ഇനിയെങ്ങോട്ട് പോണം താൻ, താലി കെട്ടിയവന് വേണ്ടെങ്കിൽ പിന്നെ വീട്ടുകാർക്കും..

വൈകാശി
(രചന: Gopika Gopakumar)

“എന്റെ അനിയനേം കൊ ന്ന് ജയിലിൽ പോയ നിന്നെ ഇനിയും ഞാൻ എന്റെ ഭാര്യയായി വാഴിക്കണംല്ലെ ടി ???? ……..

ഇറങ്ങി പോയിക്കോണം എങ്ങോട്ടാന്ന് വെച്ച …… നീ കൊ ന്നതന്റെതെ ചോ ര യേ യ …. ”

കവിളിലെറ്റ ആദ്യത്തെ പ്രഹരത്തിൽ നിലതെറ്റി വീഴുമ്പോഴും കാതിൽ മുഴങ്ങി കേട്ട വാക്കുകൾ ……… വൈഗ പൊട്ടി വന്ന കണ്ണീർ കടിച്ചമർത്തി അവനെ നോക്കി ………

ചുറ്റും കൂടിയവരുടെ മിഴികളും തങ്ങളിൽ തന്നെയാണ് ………… അവൾ സാരി തുമ്പ് ചുഴറ്റി നിന്നതും ,’ അവർ ……. അയാളുടെ ‘അമ്മ അവൾക്ക് നേരെ ദേഷ്യത്തിൽ ചീറി ………

“അസത്ത് …….. എന്ത്‌ തെറ്റാടി ന്റെ മോൻ നിന്നോട് ചെയ്തത് ????…… ഗുണം പിടിക്കില്ലെടി നീ…… ഒരു കാലത്തും നീ ഗുണം പിടിക്കത്തില്ല ……… ഏട്ടത്തി ഏട്ടത്തിന്നല്ലെടി ന്റെ കൊച്ചു നിന്നെ വിളിച്ചത് …..”

ശാപ വാക്കുകൾ പോലെയവളുടെ തലയ്ക്ക് മീതെ വന്നെത്തിയ അമ്മ മനം ………

വൈഗയ്ക്ക് നേരെ നീളുന്ന പല കണ്ണുകളിലും ഒരേ സമയം ദൈന്യതയും പരിഹാസവും നിറഞ്ഞിരുന്നു ……… തനിക്ക്‌ നേരെ വലിച്ചെറിഞ്ഞ ബാഗും ,’ പൊട്ടിച്ചെടുത്ത താലിയും ….

അവളത് കയ്യിലൊതുക്കി കൊണ്ട് തന്റെ പാതിയെയും അമ്മയെയും ഒന്ന് നോക്കി ,’ പിന്നെ മെല്ലെ നിറ കണ്ണുകൾ തുടച്ചു കൊണ്ട് ഉമ്മറപ്പടിയിൽ നിന്നും നടക്കുമ്പോഴും കേട്ടിരുന്നു പിന്നിലെ വാതിൽ കൊട്ടിയടയുന്ന സ്വരം ………

“അവൾ ഒരു പോക്ക് കേസാന്നല്ലേ വീട്ടാർ പലരും പറഞ്ഞത് …….. ആർക്ക് അറിയാം സത്യം ??? …….

എന്തായാലും നാശം പിടിച്ചു പെണ്ണ് ഈ കോളനിന്ന് പോയ മതിയായിരുന്നു ഇല്ലേൽ നമ്മുടെ പിള്ളേരും ഇവളെ പോലെ …. ഛെ വൃത്തികെട്ടവൾ ……. ”

തല കുനിച്ചു വഴിയിലൂടെ നടക്കുമ്പോഴും പലരിലും കേട്ട വാക്കുകൾ ……… താൻ ഇന്നൊരു അഴിഞ്ഞാട്ടക്കാരിയാത്രെ….

