സ്വന്തം സുഖം നോക്കി, പേരക്കുഞ്ഞിന്റെ പ്രായമുള്ള എന്നിലേക്ക് അമരുന്ന അയാളുടെ മുഖം ആണ്..

(രചന: Jk)

“”” ബെല്ല!! എനിക്ക് തന്നോട് ഒരു കാര്യം പറയാനുണ്ട്, വളച്ചു കെട്ടി പറയാൻ ഒന്നും എനിക്കറിയില്ല!!! എനിക്ക് തന്നെ ഇഷ്ടമാണ് വിവാഹം കഴിക്കാൻ താല്പര്യം ഉണ്ട്!!!

ജോയൽ അത് പറഞ്ഞപ്പോൾ ദേഷ്യത്തോടെ അവിടെ നിന്ന് എണീറ്റുപോയി ഇസബെൽ…

അവൾ ഇങ്ങനെ ചെയ്തു കളയും എന്ന് പ്രതീക്ഷിച്ചില്ല തന്നോടുള്ള അവളുടെ സൗഹൃദം കണ്ടപ്പോൾ ഇനിയത് പ്രണയമായാലും അവൾ സ്വീകരിച്ചോളും എന്ന് കരുതി പക്ഷേ അത് അവളെ ഇത്രമാത്രം ദേഷ്യം പിടിപ്പിക്കും എന്ന് സ്വപ്നത്തിൽ പോലും പ്രതീക്ഷിച്ചില്ലായിരുന്നു ജോയൽ….

അവൾ പെട്ടെന്ന് അങ്ങനെ എണീറ്റ് പോയപ്പോൾ അയാൾക്ക് എന്തോ വല്ലായ്മ തോന്നി…

അൽപനേരം ആ ഷോക്കിൽ അങ്ങനെ നിന്നതും അവൾ വേഗം വണ്ടിയും എടുത്ത് അവിടെ നിന്നു പോയിരുന്നു… ജോയിലിന് എന്തോ അന്നേരം പുറകെ പോകാൻ തോന്നിയില്ല അയാൾ കുറച്ചു നേരം കൂടി ഓഫീസിൽ തട്ടി കളിച്ചു നിന്ന് പിന്നെ മെല്ലെ സ്വന്തം ഫ്ലാറ്റിലേക്ക് പോയി..

അന്ന് രാത്രി കുറെ തവണ അവളുടെ ഫോണിലേക്ക് വിളിക്കാൻ ശ്രമിച്ചു പക്ഷേ കോൾ അറ്റൻഡ് ചെയ്യുന്നില്ലായിരുന്നു രണ്ടു റിംഗ് കഴിയുമ്പോഴേക്കും അവൾ ബിസി ആക്കി വെക്കും ഒടുവിൽ സഹിക്കെട്ടിട്ടാണ് വാട്സാപ്പിലേക്ക് ഒരു വോയിസ് മെസ്സേജ് അയച്ചത്,

“”” തന്നോട് എന്റെ മനസ്സാണ് ഞാൻ തുറന്നു പറഞ്ഞത് അതിന്റെ മറുപടി എന്തായാലും ഞാൻ അത് അംഗീകരിക്കും ബെല്ല… അതിപ്പോൾ തനിക്ക് എന്നെ ഇഷ്ടമല്ല എന്നാണെങ്കിൽ പോലും, അതിന് ഇതുപോലെ ഒന്നും ചെയ്യണമെന്നില്ല!!””

പിന്നെ നോക്കിയപ്പോൾ കണ്ടത് തന്നെ ബ്ലോക്ക് ചെയ്തതാണ് ഇവൾക്ക് ഇത് എന്താ പറ്റിയത് ലോകത്ത് നടക്കാത്ത കാര്യമൊന്നുമല്ലല്ലോ ഞാൻ അവളോട് പറഞ്ഞത് എന്നെല്ലാം പറഞ്ഞ് സ്വയം ആശ്വസിച്ചു ജോയൽ…

കുരിശിങ്കൽ മാത്യൂസിനും അന്നമ്മയ്ക്കും കൂടി ഉണ്ടായ ഏക മകനാണ് ജോയൽ.. പക്ഷേ അവൻ പ്ലസ്ടുവിന് പഠിക്കുമ്പോൾ ഒരു ആക്സിഡന്റ് അവന്റെ അപ്പനെയും അമ്മയെയും അവനെ നഷ്ടപ്പെടുത്തിയിരുന്നു അതിനുശേഷം ഒറ്റയ്ക്ക് തന്നെയായിരുന്നു..

