അടുത്ത വീട്ടിലെ പാറു ബുള്ളെറ്റ് ഓടിച്ചു, അതുപോലെ അവൾക്കും ബുള്ളെറ്റ് ഓടിച്ചു വാട്സാപ്പിൽ..

(രചന: Dhanu Dhanu)

കുറെ ദിവസമായി വിളിച്ചിട്ടും മെസ്സേജ് അയച്ചിട്ടും ഒരു മറുപടിയും ഇല്ലാത്തതുകൊണ്ടാണ്…

ഞാനവളുടെ വീട്ടിലേക്ക് കയറി ചെന്നത്.. പെട്ടെന്നുള്ള അവളുടെ മാറ്റം എനിക്ക് എന്തോ വല്ലാത്തൊരു വിഷമം ഉണ്ടാക്കി…

അതിലേറെ ദേഷ്യവും ഒന്നും നോക്കാതെ വീട്ടിലേക്ക് കയറിച്ചെന്നു…

ബെല്ലടിച്ചു വാതിൽ തുറന്ന് ‘അമ്മ പുറത്തേക്ക് വന്നു..എന്നെ കണ്ടതും ‘അമ്മ ചോദിച്ചു കുറെ നാളായല്ലോ ധനുവോ ഈ വഴിയ്ക്ക് കണ്ടിട്ട്…

അതുകേട്ട് കുറച്ചു തിരക്കിലായിപോയി അമ്മേ എന്നുംപറഞ്ഞ്..

അകത്തേക്ക് കയറിചെന്ന് അവൾ എവിടെയാണെന്ന് നോക്കിയപ്പോ..

ദേ ഇരിക്കുന്നു സാധനം ഒരു കപ്പ് കാപ്പിയും കൈയിൽ പഴംപൊരിയും പിടിച്ച്…

അതുകണ്ട് ഡി പന്നി എന്നുംപറഞ്ഞ് അവളുടെ അടുത്തേക്ക് ഓടിച്ചെന്ന് തലയ്ക്കൊരു കൊട്ട് കൊടുത്തിട്ടാണ് ചോദിച്ചത്…

എന്താണ് നിന്റെ പ്രശ്നം എന്ന്… തല തടവികൊണ്ടു അവളാ ടേബിളിലേക്ക് കൈചൂണ്ടി കാണിച്ചു…

ഞാൻ നോക്കുമ്പോൾ ചിന്നിച്ചിതറി അവിടെയിരിക്കുന്ന അവളുടെ ഫോണായിരുന്നു…

എന്തുപറ്റി എന്ന ഭാവത്തിൽ ഞാൻ അവളുടെ മുഖത്തേക്ക് നോക്കിയപ്പോൾ. എന്റെ മുഖത്തേക്ക് നോക്കി നീട്ടി ഒരു ചിരിയായിരുന്നു മറുപടി…

എന്നിട്ട് അമ്മേ എന്നൊരു വിളിയും അവളുടെ ശബ്‌ദം കേട്ട് ‘അമ്മ അടുത്തേക്ക് വന്നപ്പോ…

ഞാൻ അമ്മയോട് തന്നെ കാര്യം ചോദിച്ചു..എന്താ ഫോണൊക്കെ പൊട്ടിപോയിരിക്കുന്നെ എന്ന്…

അതുകേട്ട് ചെറിയൊരു കലിപ്പിൽ ‘അമ്മ അവളുടെ മുഖത്തേക്കൊന്നു നോക്കിയിട്ട് എന്നോട് പറഞ്ഞു…

ഈ കുരുത്തംകെട്ട പെണ്ണ് ഫോൺ മാത്രം അല്ല പൊട്ടിച്ചത്..

പിന്നെന്താ അമ്മേ…

ആ കാലൊന്നു കാണിച്ചുകൊടുക്കടി പെണ്ണേ എന്നും പറഞ്ഞ്..

‘അമ്മ അകത്തേക്ക് പോയി…

അവൾ പതുക്കെ പുതപ്പിനടിയിലെ ഒളിപ്പിച്ചുവെച്ച കാല് പുറത്തേക്ക് എടുത്തു… അപ്പോഴാണ് കാര്യം മനസ്സിലായത് പുള്ളിക്കാരി കാലും ഒടിഞ്ഞ് വീട്ടിൽ ഇരുപ്പാണെന്നു..

എങ്ങനെ സംഭവിച്ചതാണെന്നു ചോദിച്ചപ്പോ ..

പതുക്കെ ശബ്‌ദം ഉണ്ടാക്കാതെ അടുത്തേക്ക് വിളിച്ചിട്ട് ചെവിയിൽ പറഞ്ഞു… അച്ഛന്റെ ബുള്ളെറ്റ് ഒന്ന് ഓടിച്ചു നോക്കിയതാണെന്നു..

അതുകേട്ട് ചിരിക്കണോ കരയണോ എന്നൊരു അവസ്ഥയിൽ ആയിപ്പോയി ഞാൻ…

ചിരിച്ചുകൊണ്ട് ഇതിന്റെയൊക്കെ ആവശ്യം ഉണ്ടോടി എന്നുചോദിച്ചപ്പോ…

അവള് പറയാ..

ആവശ്യം ഉണ്ടെന്ന്…

കാരണം ചോദിച്ചപ്പോ …അവളുടെ മറുപടി ഇങ്ങനെ ആയിരുന്നു…

അടുത്തവീട്ടിലെ പാറു ബുള്ളെറ്റ് ഓടിച്ചു. അതുപോലെ അവൾക്കും ബുള്ളെറ്റ് ഓടിച്ചു വാട്സാപ്പിൽ സ്റ്റാറ്റ്‌സ് ഇടണമെന്ന്…

അവളുടെ ആഗ്രഹം കേട്ട് ഒരു നിമിഷം ദൈവത്തെ ഞാൻ വിളിച്ചുപോയി…

പിന്നെ ഒന്നും നോക്കിയില്ല അവളുടെ കൈയിലെ പഴംപൊരിയും തട്ടിപറിച്ചു ..ബുള്ളെറ്റും എടുത്ത് അവളെയും കൊണ്ടു നൈസ് ഒരു റൈഡ് …

അപ്പോഴും ബൈക്കിന്റെ പുറകിലിരുന്നു അവൾ സ്റ്റാറ്റ്‌സ് ഇടാനുള്ള ക്യാപ്‌ഷൻ എന്നോട് ചോദിക്കുന്നുണ്ടായിരുന്നു….

അല്ലെങ്കിലും ഇപ്പോ എല്ലാവരുടെയും സന്തോഷവും ദുഃഖവും ഇണക്കവും പിണക്കവും വാശിയും ദേഷ്യവും അങ്ങനെ എല്ലാം ഒരു സ്റ്റാറ്റസ്സിലുടെ മറ്റുള്ളവരുടെ മുന്നിൽ പ്രകടിപ്പിക്കുന്ന കാലമല്ലേ…. ഇത്…

Leave a Reply

Your email address will not be published. Required fields are marked *