വൈഗ വീണ്ടും ഒരു തവണ കൂടി അവ പറഞ്ഞു നോക്കി ……….. പിന്നെ തനിക്കു നേരെയായി വരുന്നവരെ മറികടന്നു മുന്നോട്ട് നടക്കുമ്പോഴും കേട്ടു …….

ആ കോളനിയിലെ സ്ത്രീകളിൽ ബാക്കിയായി പുച്ഛം ,’മുറുമുറുപ്പ് അങ്ങനെ പലതും ………. എല്ലാം താൻ പ്രതീക്ഷിച്ചിരുന്നു ………എല്ലാം പ്രതീക്ഷിച്ചാണ് വന്നത് ,’ പക്ഷേ ഇത്രത്തോളം താൻ ………

“”””” ഏട്ടത്തി ……. ഏട്ടത്തി ….. “”””” പിന്നിൽ നിന്നുള്ള സ്വരം .. വൈഗയുടെ കൂച്ചു വിലങ്ങിട്ട പോലെ നിശ്ചലമായി… കാർത്തിക ,’ കാർത്തിയേട്ടന്റെ കുഞ്ഞി പെങ്ങൾ ,’ …… കാർത്തു മോൾ ………

വൈഗ അവൾക്ക് ഒരു വിളറിയ ചിരി സമ്മാനിച്ചു കൊണ്ട് പിന്തിരിഞ്ഞു നടന്നു ………

“”””” ഏട്ടത്തി …….. ഏട്ടത്തി എങ്ങോട്ടാ പോണേ ??? ……. ന്റെ കൂടെ വാ ഞാൻ എല്ലാം അവരോട് പറയാം ……. ഏട്ടത്തി വാ …… “”””

ഓടി കിതച്ചെത്തിയ പതിനഞ്ചുക്കാരിടെ വിലങ്ങിയ ശബ്ദം ……… വൈഗ കാറ്റിന് താളം പിടിച്ചു പറന്നു തുടങ്ങിയ സാരി തോളിലേക്ക് വലിച്ചിട്ട് കൊണ്ട് അവളുടെ കവിളിൽ മെല്ലെ തലോടി …..

“”””” വേണ്ട ……. കാത്തു ,’ ന്റെ കുട്ടീങ്ങട്ട് ചെല്ലു …… ഏട്ടത്തി ആ വീട്ടിൽ നിന്നാലത് ചിലപ്പോൾ ശരിയാവില്ല ……..ന്റെ കുട്ടീ വീട്ടിൽ പൊയ്ക്കോ ………. “”””””

മുറിഞ്ഞു മുറിഞ്ഞു പോകുമ്പോഴും അവൾ പറഞ്ഞൊപ്പിച്ചു … കാർത്തിക അവളെ വിടില്ലെന്ന് വിസമ്മതിച്ച പോലെ മുറുകെ കെട്ടിപ്പിടിച്ചു ………

“””” ഏട്ടത്തിടെ കുട്ടീ പറയണത് കേൾക്ക് മോളെ ??? ……… ഏട്ടത്തി വന്നു കണ്ടോളം ന്റെ മോളെ ……… പിന്നെ ഒരിക്കലും ഒന്നും നീ കാർത്തിയേട്ടനോടോ അമ്മയോടൊ പറയാൻ നിൽക്കരുത് …….

അവർ താങ്ങില്ല മോളെ ,’ ഇപ്പോൾ ഞാൻ തെറ്റുക്കാരിയ അതങ്ങനെ തന്നെ ഇരുന്നോട്ടെ ന്റെ കുട്ടീ പൊയ്ക്കോ ….. എന്നോട് ഇങ്ങനെ സംസാരിക്കുന്നത് കണ്ട തന്നെ അത്‌ ആർക്കും ഇഷ്ടവില്ല്യ …… “””””

പോകാൻ താൽപ്പര്യമില്ലാതെ ചുറ്റി പിടിച്ചവളുടെ കൈകളടർത്തി മാറ്റി നടക്കുമ്പോഴും ,’ ഇനി എന്താണെന്നതായിരുന്നു മുന്നിലുള്ള ചോദ്യം ……..

