ഞാൻ രണ്ടു മാസം ഗർഭിണിയായിരുന്നു, അദ്ദേഹത്തിന് സംഭവിച്ച അപകടത്തിന് ഷോക്ക് കാരണം എനിക്ക് എന്റെ കുഞ്ഞു പോലും..

(രചന: J. K)

വീട്ടിൽ വന്ന് ഉബൈദ് പെണ്ണ് ചോദിക്കുമ്പോൾ നാസിലയുടെ ഉപ്പ എന്തുപറയണമെന്നറിയാതെ നിന്നു…

കാരണം ഒരിക്കൽ ഇതുപോലെ അയാൾ ഇവിടെ വന്ന് പെണ്ണ് ചോദിച്ചതാണ് അന്ന് അയാളെ പറ്റുന്ന പോലെ അപമാനിച്ച് ഇറക്കി വിട്ടതാണ് ഇപ്പോൾ അയാൾ വന്നിരിക്കുകയാണ് തന്റെ മകളുടെ അവസ്ഥ അറിഞ്ഞും…..

നാസില”””” ഉപ്പ എന്ത് മറുപടിയാണ് പറയേണ്ടത്???

എന്ന് അവളോട് വിളിച്ചുചോദിച്ചു അവൾക്ക് ഒന്നും പറയാനുണ്ടായിരുന്നില്ല ഉപ്പയുടെ ഇഷ്ടം എന്താണെന്ന് അതു പോലെ നടക്കട്ടെ എന്ന് അവൾ പറഞ്ഞു…..

കാരണം ഇനിയും അയാളെ വേദനിപ്പിക്കാൻ അവൾ തയ്യാറല്ലായിരുന്നു, അവളുടെ മാനസിക അവസ്ഥ ഒരുവിവാഹത്തിന് പറ്റിയത് അല്ലെങ്കിൽ കൂടി…..

ഓർമ്മകൾ രണ്ടുവർഷം മുന്നിലേക്ക് പോയി…. അന്ന് സ്ഥിരമായി കോളേജിൽ പോകുമ്പോൾ വഴിയിൽ അയാൾ തനിക്കായി കാത്തു നിൽക്കുമായിരുന്നു…. ആദ്യമൊന്നും അയാളെ മൈൻഡ് ചെയ്തിരുന്നില്ല…

പിന്നീട് ഒരു ദിവസം അയാൾക്ക് ഇഷ്ടമാണെന്നും വിവാഹം അന്വേഷിച്ചു വന്നാൽ സമ്മതിക്കുമോ എന്നും ചോദിച്ചു… എനിക്കൊന്നുമറിയില്ല ഉപ്പയോട് വന്നു അന്വേഷിചോളൂ…. എന്ന് ഞാൻ അയാളോട് മറുപടി പറഞ്ഞു…

പക്ഷേ എന്തോ ഒരു ഇഷ്ടം അയാളുടെ ഉള്ളിൽ തോന്നിത്തുടങ്ങിയിരുന്നു അതുകൊണ്ട് തന്നെയാണ് വീട്ടിൽ വന്ന് വിവാഹം അന്വേഷിക്കാൻ പറഞ്ഞത്…
എന്റെ ഇഷ്ടം ആ രീതിക്ക് വെളിപ്പെടുത്താനേ എനിക്ക് ആകുമായിരുന്നുള്ളൂ…

അന്ന് പ്രത്യേകിച്ച് ഒരു ജോലി ഒന്നും അയാൾക്ക് ഉണ്ടായിരുന്നില്ല ചിലപ്പോൾ കൂലിപ്പണി ചെയ്യുന്നത് കാണാം ചിലപ്പോൾ കാറ്ററിംഗ് സർവീസിന്റേ കൂടെ പോകും, ചിലപ്പോൾ കാണാം ഹോട്ടലിൽ നിൽക്കുന്നത്….

അയാൾ കൂട്ടുകാരനെയും കൂട്ടി ഉപ്പയോട് സംസാരിച്ചു പക്ഷേ ഉപ്പക്ക് സമ്മതമല്ലായിരുന്നു… ഉപ്പയോ ഒരു കൂലി ജോലിക്കാരനാണ് തന്റെ മകളെ കൂടി അതുപോലെ ഒരാൾക്ക് കൊടുത്ത് കഷ്ടപ്പെടുത്താൻ വയ്യ എന്ന് ആ മനുഷ്യൻ പറഞ്ഞു…

ഇല്ലാത്ത പൈസ കൊടുത്ത് അവളെ പഠിപ്പിക്കുന്നത് അതിനുവേണ്ടിയാണ് നല്ല ഒരു ഇടത്തേക്ക് പറഞ്ഞയക്കാൻ…. അതുകൊണ്ട് ഈ വിവാഹം നടക്കില്ല എന്ന് ഉറപ്പിച്ചു തന്നെ ഉപ്പ അവരോട് പറഞ്ഞു…

ഒരു പക്ഷേ തന്റെ മക്കളൊക്കെ നല്ല രീതിയിൽ ജീവിക്കുന്നത് കാണാനുള്ള ഒരു പിതാവിന്റെ മോഹം കൊണ്ട് പറഞ്ഞതാകാം….

