ആ കൊച്ചിന്റെ വിധി അല്ലാതെ എന്താ… ആ കിളവൻ ചത്താൽ ആ സ്വത്ത് കൂടി കൈക്കൽ ആക്കി പെങ്കൊച്ചിനെ..

(രചന: മിഴി മോഹന)

എന്നും ഇങ്ങനെ കടം തരാൻ കുറച്ചു ബുദ്ധിമുട്ട് ഉണ്ട്‌ ഉണ്ണി .. “” പറ്റ് ഇപ്പോൾ എത്ര ആയി എന്ന് വല്ല വിചാരവും ഉണ്ടോ നിനക്ക്… “”” ശങ്കരേട്ടൻ അരകിലോ പഞ്ചസാര തൂക്കി കൈലേക്ക് കൊടുക്കുമ്പോൾ ചിരിക്കാനായി ശ്രമിച്ചവൻ …..

ശങ്കരേട്ടനെ കുറ്റം പറയാൻ പറ്റില്ല…” കടം ഒരുപാട് ആയി..” പണിക്ക് പോയാൽ അല്ലെ കടം വീട്ടാൻ പറ്റൂ.. എങ്ങനെ പോകാൻ ആണ് ഇപ്പോഴത്തെ സാഹചര്യം അതിൽ നിന്ന് എല്ലാം വിലക്ക് ഏർപ്പെടുത്തിയിരിക്കുക അല്ലേ … “” കണ്ണ് ഒന്ന് നിറഞ്ഞുവന്നപ്പോൾ ആണ് കുഞ്ഞിന്റെ ശബ്ദം ഓർമ്മയിലേക് കടന്നു വന്നത്…””

“””അച്ഛാ.. “” എനിക്ക് ഒരു ബൂഷ്സ്റ്റ്‌ വാങ്ങി തരുവോ.. “”ആ ഓർമ്മയ്ക്ക് ഒപ്പം ശങ്കരേട്ടന്റെ കടയിൽ തൂങ്ങി കിടക്കുന്ന പത്തുരൂപയുടെ ബൂസ്റ്റിലേക് പോയി കണ്ണുകൾ…….

ശങ്കരേട്ടാ പത്തു രൂപയുടെ ഒരു ബൂസ്റ്റ്‌ കൂടി..””പറ്റിൽ എഴുതിയ മതി ഞാൻ കാശ് തന്നു തീർത്തോളാം..”ദയനീയമായി അവൻ അയാളെ നോക്കുമ്പോൾ ഒന്ന് ഇരുത്തി മൂളി അയാൾ…

മ്മ്.. “” അർഭാടത്തിനു മാത്രം കുറവില്ലല്ലോടാ ബൂസ്റ്റേ കുടിക്കൂ..” അല്പം തമാശ കലർത്തി പറഞ്ഞ് കൊണ്ട് പത്തുരൂപയുടെ ബൂസ്റ്റ്‌ പാക്കറ്റ് പൊട്ടിച്ച് അവന്റ കൈയിലേക്ക് കൊടുത്തു അയാൾ…

മ്മ്ഹ്ഹ്..” തന്റെ ആർഭാടത്തിന്റെ ചിഹ്നം പത്തു രൂപയുടെ ബൂസ്റ്റ്‌..'””” മനസ്സിൽ തോന്നിയത് കണ്ണുകളിൽ കാണിക്കാതെ അത് പോക്കറ്റിൽ ഇട്ടു മുന്പോട്ട് നടക്കുമ്പോൾ കാതുകളിൽ പതിയുന്നത് കുഞ്ഞു ശബ്ദം മാത്രം ആയിരുന്നു….

ഒരു കവർ പാലും പഞ്ചസാരയും കുഞ്ഞ് ബൂസ്റ്റ്‌മായി മുറ്റത്തേക്ക് ചെല്ലുമ്പോൾ തന്നെ കണ്ടു ഉമ്മറ തിണ്ണയിൽ ഇരുന്ന് കളിക്കുന്നവനെ.. “”

ടണ്ടണേ..” ബൂസ്റ്റ്‌ന്റെ പാക്കറ്റ് പൊക്കി കാണിക്കുമ്പോൾ കളി കോപ്പുകൾ ദൂരെ എറിഞ്ഞു കൊണ്ട് ഓടി വന്നവൻ….

