അമ്മയുടെ ചോദ്യത്തിന് ഇല്ല കഴിയില്ല എന്നു പറയണം എന്നുണ്ട് എങ്കിലും അതിനു ഇവിടെ..

(രചന: Lekshmi R Jithesh)

അമ്മു.., ഒന്നിങ്ങു വന്നേ…

അമ്മയാണ് വിളിച്ചത് ഭർത്താവിന്റെ.. കോറൊണായും ലോക്ക് ഡൌൺ ഒക്കെ ആയ കൊണ്ടു ആർക്കും വലിയ ജോലി തിരക്ക് ഇല്ലാത്ത കൊണ്ടു പതിയെ ആണ്‌ എഴുന്നേൽക്കാറു ഇപ്പോൾ ..

അതിന്റെ ഒരു ദേഷ്യവും അമ്മക്ക് ഉണ്ട്.. രാവിലെ നാല് മണിക്ക് അമ്മ എഴുനേറ്റു വരും എങ്കിലും രാത്രി 11 മണി ആയാലും അമ്മയുടെ ജോലിക്ക് വിശ്രമമുണ്ടകില്ല അത് ആരൊക്കെ അമ്മക്ക് സഹായത്തിനു ഉണ്ടെങ്കിലും ..

ഇരുന്ന് ഉറങ്ങുന്നതാണ്  അതിനു കാരണമെന്ന് കല്യാണത്തിന് ശേഷമാണ് എനിക്ക് മനസിലായത്..
കിടക്കയിൽ നിന്ന് കാലുകൾ പതിയെ എടുത്ത് നിലം വെച്ചു ഒന്നു ഇരിക്കുമ്പോലേക്കും അടുത്ത വിളി വീണ്ടും വന്നു..

ദാ വരുന്നേ.  ഇത് എട്ടാം മാസമാണ്.. അല്ലായിരുന്നു എങ്കിൽ എഴുനേറ്റു ഓടി പോകാമായിരുന്നു. പതിയെ എഴുനേറ്റു  എന്നേക്കാൾ മുൻപേ എന്റെ വയറും പിന്നാലെ എന്നപോലെ  ഞാനും നടന്നു..

“നീ അമ്മമ്മക്കു ലേശം ചായ വെച്ചേ “

ചായ വെക്കുന്നത് വലിയ ഒരു ജോലി ആയിട്ടു ഒന്നുമല്ല..,  ഇതിന് വേണ്ടി ആണൊ ഓഫീസ് റൂമിൽ നിന്ന് അടുക്കളയിൽ തന്നെ നിൽക്കുന്ന അമ്മ എന്നെ വിളിച്ചത് എന്നു ഓർക്കുമ്പോൾ..

ചോദിച്ചാലോ എന്നുണ്ടായിരുന്നു എങ്കിലും ആ ചോദ്യം  വിഴുങ്ങി ഞാൻ ചായക്ക്  അടുപ്പിൽ വെള്ളം വെച്ചു…

“ചായക്ക് എത്രയും കടുപ്പം വേണ്ട.. ഇത്ര കടുപ്പത്തിൽ ചായക്കു ഒരു രുചിയും കാണില്ല.. “

നാവിൽ നിന്നു അത് അങ്ങ് വയറ്റിൽ എത്തുന്നത്തിനു മുൻപ് തന്നെ ഇങ്ങു എത്തി അമ്മുമ്മയുടെ അഭിപ്രായം…

ഒന്നും പറയാതെ കുടിച്ച കപ്പ്‌ ഉം വാങ്ങി കഴുകി വെച്ചു വീണ്ടും ഞാൻ കിടക്കാൻ ഉള്ള പ്ലാനും ആയി നടന്നു.. മെല്ലെ ഇരുന്ന് ഒരു വശതേക്ക് കിടക്കാൻ ഒരുങ്ങിയ എന്നേക്കാൾ മുൻപേ അമ്മായിഅമ്മ രംഗപ്രവേശന ചെയ്തു..

“നിനക്ക് കഴിയുമോ മീൻ ഒന്നു മുറിക്കാൻ..?

അമ്മയുടെ ചോദ്യത്തിന് ഇല്ല കഴിയില്ല എന്നു പറയണം എന്നുണ്ട് എങ്കിലും അതിനു ഇവിടെ പ്രസക്തി ഇല്ലല്ലോ എന്നു ഓർത്തു…

വീണ്ടും ഞാൻ അവിടെ നിന്ന് എഴുനേറ്റു ഉമ്മറത്തു ഇരിക്കുന്ന അച്ഛനും മകൻ ആയ എന്റെ ഭർത്താവിനും ഒരു നോട്ടവും നൽകി കൊണ്ട്  അമ്മക്ക് പിന്നാലെ അടുക്കളയിലേക്ക് നടന്നു…

“എപ്പോളും ഇങ്ങനെ കിടക്കുന്നതു നല്ലതല്ല.. ഞാൻ ഒക്കെ നാല് പെറ്റു.. ദേ ഇവളെ നെല്ല് കുത്തികൊണ്ട് ഇരുന്നപ്പോൾ ഉണ്ടായ വേദനയിൽ പോയി പെറ്റിട്ടു എഴുന്നേറ്റു വന്നു വീണ്ടും നെല്ല് കുത്തിയവള ഞാൻ.. “

അമ്മുമ്മയുടെ വകയാണ്..

“അത് ആ കാലം ഇപ്പോൾ അത് ഒന്നും നടക്കില്ല.. ഇത് കാലം വേറെയാ.”

