എന്താടി നിന്നെ കൊണ്ടുപോയവൻ മടുത്തോ അതോ കളഞ്ഞിട്ട് പോയോ, എന്തായാലും..

നെഞ്ചോരം
(രചന: Gopika Gopakumar)

“”””” എന്താടി ???……. നിന്നെ കൊണ്ടുപോയവൻ മടുത്തോ അതോ കളഞ്ഞിട്ട് പോയോ ???…… എന്തായാലും ഇതിനകത്തെക്ക് നിന്നേ പോലെരു പി….. കയറ്റാൻ സമ്മതിക്കില്ല ……. “”””””

ശാപ വാക്കുകൾ ചൊരിയുന്നതിനൊപ്പമുള്ള ആക്ഷേപം
കലർന്ന പരിഹാസം ……. അവൾ തന്റെ സാരിക്ക് മറവിൽ നിന്ന ആ മൂന്നര വയസ്സുക്കാരിയെ ഒന്നൂടി ഒതുക്കി പിടിച്ചു ചുറ്റുമൊന്ന് നോക്കി …….

ഓരോരു മതിലിൻ മുകളിലുടെയും ഉയരുന്നു നിൽക്കുന്ന തലകൾ ‘, അവരുടെ കണ്ണും കാതും ഇങ്ങോട്ട് തന്നെയാണ് ……….. നിറഞ്ഞു വരുന്ന കണ്ണുകൾ അമർത്തി തുടച്ചു പിന്നെയും പ്രതീക്ഷ നിറച്ചവൾ നോട്ടത്തിൽ ………….

“””””” ഇളയമ്മേ ഇന്നൊരു രാത്രി ……. “””””

“”””” അത്‌ തന്നെയാണ് എനിക്കും പറയാൻ ഉള്ളത് ………. ഇന്നൊരു രാത്രി പോയിട്ട് ഇനി ഒരു നിമിഷം നിന്നെ ഇവിടെ പൊറുപ്പിക്കില്ല ഞാൻ ……
കെട്ടിയോൻ ഉപേക്ഷിച്ചാൽ വരേണ്ടത് ഇങ്ങോട്ടെക്കല്ല …….. അല്ല അങ്ങനെ വരാൻ മാത്രം ഇവിടെ ആരാടി ഉള്ളത് ??????……..

നാടും വീടും എല്ലാം ഉപേക്ഷിച്ചു ഇന്നലെ കണ്ടവന്റെ ഒപ്പം ഇവിടെന്ന്
ഇറങ്ങി പോയപ്പോൾ ഈ കുടുംബത്തെയോ നിന്റെ അച്ഛനെയോ ഓർത്തോ നീ ?? .. ഇല്ലല്ലോ .. പിന്നെ ഇപ്പോൾ മാത്രം എന്ത്‌ ബന്ധാടി നിനക്ക്‌ പറയാൻ ഉള്ളത് ??? ……..

എത്ര തന്നെയായാലും തള്ളേടെ ഗുണമല്ലേ കാണിക്കൂ ‘, ഇനിയും ഇവിടെ നിന്നു പൂങ്കാണ്ണീര് ഒഴുക്കിയാൽ പിന്നാമ്പുറത്തെ കുറ്റി ചൂലെടക്കും ഞാൻ …… നാശം നിന്നു മോങ്ങാതെ ഇറങ്ങി പോടി …… “”””””

തന്റെ അവസാനത്തെ കച്ചിത്തുരുമ്പാണിത് ….. ഇവിടെ നിന്നൂടി ഇറക്കി വിട്ടാൽ ചിലപ്പോൾ താൻ ,’ താൻ എങ്ങോട്ടേക്ക് പോകും …………. താൻ മാത്രമല്ല തന്റെ മോൾ ‘, ഈ നേരം വൈകിയ നേരത്ത് ??…

ചിന്തിച്ചു തീരുന്നത് മുന്നേ തന്നെ പിന്നിൽ വാതിൽ കൊട്ടിയടയുന്ന സ്വരം ………..

ആ പ്രതിക്ഷയുടെ വെട്ടവും നഷ്ട്ടപ്പെട്ടിരിക്കുന്നുന്ന ബോധ്യത്തിൽ
ഇനിയെന്തന്ന് ചോദ്യമായിരുന്നു അവളുടെ മനസ്സ് നിറയെ ……. എങ്ങോട്ടേക്കന്ന് ആലോചിചാൽ ഒരെത്തും പിടിയുമില്ല …..

അവൾ സാരി മറവിൽ പതുങ്ങി പാതി ഉറക്കം തൂങ്ങിയ കുഞ്ഞി പെണ്ണിന് കൈകളിൽ പിടിത്തമിട്ടു ഉമ്മറത്തേക്ക് ഇറങ്ങി നടന്നു ……… തന്റെ കുഞ്ഞു ‘, വാരിയെടുത്ത് മാറോട് ചേർത്തു ആ നെറ്റിയിലമർത്തി മുത്തി …. ഒന്നും ‘,ഒന്നും അറിയില്ല കുഞ്ഞേ മുന്നോട്ടെന്ന
മനസ്സ് അലറി വിളിച്ചു …….

വിശക്കുന്നുണ്ടാവും ……….. ഇന്നുച്ചയ്ക്ക് എണ്ണി പെറുക്കിയ നോട്ടുകൾ കൊണ്ട് വാങ്ങി നൽകിയ ഭക്ഷണം മാത്രമേ കഴിച്ചിട്ടുള്ളൂ ……….

തന്റെയൊ ജന്മം ഇങ്ങനെയായിരുന്നു ……. ഇപ്പോൾ തന്റെ മോളും ????? ……….. പെയ്തിറങ്ങുന്ന മകര മാസത്തെ തണുപ്പിലും ആലായിലെന്ന പോലെ ചുട്ടു പഴുത്തു അവളുടെ മനം ……….

“””” ആഹാ ‘, ഇതാര് ശിഖ മാഡമോ ……”””””

വളവ് തിരിഞ്ഞു നടന്നതും എതിരെ വന്നവൻ ‘, പലപ്പോഴായി തന്നെ ഇഷ്ട്ടമാണെന്ന് പറഞ്ഞുള്ള
ആലോചന മുന്നോട്ട് വച്ചവനാണ് …….

ഒടുവിൽ അവസാനം നാട്ടിലെ മറ്റൊരു പെണ്ണിന് മാനത്തിന് പോലും വിലയിട്ടവനും ………. അവൾ അവനെ മറികടന്നു പോവാനാഞ്ഞതും ‘, ദേഹത്തേക്ക് ചൂഴ്ന്നുള്ള നോട്ടത്തിന് ഒപ്പം പ്രെത്യക താളത്തിൽ താടിയുഴിഞ്ഞയാൾ തടസ്സം നിന്നു …………

“”””” നമ്മൾ ഇപ്പോഴും ഇവിടൊക്കെ തന്നെ ഉണ്ടട്ടോടി പെണ്ണേ ………. ഇടയ്ക്കൊക്കെ നോട്ടം ഇങ്ങോട്ടാവാട്ടൊടി കൊച്ചേ ………. “””””” തന്നെ തന്നെ ഉറ്റു നോക്കി ‘, നാവ് കുഴഞ്ഞുള്ളവന്റെ അർത്ഥം വച്ചുള്ള സംസാരം ……….

പതിവുകൾ മുടക്കം വരുത്താതെ വെള്ളമടിച്ചുള്ള പോക്കാണന്ന് സാരം ………. താൻ മാത്രമല്ലല്ലോ മോളും കൂടി കൂടിയുണ്ടെന്ന തിരിച്ചറിവ് …… അവനെയും മറി കടന്നു അതിവേഗം നടക്കുമ്പോൾ …..

ഇതുപോലെ ഇനിയെത്ര പേരവും വരുന്നത് ……… വൃദ്ധയെന്ന പിഞ്ചു കുഞ്ഞേന്നൊ ഓർക്കാതെ കാ മം മാത്രം തേടുന്നവർ ……….. ഈ ഒരു രാത്രി എങ്ങോട്ടേക്ക് എവിടെ ചെന്നാണ് അഭയം തേടേണ്ടത് ………. ഈ മഹേഷ് അല്ലെങ്കിൽ വേറൊരാൾ ഇനിയും ……..

“””” അമ്മ ………. “””””” തളർന്നു പോയ കുഞ്ഞു സ്വരം ……… വിശപ്പും ദാഹവും നന്നേ വലച്ചിട്ടുണ്ട് ……… കയ്യിൽ ഇനിയെടുക്കാൻ ഒരു പത്തു രൂപ പോലുമില്ല …….. ഒരു കയ്യിൽ മോളെ ഒതുക്കി പിടിച്ചു അവൾ കഴുത്തിൽ ഒന്ന് തൊട്ടു ഉറപ്പു വരുത്തി ………

അമ്മ മരിക്കുമ്പോൾ ഇട്ടു തന്ന ചെറിയൊരു മാല ‘, പക്ഷേ ഇതിപ്പോൾ എങ്ങനെ ഒന്ന് വിൽക്കുന്നത് ???? ….. അതിനും നേരം വെളുക്കണ്ടെ ……… അതുവരെ തന്റെ മോൾക്ക് വിശക്കില്ലേ ??? ………….

“”””” മോൾക്ക് വിശക്കുന്നുണ്ടോ ?? ….. ഇപ്പോൾ എത്തുംട്ടൊ ???? ……. “””””

തോളോട് ചേർത്ത് കിടത്തി പിന്നെയും പൊള്ളയായ വാഗ്‌ദാനം ……
എങ്ങനെന്നൊന്നും അറിയില്ല ‘, പക്ഷേ തനിക്കു തന്റെ കുഞ്ഞിന് വിശപ്പ് മാറ്റണം …… അത്‌ മാത്രം മതി തൽക്കാലം തനിക്കും ……….