ഹായ് ബൂഷ്സ്റ്റ്.. “” ആ കുഞ്ഞു കണ്ണുകൾ തിളങ്ങുമ്പോൾ ആ നിമിഷം അറിയാതെ തന്നെ കണ്ണ് നിറഞ്ഞു വന്നു..” അവന്റ ആഗ്രഹം നേടി കൊടുത്ത അത്മസംതൃപ്തിയാണോ മുഖത്ത് എന്ന് അറിയില്ല….

അച്ഛമ്മ എന്തിയെ മോനെ..? അവൻ ആഗ്രഹിച്ചത് കൈയിൽ കൊടുത്തു കൊണ്ട് കണ്ണുകൾ ചുറ്റും പായിക്കുമ്പോൾ ബൂസ്റ്റ്‌ന്റെ പാക്കറ്റ് കടിച്ചു പിടിച്ചു കൊണ്ട് അവൻ കണ്ണുകൾ അടുക്കള പുറത്തെ ചായിപ്പിലേക്ക് നീട്ടി….

അച്ഛമ്മ..” അച്ഛമ്മ അവിടെ എന്തെടുക്കുവാ.. “” സംശയത്തോടെ ചെല്ലുമ്പോൾ കണ്ടു ചായിപ്പിൽ നിന്നും പുറത്തേക്ക് വമിക്കുന്ന പുകചുരുൾ.. “”വീണ്ടും സംശയത്തോടെ അകത്തേക്ക് കടക്കുമ്പോൾ കണ്ടു ഒന്ന് നേരെ നിവർന്നു നിൽക്കാൻ ആവതില്ലാത്ത അച്ഛമ്മ പുക ചുരുൾ നിറഞ്ഞ ചായിപ്പിൽ കരി പിടിച്ച ചരുവത്തിന് താഴെ ഒന്ന് കൂടി കുനിഞ്ഞു കിടന്ന് പുക ഊതി തീ ആളിക്കാൻ ശ്രമിക്കുന്നു…..

ഗഹ്ഹ്..”” ഗഹ്ഹ്..” ചുമച്ചു കൊണ്ട് തിരിഞ്ഞതും… “” ഓടി ചെന്നവൻ…

വയ്യാത്ത അച്ഛമ്മ ഈ ചായിപ്പിൽ എന്ത് എടുക്കുവാ…. “” ഇനി ഈ പുക കൊണ്ടിട്ട് വേണം ആസ്തമാ ഇളകാൻ..” ആശൂത്രിയിൽ കൊണ്ടോകാൻ പത്തിന്റെ പൈസ കൈയിൽ ഇല്ല തള്ളേ.. “” തമാശ കലർത്തി പറഞ്ഞ് കൊണ്ട് കാലി ആയ പോക്കറ്റ് മലർത്തി കാണിച്ചതും പുകചുരുളിനോട് മല്ലിട്ട് കൊണ്ട് അവനെ ആയത്തിൽ ഒന്ന് തല്ലി അവർ…

പോടാ തെമ്മാടി.. “” അച്ഛന്റെ മോൻ തന്നെ..” പുക ചുരുൾ കൊണ്ട് ചുവന്ന കണ്ണൊന്നു തിരുമ്മി അവർ കറ പിടിച്ച ഒരു കുപ്പി കൈയിൽ എടുത്തു..അതിൽ നിന്നും അവസാന നുള്ള് തേയില പൊടി വിറയ്ക്കുന്ന വലതു കൈലേക് കുടഞ്ഞിട്ട് കൊണ്ട് തിളച്ചു വരുന്ന വെള്ളത്തിലേക് അത് തൂകി….”””

നീ പാല് മേടിച്ചോണ്ട് വരാമെന്ന് പറഞ്ഞപ്പോൾ ഇച്ചിരി ചായേന്റെ വെള്ളം കുടിക്കാൻ എനിക്കും കൊതി തോന്നി … നാള് കൊറേ ആയില്ലേ പഞ്ചാര ഇല്ലാത്ത കാപ്പി കുടിക്കുന്നു നാക്ക് ചെറച്ചു തുടങ്ങി… “” നീ ആ പാല് പൊട്ടിച്ച് ഇതിലോട്ട് ഒഴിക്ക് ഉണ്ണി.. “””