ബന്ധുക്കൾ പലരും അവന്റെ സംരക്ഷണം ഏറ്റെടുത്തെങ്കിലും പഠനം കഴിഞ്ഞ് ഒരു ജോലി കിട്ടിയപ്പോൾ അവൻ അതിനടുത്തു തന്നെ ഒരു ഫ്ലാറ്റ് വാങ്ങി അവിടെ ഒറ്റയ്ക്ക് താമസം തുടങ്ങി ഇടയ്ക്ക് പോയി ബന്ധം പുതുക്കും എന്ന് മാത്രം..

അവന്റെ ജീവിതത്തിൽ മറ്റാരെയും ക്ഷണിക്കാൻ അവൻ താല്പര്യപ്പെട്ടില്ല ഒരു സുഹൃത്ത് ബന്ധം പോലും അവനുണ്ടായിരുന്നില്ല…

അതിനിടയിലാണ് അവൻ ഇസബൽ എന്ന ബെല്ലയെ പരിചയപ്പെടുന്നത് രണ്ടുപേരുടെയും കോമൺ സ്വഭാവങ്ങൾ ആണെന്ന് തോന്നുന്നു അവർക്കിടയിൽ ഒരു സൗഹൃദം ഉണ്ടാക്കിയത്..

മറ്റാരോടും കൂട്ടുകൂടാതിരുന്ന അവന് ഇസബലിന്റെ സൗഹൃദം പുതുമയായിരുന്നു ജീവിതാവസാനം വരെ അത് തന്റെ കൂടെ ഉണ്ടാവണം എന്നൊരു മോഹം തോന്നിയത് കൊണ്ട് മാത്രമാണ് തന്റെ ഉള്ളിലെ ഇഷ്ടം അവളോട് തുറന്നുപറയാൻ വേണ്ടി പക്ഷേ അവൾ പെരുമാറിയത് വളരെ വിചിത്രമായി ആയിരുന്നു.

ഇതിനുമാത്രം ഒന്നും അവളോട് തെറ്റ് ചെയ്തിട്ടില്ല എന്ന് അവനുറപ്പായിരുന്നു…

പിറ്റേദിവസം രാവിലെ തന്നെ ഓഫീസിലേക്ക് തിരിച്ചു അവളെ കണ്ടു രണ്ടു വർത്തമാനം പറയണം എന്ന് കരുതി തന്നെ പക്ഷേ അവൾ ഫോൺ ചെയ്ത് ഒരാഴ്ച ലീവ് പറഞ്ഞു എന്നറിഞ്ഞപ്പോൾ തളർന്നുപോയി ജോയൽ…

അവനും ലീവ് പറഞ്ഞു അവളുടെ ഹോസ്റ്റലിലേക്ക് തിരിച്ചു… നാട്ടിലേക്ക് പോകാൻ ഇറങ്ങി എന്ന് പറഞ്ഞതും അവൻ വേഗം ബസ്റ്റോപ്പിലേക്ക് പോയി..
നാട്ടിലേക്കുള്ള ബസ്സും കാത്ത് അവിടെ ഇരിപ്പുണ്ടായിരുന്നു അവൾ.

അവനെ കണ്ടതും ഒന്ന് പകച്ചു.. അവൻ അവളുടെ അരികിലേക്ക് ചെന്നു. അവനെ കാണാത്ത മട്ടിൽ അവളിരുന്നു പക്ഷേ അവളോട് കുറച്ച് സംസാരിക്കാനുണ്ട് എന്ന് പറഞ്ഞതും അവൾ പറഞ്ഞിരുന്നു എനിക്കൊന്നും സംസാരിക്കാൻ ഇല്ല എന്ന്..

