ഞാൻ അടുക്കാൻ ശ്രമിക്കുമ്പോൾ ഒക്കെ എതിർപ്പും ഉണ്ടായിരുന്നു, പകൽ സമയത്ത് നല്ല..

കളങ്കം
(രചന: Joseph Alexy)

” തൊടരുതെന്നെ..” ആ രാത്രി ഒരു മൃഗം തന്നെ ആക്രമിക്കുന്ന പോലെയാണ് അവൾ പെരുമാറിയത്…

ഭയവും ടെൻഷനും ചേർന്ന് ഒരു തരം വല്ലാത്ത മാനസികാവസ്ഥ അവൾ പ്രകടമാക്കി.

കാലുകൾ കൂട്ടി പിടിച്ചു മുട്ടിനു മുകളിൽ മുഖം ചേർത്ത് പിടിച്ചു കട്ടിലിനൊരം ചെർന്നവൾ ഇരുന്നു.. ഒന്നും മനസിലാവാത്തവനെ പോലെ മനു അവളെ നൊക്കി..അവളുടെ മൗനം പോലും അവനിൽ ഭയം ഉളവാക്കി..

” അച്ചു…” അവൻ മെല്ലെ വിളിച്ചു
ഇത്ര അടുത്ത് ഉണ്ടായിട്ടും അവൾ തന്നിൽ നിന്നും ഒരുപാട് ദൂരം പോയ പോലെ അവന് തോന്നി.

മനുവിനെ ആദ്യമായി കാണുന്ന പോലെ അവൾ അവനെ നൊക്കി കണ്മുന്നിൽ കാണുന്ന പലതും മിഥ്യ യെന്ന പോലെ പ്രകടമായിരുന്നു

മനസ് കൈ വിട്ട്..ഉച്ചത്തിൽ കരഞ്ഞു.
കണ്ണുകൾ ഇരുട്ട് കയറി കട്ടിലിന്റെ ഒരു സൈഡിലെക്ക് അവൾ മൊഹലാസ്യപെട്ടു വീണു..

” അച്ചു..അച്ചു..” അവളെ നെഞ്ചോട് ചേർത്ത് മനു വിളിച്ചുകൊണ്ടിരുന്നു.
ഇതിനോടകം തന്നെ അവനിൽ ഒരുതരം ഭയം നിറഞിരുന്നു.. ഇത് വരെ സംഭവിച്ച കാര്യങ്ങൾ എല്ലാം ചേർത്ത് മനു കുറച്ചു തീരുമാനങ്ങൾ മനസിൽ കുറിച്ചു.

പിറ്റെന്നു രാവിലെ ഒന്നും സംഭവിക്കാത പോലെയുള്ള അവളുടെ പെരുമാറ്റം അവനിൽ ഈർഷ്യ ഉളവാക്കി.

” അച്ചു നീ ഇന്ന് ഫ്രീ അല്ലെ..??.”

“അതേലോ…ന്താ മനുവേട്ടാ..?..” ഒരു കൊച്ചുകുട്ടിയുടെ നിഷ്കളങ്കതയോടെ അവൾ ചോദിച്ചു

“അല്ലാ. നമുക്ക് ഒരിടം വരെ പോണം..
എന്റെ ഫ്രണ്ടിനെ മീറ്റ് ചെയ്യാം നീ റെഡി അല്ലെ..?”

” ഓഹ്..പോവാലോ..” ഫോണിൽ നിന്നും മുഖം എടുക്കാതെ അവൾ മറുപടി കൊടുത്തു.

“അപ്പോൾ മനു പറയ്‌..എത്ര നാളായ് വിവാഹം കഴിഞ്ഞിട്ട്..?.”

” 1 മാസം ആകുന്നു മാഡം..ആദ്യം ഓക്കേ അവൾക് പേടി ആണെന്നാണ് ഞാൻ കരുതിയത് ..

ഞാൻ അടുക്കാൻ ശ്രമിക്കുബോൾ ഒക്കെ എതിർപ്പും ഉണ്ടായിരുന്നു..പകൽ സമയത്ത് നല്ല പെരുമാറ്റം ആണ് …..
രാത്രി ആയാൽ അവൾ ആകെ മാറി പോകുന്നു. ഇന്നലെ ഒരു പ്രാന്തിയെ ആണവൾ പെരുമാറിയത് ….” മനു ദയനീയമായ് അവരെ നൊക്കി.