സ്ട്രീറ്റ് ലൈറ്റിന്റെ വെളിച്ചത്തിൽ ചുവടുകൾ മുന്നോട്ടെടുത്തു വച്ചു നടന്നു ……… ഒപ്പം തന്നെ ഒന്നൂടി വെറുതെ ബാഗിൽ കയ്യിട്ടു നോക്കി ‘,ഒരു
പത്തിരുപതു രൂപയെങ്കിലും ഉണ്ടായിരുനെങ്കിൽ എന്ന് ആശിച്ചു …….. അല്ല ആഗ്രഹിച്ചു പോയി ആ പെണ്ണൊരു നിമിഷം ………

പിന്നെയും പിന്നെയും ഉള്ള തിരച്ചിലുകൾ ഒടുവിൽ എപ്പോഴോ എന്നോ
ചുക്കി ചുളുങ്ങിയ ‘, അൻപതിന് നോട്ട് …… തന്റെ പ്രാർത്ഥന ദൈവം കേട്ടുവോന്ന തോന്നലോടെ തുറന്ന സിബടച്ചു കുഞ്ഞിയെ പൊതിഞ്ഞു പിടിച്ചു അടുത്ത് കണ്ട ഒരു കടലിലേക്ക് നടന്നു ……..

നടത്തവും തിരച്ചിലും തളർച്ചയും വീണ്ടും കുറച്ചു മുന്നേയിറങ്ങിയ അതേ സ്റ്റോപ്പിലേക്ക് തന്നെ കൊണ്ടെത്തിച്ചിരിക്കുന്നു …….. തിരഞ്ഞു പിടിച്ചു നോട്ടുമായി ‘, അടയ്ക്കാൻ തുടങ്ങിയ ആ പലചരക്ക് കടയിൽ നിന്നൊരു കുപ്പി വെള്ളവും ബിസിക്കറ്റും കയ്യിലൊതുക്കുമ്പോൾ അയാളിലും തെളിഞ്ഞു പരിഹാസ ചിരി ……….

തൽക്കാലം കുഞ്ഞിടെവിശപ്പ്’, ദാഹവും മാത്രമെന്ന് ചിന്തയിൽ മനപ്പൂർവ്വം അവയെ കണ്ടില്ലെന്ന് നടിച്ചു ബാക്കി വരുന്നതും വാങ്ങി തിരിഞ്ഞു സ്റ്റോപ്പിലേ ഒരു ഒഴിഞ്ഞ മൂലയിൽ ചെന്നിരുന്നു ………..

സമയം പത്തു കഴിഞ്ഞിരിക്കുന്നു …… ഇനി ഒരവസാനത്തെ ബസ്സ് കൂടിയുണ്ട് ‘, പതിനൊന്ന് മണിയോട് അടുത്തു ……….

അതിൽ കയറിയാൽ
തിരുവനന്തപുരം എത്താം ‘, പക്ഷേ അവിടെ വരെ പോകാനുള്ള പണം … പൊട്ടിച്ചെടുത്ത ബിസിക്കറ്റു ഓരോന്നായി കുഞ്ഞി കയ്യിൽ വച്ചു കൊടുത്തു വെറുതെ ആ മുഖത്തേക്ക് നോക്കി ……..

താൻ അറിഞ്ഞോ അറിയാതെയോ ചെയ്തു പോയ തെറ്റിന്റെ ഫലമാണ് ഇന്ന് ഇവളും ……… ഇനിയും ഇങ്ങനെ എത്ര നേരത്തേക്ക് ????…….. ഈ മാല വിറ്റലും പത്തു പതിനായിരം അല്ലാതെ അതിൽ കൂടുതൽ ഒന്നും കിട്ടില്ല ……..

എന്നിരുന്നാലും ഈ പെണ്ണിനേയും വെച്ചു താൻ ഇന്നത്തെ രാത്രിയെ എങ്ങനെ ??? …….. തനിച്ചായിരുന്നെങ്കിൽ ഈ ഒരു വരവ് പോലും വേണ്ടി വരില്ലായിരുന്നു ….. ഒരു കുപ്പി വിഷത്തിലോ മറ്റോ തീർത്തേനെ താൻ… ഇതിപ്പോൾ തന്റെ കുഞ്ഞും ???? ………

ഓരോരു ചിന്തകൾക്കൊപ്പം വീശിയടിച്ച തണുത്ത കാറ്റിൽ മനസ്സും പിന്നോട്ടായിരുന്നു ……… കഴിഞ്ഞു പോയ ചില നല്ല നാളുകൾ …….. അതിലേറെ വന്നെത്തിയ ദുഃഖവും ……… കഴിഞ്ഞു പോയതൊരൊന്നും ഒരു ചിത്രം പോലെ തെളിഞ്ഞു വന്നു കൂടുതൽ കൂടുതൽ മിഴിവോടെ ……..

ശിഖ ….. ശിഖ ദിവാകരൻ ……..എത്ര പെട്ടെന്നാണ് തന്റെ കുടുംബത്തിന് പോലും വേണ്ടാത്തവളായത് താൻ ……..

അല്ലെങ്കിൽ തന്നെ അവരെ എങ്ങനെ കുറ്റം പറയാൻ കഴിയും …… ആഗ്രഹിച്ചു മോഹിച്ചു അച്ഛൻ കൊണ്ടു വന്ന വിവാഹാലോചനയായിരുന്നു താൻ ഒരൊറ്റ ഒരാൾ മുടക്കിടയത് ………

അമ്മയുടെ മരണത്തോടെയാണ് തന്നെ നോക്കാനെന്ന പേരിലുള്ള അച്ഛന്റെ രണ്ടാമത്തെ വിവാഹം …… അതും അമ്മയുടെ സ്വന്തം കൂടെപിറപ്പ് ……. കഥകളിലെ പോലെയോ പലരും പറഞ്ഞു തന്നത് പോലൊയൊന്നുമല്ലായിരുന്നു അവർ തന്നോട് …..

സ്നേഹവും അതിലേറെ വാത്സല്യവുമുള്ളവർ തന്നെയായിരുന്നു ഒരു പതിനഞ്ചു വയസ്സ് വരെ ……. അതിന് ശേഷമാണ് നിളയുടെ ജനനം ‘, അതോടെ ഇളയമ്മേ അവളിലേക്ക് മാത്രമായി ചുരുങ്ങിയപ്പോൾ തനിക്ക്‌ കൂട്ടായിരുന്നത് അച്ഛനായിരുന്നു ………..

പഠനവും ബാല്യവും തന്നിലും മാറ്റങ്ങൾ വരുത്തിയത് അനുസരിച്ച് താനും മാറി തുടങ്ങി…… തന്റെ ചിന്തകൾ …………. തന്റെ ഭാവങ്ങൾ അങ്ങനെ ‘, അങ്ങനെ വളർച്ചയ്ക്കൊപ്പം തന്നെ വന്നെത്തിയ മാറ്റങ്ങൾ ……. അതേ മാറ്റമാണ് മനസ്സിലേക്ക് കുടിയേറിയ വിശാലിനെയും അവന്റെ പ്രണയവും തിരിച്ചറിഞ്ഞതും ……….

ബിരുദാനന്തര ബിരുദം അവസാന വർഷത്തിലാണ് കോളേജിലെ തന്നെ സീനിയർ തന്നോട് പ്രണയം തുറന്ന് പറയുന്നത്……

ആദ്യം ആദ്യം എതിപ്പുകൾ പ്രകടിപ്പിച്ച താൻ തന്നെ അവസാനം അയാളുടെ മുന്നിൽ സമ്മതം അറിയിച്ചതും ഈ ലോകം തന്നെ വെട്ടിപിടിച്ചെടുത്ത അവസ്ഥയായിരുന്നു അയാളിൽ ……….

അതോടെ പ്രണയവും വിരഹവും ഒരുപോലെ വിരുന്നെത്തിയപ്പോൾ അതെല്ലാം ആഘോഷമാക്കിയ നാളുകളായിരുന്നു പിന്നീട് ……… ഒടുവിൽ എപ്പോഴോ വിവാഹത്തെ ചൊല്ലിയുള്ള സംസാരം അച്ഛൻ ആലോചയനായുമായി വന്നപ്പോൾ മാത്രമാണ് താൻ അറിഞ്ഞതും ………

തുറന്നു പറയാൻ ശ്രമിച്ചപ്പോൾ എല്ലാം വല്ലാത്തൊരു ഭയമായിരുന്നു …… പറയാൻ ബന്ധമോ ഒന്നുമില്ലാത്ത
അനാഥ പയ്യൻ തന്നെ കൊടുക്കുമോന്ന ഒരുതരം ഭയം ………

തീരുമാനങ്ങൾ വിവാഹത്തിലെത്തു-മെന്നുറപ്പിച്ച നാൾ വിശാലിന് ഒപ്പം ഇവിടെ വിട്ടു ചെന്നൈക്ക് ചേക്കേറുമ്പോൾ ഇനിയും ജീവിതവും നെയ്തെടുത്ത സ്വപ്നവുമായിരുന്നു …. ചുരുങ്ങിയ നാളിൽ താലി കെട്ടി പൂത്തു തളിർത്ത പ്രണയത്തിൽ അച്ഛനും ഇളയമ്മേയും പോലും മറവിയിലേക്ക് വലിച്ചെറിയപ്പെട്ടിരിന്നു …………

പക്ഷേ …… അവയ്ക്കൊന്നും അധികം നാളത്തെ ആയുസ്സില്ലാന്ന് ബോധ്യമാകുന്ന പോലെ അനിഖയുടെ ജനനത്തോടെയുള്ള വിശാലിന്റെ മരണം
തന്നെ തേടിയെത്തിയത് ……

ശ്രദ്ധയില്ലാതെയുള്ള യാത്ര ‘, പിന്നിൽ നിന്ന് വന്ന വാഹനം ഇടിച്ചിട്ടുന്ന ഒരു അന്വേഷണവും ……… അതോടെ തകർന്നു തുടങ്ങിയ സ്വപ്‌നങ്ങൾ ‘, ജീവിതങ്ങൾ ……..

