കല്യാണം കഴിഞ്ഞാൽ പെൺകുട്ടികൾ ഭർത്താവിന്റെ വീട്ടുകാർ പറയുന്നത് പോലെ..

ഉത്തമ സ്ത്രീ
(രചന: Jolly Shaji)

കിച്ചുവേട്ടാ ഞാൻ എത്ര കഷ്ടപ്പെട്ടിട്ടു ആണെന്നോ എനിക്കീ ജോലി കിട്ടിയത് ഇത് കളയാൻ ഞാൻ സമ്മതിക്കില്ല…

നിനക്ക് എന്താ കാര്യം പറഞ്ഞാൽ മനസ്സിലാവാത്തത്…. നീ ജോലിക്ക് പോവുന്നത് അച്ഛനും അമ്മയ്ക്കും ഇഷ്ടമല്ല…

അതിന്റെ പേരിൽ ഇവിടെ പ്രശ്നങ്ങൾ ഉണ്ടാക്കി ഉള്ള സമാദാനം കളയണോ…

ഏട്ടൻ എന്തുകൊണ്ട് ഇതൊക്കെ നേരത്തെ എന്നോട് പറഞ്ഞില്ല… എനിക്ക് ഒരു ജോലി ഉണ്ടെന്നു അറിഞ്ഞുതന്നെ അല്ലെ എന്നെ കല്യാണം കഴിച്ചത്….

കല്യാണത്തിന്റെ പേര് പറഞ്ഞു ആറുമാസം ഞാൻ ലീവ് എടുത്തു… ലീവ് തീരുകയാണ് എനിക്ക് ജോലിക്ക് പോയെ പറ്റു…

“നീ ജോലി ചെയ്തുകിട്ടുന്ന കാശുകൊണ്ട് ജീവിക്കേണ്ട ഗതികേട് ഈ കുടുംബത്തിന് ഇല്ല…. ”

അവർക്കിടയിലേക്ക് കേറിവന്ന അച്ഛൻ ആണ്…

അച്ഛാ… എന്റെ അച്ഛൻ എന്നെ പഠിപ്പിക്കാൻ കുറെ കാശ് മുടക്കിയിട്ടുണ്ട്.. എന്റെ അച്ഛനും അമ്മയ്ക്കും ഞങ്ങൾ രണ്ട് പെൺകുട്ടികൾ അല്ലെ…

എന്നെ വിവാഹം കഴിച്ചു വിടാനും അച്ഛന് നന്നേ കഷ്ടപ്പാട് ഉണ്ടാരുന്നു….

എന്റെ സഹോദരിയെ കെട്ടിക്കേണ്ട ഉത്തവാദിത്വവും എനിക്ക് ഉണ്ട്..എന്റെ വരുമാനത്തിൽ നിന്നും ചെറിയൊരു പങ്ക് എന്റച്ഛന് കൊടുക്കണം…. അതിന് എനിക്കീ ജോലിക്ക് പോയെ പറ്റു…

“കല്യാണം കഴിഞ്ഞാൽ പെൺകുട്ടികൾ ഭർത്താവിന്റെ വീട്ടുകാർ പറയുന്നത് പോലെ ചെയ്യണം… അതാണ് ഉത്തമ സ്ത്രീ ലക്ഷണം..”

എന്റെ വീട്ടിലും കെട്ടികൊണ്ട് വന്ന ഒരു സ്ത്രീ ഉണ്ട്… എന്റെ അമ്മ… എങ്ങനെ ആണ് സ്ത്രീ ഭർത്താവിനോടും മക്കളോടും പെരുമാറേണ്ടത് എന്ന് ഞാൻ കണ്ടുപഠിച്ചതും അവിടെ നിന്നാണ്…

“എടീ നീ ആർക്കു നേരെ ആണ് കയർത്തു സംസാരിക്കുന്നത്…

ഞാനോ എന്റെ മക്കളോ ഇന്ന് വരെ അദ്ദേഹം പറഞ്ഞതിന് എതിരൊന്നും ചെയ്തിട്ടില… ആറുമാസം ആയതേ ഉള്ളു ഈ വീട്ടിൽ കാലെടുത്തു വെച്ചിട്ടു…

അപ്പോളേക്കും അവളുടെ തന്റേടം കണ്ടില്ലേ… അതെങ്ങനെ അഴിച്ചുവിട്ടു വളർത്തിയതല്ലേ…. വളർത്തു ദോഷം..” അമ്മയുടെ വക

എന്റെ കഴുത്തിൽ താലി കെട്ടിയതു കിച്ചുവേട്ടൻ ആണ്… കിച്ചുവേട്ടന് തീരുമാനിക്കാം എന്ത് വേണമെന്ന്..

