വൈഗയ്ക്ക് എങ്ങോട്ടെക്ക പോവേണ്ടത്, കുറച്ചേറെ നേരത്തെ നിശബ്ദതയ്ക്ക്..

വൈകാശി (അവസാന ഭാഗം)
(രചന: Gopika Gopakumar)

“വൈഗയ്ക്ക് എങ്ങോട്ടെക്ക പോവേണ്ടത്?” കുറച്ചേറെ നേരത്തെ നിശബ്ദതയ്ക്ക് ശേഷം അവന്റെ ചോദ്യമെത്തിവളെ തേടി…

അതിന് ഉത്തരമായി തല താഴ്ത്തി നിന്നവളിൽ നിന്നും തന്നെ ഉത്തരം അറിഞ്ഞ പോലെ ,’ ….. ഋഷി മുറിയിൽ നിന്നും പുറത്തേക്കിറങ്ങി പോവുന്ന കാഴ്ച ….

അവൾ അവന്റെ പോക്ക് നോക്കി ശേഷം പതിയെ തന്റെ ഉദരത്തിലേക്ക് കരം ചേർത്തു വച്ചു കണ്ണുകളടച്ചു കിടന്നു ……..

” വെസ്റ്റ് മെറിഡിയൻ ” കായാലോരം ചേർന്നുള്ള ഫ്ലാറ്റിലേക്ക് അയാൾക്കൊപ്പം നടന്നടുക്കുമ്പോൾ നെഞ്ചിടിപ്പിൻ വേഗത ആ പെണ്ണിൽ കൂടുതലായിരുന്നു… ചുറ്റുമുള്ള സഹ താമസക്കാരുടെ ചൂഴ്ന്നു നോട്ടങ്ങളെ തീർത്തും അവഗണിച്ചു ഋഷി അവളെയും കൂട്ടി ഫ്ലാറ്റിന്റെ ഡോർ ബെല്ലടിച്ചു ………

ഹോസ്പിറ്റലിൽ സംസാരത്തിനും ശേഷം കൂടുതൽ ചോദ്യങ്ങൾ ഇല്ലാതെ തന്നെ കൂടെ കൂട്ടിയതാണയാൾ ……. എന്തിനാണ് ഇത്രയും നേരത്തെ പരിചയമുള്ള തന്നെ ??? …….

ഒരു പിടി ഉത്തരമില്ല ചോദ്യങ്ങൾ മനസ്സിലൂടെങ്ങും കടന്നു പോയി കൊണ്ടിരുന്നു ………… പക്ഷെ അവയെല്ലാം നിഷ്പ്രയാസം സമാപിക്കുന്നു വിധം വാതിൽ തുറന്നു ഇറങ്ങി വന്ന സ്ത്രീയെ അവൾ ഒരു നിമിഷം നോക്കി ……….

അമ്മ ………….. അതേ അയാളുടെ അമ്മയാണെന്ന സംഭാഷണത്തിൽ തിരിച്ചറിഞ്ഞു പെണ്ണ് ………. അവർ നേർത്ത ചിരിയോടെവളേം കൊണ്ട് അകത്തേക്ക് കയറി പതിയെ ആ അവളെ സോഫയിൽ ഇരുത്തി മുടിയിഴകളിൽ തഴുകി തലോടി ………….

“”””” മോൾ പേടിക്കണ്ടട്ടോ ……. കാര്യം എന്തായാലും എല്ലാം ശരിയാവുംട്ടോ ……. വാ അമ്മ മുറി കാണിച്ചു തരാം …………. കുറച്ചു സമയം ഒന്ന് വിശ്രമിക്കുമ്പോൾ തന്നെ ചെറിയ ആശ്വാസം കിട്ടും ….””

വാത്സല്യത്തോട് അവളുടെ മുടിയിൽ തലോടി ,’ സ്നേഹത്തിൻ കരുതലിന്റെ സ്വരം ……….