അധികം പരിചിതമല്ലാത്ത ഇടം …. ബിസിനസ്സും പ്രാർബദ്ധവും ചൊല്ലി ചുരുങ്ങിയ നാളിൽ വിശാൽ വാങ്ങി കൂട്ടിയ കടങ്ങളും ……….

കടക്കാർ പലരും ഫ്ലാറ്റിൽ വന്നു തുടങ്ങിയപ്പോൾ ‘, ഉള്ള ഫ്ലാറ്റ് വിറ്റു
അവരുടെ കടവും ബാധ്യയും തീർത്തു ……. പിന്നെ പിന്നെ എന്തോ ആ നാട്ടിൽ നിൽക്കാൻ തോന്നിയില്ല ……. അല്ല അതിന് കഴിയില്ലയിരുന്നു ……….

കടത്തിന്റെ പേര് ചൊല്ലി വന്നവർ പലരുടെയും സംസാരവും നോട്ടവും അടിമുടി തന്നെ തന്നെ വെന്തുരുക്കുന്ന പോലെയായിരുന്നു …… അതാണ് മോളേയുമെടുത്ത് നാട്ടിലേക്ക് തന്നെ തിരികെ വന്നതും ……

അതിപ്പോൾ ഇങ്ങനെയും …… ഇനി
മുന്നോട്ട് എങ്ങനെന്ന് അറിയില്ല ‘, എങ്കിലും തന്റെ കുഞ്ഞിന് വേണ്ടി ജീവിക്കണം …….. അവൾക്ക് വേണ്ടി മാത്രം ……….. സ്വയം മനസ്സിനെ പറഞ്ഞു പഠിപ്പിച്ചു ……..

ദൂരെന്നടിച്ച ഹെഡ് ലൈറ്റിന്റെ വെട്ടത്തിൽ മുഖം ചുളിച്ചു നോക്കി ……….. ഏതോവോരു ജീപ്പാണ് ‘,
അവസാനത്തെ ബസ്സ് പോയോ ??? ……

പഴയ ഓർമകളിൽ ഇരുന്നപ്പോൾ ശ്രദ്ധിച്ചില്ല ….. സ്വയം തലയ്ക്കൊന്നു കൊട്ടി കുഞ്ഞിയെ നോക്കിയതും
മടിയിൽ മുഖം ചേർത്തുള്ള ഉറക്കമാണ് …….

വെറുതെ മുഖത്ത് വീണ മുടിയിഴകൾ പതിയെ ഒതുക്കിയതും ‘, പെണ്ണൊന്ന് ഞരങ്ങി …….. ഇത്ര കാഠിന്യമേറിയ തണുപ്പ് …… ബാഗിൽ നിന്നൊരു
ഷാലെടുത്ത് കുഞ്ഞിനെ പൊതിഞ്ഞു എഴുന്നേറ്റ് തോളിൽ കിടത്തി ………

ആ ബസ്സ് ഇനിയിപ്പോൾ ഇല്ലെന്ന് ചോദ്യത്തിൽ പിന്തിരിഞ്ഞതും കണ്ടു ‘, തങ്ങളെ തന്നെ നോക്കി നിൽക്കുന്ന രണ്ടു മൂന്നു പേർ ……….. ഈശ്വര ‘, ഈ സമയത്ത് സഹായം ചോദിച്ച പോലും ആരും വരില്ല ……. അവൾ വേഗം
ബാഗ് കയ്യിലെടുത്തു സ്റ്റോപ്പിൽ നിന്നിറങ്ങി …..

കുറച്ചേറെ നടന്നിട്ടും തിരിഞ്ഞു നോക്കി ‘,
അവർ പിന്നിൽ തന്നെയുണ്ട് ………

ചുവടുകൾക്ക് വേഗത കൂട്ടും മുന്നേ തന്നെ മുന്നിലെത്തിയവർ ….. ഭയം തോന്നിയോ ‘, ശരീരത്തിൽ തളർച്ചയിൽ സർവതും അവസാനിച്ചുന്ന ഉത്ഭയം ………. ഇരുൾ വഴിയിൽ താനെങ്ങോട്ട് ഓടും …….. ആരോടാണ്
സഹായം ചോദിക്കേണ്ടത് …………

“”””” ടീ ………. “”””” പ്രതീക്ഷതേയുള്ള വിളിയായിരുന്നു …….. അതിലേറെ കുറെയൊക്കെ പരിചിതമായ ശബ്ദം ……… പിന്തിരിഞ്ഞു മുഖം ഉയർത്തിയതും കണ്ടു ………

ജീപ്പ് ബോണറ്റിൽ കയറി കൈകൾ മാറിൽ പിണച്ചു കെട്ടിയിരിക്കുന്ന
ആ രൂപം ………. അതിലേറെ തനിക്ക്‌ പിന്നിലുള്ളവരെ നോക്കി ദഹിപ്പിക്കുന്നതും ………

“””” ഇ …… ഇന്ദ്രൻ …….. “””””

അമ്പാട്ടു തറവാട്ടിലെ സർവത്ര പ്രശ്നങ്ങൾക്കും മൂല കാരണമായ ഏക സന്തതി ………. താനിവിടെ
ഉള്ളപ്പോൾ കേട്ടറിഞ്ഞിട്ടുണ്ട് ………..

അതിലേറെ കണ്ടിട്ടുണ്ട് ,’ കവലയിൽ ബസ്സിറങ്ങി വരുമ്പോൾ എന്ന് വേണ്ട സകലയിടത്തും കാണും ……….

തൃസന്ധ്യ നേരത്ത് പോലും കള്ളും കുടിച്ചു പലിശക്ക്‌ കൊടുത്തൊക്കെ നടക്കുന്നത് ……… ചിലപ്പോഴോക്കെ ചിലരോട് ഈ പേരിൽ വഴക്കിടുന്നതും ……..

“”””” എന്തെങ്കിലും പറഞ്ഞാൽ അപ്പോൾ തന്നെ ഇറങ്ങി പോന്നൊളണംട്ടൊ ഭാര്യേ ???? ……. “””””

ഞെട്ടിയോ ???? …….. മുഖമൊന്ന് ഉയർത്തിയതും അയാൾ അരികിലെത്തിയിരുന്നു ……… ഇയാൾ
ഇപ്പോൾ വിളിച്ചത് തന്നെ ???? ……… ആലോചിച്ചു തീരുന്നതിന് മുന്നേയെ വീണ്ടുമെത്തി അയാളുടെ സ്വരം ………….

“”””” ഈ രാത്രിയിൽ വീട്ടിലേക്ക് പോകണ്ട നീ ???? ………. രാവിലെ ഞാൻ കൊണ്ടു വിടാം പെണ്ണേ ……… “””””

ഇത്തവണ തന്റെ പിന്നിലുള്ള ആളുകൾക്ക് വരെ കേൾക്കാൻ പകത്തിനായിരുന്നു ശബ്ദം …….. എങ്കിലും ഇയാൾ എന്തൊക്കെയ പറയുന്നത് ???? …….. വല്ല പ്രശ്നവും ‘, അടർന്നു മാറാൻ ശ്രമിച്ചേങ്കിലും പിടിത്തമിട്ടിരുന്നു അയാൾ
കൈകളിൽ …………

“”””” മര്യാദയ്ക്ക് ഞാൻ പറയുന്നതൊക്കെ അനുസരിച്ചോ ????? ……… “””””

പിന്നെയുമെത്തി മുന്നറിയിപ്പായി കാതോരത്തിൽ …….. ഇത്തവണ തിരിഞ്ഞൊന്ന് നോക്കി ‘, പിന്തുടർന്നു വന്നവരിൽ പലരും പിന്നിൽ മാറി നില്പുണ്ട് ……..

ഈ ഒരവസരം ചിലപ്പോൾ ദൈവം തന്നാണെങ്കിൽ ?? …. തന്നെ
നോക്കുന്നവന് സമ്മതമെന്നോ അല്ലെന്നോന്നും പറഞ്ഞില്ല ….. എങ്ങനെയും ഇവരിൽ നിന്നോക്കെ
രക്ഷപ്പെടണം ………. അത്രേയുള്ളൂ ,’ അത്‌ തന്നെ ബുദ്ധിയും ആവർത്തിച്ചു കൊണ്ടിരുന്നു ……..

“”””” അതേ ………. എന്താണ് ചേട്ടായി പ്രശ്നം ????? ………. കുറേ നേരയില്ലൊ രണ്ടാളും കൂടിയുള്ള സംസാരങ്ങൾ ??? …….. “””””

കുറച്ചു നിമിഷങ്ങൾ മുന്നേ തന്നെ പിന്തുടർന്നവരിലുള്ള ഒരാളുടെ ചോദ്യം ???? ……… എന്തൊരു സ്നേഹം നിറഞ്ഞ അന്വേഷണം …… ഞൊടിയിടയിലെ മാറ്റം കണ്ടതും പുച്ഛം തോന്നിപ്പോയി …… എത്ര പെട്ടെന്ന്
അയാൾ കാര്യ ഗൗവരവും വരുത്തിയത് ……..

