ഭർത്താവിന്റെ ചിലവിന് നിൽക്കുമ്പോൾ അയാളുടെ അടിമയെ പോലെ നിൽക്കേണ്ടിവരുന്ന എത്രയോ പെൺകുട്ടികൾ ഇന്നും..

(രചന: Jk)

പഠിച്ചിറങ്ങിയ സ്കൂളിൽ തന്നെ ടീച്ചറായി ജോയിൻ ചെയ്യുകയാണ് ഇന്ന് അവളുടെ മാനസാകെ നിറഞ്ഞിരുന്നു അത് കണ്ണുനീർ ആയി പുറത്തേക്ക് തൂവിയിരുന്നു…

അച്ഛനും അമ്മയും എല്ലാം അവളുടെ കൂടെ തന്നെ ഉണ്ടായിരുന്നു… അവർ അവൾ ആദ്യത്തെ സൈൻ ചെയ്യുന്നത് വരെ അവളുടെ കൂടെ നിന്നു പ്രാർത്ഥനയോടെ അതും ചെയ്ത് അവളുടെ ക്ലാസിലേക്ക് കയറി പോകുന്നത് നിറഞ്ഞ മിഴികളോടെ അവർ നോക്കി നിന്നു..

അന്നത്തെ ദിവസം അവളുടെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ ദിവസമായി അവൾ കുറിച്ചിട്ടു…

അന്ന് ജോലി കഴിഞ്ഞ് വീട്ടിലേക്ക് വന്നു കയറിയതും അവൾ അച്ഛന് അരികിൽ പോയി… അയാൾ വാത്സല്യത്തോടെ അവളുടെ മുടി ഇഴകൾ തലോടി..

“”” അച്ഛനോട് എനിക്കൊരു കാര്യം പറയാനുണ്ട്!!! എനിക്കൊരു ആളെ ഇഷ്ടമാണ് അച്ഛൻ ഈ കല്യാണത്തിന് സമ്മതിച്ച് എന്നെ അനുഗ്രഹിക്കണം…!!”””

അത് കേട്ടപ്പോൾ പുഞ്ചിരിയോടെ അച്ഛൻ പറഞ്ഞു…

“””””മോള് ഏത് ആളെ കാണിച്ച് കല്യാണം കഴിക്കണം എന്ന് പറഞ്ഞാലും അച്ഛന് പൂർണ സമ്മതമാണ്…. ഒരിക്കൽ നിന്നെ ഞാൻ ഒരുപാട് നിർബന്ധിച്ചാണ് വിവാഹവേദി വരെ കൊണ്ട് ചെന്നത് പക്ഷേ എന്നിട്ട് സംഭവിച്ചതോ!!!!

അന്നത്തെ ദിവസം ഇപ്പോഴും എന്റെ മനസ്സിൽ ഉണ്ട്… അന്ന് എന്റെ കുട്ടി എത്രമാത്രം വിഷമിച്ചു എന്നെനിക്കറിയാം അതിന് പ്രായശ്ചിത്തമായി മോള് ആരെ ചൂണ്ടി കല്യാണം കഴിക്കണം എന്ന് പറഞ്ഞാലും അച്ഛൻ ഒരു എതിർപ്പും കൂടാതെ നടത്തിത്തരാം ഇത് അച്ഛന്റെ വാക്കാണ്””””
എന്ന്…

അവൾ ഒരു ചിരിയോടെ അച്ഛനോട് പറഞ്ഞു,

“”” അങ്ങനെയാണെങ്കിൽ ഞങ്ങളുടെ വിവാഹം നടത്തി തരണം എന്ന് അത് പറഞ്ഞ് അവൾ വാതിക്കലേക്ക് നോക്കി അവിടെ അവൻ നിൽക്കുന്നുണ്ടായിരുന്നു..

“”അഭയ്”””

അവനെ കണ്ടതും അച്ഛൻ ദേഷ്യത്തോടെ എഴുന്നേറ്റു എന്നിട്ട് ചോദിച്ചു..
“”” ഇവനോ ഈ ചതിയനോ എന്ന്!!””

അച്ഛൻ തന്നെയാണ് പണ്ടൊരിക്കൽ അഭയെ അവൾക്കുവേണ്ടി ആലോചിച്ചത് അച്ഛന്റെ കൂട്ടുകാരന്റെ മകനായിരുന്നു പക്ഷേ അന്ന് ഒരുപാട് എതിർത്തത് അവൾ ആയിരുന്നു, അവന്തിക!!!

