കല്ല്യാണം ആലോചിച്ച പെണ്ണ് തന്നെ കാണണം എന്ന് പറഞ്ഞു വെന്നും ഒരു ദിവസം തനിക്കൊപ്പം..

(രചന: Kannan Saju)

സാമന്തയുടെ ചിരിയും നയൻതാരയുടെ കണ്ണുകളും അനുഷ്‍കയുടെ മെയ്യഴകും മൊത്തത്തിൽ ഒരു സിനിമ നടിയെ പോലെ തോന്നിപ്പിക്കുന്ന..

ആരും കൊതിക്കുന്ന സൗന്ദര്യവുമായി തന്റെ മുന്നിൽ ഇരിക്കുന്ന ഭാവി വധുവിനെ നോക്കി വെള്ളമിറക്കിക്കൊണ്ടു ആകാശ് ഇരുന്നു…

മാളിലെ ആ കോഫി ഷോപ്പിൽ മറ്റുള്ളവർ വരുന്നതും പോവുന്നതും ഒന്നും അവൻ അറിയുന്നതേ ഇല്ല….

കല്ല്യാണം ആലോചിച്ച പെണ്ണ് തന്നെ കാണണം എന്ന് പറഞ്ഞുവെന്നും ഒരു ദിവസം തനിക്കൊപ്പം ചെലവഴിക്കണം എന്നും പെണ്ണിന്റെ അച്ഛനും തന്റെ അച്ഛന്റെ കൂട്ടുകാരനും ആയ മേനോൻ അങ്കിള് പറഞ്ഞപ്പോ ഇത്രയും പ്രതീക്ഷിച്ചിരുന്നില്ല…

എന്തായിരിക്കും അവൾ ധരിക്കുന്ന വേഷം… പുറത്തു പഠിച്ച കുട്ടി ആവുമ്പോൾ ജീൻസ് ടോപ്പും ഒക്കെ ആയിരിക്കും… തലേന്ന് രാത്രി ഉറങ്ങാതെ തന്റെ ദേവതയെ സ്വപ്നം കണ്ടു വന്ന ആകാശിനു മനസ്സ് നിറഞ്ഞു…

എങ്കിലും അവളുടെ മുഖത്ത് ഒരു ഭാവ വ്യത്യാസവും ചുറ്റും നോക്കുന്നതും കണ്ട ആകാശിനു ഉള്ളൊന്നു വിറച്ചു..

” ഈശ്വരാ ഇനി തന്നെ ഇഷ്ട്ടപെട്ടില്ലായിരിക്കുവോ? തന്റെ ഡ്രീംസ്‌ ഗേൾ ആയി താൻ അവളെ കണ്ടു കഴിഞ്ഞു..

ചിറകു വിടർത്തിയ മാലാഖയെ പോലെ അവൾ ഉള്ളിൽ പറന്നു കൊണ്ടിരിക്കുന്നു… ഈ നിധി ഇനി എനിക്ക് കിട്ടാതിരിക്കുവോ ?  ” ആകാശിന്റെ മനസ്സ് വേവലാതി പെട്ടു….

” എന്ത് പറ്റി എന്നെ ഇഷ്ട്ടായില്ലേ ?  ” തന്റെ ഡ്രീം ഗേളിന്റെ മുഖത്ത് നോക്കി അവൻ ചോദിച്ചു

” ഏയ്‌…  ഒന്നുല്ല “

” എന്താണെങ്കിലും അഞ്ജന തുറന്നു പറഞ്ഞോളൂ…  ഞാൻ കുറച്ചു ഓപ്പൺ ടൈപ്പാണ്  “

” അങ്ങനെ വലിയ കാര്യമായിട്ടൊന്നും ഇല്ല…  വയറിനു എന്തോ അസ്വസ്ഥത.. രാവിലെ രണ്ട് തവണ വയറിളകിയായിരുന്നെ…. ഈ ടോയ്ലറ്റ് എവിടാണവോ???  ” അവൾ ചുറ്റും നോക്കി