ഇനിയെങ്ങോട്ട് പോണം താൻ ,’ താലി കെട്ടിയവന് വേണ്ടെങ്കിൽ പിന്നെ വീട്ടുകാർക്കും ഭാരമാവും … അല്ലെങ്കിൽ തന്നെ ഒരു കൊലയാളിയായ മോളെ എങ്ങനെ താമസിപ്പിക്കുംല്ലേ ??? ……..

അനിയത്തിക്ക് നല്ലൊരു ബന്ധം കിട്ടിയില്ലേൽ അതും തന്റെ നേർക്കാവും ……… വേണ്ട തനിച്ചായവൾക്ക് ചിലപ്പോൾ ദൈവം കൂട്ടാവും ………

വീശിയടിച്ച കാറ്റിനൊപ്പം ഓർമ്മകൾ പിന്നിലേക്ക് ഓടാൻ തിടുക്കം കൂട്ടിയപ്പോൾ തടഞ്ഞില്ല ……. അല്ല എങ്ങനെ ഓർക്കാതെയിരിക്കും എത്ര നല്ല സുന്ദര നിമിഷങ്ങളായിരുന്നു …….

എത്ര നല്ല വർഷങ്ങളായിരുന്നു ………. എന്നാൽ ഇന്ന് ….. അവൾ തെന്നി മാറുന്ന മുടിയിഴകൾ ഒതുക്കി നടത്തത്തിന് വേഗത കൂട്ടി ….. അപ്പോഴും ചുണ്ടിൽ നല്ല നാളുകളുടെ ഓർമകളിൽ ബാക്കി പോലെ പുഞ്ചിരിയും ഉണ്ടായിരുന്നു …….

വൈഗ …….. വൈഗ ജയദേവൻ ,’ എത്ര പെട്ടന്നാണ് താനൊരു മകളും മരിമകളുമായി മാറിയത് ……… കോളേജ് പഠനത്തിനിടെ കണ്ടെത്തിയതായിരുന്നു കാർത്തിയെ ,’ അല്ല കാർത്തിക്ക് സാറിനെ …….

ആദ്യം കളിയായി വന്നതായിരുന്നു ആ മനുഷ്യൻ തന്റെ ജീവിതത്തിൽ …….. പിന്നീട് ക്ലാസ്സിലെത്തിയപ്പോൾ അധ്യാപകനാണെന്ന തിരിച്ചറിവ് തന്നിൽ ചെറുതൊന്നുമല്ല ചമ്മൽ ഉളവാക്കിയത് ……..

എല്ലാരും വായി നോക്കിയ കൂട്ടത്തിൽ താനും അദ്ദേഹത്തെ വായി നോക്കിന്ന് പറയാം ………. അല്ലെങ്കിലും ഒരു കോളേജ് ക്യാമ്പിസ് പ്രണയത്തിന് എന്നും പുതുമയില്ലെങ്കിലും അതുമൊരു രസമണല്ലോ ………

പൊതുവെ പേടിയുള്ള സ്വഭാവമായത് കൊണ്ട് പ്രണയം പറയാൻ പേടിയായിരുന്നു ……… അതുകൊണ്ട് പൊട്ടി മുളച്ച പ്രണയം അത്രയും മനസ്സിലിട്ടു മൂടി പഠനത്തിൽ ശ്രദ്ധ ചെലുത്തി …….. വർഷം ഒന്നല്ല രണ്ടു കഴിഞ്ഞു പഠിച്ചിറങ്ങുമ്പോൾ പറഞ്ഞില്ല ……..പക്ഷേ ……….