“”””” പ്രശ്നം ……… അതിപ്പോൾ ഭാര്യയും ഭർത്താവുമാവുമ്പോൾ ചട്ടിയും കലവുന്ന പോലെ തട്ടിന്നും മുട്ടിന്നിരിക്കും ……… അത്രേയുള്ളൂ ചേട്ടൻ
പൊയ്ക്കോ ……… ഇത്‌ ഞങ്ങൾ തന്നെ അങ്ങോട്ട് തീർത്തോളം ??? …….. “””””

ഇത്തവണയും അതേ സംബോധനയിലും നോക്കി ദഹിപ്പിക്കുമ്പോഴേക്കും മോളേയുമെടുത്ത് നടന്നിരുന്നയാൾ …….. ഇനിയും ഒരു വിശദീകരണത്തിന് താൽപ്പര്യമില്ലെന്ന പോലു ള്ള നീക്കം ………… ഇയാൾ ഇതെന്തൊക്കെയാണ് വിളിച്ചു പറയുന്നത് ????? …….

അറിയില്ല ,’ പക്ഷേ ഈ രാത്രിയിൽ താൻ ഇയാൾക്കൊപ്പം ……… ഒരു തരം ഭയത്തോടെ പോകാണമെന്നും വേണ്ടന്നും മനസ്സ് പറഞ്ഞെങ്കിലും ഉറക്കെയൊന്ന് വിളിച്ചാൽ പോലും ആരുമെത്തില്ലന്ന ബോധ്യം ……… ഒന്നൂടി തിരിഞ്ഞു നോക്കി ‘, അയാൾക്കൊപ്പം ജീപ്പിലേക്ക് കയറുമ്പോൾ ഇനിയെന്താവും മുന്നിൽ ???? ……

അറിയില്ല ……….. എല്ലാം നഷ്ട്ടപ്പെട്ടവളാണ് താൻ ???? …….. നല്ലവനോ കെട്ടവനോന്ന് പോലും
അറിയില്ല ????……..

എങ്കിലും അയാളിൽ ചിരിച്ച മുഖം ‘, അടുത്തൊരു ബാസ്റ്റോപ്പിൽ ഇറങ്ങാമെന്ന നിശ്‌ചയത്തിലുള്ള യാത്രയ്ക്കൊപ്പം കൂടിയിരുന്നു താനും മോളും ………… ഇനി ഓടാനും ‘, നടക്കാനും കെല്പില്ലാത്ത പെണ്ണിന് തളർച്ചയോടെ ……….

ഇനിയെന്താണ് ???? ……. ചെയ്തത് ശരി എന്നോ തെറ്റെന്നോ ???? …. ഒന്നുമറിയില്ല ഇന്ന് തനിക്ക് ???? ……. അല്ലെങ്കിൽ അതിന് ഒരിക്കൽ പോലും ശ്രമിച്ചില്ല പണ്ടും …….. അതാണ് ഇപ്പോൾ
സഹായം തേടേണ്ടി വന്നതും …….. ഒരു

വിധത്തിൽ ഇങ്ങനെയൊരു ശിക്ഷ താൻ അർഹിക്കുന്നു ……. അച്ഛനെ വിഷമിപ്പിച്ചതിന് ‘, അല്ലെങ്കിൽ തന്റെ എടുത്തു ചാട്ടത്തിനും ……….. പക്ഷേ എങ്കിലും തന്റെ മോളും കൂടിയാണ് ഇതിനെല്ലാം അനുഭവിക്കുന്നത് ????? ……..

മകര മാസത്തെ തണുപ്പിൻ കാറ്റേറ്റുള്ള മയക്കം ……… ഒന്നൂടി ഷാലിൽ പൊതിഞ്ഞു പിടിച്ച ആ കവിളിൽ മുത്തി ‘, താൻ അറിഞ്ഞോ അറിയാതെയോ തിരഞ്ഞെടുത്ത ജീവിതത്തിൽ ബാക്കി വന്നവൾ …… ആവശ്യങ്ങൾ അനുസരിച്ച് നിറവേറ്റി

കൊടുക്കാൻ കഴിയത്തോരമ്മായുടെ മകൾ ……. ജനിച്ച നാൾ മുതൽ ഇന്ന് വരെ വിശപ്പിൻ കാഠിന്യം പേറിയുള്ള ജീവിതമാണ് …………

ഒട്ടി ചേർന്നുള്ള മുഖവും രൂപവും കണ്ണുകൾ നിറച്ചു ……… ഒന്നും വേണ്ടായിരുന്നു ……….. ഈ വിവാഹം ‘, ഇങ്ങനെ ഒരു ജീവിതം ഒന്നും ………. ഒരിക്കൽ കൂടി പിന്നോട്ട് സഞ്ചരിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ ???? …. തെറ്റ് തിരുത്താൻ കഴിഞ്ഞെങ്കിലെന്ന് വെറുതെ ‘, വെറു-തെ ആശിച്ചു …………

“”””” ഇവിടെ …… ഇവിടെവിടെങ്കിലും ഒന്ന് ഒതുക്കി നിർത്താവോ ????? …….. “”””” ദൂരങ്ങൾ താണ്ടിയുള്ള പാലത്തിനരികെ വിരൽ ചൂണ്ടിക്കാട്ടി പറയുമ്പോൾ വേഗത കുറച്ചിരുന്നു അയാൾ ……..

“”””” ഇവിടെ എന്താടി നിന്റെ മറ്റവൻ കാത്തിരിപ്പുണ്ടോ ???? ……… “”””” ചോദ്യത്തിന് എതിരെയുള്ള മറുചോദ്യത്തിൽ തല താഴ്ത്തിയി-ല്ലന്ന മറുപടി ……….. അയാൾ തിരിഞ്ഞു കടുപ്പിച്ചു ഒന്ന് നോക്കിയോ …………..

“”””” നിന്നോട് തന്നെയാണ് എന്റെ ചോദ്യം
ശിഖ ????? ………… കല്യാണ തലേന്ന് നിന്നെയും കൊണ്ടൊളിച്ചോടി പോയവനെവിടെ ???…… എഹ്
ഒരു കുഞ്ഞിനെ തന്നിട്ട്

കളഞ്ഞോ ??? ….. അതോ
വേറെ കെട്ടിയോ ??? ………. “””” നിശബ്ദതയെ ഭേദിക്കുന്നതിനൊപ്പം ഉയർന്ന ചോദ്യ ശരങ്ങൾ ……
വിശാൽ ??? …….. ആ ഓർമയിൽ മിഴികൾ നിറഞ്ഞുവോ ??? ……..

“”””” നേരത്തെ …….. നേരത്തെ നിങ്ങൾ ഞങ്ങളെ രക്ഷിച്ചുന്നത് ശരിയാണ് ………. പക്ഷേ ദൈവത്തെയോർത്തു വെറുതെ വിടണം ‘, പ്ലീസ് ഞങ്ങൾ ………. ഞങ്ങൾ എങ്ങോട്ടേങ്കിലും പോയിക്കൊള്ളാം ……….. “””””

ഇടറുന്ന സ്വരത്തിൽ കൈ കൂപ്പി മുന്നിൽ നിൽക്കുന്നവളുടെ നിസ്സഹായത …..
അവനൊന്ന് അവളെ സൂക്ഷിച്ചു നോക്കി …… ഒരു കോട്ടൻ സാരിയാണ് ‘, കഴുത്തിൽ കുഞ്ഞൊരു മാലയും കയ്യിലൊതുകിയ ബാഗും …….. അല്ലാതെ വേറൊന്നുമില്ല …… ഇനിയും കൂടുതൽ ചോദ്യങ്ങൾ വേണ്ടന്നു ഉറപ്പിച്ചു മുന്നോട്ടുള്ള യാത്ര ………

വേണ്ടന്നും ‘, നിർത്തെന്നും എതിർത്തും തടസ്സവും പറഞ്ഞെങ്കിലും ദഹിപ്പിക്കുന്ന നോട്ടത്തിൽ വിലങ്ങുന്ന വാക്കുകൾ ………… അന്നേരത്തെ സമയത്ത് നീട്ടിയ സഹായം ???…….

സ്വീകരിക്കെണ്ടിയിരുന്നില്ലന്ന് തോന്നി ………… അവരിൽ നിന്നും രക്ഷപ്പെട്ടു ഇയാളുടെ കയ്യിൽ ???? ………. എരി ചട്ടിയിൽ നിന്നും വറു ചട്ടിയിൽ വലിച്ചെറിയപ്പെടു-ന്നവസ്ഥ ………. എടുത്തു ചാടിയാൽ താൻ മാത്രം
അല്ലല്ലോ ????? ……കുഞ്ഞിയില്ലേ ??? …….

ഈ ആൾക്കൊപ്പം താൻ ???? ………. ഭാര്യയെന്നുള്ള വിളിയിൽ വന്നെത്തിയ ചതി ???? ……… വിധിയെ പഴിക്കുമ്പോൾ ഇന്ദ്രൻ ഇടം കണ്ണുകൾ അവളിൽ തന്നെയായിരുന്നു ……… ഓർമ്മകളിൽ എപ്പോഴോ നിറഞ്ഞ ചിരിയിലെത്തിയ മുഖം ……. പക്ഷേ ഇന്ന്
അവൾ ???? …………

രാവിലെ ഇറങ്ങി പോരണം ‘, ഒന്നൂടി കഴുത്തിൽ തൊട്ടുറപ്പ് വരുത്തി …….. വെളുക്കുന്ന നിമിഷം ഈ മാല വിൽക്കണം ………. അങ്ങനെ
എന്തൊക്കെയോ പിന്നെയും പിന്നെയും മനസ്സിൽ ഊട്ടിയുറപ്പിമ്പോൾ വീടെത്തിയിരുന്നു ……..