“ശരി ഞാൻ ആളോട് ഒന്ന് സംസാരികട്ടെ.. മനു പുറത്ത് വെയിറ്റ് ചെയ്യൂ”

“ഓക്കേ മാഡം ..” മനു പുറത്തെക്ക് പോയി

തന്റെ മുന്നിൽ ഇരികുന്ന പെൺകുട്ടിയെ അവർ അത്ഭുതത്തോടെ നൊക്കി
കൂടിയാൽ ഒരു 20 വയസ് പ്രായം ഉണ്ടാവും..നിഷ്കളങ്കത നിറഞ്ഞ മുഖം ..

” അച്ചു..പേടിക്കണ്ട ഞാൻ ഡോക്ടർ നിരുപമ. psychologist ആണ് എനിക്ക് അച്ചുവിനൊട് കുറച്ചു സംസാരികണ൦
അച്ചു ഓക്കേ അല്ലെ..??”

” എന്താ ..മാഡം..?”

” അച്ചുവിന്റെ ഇഷ്ടത്തോടെ അല്ലെ മനു ആയിട്ടുള്ള വിവാഹം നടന്നത്? ”

“അതേയ് മാഡ൦ എന്റെ ഇഷ്ടത്തോടെ ആയിരുന്നു. ”

” പിന്നെ എന്ത് കൊണ്ടാണ് മനുവിന്റെ കൂടെ അച്ചു ഒരു ഫിസിക്കൽ റിലെഷനു തയ്യാറാകാതത്.. ??.

കുട്ടിക്ക് പഴ്സനേൽ ആയ് എന്തെങ്കിലും പ്രൊബ്ലെം ഉണ്ടോ..? എന്നോട് തനിക്ക് എന്തും പറയാം ലൈക്ക് എ ഫ്രണ്ട് ….”
തന്റെ ചോദ്യത്തിനു പുറമെ അവളുടെ മുഖം മാറുന്നത് ഡോക്ടർ
വിസ്മയത്തോടെ നൊക്കി.

” മാഡം അത്…” അവൾ വിക്കി
“അച്ചുനെ ചെറുപ്പതിൽ ആരേലും ഉപദ്രവിക്കയൊ അല്ലേൽ എന്തെങ്കിലും പേടി തട്ടേ അങ്ങനെ..എന്തേലും..?”
ഡോക്ടർ അവളിലെക്ക് ഇറങ്ങി ചെല്ലാൻ ശ്രമിച്ചു.

” ഇല്ല ഡോക്ടർ എന്നെ ആരും അബ്യൂസ് ചെയ്തിട്ടില്ല …”

“പിന്നെ എന്താണ് പറഞ്ഞോളൂ..നമുക്ക് ഇടയിൽ പറയുന്നത് മറ്റാരും അറിയില്ല
മനു പോലും.. ഇറ്റ്സ് മൈ വെർഡ് ”
ഡോക്ടർ ആകാംഷ യോടെ അവളെ നൊക്കി

“എന്റെ അമ്മ ആണ് കാരണം മാഡ൦”
അച്ചു മുഖത്തു നോക്കാതെ ആണ് അത് പറഞ്ഞത്

” അമ്മയോ…?.” ഡോക്ടർ അവളെ ഞെട്ടലോടെ നൊക്കി

” അതെയ് മാഡം…. ഞാൻ ഒരുപാട് അമിത വിശ്വാസത്തിൽ വളർന്ന പെണ്ണാണ്… പെണ്ണിന്റെ ശരീരം
അത്രമേൽ പവിത്രം ആണെന്നും അന്യ പുരുഷന്റെ നോട്ടം പോലും കളങ്കം വരുത്തുമെന്നും എന്നെ ചെറുപ്പം തൊട്ടേ അമ്മ പറഞ്ഞു പഠിപ്പിച്ചു…..

എനിക്ക് ഒരു ആങ്ങളയോ പുരുഷ സുഹൃത്ത്കളോ ഉണ്ടായിരുന്നില്ല..
അച്ഛൻ ഒഴികെ എന്റെ കസിൻ ബ്രദർസ് നോട്‌ പോലും മിണ്ടാൻ അമ്മ
സമ്മതികില്ലായിരുന്നു.