കൊതിയോടെ അച്ഛമ്മ ആ കവറു പാലിലേക് നോക്കുമ്പോൾ പല്ല് കൊണ്ട് മൂല കടിച്ചു പൊട്ടിച്ച് പാല് പുകയുന്ന ചരുവത്തിലേക്ക് ഒഴിച്ചു…

അച്ഛമ്മ ഉമ്മറത്തോട്ട് ചെല്ല്..” ചായ കൊണ്ട് ഞാൻ വരാം കുഞ്ഞ് അവിടെ തനിച്ച് അല്ലെ.. “” പഴയ ചിരട്ട തവി കൊണ്ട് പാത്രത്തിൽ ഇളക്കുമ്പോൾ അച്ഛമ്മ ഒരു ഒരു വലിയ അലൂമിനിയതിന്റെ തവി എടുത്തു കൈലേക് തന്നു…

ആ മൂലയിൽ ക്ലാവ് പിടിച്ചു കിടന്നതാ ഉണ്ണി.. “” പണ്ട് ഹേമ മോള് വാങ്ങിയത് ആണ്…. നീ അവളെയും വിളിച്ചോണ്ട് വന്ന് കഴിഞ്ഞ് ഞങള് ചന്തയിൽ പോയി രണ്ട് കലവും കുറച്ചും പാത്രങ്ങളും അലുമിനിയം തവികളും വാങ്ങിയിരുന്നു… അതിൽ ഒന്നാണെന്നു തോന്നുന്നു.. ബാക്കി ഒക്കെ ഒടിഞ്ഞു പോയി…

ഇവിടൊക്കെ ഒന്ന് വൃത്തി ആക്കിയപ്പോൾ കിട്ടിതാ.. “” ഞാൻ അത് കഴുകി എടുത്തു.. “‘പറഞ്ഞ് കൊണ്ട് അച്ഛമ്മ ചുവരിൽ താങ്ങി പുറത്തേക്ക് പോകുമ്പോൾ അറിയാതെ ആണെങ്കിലും വീണ്ടും കണ്ണ് ഒന്ന് നിറഞ്ഞു….

ഹേമ..”” അച്ഛനും അമ്മയും ഇല്ലാതെ അച്ഛമ്മയുടെ തണലിൽ വളർന്ന എന്റെ ജീവിതത്തിലേക്കു കടന്നു വന്നവൾ….. “” കടം കേറി തറവാട് വിറ്റ് കിട്ടിയ കാശ് കൊണ്ട് ആറു സെന്റ് സ്ഥലവും കുഞ്ഞ് വീടും വാങ്ങുമ്പോൾ കണ്ടു വലിയ മതിലിനു അപ്പുറത്തെ വലിയ മാളിക….. ഇടയ്ക് ഇടയ്ക്ക് കണ്ണിൽ ഉടക്കുന്ന ഒരു കൊച്ച് പെണ്ണും…

മ്മ്ഹ്ഹ്.. “”അയൽക്കാരി ആയിരിന്നിട്ട് കൂടി ഒരിക്കൽ പോലും അവളോട് സംസാരിച്ചിരുന്നില്ല…. അല്ലങ്കിൽ അതിന് അവൾ ഇട വരുത്തിയില്ല……വലിയ മതിലിന് ഉള്ളിൽ പണത്തിന്റെ പത്രാസിൽ ജീവിക്കുന്നവൾ… “”

പക്ഷെ അന്നൊരു രാത്രി അവളുടെ നിലവിളി കേട്ട് നാട്ടുകാർ ഓടി കൂടുമ്പോൾ ഞാനും ഒരു കാഴ്ചക്കാരൻ ആയി… തല പൊട്ടി ചോര ഒലിപ്പിച്ചി നിലവിളിക്കുന്നവളേ രക്ഷിക്കാൻ ആരും മുന്പോട്ട് വരുന്നില്ല എന്നത് ആയിരുന്നു എന്നെ അത്ഭുതപെടുത്തിയത്……

എന്നിട്ടും പണം കല്പിച്ച ഭ്രാഷ്ട്ന് മീതെ മനുഷ്യത്വം തല ഉയർത്തിയപ്പോൾ കരഞ്ഞു തളർന്നവളേ ഹോസ്പിറ്റലിൽ കൊണ്ട് പോകാൻ മുൻകൈ എടുത്തു ഞാൻ….. അന്നും കൂടെ ഉണ്ട്‌ ശങ്കരേട്ടൻ……

പോലീസും അവളുടെ കുടുംബക്കാരും ഹോസ്പിറ്റലിൽ നിരന്നപ്പോൾ തോന്നിയ ആകാംഷയിൽ ആണ് ശങ്കരേട്ടൻ ആ സത്യം പറഞ്ഞത്..

