ഞാൻ അന്ന് വിവാഹ മോചനത്തിന് സമ്മതിച്ചിരുന്നെങ്കിൽ എനിയ്ക്കു കഴിഞ്ഞ പത്തു വർഷം..

അമ്മയ്ക്കും പറയാനുണ്ട്
(രചന: Josbin Kuriakose Koorachundu)

അനുജനെയും അനുജത്തിയേയും കൂട്ടി
പൂനയിലെ ശാന്തിഗ്രാം ആശ്രമത്തിലെത്തുമ്പോൾ, ജോയുടെ കണ്ണിൽ നിന്ന് കണ്ണുനീർ തുള്ളികൾ ഒഴികിയിറങ്ങിക്കൊണ്ടിരുന്നു….

ദൂരെ ഒരു മരച്ചുവട്ടിൽ തനിച്ചിരിക്കുന്ന
സ്ത്രിയെ അവൻ തിരിച്ചറിഞ്ഞു… അമ്മാന്ന് വിളിച്ചുകൊണ്ട് ആ മരച്ചുവട്ടിലേയ്ക്കു അവൻ ഓടിചെന്നു.. അമ്മയുടെ പാദത്തിൽ വീണവൻ പൊട്ടിക്കരഞ്ഞു..

അമ്മയ്ക്കു എന്നോട് ദേഷ്യമുണ്ടോ?
പൊറുക്കാൻ പറ്റാത്ത തെറ്റാണ് ഞാൻ ചെയ്യ്തത്….

എന്നെ പെറ്റ ഈ വയറിനോടല്ലേ ഞാൻ അനീതി കാണിച്ചത്..

ഞാൻ കാരണം ഈ സമൂഹത്തിന് മുന്നിൽ എൻ്റെയമ്മ മോശകാരിയായില്ലേ… ഞാൻ കാരണം അമ്മയുടെ കണ്ണുകളിൽ നിന്ന് ഒഴികിയിറങ്ങിയ കണ്ണുനീർ തുള്ളികൾ എത്രമാത്രം എന്നെ ശപിച്ചിട്ടുണ്ടാകും..

എന്തിനാണമ്മേ എന്നെ അച്ഛൻ്റെയോപ്പം പറഞ്ഞയച്ചത്….

ജോയേ വാരി പുണർന്നു കൊണ്ട് ആ അമ്മ പറഞ്ഞു എനിയ്ക്കു ഒരു ദേഷ്യവുമില്ല ൻ്റെ കുട്ടിയോട്.

ഈ അമ്മയ്ക്കു ശപിയ്ക്കാൻ കഴിയുമോ എൻ്റെ കുട്ടിയേ?

മോളിങ്ങു വന്നേ…

അമ്മയേപ്പോലെ എൻ്റെ കുഞ്ഞ് ഒറ്റപ്പെട്ടു പോകരുത്..

ചില തെറ്റു തിരിച്ചറിയാൻ നമ്മൾ പെണ്ണുങ്ങൾ ഒത്തിരി വൈകി പോകും…

ആരെയും കണ്ണടച്ചു വിശ്വസിക്കരുത്… ഈ അമ്മയുടെ ജന്മം ഇങ്ങനെയായി.. ശാപം കിട്ടിയ ജന്മമാണ് എൻ്റെത്

23 വർഷം പ്രാണൻ തന്നു സ്നേഹിച്ച മാതാപിതാക്കളെയും കൂടപിറപ്പിനെയും മറന്ന്

ഒരു വർഷത്തനടുത്ത് പരിചയമുള്ള നിങ്ങളുടെ അച്ഛനൊപ്പം ഞാൻ ഇറങ്ങി പോയില്ലേ..?

പ്രണയം… ആ വാക്കിനോട് എനിയ്ക്കു ഇന്ന് പുഛമാണ്… പലർക്കും പലതും നേടാനുള്ള ഉപാധിയാണിന്ന് പ്രണയം… ആ മനുഷ്യന് പെണ്ണിൻ്റെ ശരീരം നേടാനുള്ള ഉപാധിയായിരുന്നു പ്രണയം.

