ആരെയെങ്കിലും വിളിച്ചു കൂട്ടാനും പേടി ആയി, മഴ കനത്തപ്പോൾ ഞാൻ ഒന്നും നോക്കിയില്ല നേരെ..

(രചന: കൃഷ്ണകുമാർ നെല്ലാനിക്കൽ)

മഴ പെയ്തൊഴിഞ്ഞ ആ രാത്രിയിൽ ഞാൻ അത്താഴം കഴിഞ്ഞു ഒരു സി ഗരറ്റും കത്തിച്ചു കൊണ്ട് മുറ്റത്തു കൂടി നടക്കുകയായിരുന്നു..
മുന്നിൽ റോഡിലൂടെ ഒരു ബൈക്കു സ്പീഡിൽ പോകുന്ന ശബ്ദം കേട്ടു..

പെട്ടന്ന് തന്നെ വേറൊരു വലിയ ഒച്ചയും കേട്ടു.. ഗേറ്റ് തുറന്നു ചെന്ന് നോക്കിയപ്പോൾ ആ ബൈക്ക് ഒരു പോസ്റ്റിൽ ഇടിച്ചു മറിഞ്ഞു കിടക്കുന്നു..

ഓടി ചെന്നു നോക്കുമ്പോൾ അവിടെ ആളെ കാണുന്നില്ല.. നിലത്ത് ര ക്തം ന്യായമായി വീണു കിടക്കുന്നുണ്ട്… അയാൾക്ക് ഓടിപ്പോകാൻ സമയം കിട്ടുന്നതിന് മുമ്പ് ഞാൻ ഇറങ്ങി ചെന്നിരുന്നു..

ഞാൻ കുറച്ചു മുന്നോട്ട് പോയി നോക്കി. ആരെയും കാണുന്നില്ല വഴിയിൽ രക്തപാടുകളും ഇല്ല.. പരിസരത്ത് അധികം വീടുകൾ ഇല്ലാത്തതിനാൽ ഞാൻ നേരെ പോലീസിനെ വിളിച്ചു കാര്യം പറഞ്ഞു..

കുറച്ചു സമയം കഴിഞ്ഞപ്പോൾ 2 പേര് ബൈക്കിൽ വന്നു പോലീസ് ആണെന്ന് പറഞ്ഞു ക്യാഷ്‌ൽ ഡ്രെസ്സ് ആരുന്നു വേഷം.. അവർ അവിടെ ഒക്കെ നിരീക്ഷിച്ചു.. പെട്ടന്ന് വീണ്ടും മഴ തൂളി.. കുടയെടുക്കാൻ ഞാൻ വീട്ടിലേക്ക് ഓടി.. കുട എടുത്ത് തിരിച്ചിറങ്ങിയപ്പോൾ വീണ്ടും ആരോ കരയുന്ന ശബ്ദം കേട്ടു..

വേഗം ഓടിച്ചെന്നപ്പോൾ അവിടെ നിന്ന 2 പേരെയും കാണാൻ ഇല്ല അവരുടെ ബൈക്ക് അവിടെ മറിഞ്ഞു കിടക്കുന്നുണ്ട്.. ഞാൻ വീണ്ടും പോലീസ് സ്റ്റേഷനിൽ വിളിച്ചു കോൾ പോകുന്നില്ല..

ആകെ ആ പോസ്റ്റിൽ ഉള്ള മഞ്ഞ വെളിച്ചം മാത്രം അതിന്റെ കീഴിൽ 2 ബൈക്കും കുറെ ര ക്ത വും ഞാനും മാത്രം. ചെറുതായി പേടി ആയി..

ആരെയെങ്കിലും വിളിച്ചു കൂട്ടാനും പേടി ആയി.. മഴ കനത്തപ്പോൾ ഞാൻ ഒന്നും നോക്കിയില്ല നേരെ വീട്ടിലേക്ക് ഓടി വാതിൽ തുറക്കാൻ നോക്കിയപ്പോൾ തുറക്കാൻ പറ്റുന്നില്ല..