സാധാ ഓടിട്ട വീട് ……….. അയാൾ ഇറങ്ങി പോകുന്നതും ചെടി ചട്ടിക്കടിയിൽ നിന്നും ചാവിയെടുത്ത് വാതിൽ തുറക്കുന്നതുമെല്ലാം നോക്കി നിന്നു ….. ഇയാൾ ഇവിടെ ??? …..

ഒറ്റയ്ക്കണോ ??? ….. അതിലേറെ
ഉയർന്ന സംശയമായിരുന്നു ഇങ്ങനെയൊരു വീട്ടിലെ ഇയാളുടെ താമസം ….. ഒന്നോ രണ്ടോ തവണ
ഗേറ്റിനിപ്പുറത്ത് നിന്നും കണ്ടിട്ടുണ്ട് ‘, …. നാലുകെട്ട് തറവാട് പക്ഷേ ഇവിടെ ഇങ്ങനെ ????? ………

“”””” അവിടെ നിന്നു മഞ്ഞു കൊള്ളാനാണോ തീരുമാനം ????? ……. “”””” ചിന്തകൾക്ക് വിരാമം പോലെ വന്നെത്തിയ ചോദ്യം …….. വേണമെന്നൊ വേണ്ടെന്നോ പറയാതെ നിന്നതും അയാൾ പിടിച്ചു കയറ്റിയിരുന്നു ………..

രൂക്ഷമായ നോട്ടത്തോടെ
നോക്കി പേടിപ്പിക്കുമ്പോഴും ‘, ഹാളിൽ നിന്നകത്ത് കയറാവുന്ന മുറിയാണ് തനിക്കെന്ന് പറയുമ്പോഴും
ഭയമായിരുന്നു ………. ഒരു രാത്രിയിൽ ഇയാൾക്ക് ഒപ്പമെന്നോർത്തപ്പോഴുള്ള ഭയം ……….

“”” തനിക്കെന്താണ് വേണ്ടത് ??? ….. എന്റെ ഈ ശരീരരമാണോ ????? …….””””” നേർമയോടെ കാര്യങ്ങൾ ചെയ്യുന്നവൻ നേർക്കായി തൊടുത്തു വിട്ട ദേഷ്യം …………… കണ്ണുകൾ അടച്ചു തുറന്നുശാന്തമായി പുഞ്ചിരിയോടെ പടി വാതിൽ ലക്ഷ്യം വച്ചു നടന്നിരുന്നയാൾ ………

“”””” അതേ …….. അമ്മയെയും പെങ്ങളെയും തിരിച്ചറിയാത്തവൻ ഒന്നുമല്ല ഞാൻ ….. “””””

പിന്തിരിഞ്ഞു ഉറക്കെയുള്ള മറുപടി ….. ആ സമയം തോന്നിയ ദേഷ്യത്തിൽ ‘, വേണ്ടായിരുന്നു ….. ഒരു ക്ഷമ പറയാൻ തോന്നിയോ ???? ……… പക്ഷേ വേണ്ടന്ന് ബുദ്ധി വിലക്കിയിരുന്നു … എത്രയായലും
മനുഷ്യൻ തന്നെയാണ് ………

കട്ടിലിൽ ഒരരികിൽ കിടക്കുന്ന കുഞ്ഞിയെ ഒന്ന് നോക്കി ……… രാവിലെ മുതലുള്ള അലച്ചിൽ
അവളെ ബാധിച്ചിരിക്കുന്നു …… എന്ത്‌ തന്നെയായലും രാവിലെന്ന് പറഞ്ഞു വാതിൽ അടച്ചു കുറ്റിയിടുമ്പോൾ കണ്ടിരുന്നു ……

എരിയുന്ന സിഗരറ്റുമായി
സോഫയിലിരിക്കുന്ന അയാളെ ………. മനസ്സിൽ എന്താണ് ???? ……….. പക്ഷേ ഇങ്ങനെയൊരു ഇന്ദ്രൻ തനിക്ക് പരിചിതമല്ലാത്തവനാണന്നൊർത്തു അവൾ ………

തീരുമാനങ്ങൾ നേരത്തെയെടുത്തത് പോലെ ചുരുട്ടി പിടിച്ച മാലയുമായി രാവിലെ ഇറങ്ങിയതാണ് ………..

വരുന്നത് വരെ അയാൾ ഉണർന്നിട്ടല്ല ‘, അത് ഒരുകണക്കിന് നന്നായിന്ന് ഉറപ്പിച്ചു മോളെയും കൂട്ടി വേഗത്തിൽ നടന്നെങ്കെലും വഴിയരികെ നിൽക്കുന്നവർ പലരുടെയും നോട്ടങ്ങൾ തന്നെ എരിച്ചു കളയുന്ന പോലെ തോന്നി …..

അതിലേറെയും പരിഹാസം നിറഞ്ഞ ചിരി ……… അവയൊന്നും തൽക്കാലം തന്നെ ബാധിക്കില്ല ‘, ഇപ്പോൾ തന്റെ ആവശ്യം മാല വിൽക്കണം ……. അത്രേയുള്ളൂന്ന് ഉറപ്പിച്ചു നടന്നെങ്കെലും സംസാരം കാതോരത്തിൽ എത്തിയിരുന്നു …………

“””” ആഹാ …… ഇന്നലെ ഞാൻ പറഞ്ഞപ്പോൾ നിനക്ക് പുച്ഛം ???? …… എന്താടി നിനക്ക് ഇന്ദ്രനെ പോലെയുള്ളവരെ പിടിക്കുന്നുണ്ടോ ??? ….. എഹ് അതിൽ കൂടുതൽ ഞാൻ തരാടി …….. എത്രയാണ്
നിന്റെ കൂലി ???? …….. “””””

വളവ് തിരിഞ്ഞതും ഇന്നലെ രാത്രി കണ്ടവന്റെ അതേ പരിഹാസം …….
കൈകൾ നിവർത്തി മഹേഷിന്റെ മുഖത്തേക്ക് ആഞ്ഞടിച്ചാണ് ആ ദേഷ്യം തീർത്തത് ………

“”””” നിന്റെ വീട്ടിലുള്ളവരോട് പറയുന്ന അതേ സംസാരം എന്നോട് വേണ്ട …….. “””””” വാക്ക് വാദങ്ങൾ പോലെ പരസ്പരം ദേഷ്യത്തിൽ മുറുകുന്നു സംസാരം ……….. അതിലുപരി ചുറ്റും കൂടിയ കാഴ്ചക്കാരും ……..

ഒരു രാത്രി ‘, ഒരൊറ്റ രാത്രിയിൽ സഹായിച്ചവൻ നേർക്കായി ഉയർത്തു-ന്ന ആകേഷപങ്ങൾ …….. എത്ര തന്നെയായലും താനൊരു സ്ത്രീയാണ് ‘, പറയാൻ ആണെങ്കിൽ ഏറെയും കാണും ……..സഹിക്കെട്ടു പിൻവാങ്ങി
നടക്കുമ്പോൾ മുന്നിലെത്തിയിരുന്നു ഇന്ദ്രൻ …….

“”””” ആരാന്റെ അമ്മക്ക് വായു ഗുളിക വാങ്ങാനാടി ഇറങ്ങി പോന്നത് …….. “”””” ചുവന്ന് കുറുകിയ കണ്ണുകളോട് തനിക്ക്‌ നേർക്കായിട്ടെന്ന് തീർക്കുന്ന ശകാരം ……….

അതിലേറേ പിന്നിലുള്ള പലരേയും ദഹിപ്പിക്കുന്ന നോട്ടവും …….. കൂടുതൽ ചോദ്യമോ ഉത്തരമോയില്ലതെ വലിച്ചു പിടിച്ചു ആ വീഥിയിലൂടെ നടക്കുമ്പോൾ എതിർത്തെങ്കിലും അതിലേറെ മുറുകിയിരുന്ന ആ കരങ്ങൾ ……..

അധികാര ഭാവത്തോടെ അവർക്ക് മുന്നിലൂടെയുള്ള നടത്തം ………. താൻ കാരണം വീണ്ടും അഭയം തന്നവൻ പോലും ഇപ്പോൾ ഇവരുടെ മുന്നിൽ ക്രൂശിക്ക പെടുന്നത് ……. പിന്നെയും പിന്നെയും നീളുന്ന എതിർപ്പിനെ അവഗണിച്ചയാൾ തോളോട് ചേർത്തു പിടിച്ചിരുന്നു ………

“”””” ഞാൻ ….. ഞാനും മോളും എങ്ങോട്ടേലും പോയിക്കൊള്ളാം …….. “”””” വീട്ടു പടിക്കെലേക്ക്
വന്നെത്തുമ്പോൾ ‘, തന്നിൽ നിന്നുതിർന്നു വീണ് വാക്കുകൾ ……..

“”””” എങ്ങോട്ട് …….. “”””” നെറ്റിയൊന്ന് ചുളിച്ചു ………

“”””” തി ……. തിരുവനന്തപുരം ‘, ഈ മാല ഒന്ന് വിറ്റു തരോ ????? ……… “”””” നീട്ടി പിടിച്ച ആ ഇത്തിരി പൊന്നിലും തന്നെയും ചോദ്യമില്ലാത്തത് പോലെ നോക്കി ……….. പിന്നെ കൈ നീട്ടി അത് വാങ്ങി മോളേയുമെടുത്തരികെ വന്നു ……..