“അവൻ എന്റെ മകൻ ആണ് അവനു സ്വന്തമായി ഒരു തീരുമാനം ഉണ്ടാവില്ല…. ഇവിടെ തീരുമാനം എന്റെ ആണ്..”

അച്ഛാ…. നല്ലൊരു അച്ഛനും അമ്മയ്ക്കും ഉണ്ടായ മകളാണ് ഞാനും…പക്ഷെ എന്റെ അച്ഛൻ ഞങ്ങളെ സർവ്വ സ്വാതന്ത്ര്യവും നൽകിയാണ് വളർത്തിയത്…

ഇവിടെ നിങ്ങൾ മക്കളെ കെട്ടിയിട്ടു നിങ്ങൾ പറയുന്നത് അനുസരിപ്പിച്ചു ജീവിപ്പിക്കുന്നു… കുരങ്ങിന്റെ കഴുത്തിൽ ചരട് കെട്ടി ആടാൻ പറഞ്ഞാൽ ആടുന്നത് പോലെ…

“എടി നീ അച്ഛനോട് തർക്കുത്തരം പറയുന്നോ… ”

കിച്ചു അവളെ ത ല്ലാൻ കൈ ഉയർത്തി പക്ഷെ ആ കൈകളിൽ അവൾ പിടിച്ചു..

“ഏട്ടാ നിങ്ങളുടെ എന്തുവാക്കുകളും ഞാൻ അനുസരിച്ചേനെ… നിങ്ങളുടെ കൈകൊണ്ടു തരുന്ന അ ടിയും ഞാൻ സ്വീകരിച്ചേനെ….

അന്തസ്സുള്ള ഒരു പുരുഷൻ ആയിരുന്നു നിങ്ങൾ എങ്കിൽ… ഇത് ആണത്തം അല്ല…”

“ഇവിടെ താമസിക്കണം എങ്കിൽ എന്റെ അച്ഛൻ പറയുന്നത് അനുസരിക്കേണ്ടി വരും…. പറ്റില്ലെങ്കിൽ നിനക്ക് നിന്റെ ഇഷ്ടം പോലെ ആവാം..”

അവൾ വേഗം മുറിയിലേക്ക് പോയി പെട്ടിയിൽ തന്റെ വസ്ത്രങ്ങൾ എടുത്തു പുറത്തേക്കു വന്നു.. കിച്ചുവിനോടും അച്ഛനോടും അമ്മയോടുമായി അവൾ പറഞ്ഞു…

“ഞാൻ പോകുന്നു എന്റെ വീട്ടിൽ… നിങ്ങൾക്ക് ഇവിടെ വേണ്ടത് ഒരു ഭാര്യയോ നല്ലൊരു മരുമകളെയോ അല്ല നിങ്ങൾക്ക് വെച്ചുവിളമ്പാൻ ഒരു വേലക്കാരിയെയും മകന് കാ മം തീർക്കാൻ ഒരു ശ രീ രവും മാത്രമാണ്…

ഒരു ഭാര്യ വേണം എന്ന് തോന്നിയാൽ ഏട്ടനു വരാം എന്റെ വീട്ടിലേക്കു…

ഞാൻ മറ്റൊരു പുരുഷനെ തേടി ഒരിക്കലും പോവില്ല.. നിങ്ങൾക്ക് എപ്പോൾ എന്നെ അംഗീകരിക്കാൻ പറ്റുന്നൊ അന്ന് എന്നെ കൂട്ടാം ഈ വീട്ടിലേക്ക്… ഇപ്പോൾ ഞാൻ പോകുന്നു….”

അവൾ ഇറങ്ങി നടന്നു… തടയാൻ ആർക്കും ആയില്ല… കാരണം അവൾ ജീവിക്കാൻ പ്രാപ്തയായ സ്വാതന്ത്ര്യം ആഗ്രഹിക്കുന്നവൾ ആയിരുന്നു…

അവൾ തന്റെ ഫേ സ് ബു ക് പേജിൽ ഇങ്ങനെ കുറിച്ചു..

“ഇഷ്ടങ്ങളും സ്വപ്നങ്ങളും ഉള്ളിൽ ഒളിപ്പിച്ച് പ്രിയപ്പെട്ടവരെയും പ്രിയപ്പെട്ടതും ഉപേക്ഷിച്ചു എല്ലാം നിശബദ്ധമായി സഹിക്കുന്നവൾ ,.. അവളാണ് ഉത്തമ സ്ത്രീ…”

Leave a Reply

Your email address will not be published. Required fields are marked *