വീട്ടിൽ 2 പട്ടി ഉണ്ട് അവറ്റകൾ നിർത്താതെ കുരക്കാൻ തുടങ്ങി.. വീടിന്റെ സൈഡിൽ സ്റ്റേർ കേസിന്റ് അവിടെ ഒരു നീല ഷാൾ മാറുന്ന പോലെ തോന്നി.. ഒരു പട്ടിയെ അഴിച്ചു കൊണ്ട് അവിടെ എന്താണെന്നു നോക്കാൻ പോയി..

ടെറസിന്റെ മുകളിലേക്ക് കേറി നോക്കിയപ്പോൾ ടാങ്കുകളിലെ വെള്ളം നിറഞ്ഞു പോകുന്നു.. ടാങ്കിന്റെ അടപ്പ് പൊക്കി ലൈറ്റ് അടിച്ചു നോക്കിയപ്പോൾ ഞാൻ ഞെട്ടി അലറി .. വികൃതമായൊരു രൂപം കണ്ടു അതിൽ..

ധൈര്യം സംഭരിച്ചു ഒന്നൂടി മൊബൈലിന്റെ വെളിച്ചത്തിൽ നോക്കി അത് ടാങ്കിന്റെ അടിയിൽ ചെളി കൂടി കിടന്നത് ആരുന്നു..ഞാൻ ഒന്ന് ചിരിച്ചു രണ്ട് തെറി സ്വയം വിളിച്ചു.. നേരെ താഴേക്ക് വന്ന് ആ അപകടം ഉണ്ടായ സ്ഥലത്തേക്ക് ഞാൻ പോയി നോക്കി.. അവിടെ അപ്പോൾ ഒരാൾ കിടക്കുന്നത് കണ്ടു.ഞാൻ വീണ്ടും ഞെട്ടി..

വേഗം ഞാൻ താഴേക്ക് ഓടി..അവിടെ ചെന്നു. അയാൾ അവിടെ തന്നെ ര ക്തം ഒലിപ്പിച്ചു കിടക്കുന്നുണ്ടായിരുന്നു.. ഞാൻ പോയി അയാളെ പൊക്കി നോക്കി വീണ്ടും ഞാൻ ഞെട്ടി തരിച്ചു പോയി.. ആ കിടക്കുന്ന ആൾക്കും എന്റെ മുഖം..

ഞാൻ ആ ബൈക്കിന്റെ കണ്ണാടിയിൽ എന്റെ മുഖം നോക്കി വീണ്ടും ഞാൻ ഞടുങ്ങി എന്റെ മുഖത്തിനു പകരം വേറെ ആരുടെയോ മുഖം എനിക്ക്.. ഞാൻ അലറി കരഞ്ഞു.. എന്റെ മുഖം ഉള്ള ആൾ നിലത്തു അനക്കം ഇല്ലാതെ കിടക്കുന്നു..

അത് പോലെ എന്റെ കഴുത്തിനു മുകളിൽ എന്റെ മുഖത്തിന് പകരം ഞാൻ ഇന്ന് വരെ കണ്ടിട്ടില്ലാത്ത ഒരാളുടെ മുഖം.. ഞാൻ എന്തേലും ആട്ടെ എന്നു കരുതി വേഗം വണ്ടി എടുത്തോണ്ട് വന്നു നിലത്ത് അനക്കം ഇല്ലാതെ കിടക്കുന്ന എന്റെ മുഖം ഉള്ള ആളെ എടുത്തു വണ്ടിയിൽ ഇട്ടു..

ആശുപത്രിയിലേക്ക് പോയി.. അവിടെ ചെന്നപ്പോൾ ഡോക്ടർ ഇല്ല.. ഉള്ള നേഴ്‌സുമാർ എല്ലാം കൂടി വേഗം ഉള്ളിലേക്ക് കൊണ്ട് പോയി.. കുറച്ചു കഴിഞ്ഞു ഒരു നഴ്‌സ് വന്നു പറഞ്ഞു അയാൾ മരിച്ചിട്ട് കുറെ നേരം ആയി എന്ന്.