അവൾക്ക് അപ്പോൾ ഒരു വിവാഹത്തിന് താല്പര്യം ഇല്ലായിരുന്നു പഠിക്കണം എന്നായിരുന്നു അവളുടെ മോഹം ഡിഗ്രി സെക്കൻഡ് ഇയർ ആയപ്പോഴേക്ക് വിവാഹാലോചന കൊണ്ടുവന്നതും കല്യാണം നടത്താൻ പോകുന്നതും അവളെ കൊണ്ട് ഉൾക്കൊള്ളാൻ പറ്റിയില്ല അവൾ അച്ഛന്റെ കാലുപിടിച്ചു പറഞ്ഞു

ഇപ്പോൾ ഒരു വിവാഹം വേണ്ട എന്ന് പക്ഷേ അച്ഛൻ അത് കേൾക്കാൻ കൂട്ടാക്കിയില്ല കൂട്ടുകാരന്റെ മകനെ കൊണ്ട് എത്രയും അടുത്ത മുഹൂർത്തത്തിൽ അവളുടെ വിവാഹം നടത്തും എന്ന വാശിയിലായിരുന്നു അച്ഛൻ അങ്ങനെ വിവാഹം വരെ എത്തി.

പക്ഷേ അന്ന് വിവാഹത്തിന്റെ മുഹൂർത്തത്തിന് തൊട്ടു മുൻപാണ് അറിഞ്ഞത് വരൻ എങ്ങോട്ടോ മുങ്ങി എന്ന് അതറിഞ്ഞ് എല്ലാവരും ഷോക്കായി..

അച്ഛനും കൂട്ടുകാരനും തെറ്റി പിണങ്ങി..അതോടെ അച്ഛന് മകളുടെ മുന്നിൽ അടിയറവ് പറയേണ്ടിവന്നു പിന്നെ അവളുടെ ആഗ്രഹപ്രകാരം പഠിപ്പ് മുഴുവൻ കഴിഞ്ഞ് ഒരു ജോലിയും കിട്ടിയിട്ട് മാത്രമേ ഇനി വിവാഹത്തിന് നിർബന്ധിക്കു,

എന്ന് അച്ഛൻ അവൾക്ക് വാക്ക് കൊടുത്തു അത് പ്രകാരമാണ് അവൾ പഠിച്ചതും ഒരു ജോലി നേടിയെടുത്തതും ഇനി വിവാഹമാകാം എന്ന് കരുതി ഇരിക്കുമ്പോഴാണ് അവൾ വീണ്ടും ആ ചതിയനെ തന്നെ വിവാഹം കഴിക്കണം എന്ന ആഗ്രഹവുമായി വന്നത് ഒന്നും മനസ്സിലാകുന്നുണ്ടായിരുന്നില്ല ആ അച്ഛന്.

“”” ഇനി എനിക്ക് പറയാനുള്ളത് അച്ഛൻ ശ്രദ്ധിച്ച് കേൾക്കണം … അഭി ഏട്ടൻ ഒരിക്കലും എന്നെ ചതിച്ചതല്ല ഞാൻ വിവാഹത്തിന് കുറച്ചുദിവസം മുമ്പ് അദ്ദേഹത്തെ കാണാൻ ചെന്നിരുന്നു ഈ വിവാഹത്തിൽ നിന്ന് പിന്മാറണം എന്ന് പറയാൻ…

അതെനിക്ക് മറ്റൊരു പ്രേമം ഉള്ളതുകൊണ്ട് ഒന്നുമല്ല പകരം സ്വന്തം കാലിൽ നിന്നിട്ട് ഒരു ജോലി നേടിയെടുത്തിട്ട്, വേണം വിവാഹം എന്ന് വലിയ ഒരു മോഹം ഉള്ളിൽ കിടക്കുന്നത് കൊണ്ടാണ് എന്ന് പറഞ്ഞപ്പോൾ അദ്ദേഹത്തിന് എന്നോട് വലിയ മതിപ്പു തോന്നി