” എന്തോന്ന് വയറിളക്കോ ??  ” ഞെട്ടലോടെ ആകാശ് ചോദിച്ചു…

” സോറി ലൂസ് മോഷൻ…  ഈ വയറ്റിന്നു അഴഞ്ഞു പോവൂലെ…  നിങ്ങടെ നാട്ടിൽ അതിനു വേറെന്തെലും ആണോ പറയുന്നേ?  എനിക്കറിയില്ല”

” നശിപ്പിച്ച് ” ആകാശിന്റെ മനസ്സ് പറഞ്ഞു…

” കക്കൂസിൽ നിന്നും ഇറങ്ങി വരുന്ന മാലാഖയോ ?? ” ആകാശ് ഒരു നിമിഷം മനസ്സിൽ വിഷ്വലൈസ് ചെയ്തു..  ഒടിഞ്ഞു കുത്തി വയറും തിരുമി ബാത്റൂമിൽ നിന്നും ഇറങ്ങി വരുന്ന തന്റെ മാലാഖയെ

” പോയി… കംപ്ലീറ്റ് മൂഡും പോയി..  ശേ “

” അതെ…  ആകാശ്.. എനിക്ക് ബാത്റൂമിൽ പോണം… ഇല്ലേൽ ഇവിടാകെ ചളമാവും “

” ദാ ആ കോർണറിൽ ബാത്രൂം.. “

” ആകാശും വരുവോ പ്ലീസ് “

” അയ്യേ.. ഞാനെന്തിന് വരണേ.. ? “

” എനിക്കു പരിചയം ഇല്ലാത്ത സ്ഥലമല്ലേ ??  “

” ഏതു കക്കൂസോ ??  “

” അല്ല ആകാശ്..  പ്ലീസ്.. ഒന്ന് വാ.. പുറത്തു നിന്നാ മതി… ” ആകാശിന്റെ ചെവിയിൽ നിന്നും ഒരു കിളി പുറത്തേക്കു പറന്നു…

ടോയ്ലറ്റ് നു മുന്നിൽ എത്തി.. ഈ ബാഗും ഫോണും പിടിച്ചോളൂവോ… ആരേലും വിളിച്ച എടുക്കണേ… അവൾ ബാത്റൂമിലേക്കു ഓടി കയറി… ആകാശ് ബാഗും പിടിച്ചു ലേഡീസ് ടോയ്‌ലെറ്റിന് മുന്നിൽ ഭിത്തിയിൽ ചാരി നിന്നു..

” ദേടി ഒരു പെങ്കോന്തൻ പെണ്ണിന്റെ ബാഗും പിടിച്ചു നിക്കണ നോക്ക് ” രണ്ട് പെണ്ണുങ്ങൾ പറഞ്ഞു ചിരിച്ചോണ്ട് പോയി… അകത്തു കയറിയ അഞ്ജന ഒളിപ്പിച്ചു വെച്ച ഫോൺ എടുത്തു കൂട്ടുകാരിയെ വിളിച്ചു

” എങ്ങനുണ്ടടി എക്ഷ്പ്രെഷൻ ??  ” മാളിന്റെ മറ്റൊരു കോർണറിൽ എല്ലാം കണ്ടു കൊണ്ട് നിക്കുന്ന അനിയത്തി…

” പശു ചാണകം ഇടാൻ നിക്കണ പോലുണ്ട്.. പാവം “

” ഓക്കേ.. എന്ന ഞാൻ വെക്കുവാ.. നീ ഉണ്ണിയോട് ആ ഫോണിലേക്കൊന്നു വിളിക്കാൻ പറ ” ഉണ്ണി ആകാശിന്റെ കയ്യിലിരിക്കുന്ന ഫോണിലേക്കു വിളിച്ചു… ആകാശ് പരിഭ്രമത്തോടെ ഫോൺ എടുത്തു

” ചക്കരെ ഉമ്മാ… ” ആകാശ് ഞെട്ടലോടെ ഫോണിലേക്കു നോക്കി.. പ്രിയ എന്ന് സേവ് ചെയ്തേക്കുന്നു.. ആണിന്റെ ശബ്ദം..