“”അതൊന്നും വേണ്ട മാഡം …….. സാറിനോട് പറയാവോ എന്നെ ഒന്ന് റെയിൽവേ സ്റ്റേഷനിൽ കൊണ്ടു വിടാൻ ……… ഞാൻ കാരണം ഇവിടെ ഉള്ളവർ …….. അതൊന്നും ശരിയാവില്ല ……. “”””””

എങ്ങലോടെ അത്രയും പറഞ്ഞവളെ ആ സ്ത്രീ കടുപ്പിച്ചു നോക്കി ……….. പിന്നെ ആ കവിളിൽ തഴുകി …………

“”””” അടി തരും നല്ല …….. നീയിവിടെ തന്നെ നിൽക്കും ………. വെറുതെ വേണ്ടത്ത ഒന്നും ചിന്തക്കണ്ട ……….

ഇനി ഞങ്ങളുടെ കൂടെ ഇങ്ങനെ നിൽക്കാൻ ബുദ്ധിമുട്ടാണെൽ
എന്റെ കൈ സഹായത്തിന് നിൽക്കാംട്ടോ …… കുട്ടീ ….. അതൊക്കെ ഇപ്പോൾ അലോചിക്കതെ ചെന്ന് തൽക്കാലം വിശ്രമിക്ക് ന്റെ കുട്ടി …… “””””

“”””” എന്നാലും അതൊന്നും ശരിയാവില്ല മാഡം ……….. “””””” കൂടുതൽ വാക്ക് തർക്കം ഇല്ലാതെ ‘,

ആ അമ്മയുടെ നിർബന്ധത്തിന് വഴങ്ങി അവർ കാണിച്ച മുറിയിലേക്ക്‌ കയറി വാതിൽ അടച്ചു ബെഡിലേക്കിരുന്നു ………

കാർത്തിയേട്ടൻ തന്നെ വേണ്ടന്നോ ……. ???? ഏട്ടന്റെ കുഞ്ഞു കൂടിയല്ലേത്????………. പക്ഷേ ഇല്ല ‘, എന്നെങ്കിലും വരും ………. തന്നെ തേടി വരും ……….

അവൾ ഉദരത്തിൽ കൈ ചേർത്ത് വച്ചു പുലമ്പി ‘, ക്ഷീണം കൊണ്ട് പതിയെ കണ്ണുകൾ അടച്ചു കട്ടിലിലേക്ക് ചാരിയിരുന്നു ……… ഇനി മുന്നോട്ട് എന്താണെന്ന് വ്യക്തമല്ല പക്ഷെവിടെ ഇങ്ങനെ എത്ര നാൾ കഴിയും ???? ………..

അച്ഛൻ അമ്മയും പോലും തന്നെ തെറ്റുക്കാരിയായി കാണുന്നുണ്ടാവും ???? ……… എങ്കിലും ആരാണ് തന്നെ ജാമ്യത്തിലെടുത്തത് ???? ……. ചിലപ്പോൾ കാർത്തിയെട്ടനാവോ …….. ???

ദിവസങ്ങൾ ഓരോന്നായി കൊഴിഞ്ഞു വീണിരുന്നു ………. ഇതിനിടയിൽ അമ്മയും താനും കൂട്ടായിരുന്നു …………. ഡോക്ടർ മാത്ര തന്നോട് കൂടുതൽ സംസാരക്കില്ലാല്ലായിരുന്നു ……..

തന്നെ കാണുമ്പോൾ ഒന്ന് ചിരിക്കുന്നത് മാത്രമായി കാണാം ………… ഈ സമയങ്ങളിൽ എല്ലാം പല തവണ കാർത്തിയേട്ടനുമായി സംസാരിക്കാൻ അവസരങ്ങൾ കണ്ടെത്തിയിരുന്നു …… പക്ഷേ അവയെല്ലാം വിഫലമായി മാറിയിരുന്നത് മറ്റൊരു സത്യം ………..

പിന്നെയും ദിവസങ്ങൾ ആഴ്ചകളിലേക്ക് വ്യതി ചലിച്ചു കൊണ്ടിരുന്നു …..

ഫ്ലാറ്റിലുള്ള താമസക്കാർ പലരും ഋഷി ഡോക്ടർക്കൊപ്പം താൻ ഗാർഡനിൽ ചെന്നിരിക്കുമ്പോൾ സംശയങ്ങൾ ചോദ്യങ്ങളാക്കി എറിയുന്നത് അറിഞ്ഞിട്ടും ഡോക്ടർ കണ്ണുകൾ അടച്ചു കാണിക്കുന്നത് അത്ഭുതമായിരുന്നു ……….