അന്ന് ഏറെ വിഷമിച്ചാണ് അയാൾ വീട്ടിൽ നിന്നും ഇറങ്ങിപ്പോയത്…പിന്നീട് ഒരു നല്ല ജോലിക്കാരനെ കണ്ടു ഉപ്പ എന്റെ വിവാഹം നടത്തി…

അയാൾ നന്നായി പഠിച്ച ഒരാളായിരുന്നു ബാങ്കിലായിരുന്നു ജോലി…. അതുകൊണ്ടുതന്നെ ഉപ്പയുടെ മോഹമായിരുന്നു നല്ലൊരാളെ കൊണ്ട് വിവാഹം കഴിപ്പിക്കുക എന്നത്…

ഈ വിവാഹാലോചന വന്നപ്പോൾ വേറൊന്നും ഉപ്പ ആലോചിച്ചില്ല നല്ല രീതിയിൽ തന്നെ എന്നെ പണ്ടവും പണവും ഒക്കെ തന്നെ കെട്ടിച്ചു വിട്ടു….

ആരോടും പറയാതെ മനസ്സിന്റെ ഉള്ളിൽ കാത്തുവച്ച എന്റെ പ്രണയമായിരുന്നു ഉബൈദ്””””

അത് എന്റെ മനസ്സിൽ ഇരുന്ന് നീറാൻ തുടങ്ങി എങ്കിലും എതിർത്ത് ഒരു വാക്ക് പോലും ഞാൻ പറഞ്ഞില്ല.. ഉപ്പ എന്തു പറഞ്ഞൊ അത് അനുസരിച്ചു…. അക്ഷരംപ്രതി…..

നല്ലൊരു ആള് ആയിരുന്നു എന്നെ കല്യാണം കഴിച്ചത്….ഷിയാസ് ഇക്ക…..

അയാളുടെ സ്നേഹത്തിനു മുന്നിൽ ഞാൻ എല്ലാം മറന്നു…

പക്ഷേ വിധി കാത്തുവച്ചത് മറ്റൊന്നായിരുന്നു ഒരു ആക്സിഡന്റിന്റെ രൂപത്തിൽ ഷിയാസ് ഇക്കയെ എന്റെ ജീവിതത്തിൽ നിന്ന് വിധി പറിച്ചു കൊണ്ട് പോകുമ്പോൾ ഞാൻ രണ്ടു മാസം ഗർഭിണിയായിരുന്നു…..

അദ്ദേഹത്തിന് സംഭവിച്ച അപകടത്തിന് ഷോക്ക് കാരണം എനിക്ക് എന്റെ കുഞ്ഞു പോലും നഷ്ടപ്പെട്ടു…

എനിക്ക് അതൊന്നും വിശ്വസിക്കാൻ കഴിഞ്ഞില്ല… എന്റെ മനസ്സ് യാഥാർത്ഥ്യം ഉൾകൊള്ളാൻ കൂട്ടാക്കിയില്ല അതുകൊണ്ടുതന്നെ എത്രകാലം ആണെന്ന് പോലും അറിയാതെ ഞാൻ മാനസികാരോഗ്യകേന്ദ്രത്തിൽ…….

മകൾക്ക് ഒരു നല്ല ജീവിതം സ്വപ്നം കണ്ടു അതിനായി പ്രവർത്തിച്ച ഉപ്പ മകളുടെ ഈ അവസ്ഥ കണ്ട് ഏറെ തളർന്നിരുന്നു.. എന്ത് വേണം എന്ന് പോലും ഉപ്പയ്ക്ക് അറിയുമായിരുന്നില്ല…

വീട്ടിലേക്ക് തിരികെ എത്തിയത് മുതൽ ആരോടും മിണ്ടാൻ തോന്നിയില്ല റൂമിൽ കയറി ഇരുന്നു… ആരോടും മിണ്ടാതെ….

ഉപ്പയ്ക്ക് അത് സഹിക്കാൻ കഴിയുന്നതിലും അപ്പുറത്തായിരുന്നു അതുകൊണ്ടാണ് അപ്പുറത്തുള്ള കുഞ്ഞുങ്ങളെ ഒക്കെ പിടിച്ചുകൊണ്ടുവന്ന് എന്നോട് ട്യൂഷൻ എടുത്തു കൊടുക്കാൻ പറഞ്ഞത്.. എന്നെ ഒന്നും ഓർത്ത് വിഷമിക്കാൻ വിടാതിരിക്കാൻ….

അവരുടെ കയ്യിൽ നിന്നും ഒരു രൂപ പോലും വാങ്ങിക്കാൻ ഉപ്പ അനുവദിക്കുമായിരുന്നില്ല… അവർ തന്നാൽ പോലും..