രണ്ട് മാസത്തിനിപ്പുറം അമ്മയെയും പെങ്ങളെയും കൂട്ടി തന്നെ പെണ്ണ് ചോദിച്ചു വന്നപ്പോഴാണ് താനും അറിഞ്ഞത് …….. ആ മനുഷ്യന് ഈ വൈഗ എത്ര വേണ്ടപ്പെട്ടവളാണന്ന കാര്യം …….

നിശ്ചയവും വിവാഹവും കഴിഞ്ഞു അദ്ദേഹത്തിന്റെ ഭാര്യ പദവിയും വൈകാതെ ഏറ്റുവാങ്ങി ……. അമ്മ തന്റെ അമ്മയെ പോലെ സ്നേഹവും വത്സവല്യവുമായിരുന്നില്ലേ ???? …….

മരുമകളന്ന് എടുത്തു പറഞ്ഞിട്ടില്ല ,’ മകളെന്ന് മാത്രം കേട്ട ‘, അറിഞ്ഞ കരുതലായിരുന്നു അമ്മയ്ക്ക് ………. കാർത്തിക ……

തന്റെ അനിയത്തിടെ അതേ പ്രായമല്ലേ ഉള്ളു ……. ഏറ്റവും കുഞ്ഞു പെങ്ങളെന്ന് പറഞ്ഞു കാർത്തിയേട്ടൻ ആ പെണ്ണിനെ എനിക്ക്‌ പരിചയപ്പെടുത്തുമ്പോൾ അവൾ മകളായിരുന്നു തനിക്ക് ……….. തന്റെ ആദ്യത്തെ മകൾ ………

നാലഞ്ചു ദിവസത്തെ വിരുന്നു പോക്കും കഴിഞ്ഞെത്തിയപ്പോഴാണ് അദ്ദേഹത്തിന്റെ സഹോദരനെ താൻ കാണുന്നത് ……… കൗശിക് എന്ന കിച്ചു …… ബാംഗ്ലൂരിൽ എവിടെയോ എംബിസ്‌ പഠനം ബാക്കിയാക്കി വന്നവൻ ……..

പരീക്ഷയെ പഴി ചാരി വിവാഹത്തിന് വരാൻ കഴിഞ്ഞില്ലെന്ന് പരാതി നികത്തിയപ്പോൾ മുതൽ തന്റെ പിന്നാലെ കൂടി കൊച്ചു പയ്യൻ …….. എല്ലാരും എത്ര സന്തോഷയമായിരുന്നു .. പിന്നെയും പിന്നെയും ദിവസങ്ങൾ ഓടി മറഞ്ഞു ……..

എത്ര സുന്ദരമായ കൊച്ചു കുടുംബാമയിരുന്നു തന്റെയും കർത്തിയേട്ടന്റെയും ……. പക്ഷേ അവിടേക്കായിരുന്നു ആ രാത്രി വിരുന്നെത്തിയത് ………. തന്റെ അവസാന സന്തോഷം ബാക്കിയാക്കിയ ഉത്സവ രാത്രി ……..

ക്ഷേത്രത്തിൽ ഉത്സവം പറഞ്ഞു ബന്ധുക്കളത്രയും പോയാ കൂട്ടത്തിൽ കാർത്തിയേട്ടനും അമ്മയും പോയി ……….

കാത്തുന് പോകാൻ കഴിയില്ലെന്ന് പറഞ്ഞപ്പോൾ താനും കൂട്ടായി അവൾക്കൊപ്പം വീട്ടിലിരുന്നു ….. താലവും ,’ പൂരവും ഉമ്മറപ്പടി കടന്നു പോകുന്നുന്ന് കേട്ടപ്പോൾ ,’ ആ ശബ്ദം ശ്രവിച്ചപ്പോൾ ഇറങ്ങി പോയതാണ് കാണാനുള്ള കൊതി കൊണ്ട് ………

ചെണ്ടയും തായമ്പക കച്ചേരിക്കുമിടയിൽ കാത്തു സുരക്ഷിതമാണെന്ന് ഓർത്തും ഓർക്കാതെ ഓടി കയറിയപ്പോഴയിരുന്നു ആ കാഴ്ച തന്റെ ഹൃദ്യത്തെയെ നടുക്കിയത് ……… തന്റെയെന്നല്ല ഏതൊരു പെണ്ണിനും സഹിക്കില്ല ……..