” സാധാരണ നാട്ടിൽ വന്ന ആദ്യം വരുന്ന എന്റടുത്തേക്കല്ലേ…  ഞാൻ അറിഞ്ഞു ഏതോ മരങ്ങോടനെ കാണാൻ പോയേക്കുവന്നു “

” മരങ്ങോടൻ നിന്റെ തന്ത ” ആകാശ് മനസ്സിൽ പറഞ്ഞു….

” അതെ കല്ല്യാണം കഴിഞ്ഞാലും ഇടക്കൊക്കെ ഒന്ന് കൂടണം കെട്ടോ….  എന്താടി ഒന്നും മിണ്ടാത്തെ ??  ” ആകാശ് ഫോൺ കട്ട് ചെയ്തു… അഞ്ജന ഇറങ്ങി വന്നു…

” ഹോ..  ഒരു യുദ്ധം കഴിഞ്ഞത് പോലുണ്ട് ആകാശ്…  എന്തൊരു ആശ്വാസം  “vആകാശ് അവളെ അടിമുടി നോക്കി…

” നമുക്ക് ആകാശിന്റെ ഗസ്റ്റ് ഹൌസ് വരെ ചുമ്മാ പോയാലോ ?  “

” അതെന്തിനാ ?  “

” വെറുതെ  ” കാറിൽ അവർ യാത്ര തുടർന്നു.

” ആകാശ് ഇതിനു മുന്നേ ആരെയെങ്കിലും പ്രണയിച്ചിട്ടുണ്ടോ ?  “

” അതിനുള്ള അവസരം കിട്ടിയില്ല “

” ഒ “

” താനോ?  ” കാർ ഓടിക്കുന്ന അഞ്ജനയെ നോക്കി ആകാശ് ചോദിച്ചു..

” ചായ കുടിക്കാൻ ആരേലും ചായക്കട വാങ്ങുവോ ആകാശ്?  “

” ഏഹ് “

” ആഹാ “

ആകാശിനു ആകെ തല കറങ്ങുന്ന പോലെ തോന്നി… അടുത്ത കിളി ചെവിയുടെ പുറത്തു പറക്കാൻ റെഡി ആയി നിന്നു.. അഞ്ജന വണ്ടി നിർത്തി..

” എന്താ നിർത്തിയെ ??  ” ആകാശ് സംശയത്തോടെ ചോദിച്ചു…

” ഏതാ ആകാശിന്റെ ബ്രാൻഡ്?  വിസ്‌കി, റം… അതോ ബ്രാണ്ടിയോ ??  “

” ഞാൻ കുടിക്കില്ല… “

” ഓഹ്..  സോ സാഡ് ” അവളിറങ്ങി നേരെ ബീവറേജിലേക്കു കയറി

” ചേട്ടാ മാജിക്‌ മൊമെന്റ് ഫുൾ ” അവർ വീണ്ടും യാത്ര തുടർന്നു….

” അതെ തനിക്കു ആള് മാറിയിട്ടൊന്നും ഇല്ലല്ലോ..  നമ്മള് ഒരു പെണ്ണ് കാണലിനു വന്നതല്ലേ ?  “

” അയിന്?  “

” ഒന്നുല്ല.. ചോദിച്ചുന്നുള്ളു ” അവൾ വീണ്ടും വണ്ടി നിർത്തി…

” എന്തെ?  ” സംശയത്തോടെ ആകാശ് ചോദിച്ചു..

