രഘുവരനോട് സമ്മതം ചോദിച്ചപ്പോ പറഞ്ഞത്, നീ എന്തിനാ ജോലിക്ക്..

(രചന: മെഹ്‌റിൻ)

സംഗീതയും രാഘുവരനും പ്രേമിച്ചു വിവാഹം കായിച്ചവരാണ്… രണ്ടുപേരും പ്രീ ഡിഗ്രി പാസ്സായവരും.. രണ്ടു പെൺമക്കളും ഒരു ആണ്കുട്ടിയുമാണ് അവർക്ക്…

രഘുവരനു ഗൾഫിൽ ഉയർന്ന ജോലിയുണ്ട്, ഇടയ്ക്കു കുടുംബത്തെ ഗൾഫിലേക്ക് കൊണ്ടുപോവാറും ഉണ്ടായിരുന്നു ….

നാട്ടിൽ വന്നാലും യാത്ര ഒക്കെ പോയി, വളരെ സന്തോഷത്തോടെയിരുന്ന നല്ലൊരു കുടുംബമായിരുന്നു അവരുടേത്.. പുറമെ നിന്ന് നോക്കിയാലെന്ന് മാത്രം

രഘുവരനു ഉയർന്ന ശമ്പളം ഉണ്ടെങ്കിലും സംഗീതക്ക് വളരെ കുറച്ചു മാത്രമേ അയച്ചു കൊടുക്കുകയുള്ളു …

കടയിലേക്കും മറ്റും വീട്ടു സാധങ്ങൾ വാങ്ങിക്കാൻ പോവുമ്പോൾ അടുത്തുള്ള പരിചയക്കാരായ ആണുങ്ങളോട് സംഗീത സംസാരിക്കുന്നതൊന്നും രഘുവരൻ ഇഷ്ടമായിരുന്നില്ല

രഘുവരന്റെ ഈ സ്വഭാവം മനസ്സിലാക്കിയ സുഹൃത്തുക്കൾ സംഗീത അടുത്തുള്ള ആളുകളോട് എന്തെങ്കിലും ആവിശ്യത്തിന് സംസാരിക്കുന്നത് കണ്ടാൽ പോലും രഘുവരനെ അറിയിക്കാൻ തുടങ്ങി …

എന്നാൽ സംഗീത ഇതെല്ലം അഡ്ജസ്റ്റ് ചെയ്തു ജീവിച്ചു വന്നു…

ആയിടെയാണ് സംഗീതക്ക് ഒരു ടീച്ചർ ജോലി ലഭിച്ചത് വീടിനു അടുത്ത് തന്നെ ചെറിയ കുട്ടികൾക്ക് ക്ലാസ് എടുക്കാൻ ….

മക്കളെല്ലാം സ്കൂളിൽ പോവുന്ന പ്രായമായാത് കൊണ്ട് തന്നെ ജോലിക്ക് പോവാൻ മറ്റു തടസങ്ങളൊന്നും ഉണ്ടായിരുന്നില്ല…

രഘുവരനോട് സമ്മതം ചോദിച്ചപ്പോ പറഞ്ഞത്…. നീ എന്തിനാ ജോലിക്ക് പോവുന്നത് ഞാൻ ഇവിടെ നിങ്ങൾക്ക് വേണ്ടതെല്ലാം സമ്പാതിക്കുന്നില്ലേ ..

എനിക്ക് നല്ല ജോലിയില്ല ..പിന്നെ വെറുതെ മനുഷ്യൻ ചീത്ത പേരുണ്ടാക്കാൻ ഓരോന്നിൻ ഇറങ്ങിക്കോളും…

എങ്കിലും സംഗീത പറഞ്ഞു നോക്കി: ഞാനൊരു ചീത്തപേരും ഉണ്ടാക്കില്ല ,,, നമ്മുടെ അടുത്ത് തന്നെ അല്ലെ നടന്നു പോവനല്ലേ ഒള്ളു എന്നൊക്കെ

മനസ്സില്ലാമനസ്സോടെ രഘുവരൻ പറഞ്ഞു എന്താന്ന് വെച്ച ചെയ്യ്

മക്കളുടെയൊക്കെ സപ്പോർട്ട് ഉള്ളത് കൊണ്ട് സംഗീത ജോലിക്ക് പോവാൻ തുടങ്ങി …

അതോടൊപ്പം രഘുവരന്റെ ഫോൺ വിളിയും കുറഞ്ഞു ,,, വിളിച്ചാൽ തന്നെ അത്യാവശ്യം മാത്രം സംസാരിക്കും… അത് സംഗീതയെ വളരെ വിഷമത്തിലാക്കി …