അവരുടെ അർത്ഥം വച്ചുള്ള സംസാരവും അടക്കം പറച്ചിലും തന്റെ ചെറുതായി വീർത്ത വയറിനെ കുറിച്ചാണെന്നത് മറ്റൊരു യാഥാർത്ഥ്യം …………

ഇതൊന്നും തന്നെയും ഡോക്ടറെയും ബാധിക്കാ-ത്ത പോലെയായിരുന്നു അദ്ദേഹം തന്റെ കൈകൾ കോർത്തു നടന്നത് ……

ആ സമയമെല്ലാം മനസ്സിൽ ഉയരുന്ന ചോദ്യത്തിന് ഉത്തരത്തിനായി കാതോർ-ത്തു നിൽക്കുന്ന തനിക്ക് പുഞ്ചിരി സമ്മാനിച്ചു പോകുന്നയാളെ കാര്യമറിയാതെ നോക്കും താൻ ………..

വേദനയെടുത്തു കരയുന്ന നിമിഷങ്ങളിൽ ഡോക്ടർ വിളിപ്പാടകലെ ഓടിയെത്തുന്നത് പതിവായിരുന്നു ………. തന്റെ കുരുന്നിന് നേർത്ത ചലനങ്ങൾ പോലും കൃത്യമായറിഞ്ഞു ഉപദേശം നൽകുന്ന ഡോക്ടർ …….

പിന്നെയും ദിവസങ്ങൾ അടർന്നു വീണു കൊണ്ടിരുന്നു ………. എങ്കിലും പ്രതീക്ഷയോടെ കണ്ണും നട്ടിരിക്കുന്ന അവളെ ഋഷി ദൈന്യമായി നോക്കി കാണും …..

താൻ നൽകിയ വാക്കിന് മറുത്തായി അവളോട് പറയാനായിവൻ ശ്രമിച്ചു കൊണ്ടിരുന്നു ……

പക്ഷേ വിലക്കിയ ഓർമ്മകളിൽ സ്വയം ആ മനസ്സ് നീറി പുകയ്ക്കുന്നു ……….

ഒരിക്കൽ തന്നെന്ന പെണ്ണിനെ ചൊല്ലി വീട്ടുകാരോട് വഴക്കിട്ടപ്പോൾ സ്വയം ആ വീടിന്റെ പടിയിറങ്ങിയതാണ് ……….

അവിടെയും തന്നെ തോൽപ്പിച്ചു ആ അമ്മ ചേർത്തു പിടിച്ചപ്പോൾ എന്തിനന്ന് അറിയാതെ കണ്ണ് നിറഞ്ഞു …… വീണ്ടും വീണ്ടും ആവർത്തിക്കപെട്ടപ്പോൾ തനിക്കായി ബന്ധുക്കളോട് തർക്കിച്ചു അവർ രണ്ടാളും ……….

“””” വൈഗ മോളെന്തിനാ ഇവിടെ വന്നിരിക്കുന്നത് ???……. വാ അധികം തണുപ്പ് കൊള്ളണ്ട ഇവിടെയിരുന്നു ……. “”””” ഒരു രാത്രി ബാൽക്കണിയിൽ ചെന്നിരുന്നവളെ അമ്മയിൻ ശാസനയോടെ അവർ ചേർത്തു പിടിച്ചു ………..

ദിവസങ്ങൾ ആരെയും കാത്തു നിൽക്കാതെ അടർന്നു വീണു കൊണ്ടിരുന്നു ………. അഞ്ചും ആറും മാസം പതിയെ ഏഴിലേക്ക് യാത്രയായ-പ്പോൾ തന്റെ വീർത്ത വയറിനോട് പരിഭവങ്ങൾ ബാക്കിയായി ആ പെണ്ണിന് ………..

