ഒരു സാധാരണ കുടുംബം ആയിരുന്നിട്ടു കൂടിയും മകളുടെ ഈ താല്പര്യത്തെ നിത്യയുടെ അച്ഛൻ..

വിധിയുടെ വിളയാട്ടം
(രചന: മിത്രലക്ഷ്മി)

സ്റ്റേഡിയത്തിലെ  ഗ്യാലറിയിൽ   നിറഞ്ഞിരിക്കുന്ന  കാണികളിൽ  ഒരാളായി  നിത്യ  ഇരിക്കുകയാണ് .

പണ്ട് സ്റ്റേഡിയത്തിനുള്ളിലെ  മൈതാനത്തു  ഒരുപാട്  കാണികളുടെ  കയ്യടികൾ  ഏറ്റുവാങ്ങികൊണ്ട്  മുന്നേറിയ  ഒരു പെൺകുട്ടി  ഉണ്ടായിരുന്നു. ആ  പെൺകുട്ടിയാണ്  ഇപ്പോൾ  കാണികളിൽ  ഒരാളായി  ആ  ഗ്യാലറിയിൽ ഒതുങ്ങി ഇരിക്കുന്നത് .

അതൊരു കാലം  ആയിരുന്നു. നിറഞ്ഞ  കയ്യടികളോടെ  മുന്നോട്ട്  കുതിച്ചു പാഞ്ഞു  ലക്ഷ്യത്തിലേക്ക്  എത്തുന്ന  ഒരു പെൺകുട്ടി . ആയിരകണക്കിന്  കുട്ടികളിൽ നിന്നും  പങ്കെടുക്കുന്ന  മത്സരത്തിൽ നിന്നും  ഒന്നാമത് എത്തുന്ന  പെൺകുട്ടി …..

അവസാനം  മത്സരങ്ങൾക്ക് ശേഷം    ഗ്യാലറിയിൽ  നിറഞ്ഞു ഇരിക്കുന്ന  കാണികളെ  കയ്യ് വീശികാണിച്ചുകൊണ്ട്  സമ്മാനം  വാങ്ങുന്നതും  എല്ലാം  അവളുടെ മനസ്സിലേക്ക് ഇന്നലെയന്നതുപോലെ  കടന്നു വന്നു .

ആ ഓർമ്മകൾ  എല്ലാം  മനസ്സിലേക്ക് വന്നതും  ഒരു നിമിഷത്തേക്ക്    തനിക്ക് ചുറ്റും നടക്കുന്നത് എന്താണെന്ന് പോലും  ഓർമ്മയില്ലാതെ
അവളുടെ  കണ്ണുകൾ  ഈറൻ  ആയി . പെട്ടന്ന്….

ഒരു നിമിഷത്തേക്ക്  പതറിപ്പോയ   മനസ്സിനെ  പെട്ടന്നു തന്നെ അവൾ തന്നിലേക്ക് കൊണ്ടുവന്നു . അവൾ  കണ്ണുകൾ  ഇറുക്കിയടച്ചുകൊണ്ട്  വീണ്ടും  ഇനി  തളരില്ല  എന്ന  ഉറച്ചമനസോടെ   പെട്ടന്നു തന്നെ  ആ നിമിഷം  കാണികളിൽ  ഒരാളായി മാറിക്കഴിഞ്ഞു   .

തന്റെ  ഇപ്പോഴത്തെ  അവസ്ഥയെ  വിധിക്ക്  വിട്ടുകൊടുക്കാൻ  തയ്യാറാകാതെ  കരുത്തുറ്റ  ഒരു മനസ്സുമായിട്ടാണ്  അവൾ  അവിടെ ഇരിക്കുന്നത് .

തനിക്ക് നേടാൻ  കഴിയാത്തത്  തന്നിലൂടെ  താൻ  പരിശീലനം  കൊടുത്ത്  വളർത്തിയെടുത്ത  ആ കുട്ടികളിലൂടെ  കാണാൻ  സാധിക്കും എന്ന  ഉറച്ചു മനസ്സുമായിട്ട്   ആണ്  അവൾ  ഇന്നിവിടെ ഇരിക്കുന്നത്   .

അവൾക്ക്  നേടാനാകാത്ത  വിജയം  മറ്റൊരാളിലൂടെ    നേടി  കാണുന്നതിനായിട്ടാണ്   ഇത്രയും   ദൂരം  റിസ്ക്  എടുത്ത്  അവൾ  അവരുടെ കൂടെ വന്നത് .

ഏതാനും വർഷങ്ങൾ  ആയി പുറംലോകവുമായി  യാതൊരു വിധത്തിലും  ഒരു ബന്ധവും  അവൾക്ക് ഇല്ലായിരുന്നു.

ഇപ്പോൾ  അവളുടെ ലോകം എന്ന് പറയുന്നത്  അവൾ  ദൃഢ നിശ്ചയത്തോടെ  വളർത്തി വലുതാക്കി  എടുത്ത  ഈ കുട്ടികൾ   ആണ് .  ആ കുട്ടികളുടെ  വിജയം  കാണാൻ കൂടിയാണ്  അവൾ  ഇവിടെ വന്നിരിക്കുന്നത് .