അയാൾ ആരാണ് എന്നൊക്കെ ചോദിച്ചു.ഞാൻ സംഭവിച്ചത് എല്ലാം പറഞ്ഞു.അവർ പരസ്പരം പറയുന്ന കേട്ടു അവനു വട്ടാന്ന്.  അയാളുടെ പോക്കറ്റിൽ നിന്ന് പേഴ്‌സ് എടുത്ത് ഒരു നേഴ്‌സ് നോക്കി വോട്ടർ ഐഡി കാർഡും ആധാർ കാർഡും ഡ്രൈവിങ് ലൈസനസും എടുത്തു എന്റെ കയ്യിൽ തന്നു..

ഞാൻ ഒരു നിമിഷം ഞെട്ടി തരിച്ചു പോയി.. അതിൽ കണ്ടത് എന്റെ ഫോട്ടോയും എന്റെ പേരും എന്റെ അഡ്രസ്സും.. ഞാൻ ഉള്ളിലേക്ക് ഓടി പോയി ആ ശവ ശരീരം നോക്കി,അതിന്റെ കഴുത്തിൽ എന്റെ മാല,കയ്യിൽ എന്റെ മോതിരം.

കാലിൽ എന്റെ ചെരുപ്പ്.എന്റെ ശരീരം ഞെട്ടി വിറക്കാൻ തുടങ്ങി.. ഞാൻ അലറി കരഞ്ഞു.. നേഴ്സ്‌മാർ ആ പേഴ്സിൽ നിന്ന് കിട്ടിയ അഡ്രസ്സിൽ വിളിച്ചു അറിയിച്ചു.. അര മണിക്കൂർ കഴിഞ്ഞപ്പോൾ ഒരു വണ്ടിയിൽ കുറെ ആളുകൾ വന്നു..

എന്റെ അമ്മയും അച്ഛനും അനിയനും വീട്ടുകാരും കൂട്ടുകാരും… ഞാൻ ഓടി ചെന്ന് അമ്മയെ പിടിച്ചു.. ‘അമ്മ എന്നോട് ചോദിച്ചു എന്റെ മകന് എന്താ പറ്റിയത് അവൻ എവിടെ..എന്റെ മോനേ എനിക്ക് കാണണം.. എന്നെ വിട് എനിക്ക് എന്റെ മോനേ കാണണം..

ഒരു നിമിഷം ഞാൻ ചലനം നഷ്ടപ്പെട്ട അവസ്ഥയിൽ ആയി.. മോർച്ചറിയിൽ നിന്ന് പുറത്തേക്ക് കൊണ്ട് വന്ന ശവ ശരീരം നോക്കി എന്റെ അമ്മയും അച്ഛനും നിലവിളിക്കുന്നത് കണ്ടിട്ട് എനിക്ക് ഒന്നും മനസ്സിലായില്ല..

എന്റെ ശരീരം പെട്ടന്ന് മരവിച്ചു.. നിന്ന നിൽപ്പിൽ ഞാൻ താഴേക്ക് മറിഞ്ഞു വീണു…പിന്നെ കണ്ണു തുറക്കുമ്പോൾ ഞാൻ ആശുപത്രിയിൽ ട്രിപ്പ് ഇട്ട് കിടക്കുന്ന നിലയിൽ ആണ്..ഞാൻ വേഗം വീട്ടിലേക്ക് ഓടി… എനിക്ക് കാറ്റിന്റെ വേഗത ഉള്ളതായി തോന്നി.

വീട്ടിൽ എത്തിയപ്പോൾ അവിടെ നിറയെ ആളുകൾ ഞാൻ വീട്ടിലേക്ക് കയറാൻ തുടങ്ങിയപ്പോൾ  ഒരു മൃതദേഹത്തെ വെള്ള തുണിയിൽ കെട്ടുന്നത് കണ്ടു.. ആ മുഖത്തേക്ക് നോക്കിയപ്പോൾ ഞാൻ അലറി കരഞ്ഞു എന്റെ മുഖം..

അവിടെ നിന്നവർ എന്നെ പിടിച്ചു ഒരിടത്ത് ഇരുത്തി…ആ വണ്ടി ഇടിച്ച  പോസ്റ്റിൽ ഞാൻ കണ്ടു എന്റെ ഫോട്ടോ ഉള്ള പോസ്റ്ററിൽ ആദരാഞ്ജലികൾ . ആ പോസ്റ്റിന് താഴെ അപ്പോളും രക്ത കറകൾ ഉണ്ടായിരുന്നു.. ഞാൻ അവിടെ നിന്ന ഒരാളോട് ചോദിച്ചു എന്ത് പറ്റിയതാണ് എന്ന്..

