അഞ്ചു വയസുകാരൻ അവന്റ അമ്മയോട് പറയുന്നത് കേട്ടിട്ട് തനിക്ക് അതിശയം തോന്നിപോയി..

ഒന്നേ ഉള്ളു എങ്കിലും ഉലക്കക്കു അടിച്ചു വളർത്തണം
(രചന: Lekshmi R Jithesh)

ഡി ഈ കത്രികക്കു മൂർച്ച ഇല്ലല്ലോ… ഞാൻ എടുത്തു എറിയും ഇപ്പോൾ ഇത്… നീ നോക്കിക്കോ….

അഞ്ചു വയസുകാരൻ അവന്റ അമ്മയോട് പറയുന്നത് കേട്ടിട്ട് തനിക്ക് അതിശയം തോന്നിപോയി.

അടുത്ത സുഹൃത്തക്കൾ  ആയ മീരയെ കാണാൻ ആയി പോയതാനു അവളുടെ വീട്ടിൽ..

ഒരുപാട് നാൾക്കു ശേഷമുള്ള കണ്ടുമുട്ടൽ ആയകൊണ്ടു പറയാനും അറിയാനും ഒരുപാട് കഥകളും കാര്യങ്ങളും ഉണ്ടായിരുന്നു കൂട്ടുകാരിക്കൾക്കു രണ്ടു പേർക്കുമായി

അതിനിടക്ക് അമ്മേ അമ്മേ എന്ന് വിളിച്ചോണ്ട് ഓരോരോ ആവിശ്യങ്ങളുമായി വരുന്ന അവളുടെ മകനെ എങ്ങനെ എങ്കിലും ഒതുക്കി ഇരുത്തിവെക്കാൻ വേണ്ടി ആണ്‌ ഒരു കത്രികയും കുറേ പേപ്പർകളും അവനു കൊടുത്തത്…

എന്നിട്ടും ചെക്കൻ ഒരു സമാധാനവും അവൾക്കു കൊടുക്കുന്നില്ല..

അവന്റ ആവിശ്യങ്ങളെ ഗൗനിക്കുന്നുണ്ട് എങ്കിലും ഞങ്ങലുടെ വർത്താനത്തിനു പ്രാധാന്യം കൊടുക്കുന്നതു കണ്ടിട്ട്‌ അവനു സഹിക്കുന്നില്ല എന്ന് തോന്നി പോകും അവന്റെ വികൃതി കണ്ടാൽ…

അവനെ ഞങ്ങളുടെ അടുക്കൽ നിന്നു ഒന്നു മാറ്റി നിർത്താൻ അവൾ കഴിവതും ശ്രെമിക്കുന്നുണ്ട് പക്ഷേ അവൻ പോകുന്ന ലക്ഷണം ഇല്ല…

പോരാഞ്ഞിട്ട് അവൾക്കിട്ടും കിട്ടുന്നുണ്ട് ആവിശ്യത്തിന് തട്ടും ഇടിയും.. എന്നിട്ടും അവൾ ഇരുന്ന് കൊള്ളുന്നതല്ലാതെ ഒന്നു പേടിപ്പിക്കുക പോലും ചെയ്യാത്തത്തിൽ അവൾക്കു അരിശം വന്നു..

ഡി അമ്മേ നിന്നോട് അല്ലേ പറഞ്ഞേ ഈ കത്രിക കൊള്ളില്ല എന്ന്… അവൻ വീണ്ടും ഇടയിൽ കേറി സംസാരിക്കാൻ തുടങ്ങി…

എന്റെ മോനെ ഈ വീട്ടിൽ ഇതല്ലേ ഉള്ളു കത്രിക.. അച്ഛൻ വൈകിട്ടു വരുംബോൾ അമ്മ പറയാം.. അവനെ സമാധാനിപ്പിക്കാൻ അവളും ശ്രെമിച്ചു..

നീ അവനോടു എന്നാൽ ഇപ്പോൾ തന്നെ വിളിച്ചു പറ.. അവന്റെ നീ, അവൻ, ഡി എന്ന് ഒക്കെ കേട്ടിട്ട് എനിക്ക് അത്ഭുതവും ദേഷ്യവും തോന്നി..