എങ്കിലും ഓർമകളിൽ കാർത്തിക് ഓടിയെത്തുന്ന നിമിഷം പതിവ് കാരച്ചിലെന്നതിനുപരി വെറുപ്പായിരുന്നു അവൾക്ക് …………

അവനോട് ……… സത്യം പലരും പറഞ്ഞിട്ടും കേൾക്കാത്ത അവനോട് …… തന്റെ കുഞ്ഞിന് താൻ മാത്രമെന്ന് പിന്നീട് സ്വയം പറഞ്ഞു പഠിപ്പിച്ചു അവൾ …………

“”””” വൈഗ ………. എന്താ ഇങ്ങനെ ഒരു ആലോചന ???? ……… “””””” പതിവില്ലാതെ തന്നെ തേടി വന്നവനെ അവൾ ഒന്ന് നോക്കി …….

“”””” അത് …….. എനിക്ക് എന്തേലും ജോലി ശരിയാക്കി തരോ ???? ………. അടുത്ത എവിടേലും ഒരു വീടുമെടുക്കാംല്ലോ …… “””””

“””””” അതെന്തിനാ അമ്മ എന്തെങ്കിലും പറഞ്ഞോ ???? ……… അതോ വേറെ ആരേലും എന്തെങ്കിലും ??? …….. “”””””

ഡൈനിങ് ടേബിളിൽ നിന്നവൻ എഴുന്നേറ്റു അവളെയെ കൂർപ്പിച്ചു നോക്കിയതും ,’ വൈഗ തല താഴ്ത്തി ഇരുന്നു ………..

“””””” തൽക്കാലം അത് പിന്നെ ആലോചിക്കാം വൈഗ നമുക്ക് ……….. ഇപ്പോൾ താൻ തന്റെ ഈ കുഞ്ഞിനെ മാത്രം കുറിച്ച് ആലോചിച്ച മതി ,’ നാളെ കഴിഞ്ഞു സ്കാനിങ്ങിന് പോവണം ….. രാവിലെ റെഡിയായി ഇരിക്ക് അമ്മയ്ക്കൊപ്പം ‘, ഞാൻ പറഞ്ഞിട്ടുണ്ട് വിളിച്ചു …….. “””””

കൂടുതൽ സംസാരങ്ങൾ ഇല്ലാതെ തന്നെയും മറികടന്നു പോകുന്നവൻ ………..

ഇത്രമേൽ കരുതൽ എന്തിനെന്ന് ചോദ്യത്തോടെ ആ കയ്യിൽ അവൾ പിടിത്തമിട്ടു ……….. അതോടെ വീണ്ടും മറുപടി ഡോക്ടർ പുഞ്ചിരിയിൽ ഒതുക്കി …….

“”””” തെറ്റ് ചെയ്യാത്തവർ ആരുമില്ല വൈഗ ……… പക്ഷേ ആ തെറ്റ് തിരുത്താൻ അവസരങ്ങൾ പലപ്പോഴും ലഭിക്കാറില്ലന്നത് മാത്രം ………. മ്മ്ഹ്ഹ പൊയ്ക്കോ ….. പോയി കിടന്നോ സമയം വൈകി ………. “”””””

പിന്നെ സംസാരങ്ങൾ ഇല്ലായിരുന്നു …….. മുറിയിൽ വന്നു ഇരിക്കുമ്പോൾ അമ്മയിൽ ഉപദേശങ്ങൾ ഉണ്ടായിരുന്നു തനിക്കായി ……… വെറുതേലും ആലോചിച്ചു പോകുന്നു ………… ഇവർ എത്ര നല്ലവരാണ് ……..

അമ്മയും ഡോക്ടറും …….. പക്ഷേ എങ്കിലും ഇത്ര കരുതൽ എന്തിനാവുമെന്ന് ചിന്ത ആ പെണ്ണിൽ അവശേഷിച്ചു ………. എങ്കിലും
കാർത്തിയ്ക്കായി തുടിക്കുന്ന ഹൃദയത്തെ അവൾ പാടെ അവഗണിച്ചിരുന്നു ………..

കടന്നു പോകുന്ന ദിവസങ്ങൾക്കിപ്പുറം ,’ ഒരിക്കൽ പോലും തന്നെ തേടിയുള്ള വരവില്ലായിരുന്നു കാർത്തിക്കിന് …….. ആ കാത്തിരിപ്പ് അവസാനിപ്പിച്ചതും കുഞ്ഞിന്റെതായ ചിന്തയിൽ മുഴുകി കൊണ്ടായിരുന്നു ……….

