ഞാൻ പലപ്പോഴും അവളുടെ വീട്ടിൽ പോയിട്ടുണ്ട്, അത് അവളെ തന്നെ കെട്ടും എന്ന..

(രചന: Kannan Saju)

” അവളെന്നെ പറ്റിച്ചമ്മേ ” അമ്മയെ കെട്ടിപ്പിടിച്ചു ഒറ്റക്കരച്ചിലായിരുന്നു ശിവ.

ജിമ്മിൽ പോയി പെരുപ്പിച്ച മസിലും എന്തേലും പറഞ്ഞാൽ ചാടി കടിക്കാൻ വരുന്ന സ്വഭാവവും ഉള്ള ശിവയിൽ നിന്നും അമ്മ അത് ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല.

രണ്ടാഴ്ചയായി നമ്മുടെ മോനു എന്തോ കാര്യമായ തകരാറുണ്ട്, നീ ഒന്ന് അവനോടു സംസാരിച്ചു നോക്കെന്നു അച്ഛൻ പറഞ്ഞു വിട്ടതാണ് അമ്മയെ.. ഇത്രയും അമ്മയും പ്രതീക്ഷിച്ചിരുന്നില്ല.

” ശിവാ എന്താടാ മോനേ.. ??  എന്തിനാ ഇങ്ങനെ കൊച്ച് പിള്ളേരെ പോലെ കരയുന്നെ ??  “

അമ്മയുടെ ചോദ്യം കേട്ടു അവൻ അമ്മയെ വിട്ടു ചാടി നിവർന്നു… തനിക്കു ഇരുപത്തഞ്ചു വയസായെന്നത് താൻ മറന്നല്ലോ എന്ന തോന്നലിൽ അവൻ കണ്ണുകൾ തുടച്ചു.

” കണ്ണൊന്നും തുടക്കണ്ട… ആൺകുട്ടികൾ കഴിയില്ലെന്ന മണ്ടത്തരം ഒന്നും അമ്മ പറയില്ല.. ആണായാലും പെണ്ണായാലും വിഷമം വന്ന പൊട്ടി കരയണം….

മറ്റുള്ളവരുടെ മുന്നിൽ കരയാൻ ബുദ്ധിമുട്ടാണെൽ ഒറ്റയ്ക്ക് എവിടേലും പോയി കരഞ്ഞു തീർത്തോളണം.. അതോടെ അതങ്ങു മാറിക്കിട്ടും… “

” ഏയ്‌ ഇല്ലമ്മ…  അമ്മ പറ “

” എന്ന ഇപ്പൊ പ്രശ്നം ??  അവള് നിന്നെ വേണ്ടെന്നോ പറഞ്ഞോ??  “

‘” ഉം ” അവൻ തലയാട്ടി

” കാരണം ചോദിച്ചില്ലേ നീ ???  “

” ഉം..  വീട്ടുകാര് സമ്മതിക്കില്ലെന്നു “

” അവൾക്കത് പ്രേമിക്കുമ്പോൾ അറിയായിരുന്നില്ലേ ???  അവളുടെ വീട്ടുകാരെ നിനക്കല്ലല്ലോ അവക്കല്ലേ നന്നായിട്ട് അറിയാവുന്നെ ???  “

” അറിയില്ലമ്മ..  എത്ര നാൾ വേണേലും കാത്തിരിക്കാം…  വീട്ടുകാര് സമ്മതിച്ചില്ലെങ്കിൽ ഇറങ്ങി വരാം എന്നൊക്കെ പറഞ്ഞതാ… ഇപ്പൊ… എനിക്കവളെ മറക്കാൻ പറ്റുന്നില്ലമ്മ ” അമ്മ അവനെ സൂക്ഷിച്ചൊന്നു നോക്കി…

” ശിവ, അമ്മ ഒരു കാര്യം ചോദിച്ചാ കള്ളം പറയരുത്”