അയാൾ പറഞ്ഞു ഇന്നലെ രാത്രി ഒരു ബൈക്കു വന്നു ഇടിച്ചിട്ടു പോയതാണ് എന്ന് പോസ്റ്റിൽ പോയി തല ഇടിച്ചു സ്പോട്ടിൽ ആള് പോയി എന്നാണ് പോസ്റ്റമാട്ടം റിപ്പോർട്ട് എന്ന്.. ആ ബൈക്ക് കാരൻ ആണ് ആശുപത്രിയിൽ എത്തിച്ചത് എന്ന്.. എനിക്ക് ഒന്നും മനസിലായില്ല..

എന്റെ അനിയൻ ഓടി വന്ന് എന്റെ കോളറിന് കേറി പിടിച്ചു നീ അല്ലെടാ എന്റെ ചേട്ടനെ വണ്ടി ഇടിപ്പിച്ചു കൊന്നത് എന്ന് ചോദിച്ചു.. അവനെ ആളുകൾ ചേർന്ന് പിടിച്ചു മാറ്റി.. ഞാൻ ഉച്ചത്തിൽ കരഞ്ഞു.. പോലിസ് വീടിന്റെ  മുന്നിൽ ഉള്ള ഒരു ബേക്കറിയിൽ നിന്ന് സിസിടിവി പരിശോധിക്കുന്നത് കണ്ടു.ഞാൻ അങ്ങോട്ട് പോയി നോക്കി..

അതിൽ കണ്ടത് ആ പോസ്റ്റിലെ ട്രസ്‌ഫോമർ പൊട്ടിത്തെറിക്കുന്നത് ആണ് അപ്പോളേക്കും സിഗരറ്റ് വലിച്ചു കൊണ്ട് ഞാൻ ആ പോസ്റ്റിനടുത്തേക്ക് ഓടി വരുന്നു .. റോഡിന്റെ നടുക്ക് ഞാൻ നിന്ന് നോക്കുന്നു.

പെട്ടെന്ന് വളവിൽ നിന്ന് വരുന്ന ഒരു ബൈക്ക്കാരൻ പെട്ടന്ന് എന്നെ കണ്ടതും നിയന്ത്രണം പോകുന്നു.എന്നെ ഇടിച്ചു തെറുപ്പിക്കുന്നു.. ആ ബൈക്കുകരാൻ ആരെ ഒക്കെയോ വിളിക്കുന്നു.അയാൾ എന്റെ വീട്ടിലേക്ക് ഓടി കേറുന്നു വാതിലിൽ തട്ടുന്നു.

ആ സമയം 2 പേര് വരുന്നു അവർ അപ്പോൾ തന്നെ എന്നെ തിരിച്ചിട്ട് നോക്കുന്നു ബൈക്കു അവിടെ ഇട്ടിട്ട് ഓടുന്നു പിന്നാലെ ഒരാൾ കാറുമായി വരുന്നു കാർ അയാൾക്ക് കൊടുത്തിട്ട് ആ ഇടിച്ച ബൈക്കുമായി വന്നയാൾ പോകുന്നു.. അയാൾ എന്നെയും കൊണ്ട് കാറിൽ കയറി പോകുന്നു..

ആ വീഡിയോയിൽ കണ്ടത് വച്ചു എന്നെ ഇടിച്ചിട്ട ആളുടെ മുഖം ആണ് ഇപ്പോൾ എനിക്ക് എന്നുള്ളത് മനസിലായി,

അപ്പോൾ കാര്യങ്ങൾ ഏറെക്കുറെ എനിക്ക് മനസിലായി അവിടെ അപകടം ഉണ്ടായത് എനിക്ക് ആണ്,മരിച്ചതും ഞാൻ ആണ്,പക്ഷെ എന്നെ അപകടപെടുത്തിയ ആൾ ആ ആളിലൂടെ ആണ് ഞാൻ എല്ലാം കണ്ടത് എന്ന്,അപ്പോൾ പെട്ടന്ന് എന്നെ ആരോ പിന്നിലേക്ക് വലിക്കുന്നത് ആയി തോന്നി..