“”””” ആരെ പേടിച്ചാണ് ഈ ഒളിച്ചോട്ടം ‘,
എഹ് ……… ഈ നാട്ടുക്കാരോ ???? ….. അതോ വേറെ ആരെങ്കിലും ???? …….. ഒന്ന് ഞാനങ്ങോട്ട് പറയാം ശിഖ ……….. ഒരു രാത്രി ഒരാണും പെണ്ണും ഒരുമിച്ച് കഴിഞ്ഞാൽ ഇന്ന് ഇങ്ങനെക്കെ പറയുന്ന നാട്ടുകാർ തന്നെ നാളെ വേറെ പലതും കിട്ടുമ്പോൾ ഈ വിഷയം വിടും ………..

പിന്നെ നീ ഇവിടെന്ന് എങ്ങോട്ടേക്ക് പോയാലും എനിക്കൊ നിനക്കോ
വരാനിരിക്കുന്ന വിധിക്ക് മാറ്റമൊന്നുമുണ്ടാവില്ല …. അത്‌ ഇനി താൻ എവിടെയാണെങ്കിലും ….. ഈ
സദാചാരം പറഞ്ഞവർ എന്തേ ഇന്നലെ നിനക്ക് മുന്നിൽ വാതിൽ കൊട്ടിയടച്ചത് …….

എഹ് അത്രേഉള്ളു ‘, അവർക്ക് പറയാൻ ഒരു വിഷയം പക്ഷെ നിനക്കോ … ഇനിയും മുന്നോട്ട് പോകണം …… അവർ പറയുന്നത് പറയട്ടേ ‘, പക്ഷേ അതിജീവിക്കണ്ടെത് നീ തന്നെയാണ് ……. ഒളിച്ചോടിയല്ല ഇവിടെവർക്ക് മുന്നിൽ തന്നെ ……. “””””” തലയുയർത്തി പിടിച്ചു ആത്മവിശ്വാസം നിറയ്ക്കുന്ന ഉപദേശങ്ങൾ …….

ശരിയാണ് ഇന്നലെ രാത്രി എത്ര പേർക്ക് മുന്നിൽ താൻ സഹായം ചോദിച്ചിരുന്നു ……. എന്നിട്ടിപ്പോൾ സഹായം തന്നവനെയും തന്നെയും ……. അവളിൽ പുച്ഛം നിറഞ്ഞ ചിരി വിടർന്നു ……… നേരമൊന്ന് പുലർന്നതും പുതിയ വിഷയങ്ങളിൽ ചർച്ച ചെയ്യൂന്നവരേയോർത്തു ……..

ഇനിയും എത്രപേർ ……. തന്നെ പോലൊരു പെണ്ണിന് മുന്നിൽ പകൽ മാന്യത വരുത്തിയ പോല പലരും വരും ……. ചിലപ്പോൾ ഇന്നലെ രാത്രിയിലെ പോലെ അല്ലെങ്കിൽ വേറൊരു രീതിയിൽ …..

ശരിയും തെറ്റും ചികയുന്ന മനസ്സിനെ അടക്കി നിർത്തി ഉമ്മറത്തിറങ്ങിയതും അയാൾ പോയിരുന്നു ജീപ്പ് എടുത്തു ………മോൾ ‘, മോളെയും കൂടെ തന്നെ കൊണ്ടുപോയോ ???? ……… ചുറ്റുമോന്ന നോക്കി ഉറപ്പ് വരുത്തിന്ന ബോധ്യത്തിൽ അകത്തെക്ക്
കയറി വാതിലടച്ചു ……….. എത്ര നാൾ ഇങ്ങനെ ഇനിയും ?????……

അന്നത്തെ രാത്രിയും കടന്നു പോകുമ്പോൾ മാലയ്ക്ക് പകരമായി പണവുമായി അയാളെത്തിയിരുന്നു ……… ഒപ്പം കുഞ്ഞിടെ കയ്യിലും ചെറിയ ചെറിയ സമ്മാനങ്ങൾ ……..

ആദ്യം അവളെ താൻ വഴക്ക് പറഞ്ഞെങ്കിലും ആ കുഞ്ഞു ചുണ്ടുകളിലെ വിതുമ്പൽ ‘, നേരെ ഓടിച്ചെന്ന് അയാളിലേക്ക് ചേക്കേറിയിരുന്ന പെണ്ണ് ………

എങ്ങനെന്നും എന്തെന്നും അറിയില്ല പക്ഷേ ഒരു ദിവസം കൊണ്ടിങ്ങനെക്കെ മാറുമോ ………. അയാളെ നോക്കി മുഖം വെട്ടിച്ചു മോളെയെടുക്കാനായി ഒരു ശ്രമം നടത്തിയെങ്കിലും പരാജയമായിരുന്നു …….

പലപ്പോഴും ഇതു തുടർന്നൊപ്പോൾ എന്തെങ്കിലും ആയിക്കൊള്ളട്ടെന്ന് കരുതി ……… പിന്നെയും അവരിലെ അടുപ്പങ്ങൾ വർദ്ധിക്കുന്നത് കാണും-തോറും ഉള്ളിലെ പേടിയേറിയിരുന്നു ……. ചില സമയങ്ങളിൽ കുഞ്ഞി പെണ്ണിന് സംസാരത്തിൽ നിറയുന്ന കൂട്ടുകാരൻ അല്ലെങ്കിൽ അതിലേറെ അവൾക്ക് പ്രിയപ്പെട്ടോരാൾ ……….

ഇതിനിടയിൽ തെന്നി മാറുന്ന ദിവസങ്ങളിൽ അടുത്തൊരു വീട് …….. വാടകയ്ക്കന്നും പറഞ്ഞു തേടിയെങ്കിലും നിരാശയായിരുന്നു …….. എങ്ങനെ ഒത്ത് വന്നാലും അത്‌ മുടങ്ങുന്നവസ്ഥ …….

വീണ്ടും വീണ്ടും തിരച്ചിലിൽ ഇത്തവണ ജോലിയും തിരഞ്ഞു …… ആരെയും ബുദ്ധിമുട്ടുക്കാതെയിരിക്കാൻ …… പല ഇടങ്ങളിൽ ചെന്നെങ്കിലും അവിടെയും തിരസ്‌കരരണം ……….

ഒടുവിൽ അടുത്തുള്ള ഡേക്കെയറിൽ ജോലിയും അതിനടുത്ത് തന്നെ ഒരു ഒറ്റമുറി വീടും എടുത്ത് മാറുമ്പോൾ കുഞ്ഞിക്കായിരുന്നു വരാൻ മടി ………… വരില്ലെന്ന് വാശി പിടിച്ചു ഇന്ദ്രനോട് പറ്റി ചേർന്നവളെ വലിച്ചെടുത്തു നടക്കുമ്പോൾ അയാൾ ജീപ്പെടുത്ത് പോകുന്നത് കണ്ടിരുന്നു ……

എങ്ങോട്ടെന്നും ചോദിച്ചില്ല’, അല്ലെങ്കിൽ തന്നെ എന്തിനാണ് ഇനിയൊരു സംസാരത്തിനായി ഇടം നൽകുന്നത് ???? ……… എങ്കിലും തുടരെ തുടരെയുള്ള ദിവസം കുഞ്ഞിപെണ്ണിന് വാശിക്ക് വഴങ്ങാതെ ശാഠ്യം പിടിച്ചപ്പോൾ അതിലേറെ വാശി അവൾക്കുമേറിയ കാഴ്ച ………

അവസാനം ഒരു നാൾ ഡേകേയറിൽ നിന്നും മടങ്ങുമ്പോൾ വഴിയരിക് പറ്റി നിൽക്കുന്നത് കണ്ടെത്തും കൈകളിൽ നിന്നുർന്നിറങ്ങി ഓടിയിരുന്നു പെണ്ണ് ……..

അഭയം തന്നവനായി ഒരു ചിരി അല്ലാതെ വേറൊന്നുമില്ലായിരുന്നു തന്റെ മറുപടി ……….. പാതി വഴിയേ വന്നവർ അതേ വഴിയിൽ ഇറങ്ങിയവരേന്ന് സമർഥമായി ഒളിപ്പിച്ച പോലൊരു നോട്ടം ………..

ചിരിച്ചന്ന് വരുത്തി മോളെയും കൊണ്ട് നടക്കുമ്പോൾ അന്നത്തെ ആ ദിവസവും കേൾക്കാമായിരുന്നെങ്കിൽ ഒളിഞ്ഞും തെളിഞ്ഞു-മുള്ള സംസാരങ്ങൾ ……. പതിവുള്ളതിനാൽ കേൾക്കാൻ താൽപ്പര്യം ഇല്ലാത്തത് നടന്നു നീങ്ങുമ്പോൾ അയാൾ ജീപ്പ് എടുത്തു അതിവേഗം പോകുന്നതും കണ്ടു …. ഈ കാഴ്ചയും ഇന്നൊരു പതിവാണ് …..

തന്നെയും മോളെയും കാണുന്ന നാളുകളിൽ …. എന്തിനെന്നോ ഏതിനെന്നെന്നോ അറിയില്ലാത്ത യാത്ര … ആലോചനയിൽ
ഇരുന്നന്ന് വൈകുന്നേരം മഹേഷിന്റെ മാപ്പ്‌ ചോദിച്ചുള്ള വരവിലും സംശയം തോന്നിയിരുന്നു …. എങ്കിലും അത്രയ്ക്ക്
ശ്രദ്ധിക്കാൻ പോയിരുന്നില്ല ………. എന്തിന് വേണ്ടി ???…..

“””” അമ്മ ……….. “”””” ഒരിക്കൽ തൃ സന്ധ്യ നേരത്ത് മടിയിലിരുന്നുള്ള വിളി …….. കുഞ്ഞി പെണ്ണാണ് ‘, എന്തെന്ന് പിരികമുയർത്തി മുഖത്ത് വീണു കിടന്ന മുടിയിഴകൾ ഒതുക്കി കൊടുത്തു …..

