പാദസരം
(രചന: Dhanu Dhanu)
ഡാ ഏട്ടാ… എനിക്കൊരു പാദസരം വാങ്ങി തരവോ…
നിനക്ക് ഒരു ഒരു പാദസരം ഉണ്ടല്ലോ.
ഇനിയെന്തിനാ…
കഴുത്തിൽ ഇട്ടു നടക്കാനോ. തമാശയ്ക്കു പറഞ്ഞതാണെങ്കിലും അവൾക്കു ദേഷ്യം വന്നു. പോടാ പട്ടി എന്നും വിളിച്ച് അവൾ അമ്മയുടെ അടുത്തേക്ക് ഓടി..
ഒരു കാന്താരി പെങ്ങൾ എല്ലാ വീട്ടിലും ഉണ്ടാകുമല്ലോ.. രാവിലെ ജോലിക്കു പോകാൻ ഒരുങ്ങുമ്പോൾ അവൾ വീണ്ടും വന്നു ചോദിച്ചു.
ഡാ ഏട്ടാ…അടുത്താഴ്ച്ച വരുമ്പോൾ എനിക്ക് പാദസരം വാങ്ങിയിട്ടു വരുമോടാ.. നീ പോടി കാന്താരി കൈയിൽ കാശ് ഇല്ല…കാശ് ഉണ്ടെങ്കിൽ വാങ്ങിയിട്ട് വരാം..
താങ്ക്സ് ഉണ്ട് എന്റെ ചക്കര ഏട്ടാ.. മതി മതി സോപ്പ് നന്നായി പതക്കുന്നുണ്ട്. അവൾ ചിരിച്ചുകൊണ്ട് അമ്മയെ വിളിച്ചു. ഏട്ടൻ ഇറങ്ങാൻ നിൽക്കുവാ…
അമ്മ വന്നു. അമ്മയോട് യാത്ര പറഞ്ഞു . അച്ഛൻ വരുമ്പോ പറയാനും പറഞ്ഞു.. വീട്ടിൽ നിന്നും ഇറങ്ങി.. പിന്നീട് ഒരാഴ്ച്ച കഴിഞ്ഞു ഞാൻ വീട്ടിലേക്കു കേറി.
സാധാരണ വീട്ടിൽ എത്തുമ്പോൾ 8 മണിയാകും. അമ്മയും അച്ഛനും എന്നെയും കാത്തു വീട്ടിനു മുന്നിൽ ഇരിക്കുന്നുണ്ടാകും. കൂടെ ആ കാന്താരിയും..
ഇന്ന് പിന്നെ പറയേണ്ടല്ലോ. പാദസരം കിട്ടുമെന്ന് വിചാരിച്ചു കാത്തിരിക്കുന്നുണ്ടാകും.
ഞാൻ വീട്ടിൽ എത്തി ഭക്ഷണം കഴിക്കാൻ ഇരിക്കുമ്പോൾ അവൾ അടുത്ത് വന്നു. ഏട്ടാ..പാദസരം കൊണ്ടുവന്നോ… ഞാൻ പറഞ്ഞു ഇല്ല..
അവൾ ദേഷ്യത്തോടെയും സങ്കടത്തോടെയും എന്നോട് പറഞ്ഞു. എന്റെ ക്ലാസ്സിലെ കുട്ടികളൊക്കെ നല്ല കിലുങ്ങുന്ന പാദസരം ഇട്ടുകൊണ്ട വരുന്നത്. എനിക്ക് മാത്രം ഇല്ല.
അവൾ കരഞ്ഞുകൊണ്ട് റൂമിലേക്ക് പോയി. പിന്നെ ഞാൻ ഒന്നും പറയാനും നിന്നില്ല. ഭക്ഷണം കഴിച്ചു കിടന്നു.
ഞായാറാഴ്ച്ച ആയതുകൊണ്ട് രാവിലെ വൈകിയാണ് എണീറ്റത്. എന്നിട്ട് നേരെ അടുക്കളയിലേക്കു ചെന്നു. അമ്മ അവിടെ ചായ ഉണ്ടാക്കി വെച്ചിരുന്നു. അതെടുത്തു കുടിച്ചു. അമ്മയോട് ചോദിച്ചു അവൾ എവിടെ.
അവൾ ഇവിടെ എവിടെയെങ്കിലും കാണും.. ഞാൻ നോക്കുമ്പോൾ അവൾ അച്ഛന്റെ അടുത്തിരുന്നു പത്രം വായിക്കുവാ..
ഞാൻ അടുത്തേക്ക് ചെന്നപ്പോ. ഒരു mind ഇല്ല അവൾ. ഞാൻ മെല്ലെ അവളുടെ മുടിയിൽ പിടിച്ച് വലിച്ചു. അവൾക്കു ദേഷ്യം വന്നു..
