അമ്മയുടെ സ്ഥാനത്ത് ഇനി മുതൽ ഇവരാണെന്ന് അവന്റെ കുഞ്ഞു മനസ്സ് അവനെ പറഞ്ഞ് മനസ്സിലാക്കി, അമ്മേ എന്ന്..

(രചന: J. K)

ഗീതികയോട് പറഞ്ഞു ഞങ്ങൾ ഒരുമിച്ച് അവരെ കാറിൽ കൂട്ടിക്കൊണ്ടു വരുമ്പോൾ മൂന്നുപേരും നിശബ്ദരായിരുന്നു…

ഇടയ്ക്കിടയ്ക്ക് പുറകിൽ നിന്ന് അവരുടെ തേങ്ങലുകൾ കേൾക്കാമായിരുന്നു അത് കേൾക്കുമ്പോഴൊക്കെയും ഗീതിക എന്നെ നോക്കും…

“””വസുദേവ് “””” എന്ന് പിറു പിറുത്ത്…

അവളുടെ ആ നോട്ടങ്ങളെ പാടെ അവഗണിച്ച് ഡ്രൈവിങ്ങിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ച് ഞാൻ ഇരുന്നു..

“”‘ ചെറിയമ്മയ്ക്ക് കഴിക്കാൻ എന്തെങ്കിലും??”””

എന്ന് ഇടയ്ക്ക് അവൾ പിന്നിലേക്ക് തിരിഞ്ഞുനോക്കി പറഞ്ഞു…. അതിനു അവരുടെ മറുപടി എന്താണെന്ന് അറിയാൻ ഞാനും കാതോർത്തു…. വേണ്ട ഒന്നും വേണ്ട എന്ന് മാത്രം പറഞ്ഞു അവർ…..

അതെ ഈ അവസ്ഥയിൽ എന്തെങ്കിലും കഴിക്കാൻ അവർക്ക് അത് തൊണ്ടയിൽ നിന്നും ഇറങ്ങിയില്ല എന്ന് എനിക്ക് പൂർണ ബോധ്യം ഉണ്ടായിരുന്നു….

ഓർമ്മകൾ വർഷങ്ങൾ മുന്നിലേക്ക് പോയി…
ഒരു മൂന്നാം ക്ലാസുകാരന് സമ്മാനമായി അവന്റെ അച്ഛൻ കൊണ്ട് കൊടുത്തതായിരുന്നു ആ ചെറിയ ഇനിമുതൽ അമ്മയുടെ സ്ഥാനത്ത് ഇവരാണ് എന്ന് പറഞ്ഞു…

സമ്മാനം””””” അങ്ങനെ തന്നെയാണ് അച്ഛൻ പറഞ്ഞത്…. പുതിയ ഒരു അമ്മയെ നിന്നെ സ്നേഹിക്കാൻ… നിന്റെ കാര്യങ്ങളെല്ലാം നോക്കാൻ…

അമ്മ മരിച്ചു തനിച്ചായ ഒരു കുട്ടിക്ക് അത് ഏറെ ആശ്വാസം നൽകി അവന് ചെറിയമ്മയെ അത്ഭുതത്തോടെ നോക്കി അവന്റെ മിഴികൾ വിടർന്നു അമ്മയുടെ സ്ഥാനത്ത് ഇനി മുതൽ ഇവരാണെന്ന് അവന്റെ കുഞ്ഞു മനസ്സ് അവനെ പറഞ്ഞ് മനസ്സിലാക്കി..

അമ്മേ എന്ന് അത്രയും സ്നേഹത്തോടെ വിളിച്ച അവനെ മാറ്റി ചെറിയമ്മ എന്ന് വിളിപ്പിച്ചത് അവരാണ് അവിടെ നിന്നും തുടങ്ങി കല്ലുകടികൾ….

അവർ ഒരിക്കലും അവനെ സ്വന്തം മകനായി അംഗീകരിക്കാൻ കഴിഞ്ഞില്ല അന്നുമുതൽ അവഗണനയുടെ പാഠങ്ങൾ അവൻ പഠിച്ചു തുടങ്ങി…

അവർക്ക് രണ്ട് ആൺമക്കൾ ഉണ്ടായതോടുകൂടി അതിന്റെ തോതും കൂടി കൂടി വന്നു…
ആ ചെറിയ വയസ്സുകാരന്റെ സഹനത്തിനും അപ്പുറത്തേക്ക്…

അവരുടെ അവഗണനകൾ മെല്ലെ മെല്ലെ ദേഹോപദ്രവത്തിലേക്കും കുത്തു വാക്കുകളിലേക്കും മാറി…

അച്ഛൻ അതിലൊന്നും ഇടപെട്ടില്ല അറിഞ്ഞിട്ട് ഉണ്ടാകുമോ എന്നറിയില്ല ഇനി അറിഞ്ഞിട്ടും അയാൾ അതിനെതിരെ മൗനം പാലിച്ചതാണോ എന്നും അറിയില്ല…