അത് കൊണ്ട് തന്നെ എതെങ്കിലും ആൺകുട്ടികൾ എന്നോട് സംസാരിക്കുന്നത് പോലും എനിക്ക് ഭയമായിരുന്നു..” അവൾ താഴെക്ക് നൊക്കി നെടുവീർപ്പ് ഇട്ടു

ശേഷം പിന്നെയും തുടർന്നു ” ഒരിക്കൽ ബസിൽ നിന്ന് ഒരു ചേട്ടൻ എന്നെ തോണ്ടിയത് വീട്ടിൽ പറഞ്ഞപ്പോൾ
എന്റെ തെറ്റ് ആണെന്നും പറഞ്ഞു എന്നെ തല്ലി…

എനിക്ക് വരുന്ന ഫോൺ പോലും അമ്മ എടുത്ത് ആണ്കുട്ടികൾ അല്ലാ എന്ന് ഉറപ്പ് വരുത്തിയെ തരൂ… എന്റെ ജീവിതത്തിൽ അച്ചൻ കഴിഞ്ഞാൽ ഞാൻ അടുത്ത് ഇടപഴുകുന്ന ഏക പുരുഷൻ ആണ് മനു ഏട്ടൻ…

ഞാൻ മനസ് കൊണ്ട് ആഗ്രഹിചാലും എന്റെ ഭർത്താവിനൊട് ചേരാൻ.. എനിക്ക് കഴിയുന്നില്ല മാഡ൦ ” അവൾ നിരുപമ യുടെ മുഖത്തെക്ക് നോക്കി വല്ലാത്ത ഒരു ചിരി ചിരിച്ചു അതിൽ അവളുടെ എല്ലാ വേദനയും പ്രകടമായിരുന്നു.

നിരുപമ കുറച്ചു നേരം അവളുടെ മുഖത്തെക്ക് മാത്രം നൊക്കി നിന്നൂ.

“അത് മാത്രം ആണോ അച്ചുവിന്റെ പ്രശ്നം..?”

” അതേയ് മാഡം എനിക്ക് ആരും
ഒന്നും പറഞ്ഞ് തന്നിട്ടില്ല… മനു ഏട്ടൻ എന്നെ സമീപികുബോൾ ഓക്കേ എനിക്ക് പേടിയും ടെൻഷനും നിയന്ത്രിക്കാൻ ആവുന്നില്ല …” അവൾ വിതുമ്പി

” അപ്പോൾ വിവാഹം കഴിഞ്ഞാൽ നിങ്ങൾക്കിടയിൽ ഇങ്ങനെ ഓക്കേ സംഭവിക്കും എന്നും….. ഭാര്യ ത്താവ് കടമകളെ കുറിച്ചൊന്നും അമ്മ പറഞ്ഞില്ലേ..?.” ഡോക്ടർ ചോദിച്ചു

“എന്നൊട് നല്ല രീതിയിൽ നിൽക്കണം എന്ന് മാത്രേ പറഞ്ഞുള്ളു..

വിവാഹം കഴിഞ്ഞ ശേഷം മനു എട്ടൻ അത്തരത്തിൽ എന്നെ സമീപികുബോൾ ഓക്കേ.. ഞാൻ എന്തോ വലിയ തെറ്റ് ചെയ്യാൻ പോകുന്നു എന്ന തോന്നൽ ആണ് എനിക്ക്… പിന്നെ ഭയവും ടെൻഷൻ എല്ലാം കൂടി ഞാൻ എന്തൊക്കെയൊ ചെയ്യും.. എനിക്ക് പേടി ആണ് .. ”

അവൾ കരഞ്ഞു തുടങ്ങി.