സ്വന്തം പെങ്ങളായി കരുതേണ്ട കാത്തുനെ വെറും കാമത്തിൽ നോക്കുന്ന കിച്ചുനേ കണ്ടപ്പോൾ ,’ അവൻ മുന്നിൽ ഭയന്നു വിറച്ചു നിൽക്കുന്ന ആ പതിനഞ്ചുക്കാരിയെ പിടിച്ച് മാറ്റുമ്പോഴവൻ വല്ലാത്തൊരു മാനസികവസ്ഥയിലായിരുന്നു ……

അവളെ സുരക്ഷിതമാക്കി തിരിയുമ്പോൾ അവന്റെ കൈകൾ തന്റെ സാരിയിൽ പിടിത്തമിട്ടപ്പോൾ കൈകൾ ഉയർത്തി ………

എന്നിട്ടും തന്നെ വാശിയോടെ കടന്നു പിടിക്കാൻ ശ്രമിച്ചവനെ അടുക്കളപ്പടിയിലിരുന്നു അരിവാളിൽ ആഞ്ഞു വീശുമ്പോൾ കൈ വിറച്ചില്ല …… മനസ്സ് കരഞ്ഞില്ല ……… എന്തുകൊണ്ടോ അവനെ പോലുള്ളവർ മരിക്കണന്ന് ചിന്തയായിരുന്നു മനസ്സിൽ ………

ഭയത്തിൽ മൂലയിൽ ചുരുങ്ങി കൂടിയ കാത്തുനെ മാറോട് ചേർത്തു സമാധാനിപ്പിക്കേയാണ് കർത്തിയേട്ടനും അമ്മയുമെത്തിയത് ………

സത്യങ്ങൾ ചോദിച്ചറിയാൻ ശ്രമിച്ച ഏട്ടൻ മുന്നിൽ ബന്ധുക്കൾ വരച്ചു ചേർത്ത കഥകൾ നിറഞ്ഞു നിന്നപ്പോഴും മരവിച്ചവസ്ഥ മാത്രമായിരുന്നു …..

പോലീസ് വിലങ്ങോടെ ജീപ്പിൽ കയറുമ്പോഴും മുഖം തിരിച്ചു നിന്ന കാർത്തിയേട്ടൻ ….. പിന്നിൽ നിറഞ്ഞ കണ്ണുകളോട് നിന്ന കാത്തു ,’ സത്യം പറയണന്ന് ഉണ്ടെങ്കിലും അവളെയും മറ്റൊരു വാർത്തയായി ചിത്രീകരിക്കും സമൂഹം ………

വേണ്ട ഒരാളും അറിയണ്ടന്ന് ചിന്തയോടെ പിന്നിടുള്ള ദിവസങ്ങൾ കോടതിയും വിചാരണയുമായി തള്ളി നീക്കുമ്പോൾ ഒരാളും തേടി വന്നില്ല ……

വെറും പതിനാല് ദിവസത്തിന് ഇപ്പുറം ജീവ പര്യന്തം വരെ കിട്ടമായിരിന്നിട്ടും കോടതി തന്നെ വെറുതെ വിട്ടു ജാമ്യാത്തിലോ പക്ഷെ എങ്കിൽ ആരാവും ??? …….. എന്തിന് ??? ….. എന്തിന് വേണ്ടിന്ന് അറിയില്ല ………

എങ്കിലും ഒത്തിരി സന്തോഷം കൊണ്ട് ഓടി ചെന്ന വീട്ടിൽ നിന്നും ഒരു പടിയിറക്കം …….. കാർത്തിയേട്ടനും അമ്മയ്ക്കും തന്നെ ……… അവൾ നിറഞ്ഞു വന്ന കണ്ണുകളമർത്തി തുടച്ചു ……… എങ്ങോട്ട് പോകണം ഇനി ??? …… അറിയില്ല …… വീട്ടിൽ ചെന്നാൽ ചിലപ്പോൾ ??? ……..