അക്കാരണത്താൽ ഒരു മാസത്തിനു ശേഷം സംഗീത ജോലി ഉപേക്ഷിച്ചു… അന്ന് രഘുവരൻ ഫോൺ വിളിച്ചു കുറെ നേരം സംസാരിച്ചു ,,, ജീവിതം വീണ്ടും പഴയതു പോലെ ആയി …

കുട്ടികളെ സ്കൂളിലേക്ക് അയച്ചു കഴിഞ്ഞാൽ അടുക്കള പണിയും കഴിഞ്ഞാൽ സംഗീത വെറുതെയിരിപ്പാണ് …

പഠിച്ചിരുന്ന കാലത്തു നന്നായി കവിതകൾ എഴുതിയിരുന്ന സംഗീതക്ക് വെറുതെ ഇരിക്കുന്ന സമയത്തു കവിത എഴുതിയാലോ എന്നൊരു ആശയം തോന്നി ….

അങനെ സംഗീത വെറുതെ ഇരിക്കുന്ന സമയങ്ങളിൽ കവിത എഴുതാൻ തുടങ്ങി …കുറെ എഴുതിയപ്പോ സംഗീതക്ക് അതെല്ലാം ഒരു പുസ്തകമാക്കിയാലോ എന്ന് തോന്നി ……

പക്ഷെ രഘുവരൻ അതിനും സമ്മതിച്ചില്ല, പക്ഷെ ഇപ്രാവശ്യം സംഗീത അഡ്ജസ്റ്റ് ചെയ്യാൻ തയ്യാറായില്ല …

തന്റെ ഒരു സുഹൃത്തു വഴി തന്റെ കവിത പുസ്തകമാക്കി പ്രകാശനം ചെയ്യാൻ തീരുമാനിച്ചു

അങനെ സുഹൃത്തിന്റെ സഹായത്തോടെ പ്രകാശനത്തിനുള്ള കോപ്പിയെല്ലാം ശെരിയാക്കി ഭർത്താവ് അറിയാതെ ..

പിന്നീട് മറ്റാരോ വഴി രഘുവരൻ ഇക്കാര്യം അറിഞ്ഞു ,,, അതോടെ രഘുവരൻ നാട്ടിലേക്ക് വന്നു വീട്ടിൽ പ്രശ്നമായി…

വളരെ മോശമായി മറ്റുള്ള ആണുങ്ങളെ വെച്ച് സംഗീതയെ രഘുവരൻ തെ റി പറയാൻ തുടങ്ങി ,,, നീ ടീച്ചർ ജോലിക്ക് പോയതൊക്കെ എന്തിനാ എന്ന് എനിക്കറിയാടി ,,,,

നാണമില്ലല്ലോ ഭർത്താവ് ഗള്ഫിലുള്ളപ്പോ ആണുങ്ങൾ ഉള്ളോട്തക്ക് ജോലിക്ക് പോവാൻ ,,,

എല്ലാം കയിഞ്ഞ്‌ ഇപ്പൊ ബുക്ക് പ്രകാശനമാണ് പോലും ,, കൊണ്ട് പോയി നിന്നെ പ്രദര്ശിപ്പിക്കടി പ ന്ന മോളെ …..

സംഗീതക്ക് എല്ലാം കേട്ട് തല പെരുക്കുന്നുണ്ടായിരുന്നു തന്റെ മക്കളുടെ മുന്നിൽ വെച്ച് തന്നെ കുറിച്ച് ഇല്ലാത്ത അബവാദമാണ് തന്റെ ഭർത്താവ് പറയ്യുന്നത് ….

അതിൽ പിന്നെ സംഗീതയും രഘുവരനും രണ്ടു മുറിയിലായിട്ടാണ് കിടന്നിരുന്നത് ,,, രഘുവരന്റെ ഭക്ഷണവും മറ്റു കാര്യങ്ങളൊക്കെ സംഗീത ചെയ്തു കൊടുത്തു ,

രാത്രി രഘുവരൻ മുറിയിലേക്ക് വിളിക്കുമെങ്കിലും സംഗീത പോവില്ല അത്രക്ക് മനസ്സ് കൊണ്ട് മടുത്തിരുന്നു അവൾക്ക് ….