അത് സമ്മതിച്ചു തിരികെ പോകാൻ അവൻ ഒരുക്കമായിരുന്നില്ല ബലമായി തന്നെ അവളെ പിടിച്ച് അവൻ കാറിൽ കയറ്റി..

നേരെ ചെന്നത് ബീച്ചിലേക്കാണ് അവിടെനിന്ന് അവളെ പിടിച്ചിറക്കി അവളോട് ചോദിച്ചു എന്താ നിന്റെ പ്രശ്നം എന്ന്!!!

“” ഒന്നു മിണ്ടുമ്പോഴേക്കും നിനക്ക് പ്രേമമായോ ജോയൽ ഇതുപോലെ ഒരു അപ്പ്രോച്ച് നിന്റെ കയ്യിൽ നിന്ന് ഞാൻ പ്രതീക്ഷിച്ചില്ലായിരുന്നു!”””

“”” എടീ അതിനു ഞാൻ നിന്നെ ഇഷ്ടമാണ് എന്നാണ് പറഞ്ഞത് നിനക്ക് എന്നെ ഇഷ്ടപ്പെടാം റിജക്ട് ചെയ്യാം അതിനെല്ലാം നിനക്ക് അവകാശമുണ്ട് പക്ഷേ നീ എന്തിനാണ് എന്നെ അവോയിഡ് ചെയ്യുന്നത്??? “””

ജോയലിനു മനസ്സിലാകാത്ത കാര്യം അതായിരുന്നു ബെല്ലക്ക് മറുപടിയുണ്ടായിരുന്നില്ല അവൾ അവനെ തന്നെ ഒന്ന് നോക്കി…
അവൾക്ക് അന്നേരം ഭയമായിരുന്നു ഉള്ളിൽ ആരും കാണാതെ ഒളിപ്പിച്ചുവെച്ച പ്രണയം അവൻ മനസ്സിലാക്കുമോ എന്ന്…

“””ഒരു ജീവിതം സ്വപ്നം കാണാനോ ഒരാളെ ജീവിതത്തിലേക്ക് ക്ഷണിക്കാനോ ഉള്ള അർഹത എനിക്കില്ല…ജോയൽ .!!!”

അവളുടെ വായിൽ നിന്ന് അറിയാതെ പുറത്തേക്ക് വീണ വാക്കുകളായിരുന്നു അത് ഒന്നും മനസ്സിലാവാതെ ജോയൽ അവളെ നോക്കി…

പിന്നെയായിരുന്നു അവൾ എന്നാണ് പറഞ്ഞത് എന്ന് അവൾ തന്നെ ഒന്ന് ഓർത്തത് പക്ഷേ ജോയിൽ അപ്പോഴേക്കും അവളുടെ കയ്യിൽ പിടിമുറുക്കിയിരുന്നു…

“” എന്തായാലും പറഞ്ഞുവന്നത് മുഴുവനാക്കിയിട്ട് പോയാൽ മതി!!”””

അവൾക്ക് പെട്ടെന്ന് സ്വയം നഷ്ടപ്പെട്ടു…

“””എന്താണ് ഞാൻ നിന്നോട് പറയേണ്ടത്??
ഒരു പ്ലസ്ടുകാരി ഉണ്ടായിരുന്നു സ്കൂളിലേക്ക് പോകാൻ വേണ്ടി കൂട്ടുകാരിയെ വിളിക്കാൻ വേണ്ടി അവളുടെ വീട്ടിലേക്ക് ചെന്നതാണ്,
അറിയില്ലായിരുന്നു അവളും മമ്മിയും പപ്പയും കൂടി എങ്ങോട്ടോ പോയിരിക്കുകയാണ് എന്ന്,

അവളുടെ അപ്പാപ്പൻ എന്നോട് അവൾ അകത്തുണ്ട് എന്ന് പറഞ്ഞു… പോയി വിളിച്ചോളാൻ പറഞ്ഞു!!!
അത് കേട്ട് അകത്തേക്ക് ചെന്ന എന്നെ അയാൾ മൃഗീയമായി പീഡിപ്പിച്ചു…
ബ്ലീഡിങ് നിൽക്കാത്ത എന്നെ ആരൊക്കെ ചേർന്ന് ആശുപത്രിയിൽ എത്തിച്ചു..