കഷ്ടം ആണ് ഉണ്ണി ആ കുട്ടീടെ കാര്യം.. “”തള്ള ചെറുതിലെ പോയി…അച്ഛൻ രണ്ടാമത് കെട്ടിയത് തള്ളയുടെ അനിയത്തിയെ തന്നെയാ… അതിൽ രണ്ട് കുട്ടിയോളും ഉണ്ടായി…..ഇതിനെ നല്ലോണം നോക്കുന്നുണ്ടെന്ന് ആയിരുന്നു എല്ലാവരും വിചാരിച്ചിരുന്നത്… ഞാൻ പോലും… പക്ഷെ ഗോവിന്ദൻ മുതലാളി കൂടി പോയതോടെ ഇതിന്റെ കാര്യം കഷ്ടത്തിൽ ആയി…

അങ്ങേര് ജീവിച്ചിരുന്നപ്പോൾ ഈ കൊച്ചിനോട് കാണിക്കുന്ന സ്നേഹവും കരുതലും… പിന്നെ അങ്ങേരെ മയക്കാൻ ഉള്ള ബുദ്ധിയും ആയമ്മയ്ക്ക് ഉള്ളത് കൊണ്ട് അങ്ങേര് ചാകും മുൻപ് സ്വത്തു മുഴുവൻ എഴുതി വാങ്ങി… ഇപ്പോൾ ഈ കൊച്ച് ഒരു ബാധ്യത ആണ് അവർക്ക്…

മിക്കവാറും അതിനെ ഉപദ്രവിക്കും ആരെങ്കിലും തടയാൻ ചെന്നാൽ അവര്ക് എതിരെ എന്തെങ്കിലും കള്ള കേസ് കൊടുക്കും അവർ… പോലീസ്കാരൊക്കെ അവരുടെ മടി തുമ്പിൽ ആണ്… പണം അല്ലെ വാരി എറിയുന്നത്..”” ശങ്കരേട്ടൻ ചെറു നോവോടെ പറയുമ്പോൾ എന്റ് കണ്ണുകളും ജനൽ വഴി അകത്തേക്ക് നീണ്ടു…… “”

തലയിൽ വലിച്ചു കെട്ടിയ വെള്ള തുണിയുമായി പേടിച്ചു കിടക്കുന്നവൾ…. “” സ്റ്റെപ്പിൽ നിന്നും വീണു പറ്റിയ പരിക്ക് ആണെന്ന് ഭയന്ന് കൊണ്ട് അവൾ മൊഴി നൽകുമ്പോൾ അടുത്ത് നിന്ന സ്ത്രീയുടെ മുഖം വിടർന്നു വരുന്നത് ആണ് ഞാൻ കണ്ടത്..

വാ ഉണ്ണി നമുക്ക് പോകാം ഇനി ഇവിടെ നിന്നാൽ വള്ളി ആകും.. ഇതിപ്പോ ആ കൊച്ച് ഇങ്ങനെ പറഞ്ഞത് കൊണ്ട് ഇതോടെ തീരും… നീ പോര്..

പിന്നെ ഇതിന്റെ പേരിൽ സുഖ വിവരം അന്വേഷിച്ചൊന്നും അങ്ങോട്ട് പോകണ്ട കേട്ടല്ലോ… “” താക്കീത് നൽകി ആ മനുഷ്യൻ പോകുമ്പോൾ മനസിൽ നോവ് ആയി അവൾ കടന്നു കൂടി കഴിഞ്ഞിരുന്നു…

പിന്നീട് പെയിന്റ് പണിക്ക് പോകുമ്പോൾ ഗേറ്റിന് വാതുക്കൽ അവളേ കാണാറുണ്ട്.. മുറ്റം തൂക്കുന്നതിന് ഇടയിൽ ഇടം കോണിൽ ഒന്ന് പാളി നോക്കുന്നവൾ…. എങ്കിലും ഭയം ആയിരുന്നു ആ മുഖത്ത് നിഴലിച്ചിരുന്നത് …..