അങ്ങനെയാണ് അടുത്തുള്ള ഒരു ട്യൂഷൻ സെന്ററിൽ, അവിടെ ക്ലാസെടുക്കാൻ വരാമോ എന്ന് ചോദിക്കുന്നത്…. വെറുതെ ഇരിക്കുകയല്ലേ എന്ന് കരുതി ഞാനും സമ്മതിച്ചു അങ്ങനെ അവിടെ പോകാൻ തുടങ്ങിയപ്പോൾ വീണ്ടും ഉബൈദിനെ കണ്ടുമുട്ടി….

ആൾക്ക് ഗൾഫിലേക്ക് ഒരു വിസ കിട്ടിയിട്ടുണ്ടത്രെ അത്യാവശ്യം നല്ല ജോലി ആണെന്ന്…. കഷ്ടിച്ച് ഒരു മാസം കൂടെ നാട്ടിൽ കാണൂ അത് കഴിഞ്ഞാൽ പോണം എന്ന് പറഞ്ഞു…

ഞാൻ ചിരിയോടെ നന്നായി”””

എന്ന് പറഞ്ഞു നടന്നു വേറെ ഒന്നും സംസാരിക്കാൻ നിന്നില്ല… അതുകൊണ്ടാവണം പേരുചൊല്ലി വിളിച്ചത്.. ഇപ്പോഴും അയാൾക്ക് ആ ഇഷ്ടം മനസ്സിൽ ഉണ്ടെന്ന് പറഞ്ഞത്…

അത് കേട്ടപ്പോൾ സങ്കടമാണ് വന്നത് എന്റെ അവസ്ഥ മനസ്സിലാക്കാതെ അയാളുടെ ഇഷ്ടം അറിയിച്ചതിന്…

പക്ഷേ എന്റെ മുന്നിൽ അയാൾ കരഞ്ഞു പറഞ്ഞു ഇനിയുമെന്നെ നഷ്ടപ്പെടുത്താൻ വയ്യ എന്ന്…. ഇതുവരെ എങ്ങിനെയാണ് കഴിഞ്ഞതെന്ന് അയാൾക്ക് പോലും അറിയില്ല എന്ന്..

എന്റെ വിവാഹം കഴിഞ്ഞ് പോയതിൽ പിന്നെ ഒരു രാത്രി പോലും കരയാതെ ഉറങ്ങിയിട്ടില്ലത്രെ… എനിക്ക് എന്തു വേണമെന്ന് ഒരു രൂപവും ഉണ്ടായിരുന്നില്ല..

“”” ഒരിക്കൽ കൂടെ ഞാൻ വിവാഹ ആലോചനയുമായി വരും.. തന്റെ അഭിപ്രായം എന്ത് തന്നെ അയാലും അപ്പോൾ അറിയിക്കാം…. പിന്നീട് ഒരു ശല്യമായി ഞാൻ വരില്ല “”””

എന്നും പറഞ്ഞ് അയാൾ നടന്നു പിന്നീട് കാണുന്നത് ഇവിടെ പെണ്ണ് അന്വേഷിച്ചു വരുമ്പോഴാണ്… ഇത്തവണ അയാളുടെ ഉപ്പായും മാമയും ഒക്കെ കൂടെ ഉണ്ടായിരുന്നു…

അവർ കണ്ട് അഭിപ്രായം അറിയിക്കൂ എന്നുപറഞ്ഞ് പോയി..

ഷിയാസിക്ക…. മായാത്ത ആ ഓർമ്മകൾ എന്നെ വേട്ടയാടി അപ്പോഴാണ് ഷിയാസ് ഇക്കയുടെ ഉമ്മ വിളിക്കുന്നത്… മോൾക്ക് ചെറിയ പ്രായം ആണെന്നും മറ്റൊരു വിവാഹം വന്നേന്ന് ഉപ്പ പറഞ്ഞു എന്നും പറഞ്ഞു…

ഷിയാസിനെ ഓർത്ത് നീയാ വിവാഹത്തിന് സമ്മതിക്കണം അല്ലെങ്കിൽ അവന്റെ ആത്മാവ് പൊരുത്തപ്പെടില്ല എന്ന് പറഞ്ഞു…..

അങ്ങനെയാണ് ഞാൻ ആ വിവാഹത്തിന് സമ്മതിക്കുന്നത് ഇന്ന് വീണ്ടും ഒരു പുതുപ്പെണ്ണായി മറ്റൊരു ജീവിതത്തിലേക്ക് കാൽ എടുത്തു വക്കുകയാണ്….

അറിയാം, എന്നെ വിഷമിപ്പിക്കാൻ ഒന്നിനെയും ഇനി ഇയാൾ അനുവദിക്കില്ല എന്ന്… ചില നോവുകൾ, മറക്കാൻ തേൻ പോലെ മറ്റു ചിലതും ദൈവം ഇട്ടു തരും ഇതു പോലെ….