പക്ഷെ… അവിടെ  ഈ അവസ്ഥയിൽ കൂടി ആയിട്ടുപോലും  അവളെ  ആരും തന്നെ മറന്നട്ടില്ലായിരുന്നു  .

കാണികളിൽ  ഒരാളായി  അവൾ അവിടെ ഇരിക്കുമ്പോൾ  തനിക്കു ചുറ്റും  തന്നെ  മനസ്സിലാക്കിയവരുടെ  കണ്ണുകൾ  അവൾക്ക് കാണാമായിരുന്നു .

അതിനേക്കാൾ  ഉപരി അവളോടുള്ള  സഹതാപം  ആണ്  ആ കണ്ണുകളിൽ കൂടി അവൾ കണ്ടത് . അത് മനസ്സിലായതും  അവളത്  കണ്ടില്ല എന്ന് തന്നെ  നടിച്ചു. കാരണം   അവൾക്കിപ്പോൾ ചുറ്റും കൂടിയിരിക്കുന്നവരുടെ  സഹതാപം അല്ല  വേണ്ടത് …… തന്റെ  കുട്ടികളുടെ  വിജയം  കാണുക  എന്നതാണ്  അവളുടെ ആവശ്യം …..

” നിത്യ . നിത്യ പ്രകാശ് “.

കേട്ടുകാണും   വർഷങ്ങൾക്ക് മുന്ന്  പത്രത്തിന്റെ  താളുകളിൽ ഇടം പിടിച്ച  ഒരു പെൺകുട്ടി .

“വർഷങ്ങൾക്ക്  മുന്ന്    പെൺകുട്ടികളുടെ  അണ്ടർ 20  മീറ്റ്  പങ്കെടുക്കാൻ    പൂനൈയിലേക്ക്  യാത്ര  തിരിച്ച  പെൺകുട്ടി .  പക്ഷെ……. അവളുടെ  ആ സ്വപ്നയാത്ര  പൂർത്തിയാക്കാൻ    വിധി അവളെ അനുവദിച്ചില്ല  എന്ന് വേണമെങ്കിൽ  പറയാം” ……

പൂനൈയിലേക്കുള്ള  യാത്രയിൽ  വീട്ടിൽ നിന്നും കോച്ചിങ്  സെന്ററിലേക്ക്  പോയ    ഒരു പെൺകുട്ടി  സഞ്ചരിച്ചിരുന്ന  വാഹനത്തിൽ മറ്റൊരു വാഹനം  വന്നിടിച്ചു   നട്ടെല്ലിന്  പരുക്കുകൾ  പറ്റി  കാലുകളുടെ ചലനശേഷി  നഷ്ടപെട്ട  നിത്യ  എന്ന  പെൺകുട്ടിയുടെ കഥ .

അതേ  വർഷങ്ങൾക്ക്  മുൻപ്  പത്രത്തിന്റെ  ഏടുകളിൽ  നിറഞ്ഞു നിന്ന വാർത്ത . മത്സരത്തിൽ  പങ്കെടുത്ത്  വിജയം  കൈവരിച്ചു  പത്രത്തിന്റെ  താളുകളിൽ  ഇടം  പിടിക്കേണ്ട    ആ സ്ഥാനത്    സഹതാപത്തിന്റെ  ഇടം  പിടിക്കേണ്ടി വന്ന  ഒരു  പെൺകുട്ടിയുടെ  കഥ.

“ഇത്  നിത്യ….. നിത്യ പ്രകാശ് . ഒരു സാധാരണ കുടുംബത്തിൽ  ജനിച്ചു വളർന്നുവന്ന  പെൺകുട്ടി. അച്ഛൻ പ്രകാശ്  ഒരു കൂലിപ്പണിക്കാരൻ ,, അമ്മ നിമ്മി  ഒരു സാധാരണ  വീട്ടമ്മ . കല്യാണം കഴിഞ്ഞു  വർഷങ്ങൾക്കു ശേഷം   അവരുടെ ഇടയിലേക്ക് വന്ന  അവരുടെ മാലാഖ കുട്ടിയാണ്  നിത്യ.

ചെറുപ്പം  മുതലേ  പഠനത്തിനോടൊപ്പം  തന്നെ  മറ്റു   കഴിവുകൾ  ഉണ്ടായിരുന്ന  ഒരു പെൺകുട്ടിയായിരുന്നു  നിത്യ . അതിൽ  ഏറ്റവും  കഴിവ്  അവൾ തെളിയിച്ചിരുന്നത്  കായിക ഇനങ്ങളിൽ  ആയിരുന്നു.  സ്കൂളിലെ എല്ലാ വർഷവും  നടക്കുന്ന  കായിക മത്സരങ്ങളിൽ    കഴിവ്  തെളിയിച്ച  പെൺകുട്ടിയാണ്  നിത്യ  .

പഠിക്കുന്ന  കാലത്ത്  സ്കൂളിന്റെ അഭിമാനം  ആയിരുന്ന  അവൾ  പങ്കെടുക്കുന്ന  എല്ലാ  കായിക മത്സരങ്ങളിലും  സമ്മാനം   വാരിക്കൂട്ടി  ചുരുങ്ങിയ  സമയങ്ങൾക്കുള്ളിൽ തന്നെ സ്കൂളിന്റെ അഭിമാനം ആയി  മാറിയ  പെൺകുട്ടി .