“””” അങ്കിൽ നല്ലേയല്ലേ ……. “””” കുറുമ്പും
കുസൃതിയും നിറച്ചുള്ള കൊഞ്ചൽ ……..

“”””” ഏത് ……… അങ്കിൽ ???? ……. “”””

“”””ഇന്ദനങ്കിൽ ………. നമ്മുക്ക് ഇങ്ങോത്ത്
കൊന്തു വതാമ്മ …….. “”””” ചുറ്റി വളഞ്ഞുള്ള ആ കുഞ്ഞു സംസാരത്തെ കണ്ണുരുട്ടി പേടിപിക്കുമ്പോൾ മാറിലേക്ക് മുഖമമർത്തി കിടന്നിരുന്നവൾ …….

എങ്കിലും ഊഹിച്ചതിൽ തന്നെ കാര്യങ്ങൾ വന്നിരിക്കുന്നുവെന്ന് തിരിച്ചറിവിൽ പിറ്റേന്ന് ദിവസം നേര ചെന്നയാളെ കണ്ടിരുന്നു ………

ആരെങ്കിലുക്കെ എന്തെങ്കിലും പറഞ്ഞു കൊടുക്കാതെ ഇതവളിൽ എത്തില്ലെന്നറിയാം ……….. അതിനാൽ തന്നെ ദേഷ്യം സങ്കടവും തീർക്കുമ്പോൾ മുഖം കുനിച്ചു ഇരിക്കുന്നവനെ ഈർഷ്യയോടെ നോക്കി ………

“”””” മേലിൽ ഇമ്മാതിരി സംസാരങ്ങളും മനസ്സിൽ വച്ചു എന്റെ മോളെ കാണാൻ വരരുത് നിങ്ങൾ …………. ഒരിക്കൽ അഭയം തന്നെന്നതും സഹായിച്ചുന്നതും ശരിയാണ് ……. എന്ന് കരുതി എന്റെയോ എന്റെ മോളുടെ ജീവിതത്തിലേക്കൊ വരാൻ ശ്രമിക്കരുത് ………. “”””” കവലയിൽ നിന്ന് പൊട്ടിത്തെറിക്കുമ്പോൾ അയാൾ നിശബ്ദനായി-lരുന്നു ……….

അല്ലെങ്കിൽ ഈ സമയം മറ്റാരായലും വഴക്കിന് വരുന്ന മനുഷ്യനാണ് ……… മുഖം തിരിച്ചു അവിടെന്ന് ഇറങ്ങുമ്പോൾ ചെയ്യുന്നത് ശരിയെന്ന് സ്വയം വിശ്വസിപ്പിച്ചു ……… ഈ കഴുത്തിൽ ഒരൊറ്റ ആളുടെ താലിയേയുള്ളൂ ……… വിശാലിന്റെ മാത്രം മതിന്ന് മനസ്സിനെ പറഞ്ഞു പഠിപ്പിച്ചൊ ??? ……….

പിന്നെ ……. പിന്നീട് ഉള്ള ദിവസത്തിൽ അയാൾ കവിലയിൽ ഇല്ലായിരുന്നു …… ജോലി കഴിഞ്ഞിറങ്ങി വരുന്ന നിമിഷം തേടുന്ന മുഖമാണ് കുഞ്ഞി കണ്ണുകൾ ………. നിരാശയോടെ തന്നെ നോക്കി ചുണ്ട് ചുളുക്കിയതും ഇനിയും കാണാമെന്ന ആശ്വാസപ്പിച്ചു താനും ……….

തുടരെ തുടരെ ഉള്ള ആവർത്തിച്ചു വന്നപ്പോൾ പിന്നെ അവളയി തന്നെ നോട്ടം അവസാനിപ്പിച്ചിരുന്നു ……. ഇത്ര മേൽ അയാൾ ഇവളിൽ അടുത്തിരുന്നോ ….. പല വൈകുന്നേരം ഉമ്മറത്തുടെ പോകുന്ന വാഹനം നോക്കിയിരിക്കുന്ന പെണ്ണിനെ കണ്ടപ്പോൾ മനസ്സിൽ ഉയർന്ന സന്ദേഹങ്ങൾ ………..

ദിവസങ്ങൾക്കിപ്പുറം വീട്ടു പടിക്കൽ എത്തിയ അയാളുടെ അമ്മയെ കണ്ടതും നെറ്റി ചുളിച്ചു ……….

എന്നിരുന്നാലും അകത്തുന്നവർക്ക് അരികെ ഓടിയടുക്കുന്ന പെണ്ണിനെ കണ്ടപ്പോൾ ഇവർ തമ്മിൽ പരിചയം ???? …….. ഒന്നോ രണ്ടോ തവണ താൻ കണ്ടിട്ടുണ്ട് ക്ഷേത്രത്തിൽ പോകുന്ന കൂട്ടത്തിൽ അല്ലാതെ താൻ പോലും ഇങ്ങനെ …….

സംസാരങ്ങളുടെ തുടർച്ചയിൽ അവർ തന്നെ പറഞ്ഞു …….. അയാൾക്കൊപ്പം മോളെ ഒരിക്കൽ കണ്ടിട്ടുണ്ടന്ന് ……… അവരിൽ നിന്നാണ് പെണ്ണിന് അന്നത്തെ സംസാരം കിട്ടിയതെന്നുമുള്ള
ബോധ്യം …….

പക്ഷേ താൻ ???? ……. അയാളെ അല്ലെ കുറ്റപ്പെടുത്തിയത് ………. വേണ്ടായിരുന്നു ഒന്നും ‘, അല്ലെങ്കിൽ തന്നെ ബുദ്ധി കേൾക്കില്ല മനസ്സ് പറയുന്നത് …….. എന്നും എടുത്തു ചാട്ടമെന്ന് പഴിച്ചപ്പോൾ അറിഞ്ഞു ……. ആ വീടിന് തന്നെ വെറുക്കപ്പെട്ട അയാളെ ……..

അച്ഛന്റെ ബിസിനസ് താൽപ്പര്യങ്ങൾക്ക് ഉയരാത്ത മകൻ ‘, അതിൽ നിന്നുള്ള ദേഷ്യം ഒടുവിൽ വീട്ടിൽ നിന്നുള്ള മാറി താമസം ……… അങ്ങനെ ‘, അങ്ങനെ ……. വീണ്ടും അമ്മയും വിവാഹം ചോദ്യം ഉയർത്തിയതും താൻ ഒന്ന് ചിരിച്ചതല്ലാതെ മറുത്തു പറഞ്ഞില്ല …… ഇനി ഒരു വിവാഹം ‘, അതും തനിക്ക്‌ ???? ……..

ആലോചിക്കാമെന്ന് മാത്രം പറഞ്ഞു ഒഴിയുമ്പോൾ ആ അമ്മയിൽ ബാക്കിയായത്
എന്തൊക്കെയോ പറയാനില്ലേ ……..

ചിലപ്പോൾ തോന്നാലുവുന്ന പറഞ്ഞു തിരുത്തി ഓടി മറയുന്ന ദിവസങ്ങൾ ……… ഇടയ്ക്കിടെ താനറിയാതെ വന്നെത്തുന്ന ചിന്തകളിൽ അയാൾ നിറഞ്ഞുവോന്ന് തോന്നി ……..സഹതാപം ‘ , അല്ലാതെ വേറെ ഒന്നുമില്ലാന്ന് വിലക്കുമ്പോഴും കൂടുതൽ കൂടുതൽ ആഴത്തിൽ പതിയുന്ന മുഖം ………

ഒരുമിച്ചുള്ള തമാസത്തിൽ തന്നെ തേടിയെത്തിയ നോട്ടം ‘, തന്നോളം ചേർത്തു പിടിച്ചിരുന്ന കുഞ്ഞിയെം …..
ഓരോന്നായി തെളിഞ്ഞതും താനായി തന്നെ അവയെ അവഗണിച്ചതും ….. സഹതാപമല്ല അത്‌ സ്നേഹമെന്ന് മനസ്സ് ഉറക്കെ വിളിച്ചു പറയുമ്പോൾ കണ്ടില്ലെന്ന് നാടിച്ചു പിന്നെയും ……..

തളർന്ന് പോകുന്നിടത്ത് നിന്നും പിടിച്ചു കയറ്റിയവനാണ് …. ജീവിക്കാൻ ആത്മവിശ്വാസം നിറച്ചവൻ …… ന്യായ അന്യായങ്ങൾ മനസ്സിനോട്ടെന്ന പോലെ വാദിച്ചു …. എങ്കിലും മൗനത്തെ കൂട്ടുപിടിച്ചു താല്പര്യമില്ലായ്‌മ പ്രകടിപ്പിച്ചു കൊണ്ടിരുന്നു താൻ ……

പക്ഷേ ……… നാളുകൾക്കിപ്പുറം ഇന്ദ്രനെ കണ്ടപ്പോൾ അറിയാതെ പുഞ്ചിരി വിടർന്നു ……. കണ്ണുകൾ തെളിഞ്ഞു …… എന്തിനാണ് ‘, തനിക്ക് ഇയാളോട് സ്നേഹമോ ????? ……..

മോളെയും എടുത്തു അകത്ത് കയറുന്ന ആളെ നോക്കി മുഖം വെട്ടിച്ചു തോൽക്കാൻ മനസ്സില്ലാന്ന് പോലെ………..
വീർപ്പുമുട്ടിയോ കാണാതെ കണ്ടപ്പോൾ ….. അവർ ഇരുവരെയും സംസാരത്തിലാഴ്ന്നപ്പോൾ സ്വയമേ ഉൾവലിഞ്ഞു മാറിയിരുന്നു …….

