ചേച്ചിയോ എപ്പോളാടാ ഇവൾ നിനക്ക് ചേച്ചി ആയതു, ഇത്ര നാൾ അങ്ങനെ ആയിരുന്നില്ലല്ലോ..

(രചന: Lekshmi R Jithesh)

“എന്റെ പൊന്നു ചേച്ചി മാരെ ഇവിടെ ഒരു സീൻ ഉണ്ടാക്കല്ലേ…. പ്ലീസ് . ഞാൻ നിങ്ങളുടെ കാലു പിടിക്കാം. അച്ഛൻ അറിഞ്ഞാൽ എന്നെ വെച്ചേക്കില്ല.. പ്ലീസ് ചേച്ചി പ്ലീസ്…..

അവൻ അശ്വതിയോടും പ്രിയയോടും ആയി കെഞ്ചി പറയാൻ തുടങ്ങി…

“ചേച്ചി.. ചേച്ചിയോ..? എപ്പോളാടാ ഇവൾ നിനക്ക് ചേച്ചി ആയതു… ഇത്ര നാൾ അങ്ങനെ ആയിരുന്നില്ലല്ലോ..?

അശ്വതിക്കു അവനെ വിടാൻ ഉദ്ദേശം ഇല്ലായിരുന്നു..

“സോറി ചേച്ചി… ഇനി അങ്ങനെ ഒന്നും എന്റെ ഭാഗത്തു നിന്നു ഉണ്ടാകില്ല ഉറപ്പ്… അമ്മയും പെങ്ങളും നോക്കുന്നുണ്ട് പ്ലീസ്.. “

“നോക്കട്ടെ.., അവർ നോക്കുമ്പോൾ എന്താ നിനക്ക് പ്രശ്നം.. ആരും നിനക്ക് ഒരു പ്രശ്നം അല്ലെന്നും ആരെയും നിനക്ക് പേടിയും ഇല്ലെന്ന് ഓക്കേ  നീ ഭയങ്കര വീരവാദം മുഴക്കിയത്.. നീ അതു മറന്നോ..?

പ്രിയയും വിട്ടു കൊടുത്തില്ല…

മൗനമായിരുന്നു അവന്റ മറുപടി..

“അവന്റ ഒരു പ്രേമം അതും ഒന്നും കാണുകയും കേൾക്കുകയും അറിയാത്ത ഒരു പെങ്കൊച്ചിനെ…
മൊട്ടയിൽ നിന്നു വിരിഞ്ഞില്ല അതിനു മുൻപ് അവന്റ ഒരു ഫേസ്ബുക്കും പ്രേമവും കല്യാണവും..

“ചേച്ചി ഞാൻ പറഞ്ഞില്ലേ എനിക്ക് ഒരു അബദ്ധം പറ്റിയതാ.. ദൈവത്തെ ഓർത്തു ഒരു പ്രശ്നം ഇവിടെ ഉണ്ടാകരുത്..

അവൻ കുറച്ചു കൂടി അവരുടെ അടുത്തേക്ക് വന്നു.

“ഇനി എങ്കിലും നിന്റെ ഈ പരുപാടി നീ നിർത്തിക്കോ.. നീ വിചാരിച്ചു കാണില്ല നിന്റെ കാമുകി പ്രിയ നിന്നെ തേടി വരുമെന്നു അല്ലേടാ…?

ഇവൾ ഈ നാട്ടുകാരി അല്ല.. പക്ഷേ ഈ ഞാൻ നിന്റെ കുറച്ചു അങ്ങ് ഉള്ള ഒരു അയൽവാസി ആണ്…

നിന്റെ റിക്വസ്റ്റ് ഞാൻ പറഞ്ഞിട്ട് തന്നയ ഇവൾ അക്‌സെപ്റ് ചെയ്തതും നിന്നോട് മിണ്ടിയതും ഓക്കേ.. പക്ഷേ നീ ഇത്ര വിളഞ്ഞ മുതൽ ആണെന്നു അറിഞ്ഞില്ല…

“എന്താടാ വിനു… ആരാ ഈ പിള്ളേർ..?

അവരുടെ സംസാരത്തിനു വിള്ളൽ വരുത്തി കടന്നു വന്നതോ സാക്ഷാൽ വിശ്വനാഥൻ അവന്റ അച്ഛൻ…

“എന്റെ അനിയന്റെ കൂട്ടുകാരൻ ആണ്‌ ഇവൻ.. ഇതുവഴി പോയപ്പോൾ അവനെ പറ്റി ഒന്നു അന്വേഷിച്ചു എന്നെ ഉള്ളു അങ്കിൾ..

അശ്വതി ഒന്നും ആലോചിച്ചു നില്കാതെ മറുപടി നൽകി.. അത് അവനും ഒരു ആശ്വാസം ഉണ്ടാക്കി.

“എന്നാൽ കേറി വാ മക്കളെ ഇവിടെ നിലക്കാതെ..