” നമ്മൾ ഗസ്റ്റ് ഹോക്‌സിലേക്കല്ലേ പോവുന്നെ.. തനിക്കെന്തെങ്കിലും വാങ്ങാൻ ഉണ്ടങ്കിൽ വാങ്ങിച്ചോ “

” എന്ത് വാങ്ങാൻ?  “

” എടോ..  കോണ്ടം വാങ്ങണെങ്കിൽ വാങ്ങിക്കോളാൻ….  “

” ഏഹ്?  “

” എന്തെ…  ഇടാറില്ലേ ?  “

പറക്കാൻ ഇരുന്ന കിളിയും അകത്തു ഉറങ്ങി കിടന്ന കിളിയും വട്ടമിട്ട് പറന്നു തുടങ്ങി… ആകാഷ് ഡോർ തുറന്നു

” അതെ ആകാശ്… ചോക്ലേറ്റ് ഫ്ലേവർ വേണ്ട… എനിക്ക് സ്റ്റൗബെറി ആണിഷ്ടം ” ആകാശ് ഡോർ വലിച്ചടച്ചു…

ഗസ്റ്റ് ഹൗസ്. അകത്തു കയറിയ ആകാശും അഞ്ജനയും…

” അഞ്ജന..  ഇത് ശരിയാവില്ല…  എനിക്ക് അത്രക്കൊന്നും ഓപ്പൺ ആയ പെൺകുട്ടിയെ സ്വീകരിക്കാൻ ബുദ്ധിമുട്ടുണ്ട് “

” അതിനു ഞാൻ പറഞ്ഞോ എന്നെ കെട്ടണം എന്ന് ??   നമുക്കീ ഡേ മറക്കാനാവാത്ത ഒരു ദിവസം ആക്കി മാറ്റണം ” അഞ്ജന അവന്റെ അടുത്തേക്ക് ഇരുന്നു

മുകളിൽ നിന്നും ആകാശിന്റെ സുഹൃത്തുക്കൾ നാല് പേർ ഇറങ്ങി വന്നു. അഞ്ജന ഞെട്ടലോടെ അവരെ നോക്കി

” അതിനെന്താ.. മറക്കാൻ ആവാത്ത ദിവസം ആക്കി മാറ്റം… പക്ഷെ കൂടെ ഇവരും കാണും ” അഞ്ജനയുടെ ഒരു കിളി പറന്നു

” ആകാശ് ” അവളുടെ ചുണ്ടൊന്നു വിറച്ചു

” ഞങ്ങൾ അഞ്ചു പേരും ഒരുമിച്ചാണ് എപ്പോഴും ചെയ്യാറു…  അതിപ്പോ ഇവരുടെ ഭാര്യമാർ ആയാലും… ഞാൻ കെട്ടാൻ പോവുന്ന പെണ്ണും അങ്ങാനാവണം എന്ന് എനിക്ക് ആഗ്രഹം ഉണ്ട്.. അഞ്ജനക്കു വിരോധം ഇല്ലങ്കിൽ “. അവൾ ചാടി എഴുന്നേറ്റു..

” ആകാശ്.. എന്നെ തിരിച്ചു കൊണ്ടു വിട് “

” അത് പറ്റില്ല അഞ്ജന.. കോണ്ടം വാങ്ങി ഇവിടം വരെ വന്ന സ്ഥിതിക്ക് ഇനി എല്ലാം കഴിഞ്ഞിട്ട് പോയ മതി “

” ആകാശ്.. പ്ലീസ്.. ഞാനൊരു തമാശക്ക് തന്നെ ഒന്ന് പൊട്ടനാക്കാൻ.. പ്ലീസ്.. “

” ഇനി ഇപ്പോ അതൊന്നും പറഞ്ഞിട്ട് കാര്യമില്ല.. ഇന്നത്തെ ഈ ദിവസം നീ ജീവിതത്തിൽ ഒരിക്കലും മറക്കില്ല..  “

” ആകാശ്.. നോ “

” പൊക്കി എടുക്കട അവളെ ” ആകാശ് അവരോടു പറഞ്ഞു..

