കല്യാണത്തിന് മുന്നേ ഉള്ള എന്റെ അമ്മുന്റെ ആഗ്രഹം ആയിരുന്നു ഡ്രൈവിംഗ് പഠിക്കണം..

ഡ്രൈവിംഗ് പഠിപ്പിക്കൽ
(രചന: Ajith Vp)

“എടി അമ്മുട്ടി നിനക്ക് ഡ്രൈവിംഗ് പഠിക്കണമെന്ന് പറഞ്ഞില്ലേ…. ഇന്ന് നമുക്ക് പഠിക്കാട്ടോ…. “

“താങ്ക്സ് ഏട്ടാ…”

“താങ്ക്സ് നിന്റെ…. വേറെ എവിടേലും കൊണ്ടേ വെച്ചോ…. “

“അയ്യോ ഇല്ല സാറിന് ഇഷ്ടമല്ലല്ലോ താങ്ക്സ് പറയുന്നത്…. “

“അത് ഒരു ഫോർമാലിറ്റി വാക്ക് അല്ലേ താങ്ക്സ്…. അത് നമ്മൾ നല്ല സ്നേഹം ഉള്ളവർ അങ്ങോട്ടും ഇങ്ങോട്ടും പറഞ്ഞാൽ… ആ സ്നേഹത്തിനു എന്താ അർത്ഥം…. അതാ ഞാൻ എനിക്ക് അടുപ്പം ഉണ്ടെന്ന് തോന്നുന്നവരോടും…. എനിക്ക് അടുപ്പം ഉള്ളവരോടും ഞാൻ  താങ്ക്സ് പറയാത്തത്… “

“ആ ഓക്കേ അതൊക്കെ പോട്ടെ…. എപ്പോഴാ എന്നെ ഡ്രൈവിംഗ് പഠിപ്പിക്കുക… “

“ഇപ്പൊ തന്നെ തുടങ്ങാം…. അല്ലേൽ എപ്പോ വേണം എന്ന് നീ പറ…. “

“ഇപ്പൊ തന്നെ തുടങ്ങാം…. ഞാൻ റെഡിയായി ഇപ്പൊ വരാം…. “

അവൾ റെഡിയാവാൻ പോയപ്പോൾ ഞാൻ ഓർത്തു…. ഇവളെന്താ വെല്ലോ അങ്കത്തിനും പോകുവാണോ എന്ന്… ഇത് ഒരു ഡ്രൈവിംഗ് പഠിക്കാൻ അല്ലേ എന്ന്…

കല്യാണത്തിന് മുന്നേ ഉള്ള എന്റെ അമ്മുന്റെ ആഗ്രഹം ആയിരുന്നു ഡ്രൈവിംഗ് പഠിക്കണം എന്നുള്ളത്….

പെണ്ണുകാണാൻ ചെന്നപ്പോഴും അവൾ പറഞ്ഞത് അത് മാത്രമായിരുന്നു… അവൾക്ക് ഡ്രൈവിംഗ് പഠിക്കാൻ ഇഷ്ടമാണെന്ന്… അത് ഞാനും സമ്മതിച്ചതാണ്….

എനിക്കും ഇഷ്ടമാണ് ഡ്രൈവിംഗ് അറിയുന്ന പെൺകുട്ടികളെ…. കാരണം നമ്മൾ ഒരു ഫങ്ക്ഷന് പോയാൽ…

അവിടെ പാർട്ടി എല്ലാം ഉണ്ടാവുമല്ലോ… അപ്പൊ രണ്ടെണ്ണം അടിച്ചാൽ വണ്ടി ഓടിക്കാൻ ആള് ആവുമല്ലോ…. (വെറുതെ തള്ളിയത് ആണുട്ടോ)…. അല്ലേലും പെൺകുട്ടികൾ ഡ്രൈവിംഗ് അറിഞ്ഞിരിക്കണം…

അമ്മുനെ പല സ്ഥലത്തും ഡ്രൈവിംഗ് പഠിപ്പിക്കാൻ കൊണ്ടേ ആക്കാം എന്ന് പറഞ്ഞെകിലും…. അവൾക്ക് ഞാൻ തന്നെ അവളെ ഡ്രൈവിംഗ് പഠിപ്പിച്ചാൽ മതി എന്നായിരുന്നു….

എനിക്ക് ആകെ കിട്ടുന്നത് ആഴ്ച ഒരു ദിവസമാണ്…. അത് എന്റെ അമ്മുന് മാറ്റി വെക്കണം എന്ന് വിചാരിക്കും…. പക്ഷെ പലപ്പോഴും പറ്റാറില്ല…. ഇന്നിപ്പോ അത് അമ്മുന് മാത്രമായി മാറ്റി വെച്ചു…

അപ്പൊ ആള് റെഡിയായി വരുന്നുണ്ട്ട്ടോ…. ഞാൻ അവളെ ഒന്ന് പതുക്കെ വണ്ടി ഉരുട്ടാൻ എങ്കിലും പഠിപ്പിക്കട്ടെ….. ഡ്രൈവിംഗ് എന്താ എന്ന് പോലും അറിയില്ലാത്തവളാ….

