ഞുങ്ങളുടെയോ കാര്യങ്ങളെ കുറിച്ച് ചിന്തിക്കാതെ , ഞങ്ങളുടെ ഇഷ്ട്ടങ്ങളോ ആഗ്രഹങ്ങളോ മനസിലാകാതെ സതീഷേട്ടൻ ജീവിച്ചപ്പോൾ തനിക്ക് പ്രതികരിക്കേണ്ടി വന്നു .

അതിന് പ്രതികാരമായ് സതീഷേട്ടൻ തന്റെ സങ്കല്പിക ജാരനെ കണ്ട്പിടിക്കാൻ വേണ്ടിയുള്ള ശ്രമങ്ങളായി പിന്നീട് .

സമൂഹത്തിൽ തനിക്ക് ഏൽക്കേണ്ടി വന്ന അപമാനങ്ങളെ കുറിച്ച് ചോദിച്ചപ്പോൾ ക്രൂര മർദ്ദനങ്ങളും കൂടിയായപ്പോൾ സതീഷേട്ടനെ അകറ്റി നിർത്തേണ്ടി വന്നു ,

തന്റെ മനസ്സിൽ നിന്നും വീട്ടിൽ നിന്നും .കുട്ടികൾക്കും അച്ഛൻ എന്നത് വിളിക്കാനുള്ള ഒരു പേര് മാത്രമായി ഒതുങ്ങി .

” അമ്മേ , അമ്മ എന്താണ് ഉറങ്ങാത്തത് ? ” . ഉണ്ണികുട്ടന്റെ ചോദ്യം കേട്ട ആതിര ഓർമകളിൽ നിന്നും ഞെട്ടിയുണർന്നു .

” ഒന്നുമില്ല കുട്ടാ , മോൻ ഉറങ്ങിക്കോ. അമ്മ കുറച്ച് വെള്ളം കുടിച്ചിട്ട് ഉറങ്ങിക്കൊള്ളാം “.

ഉണ്ണികുട്ടനെ താരാട്ട് പാടി ഉറക്കിയ ശേഷം കുറച്ച് വെള്ളവും കുടിച്ചു ആതിര ഉറങ്ങാൻ കിടന്നു .

ആഗ്രഹിച്ച ജീവിതം കിട്ടിയതുമില്ല , കിട്ടിയ ജീവിതം ഇങ്ങനെയുമായി . ലക്ഷ്മിയമ്മ പറഞ്ഞ കാര്യങ്ങൾ അവളുടെ മനസ്സിൽ ഓടിയെത്തി .

” കഴിഞ്ഞു പോയ ജീവിതത്തെ കുറിച്ച് ദുഃഖിക്കാതെ മുന്നോട്ടുള്ള ജീവിതത്തെ കുറിച്ച് ചിന്തിക്കാം ,തന്റെ മക്കൾക്ക് വേണ്ടി “.

നാളേക്കളെ കുറിച്ചുള്ള ശുഭചിന്തകളിൽ പ്രതീക്ഷയർപ്പിച്ച കണ്ണുകളടച്ച ആതിര രാത്രിയുടെ യാമങ്ങളിൽ എപ്പോഴോ ഉറങ്ങിപ്പോയി .

Leave a Reply

Your email address will not be published. Required fields are marked *