അഞ്ജന ഭയന്നു ഓടി.. അവർ പിന്നാലെ ഓടി.. വാതിൽ തുറക്കാൻ ശ്രമിച്ച അഞ്ജന പരാജയപ്പെട്ടു… അവർ അടുത്തെത്താറായി…  അഞ്ജനയുടെ നിയന്ത്രണം വിട്ടു.. അവൾ കരഞ്ഞു കൊണ്ടു നിലത്തേക്ക് ഇരുന്നു…

” ആ വോഡ്ക എടുത്തു അവളുടെ വായിലേക്ക് ഒഴിച്ച് കൊടുക്ക്.. എല്ലാം കഴിഞ്ഞു ബോധം വന്നാ മതി അവൾക്കു “

” ആകാശ്. പ്ലീസ് പ്ലീസ് പ്ളീസ്….  എന്ന വിട് ഞാൻ പൊക്കോളാം പ്ലീസ്… “

അവളുടെ കരച്ചിൽ കണ്ടു ആകാശിനു ചിരി വന്നു…. അവൻ പൊട്ടി ചിരിച്ചു…

” നിന്റെ വയറിളക്കം മാറിയോടി “

” മാറി “

” എന്നാ എണീക്കു അവിടുന്ന് ” അവൾ എണീറ്റു..

” സ്മാർട്നെസ്സ് നല്ലതാ പക്ഷെ ഓവർസ്മാർട് ആവരുത്….  “

” എന്റെ പൊന്നു പെങ്ങളെ ഞങ്ങളിവന്റെ കൂട്ടുകാരാ.. ഒന്ന് പേടിപ്പിക്കാൻ പറഞ്ഞപ്പോ വന്നെന്നെ ഉള്ളൂ..  ” അവരുടെ വാക്കുകൾ കേട്ടു അവളുടെ കണ്ണുകൾ നിറഞ്ഞു…

” ആ മക്കളുടെ സേവനം കഴിഞ്ഞു.. ഇനി സ്വർഗ്ഗത്തിലെ കട്ടുറുമ്പാവാതെ വിട്ടോ “.

അവർ ചിരിച്ചുകൊണ്ട് പടിയിറങ്ങി…  നിറ കണ്ണുകളോടെ അഞ്ജന നിന്നു…

” മോങ്ങല് നിർത്തടി “

” ഞാൻ മോങ്ങിയൊന്നും ഇല്ല… “

” അത് മോന്ത കാണുമ്പോ അറിയാം “

” ഞാൻ പൊക്കോട്ടെ ?  “

” എങ്ങോട് ?  “

” അറിയില്ല “

” വിഷമായ ?  ” അവൾ ഒന്നും മിണ്ടിയില്ല

” ഇച്ചിരി കുസൃതി ഒക്കെ നല്ലതാ.. പക്ഷെ അത് ആളെ പൊട്ടനാക്കുന്ന പോലെ ആവരുത്.. “

” സോറി ” അവന്റെ മുഖത്ത് നോക്കാതെ അവൾ പറഞ്ഞു .

” എന്തെ വേറെ പ്രേമം വല്ലതും ഉണ്ടായിരുന്നോ?  “

” ഇല്ല “

” പിന്നെ…  ഇമ്മാതിരി പ്രഹസനം എന്തിനായിരുന്നു “

” എനിക്കിപ്പോ കല്ല്യാണം വേണ്ട..  “

” എന്ന പിന്നെ ആദ്യമേ അത് വാ തുറന്നങ്ങു പറഞ്ഞാ പോരെ.. വെറുതെ എന്നെ വട്ട് കലിപ്പിക്കണോ ? “