എന്റെ മൃതദേഹം ചിതയിൽ വച്ചു തീ കൊളുത്തിയിരിക്കുന്നു.. എനിക്ക് അവിടെ നിൽക്കാൻ പറ്റുന്നില്ല പെട്ടന്ന് എന്റെ ശരീരത്തിൽ നിന്ന് എന്തോ പറിച്ചു മാറ്റുന്ന പോലെ തോന്നി..

അപ്പോൾ നല്ല ശക്തിയിൽ കാറ്റു വീശി.. ഞാൻ അപ്പോൾ തന്നെ ബോധം മറഞ്ഞു വീണു.. ആ ചിത കത്തി എരിയുന്നത് ഞാൻ അവസാനമായി കണ്ടു..
(അവിടെ വച്ചു അയാൾ ബോധം മറഞ്ഞു വീഴുകയാണ്)

കണ്ണു തുറക്കുമ്പോൾ അയാൾ ഒരു മാനസികരോഗ ആശുപത്രിയിൽ ആണ്,നടന്ന സംഭവങ്ങൾ വള്ളി പുള്ളി തെറ്റാതെ അയാളുടെ മനസ്സിലും ഉണ്ടായിരുന്നു.. അയാളുടെ സമനില മുഴുവൻ തെറ്റിയിരുന്നു.

കുറെ നാളുകൾക്ക് ശേഷം അയാൾ വീണ്ടും സാധാരണ ജീവിതത്തിലേക്കു മടങ്ങി വന്നു.. പലരെയും കണ്ടു ഈ കാര്യങ്ങൾ അയാൾ പറഞ്ഞു.ചിലർ പറഞ്ഞു മനസ്സിന്റെ തോന്നൽ ആണെന്ന് ചിലർ പറഞ്ഞു ആ മരിച്ച ആളുടെ ആത്മാവ് ആണ്.

മനസറിയാതെ ഉള്ള പെട്ടന്നുള്ള മരണത്തിൽ ആത്മാവിനു താൻ മരിച്ചതായി അംഗീകരിക്കാൻ പറ്റാതെ വന്നത് കൊണ്ടും അപ്പോൾ അടുത്ത് ഉണ്ടാരുന്ന തന്റെ ശരീരത്ത് കേറി കൂടി വീണു കിടക്കുന്ന ശരീരത്തെ രക്ഷിക്കാൻ നടത്തിയ ശ്രമങ്ങളും എല്ലാം ആണ്..

തനിക്ക് സംഭവിച്ചത് 2 മനസുകൾ ഒരേ സമയം ചിന്തിച്ചു അപ്പോൾ ജീവനുള്ള തന്റെ മനസിന് ഉൾക്കൊള്ളാൻ സാധിക്കാത്ത തലത്തിൽ ഉള്ള കാര്യങ്ങൾ ശരീരത്തിൽ നടന്നതും എല്ലാം ആണ് തന്റെ ഇപ്പോൾ ഉണ്ടായ ഈ മാനസ്സിക വിഭ്രാന്തിക്ക് കാരണം എന്നും പറഞ്ഞു.

ആ അപകടത്തിന് ശേഷം മനസ്സികരോഗി ആയി പോയതിനാൽ ആണോ എന്തോ  വേറെ പ്രശ്നങ്ങൾ ഒന്നും ഉണ്ടായില്ല.

ഒന്നെങ്കിൽ മനസ്സിന്റെ തോന്നൽ മൂലം അല്ലെങ്കിൽ നമ്മൾക്ക് കാണാൻ കഴിയാത്ത നമ്മൾ ഉണ്ടെന്ന് വിശ്വസിക്കുന്ന ഏതെങ്കിലും ഒരു ശക്തി കാരണം..

അന്ന് മനസിലായി ഒരു സെക്കന്റ് നേരത്തെ മനസ്സിന്റെ ചലനം അങ്ങോട്ടോ ഇങ്ങോട്ടോ തെറ്റിയാൽ താളം തെറ്റാവുന്നതെ ഉള്ളു നമ്മുടെ ഒക്കെ ജീവിതം എന്ന്.

Leave a Reply

Your email address will not be published. Required fields are marked *