” അമ്മ ചോദിക്കാൻ പോവുന്ന എന്നാന്നു അറിയാം…  ഞാൻ പലപ്പോഴും അവളുടെ വീട്ടിൽ പോയിട്ടുണ്ട്.. അത് അവളെ തന്നെ കെട്ടും എന്ന വിശ്വാസത്തിലാണ് ” ശിവ വീണ്ടും കരയാൻ തുടങ്ങി

” നീ പറഞ്ഞിട്ടോ അവൾ വിളിച്ചിട്ടോ?  “

” അവൾ വിളിച്ചിട്ടാ പോയത് “

” നീ പോസ്സസീവ് ആയിരുന്നോ?  മറ്റു ആണ്കുട്ടികളോട് മിണ്ടരുത്… മെസ്സേജ് അയക്കരുത്, സോഷ്യൽ മീഡിയ പാടില്ല അങ്ങനെ എന്തേലും ???  “

” ഇല്ല…  ബൈക്കിൽ കയറരുതെന്നു മാത്രം പറഞ്ഞിരുന്നു “

” എന്തെ അങ്ങനെ പറഞ്ഞെ ??  “

” അറിയില്ല..  തോന്നി പറഞ്ഞു “

” എപ്പോഴും നിന്നെ തന്നെ വിളിച്ചോണ്ടിരിക്കണം, അല്ലെങ്കിൽ അവൾ നീയില്ലാത്തപ്പോ മറ്റാരെ എങ്കിലും വിളിക്കും അവരുടെ കൂടെ പോവും,

അവളുടെ ശരീരം മറ്റാരെങ്കിലും മുതലെടുക്കും അങ്ങനെ വല്ല തോന്നലും നിനക്കുണ്ടായിരുന്നോ ??”

” അങ്ങനൊന്നും ഇല്ലമ്മ..  എനിക്കവളെ വിശ്വാസം ആണ് “

” പിന്നെ എന്ന് മുതലാ അവളിൽ മാറ്റം കണ്ടു തുടങ്ങിയത് ???  “

” അവള് പഠിച്ചിറങ്ങി കഴിഞ്ഞു പതിയെ പതിയെ മാറാൻ തുടങ്ങി “

” അവളുടെ നമ്പർ എനിക്ക് താ ” ഞെട്ടലോടെ അവൻ അമ്മയെ നോക്കി…

” താടാ…  പേടിക്കുവൊന്നും വേണ്ട ” അവൻ നമ്പർ കൊടുത്തു.

വൈകുന്നേരം. കോഫി ഷോപ്പ്.

” ഞാൻ പറഞ്ഞില്ലേ ആന്റി…  എനിക്ക്.. ഞാൻ ഇപ്പോ കുറച്ചൂടെ പ്രാക്ടിക്കൽ ആയി.. ശരിയാണ് കല്ല്യാണം കഴിക്കാം എന്ന് വാക്ക് കൊടുത്തു അവനുമായി ശരീരം പങ്കിട്ടത് മോഷനായിപ്പോയി എന്നാലും….ഞാനൊരു പെണ്ണല്ലേ.. “

” മോളേ നിന്റെ മൊതല കണ്ണീരു കാണാനും പെണ്ണല്ലേ വീട്ടുകാര് പറഞ്ഞത് കേൾക്കാനല്ലേ പറ്റൂ എന്ന നാടകം കാണാനും അല്ല ഞാനിവിടെ വന്നത്.. വരും മുന്നേ എനിക്കളറിയാമായിരുന്നു നീ ഇതൊക്കയാ പറയാൻ പോവുന്നെന്ന് “

” അതല്ല ആന്റി.. ഞാനിപ്പൊഴാ കുറച്ചു കൂടി പ്രാക്ടിക്കൽ ആയേ.. ഞങ്ങളുടെ നിലവാരത്തിനൊത്തു ഒരു പയ്യൻ വേണമെന്ന് അച്ഛൻ പറഞ്ഞത് തെറ്റാണോ??  ” അമ്മ ചിരിച്ചു

