എന്റെ ആദ്യത്തെ പെണ്ണ് കാണൽ ആണ് ട്ടോ, ചെറിയ നാണത്തോടെ അവൻ..

ഒരു പെണ്ണ് കാണൽ അപാരത
(രചന: Joseph Alexy)

28 വയസ് തികഞ്ഞപ്പോൾ ആണ് നമ്മടെ നായകൻ ജോബിച്ചന്റെ ആദ്യത്തെ പെണ്ണ് കാണൽ

“എന്റെ ആദ്യത്തെ പെണ്ണ് കാണൽ
ആണ് ട്ടോ ” ചെറിയ നാണത്തോടെ അവൻ അവളോട് മൊഴിഞ്ഞു.

“എന്റെയും ആദ്യത്തെ ആണ് “. ചെറിയ ചിരിയൊടെ അവളും മറുപടി കൊടുത്തു.

വെളുത്ത മെലിഞ് നീണ്ട മുഖമുള്ള
ജെന്നയെ ജോബിക്ക് അപ്പാടെ ബോധിച്ചു.

പ്രണയിച്ചു കെട്ടാൻ ആരുന്ന് പ്ലാൻ എങ്കിലും വല്ല്യമ്മച്ചിയുടെ കണ്ണടയുന്നതിനെ മുന്നേ കൊച്ചുമോന്റെ കല്യാണം കൂടണ൦ എന്നാ വാശിയും മൂക്കിൽ പല്ലു വന്നെന്ന അമ്മച്ചിയുടെ കണ്ടെത്തലും ജോബിയെ അറേഞ്ച്ഡ് മാര്യേജിലെക്ക് അവനെ എത്തിച്ചു.

പെണ്ണിനോട്‌ നാട്ടു നടപ്പനുസരിചുള്ള സാംസാര൦ കഴിഞ്ഞപ്പോളെക്കും അമ്മാവനും ഇളയപ്പൻമാരും എത്തി .

“മോനെന്താ ജോലി ??” അമ്മാവൻ കുശലം തുടങ്ങി

“ഞാൻ ബാംഗ്ലൂർ ഐടി കമ്പനിയിൽ
ആണ് ” ജോബി വിനയത്തോടെ പറഞ്ഞു.

“ഞങ്ങൾ കുറച്ചായ് അവൾക് ആലോചന തുടങ്ങിട്ട് ..സ ർക്കാർ ജോലികാരായിരുന്നു താല്പര്യം”
അമ്മാവൻ ജൊബിയെ നോക്കി മുഖം ചുളിച്ച് പറഞ്ഞു

(ആഹാ ..വിളിച്ചു വരുത്തി മുഖത്ത് നൊക്കി പറയാൻ പറ്റിയ വർത്താനം നല്ല 916 തെ ണ്ടി)

കൂടെ വന്ന ബ്രൊക്കെർ ചായയിൽ നിന്നും തല ഉയർത്തി ജോബിക്ക് ഒരു ചിരി കൊടുത്തു.

“അവളെ ഞങ്ങളെ കൊണ്ട് പറ്റുന്ന രീതിയിൽ പഠിപ്പിച്ചു ..ഇപ്പൊ നല്ലോരു
ജോലിയും ഉണ്ട് …..പിന്നെ സ്ത്രീധന൦ കൊടുക്കുന്ന കച്ചവട പരുപാടിയോട് എനിക്ക് യോജിപില്ലാ..

വിവാഹം എന്നത് മനസ്സുകൾ തമ്മിൽ ചേരെണ്ട ഒന്നാണല്ലോ.. ഏത്? ” പെണ്ണിന്റെ അപ്പൻ നിലപാട് വ്യക്തമാക്കി

“എനിക്കും അതിനോട് യോജിപ്പില്ല..
നമ്മുടെ കാര്യങ്ങൾ ഓക്കേ മനസിലാക്കി കൂടെ ജീവിക്കാൻ ഒരാൾ .. അതൊരു കച്ചവടം പോലെ ആകാൻ എനിക്കും ഇഷ്ട്ടമില്ലാ..”

തന്റെ അഭിപ്രായ൦ അവനും വ്യക്തമാക്കി അമ്മാവനെ പിടിച്ചില്ലെലും അപ്പന്റെ നിലപാട് അവന് പിടിച്ചു.

അപ്പൻ തുടർന്നു..

“മോന്റെ മാത്രം പേരിൽ എത്ര സ്ഥലം ഉണ്ട് ??”

“ഇപ്പൊ ഒന്നുമില്ല കുടുംബ വീട് ആണ് ഭാഗം വച്ചിട്ടില്ല ”

“കുടുംബ വിഹിത൦ എത്ര ഉണ്ട് ???”

“മൊത്തം 30 സെന്റ് ഉണ്ടാകും ”

“ശബള൦ ഓക്ക എങ്ങനാ ..??”

