എനിക്ക് കിട്ടി കൊണ്ടിരുന്ന സ്നേഹം അല്പം കുറഞ്ഞോ എന്ന് ഒരു സംശയം എനിക്ക് ഇല്ലാതെ..

(രചന: Lekshmi R Jithesh)

“അച്ഛൻ പോകുന്നെ കേട്ടോ പോന്നോളെ.. അച്ഛന്റെ മുത്തേ.. അച്ഛൻ പോയിട്ട് വരട്ടെട്ടോ..

രാവിലെ ജോലിക്ക് പോകുന്നതിനു മുൻപ് മോളോട് ഉള്ള ഏട്ടന്റെ കൊഞ്ചലും കിന്നാരവുമാണ്.. എനിക്ക് കിട്ടി കൊണ്ടിരുന്ന സ്നേഹം അല്പം കുറഞ്ഞോ എന്ന് ഒരു സംശയം എനിക്ക് ഇല്ലാതെ ഇല്ല..

“മതി മതി കൊഞ്ചിച്ചത് പോകാൻ നോക്ക്..”

കുശുമ്പോടു കൂടി ഞാൻ ഏട്ടനെ തള്ളി  മാറ്റി അവളുടെ അടുക്കൽ നിന്ന്..

“നിന്റെ അമ്മ ആയതു കൊണ്ട് പറയുന്നതല്ല.. മഹാ കുശുമ്പി പാറു തന്നയ കേട്ടോ”

അതും പറഞ്ഞു എന്റെ കവിളിൽ ഒരു നുള്ളും വെച്ചുതന്നു. ശെരിയാണ്….

ഏട്ടനെ ആർക്കും പകുത്തു നൽകാൻ ഞാൻ തയ്യാറാല്ല അതു ഇപ്പോൾ അമ്മ ആയാലും മോൾ ആയാലും… ഏട്ടനോട് ആരും എന്നേക്കാൾ അധികം  സ്നേഹം കാണിക്കുന്നതും ഏട്ടൻ കാണിക്കുന്നതും എനിക്ക് സഹിക്കാൻ കഴിയില്ല..

പിന്നെ വന്നവൾ ആണെങ്കിലും മുൻ സ്ഥാനം ഇപ്പോൾ എനിക്ക് തന്നെ വേണം എന്ന ഒരു വാശിയും നിർബന്ധവും എനിക്ക് ഉണ്ട്..

തെറ്റ് ആണെന്ന് അറിയാം എങ്കിലും മനസ് കേൾക്കുന്നില്ല അതിൽ നിന്നു പിന്തിരിഞ്ഞു പോകാൻ…., അതു ഏട്ടനും നന്നായി അറിയാം..

എന്റെ ദേഷ്യം കാണാൻ വേണ്ടി തന്നെ ഇടക്കിടക്ക് ചിലതൊക്കെ മനഃപൂർവം ഏട്ടനും കാണിക്കാറുണ്ട്..
ഒരുപാട്പേർ ചോദിച്ചിട്ടുണ്ട് ഞങ്ങളോട് നേരിട്ടും അല്ലാതെയും ഒക്കെ പ്രേമ വിവാഹമായിരുന്നോ എന്ന്..

അല്ലെന്ന് പറഞ്ഞിട്ടും വിശ്വാസമില്ലാത്ത ഒരുപാട് പേർ എപ്പോളും ഉണ്ട് ഇവിടെയും… അവരെയും പറഞ്ഞിട്ട് കാര്യമില്ല…

പത്തനംതിട്ടക്കാരി ആയ ഞാൻ കോഴിക്കോട്ക്കാരൻ ആയ ഈ മനുഷ്യനു ഭാര്യയായി വന്നതിൽ കേൾക്കുന്നവരെ കുറ്റം പറയാനും ആകില്ല..

അമ്മയുടെ അച്ഛന്റെ രണ്ടാം വിവാഹവും ഇവിടെ ഉള്ള മാമൻമാരും ഓകെയാണ്  എന്റെ ഈ ജീവിതത്തിലെ നിമിത്തം ..

കുട്ടി ആയിരുന്നപ്പോൾ മുതൽ അറിയാമെങ്കിലും പ്രായത്തിൽ വ്യത്യാസമുള്ളതു കൊണ്ടും ഒക്കെ ഒരു പ്രേമം എന്ന വികാരം ഞങ്ങൾക്കിടയിൽ ഉണ്ടായിട്ടില്ല …

എങ്കിലും വിവാഹപ്രായത്തിൽ പെണ്ണ് കിട്ടാതെ വന്നപ്പോൾ തമാശആയി ഞാൻ മതിയോ എന്ന് ചോദിച്ചപ്പോൾ പോലും അത്‌ യഥാർത്ഥമാകും എന്നും അപ്പോൾ കരുതിയില്ല..

bsc നഴ്സിംഗ് പഠിച്ചു ജോലിക്ക് കേറിയ വേളയിൽ എപ്പോളോ മാമന്റെ അടുത്ത് വന്ന എനിക്ക് കിട്ടിയ അപൂർവ നിധിയാണ് എനിക്ക് എന്റെ ഏട്ടൻ..

വേറെ ഒരാൾക്ക് വേണ്ടി എന്നെ മാമനോട് ചോദിക്കുമ്പോൾ പോലും അടുത്ത് ഇരുന്ന് എന്നെ പറ്റി അഭിപ്രായം പറഞ്ഞ ഏട്ടനും ഓർക്കുന്നുണ്ടോ എങ്ങനെ ഒക്കെ ആകും എന്നു..