ഏതോ വലിയ പണക്കാരനെ കൊണ്ട് അവളുടെ കല്യാണം ഉറപ്പിച്ചു എന്ന് ഒരു ദിവസം ശങ്കരേട്ടനിൽ നിന്നും കേട്ടപ്പോൾ ആരും ഇല്ലാത്ത ആ കൊച്ചിന് വേണ്ടി ഉള്ളാലെ ഒന്ന് സന്തോഷിച്ചു എങ്കിലും ആ നിമിഷത്തിന് അല്പം പോലും ആയുസ് ഉണ്ടായിരുന്നില്ല…

അറുപത്തിഅഞ്ച് കഴിഞ്ഞ ഒരു കിളവൻ ആണ് അവളെ കെട്ടാൻ പോകുന്നത് എന്ന് കൂടി അറിഞ്ഞപ്പോൾ ഉള്ളൊന്ന് പിടഞ്ഞു…

“”” നമ്മൾ എന്തിനാ ഉണ്ണി ഇതിലൊക്കെ ഇടപെടുന്നത്… ആ കൊച്ചിന്റെ വിധി അല്ലാതെ എന്താ… ആ കിളവൻ ചത്താൽ ആ സ്വത്ത് കൂടി കൈക്കൽ ആക്കി പെങ്കൊച്ചിനെ ആാാ രാക്ഷസി നട തള്ളും.. “”

ശങ്കരേട്ടന്റെ വാക്കുകളിൽ വേദന കലർന്നെങ്കിലും എനിക്ക് ഒന്നും ചെയ്യാൻ കഴിയില്ലന്നുള്ള ഉത്തമ ബോദ്യം ഉള്ളത് കൊണ്ട് ഞാൻ അച്ഛമ്മയുടെ ലോകത്തേക്ക് മാത്രം ആയി ഒതുങ്ങി…

പക്ഷെ ഹേമ എനിക്ക് ഉള്ളത് ആണെന്ന് ദൈവം എഴുതി വെച്ചത് മായിച്ചു കളയാൻ പറ്റില്ലല്ലോ….
അവളുടെ കല്യാണത്തിന് തലേന്ന് രാത്രി ഉറങ്ങാതെ ചുവരിൽ കണ്ണ് നട്ടു കിടക്കുമ്പോൾ ആണ് കതകിൽ ഒരു മുട്ട് കേൾക്കുന്നത്..തുറന്ന് നോക്കുമ്പോൾ മുൻപിൽ കരഞ്ഞ കലങ്ങിയ കണ്ണുമായി നിൽക്കുന്നവൾ…

സമകാല ബോധം വീണ്ടെടുക്കും മുൻപേ അവൾ എന്റെ നെഞ്ചിലേക് ചാഞ്ഞിരുന്നു…. “” എന്നെ അയാൾക് വിട്ട് കൊടുക്കല്ലേ.. ആരും അറിയാതെ ദൂരെ എവിടെയെങ്കിലും എന്നെ കൊണ്ടാക്കുവോ..?

ആ ചോദ്യം…!!ഒപ്പം അനുനയിപ്പിക്കാനുള്ള ശ്രമം ഇതിനിടയിൽ ആളുകൾ കൂടി കഴിഞ്ഞിരുന്നു…..

“”” രണ്ടും കൂടി ചുറ്റി കളി തുടങ്ങിയിട്ട് കുറച്ച് ആയതാ..അത് മറയ്ക്കാൻ ആണ് ഈ പെങ്കൊച്ചിനെ വേറെ കെട്ടിക്കുന്നത്..”””

ശങ്കരേട്ടൻ ഉറക്കെ പറയുമ്പോൾ ഞെട്ടലോടെ ആ മുഖത്തേക്ക് നോക്കിയതും കണ്ണ് ഇറുക്കി കാണിച്ചു ആ മനുഷ്യൻ….

പിന്നെ ഉള്ള ചോദ്യം ചെയ്യലിലിൽ നാട്ടുകാരുടെ മുമ്പിൽ ഹേമയുടെ കാമുകൻ ആയി മാറി ഞാൻ…. എനിക്ക് ഒപ്പം ഇറങ്ങി വന്നവൾ എന്ന് മുദ്രകുത്തി എനിക്ക് ഒപ്പം തന്നെ അവളെ ഉപേക്ഷിച്ച് ആ സ്ത്രീ പോയി……..