ശിഖ ………. ഞാൻ ‘, ഞാൻ എനിക്ക്‌ പറ്റുന്നില്ല നീ ഇല്ലാതെ ????? ….. വിശാലിന് നീ സ്നേഹിച്ച അത്രയും വേണ്ട പക്ഷേ നീയും മോളും ഇല്ലാതെ ……….

വാതിൽക്കൽ തിരിഞ്ഞപ്പോൾ വന്നെത്തിയ സ്വരം ……… വിശാൽ ???? …… ജീവിതത്തിൻ
സാഹചര്യത്തിൽ പ്രണയം പകർന്നവൻ …… ഇന്ന് ഇപ്പോൾ മറ്റൊരാൾ തന്റെ മുന്നിൽ ……… അതും പ്രണയത്തിന് വേണ്ടിയാണ് ……..

ശിഖ …….. ഒരിക്കൽ നിന്നെ സ്നേഹിച്ചതാണ് ഞാൻ …….. അന്ന് എന്നിൽ നിന്നകുന്നു പോയി നീ ഒരുപാട് ……. ഇത്തവണ നിന്നെ വീണ്ടും മുന്നിൽ എത്തിച്ചപ്പോൾ എന്നോ എപ്പോഴോ തോന്നിയതെ സ്നേഹം തോന്നിപ്പോയി ………. കാത്തിരുന്നോളം ഞാൻ നിനക്ക്‌ വേണ്ടി ‘,പക്ഷേ ഇനിയും ഇനിയും അകലരുത് ………..

വീണ്ടും വീണ്ടും ആഴ്ന്നിറങ്ങുന്നവന്റെ ശബ്ദം ……… തന്നെ സ്നേഹിച്ചുന്നോ ‘, അപ്പോൾ ഇയാൾ ആയിരുന്നോ അന്ന് വിവാഹം കഴിക്കാൻ വേണ്ടി ????? ……. തനിക്ക് ??? ……….

തന്നെ പോലൊരുവൾ അല്ല ഇയാൾക്ക് ചേരുന്നത് …….. താനിപ്പോൾ രണ്ടാംക്കെട്ടുക്കാരിയാണ് …… സ്വയം പിന്തിരിഞ്ഞു നടക്കുമ്പോൾ പിടിത്തം മുറുകിയിരുന്നു കൈകളിൽ ……….

“”””” ശിഖ ……… എനിക്കറിയാം നിന്നെ ‘, നിന്റെ മനസ്സ് ………. രണ്ടാം വിവാഹം ‘, അതല്ലേ എന്നിൽ നിന്നകന്നു പോകുന്നത് …….. എങ്കിൽ ഞാൻ ചെന്നൊരു വിവാഹം കഴിച്ചു ഡിവോഴ്സ് ചെയ്യാം ….. അപ്പോൾ ‘, അപ്പോൾ നിനക്ക് എന്നെ വിവാഹം കഴിക്കാവോ ????? ……. “”””

പാതി കളിയായും കാര്യമായും പറയുന്ന
ആളെ നോക്കി നിന്നവൾ ………. ഇങ്ങനെയും സ്നേഹമുണ്ടോ ???? ………. ഉണ്ടാവും പക്ഷേ താൻ അർഹിക്കുന്നില്ലന്ന അപകർഷതാബോധം ‘, അടർന്നു മാറാൻ ശ്രമിച്ചെങ്കിലും കൂടുതൽ ഏറെ മുറുകിയിരുന്നു പിടിത്തം ………..

കണ്ണുകൾ നിറച്ചു
വേണ്ടന്ന് തലയാട്ടുമ്പോൾ വലിച്ചു നെഞ്ചോരം ചേർത്തിരുന്നു …………. എതിർക്കാൻ ‘, പിടഞ്ഞു മാറാൻ സമ്മതിക്കാതെയുള്ള നീക്കം ……..

“”””” കാത്തിരുന്നോളം ശിഖ ……. പക്ഷേ
വേണ്ടന്ന് പറയരുത് ……… ഒരിക്കൽ കൂടി എനിക്ക് കഴിയില്ല ……… അന്നത്തെ പോലെ പറ്റില്ല എനിക്ക് നിന്നെ നഷ്ട്ടപ്പെടുത്താൻ ……… എങ്ങനെ നിന്നെ പറഞ്ഞു മനസ്സിലാക്കി തരണമെന്ന് അറിയില്ല ….

അച്ഛനൊപ്പം കവലയിൽ നിന്നെ കാണുന്ന അന്ന് മുതൽ …….. അന്നത്തെ നാൾ മുതൽ മനസ്സിൽ കയറിയതാണ് നീ ……….. പലപ്പോഴും നിന്റെച്ഛൻ
വഴി തന്നെ കേട്ടറിഞ്ഞവൾ …. അതാണ് നിനക്ക്‌ വിവാഹം ആലോചിക്കുന്നെന്നറിഞ്ഞ നിമിഷം ഞാൻ തന്നെ വന്ന് സംസാരിച്ചത് …….

പക്ഷേ നീ ‘, നിന്റെ പ്രണയം അറിഞ്ഞപ്പോൾ കുഴിച്ചു മൂടിയതാണ് എല്ലാം ………. നിന്നെ പ്രണയിക്കാൻ എനിക്ക് നിന്റെ സമ്മതം വേണ്ടന്ന് ബോധ്യത്തിൽ മനസ്സിൽ തന്നെ സൂക്ഷിച്ചു …….. പക്ഷേ അവയെല്ലാം കൂടി വീർപ്പുമുട്ടിച്ച ദിവസം …… അന്ന് നിന്നെ ആ രാത്രി കണ്ടപ്പോൾ …………

വീണ്ടും വീണ്ടും സ്നേഹിച്ചു പോയിരുന്നു ‘, പറിച്ചു മാറ്റാൻ പറ്റുന്നില്ല ശിഖ ……
ശ്രമിക്കും തോറും ആഴത്തിൽ പതിയുന്നു …… ഇനി എന്നിൽ നിന്നും ജീവനകന്നാൽ ചിലപ്പോൾ അതി-ന് കഴിഞ്ഞേക്കാം ……. ജീവിച്ചിരിക്കുന്നടത്തോളം
സാധിക്കില്ല …….. “”””””

കുഞ്ഞിയെ നെഞ്ചോരം ചേർത്തുള്ള ഒരു തുറന്നു പറച്ചിൽ ‘, കണ്ടില്ലെന്നു നടിച്ചു ഇനിയും കഴിയില്ലന്ന് ഉറക്കെ മനസ്സലറി വിളിച്ചു ……… ആഗ്രഹിച്ചില്ല താനും ഇയാളെ ‘, ശ്രദ്ധിച്ചില്ലെ താനും ……..

ഉണ്ട് …….. ഒരിക്കൽ എന്നല്ല ഈ ദിവസങ്ങളിൽ പലപ്പോഴും തേടിയിരു-ന്നു …… സംസാരത്തിന് ഇനിയൊന്നും കേൾക്കാൻ വയ്യാന്ന് പോലെയുള്ള ആ നോട്ടം …….. നേർത്ത ചിരിയിൽ മുഖം താഴ്ത്തി പിടിച്ചു അയാളിൽ നിന്നകന്നു നീങ്ങി ……….

“””” ഞാൻ …… ഞാൻ ……. എനിക്കിനിയും ഒരു ജീവിതത്തിന് ……”””””

“”””” കഴിഞ്ഞു പോയ ജീവിതം ….. അത് എന്തുമാവട്ടെ ശിഖ …….. പറഞ്ഞത് തന്നെ വീണ്ടും പറഞ്ഞാൽ കേൾക്കാൻ സുഖമുണ്ടാവില്ല പക്ഷേ നഷ്ട്ടങ്ങൾ കണക്കേറെയാവും ……… ഇനിയും
നീയെന്ന പേരിനെ ……

നിന്നിലെ നഷ്ട്ടങ്ങളെയും ഒരുമിച്ച് തിരിച്ചു പിടിക്കാൻ എന്നെയും കൂട്ടാമോ എന്നൊന്നും ചോദിക്കില്ല ……. എങ്കിലും എന്റെ ഭാര്യയായി വേണം എനിക്ക് നിന്നെ …. ഈ കുഞ്ഞി
പെണ്ണിനേയും ……….. “””””

അത്രയേറെ സ്നേഹത്തിൽ …….. അത്രയേറെ പ്രണയത്തോടെ നെഞ്ചോട് ചേർത്തിരുന്നു അയാൾ ………
പരാതികൾ ഇല്ലാതെ പരിഭവം ഇല്ലാതെ തുറന്നു സംസാരങ്ങൾക്കൊടുവിൽ വന്നെത്തിയ നീളുന്ന പഴക്കുമുള്ളൊരു പ്രണയം ………….

നാളുകൾക്ക് ഇപ്പുറം അയാൾ ചാർത്തിയ സിന്ദൂരത്തിലും താലിയിലും ഒരിക്കൽ പരിഹാസത്തോടെ നടന്നിരുന്ന അതേ വഴികളിലൂടെയുള്ള യാത്രയിൽ നെഞ്ചോരം ചേർത്തിരുന്നു ഇന്ദ്രൻ തന്നെയും കുഞ്ഞിയെയും ……… ഇനിയും ഒരു അകൽച്ച ഇല്ലെന്ന് അത്രമേൽ ഉറപ്പോടെ നെഞ്ചോരം…..

Leave a Reply

Your email address will not be published. Required fields are marked *