അതിനുള്ള മറുപടി കൊടുത്തത് ഏട്ടനായിരുന്നു

“ജോലി ചെയ്യുന്നത് നല്ലതു തന്നയ ഇപ്പോൽ.. ജ്യോതി എന്തൊക്കെ ചെയ്യുനായിരുന്നു ഈ സമയത്തു.. “

അമ്മയുടെ വക ആയിരുന്നു അടുത്തത്.. ജ്യോതി വേറെ ആരുമല്ല എന്റെ നാത്തൂനാണു.. ഒന്നിനും ഞാൻ ഇല്ലേ എന്ന ഭാവത്തിൽ മീനും ചട്ടിയും  എടുത്തുകൊണ്ടു ഞാൻ മുൻപൊട്ടു നടന്നു..

“പിന്നെ അവൾക്കു ഗർഭം ആരുന്നപ്പോൾ ഞാൻ അങ്ങ് ഉഗാണ്ടയിൽ അല്ലായിരുന്നോ.. അവൾ ഒന്ന് അനങ്ങി നടക്കാൻ നിങ്ങൾ സമ്മതിച്ചിട്ടുണ്ടോ..?

അമ്മു നിന്നോട് അല്ലേ ഡോക്ടർ ഇനി ജോലി ഒന്നും എടുക്കരുത്.., റസ്റ്റ്‌ വേണമെന്നു പറഞ്ഞത്..പിന്നെ നീ ഇത് എങ്ങോട്ടാ തൂകി എടുത്ത് കൊണ്ടു പോകുന്നതു..”

എന്റെ രക്ഷകൻ ആകാൻ ഉള്ള ഏട്ടന്റെ ശ്രെമമാണത്.. ഏട്ടൻ എന്തിനാ ഇങ്ങനെ ഇവരോട് പറയുന്നത് ഇവരും ഗർഭം ധരിച്ചവരും പ്രസവിച്ചവരും അല്ലേ..

ഇവർക്ക് അറിഞ്ഞുടെ വയറും താങ്ങി അധികം നിൽക്കണോ ഇരിക്കാനോ പാടില്ല എന്നു പറയാൻ മനസ് വെമ്പൽ കൊണ്ട് എങ്കിലും അതും ഞാൻ നുളയിലെ നുള്ളി കളഞ്ഞു..

“നിനക്ക് സുഖം ഇല്ലങ്കിൽ അത് അവിടെ വെച്ചേക്കു ഞാൻ ചെയ്തോളാം.. നൂറുകണക്കിന് ജോലി ഇനിയും ഉണ്ട്.. “

രെക്ഷകന്റെ വരവും എന്നെ സപ്പോർട്ട് ചെയ്യുന്നതും
അമ്മയ്ക്ക് അത്ര പിടിച്ചില്ല എന്നു എനിക്ക് തോന്നിയത് കൊണ്ട്.. ആരുടേയും വാക്കുകൾക്ക് ചെവി കൊടുക്കാതെ ഞാൻ മുറ്റത്തെക്കു ഇറങ്ങി.., സ്ലാവിനു മുകളിൽ വെച്ചു അവിടെ നിന്നു കൊണ്ട് മീൻ വെട്ടാൻ തുടങ്ങി..

“ആഹാ കറി ഒന്നും ആയില്ലേ  ? അടുത്ത വീട്ടിലെ ലീലാച്ചി ആണ്..

“ആഹാ ലീലയോ.. ഇല്ല.. ആർക്കും എങ്ങും പോകണ്ടല്ലോ അതുകൊണ്ട് പതുക്കെ മതി എന്നു വെച്ച്.. വാ ലീലെ ഇരിക്കു..”

അമ്മ ഉള്ള ജോലി നിർത്തി വാതിലിലേക്ക്  വന്നു…

“നീ എന്തിനാ മോളെ ഈ സമയത്തു മീൻ ഒക്കെ ഇങ്ങനെ വെട്ടാൻ നിൽക്കുന്നതു…?  ഇത്രയും നേരം  നിൽക്കുന്നതു നല്ലത് അല്ലെന്ന് നിങ്ങൾക്കു അറിയില്ലേ  ചേച്ചി.. ” എന്നോടും അമ്മയോടുമായി അവർ ആരാഞ്ഞു..

“ഞാൻ പറഞ്ഞതാ ലീലേ അവളോട്‌.. ആകുമെങ്കിൽ മതി എന്നു… അവളാ അതും എടുത്ത് കൊണ്ട് പോയത്.. “

ഓന്ത് അമ്മയെക്കാൾ ഇത്ര ഭേദം എന്നു ചിന്തിച്ചു പോയി കാണും ഏട്ടൻ..കാരണം എനിക്ക് ഈ നിറം മാറ്റം പരിചിതം ആയിട്ട് കുറച്ചു ആയി..

“എന്തിനാ മോളെ പിന്നെ നീ ഈ പണിക്ക് ഒക്കെ നില്ക്കുന്നതു.. നിനക്ക് എവിടെ എങ്കിലും പോയി കിടന്നുകൂടെ.. “

ലീലച്ചി വിടാൻ ഭാവം ഇല്ലാത്ത പോലെ പിന്നേം പറഞ്ഞു കൊണ്ടേയിരുന്നു.. കിടക്കുന്നതു അത്ര നല്ലതല്ല.. ജോലി ചെയ്യുന്നതാ ഇപ്പോൾ നല്ലത് എന്നു മറുപടി എന്റെ ഉള്ളിൽ തന്നെ പറഞ്ഞു കൊണ്ട്..,

പുറമെ അവർക്ക്  ഒരു പുഞ്ചിരിയും സമ്മാനിച്ചു അടുത്ത മീൻ എന്റെ കൈകളിലേക്കും എടുത്തു ഞാൻ ആ ജോലി തുടർന്നു  …

Leave a Reply

Your email address will not be published. Required fields are marked *