ഇന്ന് ഞങ്ങളുടെ വിവാഹ വാർഷികമാണ്, അതുകൊണ്ടു ഞങ്ങൾ ഒരുമിച്ചു പുറത്തേക്ക്..

മീനുവും ഞാനും
(രചന: Dhanu Dhanu)

ഞങ്ങളുടെ വിവാഹം കഴിഞ്ഞിട്ട് ഇന്ന് ഒരു വർഷം തികയുന്നു. ഇന്ന് ഞങ്ങളുടെ വിവാഹ വാർഷികമാണ്. അതുകൊണ്ടു ഞങ്ങൾ ഒരുമിച്ചു പുറത്തേക്ക് പോയി. ഭക്ഷണം കഴിച്ചു.

ഷോപ്പിങ്ങ് നടത്തി.സിനിമയ്ക്ക് പോയി. അങ്ങനെ ഒരു ദിവസം അവർക്കുവേണ്ടി മാത്രം മാറ്റി വെച്ചു ഞാൻ.

അവൾ എന്റെ ജീവിതത്തിലേക്ക് വന്നിട്ട് എനിക്ക് സന്തോഷം മാത്രമാണ് സമ്മാനിച്ചിട്ടുള്ളത്. ആ സ്നേഹവും സന്തോഷവും അവൾക്കു ഞാൻ അതുപോലെ തിരിച്ചു സമ്മാനിക്കേണ്ടേ.

തിരക്കുകൾക്കിടയിൽ കുറച്ചു നേരം. നമ്മുടെ പ്രിയപ്പെട്ടവർക്കുവേണ്ടി സമയം കണ്ടെത്തുന്നത് അവരുടെ മനസ്സിനെ സന്തോഷിപ്പിക്കും. അതിലും വലിയ സന്തോഷം വേറെയുണ്ടോ…

മാസങ്ങളും ദിവസങ്ങളും കടന്നുപോയി. ഞാൻ ജോലിക്കു പോയിരുന്നു.

അതിനിടയ്ക്ക്  മീനുവിന്റെ കോൾ വന്നു. ഞാൻ ഫോൺ എടുത്തു ..ഏട്ടാ…എനിക്ക് തീരെ വയ്യാ നല്ല പനിയും ക്ഷീണവുംഉണ്ട് . ഞാൻ പറഞ്ഞു അമ്മയെ കൂട്ടി ഹോസ്പിറ്റലിലേക്ക് പൊയ്‌ക്കോ എന്ന്.

ശരി ഏട്ടാ.. അവൾ ഫോൺ കട്ട് ചെയ്തു..

അവളും അമ്മയുംകൂടെ അടുത്തുള്ള  ഹോസ്പിറ്റലിലേക്ക് പോയി ഡോക്ടറെ കണ്ടു. ഡോക്ടറോട്  അവൾ പറഞ്ഞു .വല്ലാത്ത തൊണ്ട വേദനയും കഴുത്തുവേദനയും ഉണ്ട്.

ഡോക്ടർ പറഞ്ഞു ബ്ലഡ് പരിശോധിക്കണം. ഞാൻ ടെസ്റ്റുകൾ എഴുതി തരാം. ഡോക്ടർ എഴുതിയ ടെസ്റ്റും കൊണ്ട്. അവളും അമ്മയും ലാബിൽ പോയി.

ടെസ്റ്റിനുള്ള ബ്ലഡ്  കൊടുത്ത ശേഷം. അവളും അമ്മയും വീട്ടിലേക്ക് മടങ്ങി.

ജോലി കഴിഞ്ഞു ഞാനവളെ വിളിച്ചു. മീനുകുട്ടി പനി മാറിയോ. അവൾ ചിരിച്ചുകൊണ്ട് പറഞ്ഞു മാറി വരുന്നുണ്ട്. ബ്ലഡ് ടെസ്റ്റ് ചെയ്യാൻ കൊടുത്തിട്ടുണ്ട് പോയി വാങ്ങി ഡോക്ടറെ കാണിക്കണം.

ഞാൻ വരണോ മീനുകൂട്ടിയെ .അവൾ പറഞ്ഞുവേണ്ട ഏട്ടാ..ഇവിടെ  അമ്മയുണ്ടല്ലോ..