ബാസ്റ്റന്റിലേക്ക് നടക്കുമ്പോഴും എങ്ങോട്ടെന്ന് അറിയില്ല …….. പോകണം …… എങ്ങോട്ട് എങ്കിലും പോയേ തീരൂ തനിക്ക് ??? ……. ഏട്ടൻ കെട്ടിയ താലിയും നെഞ്ചോട് ചേർത്തു വച്ചു നടക്കുമ്പോൾ ചോദ്യങ്ങൾ മാത്രം …….. കുത്തി തുളയുന്ന സൂര്യ വെളിച്ചം …….

ദൂരെയായി വരുന്ന ബസ്സ് കണ്ടതും ക്രോസ് ചെയ്യാനുള്ള ശ്രമം നടത്തിയെങ്കിലും ആ കാലുകൾ ഇടറി പോയിരുന്നു …… കണ്ണിൽ പടർന്നു കയറിയ ഇരുട്ടും ഉറയ്ക്കാത്ത കാലടികളും ഒരു താങ്ങിനായി പ്രതീക്ഷിച്ചു ഊർന്നു വീഴുമ്പോഴും അവളോരു ആശ്രയത്തിനായി ശ്രമിച്ചു ……..

ഹോസ്പിറ്റലിലെ മനം മടുപ്പിക്കുന്ന ഗന്ധം അസഹ്യമായതും ‘, ഇൻജക്ഷൻ നീഡിലിൻ വേദനയും വൈഗ കണ്ണുകൾ വലിച്ചു തുറന്നു ………..

കറങ്ങുന്ന ഫാനിലക്ക് ഒന്ന് രണ്ടു നിമിഷം നോക്കി ‘, പിന്നെ ചുറ്റുമൊന്ന് കണ്ണുകളോടിച്ചതും അറിഞ്ഞു താനൊരു ഹോസ്പിറ്റലിലാണെന്ന യാഥാർത്ഥ്യം ……..

അരികിലായി പുറം തിരിഞ്ഞു നിൽക്കുന്ന ആളെ കണ്ടതും അവൾ എഴുന്നേൽക്കാൻ ഒരു വിഫല ശ്രമം നടത്തിയെങ്കിലും തോറ്റു പോയിരുന്നവളുടെ ശരീരം ……….

ആളനക്കം കേട്ടതും അവൻ മുഖത്തെ ചിരി മായാതെ തിരിഞ്ഞു …… അവൾക്ക് അരികിലെ കസേര വലിച്ചിട്ടു ഇരുന്നു …….

“”””” മ്മ്ഹ്ഹ്ഹ ……. വൈഗ കാർത്തിക് മേനോൻ ??? ……. “”””” ചോദ്യങ്ങൾ സംശയങ്ങളും ബാക്കിയാക്കി തലയാട്ടുമ്പോൾ അവനിൽ പുഞ്ചിരി മാഞ്ഞിരുന്നില്ല …….. വൈഗ ‘, അവൾ അവനെയൊന്ന് നോക്കി ……

തന്നെക്കാൾ പ്രായം മൂന്നോ നാലോ കൂടുതൽ ഉണ്ടാവും …….. കണ്ണുകളിൽ തെളിഞ്ഞു കാണുന്ന കുസൃതി ‘, എന്തൊക്കെയോ പറയാതെ പറയുന്നവന്റെ മുഖം ……. വീണ്ടും അവൾ സംശയത്തോടെ അവനിലേക്ക് നോക്കി തന്നെയിരുന്നു ………

“”””” എടൊ ??? ……. “”””” അവൻ അവൾക്ക് നേരെ വിരൽ ഞൊടിച്ചതും വൈഗ ഞെട്ടി മുഖമുയർത്തി ……… പിന്നെ പുഞ്ചിരിക്കാൻ ശ്രമിച്ചു കൊണ്ട് പതിയെ എഴുന്നേറ്റിരുന്നു ……….