സ്വന്തം അല്ലാതിരുന്നിട്ടും വീർത്തു വരുന്ന വയറിലെ കുഞ്ഞിനെ കുറിച്ചു ആവലാതിയോടെയുള്ള സംസാരം ഡോക്ടർ പലപ്പോഴും അമ്മയോട് പറയുന്നത് കേട്ടിരുന്നു താൻ ………….

മാസങ്ങൾക്കിപ്പുറം എല്ലു നുറുങ്ങുന്ന വേദനയിൽ തന്നിലെ അമ്മയെ പരിസമാപ്തി-യിലെത്തിച്ചു കൊണ്ട് കുരുന്നു ജീവൻ ഈ ലോകത്തേക്ക് വരവരിയിച്ചപ്പോൾ ……… താൻ എന്ന പെണ്ണിനേകൾ സന്തോഷമായിരുന്നു ആ ഡോക്ടറിൽ …………

പൊടി കുഞ്ഞിനെ മാറോട് ചേർത്തു ചിരിയോടെ അമ്മയോട് പറയുന്ന ആളെ നോക്കിയിരുന്നു അന്നും താൻ,’ ഇത്രമേൽ സ്‌നേഹമോ ???? …… എന്തിനെന്നില്ലാതെ മനസ്സ് സന്തോഷിച്ചു ………… അപ്പോഴും കാർത്തിക്ക് അവൾക്ക് അന്യനായിരുന്നു ………..

അടർന്നു വീണ മസങ്ങൾക്കിപ്പുറം വൈകാശി മോളേയും നെഞ്ചോട് ചേർത്തു പിടിച്ചു ഋഷി ഡോക്ടർക്കൊപ്പം വീണ്ടും സഞ്ചരിച്ച വഴികളിലൂടെ ഒരു യാത്ര ………

സംശയം തോന്നിയിരുന്നെങ്കിലും പിന്നെയും പിന്നെയും ഋഷി ഡോക്ടറെ നോക്കുമ്പോൾ അവിടെ തീർത്തും നിശബ്ദത മാത്രമായിരുന്നു ………

ഒരു വർഷത്തിനൊടുവിൽ കാർത്തിയേട്ടന്റെ വീട്ടു പടിക്കൽ ചെന്നു നിൽക്കുമ്പോൾ അവിടം തീർത്തും ശൂന്യത മാത്രമായിരുന്നു …………..

അടഞ്ഞു കിടന്ന വാതിൽക്കൽ ഒന്ന് നോക്കി ,’ ഋഷി ഡോക്ടറെയും നോക്കിയതും …….. അയാൾ അവളുടെ കൈ പിടിച്ചു തെക്ക് വശത്തേക്കു നടക്കുന്നതറിഞ്ഞു അവളും നിർവികാരതയോടെ ചുവടുകളെടുത്തു വച്ചു ……………

“”””” കാർത്തിയേട്ടൻ ….. “”””” തെക്ക് വശത്തെ അസ്ഥിതറ നോക്കിയതും കാർത്തു ഓടിയെത്തി മുറുകെ കെട്ടിപ്പിടിച്ചു ……………

ചോദ്യങ്ങളോ ഉത്തരങ്ങളോ ഇല്ലാതെ ഋഷി മോളെ കയ്യിൽ നിന്നെടുത്തു അൽപ്പം ദൂരം നീങ്ങിയതും ,’ ആ മണ്ണിലേക്ക് …….. ആ കുഴി മാഠത്തിലേക്ക് നോക്കി പൊട്ടി കരയാൻ ആ പെണ്ണിന് കഴിയുമായിരുന്നുള്ളൂ …………

ജീവൻ തുല്യമായി സ്നേഹിച്ചവൻ ,’ തന്റെ പ്രണയം ….. സർവതും ഇങ്ങനെ ഒരു ദിവസം ………. അറിഞ്ഞില്ലല്ലോ താൻ ??? ………. ഉറക്കെ അലറി വിളിച്ചു അവൾ ആ മണ്ണിലേക്ക് നോക്കി ………….

” ഏട്ടത്തി ……… “””””” കാർത്തു തന്നെ ചേർത്തു പിടിച്ചു കരഞ്ഞതും ഒന്നും ആ പെണ്ണ് അറിഞ്ഞിരുന്നില്ല ……..