“കുഴപ്പമില്ല 30000 ഓക്കേ ഉണ്ട് ..””

“ഇങ്ങോട്ട് വന്ന കാർ സ്വന്തം ആണോ??”

“അല്ല സുഹൃത്തിന്റെ ആണ് ..”

“അപ്പോൾ സ്വൊന്തം വണ്ടീ ഇല്ലേ..?”

“ബൈക്ക് ഉണ്ട് വീട്ടിലാ..”

അപ്പൻ നിർത്തി ( മതിയായൊ ആവോ..) അമ്മാവൻ തുടങ്ങി …

“രണ്ട് നില വീടാണോ??..”

“അല്ല 1 നില വാർക്ക ആണ്”

“30 സെന്റ് അല്ലാതെ പുറത്ത് വേറെ പറമ്പ് ഉണ്ടോ..??

“ഇല്ല ആകെ ഇതേ ഉള്ളു…”

“കുടുംബത്തിൽ സ്വന്തം സഹോദരങ്ങൾ.. ഉണ്ടോ..??”

“ഒരു അനിയൻ ഉണ്ട് ഇപ്പൊ പഠിക്കുന്നു..”

“അപ്പൊ അവനും കൂടി സ്വത്തുക്കൾ ഭാഗം വരൂലെ..??” (പിന്നെ കാട്ടികൊണ്ടെ കളയാൻ പറ്റോ?)

“ആ വരും”

“വീട് അവനായിരിക്കും അല്ലെ..?”
(ഇയാളെ ഞാൻ..)

“അത് തീരുമാനം ആയിട്ടില്ല”

അമ്മാവൻ നിർത്തി (ആശ്വാസം… ) ചെസ്സ് നമ്പർ 3 ഇളയപ്പൻ ഓൺ സ്റ്റേജ്

“സ്വന്തം പേരിൽ സ്ഥലം ഓക്കേ
ഉണ്ടോ ജോബിക്ക് ?? ”

“കുടുംബ സ്വത്ത് ഭാഗം വച്ചിട്ടില്ല ചേട്ടായി ”
(എന്നെ കുറിച്ചു എന്തേലും ചോദിക്കൊ ? )

“ഇപ്പോളത്തെ പിള്ളേർ അല്ലെ അത്യാവശ്യം നീക്കിയിരുപ്പ് ഓക്കേ ഉണ്ടോ ?? ( അടിപൊളി )

“ആ വല്ല്യ കുഴപല്ല അത്യാവശ്യം ഓക്കേ..”

“സ ർകാർ ജോലി നൊക്കിലെ..??”
(നിങ്ങടെ പെണ്ണിന് സ ർകാർ ജോലി ഉണ്ടോ.?.)

“ഇല്ല നൊക്കിലാ..”

” ഞങ്ങള്ക് അതാരുന്നു ഇഷ്ടം..”
(കോപ്പ് ഞാൻ പോവാ..പരട്ട കിളവൻ)

” അതു ശരി”

ഇന്റർവ്യൂ കഴിഞ്ഞു സെലെക്ഷൻ കിട്ടിയൊ ആവോ.. അമ്മാവൻ മാരുടെയും ഇളയപ്പൻ മാരുടെയും മുഖം തെളിഞിട്ടില്ല.. “ഞങ്ങൾ എന്തായാലും വിളിക്കാം എല്ലാരോടും കൂടി ഓക്കേ ഒന്ന് ആലോചിക്കട്ടെ ”

അപ്പൻ ജോബിക്ക് നീട്ടിയൊരു ഷേക്ക്‌ ഹാൻഡ് കൊടുത്തു. ഇളയപ്പന്റെയും അമ്മാവന്റെയും മുഖം കണ്ടപ്പോൾ തന്നെ ഉടനെ വിളിക്കും എന്ന് ഉറപ്പായി..

“ചേട്ടായി വിളിക്കണ്ട മോൾക്ക് എന്നെകാളും നല്ല അടിപൊളി ചെക്കനെ കിട്ടും പറ്റുമെങ്കിൽ സ ർകാർ ജോലിക്കാരനെ തന്നെ നൊക്കുക അല്ലെങ്കിൽ ഇട്ട് മൂടാൻ സ്വത്ത് ഉള്ളവരെ.. പറ്റുമെങ്കിൽ വരൂന്ന ആളോട് ഇതൊക്കെ നേരത്തെ പറഞ്ഞേക്ക് ട്ടോ ..”

NB : പൊന്ന് നോക്കി പെണ്ണിനെ അളക്കുന്നത് പോലെ തന്നെ വിരോധാഭാസം ആണ്. സ്വത്തും പണവും കൊണ്ട് ആണിനെ അളക്കുന്നതും. ഏത് ജോലിയും അന്തസ് ഉള്ളതാണ്..

Leave a Reply

Your email address will not be published. Required fields are marked *