അമ്മ മരിച്ച മറ്റാരും കൂട്ടില്ലാതിരുന്ന അവൻ അവഗണനയുടെ പടുകുഴിയിലേക്ക് വീണ്ടും വീണ്ടും വലിച്ചെറിയപ്പെട്ടു

അവന്റെ മുന്നിൽ നിന്ന് ചെറിയമ്മ സ്വന്തം മക്കള്‍ക്ക് വാത്സല്യം വാരി കോരി കൊടുത്തു അവരെ മാത്രം സ്നേഹിച്ചു അവരുടെ അച്ഛനെ കൊണ്ട് അവരെ മാത്രം സ്നേഹിപ്പിച്ചു..

എപ്പോഴും അവനായി ഓരോ കുറ്റങ്ങളും കുറവുകളും മാത്രം മാറ്റിവെച്ചു അതെല്ലാം പൊടിപ്പും തോങ്ങലും വച്ചു പറഞ്ഞു അവനെ മാത്രം എപ്പോഴും കുറ്റവാളി ആക്കി കുറവുള്ളവൻ ആക്കി…

എങ്കിലും അവൻ ഒന്നും അവരെ തിരിച്ചു പറഞ്ഞില്ല വെറുത്തില്ല…

പകരം അച്ഛൻ പറഞ്ഞതോർത്തു…
“”സമ്മാനം “”””

അച്ഛൻ തനിക്കായി ഒരിക്കൽ തന്ന സമ്മാനം..
ഒരിക്കൽ അവർ തന്നെ സ്നേഹിക്കും എന്ന് തന്നെ അവൻ വിശ്വസിച്ചു… ഒടുവിൽ അവൻ ഇവിടെ നിന്നാൽ തങ്ങളുടെ കുട്ടികളും കൂടി വഷളാവും എന്നവർ പറഞ്ഞവനെ ആട്ടി അകറ്റും വരെയും…..

പിന്നെ അവനെ അച്ഛൻ അവിടെ നിർത്തിയില്ല…. വെറും പതിനെട്ടു വയസ്സ് തികഞ്ഞവനെ മറ്റൊരു രാജ്യത്തേക്ക് പറഞ്ഞയച്ചു… അച്ഛനെ…. ചെറിയമ്മയെ… തന്റെ അനിയന്മാരെ….

വിട്ടുപോകാൻ അവനോട്ടും മനസ്സിലായിരുന്നു അവരാരും അവനെ തിരിച്ചു സ്നേഹിച്ചില്ലെങ്കിലും അവരൊക്കെ അവന്റെ ആരൊക്കെയോ ആയിരുന്നു….
അങ്ങനെ മാത്രമേ അവൻ കരുതിയിരുന്നുള്ളൂ….

പക്ഷേ ആ പറച്ചിനടൽ ആ മനസ്സിനെ വല്ലാതെ അങ്ങ് ഉലച്ചു കളഞ്ഞു അവന് ആരുമില്ല എന്ന് സ്വയം ഒരു ബോധ്യം വന്നു……

പിന്നെ അവൻ അവരെ വിളിച്ചില്ല…. അവരുമായി പിന്നൊരു ബന്ധവും വേണം എന്ന് അവന് പിന്നെ തോന്നിയില്ല..

ഏതോ ഒരു നാട്ടിൽ അവൻ പണിയെടുത്തു അവനായി മാത്രം… എന്തും സത്യസന്ധമായി മാത്രം ചെയ്യാൻ ശീലിച്ചവന് അവിടെ തോൽവി എന്നൊന്നില്ലായിരുന്നു….

അവിടെ അവൻ അവനായി ഒരു സാമ്രാജ്യം തന്നെ കെട്ടിപ്പടുത്തു അതിൽ തന്റെ രാജകുമാരിയായി ഗീതികയെയും കിട്ടി ആ മനസ്സുകൊണ്ട് ആ മനസ്സിലെ നന്മ കണ്ട് കൂടെ കൂടിയതായിരുന്നു അവളും…

അതുകൊണ്ടുതന്നെ അവൾ ചങ്ക് പറിച്ചു കൊടുത്ത് അയാളെ സ്നേഹിച്ചു…
ഒരായുസ്സ് മുഴുവൻ കൊടുക്കേണ്ട സ്നേഹം… കൊതിയോടെ കാത്തിരുന്ന്
തനിക്ക് നിഷേധിച്ച സ്നേഹം… എല്ലാം അവളിൽ നിന്ന് അയാൾക്ക് ലഭിച്ചു…

അവൾക്കും ആരും ഉണ്ടായിരുന്നില്ല സ്വന്തം എന്ന് പറയാൻ.. അതുകൊണ്ടുതന്നെ നാട്ടിലേക്ക് അവളും അങ്ങനെ വരാറില്ലായിരുന്നു..