” ഇങ്ങോട് വരുന്നതിനു മുൻപ് ആദ്യം നിന്റെ അച്ഛനെ വിളിച്ചു സംസാരിച്ചിട്ടാണ് ഞാൻ വരുന്നത്”
അവളുടെ കണ്ണുകൾ തള്ളി

” നീ ഇതൊന്നും വീട്ടിൽ പറഞ്ഞിട്ടില്ലെന്ന് എനിക്കറിയാം.. പിന്നെ നിന്റെ നിലവാരം… കോളേജ് തീരും വരെ നിന്റെ കാര്യങ്ങൾ നോക്കാനും കൊണ്ട് നടക്കാനും സൂക്കേട് കയറുമ്പോ അത് തീർക്കാനും ഒരാണ്… അതായിരുന്നു ശിവ…

എന്നാത്തിനാടി കൊച്ചെ???  അതിനു വേണ്ടി മാത്രം നടക്കുന്ന എത്രയോ പയ്യന്മാർ ഉണ്ട് കോളേജിലും പുറത്തും… ഈ പ്രേമം എന്ന് പറഞ്ഞ വികാരം നിന്നെ പോലുള്ളവർക്ക് പറഞ്ഞാൽ മനസ്സിലാവില്ല..

ശിവയെ പോലെ ശുദ്ധ മനസ്സുള്ള ആൺപിള്ളേരെ പ്രേമം ആയുധമാക്കി നീയൊക്കെ കാര്യം കണ്ടു ഒരു ദിവസം കറിവേപ്പില പോലെ ഇട്ടെറിഞ്ഞു പോവുമ്പോൾ…

അവരുടെ ഉള്ളിൽ നഷ്ടപ്പെടുന്നത് പ്രേമം എന്ന ദിവ്യമായ ഒരു വികാരത്തോടുള്ള എതിർപ്പും സ്ത്രീ എന്ന സമൂഹത്തോടുള്ള കാഴ്ചപ്പാടും ആണ്.. ഒരാണിനെ കരയിക്കാൻ ഈസി ആയി ഒരു പെണ്ണ് വിചാരിച്ചാൽ നടക്കും…

ഇനി അവൻ ആത്മാർത്ഥമായി ഒരു പെണ്ണിനെ സ്നേഹിക്കാൻ എത്ര സമയം എടുക്കും എന്നറിയുമോ???  നിന്നെ പോലുള്ള കുറച്ചു പേര് കാരണം അവന്റെ മുഴുവൻ സ്ത്രീകളോടും ഉള്ള മനോഭാവം തന്നെ ചിലപ്പോ മാറിപ്പോയെനെ ഇത് ഞാൻ അറിഞ്ഞിരുന്നില്ലെങ്കിൽ “

” ആന്റി ഇതിലിപ്പോ അവനെന്താ നഷ്ടം.. ഒരു പെണ്ണാണെങ്കിൽ ശരി അവനൊരു ആണല്ലേ  “

” ഹും…  തോന്നുമ്പോ കഴപ്പ് തീർക്കാൻ തോന്നുന്നവക്ക് മുന്നിൽ കാലകത്തി കൊടുക്കുന്നവർക്ക് അത് പറഞ്ഞാൽ മനസ്സിലാവില്ല….  ആണായാലും പെണ്ണായാലും നമ്മുടെ ശരീരത്തിന് ഒരു പവിത്രത ഉണ്ട്..

ഒരു ഭാര്യയും ഭർത്താവും ആയി ജീവിതത്തിലേക്ക് കടക്കുമ്പോൾ ആത്മാർത്ഥമായി സ്‌നേഹിക്കുമ്പോൾ ഇരുവർക്കും ലൈഫിൽ.