രഘുവരൻ വീട്ടുകാര്യങ്ങൾ നോക്കാൻ താല്പര്യം ഇല്ലാതായി ,,,എല്ലാ സമയവും ഫോണിലും നോക്കിയിരിക്കും ജോലിക്കും പോവാറില്ല … മക്കൾക്ക് ഭക്ഷണം ഉണ്ടാക്കാനും ഒന്നും ഇല്ലാതെ ആയി ….

ഒടുവിൽ സംഗീത വീണ്ടും ജോലിക്ക് പോയി തുടങ്ങി ,,, അതിൽ പിന്നെ രഘുവരൻ അവളെ ആ ക്രമിക്കാൻ തുടങ്ങി … സ്കൂളിലും മറ്റും പോയി അപമാനിക്കാൻ തുടങ്ങി …

സഹിക്കവയ്യാതെ സംഗീത മക്കളോട് ആലോചിച്ചു പോലീസിൽ പരാതി നൽകി …

പോലീസ് രഘുവനെ സ്റ്റേഷനിലേക്ക് വിളിപ്പിച്ചു നല്ലത് പറഞ്ഞു ..അതിൽ പിന്നെ രഘുവരൻ ഒന്നടങ്ങി …

സംഗീത അവളുടെ ജോലിയുമായിട്ട് മുന്നോട്ട് പോയി കേസ് കോടതിയിലുമെത്തി ….. നിയമപരമായി അവർ വേർ പിരിഞ്ഞിലെങ്കിലും ,,

രഘുവരന്റെ രത്രിയിലെ ആവിശ്യത്തിനു വേണ്ടി രഘുവരൻ വേറെ കല്യാണം കഴിച്ചു …

കല്യാണം കായിച്ചതിൽ പിന്നെ രഘുവരൻ വല്ലപ്പോഴും ആ വീട്ടിലേക്ക് വരാറുള്ളൂ … വീണ്ടും രഘുവരൻ ഗ ൾഫിലേക്കു തിരിച്ചു പോയി …പുതിയ ജോലിക്ക് കയറി

സംഗീത പ്ലസ്ടു ഡിഗ്രിയും എഴുതിയെടുത്തു ,,, up സ്കൂളിൽ ടീച്ചറായി ,,വളരെ സമാധാനത്തോടെ സന്തോഷത്തോടെ മക്കളോടൊപ്പം ജീവിക്കാൻ തുടങ്ങി ….

ഇതിനിടയിൽ രണ്ടു പെൺമക്കളുടെയും വിവാഹവും കഴിഞ്ഞു

രഘുവരൻ ഇപ്പോഴത്തെ വിവാഹത്തിൽ തൃപ്തനാണെങ്കിലും ഒന്നും വേണ്ടായിരുന്നെന്ന് തോന്നാൻ തുടങ്ങി …

പലപ്പോഴും സുഹൃത്തുക്കളോടൊക്കെ പറയാൻ തുടങ്ങി വെറുതെ ഓരോന്ന് കാണിച്ചു കൂട്ടി ,, അവളോട് അങ്ങനെ ഒന്നും ചെയ്യാൻ പാടില്ലായിരുന്നു എന്നെ അത്രക്ക് ഇഷ്ടമായിരുന്നു അവൾക്ക് എന്നൊക്കെ

ആരൊക്കെയെ പറഞ്ഞു അത് സംഗീതയും അറിഞ്ഞു ,,, ഒന്ന് കെട്ടിയതിനു ശേഷമാണൊങ്കിലും എന്നെ മനസ്സിലാക്കിയല്ലോ എന്നൊരു ആശ്വാസമായിരുന്നു സംഗീതക്ക്

അപ്പോയെക്കും രണ്ടുപേരും ഒരിക്കലും അടുക്കാൻ പറ്റാത്ത അത്ര അകലെ ആയിരുന്നു ….

ജീവിതം ആണിനും പെണ്ണിനും ഒരു അഡ്ജസ്റ്മെന്റാണ് രണ്ടാളും അഡ്ജസ്റ്റ് ചെയ്യണം, ഒരാൾ മാത്രം എപ്പോഴും അഡ്ജസ്റ്റ് ചെയ്താൽ അത് അടിമത്തമാവും,

ആർക്കും ആരുടെയും അടിമയാവാൻ താൽപ്പര്യമുണ്ടാവില്ല കാരണം അടിമത്തം ഒരു ശ്വാസം മുട്ടിക്കലാണ്…

Leave a Reply

Your email address will not be published. Required fields are marked *