പതിനേഴ് വർഷം എല്ലാം ഞാൻ സഹിച്ചു. മറ്റുള്ളവർ ആ മനുഷ്യനെപ്പറ്റി പറഞ്ഞതൊന്നും ഞാൻ വിശ്വസിച്ചില്ല..

എന്നെ വേണ്ടാന്നു പറഞ്ഞു പോയിട്ടും ആ മനുഷ്യനെ എനിയ്ക്കു വെറുക്കാൻ കഴിഞ്ഞില്ല..

പലതവണ അയാൾ വിവാഹമോചനത്തിന് ആവിശ്യപ്പെട്ടിട്ടും ഞാൻ സമ്മതിയ്ക്കാതിരുന്നത്..
അയാൾ കഴുത്തിൽ കെട്ടിയ താലി എനിയ്ക്കു തന്ന വിശ്വാസം, ധൈര്യം നഷ്ടമാവാതിരിയ്ക്കാനായിരുന്നു..

ഒരു വർഷത്തോളം നമ്മളിൽ നിന്ന് ആ മനുഷ്യൻ അകന്നു കഴിഞ്ഞപ്പോൾ
നെഞ്ചുപ്പൊട്ടി കരഞ്ഞിട്ടുണ്ട്.. അയാൾ മടങ്ങി വരണമെന്ന് പ്രാർത്ഥിച്ചിട്ടുണ്ട്..

ഒരു വർഷത്തിന് ശേഷം അയാൾ മടങ്ങി വന്നപ്പോൾ ഞാൻ എത്ര മാത്രം സന്തോഷിച്ചന്നറിയോ?

അന്നു രാത്രി എൻ്റെ ശരീരം ആ മനുഷ്യന് നല്ക്കുമ്പോഴും ഞാൻ അറിഞ്ഞില്ല അയാൾ എന്നെ ചതിയ്ക്കുവായിരുന്നെന്ന്… പിറ്റേന്ന് ജോ കുട്ടനെ കൂട്ടി അയാൾ മടങ്ങി പോയപ്പോൾ രണ്ടാളും പെട്ടെന്ന് മടങ്ങി വരുമെന്ന പ്രതീക്ഷയായിരുന്നു…

രണ്ടു ദിവസം കഴിഞ്ഞ് ടീ. വി ചാനലു മുന്നിൽ ജോക്കുട്ടൻ വന്ന് ഞാൻ അവനെ പീഡിപ്പിച്ചുവെന്ന് പറഞ്ഞപ്പോൾ ഒരു നിമിഷം എൻ്റെ നെഞ്ചിലെ ശ്വാസമില്ലാതായി…

ആദ്യമായിയായിരിക്കണം സ്വന്തം മകനെ പീഡിപ്പിച്ച കുറ്റത്തിന് ഒരമ്മ ജയിലിൽ പോകേണ്ടി വന്നത്, മാധ്യമ വിചാരണ നേരിടേണ്ടി വന്നത്..

നമ്മുടെ നാട്ടുക്കാർ എന്നെ കുറ്റപ്പെടുത്തിയില്ല കല്ലെറിഞ്ഞില്ല അതു മാത്രമായിരുന്നു ഏക ആശ്വാസം…

ജയിലിലെ സഹതടവുകാരുടെ കുത്തുവാക്കുകൾ ,മർദ്ദനങ്ങൾ ഈ അമ്മയ്ക്കു സഹിക്കാൻ കഴിയുന്നതിനുമപ്പുറമായിരുന്നു…

ഒടുവിൽ കോടതി കുറ്റമുക്തയാക്കുമ്പോൾ
പ്രായമാകാതെ തന്നെ വാർദ്ധക്യത്തിലേക്കു ഞാൻ കടന്നിരുന്നു…

ജയിലിൽ നിന്ന് പുറത്തിറങ്ങുമ്പോൾ നിങ്ങളെ കാണാൻ ഒരുപാട് ആഗ്രഹിച്ചിരുന്നു..

പത്തുവർഷം ഒറ്റപ്പെട്ടു പോയവളുടെ അലച്ചിലായിരുന്നു.. നിങ്ങളെ തേടി എവിടെയെങ്കിലും വച്ച് നിങ്ങളെ കാണുമെന്നുള്ള പ്രതീക്ഷയിൽ..