” പറഞ്ഞാൽ മനസ്സിലായില്ലെങ്കിലോ എന്ന് കരുതി “

” ബെസ്റ്റ് ” രണ്ട് പേരും കുറച്ചു നേരം മൗനം പാലിച്ചു…

” ഇനി ഇപ്പൊ ഈ കോണ്ടം എന്ന ചെയ്യണം ?  ” അവൻ തമാശയോടെ ചോദിച്ചു

” എടുത്താ തലേലെക്കു വെക്ക് “

” ഓഹ് കലിപ്പാണല്ലോ “

” എന്നെ കൊണ്ടു വിടാൻ പറഞ്ഞില്ലേ ?  “

” നിന്നെ തിരിച്ചു കൊണ്ടു വിടാൻ എനിക്ക് തോന്നണ്ടേ ?  “

” ഏഹ്?  “

” എനിക്ക് തന്നെ ഇഷ്ടായി…  എന്തുകൊണ്ട് കല്ല്യാണം വേണ്ടന്നു പറഞ്ഞെന്നു പറയാമോ ?  “

” എനിക്കൊരു പ്രണയം ഉണ്ടായിരുന്നു… എന്നേക്കാൾ രണ്ട് വയസ്സിനു ഇളയതായിരുന്നു അവൻ… ശരിക്കും പറഞ്ഞാൽ ഒരു പക്വതയും ഇല്ലാത്ത ഒരുത്തൻ…

പക്വത ഇല്ല പേടി ഇല്ല.. പേടി ഇല്ലെന്നല്ല.. പേടി എന്തെന്ന് അറിയില്ല…, ന്യൂസ്‌ലാന്റിലെ വനാക്കയിൽ സ്‌കൈ ഡൈവിങ് ചെയ്യുമ്പോൾ”

അവളുടെ കണ്ണുകൾ നിറഞ്ഞു….

” മറക്കാൻ പറ്റുന്നില്ല.. ഒരുമിച്ചു പോയ ഇടങ്ങളിൽ എല്ലാം അവന്റെ ഓർമ്മകൾ വേട്ടയാടുന്നത് കൊണ്ടാ നാട്ടിലേക്കു വന്നത്… ഇവിടെ വന്നപ്പോൾ കല്ല്യാണം എന്നും പറഞ്ഞു വീട്ടുകാരും..

ഇങ്ങനെ ചിരിച്ചു കളിച്ചു നടക്കുന്നു എന്നെ ഉളളൂ.. ഉള്ളിൽ തീയാണ്.. അവിടെ ഞങ്ങൾ ഭാര്യാ ഭർത്താക്കന്മാരെ പോലായിരുന്നു.. എന്നും അവന്റെ മുഖം കണ്ടുണരും മടിയിൽ ഉറങ്ങും…

അവളുടെ കണ്ണുകൾ വീണ്ടും നിറഞ്ഞു… എനിക്കിപ്പോ മറ്റൊരാളെ ആ സ്ഥാനത്തു കാണാൻ ആയിട്ടില്ല ആകാഷ്..ഞാൻ മാറും മാറ്റി എടുക്കും.. ജീവിതം ജീവിച്ചല്ലേ പറ്റു.. പക്ഷെ സമയം വേണം.. എന്റെ വീട്ടുകാർ ആണേൽ…

അവൾ വീണ്ടും കരഞ്ഞു…

” താൻ തെറ്റിദ്ധരിക്കില്ലെങ്കിൽ തന്നെ ഞാനൊന്നു ഹഗ് ചെയ്തോട്ടെ ?  ” അവൾ കണ്ണ് മിഴിച്ചു നിന്നു.. അവൻ സമ്മതം കാത്തു നിക്കാതെ അവളെ വാരി പുണർന്നു..

” എന്നെ ഇഷ്ടമാണെന്നു പറയു.. ഞാനും തന്നെ ഇഷ്ടായിന്നു പറയാം.. രണ്ട് വര്ഷം കഴിഞ്ഞു എൻഗേജ്മെന്റ്.. മൂന്നാം വര്ഷം കല്ല്യാണം എന്ന് പറയാം…

പിന്നെ അവർ വേറെ ആലോചനക്ക് പോവില്ല.. അതിനുള്ളിൽ മനസ്സ് മാറിയാൽ അങ്ങനെ നടക്കട്ടെ.. അല്ലെങ്കിൽ ഞാൻ കാത്തിരിക്കാം..  എന്തോ നിനക്കൊരു പെണ്ണുണ്ടങ്കിൽ അതിവൾ മതി എന്ന് മനസ് പറയുന്നു..”

Leave a Reply

Your email address will not be published. Required fields are marked *