അദ്ദേഹം തന്നെയാണ് പറഞ്ഞത് അദ്ദേഹം ഇപ്പോൾ വിവാഹത്തിൽ നിന്ന് പിന്മാറിയാലും അച്ഛൻ മറ്റൊരാളെ കണ്ടുപിടിച്ച് വിവാഹം നടത്തുക തന്നെ ചെയ്യും എന്ന് പിന്നെ എന്താണ് വഴി എന്ന് ആലോചിച്ചപ്പോഴാണ് അദ്ദേഹം ഇങ്ങനെ ഒരു മാർഗ്ഗം പറഞ്ഞത് വിവാഹത്തിന്റെ അന്ന് വിവാഹത്തിൽ നിന്ന് പിന്മാറിയാൽ പിന്നെ ഒന്നും ചെയ്യാൻ കഴിയില്ല അതുകൊണ്ട് നീ പറയുന്നത് അച്ഛൻ കേട്ടോളും എന്ന്…””

അച്ഛൻ അവരെ രണ്ടുപേരെയും മാറിമാറി നോക്കി അയാൾക്ക് ദേഷ്യമോ മറ്റു എന്തൊക്കെയോ വികാരങ്ങൾ ഇങ്ങനെ മനസ്സിൽ വന്നു പതയുന്നുണ്ടായിരുന്നു…

“”” ചതിയാണ് ചെയ്തത് എന്നറിയാം പക്ഷേ എത്ര തവണ ഞാനഛന്റെ കാലുപിടിച്ചു പറഞ്ഞു എനിക്ക് ഈ വിവാഹം ഇപ്പോൾ വേണ്ട എന്ന്…പെൺകുട്ടികളുടെ വിവാഹം എത്രയും നേരത്തെ കഴിയണം അതാണ് നല്ലത് എന്ന് അച്ഛൻ പറഞ്ഞു അടിസ്ഥാനത്തിലാണ് അത് എന്ന് എനിക്ക് മനസ്സിലായില്ല…

ഇത്രയും നാൾ ഞാൻ അവിവാഹിതയായി തന്നെയാണല്ലോ നമ്മുടെ വീട്ടിൽ തുടർന്നത് എന്നിട്ട് എന്തെങ്കിലും ഒരു പ്രശ്നമുണ്ടായോ??? ആദ്യം കുട്ടികൾ അവരുടെ സ്വന്തം കാലിൽ നിൽക്കാൻ പഠിപ്പിച്ചു കൊടുക്കണം അതല്ലേ അച്ഛാ വേണ്ടത്..!!! എത്ര പറഞ്ഞിട്ടും അച്ഛന് മനസ്സിലാക്കാൻ കഴിയാതെ വന്നപ്പോഴാണ് ഇങ്ങനെയൊരു കടംകൈ ഞങ്ങൾക്ക് ചെയ്യേണ്ടി വന്നത്… “”

അത്രയും പറഞ്ഞപ്പോഴേക്ക് അവളുടെ സ്വരം എല്ലാം ഇടന്നുണ്ടായിരുന്നു പിന്നെ അഭയ് മുന്നോട്ടുവന്നു…

“”” ഒരിക്കലും മനസ്സിൽ പോലും കരുതിയതല്ല എല്ലാവരെയും അത്തരത്തിൽ വിഷമിപ്പിക്കണം എന്ന് എന്നെ അവന്തിക കാണാൻ വന്നിരുന്നു അവളുടെ മനസ്സ് എന്നോട് തുറന്നു പറഞ്ഞു അവൾ പറഞ്ഞപ്പോൾ അതാണ് ശരി എന്ന് എനിക്കും തോന്നി നമ്മളുടെ കൺമുന്നിൽ എത്രയോ ഉദാഹരണങ്ങൾ നമ്മൾ കണ്ടിട്ടില്ലേ

ഭർത്താവ് എത്ര പണക്കാരനായാലും പാവപ്പെട്ടവൻ ആയാലും ഭാര്യക്ക് ഒരു ജോലിയുള്ളത് എപ്പോഴും നല്ലതാണ് ഒരുപക്ഷേ മനുഷ്യരുടെ കാര്യമല്ലേ അയാൾക്ക് കൂടെ നിൽക്കാൻ കഴിഞ്ഞില്ല എന്നു വരും അന്നും കുടുംബം നിലനിർത്താൻ ഒരാളെങ്കിലും വേണം….