പങ്കെടുക്കുന്ന  കായിക മത്സരത്തിൽ  ഏറ്റവും കൂടുതൽ  അവൾക്ക് ഇഷ്ടം  ഓട്ടമത്സരങ്ങളോട്  ആയിരുന്നു  താല്പര്യം . അതുകൊണ്ട് തന്നെ അവൾക്ക് വേണ്ടി  സ്കൂളിലെ  കായിക അധ്യാപകൻ  അതിൽ  ആയിരുന്നു  അവൾക്ക് മുൻതൂക്കം  നൽകിയതും , കൂടുതൽ പരിശീലനങ്ങൾ  നൽകിയതും .

സ്കൂൾ തലത്തിൽ നിന്നും  ജില്ലാ  തലത്തിലേക്കും  ഉപജില്ലാതലത്തിലേക്കും  പിന്നെ അവിടന്ന്  സംസ്ഥാന തലത്തിലേക്കും  അവളുടെ കഴിവ്  പ്രകടിപ്പിക്കാൻ  കഴിഞ്ഞു . അതുമാത്രവുമല്ല    ഈ പോകുന്ന   മേഖലകളിലെല്ലാം  അവൾ   സമ്മാനങ്ങൾ  വാങ്ങി  കൂട്ടി  പഠിച്ചുകൊണ്ടിരുന്ന  സ്കൂളിന്റെ  അഭിമാനം   ആകുകയും  ചെയ്തിരുന്നു .

നിത്യയുടെ  ഈ കഴിവിനെയും ,   അവൾക്ക്   ഈ മേഖലയോടുള്ള  താല്പര്യവും  കണക്കാക്കി  അവളുടെ  മാതാപിതാക്കളും  , സ്കൂളിലെ  മറ്റു  അധ്യാപകരും  അവളെ   നന്നായി  പ്രോത്സാഹിപ്പിച്ചിരുന്നു .

ഒരു സാധാരണ  കുടുംബം  ആയിരുന്നിട്ടു കൂടിയും  മകളുടെ  ഈ താല്പര്യത്തെ  നിത്യയുടെ  അച്ഛൻ ഒരിക്കലും എതിർത്തിരുന്നില്ല . അവളുടെ  സ്വപ്നം  പോലെ ലോകം  അറിയപ്പെടുന്ന  ഒരു അത്‌ലറ്റ്  ആയി   കാണാൻ  അയാളും   മകൾക്ക് ഒപ്പം കൂട്ടായി  നിന്നു .

“ഒളിമ്പിക്സ്’  ആയിരുന്നു  നിത്യയുടെ  ലക്ഷ്യം . അത് നിറവേറ്റാൻ  ആയി  നിത്യയുടെ  കൂടെ  അവളുടെ   മാതാപിതാക്കളും   അവളെ  പഠിപ്പിച്ച  അധ്യാപകരും   ഉണ്ടായിരുന്നു. അവളുടെ ലക്ഷ്യത്തിലേക്ക്  ചുവടുവച്ചു മുന്നോട്ട് പോകാൻ  അവളെ  എല്ലാവരും  സഹായിച്ചിരുന്നു .

പ്ലസ് ടു   പഠനം  കഴിഞ്ഞ   നിത്യക്ക്  അവളുടെ ആഗ്രഹപ്രകാരം  പോലെ  സ്‌പോർട് സ്കൂളിൽ തന്നെ തുടര്പഠനത്തിനുള്ള  അവസരം  ലഭിച്ചു . പിന്നീട്  അവിടന്ന് അങ്ങോട്ട്  ലോകം അറിയപ്പെടുന്ന  ഒരു അത്‌ലറ്റ്  ആയി മാറുക  എന്ന  ലക്ഷ്യത്തോടെ  അവളുടെ  മനസ്സ്  കുതിക്കുകയായിരുന്നു  . അതിനോടൊപ്പം  തന്നെ  മറ്റു  പഠനവിഷയങ്ങളിലും  അവൾ  തടസ്സം  ഇല്ലാതെ    മുന്നോട്ട് കൊണ്ടുപോയിരുന്നു.

ആദ്യമാധ്യം  ഏതാനും  മണിക്കൂറുകൾ മാത്രം  ആയിരുന്ന അവളുടെ  പരിശീനലം , പിന്നെ പിന്നെ  നീണ്ട  മണിക്കൂറുകളിലേക്ക്  തിരിയാൻ തുടങ്ങി. അതിനായി അവളെ  പ്രോത്സാഹിപ്പിക്കാനും  അവളുടെ കൂടെ കൂടാനും  ഒപ്പത്തിനൊപ്പം  ഒരു  പരിശീലകനും  ഉണ്ടായിരുന്നു.

നിത്യയുടെ  മനസ്സ് അറിഞ്ഞുകൊണ്ട് തന്നെയാണ്  ആ  പരിശീലകൻ  അവൾക്കൊപ്പം  കൂടിയത് . അദ്ദേഹത്തിന്റെ  കഠിനമായ  പരിശ്രമവും  നിത്യയുടെ  ദിവസവുമുള്ള  പരിശീലനവും  അവൾക്ക്  തന്റെ    മുന്നോട്ടുള്ള     ലക്ഷ്യത്തിലേക്കുള്ള   കുതിച്ചുകയറ്റത്തിന്  അവസരങ്ങൾ  ഒരുക്കി.