അമ്മേ അന്ന് അച്ഛൻ എന്നെ കൊണ്ടുപോയത് ഒരു വീട്ടിലേയ്ക്കായിരുന്നു.. അവിടെ അച്ഛനൊപ്പം ഒരു സ്ത്രിയുമുണ്ടായിരുന്നു.. ആദ്യ ദിവസം എന്നോട് ഭയങ്കര സ്നേഹമായിരുന്നു രണ്ടാൾക്കും..

പിന്നിട് അത് ഭീഷണിയിലേയ്ക്കു കടന്നു..

എന്നെയും,ഉണ്ണിക്കുട്ടനെയും, ശ്രീക്കുട്ടിയേയും അമ്മയേയും കൊന്നുകളയുമെന്ന് പറഞ്ഞാണ്.

അമ്മയ്ക്കെതിരെ ചാനലിനു മുന്നിൽ പരാതി പറയ്പ്പിച്ചത്….

അമ്മേ ഉണ്ണിക്കുട്ടൻ മിടുക്കാനാണ് അവൻ ധൈര്യത്തോടെ പറഞ്ഞില്ലേ ഞാൻ പറഞ്ഞതു മുഴുവൻ നുണയാണെന്ന്..

അതിന് ഈ പാവത്തിന് നല്ല തല്ലുകിട്ടി….

എൻ്റെ മക്കളെയും അയാൾ ഒത്തിരി ഉപദ്രവിച്ചോ?

ശ്രീക്കുട്ടി പറഞ്ഞു …

ഉണ്ണിയേട്ടനെ അച്ഛൻ ഒത്തിരി ഉപദ്രവിച്ചു..

ഒരു മാസം കഴിഞ്ഞപ്പോൾ ഞങ്ങളെ മൂന്നു പേരെയും ഒരു ഓർഫനേജിലാക്കി..

ഞാൻ അന്ന് വിവാഹ മോചനത്തിന് സമ്മതിച്ചിരുന്നെങ്കിൽ… എനിയ്ക്കു കഴിഞ്ഞ പത്തു വർഷം എൻ്റെ മക്കളെ പിരിയേണ്ടി വരില്ലായിരുന്നു… നമ്മുക്ക് ഈ നരക ജീവിതം നയിക്കേണ്ടി വരില്ലായിരുന്നു..

അയാൾ ബുദ്ധിമാനായ വേട്ടക്കാരനാണ്.. ഒരു എതിർപ്പുമില്ലാതെ അയാളുടെ ഇഷ്ടത്തിന് ജീവിയ്ക്കാൻ നമ്മളെ അയാൾ കരുവാക്കി…

അയാളുടെ വൃത്തികെട്ട സ്വഭാവം ഒരുനാൾ പുറത്തു വരും..

അമ്മേ സത്യം ഒരുനാൾ പുറത്തു വരും

ജോയേട്ടൻ കഴിഞ്ഞ മാസമാണ് വക്കിൽ പഠനം പൂർത്തിയാക്കിയത്.. ഉണ്ണിയേട്ടന് പോലിസിൽ സെലക്ഷൻ കിട്ടി നില്ക്കുന്നു..

അമ്മയേ കൂട്ടികൊണ്ടു പോകാനാണ് ഞങ്ങൾ വന്നത്… നമ്മുക്ക് നഷ്ടമായ ഇന്നലകൾ നമുക്ക് തിരികെ കൊണ്ടുവരണം…

അമ്മയുടെ മോൾ ഒരു തെറ്റിലേയ്ക്കും പോകില്ല… ശരിയും തെറ്റും തിരിച്ചറിയാൻ ഈ മോൾക്കു കഴിയും..

അമ്മയേ കൂട്ടി തിരികെ പോകുമ്പോൾ
നഷ്ടമായ സൗഭാഗ്യങ്ങളിലേയ്ക്കാവാം അവർ തിരികെ നടക്കുന്നത്..

Leave a Reply

Your email address will not be published. Required fields are marked *