പെൺകൊച്ച് ആണ് അവളുടെ ഭാവി കളയരുത് എന്നൊക്കെ പറഞ്ഞ് എല്ലാവരും കൂടി ഒതുക്കി തീർത്തിരുന്നു അത്….
പക്ഷേ ഇന്ന് ഞാൻ ഞെട്ടി ഉണരുന്നത് ആ രംഗം കണ്ടിട്ടാണ് അതിന്റെ മനസ്സിൽ നിന്ന് ഇപ്പോഴും മാഞ്ഞിട്ടില്ല…

പ്രാണൻ പറഞ്ഞു പോകുന്ന വേദനയിലും സ്വന്തം സുഖം നോക്കി, പേരക്കുഞ്ഞിന്റെ പ്രായമുള്ള എന്നിലേക്ക് അമരുന്ന അയാളുടെ മുഖം ആണ്!!!!!

എനിക്കൊരു ജീവിതം തെരഞ്ഞെടുക്കാൻ പറ്റില്ല ജോയൽ!!!
ആരെങ്കിലും എന്റെ ദേഹത്ത് സ്പർശിച്ചാൽ അപ്പോൾ ഓർമ്മവരുന്നത് അയാളെയാണ്!!!
അപ്പോഴൊക്കെയും ഓക്കാനം വരും എനിക്ക്!!! സ്വയം ഇല്ലാതാവാൻ തോന്നും…

കുറെ കൗൺസിലിംഗ് മറ്റുമായി ഞാൻ ജീവിച്ചു പോകുന്നു എന്നേയുള്ളൂ പക്ഷേ ആ മുറിവ് ഒന്നും എന്റെ മനസ്സിൽ നിന്ന് പൂർണ്ണമായും ഭേദമായിട്ടില്ല!!!!!””””

ജോയലിന്റെ മുഖത്ത് നിന്ന് അപ്പോഴും ചിരി മാഞ്ഞിരുന്നില്ല അയാൾ പെട്ടെന്ന് അവളെ നെഞ്ചിലേക്ക് ചേർത്തു…

“”” എന്റെ പെണ്ണെ ഇതിൽ നീ ചെയ്ത തെറ്റ് എന്താണ്??? കാമവും സ്നേഹവും രണ്ടും രണ്ടാണ് പെണ്ണെ… എനിക്കാവും നിന്റെ മനസ്സിലെ ആ മുറിവ് മായിച്ചു കളയാൻ… എന്റേത് മാത്രമാക്കാൻ!! ഈയൊരു രാത്രിയിലും നീ ഒരു സ്വപ്നവും കണ്ട് ഞെട്ടി ഉണരില്ല!!! അങ്ങനെ വന്നാലും ചേർത്ത് പിടിക്കാൻ ഞാൻ ഉണ്ടാവും… “”””

എല്ലാം കേട്ട് മൂട്ടിലെ പൊടിയും തട്ടി പോകും എന്ന് കരുതിയ
നേരത്ത് ജോയിലിന്റെ അത്തരത്തിലുള്ള വാക്കുകൾ അവൾക്ക് അത്ഭുതം ആയിരുന്നു…

ജോയലിന്റെ നിർബന്ധപ്രകാരം തന്നെ ഏറ്റവും അടുത്ത മുഹൂർത്തത്തിൽ അവളുടെ കഴുത്തിൽ അവൻ മിന്നുകെട്ടി…

പിന്നെ അവൾ അറിയുകയായിരുന്നു യഥാർത്ഥ സ്നേഹം..

ജോയൽ പറഞ്ഞത് ശരിയായിരുന്നു സ്നേഹം കൊണ്ട് പ്രിയപ്പെട്ടവർ നമ്മെ പൊതിഞ്ഞു പിടിക്കുമ്പോൾ മറ്റെന്തു തന്നെ വന്നാലും നമ്മെ സ്പർശിക്കാൻ പോലും ആവില്ല…
അതുപോലെതന്നെ മനസ്സിനേറ്റ എന്തും മുറിവും യഥാർത്ഥ സ്നേഹത്തിന് മായ്ക്കാൻ ആവും..