അങ്ങനെ  മാസങ്ങളുടെയും വർഷങ്ങളുടെയും   പരിശീലനത്തിനൊടുവിൽ  നിത്യക്ക്  അവൾ കാത്തിരുന്ന    അവളുടെ    ലക്ഷ്യത്തിലേക്കുള്ള  മുന്നോടിയായി  അവൾക്കും   ആ അവസരം  ലഭിച്ചു.

പൂനയിൽ  നടക്കുന്ന   സംസ്ഥാനതല പെൺകുട്ടികളുടെ  അണ്ടർ 20  മീറ്റിൽ   കേരളത്തിൽ  നിന്നുമുള്ള   അൻപതോളം  പെൺകുട്ടികൾ  അടങ്ങുന്ന  ടീമിൽ  നിത്യയുടെ  പേരും സെലക്ട്‌  ചെയ്യപ്പെട്ടു . അതുമാത്രവുമല്ല  ആ സ്പോർട്സ്  സ്കൂളിലെ  തന്നെ  അവളെ കൂടാതെ  വേറെ ഒൻപതു  പെൺകുട്ടികൾക്കും  ആ   അവസരം  ലഭിച്ചു.

പിന്നീടുള്ള    അവരുടെ  ദിനങ്ങൾ  അതിനു വേണ്ടിയുള്ള  പരിശ്രമത്തിൽ ആയിരുന്നു. ഈ വർഷത്തെ   അണ്ടർ 20 മീറ്റിന്റെ  ട്രോഫി   നമ്മുടെ  സ്കൂളിന്    നേടികൊടുക്കണം   എന്ന  ഒറ്റ ചിന്ത മാത്രമേ  അവരുടെ  മനസ്സിൽ  ഉണ്ടായിരുന്നു. അതിനായി അവർ   രാപകലുകൾ  പരിശ്രമിച്ചുകൊണ്ടിരുന്നു .

ഓരോ  ദിനവും കഴിയുന്തോറും  അവരുടെ ഉള്ളിൽ ഉണ്ടായിരുന്ന ആത്‌മവിശ്വാസത്തിന്റെ  അളവ്  കൂടുകയാണുണ്ടായത് . അതിൽ  നിത്യയുടെ  ആത്‌മവിശ്വാസത്തിന്റെ  അളവ്  ഒരുപടി  കൂടുതൽ  ആയിരുന്നു.

അങ്ങനെ  പൂനയിലേക്ക്  പോകുന്നതിനുള്ള  ദിവസങ്ങൾ  എണ്ണപെട്ടുകൊണ്ടിരികുകയാണ് . ഒരു മാസം  നീണ്ടു നിൽക്കുന്ന  മത്സരം  ആയതിനാൽ  തന്നെ   അതിൽ പങ്കെടുക്കേണ്ട  കുട്ടികൾക്ക്  പോകുന്നതിനു ഏതാനും ദിവസം  മുന്നേ തന്നെ അവരുടെ   പരിശീലനത്തിന്റെ  സമയത്തിൽ  മാറ്റങ്ങൾ  വരുത്തി എപ്പോഴും  മനസ്സ്  ഏകാഗ്രമായി   ഇരിക്കുവാൻ വേണ്ടി  യോഗയും  മറ്റും  കാര്യങ്ങളുമായി  മുന്നോട്ട് പോയിക്കൊണ്ടിരുന്നു .

അങ്ങനെ  ആ ദിനത്തിലേക്ക്  അവർ  അടുത്തുകൊണ്ടിരുന്നു . ഒരുമാസം  നാട്ടിൽ നിന്നും മാറി  നില്കേണ്ടതിനാൽ  കോച്ചിങ്  സ്കൂളിലെ  അധ്യാപകരുടെ നിർദ്ദേശപ്രകാരം    പൂനയിലേക്ക് പോകുന്നതിനുമുന്നെ   അവരവരുടെ വീടുകളിൽ  പോയി വരാനുള്ള  നിർദ്ദേശങ്ങൾ  കൊടുത്തു .

വീട്ടിലേക്ക് പോയി വരാനുള്ള അനുവാദം കിട്ടിയ  കുട്ടികൾ  അന്ന് തന്നെ അവരവരുടെ വീടുകളിലേക്ക് പോയി  മാതാപിതാക്കളുടെ  അനുഗ്രഹങ്ങൾ  വാങ്ങി  തിരിച്ചുവന്നു.

പക്ഷെ….. വിധിയുടെ  വിളയാട്ടം  അല്ലാതെന്തുപറയാൻ …. നിത്യ ……. നിത്യ  മാത്രം  വീട്ടിൽ  പോയിട്ട് തിരിച്ചു വന്നില്ല .

നിത്യയെ  കാണാതായപ്പോൾ  അവിടെയുള്ളവരുടെ  മനസ്സ്  അസ്വസ്ഥമാകാൻ  തുടങ്ങി .  പക്ഷെ അത് നിമിഷനേരംകൊണ്ട്  തന്നെ  ഇല്ലാതാവുകയും  ചെയ്തു. കാരണം  നിത്യയോളം   കാര്യഗൗരവം  ആ ടീമിലെ  മറ്റു  കുട്ടികൾക്ക് ഇല്ല്യ എന്ന്    അവരുടെ പരിശീലകന്  അറിയാമായിരുന്നു .