“എന്തിനാണ് കുട്ടി ഭയം..? ”

” പറഞ്ഞല്ലോ മാഡം എന്നെ ഉപദ്രവിക്കാൻ വരുന്ന പോലെ ആണ് എനിക്ക് ഫീൽ ചെയ്യാറ്.. എനിക്കറിയാം ഞാൻ ഏട്ടനെ ഒരുപാട് അവോയ്ഡ് ചെയ്യുന്നുണ്ട് പക്ഷെ എനിക്ക് പറ്റുന്നില്ല മാഡം അങ്ങനെ ഒന്നും …” അവൾ പൂർണമായും കരഞ്ഞു തുടങ്ങി

” അച്ചുവിന് ഈ കാര്യങ്ങൾ ഓക്കേ ആരൊടെങ്കിലും തുറന്ന് പറഞ്ഞു കൂടെ അടുത്ത സുഹൃത്ത്‌ ക്കളൊടോ മറ്റൊ….”
ഡോക്ടർ അവളെ ആശ്വസിപ്പിക്കും പോലെ ചോദിച്ചു.

“എനിക്ക് അങ്ങനെ ആരും ഇല്ല മാഡം.. പിന്നെ ഈ കാര്യങ്ങൾ ഓക്കേ എല്ലാരൊടും പറയാൻ പറ്റില്ലാലോ.”
അവളുടെ നിസ്സഹായത വാക്കുകളിൽ പ്രകടമായിരുന്നു.

“ശരി അച്ചു ഇങ്ങോട്ട് നോക്ക്.. വിവാഹം കഴിഞ്ഞ രണ്ട് വ്യക്തികൾ തമ്മിൽ അവരുടെ ലൈ൦ഗിക താല്പര്യങ്ങൾ പങ്ക് വക്കുന്നത് നോർമൽ ആയ കാര്യം ആണ് .

അതിൽ തെറ്റായ് തോന്നേണ്ട യാതൊന്നും ഇല്ല.. പിന്നെ പെൺ ശരീരം പവിത്രം ആണെന്ന് ഓക്കേ പറഞ്ഞു സെ ക് സ് തെറ്റായ് കാണുന്നത് വിദ്യാഭ്യാസ കുറവ്‌ ആണ് ” ഡോക്ടർ നിരുപമ അവളോട് കൂടുതൽ അടുത്ത് തുടങ്ങി

അവർകിടയിൽ ആ സംഭാഷണം തുടർന്ന് കൊണ്ടിരുന്നു.. അച്ചു വിശ്വാസങ്ങളും അനാചാരങ്ങളു൦ തീർത്ത വേലി കെട്ടിൽ നിന്നും ആരോഗ്യകരമായ ദാബത്യത്തിലേക്ക് മെല്ലെ കാൽ വച്ച് തുടങ്ങി ..

അമിതമായ കാർക്കശ്യവും തെറ്റായ സന്ദേശങ്ങളും അവളിൽ നിറച്ച കറുത്ത നിഗമനങ്ങൾ മെല്ലെ മെല്ലെ അലിഞ്ഞു കൊണ്ടിരുന്നു.

അന്ധമായ വിശ്വാസത്തിൽ നിന്നൂള്ള
സ്വാതന്ത്ര്യതിന്റെയും തിരിച്ചറിവിന്റെയും
കടന്ന് വരവ് അവളിൽ പുത്തൻ ഉണർവ് പകർന്നു.

” മനു ഞാൻ പറയുന്നത് ശ്രദ്ധിച്ചിരുന്നു കേൾക്കണം ” ഡോക്ടർ നിരുപമ മനുവിനോട്‌ അഭിമുഖം ഇരുന്നു.

” യെസ് മാഡം ”

” മനു വിചാരികുബൊലെ അച്ചുവിന് മാനസിക പ്രശ്നങ്ങൾ ഒന്നും ഇല്ല….”

“പിന്നെ..?” മനു അക്ഷമനായ്

” ചെറിയ പ്രായ൦ മുതൽ അവൾക് കിട്ടിയിരുന്നത് കടുത്ത വിശ്വാസത്തിന്റെ വേലി കെട്ടുകൾ ആണ് ..

അന്യ പുരുഷനോട്‌ മിണ്ടുന്നത് പോലും തെറ്റാണ് എന്നും പെൺകുട്ടികൾ ലൈ൦ഗിക താല്പര്യങ്ങൾ കാണികുന്നത് മോശം ആണെന്നു മുള്ള ഒരുതരം.. അന്ധമായ അമിത വിശ്വാസം അവളിൽ ചെറുപ്പം മുതൽ അടിചെല്പിക്കപെട്ടിരുന്നു.