അപ്പൊ ഒരു ഒരു ദിവസം കൊണ്ട് ഒന്നുമാകില്ല…. എന്നാലും പതുക്കെ പതുക്കെ ഉരുട്ടാൻ പഠിപ്പിക്കാം…. ആള് വന്നു ഡ്രൈവിംഗ് സീറ്റിൽ കേറി ഇരുപ്പുണ്ട്…. ഞാൻ കൂടെ ചെല്ലട്ടെ…

“എടി അമ്മുസേ ആദ്യം സീറ്റ് ബെൽറ്റ് ഇടണം…. “

“അത് അപ്പുറത്തെ പോലെ ഇങ്ങനെ വലിച്ചു ഇതിൽ കുത്തിയാൽ പോരെ…. “

“ഓക്കേ അത് മതി…  ഇനി ആ വലതു കാല് ഇരിക്കുന്ന അവിടെ ഉള്ളത് അക്സലറേറ്റർ…. അതിൽ നീ ഇപ്പൊ അധികം ഉപയോഗിക്കേണ്ട…. അത് വണ്ടി കുറച്ചു പഠിച്ചു കഴിഞ്ഞു മതി…. അതിൽ ചവിട്ടുമ്പോൾ ആണ് വണ്ടി സ്പീഡ് കൂടുന്നത്…. “

“ഓക്കേ ഏട്ടാ…. “

“ഇനി ആ നടുക്ക് ഉള്ളത് ബ്രേക്ക്‌…. അതാണ് നമുക്ക് ഏറ്റവും കൂടുതൽ ആവശ്യം…. “

“ഓക്കേ ഏട്ടാ…. “

“പിന്നെ ഈ ഇടത്തെ സൈഡിൽ ഉള്ളത് ക്ലച്…. അത് നമ്മൾ ഗിയർ മാറുമ്പോഴും അങ്ങനെ ഉള്ള സമയങ്ങളിൽ ഉപയോഗിക്കുന്നത്….”

“അപ്പൊ ഈ ഗിയർ ഏതാ… അത് എന്തിനാ…. “

“ദേ ഈ കോലുപോലെ നിക്കുന്ന സാധനമാണ് ഗിയർ…. അത് ഉപയോഗിക്കുന്നത് വണ്ടിക്ക് സ്പീഡ് കൂട്ടി ഓടിക്കാൻ…. ആ നീ ഇത്രയും എല്ലാം മനസിലാക്കിയാൽ മതി…. അപ്പൊ എല്ലാം ഏകദേശം ഐഡിയ കിട്ടിയില്ലേ…. “

“ആ കിട്ടി ഏട്ടാ…. “

“എങ്കിൽ വണ്ടി പതുക്കെ സ്റ്റാർട്ട്‌ ആക്കിക്കോ…. “

“അത് എങ്ങനെ….. “

“എടി ആ താക്കോൽ ഇല്ലേ അതിൽ പിടിച്ചു തിരിക്ക്…. “

“ആ ഓക്കേ “

“ഇനി ക്ലച് ചവിട്ടി…. പതുക്കെ ഗിയർ മാറിക്കോ…. ഞാൻ പറഞ്ഞിട്ടേ ക്ലെച്ചിൽ നിന്നും കാല് എടുക്കാവുള്ളെ…. “

“ഓക്കേ ഏട്ടാ…. എങ്കിൽ ഗിയർ മാറട്ടെ….”

“ആ മാറിക്കോ….. എന്നിട്ട് പതുക്കെ പതുക്കെ ക്ലെച്ചിൽ നിന്നും കാല് എടുത്തോ…. “

“ഓക്കേ ഏട്ടാ…. “

“എടി അമ്മു സ്റ്റീറിങ് തിരിക്കടി…. എടി തിരിക്കാൻ….”

“അതിനു സ്റ്റീറിങ് ഏതാ….. “

ഞാൻ ഹാൻഡ് ബ്രേക്കിൽ കയ്യ് വെച്ചിരുന്നത് കൊണ്ട് പട്ടിയും പട്ടിക്കൂടും പോയില്ല…. അത് വലിച്ചത് കൊണ്ട് വണ്ടി നിന്നു….

അവളോട് പതുക്കെ കാല് എടുക്കാൻ പറഞ്ഞപ്പോൾ അവൾ പെട്ടന്ന് കാല് എടുത്തു…. വണ്ടി എടുത്തു ചാടി… സ്റ്റീറിങ് തിരിക്കാൻ പറഞ്ഞപ്പോൾ അത് ഏതാ എന്ന്….

അല്ല അത് ശെരിയാണ്…. എന്റെ കയ്യിലും ഉണ്ട് തെറ്റ്…. ഞാൻ അക്‌സെലെറ്റർ,  ക്ലച്,  ബ്രേക്ക്‌, ഗിയർ… എല്ലാം പറഞ്ഞു കൊടുത്തു…. പക്ഷെ സ്റ്റീറിങ് പറഞ്ഞു കൊടുത്തില്ല…

എന്റെ അമ്മോ ഇനി അമ്മുനെ എന്ന് അല്ല… ആരെയും എന്റെ ജീവിതത്തിൽ ഞാൻ ഡ്രൈവിംഗ് പഠിപ്പിക്കാൻ പോവില്ല…. ഇതോടെ നിർത്തി….

Leave a Reply

Your email address will not be published. Required fields are marked *