ഈ   മത്സരത്തിൽ പങ്കെടുക്കുക  എന്നത് അവളുടെ  രക്തത്തിൽ അലിഞ്ഞുചേർന്നിരിക്കുന്ന  കാര്യം ആണെന്ന് അദ്ദേഹത്തിന് അറിയാം. അതുകൊണ്ട് തന്നെ എത്ര  വൈകിയാലും  നിത്യ  കോച്ചിംഗ്  സ്കൂളിലേക്ക് എത്തുമെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു.

പക്ഷെ…… അവരുടെ  എല്ലാം കണക്കുകൂട്ടലുകളെയെല്ലാം  തെറ്റിച്ചുകൊണ്ടായിരുന്നു   ആ    വാർത്ത അവരുടെ കാതുകളിലേക്ക്  വന്നെത്തിയത് .

“”അണ്ടർ 20 സംസ്ഥാനതല  പെൺകുട്ടികളുടെ മീറ്റിൽ പകെടുക്കാൻ  തയ്യാറായി  കേരളത്തിൽ നിന്നും  സെലെക്ഷൻ  ലഭിച്ച  നിത്യ പ്രകാശ്  എന്ന  പെൺകുട്ടിക്ക്  ആസിഡെന്റ്  പറ്റി ഗുരുതരമായ  പരിക്കുകളോടെ  മെഡിക്കൽ  കോളേജിൽ  അഡ്മിറ്റ് ചെയ്തിരിക്കുന്നു. “””””

പിറ്റേ ദിവസത്തെ  പത്രത്താളുകളിലെ   ഏറ്റവും മുന്നിലെ പേജിൽ  അവർ കണ്ട വർത്ത.

“അച്ഛന്റെയും അമ്മയുടെയും  അനുഗ്രഹത്തോടെ  അണ്ടർ 20 സംസ്ഥാന തല  മീറ്റിൽ  മത്സരിക്കാൻ  പൂനൈയിലേക്ക് പോകാൻ  യാത്ര തിരിച്ച  നിത്യ എന്ന   പെൺകുട്ടി  സഞ്ചരിച്ചിരുന്ന  വാഹനത്തിൽ മറ്റൊരു വാഹനം  വന്നു  ഇടിച്ചു തെറിപ്പിച്ചു.

ഇടിച്ചുതെറിച്ച  വാഹനത്തിനകത്ത്   ഉണ്ടായിരുന്ന  നിത്യ എന്ന പെൺകുട്ടിക്ക്   വര്ഷങ്ങളോളം  കാത്തിരുന്നു കിട്ടിയ  സ്വപ്‌നങ്ങൾ ആയിരുന്നു  ഒരു  നിമിഷനേരം കൊണ്ട്   തകർന്നടിഞ്ഞത്” .

പിന്നീട് അങ്ങോട്ട്   നിത്യയെക്കുറിച്ചുള്ള വാർത്തകൾ  കൊണ്ട്  പത്രത്താളുകളും   , സോഷ്യൽ  മീഡിയകളും   നിറഞ്ഞു നിന്നു. ഇതെല്ലാം  കേട്ടും കണ്ടും  കൊണ്ട്  നിന്ന  അവളുടെ  പരിശീലകനും  മറ്റു  കുട്ടികൾക്കും  താങ്ങാവുന്നതിലും  അപ്പുറം ആയിരുന്നു . തകർന്നുപോയി  ആ ടീമും  അവരുടെ  പ്രിയപ്പെട്ട  പരിശീലകനും .

അവർക്ക് ആർക്കും ഒന്നും  പറയാനോ   ചിന്തിക്കാനോ  പറ്റാത്ത  അവസ്ഥ. നിത്യയില്ലാതെ  അവർക്ക് മുന്നോട്ട് പോകാൻ സാധിക്കുമായിരുന്നില്ല ….. അതായിരുന്നു അവരുടെ അവസ്ഥയും . പക്ഷെ  ഈ മീറ്റിൽ  നിന്നും പിന്തിരിയാനും  സാധിക്കുമായിരുന്നില്ല . പിന്നെ  രണ്ടും  കല്പിച്ചു തീരുമാനിച്ചുറപ്പിച്ചുകൊണ്ട്  നിത്യയുടെ  അഭാവത്തിൽ  അവർ  പൂനയിലേക്ക്  യാത്ര തിരിച്ചു .

ഒരു മാസത്തിനു ശേഷം……..

പൂനെയിൽ  നടന്ന  സംസ്ഥാന തല  അണ്ടർ 20 പെൺകുട്ടികളുടെ  മത്സരത്തിൽ  പത്തു    പോയിന്റിന്റെ  വ്യത്യാസത്തിൽ  അഞ്ചാം   സ്ഥാനം  കരസ്ഥമാക്കികൊണ്ട്   കേരള ടീം തിരിച്ചു വന്നു. പിന്നീടുള്ള  വരും ദിവസങ്ങളിൽ  ആ വാർത്തയായിരുന്നു  പത്രങ്ങളിൽ ഇടം പിടിച്ചത് .