“”””” വൈഗ …….. തന്റെ റിലറ്റിവെസ് ആരേലും ഉണ്ടോ ??? ……. ഉണ്ടെങ്കിൽ നമ്പർ താ …….. ഞാൻ വിളിക്കാം ……. “””””

“”””” വേണ്ട ……. “”””” ഫോൺ കയ്യിൽ എടുത്തവനെ ഒറ്റ വാക്കിൽ വിലക്കിയതും അയാൾ അവളെയൊന്നു നോക്കി …… പിന്നെ നേർത്ത ചിരി മറുപടി യാക്കി മടക്കി ………

“””” ഞാൻ ഋഷി ……. ഉച്ചയ്ക്ക് ഇയാൾ മയങ്ങി വീണത് എന്റെ കണ്മുന്നിലായിരുന്നു ‘, ഡോക്ടറായത് കൊണ്ട് കൂടുതൽ ഒന്നും ആലോചിക്കേണ്ടി വന്നില്ല തന്നെ എന്റെ ഹോസ്പിറ്റലിൽ കൊണ്ടുവരാൻ ……. anyway congratulations വൈഗ ……. you are carrying now ……. “””””

വൈഗയ്ക്ക് ഒരേ സമയം സങ്കടവും സന്തോഷം തോന്നിപ്പിച്ച വാക്കുകൾ ……. അവൾ തന്റെ കൈ തലം മെല്ലെ സാരിക്ക് മുകളിലെ വയറിനോട് ചേർത്തു വച്ചു ……… നിറഞ്ഞു വരുന്ന കണ്ണും മനസ്സും ……….

“””” കാർത്തിയേട്ട ……. നമ്മുക്കും ഒരു വാവ വേണ്ടേ ….. അമ്മ ചോദിച്ചു …… എപ്പോഴാ നമ്മൾ അമ്മയുടെ കയ്യിലേക്ക് ഒരു കുഞ്ഞു വൈഗയെയോ കുഞ്ഞു കാർത്തിയെയോ വച്ചു കൊടുക്കാന്ന് ….. “””” അവൾ കാർത്തിക്കിന്റെ നെഞ്ചിൽ നഖ ചിത്രം വരച്ചു കൊണ്ട് ചോദിച്ചു നിർത്തി ……..

“”””” ആഹ് …… ആദ്യം നിന്റെ കുട്ടിക്കളി മാറട്ടെ വൈശു …… എന്നിട്ടാവാം പെണ്ണേ ‘, ഈ കുഞ്ഞാവ ……… ദേ ഒന്നല്ല രണ്ടല്ല മൂന്നെണ്ണം നമുക്ക്‌ അമ്മേടെ കയ്യിൽ കൊടുക്കാം …….
ഇപ്പോൾ എന്റെ വൈശുമ്മ വാ ഇങ്ങോട്ട് ……. “””””

പ്രേമ പൂർവം അവളെ വാരി പുണരുമ്പോൾ ആ പെണ്ണ് കയ്യിൽ എണ്ണം പിടിക്കുകയായിരുന്നു …….. മൂന്ന് കുരുന്നിന് സ്വപനങ്ങളെ താലോലിച്ചിരുന്നവളുടെ മനസ്സ് ………

“”””” ഡോ ??? ……. “”””” വീണ്ടും ഋഷിടെ ശബ്ദത്തിൽ ഞെട്ടി നോക്കുമ്പോൾ മാത്രമായിരുന്നു അറിഞ്ഞത് അവൾ …… താൻ കഴിഞ്ഞു പോയ നിമിഷങ്ങളിൽ മുഴുകി പോയതാണെന്ന് സത്യം ……. വൈഗ ഓർമകളിൽ പെയ്തിറങ്ങിയ കണ്ണുകൾ തുടച്ചു നീക്കി വ്യർത്ഥമായി പുഞ്ചിരി വരുത്തി …….