കുറെ നേരത്തെ നിശബ്ദതയ്ക്കൊടുവിൽ ഹൃദയം പൊട്ടി കരയുന്നവളെ ഋഷി സമാധാനിപ്പിക്കാൻ ശ്രമിച്ചതും കുഴഞ്ഞു വീണിരുന്നു അവൾ …… ആ പെണ്ണ് കയ്യിൽ ……… പിന്നെ തോൽവികൾ ഏറ്റു വാങ്ങിയ പെണ്ണായി …………

“”””” മോളെ ……… “”””” അർധ ബോധത്തിൽ ഉണർന്നവളുടെ മുടിയിഴികളിൽ തഴുകി വിളിച്ച ആ അമ്മയെ അവളൊന്ന് നോക്കി ………..
കാർത്തിയെട്ടന്റെ അമ്മ ……….

താനോരൾ കാരണം ഒരു മകനെ നഷ്ടപ്പെട്ട അമ്മ ……. അവൾ നിറഞ്ഞു വന്ന കണ്ണുകളോട് അവരെ മുറുകെ പുണർന്നു കരഞ്ഞതും അവർ ആ പെണ്ണിനെ അവരോട് ചേർത്തു നിർത്തിയിരുന്നു ………

“ശപിക്കല്ലേ മോളെ ……… അവൻ തിരിച്ചറിവോടെ തന്നേയ നിന്നെ ജീവിതത്തിൽ നിന്നാകാറ്റിയത് ……….. ഒരു തിരിച്ചു വരവിലന്ന് അറിഞ്ഞു കൊണ്ട് മോളെ എന്റെ കുട്ടീ ……….
നീയായിരുന്നു ശരിയെന്ന് സത്യം ഞങ്ങൾക്ക് അറിയാമായിരുന്നു പക്ഷേ ……….. അവന്റെ
പിടിവാശിയിൽ …”

കൂടുതൽ പറയാതെ ആ അമ്മ മനസ്സ് തേങ്ങിയതും വൈഗ എങ്ങലടിയോടെ കരഞ്ഞു പോയിരുന്നു …………

ഋഷി വൈകാശി മോളെ കാർത്തിടെ അമ്മയ്ക്ക് കൊടുത്തു ……….. പതിയെ ആ പടി കടന്നിറങ്ങുമ്പോൾ അവന്റെ ചിന്തയിൽ കർത്തിക്കായിരുന്നു ……….. കടന്നു പോയ ഓർമകൾ വിരുന്നെത്തിയ സുഹൃത്ത് ………..

പതിവ് ഡ്യൂട്ടി കഴിഞ്ഞെത്തിയപ്പോൾ കണ്ടതായിരുന്നു കാർത്തിക്കിനെ ….. പഠനത്തിന് മികവിൽ സ്റ്റേറ്റിസിലേക്ക് പോയ നിമിഷം പിരിഞ്ഞു പോയ സുഹൃത്ത് ……….

പക്ഷേ അതേ ആൾ ഹോസ്പിറ്റലിൽ ,’ ഓരോ സംശയവും ബാക്കിയായ ചോദ്യങ്ങൾ പോലെ അവന് നേരെ തൊടുത്തു വിട്ടു താൻ ………. ഒടുവിലായി കേട്ടറിഞ്ഞു സത്യം ………. ക്യാൻസർ എന്ന രോഗത്തിന് മുക്തി പ്രതീക്ഷയിൽ ……..

പക്ഷേ അപ്പോഴേക്കുമായിരുന്നു വൈഗയുടെ കഥ അവൻ പറഞ്ഞു കേൾപ്പിച്ചത് ………… തെറ്റിനെ ശരിയായി നേരിട്ടവൾ …….. അവൾക്കായി നിയമത്തിന്റെ മുന്നിൽ സ്വന്തം ചോരയുടെ വഴി വിട്ട പ്രവർത്തികൾ തെളിവായി നിരത്തിയവൻ’, അതായിരുന്നു വൈഗയെ രക്ഷിച്ചെടുത്തതും …….