പിന്നെയുമില്ലേ സമൂഹത്തിൽ നമ്മൾ കേൾക്കുന്ന കഥകൾ ഭർത്താവിന്റെ ചിലവിന് നിൽക്കുമ്പോൾ അയാളുടെ അടിമയെ പോലെ നിൽക്കേണ്ടിവരുന്ന എത്രയോ പെൺകുട്ടികൾ ഇന്നും ഉണ്ട് എത്ര നമ്മൾ മുന്നോട്ടു പോയി എന്ന് പറഞ്ഞാലും മിണ്ടാതെ അതെല്ലാം സഹിക്കുന്നവർ ഒരുപാടുണ്ട് ഒരു കഷണം തുണി വാങ്ങണമെങ്കിൽ പോലും അന്യരുടെ മുന്നിൽ കൈനീട്ടേണ്ട അഭ്യസ്തവിദ്യ വിദ്യർ…

അങ്ങനെയാവരുത് ഒരിക്കലും എന്ന് കരുതിയാണ് ഞാൻ അന്ന് അവളെ ആ രീതിയിൽ സഹായിക്കാൻ ഇറങ്ങിയത് എല്ലാവർക്കും എന്നോട് ദേഷ്യം ആണെന്ന് അറിയാം എന്റെ വീട്ടുകാർ പോലും ഇപ്പോൾ എന്നോട് നേരാവണ്ണം മിണ്ടാറില്ല.. പക്ഷേ എല്ലാം എന്നെങ്കിലും ഒരു ദിവസം ശരിയാകും ഞങ്ങളുടെ ഉദ്ദേശശുദ്ധി എല്ലാവരും മനസ്സിലാക്കും എന്ന് ഞങ്ങൾക്ക് ഉറപ്പാണ്…!””

അവർ രണ്ടുപേരും പറഞ്ഞതിലെ തെറ്റും ശരിയും ചിന്തിക്കുകയായിരുന്നു അയാൾ അപ്പോൾ അവർ ചെയ്തത് വലിയൊരു തെറ്റാണ് ഒരിക്കലും ന്യായീകരിക്കാനാവാത്ത കുറ്റം

പക്ഷേ അതിന്റെ ഉദ്ദേശശുദ്ധി അയാൾ ഒന്ന് കണക്കാക്കി നോക്കി ശരിയാണ് എത്രയോ പ്രശ്നങ്ങൾ നമുക്കിടയിൽ തന്നെ വരുന്നുണ്ട് പഠിച്ചിട്ടും ജോലിക്ക് പോകാൻ സമ്മതിക്കാത്ത എത്രയോ സ്ത്രീകൾ വീടിലെ അടുക്കളയിൽ ഒതുങ്ങി കൂടുന്നുണ്ട്..

സ്വന്തം കാലിൽ നിൽക്കാൻ കഴിയാത്തവർ വേറെ വഴിയില്ലാതെ ഭർത്താവിന്റെയോ മറ്റ് ആളുകളുടെയും എല്ലാ പീഡനങ്ങളും സഹിച്ച് നിൽക്കുന്നത് പലപ്പോഴും നമ്മൾ കണ്ടിട്ടും നീസഹായരെ പോലെ തിരികെ നടക്കാറാണ് പതിവ്,!!

ആദ്യം ഒരു ദേഷ്യം തോന്നിയെങ്കിലും പിന്നീട് അയാൾക്ക് മനസ്സിലായി അവർ ചെയ്തതാണ് ശരി എന്ന്…

ഒരിക്കൽ പാതിവഴിയിൽ ഉപേക്ഷിച്ചിട്ട് പോയ ആളെ തന്നെ വീണ്ടും വിവാഹം കഴിക്കുന്നത് നാട്ടുകാർക്ക് ഇടയിൽ മുറുമുറുപ്പ് ഉണ്ടായിരുന്നു അതൊന്നും അവർ കാര്യമാക്കിയില്ല കാരണം ശരിയും തെറ്റും ഓരോരുത്തരുടെ കണ്ണുകളിൽ കാണുന്നതാണ്…

ഇത്തവണ മകളുടെ കൈ പിടിച്ചു കൊടുക്കുമ്പോൾ അവളുടെ മുഖത്തെ അഭിമാനത്തിലേക്ക് ആയിരുന്നു. അയാൾ നോക്കിയത് മുഴുവൻ… ഇപ്പോൾ അയാൾക്ക് ഉറപ്പായിരുന്നു ജീവിതത്തിൽ എന്ത് പ്രതിസന്ധി ഉണ്ടെങ്കിലും അവൾ അത് ധൈര്യപൂർവ്വം തന്നെ നേരിടും എന്ന്..

കാരണം സ്വന്തം കാലിൽ നിൽക്കുക എന്നത് ചെറിയൊരു കാര്യമല്ല…