പ്രാരാബ്ദങ്ങൾക് ഇടയിലേക്ക് കൈ പിടിച്ചു കയറ്റുമ്പോൾ പണത്തിനു മുകളിൽ സ്നേഹം കൊതിക്കുന്ന പെണ്ണിനെയാണ് ഞാൻ കണ്ടത്….. “”” ഇന്നും ഒരു മാറ്റവും ഇല്ലാതെ തുടരുന്ന സ്നേഹം..'”

ചിരിയോടെ ഒരു ഗ്ലാസ് ചായയുംമായി ചായിപ്പിലെ ഇടനാഴി കടന്ന് ആ പുക അല്പം പോലും കടന്നു ചെല്ലാത്ത ഒരു കുഞ്ഞു മുറിയിലെക്ക്‌ കടക്കുമ്പോൾ കണ്ടു എന്നെയും കാത്ത് കിടക്കുന്ന പെണ്ണ്…. “”

നിശ്ചലമായ ശരീരത്തിനു മുകളിൽ ചലിക്കുന്ന കണ്ണുകൾ…. “”””ആറു മാസം മുൻപ് പിടിപെട്ട ഒരു പനി ആയിരുന്നു ഹേമയുടെ ഈ അവസ്ഥയ്ക്ക് കാരണം…..

അകത്തേക്ക് കടക്കുന്ന ശബ്ദം കേട്ടതും പരിഭവത്തോടെ കണ്ണുകൾ വതുക്കലുലേക്ക് നീട്ടി അവൾ .. ഇത്രയും നേരം കാണാഞ്ഞ ആവലാതി ആയിരുന്നു ആ കണ്ണുകളിൽ…

ഞാൻ ശങ്കരേട്ടന്റെ പീടിക വരെ പോയതാ.. “” അച്ഛമ്മയ്ക്ക് ഇച്ചിരി ചായേന്റെ വെള്ളം വേണം എന്ന്.. “” വാ നീയും ഇച്ചിരി കുടിക്ക്…. “”

തല അല്പം പൊക്കി അവളുടെ നാവിലേക്ക് ഇറ്റിച്ച് കൊടുക്കുമ്പോഴും ആ കണ്ണുകൾ പല ചോദ്യങ്ങൾ ചോദിച്ചു തുടങ്ങി…

പറ്റ് ഒത്തിരി ആയി അറിയാം.. “”ശങ്കരേട്ടൻ ആയത് കൊണ്ട് ഒന്നും പറയുന്നില്ല..”” മുഖം തുടച്ചു കൊടുക്കുമ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി…

അയ്യേ എന്റ് ഹേമ കുട്ടി കരയുവാണോ..”നമ്മുടെ പ്രസാദ് ഒരു ലോൺ ഏർപ്പാട് ആക്കി തരാം എന്ന് പറഞ്ഞിട്ടുണ്ട് വീടും പുരയിടവും പണയം വച്ചിട്ട് ആണെങ്കിലും അത് കിട്ടിയാൽ വീടിന് മുമ്പിൽ ഒരു കുഞ്ഞ് പീടിക നമുക്കും തുടങ്ങാമെന്നേ.. “” ആദ്യം ചായയും കുറച്ചു കടിയും മതി..കടി ഉണ്ടാക്കാൻ അച്ഛമ്മ ബെസ്റ്റാ..

വൈകുന്നേരം കോളേജ് വിട്ട് വരുന്ന സമയം ആകുമ്പോൾ ചിലവും കാണും…. അത് ആകുമ്പോൾ എനിക്ക് നിന്റെ കാര്യവും നോക്കാനും പറ്റും… നമുക്ക് ജീവിക്കാനും പറ്റുമെടി.. “‘

നശിച്ചു പോയിട്ടില്ലാത്ത ആത്മവിശ്വാസം മാത്രം കൈ മുതൽ ഉള്ളവൻ അവളെ ഒന്ന് തുടച്ചു വൃത്തിയാക്കി പുറത്തേക്ക് വരുമ്പോൾ പ്രതീക്ഷിച്ച ആളും ശങ്കരേട്ടനും പുറത്തുണ്ട്…

