രാത്രിയിൽ അവനോടു പറ്റിച്ചേർന്നു കിടന്ന അച്ചു പെട്ടെന്ന് ചാടി എണീറ്റു, ങ്‌ഹേ എന്ത് പറ്റി അച്ചു..

(രചന: Nisha L)

“ഹോ ഈ അടുപ്പിൽ ഊതി ഊതി ഞാൻ ശ്വാസം മുട്ടി മരിക്കുകയേയുള്ളു.”.. അണഞ്ഞു പോയ വിറക് അടുപ്പിൽ നോക്കി അശ്വതി നെടുവീർപ്പിട്ടു.

” അച്ചു ബ്രേക്ഫാസ്റ് ആയോ? “

അയ്യോ അഭിയേട്ടന് പോകാൻ സമയം ആയോ…

അച്ചുവിനെ വിളിച്ചു അടുക്കളയിൽ വന്ന അഭി അണഞ്ഞു പോയ വിറക് അടുപ്പിലും ഫുൾ തീയിൽ കത്തി കൊണ്ടിരിക്കുന്ന ഗ്യാസ് അടുപ്പിലും നോക്കി കിളി പോയി നിക്കുന്ന അച്ചുവിനെ കണ്ടു കാര്യം ചോദിച്ചു

“എന്താ അച്ചു, എന്ത് പറ്റി ബ്രേക്ക്‌ ഫാസ്റ്റ് ആയില്ലേ?”

” സാമ്പാർ ആയി,  ദോശ ചുട്ടില്ല.. ഈ അടുപ്പ് കത്തിക്കാൻ നിന്ന് സമയം പോയതറിഞ്ഞില്ല.”..

” മ്മ് നീ പോയി ദോശ ചുട് ഞാൻ അടുപ്പ് കത്തിച്ചു തരാം. “

“ങേ… അഭിയേട്ടന് അടുപ്പ് കത്തിക്കാൻ അറിയാമോ”….

ഇതെന്ത് ജീവി എന്ന മട്ടിൽ അവൻ അവളെ നോക്കി…..

രാത്രിയിൽ അവനോടു പറ്റിച്ചേർന്നു കിടന്ന അച്ചു പെട്ടെന്ന് ചാടി എണീറ്റു.

“ങ്‌ഹേ… എന്ത് പറ്റി അച്ചു… “

“അഭിയേട്ട എനിക്ക് നക്ഷത്രം കാണണം.”

അഭി അന്തം വിട്ട് അവളെ നോക്കി..

“ഫേസ്ബുക്കിൽ കഥകൾ വായിച്ചപ്പോൾ,,,
നായകനും നായികയും നിലാവുള്ള രാത്രിയിൽ നക്ഷത്രം നോക്കി നിക്കുന്നത് വായിച്ചപ്പോൾ തുടങ്ങിയ ആഗ്രഹമാ.. “

അച്ചു ഓടി പോയി ജനാല തുറന്നിട്ട്‌ അഭിയെ വിളിച്ചു. “വരുന്നെങ്കിൽ വാ നമുക്ക് കാണാം”.

“അയ്യോ അഭിയേട്ട “…

“എന്താടി കുരിപ്പേ “?..

“നക്ഷത്രം കാണുന്നില്ല”

“ങ്‌ഹേ…. “

“മൊത്തം മരങ്ങളാ ആകാശം കാണാൻ വയ്യ”

അഭി  തലയിൽ കൈ വച്ച് ഇരുന്നു പോയി…

“ഇതെന്താ കടിക്കുന്നത്?

“യ്യോ കൊതുക്.. ദൈവമേ പണി പാളി ന്നാ തോന്നുന്നേ “…

“ഡീ കുരുത്തം കെട്ടവളേ…… “

അഭിയുടെ അലർച്ചയിൽ അച്ചു അറിയാതെ തന്നെ ജനൽ അടച്ചു പോയി…

“മ്മ് എങ്ങോട്ടാ ചാടി കേറി പോകുന്നെ”?

“കിടക്കാൻ.. “

“നീ കിടക്കുന്നില്ല.. ഈ കൊതുകിനെ മൊത്തം അടിച്ചു കൊന്നിട്ട് കിടന്നാൽ മതി”…

കുറച്ചു സമയം അനക്കം ഒന്നും കേൾക്കാഞ്ഞിട്ട് അഭി തിരിഞ്ഞു നോക്കി ഒരു കൊതുകിനെ ചാടി പിടിക്കാൻ നോക്കുകയാണവൾ..

ഇവളിതിനെ പിടിച്ചു ശ്വാസം മുട്ടിച്ചു കൊല്ലാൻ നോക്കുവാണോ.. അടിച്ചു കൊന്നാൽ പോരെ…

ഇടക്ക് ഒരു പിരി പോകുമെങ്കിലും പാവമാണ് ആള്
അഭിക്ക് അവളോട്‌ ഒരു വാത്സല്യം തോന്നി..

“അച്ചു ഇങ്ങ് വാ “….

“അഭിയേട്ടൻ ഉറങ്ങിക്കോ ഇനി ഒരു മൂന്നെണ്ണം കൂടിയേ യുള്ളൂ അതിനെ കൊന്നിട്ട് ഞാൻ വന്നോളാം”..

“നീ ഇങ്ങു വന്നേ…. എന്റെ അച്ചൂന് നക്ഷത്രം കാണണോ? “..

“വേണ്ട… “

“അതെന്താ വേണ്ടാതെ.. നമുക്ക് ടെറസിൽ പോയി നക്ഷത്രം നോക്കി കിടക്കാം… വാ… “

“ങ്‌ഹേ സത്യായിട്ടും… “

“മ്മ് സത്യം.. നിന്റെ ഈ കുഞ്ഞു കുഞ്ഞു ആഗ്രഹങ്ങൾ ഒക്കെ ഞാൻ അല്ലാതെ വേറെ ആരാ സാധിച്ചു തരിക.. വാ നമുക്ക് ഇന്നു നക്ഷത്രം നോക്കി ടെറസിൽ ഉറങ്ങാം…”

അഭി അച്ചുവിനെ ചേർത്തു പിടിച്ചു ടെറസിലേക്ക് പോയി…

N B : എല്ലാ ഭാര്യമാർക്കും കാണും ഇതുപോലെ എന്തെങ്കിലും കുഞ്ഞു കുഞ്ഞു വട്ടുകളും ചെറിയ ചെറിയ ആഗ്രഹങ്ങളും.. ഭർത്താക്കന്മാർ അത് സാധിച്ചു കൊടുത്തില്ലെങ്കിലും,, സാധിച്ചു കൊടുക്കാം എന്നൊരു വാക്ക് പറഞ്ഞു നോക്കു…

ഭാര്യമാരുടെ മനസ്സിൽ നിങ്ങൾക്ക് ഒരു വലിയ സ്ഥാനമുണ്ടാകും,, നിങ്ങൾ വിചാരിക്കുന്നതിനും അപ്പുറം…

Leave a Reply

Your email address will not be published. Required fields are marked *