ഞാൻ അവളെ സമാധാനിപ്പിച്ചു. ഫോൺ കട്ട് ചെയ്തു. ജോലി തിരക്ക് കാരണം രണ്ടു ദിവസം കഴിഞ്ഞാണ് ഞാൻ അവളെ വിളിക്കുന്നത്.

അവൾ ഫോണെടുത്തു സംസാരിക്കുമ്പോൾ ശബ്‌ദം അകെ മാറിയിരിക്കുന്നു. പനി മാറിയില്ലേ മീനുവോ..അവൾ പറഞ്ഞു കുറവുണ്ട് ഏട്ടൻ പേടിക്കേണ്ട കുഴപ്പമൊന്നും ഇല്ല.

ഞാൻ ഞാനവളോട് ഡോക്ടറെ കാണാൻ പറഞ്ഞു. രാവിലെ അവൾ അമ്മയെയും കൂട്ടി  ഡോക്ടറെ കാണാൻ പോയി.

ഡോക്ടർ അവളോട് അഡ്മിറ്റ് ആവണം എന്ന് പറഞ്ഞു. ആ വിവരം അവൾ എന്നെ വിളിച്ചു പറഞ്ഞു. ഞാൻ ലീവ് എടുത്തു അവളുടെ അടുത്തേക്ക് പോയി…

കുറച്ചു ദിവസം ഹോസ്പിറ്റലിൽ തന്നെയായിരുന്നു. വീണ്ടും ഡോക്ടർ ടെസ്റ്റുകളും മരുന്നുകളും എഴുതി തന്നു.. ഡോക്ടർ ടെസ്റ്റുകളുടെ റിസൾട്ട് ചോദിച്ചു. ഞാൻ അത് കാണിച്ചു.

ഡോക്ടർ അത് നോക്കിയ ശേഷം.  മീനുവിന്റെ അടുത്ത് നിന്ന് കുറച്ച് മാറി നിന്നു എന്നിട്ട് എന്നോട് പറഞ്ഞു. തുടക്കമാണ് പേടിക്കാനില്ല എത്രയും. പെട്ടെന്ന് ചികിത്സ വേണം.

ഞാൻ ചോദിച്ചു എന്താ ഡോക്ടർ ഇങ്ങനെ പറയുന്നത് എനിക്ക് മനസ്സിലായില്ല. ഡോക്ടർ പറഞ്ഞു .മീനുവിനെ കാൻസർ ബാധിച്ചിരിക്കുന്നു.

ഇത് കേട്ടതും എന്റെ കണ്ണുകൾ നിറഞ്ഞൊഴുകി. ആരും കാണാതെ ഞാൻ കണ്ണുകൾ തുടച്ചു. മീനുവിന്റെ അടുത്തേക്ക് നടന്നു. അവൾ ചോദിച്ചു. ഡോക്ടർ എന്താ പറഞ്ഞത്.

കുഴപ്പമില്ല രണ്ടു ദിവസം കഴിഞ്ഞാൽ വീട്ടിലേക്കു പോകാമെന്നു ഞാനവളോട് കള്ളം പറഞ്ഞു. എന്റെ ഉള്ളിലെ വേദനയും വിഷമവും കടച്ചമർത്തി ഞാനവളുടെ  മുന്നിൽ ചിരിച്ചുകൊണ്ട് നടന്നു.

രണ്ടു ദിവസം കഴിഞ്ഞു ഡോക്ടറുടെ നിർദേശ പ്രകാരം ഞാൻ അവളെയുംകൊണ്ടു. rcc ൽ പോകാൻ തീരുമാനിച്ചു.

പോകുന്നതിനു മുൻപ് അവളോട് സത്യം തുറന്നു പറയണം.. എങ്ങനെ പറയണം എന്നറിയില്ല.

പറഞ്ഞാൽ അവൾ തകർന്നു പോകുമോ. അതെനിക്ക് കാണാനുള്ള ശക്തിയില്ല… എന്ത് വന്നാലും സാരമില്ല എന്ന് മനസ്സിലുറപ്പിച്ചു. ഞാനവളോട് പറഞ്ഞു.