പ്രസാദ്…””” പ്രതീക്ഷയോടെ അവനെ നോക്കുമ്പോൾ ആ ചുണ്ടുകളിൽ ചിരി വിടർന്നു…

ലോൺ സങ്ക്ഷൻ ആയിട്ടുണ്ട് ഉണ്ണി..'””ആ മാനേജരെ പറഞ്ഞ് മനസിലാക്കാൻ കുറച്ചു പാട് പെട്ടു… ഒന്നാമതെ ഇത് നിങ്ങൾ വിലയ്ക്ക് വാങ്ങിയ മുത്ൽ… പിന്നെ നിന്റെ ഹിസ്റ്ററി… അച്ഛൻ കുടിച്ചു നശിപ്പിച്ചത് ആണ് പഴയ വീടും പറമ്പും എന്നൊക്കെ പറഞ്ഞാൽ അവർ വല്ലതും കേൾക്കുമോ.. “”

പക്ഷെ നിനക്ക് അയാൾ അനുകൂലം ആയത് എപ്പോൾ ആണെന്ന് അറിയുമോ…. പ്രസാദ് ചിരിയോടെ ശങ്കരേട്ടനെയും ഉണ്ണിയെയും മാറി മാറി നോക്കി….

നിന്റെ സ്റ്റെപ് അമ്മായിഅമ്മയുടെ വക പാര ചെന്നു ബാങ്കിൽ അതോടെ മാനേജർ ഫ്ലാറ്റ്.. “” അവൻ ചിരിയോടെ പറയുമ്പോൾ അർത്ഥം അറിയാതെ ഉണ്ണി പുരികം ഉയർത്തി..

എടാ അവിടെ കിടന്ന വലിയ തുക മുഴുവൻ അവർ പിൻവലിച്ചു വേറെ ബാങ്ക് കൊണ്ട് ഇട്ടു.. “” കൂടുതൽ പലിശ കിട്ടും എന്ന് പറഞ്ഞ് അതും ഒരു പ്രൈവറ്റ് ബാങ്കിൽ… അത് പൂട്ടി കെട്ടാൻ സമയം ആയി എന്നൊരു കിംവദന്തി പരക്കുന്നുണ്ട്.. എന്തായാലും നിന്റെ സമയം നന്നായത് കൊണ്ട് ആ വാശിക്ക് നിനക്ക് ലോൺ അനുവദിച്ചു മാനേജർ….. മാസ മാസം കൃത്യമായി അടച്ചോണെ എന്നെ കൊലയ്ക്ക് കൊടുക്കല്ലേ.. “”” പ്രസാദ് ചിരിയോടെ നെഞ്ചിൽ കൈ വയ്ക്കുമ്പോൾ നിറഞ്ഞ കണ്ണുകൾ തുടച്ചു ഉണ്ണി…

എടാ മോനെ എന്റെ ഒരു സുഹൃത്തിന്റെ ചായ പീടികയുടെ സാധനങ്ങൾ കൊടുക്കാൻ ഉണ്ടെന്ന്… അത്യാവശ്യം നല്ലത് ആണ് പഴ വിലയ്ക്ക് കിട്ടുകയും ചെയ്യും… നമുക്ക് അത് അങ്ങ് നോക്കിയാലോ.. ശങ്കരേട്ടൻ കൂടി സപ്പോർട്ട് പറഞ്ഞതും ആയതിൽ തല ഇളക്കി ഉണ്ണി…

@@@@
മാറ്റാരുടെയും സഹായം ഇല്ലാതെ ചായയും കാപ്പിയും കടികളും തിരക്കിന് ഇടയിൽ വേഗത്തിൽ എടുത്തു കൊടുക്കുന്നവനെ ഒരു വട കഴിച്ചു കൊണ്ട് ചിരിയോടെ നോക്കി പ്രസാദ്….