എന്നാൽ ………….. ഒരു തിരിച്ചു വരവില്ലെന്ന തിരിച്ചറിവോടെ പ്രാണനായവളെ അടർത്തി മാറ്റിയവൻ ………. അവിടേം തന്നോട് മാത്രം പറഞ്ഞ കാര്യങ്ങൾ ……….. പലപ്പോഴായി വൈഗയ്ക്കും കുഞ്ഞിനുമായി അവളറിയാതെ വന്നെത്തിയവൻ ……….

ഇപ്പോൾ …… ആ പെണ്ണിന്റെ അവസ്ഥയെ ബാധിക്കരുതെന്ന് പേരിൽ സർവതും മറയ്ക്കാൻ ആവശ്യപ്പെട്ടവൻ ………. തന്റെ ചോരയെ ഒരു നോക്ക് കാണാതെയെ ………. ഋഷിയുടെ കണ്ണിൽ നിന്നൊരു തുള്ളി അടർന്നു വീണു ………

അന്നത്തെ ദിവസം അത്രയും വൈഗ ആ വീട്ടിൽ അവന്റെ ഡയറിയിലെ അക്ഷരങ്ങൾ പെറുക്കിയെടുത്തു വായിച്ചു …..വായിച്ചിട്ടും മതിവരാത്ത പോലെ …… ആ ഡയറിയിൽ പോലും അവന്റെ ഗന്ധമുള്ള പോലെ …….. ദേഷ്യമായിരുന്നു പക്ഷേ ഇപ്പോൾ ദേഷ്യമോ ???? ……….

കട്ടിലിൽ പാതി ഉറക്കം മുറിഞ്ഞ വാശിയിൽ കരയുന്ന കുഞ്ഞിനെ നെഞ്ചോട് അടക്കി പിടിച്ചു ആ പെണ്ണ് ……….. ഇനി എന്തെന്ന് അറിയതെയുള്ള ചിന്തയിൽ ആകാശത്ത് നക്ഷത്രങ്ങളിൽ മെല്ലെ കണ്ണു നട്ടു നിന്നു ………..

“””””” ഡോക്ടർ അച്ഛേ ……. “””””” മുറ്റത്ത് ഓടിയടുക്കുന്ന കാലടികൾ ……… ഋഷി ഒരിളം ചിരിയോടെ മോളെ വാരിയെടുത്തു ………

“””””” എന്താണവോ അച്ഛെടെ മോൾക്ക് ഇത്ര സന്തോഷം …….. “””””” ഋഷി ആ താടിയിൽ പിടിച്ചു കൊഞ്ചിച്ചു കൊണ്ടിരുന്നു …..

“”””” നാളെ ക്ലാസ് ഇല്ലല്ലോ ……. നമുക്ക് അമ്മനേം അച്ഛനേം കാണാം പോവാം …….. “””” കൊഞ്ചലോടെ ആ ആറു വയസ്സുകാരി പറഞ്ഞതും ……… അവൻ തന്റെ കണ്ണട നേരെയായി വച്ചു കൊണ്ട് തലയാട്ടി …….

“”””” മ്മ്ഹ്ഹ പോവാം ……. ഇപ്പോൾ അച്ഛടെ മോൾ പോയി ഈ ഡ്രെസ്സ് മാറി വാ കേട്ടോ ….. ചെല്ലു ……… “” അമ്മയെ ഏൽപ്പിച്ചു അവൻ മുറിയിലേക്ക്‌ കയറി …… അവിടെ ഇരുന്നവവളുടേം മോളുടെയും ഫോട്ടോയിലൂടെ വിരൽ ചേർത്തു തഴുകി ……….

ആറു വർഷം ………. സർവതും കെട്ടടിങ്ങിന്ന ചിന്തയോടെയായിരുന്നു താൻ …….. പക്ഷേ അവയെല്ലാം തുടക്കം മാത്രമായിരുന്നു …. അല്ലെങ്കിൽ തന്നെ വൈകാശി ഇല്ലെങ്കിൽ വീട് ഉറങ്ങിന്ന പരാതിയിലായിരുന്നമ്മ ……..