മത്സരങ്ങൾ എല്ലാം കഴിഞ്ഞു തിരികെയെത്തിയ  ആ  ടീമും  അവരുടെ പരിശീലകനും  നേരെ  പോയത്  നിത്യയെ  കാണാനായിരുന്നു . നിത്യയുടെ  അഭാവത്തിൽ  പത്തു  പോയിന്റിന്റെ  വ്യത്യാസത്തിൽ  ആണ്  അവർക്ക് ഒന്നാം   സ്ഥാനം  നഷ്ടമായത് . നിത്യ  ഉണ്ടായിരുന്നെങ്കിൽ  അഞ്ച്   എന്നുള്ളത്  ഒന്നാകുവാൻ  അവർക്ക്  നിഷ്പ്രയാസം  സാധിക്കുമായിരുന്നു. പക്ഷെ….. വിധി  അതിന്  സമ്മതിച്ചില്ല  ….

നിത്യയുടെ  വീട്ടിൽ  എത്തിയ  അവർ കണ്ടത്   കണ്ണു നിറയുന്ന  കാഴ്ചയായിരുന്നു  . ഒരു  വീൽചെയറിൽ  ഇരുന്നുകൊണ്ട്   തനിക്കു കിട്ടിയ  സമ്മാനങ്ങൾക്കരികിൽ  നിന്നും  മാറാതെ  നിറകണ്ണുകളോടെ  അതെല്ലാം  നോക്കിക്കാണുന്ന  നിത്യയെയാണ്  അവർക്ക് അവിടെ കാണാൻ സാധിച്ചത് .

കൂടെ  അവളുടെ നെഞ്ചോരം ചേർത്തുകൊണ്ട്  മത്സരത്തിൽ  പങ്കെടുക്കാൻ  പോകുമ്പോൾ  അവർക്ക്  ധരിക്കാനുള്ള  ജേഴ്സിയും  പിടിച്ചുകൊണ്ടിരിക്കുന്നു .

അന്നത്തെ  ആ അപകടത്തിന് ശേഷം  നിത്യ  മാനസികമായും ശാരീരികമായും തളർന്നിരുന്നു .
ആ അപകടത്തിൽ  പിന്നെ  നിത്യ ആരോടും  ശരിക്കൊന്ന്  മിണ്ടുക   പോലും  ചെയ്തിരുന്നില്ല . എപ്പോഴും  ആത്‌മവിശ്വാസത്തോടെ തിളങ്ങിക്കൊണ്ടിരുന്ന  അവളുടെ കണ്ണുകളിലെ തിളക്കം എല്ലാം  നഷ്ടപ്പെട്ടു . അവളുടെ  ചുണ്ടുകളിൽ  കാണാറുണ്ടായ  ആ പുഞ്ചിരിയും  മാഞ്ഞുപോയി .

അന്നത്തെ  അപകടത്തിൽ  നിത്യക്ക്  നട്ടെല്ലിനാണ്  പരുക്കേറ്റത് .അത്  അവളുടെ  അരക്ക് കീഴ്പോട്ട്  ബാധിക്കുകയും  കാലുകളുടെ  ചലന ശേഷിയെ  തളർത്തുകയും  ചെയ്തു . കുറെ നാൾ   ഹോസ്പിറ്റലിൽ  കിടന്നു .

ഒരുപാട് ചികിത്സകൾ  ചെയ്‌തെങ്കിലും    ഒരു മാറ്റം  വന്നില്ല .   പിന്നെ  കൂടുതൽ  ചികില്സിക്കാനുള്ള  കഴിവൊന്നും  ആ സാധുകുടുംബത്തിന്  സാധിച്ചില്ല  . പിന്നെ  ആരുടെയൊക്കെയോ  കരുണ കൊണ്ട്   ഒരു  വീൽചെയർ  കിട്ടി . പിന്നീട്  അതിന്റെ  സഹായത്തോടെ  മുന്നോട്ട് പോകാം  എന്നായി  .

ദിവസങ്ങളും  മാസങ്ങളും  കടന്നുപോയി  .   നിത്യയെ പരിശീലിപ്പിച്ച  ആ  കായിക അധ്യാപകൻ  ഇടയ്ക്കിടെ  അവളെ  കാണുവാൻ  വന്നിരുന്നു .  ഓരോ  പ്രാവശ്യം വരുമ്പോഴും   അദ്ദേഹം  അവളുടെ  ഉള്ളിൽ  അവളായിട്ട്  സ്വയം  കുഴിച്ചുമൂടിയ  ആ   സ്വപ്നങ്ങളെ  തട്ടിയുണർത്താൻ  തുടങ്ങി . അതിൽ പിന്നെ  പല  മാറ്റങ്ങളും അവളിൽ പ്രകടമായി .

ഒരിക്കൽ  നിത്യയെ  കാണാൻ  വന്ന  ആ  അധ്യാപകൻ   അവളെ കണ്ടു തിരികെ  പോകുന്നതിനു മുന്നായി  അവളോട്  ഒരു കാര്യം  ചോദിച്ചു  .