അയാലുടെ സ്നേഹം പൂർവ്വമുള്ള ക്ഷണം അവരും സ്നേഹത്തോടെ നിരസിച്ചു…

“ഇപ്പോൾ വേണേൽ എനിക്ക് നിന്റെയും നിന്റെ കാമുകി പ്രിയയുടെയും കല്യാണം ഇവിടെ വെച്ചു നടത്താം.. വേണോ ടാ…?

വിശ്വനാഥൻ പോയ പിറകെ അശ്വതി അവനോട്  ഭീഷണി എന്ന പോലെ  സ്വരമുയർത്തി…

വീണ്ടും മൗനം തുടർന്ന അവനെ നോക്കി രണ്ടാൾക്കും ചിരി വന്നു എങ്കിലും ഗൗരവം ഒട്ടും വിട്ടു കൊടുക്കാതെ അവരും  നിന്നു

“മക്കളെ കയറുന്നില്ലേ…?

അവന്റ അമ്മയായിരുന്നു അതു

” ഇല്ല ആന്റി… പോയിട്ട് ദൃതി ഉണ്ട്.. പിന്നീട് ആകാം..

പ്രിയ മറുപടി കൊടുത്തു..

“ദേ പാവം നിന്റെ അമ്മക്ക് അറിയില്ല ഞാൻ നിന്റെ മുത്ത്‌, ചക്കര ഓക്കേ ആണെന്ന്..

നീ പറഞ്ഞത് പോലെ നിന്റെ ഭാര്യയും നിന്റെ കുട്ടികളുടെ അമ്മയും ഓക്കേ ആകാൻ പോകുന്നവൾ ആണെന്ന്… പറയട്ടെ ടാ., ഞാൻ നിങ്ങളുടെ ഭാവി മരുമകൾ ആണെന്ന്..?

പ്രിയക്കു രസം കൂടിയത് പോലെ അവനെ വീണ്ടും വിരട്ടി…

“വേണ്ട…ഞാൻ ചുമ്മാ രസത്തിനു ഓരോന്ന് പറഞ്ഞതാ ഇനി ഒന്നിനും എന്റെ അമ്മ സത്യം ഞാൻ നിങ്ങളുടെ അടുത്തു വരില്ല…പ്ലീസ് കാലിൽ പിടിച്ചു ഞാൻ ക്ഷമ ചോദിക്കാം.. “

അവനെ വല്ലാതെ വിയർക്കാൻ തുടങ്ങി..

നിന്നെക്കാൾ അഞ്ചാറു കൊല്ലം മുന്നോട്ട് ഓണം ഉണ്ണാൻ തുടങ്ങിയത് കൊണ്ടാകും… നിന്റെ ഇളക്കം ആദ്യമേ അറിഞ്ഞത്..

പിന്നെ ഇവൾക്ക് കൂടി അറിയാവുന്ന പൊടി പയ്യൻ ആണെന്ന് അറിഞ്ഞപ്പോൾ എവിടെ വരെ പോകും എന്ന് നോക്കിയപ്പോ നീ അതും കടന്നു വരുന്നു..

എന്നാൽ പിന്നെ നിന്നെ നേരിട്ട് ഒന്നു കണ്ടു എല്ലാം ഉറപ്പിക്കാൻ വേണ്ടി വന്നതാ ഞങ്ങൾ…  ഇവൾ ചെറിയ ചെക്കൻ ആണെന്ന് പറഞ്ഞപ്പോൾ ഇത്രയും ചെറുത് ആണെന്ന് അറിഞ്ഞില്ല…

ഇനിയും ഇത് പോലെ ഉള്ള വേലത്തരവും ആയി നടക്കാൻ ആണ്‌ നീ ഉദ്ദേശിച്ചതു എങ്കിൽ ഇപ്പോൾ ഞങ്ങൾ വന്ന പോലെ നാളെ ഏതേലും പെണ്ണിന്റ ആങ്ങളമാരോ പോലിസ്കാരോ അച്ഛൻമാരോ അങ്ങനെ ആരേലും ഓക്കേ വന്നന്നിരിക്കും..

അതു ഞങ്ങൾ പറഞ്ഞത് പോലെയോ പ്രവർത്തിച്ചത് പോലെയോ ആയിരിക്കില്ല.. ഓർമയിൽ വെച്ചോ നീ.

അത്രയും പറഞ്ഞു പ്രിയ അശ്വതിക്കു പിന്നിൽ സ്കൂട്ടിയിലേക്ക് കയറി…

എന്നാൽ പോകട്ടെ എന്റെ വിനു ഏട്ടാ…

അശ്വതിയുടെ വക  കൊടുത്ത യാത്ര പറച്ചിൽ അവനു വീണ്ടും നെഞ്ചത്ത് കത്തി ഇറക്കിയാ പോലെ തോന്നിയോ എന്തോ അതും ആ മുഖത്ത് വ്യക്തമായിരുന്നു…

Leave a Reply

Your email address will not be published. Required fields are marked *