മതിയായ സെ ക് സ് വിദ്യാഭ്യാസത്തിന്റെ കുറവും തുറന്ന് സംസാരിക്കാൻ ആരു൦ ഇല്ലാത്തതിന്റെയും പ്രശ്നം ആണ് മനു ഈ കണ്ടതെല്ലാം…” നിരുപമ കഴിഞ്ഞു പോയ കാര്യങ്ങൾ മനുവിന് വിശദ്ധികരിച്ചു.

” മാഡം അവൾക് എന്നോട് തുറന്ന്
സംസാരിക്കാമായിരുനല്ലൊ?..” മനു സ്വന്തം ഭാഗം പറഞ്ഞു

” എന്ത് കൊണ്ട് മനു അവളോട് തുറന്ന് ചോദിക്കാൻ മെനകെട്ടില്ല..?..”

” അത് പിന്നെ..മാഡം..” മനു വിക്കി

നിരുപമ തുടർന്നു..

” മനു തപ്പണ്ട എനിക്ക് മനസിലാവും..
എന്തായാലും നമുക്ക് ഒന്ന് രണ്ട് സെക്ഷൻ അറ്റൻഡ് ചെയ്യിക്കാം….
അവളുടെ ഉള്ളിൽ കുറ്റബൊധം നിറയുന്നതാണ് ദേഷ്യം ആയും മനുവിനോടുള്ള എതിർപ് ആയും ഓക്കേ പരിനമിക്കുന്നത് ….

ഇത് അത്ര വല്ല്യ പ്രശ്നം ഒന്നും അല്ല ..
ഒന്ന് രണ്ട് സെക്ഷൻ കഴിയുന്നതൊടെ.. അച്ചു ഫുൾ ഓക്കേ ആവും ഇറ്റ്സ് മൈ പ്രോമിസ് പക്ഷെ അതിന് മനുവിന്റെ എല്ലാ സപ്പോർട്ടും ആവശ്യം ആണ് ”
നിരുപമ മനുവിനെ നൊക്കി

“ഓക്കേ മാഡം എന്റെ എല്ലാ
സഹകരണവും ഉണ്ടാകും ”

“അവൾ ഇപ്പോൾ 50% ഓക്കേ ആണ്.. താൻ ആ കുട്ടിക്ക് കുറച്ചു സമയം കൊടുക്ക്.. എവെരിതിങ് വിൽ ബി ഓൽറൈറ്റ്..” അവർ മനുവിനു കൈ കൊടുത്ത് പിരിഞ്ഞു..

തിരികെയുള്ള യാത്രയിൽ രണ്ട് പേരും
കുറച്ചു നേരം മിണ്ടിയില്ല..

” മനു വേട്ടാ..” നിശബ്ദത ഭേദിച്ചു കൊണ്ട് അവൾ പതുക്കെ വിളിച്ചു.

” ഹാ..ന്താടോ..”

“എന്നോട് ദേഷ്യം ഉണ്ടോ..?”

” ഇല്ലാലോ..”

” ഒട്ടും ദേഷ്യമില്ലെ..?”

” അച്ചു എനിക്ക് നിന്നെ വേണം. നിന്നോട് അടുക്കാൻ ശ്രമിക്കുബോൾ ഓക്കേ നീ എതിർത്തപ്പോൾ ഞാൻ നിന്നോട് തുറന്ന് സംസാരിക്കണമായിരൂന്നു .അപ്പോൾ എന്റെ ഭാഗത്തും തെറ്റില്ലെ. എന്തായാലും ഇത്രേം ആയില്ലേ.. നമുക്കു ഇത് ഓക്കേ ആക്കാഡോ ഞാൻ ഇല്ലേ …”

മനു അവളെ സ്നേഹത്തോടെ തലോടി
അവളും ചിരിച്ചു.. മനുവിന്റെ തോളിലേക്ക് തല ചായ്ചു അവൾ കുറുകി. വണ്ടിയിൽ ഒരു പഴയ തമിഴ് മെലഡി ഗാനം പാടി കൊണ്ടിരുന്നു.

ഒരു പുത്തൻ മധുവിധു കാലത്തെ തേടി ഇണക്കങ്ങളും പിണക്കങ്ങളുമായി ആ വണ്ടി അവരെയും കൊണ്ട് കുതിച്ചു…

Leave a Reply

Your email address will not be published. Required fields are marked *