മറ്റാരോടും ഇഷ്ടം തോന്നാത്തത് കൊണ്ടോ അവരുടെ കൂടെ ഒരു ബന്ധത്തിന് താല്പര്യം ഇല്ലാത്തതു കൊണ്ടോ അല്ല പലരും മറ്റുള്ളവരുടെ കൂടെ പോവാത്തത്.

എന്റെ ജീവിതം ഞാൻ ഒരാൾക്ക് മാറ്റി വെച്ചു കഴിഞ്ഞു എന്നുള്ള വിശ്വാസം. അവർ അത് കണ്ടറിഞ്ഞു തന്നെയും മനസ്സിലാക്കുകയും സ്നേഹിക്കുകയും ചെയ്യുന്നുണ്ടന്ന പൂർണ്ണ ബോധം..

അതുകൊണ്ട് ആരോട് എന്ത് തോന്നിയാലും അതൊക്കെ മാറ്റി വെച്ചു ഭാര്യ ഭർത്താവിലും ഭർത്താവു ഭാര്യയിലും കാമുകൻ കാമുകിയിലും കാമുകി കാമുകനിലും ഒതുങ്ങുന്നതാണ് യഥാർത്ഥ പ്രണയം..

അതും അല്ലെങ്കിൽ പരസ്പര ധാരണയോടെ ഉള്ള ഒരു ലൈംഗീക ബന്ധം ആയിരിക്കണം. അല്ലാതെ ഇങ്ങനെ പ്രേമത്തിന്റെ പേരിൽ പൊട്ടൻ കളിപ്പിക്കാൻ നിക്കരുത് “

അവൾ ഒന്നും മിണ്ടാതെ ഇരുന്നു.

” ശിവാ കേറി വാടാ ” അമ്മ പറഞ്ഞു… അവൾ ഞെട്ടലോടെ അമ്മയെ നോക്കി…

അമ്മ ഫോണിൽ ശിവയെ ഡയൽ ചെയ്തു വെച്ചിരുന്നു. അവൻ കയറി വന്നു

” എല്ലാം കേട്ടല്ലോ..  ഇവക്കു വേണ്ടിയാണോ നീ കരഞ്ഞത് ?  പറയാൻ ഉള്ളത് എന്നാന്നു വെച്ച പറഞ്ഞിട്ട് വാ.. ഞാൻ വണ്ടിയിൽ കാണും “

അമ്മ നടന്നു… അവൾ ശിവയെ നോക്കി.

” പ്രത്യേകിച്ച് ഒന്നും പറയാൻ ഇല്ല..  പെണ്ണെന്താണെന്നു പഠിക്കണം എങ്കിൽ കണ്ണ് തുറന്നു ഇടയ്ക്കു ചുറ്റും ഒന്ന് നോക്കണം.

എന്റമ്മയെ പോലെ കുറച്ചു പേരെ നിനക്ക് ചുറ്റും കാണാം. ആണ്പിള്ളേര് കരയരുതെന്നു എന്റെ അമ്മ പറഞ്ഞിട്ടില്ല പക്ഷെ പെണ്പിള്ളേരെ കരയിക്കരുതെന്നു എന്നോട് പറഞ്ഞിട്ടുണ്ട്…

അതുകൊണ്ട് മാത്രം ഞാൻ കൂടുതൽ ഒന്നും പറയുന്നില്ല…  എന്തായാലും ഇടക്കും വല്ലപ്പോഴും ഒക്കെ ആവശ്യം വരുമ്പോ ഞാൻ നിന്നെ ഓർക്കും… അപ്പൊ ബൈ..

ആ പിന്നെ കെട്ടുന്ന ചെറുക്കന് അനിയന്മാരുള്ള വീട്ടീന്നൊന്നും പരമാവധി കിട്ടാതിരിക്കാൻ നോക്കണേ… വെറുതെ എന്തിനാ… അപ്പോ വരട്ടെ “

തന്റെ മീശയും പിരിച്ചുകൊണ്ടു ശിവ അമ്മക്കരുകിലേക്കു നടന്നു…

Leave a Reply

Your email address will not be published.