“നിത്യ …… ഇനിയുള്ള  ജീവിതം  ഈ വീൽചെയറിൽ  തന്നെ  ഒതുങ്ങിക്കൊണ്ട്  ജീവിച്ചു തീർക്കാൻ  ആണോ  നിന്റെ  തീരുമാനം “””?????

മറുപടിയായി  അദ്ദേഹത്തിനെ  ഒന്ന്  നോക്കി ചിരിക്കുക മാത്രമാണ്  അവൾ  ചെയ്തത് .

പക്ഷെ   അവളെ  അങ്ങനെ  വിടാൻ  അയാൾക്ക്  ഉദ്ദേശ്യം  ഇല്ലായിരുന്നു . അദ്ദേഹം  വീണ്ടും  അതേ ചോദ്യം  തന്നെ  ആവർത്തിച്ചു .

“തനിക്കു ചുറ്റും  ഉള്ള ആൾക്കാരുടെ  സഹതാപം  പിടിച്ചു വാങ്ങാൻ അല്ലാതെ  ഇപ്പോൾ  എനിക്ക് ഒന്നും ചെയ്യാൻ  സാധിക്കില്ല  സാർ”……   അദ്ദേഹത്തിന്റെ ചോദ്യം  തുടർന്നപ്പോൾ  അവൾ പറഞ്ഞു.

“സഹതാപം…… അത്  നിന്റെ  ജീവിതത്തിൽ  നിന്നും ഒരിക്കലും  പോകുകയില്ല  അതും നീ ഇങ്ങനെ  ജീവിച്ചിരിക്കുമ്പോൾ “.

“പിന്നെ…… പിന്നെ….. സ്വന്തമായി  എഴുനേറ്റ് ഒന്ന്  നിൽക്കാൻ  പോലും  സാധികാതെ   മറ്റുള്ളവരുടെ സഹായത്തോടെ ജീവിക്കുന്ന  ഞാൻ   പിന്നെ ഇനി എന്തുചെയ്യാനാണ്  സാർ”……

“പറ്റും….. നിനക്ക് പറ്റും …… ഇനിയൊരിക്കലും  ട്രാക്കിലേക്ക്  മടങ്ങി വരാൻ നിന്റെ  കാലുകൾക്ക്   സാധിക്കില്ല  എന്ന് എനിക്കറിയാം  . പക്ഷെ….. നിന്റെ  ഉറച്ച  മനസ്സ് ….. അത്  ട്രാക്കിലേക്ക് വേണം . നിന്നിലൂടെ  ഞാൻ കണ്ട  സ്വപ്നങ്ങൾ  മറ്റൊരാളിലൂടെ  നിനക്ക്  നിറവേറ്റിത്തരാൻ  നിനക്ക്  കഴിയും . നിന്റെ  ദൃഢമായ  ആത്‌മവിശ്വാസം  അത്  മറ്റുള്ള കുട്ടികളിലേക്കും  നിനക്ക്  പകർന്നു നൽകിക്കൂടെ  നിത്യ “” ……

നിത്യ  ആ  അധ്യാപകന്റെ  വാക്കുകളെ  എതിർത്തില്ല . തന്നിലൂടെ  അദ്ദേഹം  ഒരുപാട്  സ്വപ്‌നങ്ങൾ  കണ്ടിരുന്നു. ഇനിയും  താൻ തളർന്നിരുന്നാൽ  ശരിയാകില്ല എന്ന്  അവൾക്ക് മനസ്സിലായി .

തന്നിലൂടെ   ആ അധ്യാപകൻ  കണ്ട  സ്വപ്നത്തെ   മറ്റൊരാളിലൂടെ  തനിക്ക്  സാധിച്ചുകൊടുക്കാൻ  പറ്റുമെങ്കിൽ  പിന്നെ താനെന്തിനാ  വീണ്ടും  പിന്നിലോട്ട്  മാറിനിൽകുന്നത് . മുന്നേറണം  ഞാൻ കണ്ട സ്വപനം  മറ്റൊരാളിലൂടെ സാക്ഷാൽക്കരിക്കാൻ  ഇനിയും ഞാൻ മുന്നേറണം ….. ഏറെ നേരത്തെ  ചിന്തകൾക്ക്  ഒടുവിൽ അവൾ  ഒരു തീരുമാനത്തിൽ  എത്തിച്ചേർന്നു .

ഇനി തളരില്ല …. നിരാശയെല്ലാം  മാറ്റി വച്ചു  ഉറച്ചമനസ്സോടെ   തന്റെ  ആഗ്രഹം  മറ്റൊരാളിലൂടെ  പൂർത്തിയാക്കാൻ അവൾ തീരുമാനിച്ചു .

അങ്ങനെ  ഏറെ  നാളത്തെ  ആ അധ്യാപകന്റെ  പരിശ്രമം  കൊണ്ട്  നിത്യയെ  പഴയ  നിത്യയാക്കി  മാറ്റിയെടുത്ത്  അദ്ദേഹം  അവളെ  അവൾ  പഠിച്ച  സ്കൂളിന്റെ  കായിക പരിശീലകയുടെ  നേതൃതം  കൊടുത്ത്  വീണ്ടും  അവളെ  കായികലോകത്തേക്ക്  തിരിച്ചുകൊണ്ടുവന്നു .