ഒരിക്കൽ അവളുടെ മടിയിൽ കിടന്ന് പറഞ്ഞു കൊടുത്തതാണ് ഒരു കഥ പോലെ തന്റെ ചെറിയമ്മയുടെ കാര്യം…..

പറഞ്ഞു പറഞ്ഞു വന്നപ്പോൾ ആ മിഴികൾ നിറഞ്ഞത് അവൾക്ക് സഹിച്ചില്ല…..

“”” വസുദേവ് ഒരിക്കലെങ്കിലും നമുക്ക് തന്റെ ചെറിയമ്മയുടെ അരികിൽ പോകണം”””‘

എന്നവൾ കൂടെ കൂടെ പറയാറുണ്ടായിരുന്നു അങ്ങനെയാണ് ഇത്തവണ അവളെയും കൂട്ടി നാട്ടിലേക്ക് ചെറിയമ്മയുടെ അരികിൽ എത്തിയത്…

അച്ഛൻ മരിച്ചിരുന്നു ഇതിനിടയ്ക്ക് ആരോ പറഞ്ഞറിഞ്ഞു… പക്ഷേ തന്നെ ഒന്ന് അറിയിക്കാനോ തന്നോടൊന്നു പറയാനോ ആരും അന്നും ഉണ്ടായില്ല…

പിന്നെ വരാനും തോന്നിയില്ല ആകെക്കൂടെ നാട്ടിലുണ്ടായിരുന്ന ഒരു കണ്ണി തന്നെ അച്ഛനായിരുന്നല്ലോ…. അത് നഷ്ടപ്പെട്ടു എന്ന് അറിഞ്ഞപ്പോൾ ഏറെ വേദനിച്ചു അന്നും താങ്ങായത് തന്റെ ഗീതിക തന്നെ ആയിരുന്നു..

അവിടെ ചെന്നപ്പോൾ കാണാൻ കഴിഞ്ഞത് സ്നേഹിച്ചു വളർത്തിയ മക്കൾ വെറും വേലക്കാരിയെ പോലെ ശുശ്രൂഷിക്കുന്ന തന്റെ ചെറിയമ്മയെയാണ്..

എന്തുവേണം എന്നറിയാതെ നിന്നപ്പോഴാണ് ഗീതിക പറഞ്ഞത് നമുക്ക് ഇവരെ കൂടെ കൂട്ടിയാലോ എന്ന്…

അപ്പോഴും പേടിയായിരുന്നു വിളിച്ചാൽ അവർ കൂടെ വരുമോ എന്ന് ഈ ജന്മത്തിൽ അവരെന്നെ ഒരു നോക്കു കൊണ്ട് പോലും പരിഗണിച്ചിട്ടില്ല..

അവൾ പക്ഷേ ഒന്നവരോട് ചോദിച്ചപ്പോഴേക്ക് അവർ കൂടെ വരാൻ തയ്യാറായിരുന്നു… അത്രമാത്രം അവർ അവരുടെ മക്കളെ കൊണ്ട് അനുഭവിച്ചിരുന്നു…

അവരെയും കൊണ്ട് ഞങ്ങളുടെ വീട്ടിലേക്ക് പോയി അവിടെ എല്ലാ സൗകര്യത്തോടു കൂടിയ ഒരു മുറി അവർക്കായി നൽകി…

അവർക്ക് വേണ്ടത് എല്ലാം ഗീതിക ചെയ്തു കൊടുത്തു… രാത്രി എന്നെ നെഞ്ചിൽ പതുങ്ങുമ്പോൾ അവൾ എന്നോട് ചോദിച്ചിരുന്നു…

“”””വസുദേവ് തന്നോട് ചെയ്തതിന് ഞാൻ ചെയ്ത് സ്വീറ്റ് റിവഞ്ച് കൊള്ളാമോ??”””എന്ന്…

ചിരിയോട് ഞാൻ അവളെ ചേർത്തു പിടിച്ചിരുന്നു…

ചില പ്രതികാരങ്ങൾ മധുരമായും ചെയ്യാം അങ്ങനെ ചെയ്യുമ്പോൾ അതിന്റെ എഫ്ഫക്റ്റ് ഒരുപാട് കൂടുതലായിരിക്കും നാം പ്രതീക്ഷിക്കുന്നതിനേക്കാൾ അപ്പുറം….