ആ സ്ത്രീയുടെ പണം മുഴുവൻ പോയി അവരുടെ മാത്രം അല്ല ഡെപ്പോസിറ്റ് ഇട്ടവരുടെ എല്ലാം പോയി… കാലം കാത്തു വെച്ച വിധി ആ കൊച്ചിനെ പറ്റിച്ചുണ്ടാക്കിയത് അല്ലെ…. അനുഭവിക്കാനുള്ളവൾക്കും യോഗം ഇല്ല.. “” പ്രസാദ് പറയുമ്പോൾ ചിരിയോടെ ഉണ്ണി ഒരു കുഞ്ഞ് തോർത്തിൽ കൈ തുടച്ചു…

എന്തിനാ പ്രസാദ്ദേ അർഹത ഇല്ലാത്തത് മോഹിക്കുന്നത്… പട്ടിണി ഇല്ലാതെ അവളെയും കുഞ്ഞിനേയും അച്ഛമ്മയെയും ഞാൻ പോറ്റുന്നുണ്ട്… പിന്നെ അവളുടെ ചികിത്സയ്ക്ക് കുറച്ചു കാശ് അധികം വേണം.. “” ഇപ്പോൾ ദേ പാലപ്പം ബിസിനസ് കൂടി തുടങ്ങിയിട്ടുണ്ട്.. മൂന്നാല് ഓർഡർ വന്നു… എല്ലാവർക്കും നല്ല അഭിപ്രായവും ഉണ്ട്‌…. അതിൽ നിന്നും കിട്ടുന്നത് നീക്കി വച്ച മതി ഒരു വർഷം കൊണ്ട് എന്റെ ഹേമ ഓടി നടക്കും…

പിന്നെ എന്റെ കൂടെ കൂടില്ലെടാ അവള്.. “‘പറയുമ്പോൾ നിറഞ്ഞു വന്ന കണ്ണുകൾ പ്രസദിൽ നിന്നും ഒളിപ്പിച്ചവൻ…

നീ ഇവിടെ ഒന്ന് നിൽക്ക്ക് ഞാൻ അവൾക് കഴിക്കാൻ കൊടുത്തിട്ട് വരാം..”” പ്രാസാദിനെ ഏല്പിച് അകത്തേക്ക് പോകുമ്പോൾ കണ്ടു ചെയ്യിപ്പിൽ നടു വളച്ചു ഇരുന്നു ഉഴുന്ന് വടാ ഉണ്ടാക്കുന്ന അച്ഛമ്മ… “” പഴയ പ്രൗടി ആ പാവത്തിന് തിരികെ വന്നത് പോലെ തോന്നി അവന്…..

അച്ഛമ്മ ഉണ്ടാക്കിയ ചൂട് ഉഴുന്ന് വടയും ഒരു കുഞ്ഞ് ഗ്ലാസിൽ ചായയുമായി മുറിയിൽ ചെല്ലുമ്പോൾ കണ്ടു വിറയ്ക്കുന്ന കൈകൾ കൊണ്ട് കട്ടിലിൽ ഇരുന്നു സ്ലേറ്റിൽ എഴുതി പഠിക്കുന്ന കുഞ്ഞിനെ തലോടുന്നവളെ…..

ആ വിറയ്ക്കുന്ന കൈയിൽ തന്നെ ഉഴുന്ന് വട വെച്ച് കൊടുത്തു.. “” അവളേ സ്വയം പര്യാപ്തമാക്കാൻ ശ്രമിക്കുന്നതിനിടയിൽ പതുകെ ചുണ്ടുകൾ വിറപ്പിച്ചു പെണ്ണു അതിനർത്ഥം മനസിലായതും അവൻ ചിരിച്ചു..

കട പ്രസാധിനെ ഏല്പിച്ചിട്ട് ആണ് വന്നത്…..”” ഞാൻ അങ്ങോട്ട് ചെല്ലട്ടെ ഇപ്പോൾ കോളജു പിളേളർ വരും… അച്ഛമ്മയുടെ മൊരിഞ്ഞ ചൂടുള്ള ഉഴുന്ന് വട വേണം എന്ന് ഓർഡർ ഉണ്ട്‌… “” ഞാൻ ഇപ്പോൾ വരാമേ.. “””

ആത്മവിശ്വാസം കൈ വിടാതെ ജീവിക്കാൻ വേണ്ടി ധൃതിയിൽ ഓടുന്നവനെ ചിരിയോടെ നോക്കി ഉഴുന്ന് വടയുടെ കഷ്ണം വിറയ്ക്കുന്ന കൈ കൊണ്ട് കുഞ്ഞിന്റെ വായിലെക്ക്‌ വെച്ച് കൊടുത്തവൾ…..

പ്രതീക്ഷ കൈ വിടാതെ അവർ ജീവിതം തുടങ്ങട്ടെ….