ട്രാക്കിലിറങ്ങുന്ന  കുട്ടികൾക്ക്  വേണ്ട  നിർദേശങ്ങളും  , മനോധൈര്യവും  , ഉറച്ച  ആത്‌മവിശ്വാസവും   കൊടുത്തുകൊണ്ട്  അവൾ  വീണ്ടും  മൈതാനത്തേക്ക്  തിരിച്ചുവന്നു .
അങ്ങനെ  അവളുടെ  കഴിവിന്റെ പരമാവധി  പരിശ്രമം കൊണ്ട്  തനിക്കു നേടാൻ കഴിയാതെ പോയ  കാര്യം  മറ്റുള്ളവരിലൂടെ  നേടിയെടുക്കും  എന്ന  ദൃഢ വിശ്വാസത്തിൽ  അവൾ  മുന്നേറി .

അതിന്റെ ശ്രമംകൊണ്ടാണ്  വർഷങ്ങൾക്ക് ശേഷം  ഇന്ന്    പൂനൈയിൽ നടക്കുന്ന  അണ്ടർ 20  പെൺകുട്ടികളുടെ  മീറ്റിൽ  അവളുടെ കീഴിൽ  പരിശീലനം  പൂർത്തിയായ   പത്ത്  പെൺകുട്ടികളെയും കൊണ്ട്   നിത്യ ഇവിടേക്ക് വന്നത് .

പെട്ടന്ന് ….. അവളുടെ തോളിൽ  ഒരു കരസ്പർശം  ഏറ്റപ്പോൾ   ആണ്  നിത്യ  അവളുടെ  ഓർമകളിൽ നിന്നും  പുറത്തേക്ക് വന്നത്  .

അവൾ  തന്റെ  തോളിൽ  പതിച്ച  കൈയുടെ  ഉടമയെ  നോക്കി  ഒന്ന്  പുഞ്ചിരിച്ചു .

“നിത്യ….. അടുത്തത്  നമ്മുടെ കുട്ടികൾ  ആണ്  ട്രാക്കിൽ ഇറങ്ങാൻ  പോകുന്നത്” .  അവളെ  നോക്കി  പുഞ്ചിരി തൂക്കികൊണ്ട്  അവളുടെ  പ്രിയപ്പെട്ട  ആ   കായിക  അധ്യാപകൻ  പറഞ്ഞു .

അവൾ അദ്ദേഹത്തിന്റെ  കൈയിൽ  അമർത്തിപ്പിടിച്ചു  ശേഷം  ഒന്ന്  കണ്ണടച്ച്  പ്രാത്ഥിച്ചുകൊണ്ട്  ദീർഘമായി  ഒരു  നിശ്വാസം  പുറത്തേക്ക് വിട്ടു . പിന്നെ  കണ്ണുകൾ  വിടർത്തി  ട്രാക്കിലേക്  നോക്കി . തന്റെ  ആഗ്രഹം  പൂർത്തീകരിക്കാൻ  തയ്യാറായി  നിൽക്കുന്ന  കുട്ടികൾക്ക് വേണ്ടി  മനമുരുകി  പ്രാർത്ഥിച്ചു  . അവൾ   നിറഞ്ഞ  മനസ്സോടെ  കണ്ണുകൾ  തുറന്നു  അവരുടെ  മത്സരം  കണ്ടു  .

ദിവസങ്ങളുടെയും  മാസങ്ങളുടെയും  കാത്തിരിപ്പിനൊടുവിൽ   പ്രയത്നങ്ങൾക്കൊടുവിൽ   ഇന്ന്  നിത്യയും  മറ്റുള്ളവരും  പൂനെയിൽ  നിന്നും  തിരിച്ചു വരുന്ന  ദിവസം . അവർ  തിരിച്ചുവരുന്നത്   കേരളക്കാരയാകെ   സന്തോഷത്തിന്റെ  നെറുകയിൽ   എത്തിച്ചുക്കൊണ്ടാണ്  വരുന്നത് .

പൂനെയിൽ  നടന്ന  സംസ്ഥാനതല അണ്ടർ  20 പെൺകുട്ടികളുടെ  മീറ്റിൽ  കേരളത്തിന്  ഒന്നാം  സ്ഥാനം  നേടിഎടുത്തിട്ടാണ്  നിത്യയും  ആ പെൺകുട്ടികളും  തിരിച്ചു  നാട്ടിലേക്ക്  വന്നത് .

 തിരിചുള്ള   യാത്രയിൽ  അവളുടെ മനസ്സ്  മറ്റൊരു  ലക്ഷ്യത്തിലേക്ക്  കുതിക്കുകയായിരുന്നു .

” ഒളിപിക്‌സ് ”   എന്ന  അടുത്ത ലക്ഷ്യം…….

നമുക്ക് നേടാൻ കഴിയാത്തത്  മറ്റുള്ളവരിലൂടെ  നേടിയെടുക്കാൻ  ആൽമർത്ഥമായി  പരിശ്രമിക്കുക . ഒരിക്കലും  തനിക്ക് കഴിഞ്ഞില്ലെങ്കിൽ  മറ്റുള്ളവർക്ക് കഴിയില്ല എന്ന് പറഞ്ഞു   അവരെ നിരുൽസാഹപ്പെടുത്തരുത് .

Leave a Reply

Your email address will not be published. Required fields are marked *