അത് കേട്ടതും അവളുടെ കണ്ണു നിറഞ്ഞെങ്കിലും. അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു. ഏട്ടൻ കൂടെ ഉണ്ടാകുമ്പോ.ഞാൻ എന്തിനു പേടിക്കണം..

അവളുടെ വാക്കുകേട്ടു എന്റെ കണ്ണു നിറഞ്ഞു. ഞാനവളെ ചേർത്ത് പിടിച്ചിട്ടു പറഞ്ഞു. എന്റെ മീനുവിനെ ഞാൻ ഏത് രോഗത്തിനും വിട്ടു കൊടുക്കില്ല..

പിന്നീട് ചികിത്സയും അവിടെത്തെ കാഴ്ചയും അവളെ ഒരുപാടു തളർത്തിയെങ്കിലും. അവൾ പതിയെ ജീവിതത്തിലേക്ക് തിരിച്ചു വരാൻ തുടങ്ങി.

പലപ്പോഴും അവൾ എന്നോട് പറയുമായിമായിരുന്നു. ഏട്ടാ..നമുക്ക് പിരിയാം. എന്നെ നോക്കി ഏട്ടന്റെ ജീവിതം കളയേണ്ട. അത് കേൾക്കുമ്പോൾ വിഷമം തോന്നും.

എങ്കിലും ഞാനവളോട് പറയും. എനിക്കാണ് ഈ അവസ്ഥ എങ്കിൽ എന്റെ മീനു എന്നെവിട്ടു പോകുമോ..

അവൾ കണ്ണുനീരോടെ പറയും. ഒരിക്കലും ഏട്ടനെ വിട്ടു പോകാൻ എനിക്ക് കഴിയില്ല…

അതുപോലെ എന്റെ മീനുവിനെ വിട്ടു പോകാൻ എനിക്കും കഴിയില്ല.. അവളെ ഞാൻ കഴിയുന്നപോലെയൊക്കെ ചിരിപ്പിക്കാനും സന്തോഷിപ്പിക്കാനും ശ്രമിച്ചു.

കീമോ ചെയ്യാൻ തുടങ്ങിയപ്പോൾ അവളുടെ മുടിയൊക്കെ കൊഴിഞ്ഞു പോയിരുന്നു. ആളുകൾക്കിടയിൽ പോകാനോ. മുഖത്ത് നോക്കാനോ അവൾക്കു ബുദ്ധിമുട്ടും വിഷമവും ഉണ്ടായി..

അതൊക്കെ ഞാൻ അവളിൽ നിന്നും മാറ്റിയെടുത്തു.

ഞാൻ അവളോട് പറഞ്ഞു. നിനക്ക് രോഗം ഉണ്ടെന്നു നിനക്ക് തോന്നി തുടങ്ങിയാൽ നീ രോഗിയായി മാറും. പിന്നെ രോഗം നിന്നെ തിന്നു തുടങ്ങും. ആത്മവിശ്വാസത്തോടെ നീ മുന്നോട്ടു പോകണം നിന്റെ കൂടെ ഞാൻ ഉണ്ടാകും എന്നും..

പതിയെ പതിയെ അവൾ ആ രോഗത്തെ കീഴടക്കി…. ജീവിതത്തിലേക്ക് തിരിച്ചു വന്നു… വീണ്ടും എനിക്കെന്റെ  മീനുകൂട്ടിയെ തിരിച്ചു കിട്ടി….

ഇന്നവളുടെ പിറന്നാളാണ്. അവൾക്കൊരു സമ്മാനമായി അവളുടെ കൈയിൽ കുഞ്ഞു മോതിരംഞാൻ  അണിയിച്ചു..

സ്നേഹിക്കാനും കൂടെ നിൽക്കാനും. ആത്മവിശ്വാസവും ധൈര്യവും നമുക്ക് പകരാനും കൂടെ ഒരാൾ ഉണ്ടെങ്കിൽ.

ഏതൊരു പ്രതിസന്ധികളെയും തരണം ചെയ്തു ജീവിതത്തിലേക്ക് സന്തോഷത്തോടെ തിരിച്ചു വരാൻ കഴിയും…

Leave a Reply

Your email address will not be published. Required fields are marked *