കുറച്ചു കഴിയട്ടെ മോനെ.. അമ്മ ആന്റിയോട് സംസാരിക്കുന്നത് നീ കാണുന്നില്ലേ…

ഒരു ആന്റി.. ഇവളോട് പിന്നെ സംസാരിക്കാം നീ ആദ്യ അച്ഛന്റ ഫോണിൽ വിളിക്കു… പോ…

ചെറിയ കുട്ടി ആണ്‌ എങ്കിലും അവന്റെ വായിൽ വരുന്ന വർത്താനം കേട്ടു അവൾക്കു ദേഷ്യം ഉണ്ടായി എങ്കിലും ഉള്ളിൽ വെക്കാനെ കഴിഞ്ഞുള്ളു.. പിന്നെയും അവൻ അവളെ തള്ളി നീക്കി കൊണ്ടു നിർബന്ധം പിടിച്ചു കൊണ്ടേ ഇരുന്നു…

അവന്റെ ഉപദ്രവം സഹിക്കാൻ വയ്യാതെ അവൾ കെട്ടിയോനെ വിളിച്ചു പറഞ്ഞു… അതിനു ശേഷം ലേശം സമാധാനമായ അവനെ കൊച്ചു ടീവി യുടെ മുൻപിൽ പിടിച്ചു ഇരുത്തി അവൾ വന്നു..

ഭയങ്കര കുരുത്തക്കെടാ ഡി.. എല്ലാത്തിനും നിർബന്ധമാണ്.. ഒന്നല്ലേ ഉള്ളു എന്ന് വെച്ചു ഞാനും ചേട്ടനും ഒന്നും ചെയ്യില്ല..  വളരുമ്പോൾ അങ്ങ് ശെരിയാകും അല്ലേ..

എന്നോടായി എന്നപോലെ അവളുടെ വിശദീകരണവും സംശയവും

ഹാ…കൊച്ചു ആണ് ഡി വലുത് ആകുന്നത് എന്ന് മനസ്സിൽ കരുതി എങ്കിലും നേരിട്ട് പറയാൻ ഉള്ള എന്തോ ഒരു മടി കാരണം അത് ഞാൻ എന്നിൽ തന്നെ അങ്ങ് മൂടി..

പണ്ട് വീട്ടിൽ വന്ന വലിയമ്മയെ പട്ടി എന്ന് പറഞ്ഞതിന് കാന്താരി അരച്ച് നാക്കിൽ തൊട്ടു തന്നെ അച്ഛമ്മയെ ഒരു നിമിഷം ഞാൻ സ്മരിച്ചു.. അതുകൊണ്ടു എന്താണ്..,

ആ എരിവ്ന്റെ ഓർമയിൽ ഈ നിമിഷം  ആരെ കൊണ്ടും ഒന്നും പറയിപ്പിക്കാനോ പറയാനോ മുതിർന്നിട്ടില്ല ഈ വയസു വരെ..

അത് തന്റെ മക്കളിലും പ്രാവർത്തികമാക്കാൻ താനും അതുപോലെ ശ്രെമിച്ചുതു കൊണ്ടു അവരെയും എല്ലാർക്കും കാര്യവുമാണ്

“ടി ആന്റി നീ എന്താണ് ചിന്തിച്ചു ഇരിക്കുന്നതു…?

അഞ്ചു വയസുകാരന്റെ ടി ആന്റി പ്രയോഗം എന്നെ ചിന്തയിൽ നിന്നു ഉണർത്തി..അത് അത്ര തനിക്ക് രസിചില്ല എങ്കിലും അത് പ്രകടമാക്കാൻ അവളു തുനിഞ്ഞില്ല

ഒന്നുല മോനെ…

എന്ന്  പറഞ്ഞു അവന്റെ മുടിയിൽ തലോടിയ അവളുടെ കൈകൾ അവൻ തള്ളി മാറ്റി…

വഴക്ക് പറയാനും ശാസിക്കാനും അവൻ തന്റെ കുട്ടി അല്ലല്ലോ എന്ന് ഓർത്തുകൊണ്ടു അവളുടെ സംശയത്തിനു മറുപടി എന്ന പോലെ അവൾ പറഞ്ഞു

ഹാ അവൻ കുട്ടി അല്ലേ..

അവന്റെ കുരുത്തകേടുകൾക്കും നിർബന്ധത്തിനും ഒന്നും മിണ്ടാതെ അതിനെല്ലാം  വഴങ്ങി കൊടുക്കുന്ന അവളോട് എനിക്ക് ഒന്നേ പറയാൻ ഉണ്ടാരുന്നുള്ളു..

ഒന്നേ ഉള്ളുവെങ്കിലും ഉലക്കക്കു അടിച്ചു വളർത്തണം ഇല്ലങ്കിൽ പിന്നീട് ഓർത്തു ദുഖിക്കേണ്ട അവസ്ഥ വരും എന്ന്…

Leave a Reply

Your email address will not be published. Required fields are marked *