താനും അങ്ങനെയായിരുന്നില്ലേ ,’ ആ ചിരിയും കളിയും മാത്രമായിരുന്നില്ല തന്റെ മനസ്സിലും …….. പല തവണ കൂടെ കൂട്ടാൻ തീരുമാനിച്ചപ്പോൾ എല്ലാം സാഹചര്യത്തിൽ വേലിയേറ്റങ്ങളായിരുന്നു ………

ദിവസങ്ങൾ മാസങ്ങളായി വ്യതി ചലിച്ചപ്പോഴും ഒരു തരം കാത്തിരിപ്പായിരുന്നു താൻ ………… വൈഗയിൽ നിന്നുള്ള വൈകാശി കാണാനുള്ള കാത്തിരുപ്പ് …….. ആ കാത്തിരിപ്പ് വരവ് വീണ്ടും ഒരു നിലയില്ല കയത്തിലേക്കാണന്ന് ചിന്തിച്ചില്ല ആരും ……… ഒരാളും ……….

“”””” അച്ഛേ വാ …….. “”””” അധികം വൈകാതെ പിറ്റേന്ന് വീണ്ടും ആ മുറ്റത്ത് ചെന്നിറങ്ങുമ്പോൾ ……. തീർത്തും ശാന്തത മാത്രമായിരുന്നു ……….. കരിയിലായിൽ മൂടിയ മുറ്റത്തൂടെ വെറുതെ നടന്നു ………

ആ അസ്ഥിതറയിൽ വിളക്കിൽ തിരി വയ്ക്കണ കുഞ്ഞിപെണ്ണിനെയെ ഋഷി നോക്കി നിന്നു ……….. താനില്ലാതെ വൈഗ ഇല്ലന്ന് പറഞ്ഞപ്പോൾ പലതവണ ചിരിയായി മാത്രം കണ്ടിരുന്നുള്ളൂ താൻ അവന്റെ വാക്കുകൾ ……..

പക്ഷേ സത്യമാക്കി കൊണ്ട് ഒരു വയസ്സ് മാത്രമുള്ള കുരുന്നിനെ ബാക്കിയായി അവളും അവനരികിലേക്ക് എത്തിയിരുന്നു ………..

പടിച്ചെടുത്ത ജോലിക്ക് അപേക്ഷിക്കാൻ പോയവൾ ഒരു ആക്സിഡന്റിൽ അവനോട് ചേർന്നിരുന്നറിഞ്ഞപ്പോൾ ഭദ്രമായി-രുന്നു വൈകാശി തന്റെ കയ്യിൽ അന്ന് ……… തന്റെ മകൾ ആയി മാറിയിരുന്നവൾ അപ്പോഴേക്കും ……..

“””” അമ്മേ ……… “”””” ഋഷി മോളെ പൊതിഞ്ഞു പിടിച്ചതും ……… അവളൊരു കുസൃതി ചിരിയാലെ അവനെ നോക്കി ………

“”””” ഡോക്ടർ അച്ഛേ …….. അമ്മയ്ക്കും അച്ഛയ്ക്കും മോളെ ഇഷ്ട്ടമില്ലാത്ത കൊണ്ടല്ലേ അവർ ദൈവത്തിന്റെ അടുത്തു പോയേ ……..
മോളെ ഇഷ്ട്ടല്ലല്ലേ …….. “”””””

കൂടുതൽ ചോദ്യമില്ലാതെ ആ കുരുന്നിനെ ചേർത്തു പിടിച്ചു നടക്കുമ്പോൾ ആകാശം ഇരുണ്ടു കൂടിയിരുന്നു … പ്രിയപ്പെട്ടവർക്കായുള്ള മഴയായി പെയ്തിറങ്ങുമ്പോൾ ആ മഴയിൽ നനഞ്ഞു നിന്നു ആ കുരുന്നു ഋഷിയും ……….

ക്ഷണിക്കാതെ ജീവിതത്തിൽ വന്നവളെ പ്രണയമായി കൊണ്ട് നടന്ന ഓർമകളെ ആ മഴയിൽ ഒഴുകി വൈകാശിയെ ചേർത്തണച്ചു ഋഷി ഡോക്ടർ …. തന്റെ കയ്യില്ലവൾ ഭദ്രമെന്ന് പോലെ ………..

വൈകാശിക്കായി ……

Leave a Reply

Your email address will not be published. Required fields are marked *