“””” ഡോ …….. തനിക്ക് ഞാൻ ചോദിച്ചത് മനസ്സിലായോ ???? …….. തന്റെ ഹസ്ബന്റിന്റെ നമ്പർ താ …….. അല്ലാതെ ഒറ്റയ്ക്ക് തന്നെ വിട്ട ശരിയാവില്ല …….. ബോഡി വല്ലാതെ വീക്കാണ് തന്റെ …….. ???? ……. “”””””

ശാസനയോടെ അവളെ പറഞ്ഞു മനസ്സിലാക്കുമ്പോൾ വൈഗ പ്രതീക്ഷയെന്ന പോലെ കാർത്തിക്കിന്റെ നമ്പർ പറഞ്ഞു കൊടുത്തു ………

ഒന്ന് രണ്ടു തവണ വിളിച്ചിട്ടും കിട്ടാതെ വന്നതും വീട്ടിലെ നമ്പറിലും വിളിച്ചു ഋഷി ………. മാറി മാറി പറഞ്ഞു കൊടുത്തു നമ്പർ ……. ഒടുവിൽ പ്രതീക്ഷയിൻ നറു തിരി പോലെ മറുവശത്ത് കാൾ കണക്കറ്റ് ആവുമ്പോൾ മനസ്സ് തുടിച്ചുയർന്നു ……

തന്റെ കുഞ്ഞിൻ അച്ഛനെ പുണരാൻ ……. ആ നെഞ്ചിൽ വീണു കരയാൻ വെമ്പിയവൾ …..
പക്ഷെ നിരാശയോടെ ഫോൺ ടേബിളിലേക്ക് വയ്ക്കുമ്പോൾ അവളുടെ ചുണ്ടിലെ ചിരിയും മാഞ്ഞിരുന്നു ……….

“”””” എന്നെ ….. എന്നെയവർ വേണ്ടന്ന് പറഞ്ഞുല്ലേ ??? …… “”””” തീർത്തും ശാന്തമായ സ്വരമായിരുന്നു അവളുടേത് …… അവൻ ആ പെണ്ണിനെ നോക്കി ‘, മനസ്സ് കരയാൻ വെമ്പുന്നത് മറച്ചു പിടിച്ചുള്ളവളുടെ പുഞ്ചിരി ….. കൂടുതൽ ചോദ്യങ്ങളും ഉത്തരങ്ങളും ഇല്ലാതെയവൾക്ക് നേരെ നോക്കുമ്പോഴും വൈഗ പുഞ്ചിരിക്കുകയായിരുന്നു …….

വേദനയിൽ ചാലിച്ച പുഞ്ചിരി ……… ഋഷിയുടെ നോട്ടത്തിൽ ചോദ്യമറിഞ്ഞ പോലെ അവൾ വാക്കുകൾ കൂട്ടിച്ചേർത്തു ……….വളരെ പതിഞ്ഞ ഇടറിയ സ്വരത്തിൽ ………

“ഞാൻ ….. ഞാൻ …. ഞാനൊരു കൊലയാളിയാണ് …… ”

അവിടെയും അവളുടെ ഉത്തരങ്ങൾ അവനെ ചിന്തിപ്പിച്ചോ ?? …… ഞെട്ടിപ്പിച്ചിരുന്നുവോ.???…. തീർത്തും മൗനം തളം കെട്ടിയ നിമിഷങ്ങളായിരുന്നു ഇരുവരിലും…..

വൈകാശി കഥ തുടർന്നു വായിക്കുവാൻ (ഭാഗം 2)

Leave a Reply

Your email address will not be published. Required fields are marked *