ഡാ തെണ്ടി..എന്നും പറഞ്ഞ് എന്നെ തല്ലാൻ എന്റെ പുറകെ ഓടി വന്നു. ഞാനും ഓടി അവളുടെ
കൈയിൽ കിട്ടിയാൽ എന്റെ പുറത്ത് പൊങ്കാല ഇടും. ഞാൻ ഓടി എന്റെ റൂമിലേക്ക് കേറി ഒളിച്ചു.
പക്ഷെ ആ കാന്താരി എനിക്ക് പണി തന്നു. വാതിൽ പുറത്തു നിന്ന് പൂട്ടി..
താക്കോൽ അവൾ എടുത്തു വെച്ചു.എന്നിട്ട് അടുത്ത വീട്ടിലേക്കു. പോയി. അച്ഛനും അമ്മയും ഇതൊന്നും അറിഞ്ഞില്ല..
കുറച്ചു കഴിഞ്ഞു ഞാൻ വാതിൽ തുറക്കാൻ നോക്കിയപ്പോ. പറ്റുന്നില്ല ഞാൻ റൂമിൽ കിടന്നു അമ്മയെയും അച്ഛനെയും വിളിച്ചു.കൂവി ആ കാന്താരി എന്നെ പൂട്ടിയിട്ടു.
ശബ്‌ദം കേട്ട് അച്ഛനും അമ്മയും വന്നു നോക്കുമ്പോൾ പൂട്ടിട്ടു പൂട്ടിയിരിക്കുന്നു.. അമ്മ പറഞ്ഞു അവളുടെ കൈയിലാ. താക്കോൽ .അവൾ എവിടെയെന്ന് നോക്കട്ടെ. അമ്മയും അച്ഛനും അവളെയും നോക്കി നടക്കാ.
അവസാനം അവളെ അടുത്ത വീട്ടിൽ നിന്ന് പിടിച്ചു അമ്മ. താക്കോൽ വാങ്ങി എന്നെ തുറന്നു വിട്ടു. ഉച്ചവരെ ഞാൻ ആ റൂമിൽ കിടന്നു.പുറത്തേക്ക് വരാൻ പറ്റാതെ… നല്ലൊരു പണിയ ആ കാന്താരി എനിക്ക് തന്നത്..
ഇതൊക്കെ കഴിഞ്ഞു അവൾ എന്റെ മുന്നിലേക്ക് വരുന്നത് അമ്മെയെയും കൂട്ടിയാണ്. കാരണം ഞാൻ അവളെ തല്ലുമോ എന്ന് പേടിച്ചിട്ടു…
ഇത് കണ്ടു എനിക്ക് ചിരിയാ വന്നത്.
ഞാൻ അവളോട് പറഞ്ഞു ഇങ്ങോട്ടു വാടി കാന്താരി…
വേണ്ടാ നീയെന്നെ തല്ലും ഞാൻ വരില്ല.. ഇല്ലടി കാന്താരി..നീ അടുത്ത് വാ… അവൾ വരുന്ന ഭാവം ഇല്ല…
ഞാൻ എന്റെ റൂമിലേക്ക് പോയി എന്റെ ബാഗിൽ നിന്നും ആ പാദസരം എടുത്ത്. അമ്മയുടെ പുറകിൽ നിൽക്കുന്ന അവളെ കാണിച്ചിട്ട് പറഞ്ഞു ഇതെന്താണ് അറിയാവോ..
ഇത് കണ്ടതും അവൾ.. ഡാ കൊരങ്ങാ എന്നും പറഞ്ഞു അവൾ എന്റെ അടുത്തേക്ക് ഓടി വന്നു..
അവളുടെ മുഖത്ത് അപ്പോ കണ്ട സന്തോഷം പറഞ്ഞറിയിക്കാൻ കഴിയില്ല…. ഡാ ഏട്ടാ കൊരങ്ങാ നീ എന്നെ പറ്റിച്ചു അല്ലെ..
അത് പിന്നെ.. എന്റെ അനിയത്തികുട്ടിയോട് തല്ലുകൂടാതെയും പിണങ്ങാതെയും. ഒരു രസം.ഉണ്ടാവില്ലലോ ഒരു സർപ്രൈസ് ആയിക്കോട്ടെ എന്ന് വിചാരിച്ചു.
ചിരിച്ചുകൊണ്ട് അമ്മയും അച്ഛനും പറഞ്ഞു. നല്ല ഏട്ടനും അനിയത്തിയും. എന്നും ഇതുപോലെ തല്ലുകൂടിക്കോ..
അല്ലെങ്കിലും പെങ്ങളെ കരയിപ്പിച്ചിട്ട്. ഒരു സർപ്രൈസ് കൊടുത്ത് സന്തോഷിപ്പിക്കുന്നത് ഞങ്ങൾ ആങ്ങളമാരുടെ ഒരു ഹോബിയ അല്ലെ..
എന്തായാലും അവൾ ഹാപ്പി ആയി. ഇപ്പോ ആ പാദസര കിലുക്കമാണ് വീട്ടിൽ എല്ലായിടത്തും…