Bsc ക്കാരി ആയ എനിക്ക് 10 ക്ലാസ്സ്‌ക്കാരൻ ആയ ഏട്ടൻ വരുന്നത്തിൽ കുടുംബത്തിനകത്തും പുറത്തും ഒരുപാട് എതിർ അഭിപ്രായമുണ്ടായിരുന്നു എങ്കിലും..

ജീവിതത്തിൽ സമാധാനം പൊരുത്തം  മാത്രം മതി എന്ന എന്റെ അമ്മയുടെ  ഒറ്റ പോളിസിക്കു മുൻപിൽ എല്ല്ലാരും അടിപറഞ്ഞതു…

കൂട്ടുകാർ പോലും എതിർത്തു.. അതും ഒന്നും എനിക്ക് ഒരു പ്രശ്നമായി അന്നും ഇന്നും ഈ നിമിഷവും തോന്നിയിട്ടില്ല..,  തോന്നുകയുമില്ല..

അച്ഛന്റെ കുടിയും സ്വഭാവവും ദുർനടപ്പും എല്ലാം അറിഞ്ഞിട്ടും എന്നെ ഒരു വാക്കുകൾ കൊണ്ട് പോലും ആ കാര്യത്തിൽ വേദനിപ്പിക്കാതെ…

മറ്റുള്ളവരുടെ മുൻപിൽ അതു ഒന്നും അറിയിക്കാതെ ആരും തരാത്ത അത്രയും സ്നേഹം എനിക്കും എന്റെ അമ്മക്കും അനിയനും വാരി കോരി തരുന്നത് ഒന്നും ഞങ്ങളിൽ നിന്നു പ്രതീക്ഷിച്ചിട്ടല്ല..

പുറത്തു പഠിച്ചതും വളർന്നതുമായ എന്നെ ഒരു കാര്യത്തിലും വിലക്കി നിർത്തിയിട്ടില്ല.. അതു ഇപ്പോൾ ആൺ സുഹൃത്തുക്കളുടെ കാര്യത്തിൽ ആണെങ്കിൽ പോലും..

12 വയസ് വ്യത്യാസം ഞങ്ങൾ തമ്മിൽ ഉള്ളതും എന്റെ കുട്ടികളിയും നാക്കും  ഭാവിയിൽ ഒരുപാട് വിഷമങ്ങൾ ഉണ്ടാക്കും എന്നുള്ള പലരുടെയും മുൻ ചിന്തകൾക്കു നോ പറഞ്ഞു കൊണ്ട് ഇപ്പോളും തട്ടിയും മുട്ടിയും ഞങ്ങൾ പോകുന്നു..

കല്യാണ ശേഷം ഗർഭിണി ആണെന്ന് അറിഞ്ഞപ്പോൾ ഒരുപക്ഷെ എന്നേക്കാൾ എന്റെ അമ്മയെക്കാൾ കൂടുതൽ ശ്രെദ്ധിച്ചതും പരിചയിച്ചതും എന്റെ ഏട്ടനാണു..

ഏട്ടന്റെ ദേഷ്യവും ചിട്ടയും ഒക്കെ എനിക്കായി മാറ്റിവെച്ചതും എന്നോടുള്ള സ്നേഹം കൊണ്ട് മാത്രമാണ്… എന്റെ കുറുമ്പും കുട്ടി കളിയും ഒക്കെ നന്നേ ഈ മനുഷ്യൻ ആസ്വദിച്ചിരുന്നു..

മഴയത്തും വെയിലത്തും വേണ്ടി എനിക്കും  കുഞ്ഞിനും വേണ്ടി ഇപ്പോളും കഷ്ടപെടുന്നു.. ഒന്നിനും ഞാൻ ഇതുവരെ  ആവിശ്യപെട്ടിട്ടില്ല എല്ലാം അറിഞ്ഞേ ചെയ്തിട്ടുള്ളു..

തെറ്റു ചെയ്‌തതു ഞാൻ ആണെങ്കിൽ പോലും അത് അറിഞ്ഞു എന്നെ നെഞ്ചോടു ചേർത്ത് ഇരുത്തിയിട്ടേ ഉള്ളു എന്റെ ഏട്ടൻ..

എന്റെ മനസ് ഉരുകുന്നതു ഒരുപക്ഷെ എന്നേക്കാൾ മുന്നേ അറിയുന്നത് ഏട്ടൻ ആയിരിക്കും.. പ്രസവവേദന എനിക്ക് വന്നപ്പോളും വേദന മുഴുവനും ആ മുഖത്തു ആണ്‌ ഞാൻ കണ്ടതു..

ഇവൾ വരുന്നതിനു മുൻപേ എന്റെ സ്ഥാനമാറ്റം അനുവദിക്കില്ലയെന്നും ആ സ്ഥാനത്തു മകൾ ആണെങ്കിലും സമ്മതം അല്ലെന്നും ഞാൻ മുൻവിധി എഴുതി കൊടുത്തതാണ്..

അത് തെറ്റിച്ചു എന്നും എന്റെ മുഖമാറ്റം കാണാൻ വേണ്ടിയും ഒക്കെ ഉള്ളതാണ് ഈ കൊഞ്ചൽ..

ദൃതിയിൽ തള്ളി മാറ്റി പോകാൻ ഒരുങ്ങിയ എന്നെ പിടിച്ചു നിർത്തി നെറുകയിൽ ഒരു മുത്തവും നൽകി..

“ആര് വന്നാലും നീ ആണ്‌ എന്റെ എല്ലാം “എന്നു ഏട്ടൻ  പറയുമ്പോൾ ഈ ലോകം അടക്കിയ വികാരമായിരുന്നു എനിക്ക്.. ഇതല്ലാം കണ്ടു പുഞ്ചിരിച്ചു ഞങ്ങളുടെ ജാനിയും….

Leave a Reply

Your email address will not be published. Required fields are marked *